Category: Tech

സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്

ഇനി എങ്ങോട്ടു ട്രിപ്പ് പോവണമെന്ന് ചിന്തിച്ചു് സമയം കളയണ്ട. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലൊമീറ്റർ സഹിതം അറിയാൻ കഴിയുന്ന പുതുപുത്തൻ ആപ്പാണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. മൊബൈലിലെ ജി പി എസ്  സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലൊമീറ്റർ ചുറ്റളവിലുള്ള  എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം. ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുന്നതിനും ഇതിൽ സാധിക്കും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴിതന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഇത് ആപ്പ് ആയി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കേരളത്തിലെയുൾപ്പെടെ ഇന്ത്യയിലെ അധികം അറിയപ്പെടാത്തതും തിരക്കുകുറഞ്ഞതുമായ ടൂറിസ്റ്റ് സ്പോട്ടുകൾവരെ ഇതിനോടകം ട്രിപ്പ് അൺടോൾഡിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സ്ഥലങ്ങൾക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും, യാത്രാവിവരണങ്ങൾ എഴുതുന്നതിനും സംശയങ്ങൾ ... Read more

വാ​​​​​ട്സ്ആ​​​പ്പി​​​​​ൽ പു​​​​​ത്ത​​​​​ൻ ഫീ​​​​​ച്ച​​​​​റു​​​​​ക​​​​ള്‍ വരുന്നു

വാ​​​​​ട്സ്ആ​​​പ്പി​​​​​ൽ പു​​​​​ത്ത​​​​​ൻ ഫീ​​​​​ച്ച​​​​​റു​​​​​ക​​​​ള്‍ എത്തുന്നു. വോ​​​​​യി​​​​​സ് മെ​​​​​സേ​​​​​ജു​​​​​ക​​​​​ൾ, അ​​​​​വ വ​​​​​ന്ന ക്ര​​​​​മ​​​​​ത്തി​​​​​ൽ ഓ​​​​​ട്ടോ​​​​​മാ​​​​​റ്റി​​​​​ക് ആ​​​​​യി പ്ലേ ​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​ഫീ​​​​​ച്ച​​​​​ർ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി പു​​​​​തി​​​​​യ ബീ​​​​​റ്റാ വേ​​​​​ർ​​​​​ഷ​​​​​നി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഫീ​​​​​ച്ച​​​​​ർ വരുന്നതോടെ ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം മെ​​​​സേ​​​​​ജു​​​​​ക​​​​​ൾ വ​​​​​രു​​​​​മ്പോള്‍ ആ​​​​​ദ്യം ​വ​​​​​ന്ന​​ത് ഏ​​തെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി പ്ലേ ​​​​​ചെ​​​​​യ്യേ​​​​​ണ്ട ബു​​​​​ദ്ധി​​​​​മു​​​​​ട്ട് മാ​​​​​റി​​ക്കി​​​​​ട്ടും. ഈ ​​​​​ഫീ​​​​​ച്ച​​​​​റി​​​​​നോ​​​​​ടെ​​​​​പ്പം പി​​​​​ക്ച​​​​​ർ ഇ​​​​​ൻ പി​​​​​ക്ച​​​​​ർ (പി​​ഐ​​പി) മോ​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച പ​​​​​തി​​​​​പ്പും വാ​​​​​ട്സ്ആ​​​പ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്ന് വാ​​​​​ബീ​​​​​റ്റ ഇ​​​​​ൻ​​​​​ഫോ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു. വീ​​​​​ഡി​​​​​യോ ക്ലോ​​​​​സ് ചെ​​​​​യ്യാ​​​​​തെ ചാ​​​​​റ്റി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചു​​​​​പോ​​​​​കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന​​​​​ത് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള പി​​​​​ക്ച​​​​​ർ ഇ​​​​​ൻ പി​​​​​ക്ച​​​​​ർ മോ​​​​​ഡി​​​​​ന്‍റെ പോ​​​​​രാ​​​​​യ്മ​​​​​യാ​​​​​യി പ​​​​​ല​​​​​രും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​പോ​​​​​രാ​​​​​യ്മ പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് പു​​​​​തി​​​​​യ വേ​​​​​ർ​​​​​ഷ​​​​​ൻ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണ് വാ​​​​​ട്സ്ആ​​​പ്പി​​​​​ന്‍റെ ശ്ര​​​​​മം.

ദീര്‍ഘദൂര യാത്രയ്‌ക്ക് സ്റ്റാര്‍ഷിപ്പുമായി ഇലോണ്‍ മസ്‌ക്

ദീര്‍ഘദൂര യാത്രകള്‍ക്ക് റോക്കറ്റില്‍ തന്നെ പോകാമെന്നാണ് സ്പേസ് എക്സും സ്ഥാപക കോടീശ്വരനായ ഇലോണ്‍ മസ്‌കും പറയുന്നത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റിലും സിഡ്നിയിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടും കുതിച്ചെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം. ഈ അതിവേഗ യാത്രകള്‍ സാധ്യമാകുക സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുപയോഗിച്ചായിരിക്കും. ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും അവസാന പാളിയിലെത്തി വീണ്ടും തിരിച്ചിറങ്ങുന്ന രീതിയായിരിക്കും ഇത്തരം യാത്രകള്‍ക്കുണ്ടാകുക. പത്ത് മണിക്കൂറിലേറെ എടുക്കുന്ന ദീര്‍ഘ വിമാനയാത്രകള്‍ക്ക് ബദലായാണ് ഇത്തരം റോക്കറ്റ് യാത്രകള്‍ വരിക. 2030 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അതിവേഗ ദീര്‍ഘദൂരയാത്രകള്‍ക്ക് 15 ബില്യണ്‍ പൗണ്ടിന്റെ വിപണി സാധ്യതയാണ് സ്വിസ് സ്ഥാപനമായ യുബിഎസ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ബഹിരാകാശ ടൂറിസത്തിനും 2.3 ബില്യണ്‍ പൗണ്ടിന്റെ വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്പേസ് എക്സിനെ കൂടാതെ ബഹിരാകാശ ടൂറിസം രംഗത്തെ പ്രമുഖ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കും ഈ വിപണിയിലേക്ക് കണ്ണുവെക്കുന്നുണ്ട്. ബഹിരാകാശ വിനോദസഞ്ചാരത്തിനൊപ്പം തന്നെ റോക്കറ്റ് യാത്രകളേയും സമാന്തരമായി അവതരിപ്പിക്കാനാണ് ഈ കമ്പനികളുടെ ... Read more

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ്  ഫ്രീയായി ഉപയോഗിക്കാം. ഇതു കൂടാതെ യുട്യൂബ് പ്രീമിയം  ആപ്പിനും സബ്‌സ്‌ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്. അ​മേ​രി​ക്ക, ന്യൂ​സി​ല​ൻഡ്, ഓ​സ്ട്രേ​ലി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മെ​യി​ൽ​ത​ന്നെ ആപ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സം​ഗീ​ത വീ​ഡി​യോ​ക​ൾ, ആ​ൽ​ബ​ങ്ങ​ൾ, സിംഗിൾ ട്രാ​ക്കു​ക​ൾ, റീ​മി​ക്സ് വേ​ർ​ഷ​നു​ക​ൾ, ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ യൂ​ട്യൂ​ബ് മ്യൂ​സി​ക്കി​ൽ ല​ഭ്യ​മാ​ണ്. പ്രി​യഗാ​ന​ങ്ങ​ൾ വ​ള​രെ എ​ളു​പ്പം തെ​ര​ഞ്ഞ് ക​ണ്ടെ​ത്താ​നു​ള്ള സ്മാ​ർ​ട് സേ​ർ​ച്ചിം​ഗ് സം​വി​ധാ​ന​വും ഈ ​ആ​പ്പി​ലു​ണ്ട്. ഏതാനും ... Read more

കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ബ്രൈലി ലിപിയുള്ള ലാപ്‌ടോപ്പ്

ഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കുവാനായി ഇന്ത്യയിലെ ആദ്യത്തെ ബ്രൈലി ലാപ്‌ടോപ്പ് വികസിപ്പിച്ചിരിക്കുന്നു. ഡോട്ട്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള സുമന്‍ മുരളികൃഷ്ണന്‍ (27), ദില്ലിയില്‍ നിന്നുള്ള പുല്‍കീത് സപ്ര (26) എന്നീ വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഈ ലാപ്‌ടോപ്പ് വികസിപ്പിച്ചെടുത്തത്. ”ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീനിയേഴ്‌സാണ് ഇങ്ങനെയൊരു ആശയം പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു പ്രൊജക്ടായി തുടങ്ങി. പലരോടും സംസാരിക്കുകയും മറ്റും ചെയ്ത ശേഷമായിരുന്നു ഈ ലാപ്‌ടോപ്പ് വികസിപ്പിച്ചത്” എന്ന് ഇരുവരും പറയുന്നു. ലിനക്‌സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമുപയോഗിച്ചാണ് ലാപ്‌ടോപ്പ് വികസിപ്പിച്ചിരിക്കുന്നത്. സ്‌ക്രീന്‍ ഡിസ്‌പ്ലേയ്ക്ക് പകരം ബ്രൈലി ലിപിയിലുള്ള ടച്ച് പാഡാണ് ഉള്ളത്.  

സ്റ്റാറ്റസില്‍ പുതിയ ആല്‍ഗോരിതവുമായി വാട്‌സാപ്പ് വരുന്നു

ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഓരോ നിമിഷവും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന വാട്‌സാപ്പില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അധികൃതര്‍ മടികാട്ടാറില്ല. ഇപ്പോഴിതാ വാട്‌സാപ്പില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസിലാണ് മാറ്റം വരുത്താനുള്ള ശ്രമം നടത്തുന്നത്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ, ബ്രസീല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐ ഫോണ്‍ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ത്തകള്‍-വിവരങ്ങള്‍ പോലുള്ള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്‌സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും. നിലവില്‍ ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ... Read more

ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃക അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ വാട്സാപ്പിലെ പേലെ നിക്കം ചെയ്യാന്‍ അവസരം വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ‘അണ്‍സെന്റ്’ ഫീച്ചര്‍ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരുമണിക്കൂര്‍ വരെ സന്ദേശങ്ങള്‍ നീക്കം ചെയ്യാം. ഫെയ്സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. വാട്സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്

രണ്ട് ദശലക്ഷം ലൈക്കുകളുമായി കേരള ടൂറിസം ഫേസ്ബുക്ക് പേജ്

സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കേരള ടൂറിസം ഫേസ്ബുക്ക് പേജ്. കേരള ടൂറിസത്തിന്റെ ഔദോഗിക ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികം ഉയര്‍ന്നു. ഇത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കിട്ടിയ വലിയ ഒരു അംഗികാരം തന്നെ ആണ്. ഇന്ത്യയിലെ ടൂറിസം വകുപ്പിന്റെ ആദ്യത്തെ ഫേസ്ബുക് പേജ് ആണ് കേരള ടൂറിസത്തിന്റെത്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആകര്‍ഷകമായ വിവരങ്ങളും ചേര്‍ന്ന ഒരു ദൃശ്യ അനുഭവം തന്നെയാണ് ഇത്. അതുപോലെ തന്നെ കേരള ടൂറിസത്തിന്റെ പുത്തന്‍ നീക്കങ്ങളും വിവരങ്ങളും ദിനം പ്രതി അറിയാന്‍ സഹായിക്കുന്ന ഒരു പേജ് കൂടിയാണിത്. കേരള ടൂറിസത്തിന് കിട്ടിയ ഈ നേട്ടം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നു മാത്രമല്ല, യു.എ.ഇ, സൗദി അറേബ്യ, യുഎസ്എ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അംഗികാരങ്ങളും നേടിയെടുക്കാനും കഴിഞ്ഞു. കഴിഞ്ഞ 2014 ആഗസ്റ്റ് മാസത്തില്‍ ഒരു ദശലക്ഷം ആളുകളാണ് ഫേസ്ബുക് പേജ് ഫോളോ ചെയിതത്. കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം വിനോദസഞ്ചാരികളെ ... Read more

ഡാര്‍ക് മോഡ് സെറ്റിംഗുമായി മെസഞ്ചര്‍ വരുന്നു

ബാറ്ററി ഉപഭോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ ‘ഡാര്‍ക്ക് മോഡ്’ സെറ്റിംഗ് വരുന്നു. പ്രാരംഭഘട്ടത്തില്‍ ഈ സേവനം കുറിച്ചു രാജ്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നത്തിനു കീഴിലാകും പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണുക. സെറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം കാണാനാകും. ഡാര്‍ക്ക് മോഡിലേക്ക് മാറ്റുന്നതോടെ മുമ്പത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബാറ്ററി ഉപഭോഗത്തില്‍ മെസെഞ്ചറിന് പ്രവര്‍ത്തിക്കാനാകും. ഇത് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഡാര്‍ക്ക് മോഡില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ ഉപഭോക്താക്കളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഫെയ്സ്ബുക്ക് ഏറ്റവും പുതിയ അപ്ഡേറ്റ് എഫ്8 വാര്‍ഷിക കോഫറന്‍സിലാണ് മെസഞ്ചര്‍ ഘടനയിലും രീതികളിലും ഗുണപരമായ കൊണ്ടുവരുമെന്നും, ഡാര്‍ക്ക് മോഡ് സംവിധാനം വികസിപ്പിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചത്. മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ആക്റ്റിവ് ഉപഭോക്താക്കളുണ്ട്. എങ്കിലും അമിതമായി ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ... Read more

തപാല്‍ വകുപ്പ് ഇനി വിരല്‍ത്തുമ്പില്‍ ; വരുന്നു പോസ്റ്റ് ഇന്‍ഫോ ആപ്പ്

തപാല്‍ വകുപ്പിന്റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത് തപാല്‍ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷനായ ‘പോസ്റ്റ് ഇന്‍ഫോ’യെക്കുറിച്ചാണ്. രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്‌സ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യ പോസ്റ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചത്.

പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്; യാത്ര ഇനി കൂടുതല്‍ ആസ്വദിക്കാം

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് കൊച്ചിയില്‍ പുറത്തിറക്കി. യാത്ര കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് മാപ്പിലെ പുതിയ സാങ്കേതിക വിദ്യകള്‍. ഉപഭോക്താക്കള്‍ക്ക് യാത്ര ആസൂത്രണം ചെയ്യാനും എത്തിചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനം സുരക്ഷിതമാക്കാനും ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത് പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. യാത്രികര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുംപുതിയ പതിപ്പിലൂടെ സാധിക്കും. പരിമിതമായ മെമ്മറിയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് ഗൂഗിള്‍മാപ്പിന്റെ പുതിയ രൂപതത്തിലെ പ്രത്യേകത.

വാട്‌സാപ്പിലൂടെ ഇനി പണവുമയയ്ക്കാം; സ്റ്റേബിള്‍ കോയിന് ഉടനെത്തും

മെസേജ് മാത്രമല്ല, പണവും കൈമാറാനുള്ള സംവിധാനം വാട്ട്‌സാപ്പ് ഒരുക്കുന്നു. ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാട്ട്‌സാപ്പ് മണി അവതരിപ്പിക്കുന്നത്. സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറിന് സമാനമായി സ്‌റ്റേബിള്‍ കോയിന്‍ തയ്യാറാക്കുകയാണെന്നും കമ്പനി അറിയിച്ചു. പക്ഷേ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഈ വിനിമയം എങ്ങനെ ഇന്ത്യയില്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ രൂപയിലല്ലാതെയുള്ള വിനിമയം രാജ്യത്ത് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ആവശ്യമായി വന്നേക്കും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുകയും ചെയ്തതോടെ വാട്ട്‌സാപ്പിന് രാജ്യത്ത് നിരോധനം ഏര്‍പപെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തകളെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനമടക്കമുള്ള നടപടികളില്‍ നിന്ന് പിന്‍മാറിയത്.

ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീഡിയോ കാണുന്നതിന് ഒപ്പം ചാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു കാണാം. ഇപ്പോള്‍ ഉപയോക്താക്കളുടെ മനസ്സ് തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രമുഖ സാമൂഹ്യമാധ്യമമായ വാട്‌സ് ആപ്പ്. ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതായത് ചാറ്റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് തന്നെ വീഡിയോ കാണാം എന്ന് സാരം. നിലവില്‍ വീഡിയോ കാണാന്‍ മറ്റൊരു വിന്‍ഡോ തുറക്കുന്നതാണ് രീതി. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ വാട്‌സ് ആപ്പ് മെസേജ് ടാബില്‍ നിന്നുകൊണ്ട് തന്നെ കാണാനുളള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റില്‍ എന്ന പോലെ ഗ്രൂപ്പ് ചാറ്റിലും ഇത് സാധ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനം ഡിഫോള്‍ട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വാട്‌സ് ആപ്പ് സ്റ്റിക്കര്‍ ... Read more

ഡാര്‍ക്ക് മോഡുമായി വാട്‌സാപ്പ് എത്തുന്നു

വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടനെ വാട്‌സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് വാട്‌സപ്പില്‍ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഡാര്‍ക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്‌സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാര്‍ക്ക് മോഡ് സഹായകമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. മറ്റ് ഡിസ്പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്‌പ്ലെ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്. ഡാര്‍ക്ക് മോഡുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ ഫീച്ചര്‍ നിര്‍മ്മാണത്തിലാണ്. തല്‍ക്കാലത്തേക്ക് കാത്തിരിക്കൂ,വാബീറ്റാ ഇന്‍ഫോ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്. ... Read more

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനാവും. പുതിയ അണ്‍ സെന്റ് ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്‌ഡേറ്റ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫെയ്‌സ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇത് ലഭിക്കും. അധികം വൈകാതെ തുന്നെ ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു. ഇത് കൂടാതെ സന്ദേശങ്ങള്‍ക്ക് മുന്‍കൂട്ടി കാലാപരിധി നിശ്ചയിക്കുന്ന മറ്റൊരു ഫീച്ചറിന് വേണ്ടിയും ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. സമയ പരിധി നിശ്ചയിച്ച് ആ സമയ പരിധി കഴിഞ്ഞാലുടെ സന്ദേശങ്ങളും കോണ്‍വര്‍ സേഷനുകളും ... Read more