Category: Special
മദ്യക്കുപ്പികള്‍ കൊണ്ടൊരു ബുദ്ധക്ഷേത്രം
തായ്‌ലാന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് തായ് ഭാഷയില്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥം. മദ്യക്കുപ്പികള്‍ക്കൊണ്ടൊരു ക്ഷേത്രമോ എന്നാണ് ആദ്യം കേള്‍ക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് കടലില്‍ തള്ളപ്പെടുന്ന മദ്യക്കുപ്പികള്‍ വലിയ മാലിന്യഭീഷണി ഉയര്‍ത്തിയപ്പോഴാണ് സമീപം സ്ഥിതി ചെയ്യുന്ന മഠത്തിലെ ബുദ്ധസന്യാസികള്‍ വ്യത്യസ്തമായ ഈ ആശയം മുന്നോട്ടുവച്ചത്. വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം പണിയുക. അങ്ങനെ അവര്‍ പണി തുടങ്ങി. തൂണുകളും കൈവരികളും നിലവും മേല്‍ക്കൂരയും എല്ലാം ബിയര്‍ കുപ്പികള്‍ കൊണ്ട് കലാപരമായി നിര്‍മിച്ചതാണ്. പ്രാദേശികമായി ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ആഗോള ബ്രാന്‍ഡായ ഹെയിന്‍കെന്‍ ബിയറിന്റെയും കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതും കുപ്പികള്‍ ബാക്കി വന്നു. അതുകൊണ്ട് ഗോപുരങ്ങളും, കിടപ്പുമുറികളും, വാട്ടര്‍ ടാങ്കും, ടോയ്ലറ്റും എന്തിനേറെ ഒരു ശ്മശാനം വരെ ഇവര്‍ നിര്‍മിച്ചെടുത്തു. ഇപ്പോള്‍ ... Read more
ലോക പ്രശസ്തി നേടിയ ഏഷ്യയിലെ രാത്രി ചന്തകള്‍
ലോക ഭൂപട സഞ്ചാര പട്ടികയില്‍ ഏറെ പ്രത്യേകതള്‍ നിറഞ്ഞ ഭൂഖണ്ഡമാണ് ഏഷ്യ. സംസ്‌കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഏഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം നിരവധി രാത്രി ചന്തകളും ഏഷ്യയില്‍ നിലവിലുണ്ട്്. നാം ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രാദേശിക സാംസ്‌ക്കാരത്തിനെക്കുറിച്ചറിയാന്‍ രാത്രി ചന്തകള്‍ നമ്മളെ നന്നായി സഹായിക്കും. ആള്‍ക്കൂട്ടങ്ങളുടെ ബഹളം, വില്‍പ്പനക്കാരുടെ ശബ്ദ കോലാഹലങ്ങള്‍, കളിപ്പാട്ടങ്ങളും തുണികളും മറ്റ് വസ്തുക്കളും – ഇങ്ങനെ ആവശ്യമായ എല്ലാ സാധനവും വില്‍ക്കുന്ന ഇടുങ്ങിയ പാതകള്‍ നല്ലൊരു അനുഭവമായിരിക്കും. ഇതില്‍ ചില കടകള്‍ വര്‍ഷം മുഴുവനും, ചിലത് വാരാന്ത്യത്തിലും ചിലത് സീസണലുമാണ്. അടുത്ത അവധിക്കാലത്ത് ഏഷ്യയിലെ ഈ തെരുവുകളില്‍ നല്ലൊരു ഷോപ്പിംഗ് അനുഭവം തേടി പോകാവുന്നതാണ്. ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ്, ഹോങ്കോങ് ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ബസാറായ ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് ഹോങ്കോങിലെ ഏറ്റവും വലുതും ഒരുപാട് വിനോദ സഞ്ചാരികള്‍ എത്തുന്ന നൈറ്റ് മാര്‍ക്കറ്റും കൂടിയാണ്. ഒരു കിലോമീറ്റര്‍ ... Read more
കാശ്മീരിന്റെ സപ്തസ്വരങ്ങള്‍
ഇന്ത്യയുടെ സൗന്ദര്യ കിരീടമാണ് കാശ്മീര്‍. കശ്മീരിനെ പറ്റി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍ എത്തുന്ന സ്ഥലങ്ങളാണ് ശ്രീനഗര്‍, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവ. ഇവയൊക്കെ പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷനുകളാണ്. എന്നാല്‍ ഇതല്ലാതെ ആര്‍ക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ സ്ഥലങ്ങള്‍ അത്ര അറിയപ്പെടുന്നവയല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കശ്മീരിലെ മറ്റാര്‍ക്കും അറിയാത്ത ഈ സ്ഥലങ്ങളുടെ സൗന്ദര്യം അനുഭവിക്കണം. ലോലബ് വാലി ലഹ്വാന്‍ നദിയാണ് കശ്മീരിന്റെ വടക്ക്-പടിഞ്ഞാറുള്ള ലോലബ് താഴ്വരയെ രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ താഴ്വരയിലൊന്നാണിത്. പൈന്‍ കാടുകളും, ഫിര്‍ മരങ്ങളും കൊണ്ട് മൂടിക്കിടക്കുന്ന പ്രദേശമാണ് ലോലബ് വാലി. അവിടുത്തെ ഒരു പഴങ്ങളുടെ ഒരു തോട്ടമാണ് ലോലബ് വാലിയെന്ന് പറയാം. സീസണാകുമ്പോള്‍ ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, വാല്‍നട്ട് എന്നിവ കൊണ്ട് ഇവിടം സമ്പന്നമാകും. യൂസ്മാര്‍ഗ് ദൂത്ഗംഗയുടെ തീരത്ത് ശാന്തമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് യൂസ്മാര്‍ഗ്. യേശുവിന്റെ പുല്‍മേടാണിവിടം എന്നാണ് പ്രാദേശികമായി പറയുന്നത്. പുല്‍മേടുകളും കായലിലെ കാഴ്ചകളും മാത്രമല്ല നീലംഗ് , ... Read more
സിയാ ബൊയൂ ഒരു പാഠമാണ്; സ്വപ്‌നം കാണുന്നവര്‍ക്ക്
ഐതിഹാസികരായ പര്‍വതാരോഹരുടെ കഥകള്‍ നിരവധിയുണ്ട് ചരിത്രങ്ങളില്‍,. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സിയാ ബൊയൂവിന്റെ കഥ. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരാജയപ്പെട്ടൊരു ശ്രമം അവിടം കൊണ്ടൊന്നും തടുക്കാന്‍ സാധിക്കില്ല ഒരു മനുഷ്യന്റെ ആഗ്രഹം. സിയാ എന്ന വ്യക്തി എല്ലാവര്‍ക്കുമൊരു പാഠമാണ്. തളര്‍ച്ചകളാണ് ഒരു മനുഷ്യന്റെ ചവിട്ട് പടിയെന്ന് കാട്ടി തരുന്ന മഹാമനുഷ്യന്‍. തന്റെ 26ാം വയസ്സില്‍ ആരംഭിച്ച പ്രയത്‌നം കേവലം 200 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാധിക്കാതെ പോയത്. കൊടുങ്കാറ്റായിരുന്നു അന്ന് അവിടെ വില്ലനായി വന്നത്. ഓരോ പര്‍വത കയറ്റവും പ്രതീക്ഷകള്‍ മാത്രമാണ് നല്‍കിയിരുന്നത്.എന്നാല്‍ വിധി സിയയക്ക് വില്ലനായി മാറി കാന്‍സറിന്റെ രൂപത്തില്‍. ലിംഫോമ എന്ന മാരക രോഗം പിടിപ്പെട്ടു മുട്ടുകള്‍ക്ക് താഴയായി മുറിച്ച് മാറ്റേണ്ടതായി വന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ എവറസ്റ്റ് എന്ന സ്വപ്‌നത്തിന് മുന്‍പില്‍ വെല്ലുവിളയായി നിന്നില്ല. 2014 ഓടെ, എവറസ്റ്റ് കീഴടക്കാന്‍ സിയ വീണ്ടും തയ്യാറായി. പക്ഷെ ഹിമപാതം കാരണം ആ ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത ... Read more
വിചിത്രമീ ക്ഷേത്രം: അമ്മനിഷ്ടം വറ്റല്‍ മുളക്
ക്ഷേത്രങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷ്ഠകള്‍, ഉത്സവങ്ങള്‍, വഴിപാടുകള്‍ എന്നിവ കൊണ്ട് വൈവിധ്യ പുലര്‍ത്തുന്നവയാണ് ഓരോന്നും. അങ്ങനെ വ്യത്യസ്ത കൊണ്ട് അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് തമിഴനാട്ടിലില്‍. മലര്‍ന്ന് കിടക്കുന്ന പ്രതിഷ്ഠ ആണ് പ്രത്യേകത. ഏത് ആഗ്രഹവും അണ്ണാമലൈ അമ്മന്‍ സാധിച്ചു തരും വറ്റല്‍ മുളകരച്ച് അമ്മന്റെ വിഗ്രഹത്തില്‍ തേച്ചാല്‍. തമിഴ്‌നാട്ടിലാണ് ഈ അമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ, ആളിയാര്‍ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുണ്യക്ഷേത്രത്തിന്റെ സ്ഥാനം. ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തില്‍ മണ്ണില്‍ തീര്‍ത്ത വിഗ്രഹം മലര്‍ന്നു കിടക്കുന്ന രൂപത്തിലാണ്. കാല്‍ച്ചുവട്ടില്‍ ദേവിയുടെ പുത്രനെന്ന സങ്കല്പത്തില്‍ ഒരു ചെറുരൂപവുമുണ്ട്. ഏറെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മന്‍ കോവിലില്‍. മുളകരച്ച് വിഗ്രഹത്തില്‍ തേച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. വിഗ്രഹത്തില്‍ മുളകരച്ചു തേക്കുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് തവണ ശിലയില്‍ ... Read more
ഇവള്‍ മറാല്‍ ഹാര്‍ലിയില്‍ ലോകം ചുറ്റും സുന്ദരി
സ്വാതന്ത്രത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയലാണ് ചിലര്‍ക്ക് യാത്ര. എന്നാല്‍ മറാല്‍ യസാര്‍ലൂ എന്ന ഇറാന്‍ യുവതി നടത്തുന്ന യാത്ര അവളുടെ രാജ്യത്തിന്റെ ഭരണകൂടത്തിന്റെ പുനര്‍ചിന്തനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. റൈഡ് റ്റു ബീ വണ്‍ എന്ന വാക്യം ഉയര്‍ത്തിക്കാട്ടി തന്റെ ബിഎംഡബ്ല്യു എഫ്650ജിഎസിലൂടെ ലോകം ചുറ്റുകയാണ് മാറല്‍. കഴിഞ്ഞ മാര്‍ച്ച് പതിനഞ്ച് പുനെയില്‍ നിന്നാരംഭിച്ചതാണ് മാറല്‍ യാത്ര.ഇറാനില്‍ സ്ത്രീകള്‍ക്ക് ബൈക്ക് ഓടിക്കാനുള്ള അവകാശം നേടിക്കൊടുക്കുക എന്നതാണ് മറാലിനെ ഈ യാത്രയ്ക്കു പ്രേരിപ്പിച്ചത്. ഏഴ് വന്‍കരകളും താണ്ടി ഇറാനിലേക്കു തിരിച്ചെത്തുകയാണ് മറാലിന്റെ ലക്ഷ്യം. ഇറാനിലേക്കുള്ള കവാടം തുറന്നു കയറുമ്പോള്‍ തന്റെ ഭരണകൂടം സ്ത്രീകള്‍ക്കു വിലക്കു കല്‍പ്പിച്ചിരിക്കുന്ന ബൈക്ക് യാത്രയ്ക്ക് സമ്മതം മൂളുമെന്നാണ് മറാല്‍ കരുതുന്നത്. ഇതിനോടകം ആറ് ഭൂഖണ്ഢങ്ങളിലായി 33 രാജ്യങ്ങള്‍ ബൈക്കില്‍ താണ്ടിക്കഴിഞ്ഞു മറാല്‍. ഭൂട്ടാന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക, മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലൂടെ, ഏകദേശം അറുപത്തിനാലായിരത്തോളം കിലോമീറ്ററാണ് ഇതുവരെ ഇരുചക്ര വാഹനത്തില്‍ ... Read more
അക്ഷര കവാടത്തിലേക്ക് തുറക്കുന്ന വാതിലുകള്‍
വായനക്കാരായ സഞ്ചാരികളെ ക്ഷണിക്കുന്ന ലോകത്തിലെ് പുസ്തകശാലകള്‍ ദി സ്ട്രാസ്, ന്യൂയോര്‍ക്ക് സിറ്റി 1927ല്‍ ലിത്വാനിയയില്‍ കുടിയേറ്റക്കാരനായ ബെഞ്ചമിന്‍ ബാസ് സ്ഥാപിച്ച വമ്പന്‍ പുസ്തകശാല. ന്യൂയോര്‍ക്ക് സിറ്റിയിലെ ഫോര്‍ത്ത് അവന്യൂ വിശാലമായൊരു പുസ്തകശാലയാണ് അവിടെയുള്ളത്. അഞ്ച് ബ്ലോക്ക് സ്‌ട്രെച്ചിലായി 48 ബുക്ക് സ്റ്റോറുകള്‍. ബുക്ക് റോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുസ്തകശാല ഇന്നും സജീവമാണ്. 1956ല്‍ ബെഞ്ചമിന്റെ മകന്‍ ഏറ്റെടുത്ത പുസ്തകശാല ഇപ്പോള്‍ ഉള്ള ഇടത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്ട്രാന്‍സ് എന്ന സ്റ്റോളിന്റെ അപൂര്‍വം ബുക്കുകള്‍ മാത്രമല്ല ഉള്ളത്. ബുക്ക് ബൈ ദി ഫൂട്ട് എന്ന സംവിധാനവും കൂടിയുണ്ട്. പുസ്തകശാലയുടെ പിന്‍തലമുറക്കാരിയായ നാന്‍സി ബാസ് വെയ്‌ഡേനാണ് ഇപ്പോള്‍ പുസ്തക ശാല നടത്തുന്നത്. ലൈബ്രേറിയ അക്വ അല്‍ട്ട, വെനീസ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ബുക്ക് സ്റ്റോറില്‍ പോകുന്നുണ്ടോ – ഈ ചോദ്യം വെനീസിലേയ്ക്ക് പോകുന്നവര്‍ കേള്‍ക്കാനിടയുണ്ട്. 2004ല്‍ ലൂയിഗി ഫ്രിസോ സ്ഥാപിച്ച ഈ ബുക്‌സ്റ്റോര്‍ ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതല്ല. പുസ്തകമാണ് ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ... Read more
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമെത്തിയ ഗ്രാമം. കേള്‍ക്കുമ്പോള്‍ ലേശം കൗതുകം തോന്നാം. എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി വിവാഹങ്ങള്‍ നടക്കാത്ത ഗ്രാമമുണ്ടായിരുന്നു നമ്മുടെ രാജ്യത്ത്. രാജസ്ഥാനിലെ ധോല്‍പൂരിലെ രാജ്ഘട്ടാണ് ഈ ഗ്രാമം. ഗ്രാമത്തിലെ പവന്‍കുമാര്‍ എന്നാ യുവാവിന്‍റെ വിവാഹത്തോടെ മാറിമറിഞ്ഞത് ചരിത്രമാണ്. 1996നു ശേഷം ഇവിടെ ആരും വിവാഹം കഴിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തിയായിരുന്നു പവനിന്‍റെ വിവാഹം. ഗ്രാമത്തിലെ ഒരാണ്‍കുട്ടിക്കും മറ്റുഗ്രാമങ്ങളില്‍ നിന്നും രക്ഷിതാക്കള്‍ പെണ്ണുകൊടുക്കില്ല. അതിനു കാരണം വൈദ്യുതി ബന്ധമോ റോഡുകളോ ഇല്ല. പരിമിത സൗകര്യങ്ങളുള്ള തീര്‍ത്തും അവികസിത പ്രദേശമാണ് ഈ ഗ്രാമം. അതുകൊണ്ട് ഈ കുഗ്രാമാത്തിലേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. 300 പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ നാല്‍പതില്‍ കൂടുതല്‍ ചെറു കുടിലുകളുണ്ട്. പ്രൈമറി സ്‌കൂളും വെള്ളം ലഭിക്കുന്ന ഹാന്‍ഡ് പമ്പുമാണ് ഈ ഗ്രാമത്തിലെത്തിയ ഏക വികസനം. ജീവിതത്തില്‍ ഇന്നേ വരെ ടിവിയോ ഫ്രിഡ്‌ജോ മറ്റ് വൈദ്യുതോപകരണങ്ങളോ കാണാത്തവരാണ് ഇവിടുള്ളവര്‍. എന്നാലും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന ഇവര്‍ ഇരുപതുവര്‍ഷത്തിനു ... Read more
ലഡാക്കിലേക്ക് റിക്ഷയോടിച്ചു: കയറിയത് ഗിന്നസില്‍
‘നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തില്‍ കാര്യമില്ല. മറിച്ച് നിങ്ങള്‍ എവിടെ പോകുന്നു എന്നതിനെക്കുറിച്ചാണ് കാര്യം’ പ്രശസ്ത പ്രാസംഗികനായ ബ്രയാന്‍ ട്രേസിയുടെ വാക്കുകളാണ് ഇത്. എന്നാല്‍ ലോകം ചെവിക്കൊണ്ട ഈ വാചകം ഒരിക്കല്‍ പോലും കേള്‍ക്കാത്ത ജോയ് നഗരത്തിലെ ഒരു റിക്ഷക്കാരന്‍ ഈ വാചകത്തിന് ജീവന്‍ നല്‍കി. സത്യന്‍ ദാസ് എന്ന 44കാരന്‍ ലഡാക്കിന്റെ മഞ്ഞ് മലയിലേക്ക് നടത്തിയ സാഹസിക യാത്രയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മുന്‍പിലുള്ളത് 3000 കിലോമീറ്റര്‍ എന്ന ദൂരമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് സത്യന്‍ രണ്ട് മാസക്കാലം കൊണ്ട് റിക്ഷ ചവിട്ടി കയറിയത്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ റിക്ഷ ചവിട്ടി കയറി ഗിന്നസ് റെക്കോഡിന് ഉടമയാണ് സത്യന്‍ ദാസ് എന്ന റിക്ഷക്കാരന്‍. തന്റെ ഇച്ഛാശക്തിയില്‍ മുന്നോട്ട് പാഞ്ഞ റിക്ഷയാത്രയിലെ ഓരോ ദിവസവും ഇന്നും ദാസിന് ഓര്‍മ്മയിലുണ്ട്. 68 ദിവസങ്ങള്‍ കൊണ്ട് ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ശ്രീനഗര്‍, കാര്‍ഗില്‍ എന്നിവ കടന്ന് കര്‍ദുംഗ് ല പാസിലെത്തി. ... Read more
വിദേശവനിതയുടെ കൊലപാതകം: കേരള ടൂറിസത്തെ പഠിപ്പിക്കുന്നത്
ലാത്വിയന്‍ സ്വദേശിയും അയര്‍ലണ്ട് നിവാസിയുമായ വനിത അടുത്തിടെ കോവളത്തിന് സമീപം കൊല്ലപ്പെട്ട സംഭവം കേരള ടൂറിസത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് പ്രധാനം. കേരളം വിനോദ സഞ്ചാരികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരുന്ന സ്ഥലമായിട്ടും ഇത്തരം സംഭവങ്ങള്‍ കേരള ടൂറിസത്തിന് തലവേദന സൃഷ്ടിക്കും. കേരള ടൂറിസത്തിന് വിദേശ വനിതയുടെ മരണം നല്‍കുന്ന പാഠമെന്ത്? ടൂറിസം ന്യൂസ് ലൈവ് പരിശോധിക്കുന്നു. മാറേണ്ട കേരളം സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം 25,000 കോടി രൂപ നേടിത്തരികയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മേഖലയാണ് ടൂറിസം. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.ഹര്‍ത്താല്‍ ദിനങ്ങളില്‍ വിദേശ സഞ്ചാരികള്‍ ഭക്ഷണമോ വാഹനമോ കിട്ടാതെ വലയേണ്ടി വരുമെന്ന് വിദേശ രാജ്യങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം സ്വാഹതാര്‍ഹാമാണ്. സര്‍വകക്ഷി യോഗം അടക്കം ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാനുള്ള നടപടികളാണ് ഇനി ആവശ്യം. മനോരമ ദിനപ്പത്രത്തിലെ എന്‍ എസ് മാധവന്‍റെ പംക്തിയില്‍ ... Read more
വായനക്കാരെ തേടിയെത്തുന്ന പുസ്തകശാല
വായന ഇഷ്ടമല്ലാത്തവര്‍ ആരുണ്ട് ഈ ലോകത്ത്? എന്നാലോ തിരക്ക് മൂലം വായനശാലയില്‍ പോയി പുസ്തകം എടുക്കാന്‍ പോലും ആര്‍ക്കും ഇപ്പോള്‍ നേരമില്ല. എന്നാല്‍ ജോര്‍ദാനില്‍ കാര്യങ്ങള്‍ ഈ പറയും പോലെയൊന്നുമല്ല. വായിക്കാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ ജോര്‍ദാനില്‍ വായനശാല തന്നെ അവരെ തേടിയെത്തുന്ന തരത്തില്‍ സഞ്ചരിക്കുന്ന ലൈബ്രറിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ജോര്‍ഡദാനിലെ മദബ തെരുവില്‍ ഗെയിത്ത് എന്ന ഇരുപത്തിയേഴുകാരന്‍ കാറിനകത്തും ഡിക്കിയിലും നിറയെ പുസ്തകങ്ങളുമായി ബുക്‌സ് ഓണ്‍ റോഡ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പുസ്തകശാല തെരുവിലെത്തുമ്പോള്‍ വായനക്കാര്‍ മാത്രമല്ല അല്ലാത്തവരും കാറിനെ പൊതിയുന്ന കാഴ്ച്ചയാണ് മദബയില്‍ ഇപ്പോള്‍ കാണുന്നത്. സാഹിത്യത്തോടും വായനയോടുമുള്ള ഗെയിത്തിന്റെ അടങ്ങാത്ത പ്രണയമാണ് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന ഈ വേറിട്ട രീതിക്ക് പിന്നില്‍. കോര്‍പറേറ്റ് രംഗത്ത് വലിയ ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കാന്‍ പ്രചോദനമായതും അക്ഷരങ്ങളോടുള്ള അഭിനിവേശം തന്നെ. 2015ല്‍ ജോലി ഉപേക്ഷിച്ച് കവോണ്‍ എന്ന പേരില്‍ ഒരു പുസ്തകശാലയാണ് ഗെയിത്ത് ആദ്യം തുടങ്ങിയത്. എന്നാല്‍, സാമ്പത്തികബാധ്യത വെല്ലുവിളിയായതോടെ പുസ്തകശാലയുടെ പ്രവര്‍ത്തനം ... Read more
രഞ്ജിഷ്- സരിഗമ: ഒരു ഫെയിസ്ബുക്ക് കല്യാണം
ഫെയിസ്ബുക്ക് വഴി ജീവിതപങ്കാളിയെ തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചുള്ള കുറിപ്പ് രഞ്ജിഷ് ഫെയിസ്ബുക്കില്‍ നല്‍കിയത്. ‘എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കുമല്ലോ. എനിക്ക് 34 വയസ്. ഡിമാന്‍റ് ഇല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്’ എന്നായിരുന്നു വൈറലായ ആ കുറിപ്പ്. പതിനേഴായിരം ലൈക്കും നാലായിരത്തില്‍ കൂടുതല്‍ ഷെയറും കിട്ടിയ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നെ അവരായി വിവാഹാലോചന. ഒടുവില്‍ വധുവിനേയും കിട്ടി. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്‍റെ ജീവിതപങ്കാളിയായത്. ജീവിത പങ്കാളിയെ ലഭിച്ച കാര്യവും കല്യാണം കഴിച്ച കാര്യവും ഫെയിസ്ബുക്കിലൂടെ തന്നെയാണ് രഞ്ജിഷ് അറിയിച്ചത്. കൂടെ സക്കര്‍ബര്‍ഗിനും ഫെയിസ്ബുക്ക് മാട്രിമോണിയലിനും നന്ദിയും രേഖപ്പെടുത്തി.
ഐഐഎം ഒന്നാമന്‍,വമ്പന്‍ ശമ്പളത്തില്‍ ജോലി; കൊല്ലം സ്വദേശി ജസ്റ്റിന്‍റെത് പ്രാരാബ്ധങ്ങളെ മറികടന്ന വിജയഗാഥ
നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്ന് വമ്പന്‍ ശമ്പളം വാങ്ങി നിയമിതനാകുന്ന ആദ്യ വിദ്യാര്‍ഥിയാവുകയാണ് കൊല്ലം സ്വദേശി ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ഹൈദരാബാദിലെ വാല്യൂ ലാബില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് നിയമനം. ആനുകൂല്യങ്ങള്‍ അടക്കം ശമ്പളം 19 ലക്ഷം രൂപ. വമ്പന്‍ ശമ്പളം കിട്ടുന്ന പദവിയിലേക്ക് ജസ്റ്റിന്‍ എത്തിയത് യാദൃചികമല്ല. നിശ്ചയദാർഢ്യത്തിന്റെയും കഠിന പ്രയത്നത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും വിയര്‍പ്പുനീരുകള്‍ വീണതാണ് ആ വിജയ ഗാഥ. കൊല്ലത്തെ തയ്യല്‍ കുടുംബത്തിലാണ് ജസ്റ്റിന്‍ ജനിച്ചത്. അച്ഛനും മുത്തച്ഛനും തയ്യല്‍ തൊഴിലാളികള്‍. റെഡിമേഡ് തുണികള്‍ വന്നതോടെ തയ്യലും കുറഞ്ഞു. എങ്കിലും ജസ്റ്റിന്‍റെ പഠനത്തിനു മുടക്കം വരുത്തിയില്ല. സ്കൂള്‍ തലം മുതലേ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജസ്റ്റിന്‍. കുടുംബത്തിനു വരുമാനം നിലക്കുന്ന ഘട്ടമെത്തിയപ്പോള്‍ പിതൃ സഹോദരിയാണ് ജസ്റ്റിനെയും പെങ്ങളെയും പഠിപ്പിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ബി ടെക് പ്രവേശനം കിട്ടിയതോടെ പഠനചെലവിനു സ്കോളര്‍ഷിപ് കിട്ടിത്തുടങ്ങി. നാഗ്പൂര്‍ ഐഐഎമ്മില്‍ ചേരും മുന്‍പ് രണ്ടു വര്‍ഷം സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു. ഒടുവില്‍ ജസ്റ്റിന് സ്വപ്ന ... Read more
സഞ്ചരിക്കുന്ന രക്ത മനുഷ്യന്‍: കിരണ്‍ വര്‍മ
രക്തദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി, രാജ്യത്തിന്‍റെ അതിരുകള്‍ താണ്ടി യാത്രചെയ്യുന്ന യുവാവ്. ഹരിയാനക്കാരന്‍ കിരണ്‍ വര്‍മയ്ക്ക് ഈ യാത്ര ജീവിതാഭിലാഷം കൂടിയാണ്. രക്തദാനത്തിന്‍റെ മഹത്വവും പ്രധാന്യവും ആളുകളിലേയ്ക്ക് എത്തിക്കാന്‍ സിംപിളി ബ്ലഡ് എന്ന ആപ്പ് വരെ ഉണ്ടാക്കി. 6500 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കേരളത്തില്‍ എത്തിയ കിരണ്‍ ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു. കിരണിന്‍റെ ഏഴാംമത്തെ വയസ്സില്‍ രക്താര്‍ബുദം പിടിപെട്ട് അമ്മയെ നഷ്ടപ്പെട്ടു. അതിനു പ്രധാന കാരണം കൃത്യസമയത്ത് രക്തം ലഭിക്കാത്തതായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുഞ്ഞു കിരണിനു മനസ്സിലായി രക്തത്തിനു ജീവിതത്തിലുള്ള പ്രാധാന്യത്തെകുറിച്ച്. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്യുന്നത്. അധ്യാപകനു വേണ്ടി. പിന്നീട് ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിലുള്ള അര്‍ബുദ രോഗിയ്ക്കു വേണ്ടി രക്തം നല്‍കി. തുടര്‍ച്ചയായി ആളുകള്‍ രക്തത്തിനു വേണ്ടി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ 2016ല്‍ സിംപിളി ബ്ലഡ് എന്ന ആപ്പ് തുടങ്ങി. പിന്നീട് ഇങ്ങോട്ട് 40 തവണ രോഗികള്‍ക്കു വേണ്ടി രക്തം നല്‍കി. ഇന്ന് 11 ... Read more
വവ്വാല്‍ ക്ലിക്കിന്‍റെ ഉപജ്ഞാതാവ് ടൂറിസം ന്യൂസ് ലൈവിനോട്- പരിഹാസങ്ങളില്‍ തളരില്ല,ഇനിയും നടത്തും ഇത്തരം പരീക്ഷണം
ഒറ്റ ക്ലിക്കില്‍ താരമായ ഫോട്ടോഗ്രാഫറാണ് തൃശൂര്‍ തൃപ്രയാര്‍ പെരിങ്ങോട്ടുകര വിഷ്ണു. പല അവസ്ഥാന്തരങ്ങളും കണ്ട വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിലെ ഭയാനകമായ വെര്‍ഷന്‍, പുതുതായി കണ്ടെത്തിയ വവ്വാല്‍ ക്ലിക്ക് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പലരും വിഷ്ണുവിന്‍റെ ക്ലിക്കിനെ പരിഹസിച്ചു. നല്ലൊരു ഫ്രെയിം കിട്ടാന്‍ താന്‍ നടത്തിയ സാഹസികതയേയും ആത്മാര്‍ത്ഥതയേയും പ്രശംസിച്ചവരാണ് ഏറെയുമെന്ന് വിഷ്ണു പറയുന്നു. വിഷ്ണു വവ്വാല്‍ ക്ളിക്കിലേക്ക് വിഷു ദിവസമായിരുന്നു ആ കല്യാണം. പെരിങ്ങോട്ടുകര സ്വദേശികളായ ഷെയ്സിന്‍റെയും നവ്യയുടെയും. രണ്ടു പേരുടെയും ഫോട്ടോഗ്രാഫി വര്‍ക്ക് താന്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് റാമ്പ് എന്ന സ്ഥാപനത്തിനായിരുന്നു. സ്ഥാപനം എന്നു പറയാന്‍ ഓഫീസ് ഒന്നുമില്ല. ഫേസ്ബുക്ക് പേജ് വഴിയാണ് വര്‍ക്ക് കിട്ടുന്നത്. ഓരോ വര്‍ക്കിലും വ്യത്യസ്ഥമായ ഫ്രെയിമിനു വേണ്ടിയാണ് മനസ് പരതുക. അങ്ങനെയാണ് മരത്തില്‍ കയറി വെര്‍ട്ടിക്കല്‍ ക്ലിക്ക് ആകാമെന്ന് തോന്നിയത്. വധൂ വരന്മാര്‍ കട്ട സപ്പോര്‍ട്ട് എങ്കില്‍ അത്തരം ഫ്രെയിം എടുക്കാന്‍ നമുക്കും തോന്നും. ഇവിടെ വധൂ വരന്മാര്‍ നന്നായി സഹകരിക്കുന്നവരായിരുന്നു. തരംഗമാക്കിയത് സുഹൃത്ത് മരക്കൊമ്പില്‍ ... Read more