Category: Special
ചരിത്രം ഉറങ്ങുന്ന ലുട്ടെഷ്യ ഹോട്ടല്‍ വീണ്ടും തുറക്കുന്നു
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പരിപാടികള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജര്‍മന്‍-ഡെസ്-പ്രെസിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 235 മില്യണ്‍ ഡോളറിന്റെ നവീകരണം ആണ് നടന്നത്. കെട്ടിടത്തിലെ 184 മുറികളിലെയും സ്യൂട്ടുകളിലെയും ചുമര്‍ചിത്രങ്ങളും അലങ്കാരപ്പണികളും പഴമയുടെ സൗന്ദര്യം ചോര്‍ന്നു പോകാതെ തന്നെ നവീകരിച്ചിട്ടുണ്ട്. മുന്‍വശവും ഇരുമ്പ് ബാല്‍ക്കണികളും കൂടുതല്‍ ആകര്‍ഷകമാക്കി. ‘പഴമ നശിക്കാതെ തന്നെ ഒരു പുതിയ ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ലുട്ടെഷ്യ ഹോട്ടലിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. സൂര്യ വെളിച്ചം കടക്കുന്ന തരത്തിലാണ് ആര്‍ക്കിടെക്ട് ജീന്‍ മൈക്കല്‍ വില്‍മോട്ടെ ഹോട്ടല്‍ നവീകരിച്ചിട്ടുള്ളത്’- ഹോട്ടല്‍ മാനേജര്‍ ജീന്‍ ലക് കൗസ്റ്റി പറഞ്ഞു. 17 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ബഹുശാഖദീപം, വെള്ള മാര്‍ബിളുകള്‍, 1.9 ടണ്‍ തടികൊണ്ടാണ് കുളിപ്പുര നിര്‍മ്മാണം നവീകരണത്തിന്റെ ഭാഗമാണ്. ഹോട്ടലിലെ റെസ്റ്റോറന്റ് ശരത്കാലത്തെ തുറക്കുകയുള്ളു. 17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ജോസഫൈന്‍ ബാര്‍ പുതുക്കി ... Read more
ഒരു കോടി, ഒന്നരക്കോടി എന്നിങ്ങനെ പിഴ; പ്രളയകാലത്ത് രാജ്യത്തെ കോടതികള്‍ നമുക്കൊപ്പം നില്‍ക്കുന്നത് ഇങ്ങനെ
പ്രളയം തകര്‍ത്ത കേരളത്തിനൊപ്പമാണ് നന്മയുള്ള ലോകം. രാജ്യത്തെ കോടതികളും വ്യത്യസ്തമല്ല. കേരളത്തോടുള്ള ജുഡീഷ്യറിയുടെ സ്നേഹകരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് തുടങ്ങുന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കിയതിനു പുറമേ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ചു. സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരായ ഡോ.ബി ബാലഗോപാല്‍(റിപ്പോര്‍ട്ടര്‍ ടിവി), എം ഉണ്ണികൃഷ്ണന്‍(ന്യൂസ്18 കേരളം), വിനയ പിഎസ്(മാതൃഭൂമി ന്യൂസ്)എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങ് രാജ്യാന്തര ശ്രദ്ധ നേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍,മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും കെഎം ജോസഫും പാട്ടുപാടി ചടങ്ങ് അവിസ്മരണീയമാക്കി. ചീഫ് ജസ്റ്റിസ് അടക്കം സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ 25,ooo രൂപ വീതവും ജീവനക്കാര്‍ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തു. രാജ്യത്തെ മറ്റു കോടതികളും ഇതേ നിലയില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ... Read more
ലോകത്തിന്റെ മുതുമുത്തശ്ശി ഇതാ ഇവിടെയുണ്ട്
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ഫ്‌ളോറെസ് മുത്തശ്ശിയാണെന്നാണ് ബൊളീവിയക്കാരുടെ വിശ്വാസം. 1900 ജനിച്ച മുത്തശ്ശി ഉമ്മറത്തിരിക്കുന്നത് കണ്ടാല്‍ കല്ലില്‍ കൊത്തിയ പ്രതിമയാണെന്നേ പറയൂ. ബൊളീവിയന്‍ പര്‍വ്വതനിരകള്‍ക്കരികിലെ ഒരു മൈനിംഗ് ക്യാംപിലാണ് ജൂലിയ ഫ്‌ളോറെസ് കോള്‍ഗ് ജനിച്ചത്. ലോക റെക്കോര്‍ഡ് പ്രകാരം 117 വയസ്സുള്ള നാബി താജിമ എന്ന ജാപ്പനീസ് സ്ത്രീയായിരുന്നു ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ സ്ത്രീ. എന്നാല്‍ ഈ വര്‍ഷം ആദ്യം അവര്‍ മരണപ്പെട്ടിരുന്നു. നാബി താജിമയുടെ മരണത്തോടെയാണ് ഫ്‌ളോറെസ് കോള്‍ഗ് ആ റെക്കോര്‍ഡിലേക്കെത്തുന്നത്.എന്നാല്‍ ഔദ്യോഗികമായി ആ റെക്കോര്‍ഡ് കരസ്ഥമാക്കാനൊന്നും ഫ്‌ലോറെസ് മുത്തശ്ശി ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരു നൂറ്റാണ്ട് തികച്ച സംഭവബഹുലമായ ജീവിതത്തിനിടയില്‍ രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കാണ് ഫ്‌ളോറെസ് മുത്തശ്ശി സാക്ഷിയായിരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെയുണ്ടായ ബൊളീവിയന്‍ വിപ്ലവങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ഈ 118കാരി. 3000 ആളുകള്‍ മാത്രമുണ്ടായിരുന്ന സകാബ എന്ന തന്റെ ഗ്രാമം, അഞ്ചു പതിറ്റാണ്ടിനിടെ വളര്‍ന്ന് 1,75,000 ത്തിലേറെ ജനസാന്ദ്രതയുള്ള തിരക്കേറിയ നഗരമായി മാറിയത് കാണാനുള്ള അപൂര്‍വ്വഭാഗ്യവും ... Read more
സിദ്ധാര്‍ത്ഥ ;പ്രളയത്തിനെ അതിജീവിച്ച മണ്‍വീട്
കേരളം ഇന്ന് വരെ അനുഭവക്കാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഒരു മനുഷ്യായസിന്റെ നീക്കിയിരുപ്പായ വീടും കൃഷിയും നിലവും, സമ്പാദ്യവും തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ച്ചയാണ് പ്രളയം ബാക്കി വെച്ചത്. pic courtesy: Gopal Shankar എന്നാല്‍ പ്രളയത്തിലും കുലുങ്ങാതെ നിന്നൊരു വീടുണ്ട് കേരളത്തില്‍. പ്രതിസന്ധികളെ കരുത്തോടെ അതിജീവിക്കാന്‍ മണ്‍വീടുകള്‍ക്കാകുമെന്ന് സിദ്ധാര്‍ത്ഥ എന്ന മണ്‍വീട് നമ്മളെ പഠിപ്പിച്ചു. സിദ്ധാര്‍ത്ഥ അത് വെറുമൊരു മണ്‍വീടല്ല പ്രശസ്ത ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ മെനഞ്ഞെടുത്ത ഒരായുസ്സിന്റെ സ്വപനമാണ്. pic courtesy: Gopal Shankar വീടിന്റെ പണി തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്നതാണ് ഒരു മഴ വരട്ടെ അപ്പോള്‍ കാണാം. പക്ഷേ മഴയല്ല പ്രളയമാണ് വന്നത്. കേരളത്തിലെ വീടുകളെ പോലെ സിദ്ധാര്‍ത്ഥും പാതിയോളം മുങ്ങി. എന്റെ രക്തം, എന്റെ വിയര്‍പ്പ്, എന്റെ കണ്ണുനീര്‍ എന്ന അടിക്കുറിപ്പോടെ പ്രളയത്തില്‍ പാതിമുങ്ങിയ സ്വന്ടം വീടിന്റെ ചിത്രം ശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദുരിതപ്പെയ്ത്തിന് ശേഷം ശങ്കര്‍ വീണ്ടും ... Read more
ഇതു താനടാ കേരളം; ദുരിതാശ്വാസ സ്ഥലങ്ങളിലെ മതമൈത്രി മാതൃകകള്‍ ; കയ്യടിച്ചു സോഷ്യല്‍ മീഡിയ
പ്രളയക്കെടുതിയില്‍ നിന്ന് കേരളം കര കയറാന്‍ ശ്രമിക്കുന്നതിനിടെ ചില മാതൃകകളെ കയ്യടിച്ചു സോഷ്യല്‍ മീഡിയ. അതിജീവനത്തിന്റെ എല്ലാ ശ്രമങ്ങളെയും സോഷ്യല്‍ മീഡിയ കയ്യടിച്ചെങ്കിലും ഇവയ്ക്കു കയ്യടി കുറച്ചേറെയുണ്ട് .കാരണം ഇത്തരം മാതൃകകള്‍ ഇന്ന് മറ്റെവിടെയും അപൂര്‍വമാണ്. പ്രളയത്തില്‍ പള്ളി മുങ്ങിയപ്പോള്‍ പെരുനാള്‍ നിസ്കാരത്തിനു ക്ഷേത്രം ഹാള്‍ വിട്ടു നല്‍കിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.മാള എരവത്തൂര്‍ എസ്എന്‍ഡിപി ശാഖയുടെ പുരപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രഹാളാണ് കൊച്ചുകടവ് മഹല്ല് ജുമാ മസ്ജിദിനു കീഴിലെ നൂറോളം വിശ്വാസികള്‍ക്ക് നിസ്കാരവേദിയായത്.വിശ്വാസികള്‍ക്ക് വേണ്ട സൗകര്യം ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. വെള്ളം കയറിയ വയനാട് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രം വൃത്തിയാക്കിയത് സ്ഥലത്തെ ഒരു കൂട്ടം മുസ്ലിം മതവിശ്വാസികളായ ചെറുപ്പക്കാരാണ്. ക്ഷേത്രം വൃത്തിയാക്കാന്‍ ഇവരെ ക്ഷണിച്ചത് സമീപത്തെ ഹൈന്ദവ വിശ്വാസികളും. പാലക്കാട് മണ്ണാര്‍കാട്ടിനു സമീപം കോല്‍പ്പാടത്തെ അയ്യപ്പക്ഷേത്രം വൃത്തിയാക്കിയതും മുസ്ലിം ചെറുപ്പക്കാരാണ്. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഈ ക്ഷേത്രം വൃത്തിയാക്കി പ്രാര്‍ഥനാ സജ്ജമാക്കിയത്. ... Read more
ഉയരങ്ങള്‍ എന്നും ഇവര്‍ക്കൊപ്പം
തോറ്റുകൊടുക്കരുത് ഒന്നിനോടും ഒരിക്കലും എങ്കില്‍ മാത്രമേ ജീവിതത്തിനൊരു ലക്ഷ്യമുണ്ടാകുകയൊള്ളൂ. അങ്ങനെയൊരു വാശിയില്‍ ഉയരങ്ങള്‍ കീഴടക്കിയ അഞ്ചുപേരാണിവര്‍. നീണ്ട പത്തുമാസത്തിന്റെ കഠിനപ്രയത്‌നത്തിനൊടുവില്‍ ഇവര്‍ കീഴടക്കിയത് എവറസ്റ്റ് കൊടുമുടിയാണ്. അതിലൊരുവള്‍ പതിനെട്ട് വയസ് മാത്രം പ്രായമുള്ള മനീഷ ദുവെ. ‘ഞാനിപ്പോഴും സ്വയം നുള്ളിനോക്കുകയാണ് സംഭവിച്ചത് സ്വപ്നമല്ലല്ലോ എന്ന് ഉറപ്പു വരുത്താന്‍’ മനീഷ പറയുന്നു. മെയ് 16ന് പുലര്‍ച്ചെ 4.30നാണ് മനീഷ തന്റെ സ്വപ്നത്തിലേക്കെത്തിച്ചേര്‍ന്നത്. ഒരു വര്‍ഷം മുമ്പ്, ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്നമാണ് താന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും മനീഷ പറയുന്നു. ‘ഞാനെന്റെ അച്ഛനേയും അമ്മയേയും ഓര്‍ക്കുന്നു, സഹോദരങ്ങളെ ഓര്‍ക്കുന്നു, ഗ്രാമത്തെ ഓര്‍ക്കുന്നു, വീടിനെ ഓര്‍മ്മിക്കുന്നു, നമ്മുടെ കാടുകളെ ഓര്‍ക്കുന്നു, സ്‌കൂളിനെയും അധ്യാപകരെയും കൂട്ടുകാരെയും ഓര്‍ക്കുന്നു, നമ്മുടെ പരിശീലനവും പരിശീലകനേയും ഓര്‍ക്കുന്നു’വെന്നാണ് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മനീഷ പറയുന്നത്. പത്തുപേരുള്ള സംഘത്തിലൊരാളായിരുന്നു മനീഷ. അതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ലക്ഷ്യത്തിലെത്താനായത്. മനീഷ, ഉമാകാന്ത് ദേവി, പര്‍മേഷ് ആലെ, വികാസ് സോയം, കവിദാസ് കത്മോഠ് എന്നിവരായിരുന്നു ആ അഞ്ചുപേര്‍. ... Read more
പൊന്നോമനയ്ക്ക് വേണ്ടി സൈക്കിള്‍ ചവിട്ടി മന്ത്രി താരമായി
നെല്ല് പുഴുങ്ങിക്കോണ്ടിരുന്നപ്പഴാണ് ഞാന്‍ എന്റെ മകനെ പ്രസവിച്ചത് എന്ന പഴങ്കഥ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ആ പഴങ്കഥകളെ കാറ്റില്‍ പറത്തി പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. തന്റെ കന്നി പ്രസവത്തിന് പോകുന്നതിന്റെ യാതൊരു പിരിമുറക്കുവമില്ലാതെ കൂളായി സൈക്കിള്‍ ചവിട്ടി പോയത് മറ്റാരുമല്ല ന്യൂസിലാന്‍ഡ് മന്ത്രി കൂടിയായ ജൂലി ആന്‍ സെന്ററാണ്. വനിതാക്ഷേമവകുപ്പും ഗതാഗത വകുപ്പു സഹമന്ത്രിയുമായ ജൂലിയുടെ സാഹസികതയില്‍ അമ്പരന്നിരിക്കുകയാണ് പലരും. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ ജൂലി വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് ഓക് ലന്‍ഡ് സിറ്റി ഹോസ്പിറ്റലില്‍ എത്തിയത്. ‘സഹായികളായവര്‍ക്ക് കാറിലിരിക്കാന്‍ ഇടമില്ലെന്നു തോന്നിയപ്പോഴാണ് ഞാനും പങ്കാളിയും സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. അതെന്നെ വളരെ നല്ല മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു’ ജൂലി സമൂഹമാധ്യമത്തില്‍ കുറിച്ചു. നാല്പത്തിരണ്ട് ആഴ്ച്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്.അങ്ങനെ സാഹസിക യാത്ര നടത്തിയ ജൂലിക്ക് പിറന്നത് ഒരു ആണ്‍കുട്ടിയാണ്. അടുത്തിടെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ ... Read more
നവകേരള ശില്‍പികളാവാന്‍ സുനിതയുടെ പെണ്‍പടകളും
അതിജീവിക്കുകയാണ് നമ്മുടെ കേരളം. നിരവധി ആളുകളാണ് ക്യാമ്പ് വിട്ട് വീടുകളിലെത്തുന്നത്. പല വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ദേശത്തിന്റെ പല ദിക്കുകളില്‍ നിന്നാണ് പലരും വാഗ്ദാനവുമായി എത്തുന്നത്. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളേയും ഞെട്ടിച്ച് കൊണ്ട് തങ്ങളുടെ 20 പെണ്‍കുട്ടികളെ സഹായത്തിനായി കേരളത്തിലേക്ക് അയയ്ക്കുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍. വെല്‍ഡര്‍മാരായും കാര്‍പെന്റര്‍മാരായും പരിശീലനം നേടിയ ഞങ്ങളുടെ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. വീടുകളുടെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന്. 2009ല്‍ മഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്ക സമയത്തും അവരുടെ സഹായമുണ്ടായിരുന്നു. ഒരു മാസത്തോളം നിന്ന്, 3000 കുടുംബങ്ങളെ ഈ പെണ്‍കുട്ടികള്‍ അന്ന് സഹായിച്ചിട്ടുണ്ട് എന്നും സുനിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.
ജലം കൊണ്ട് ചെയ്യുന്ന നന്മ; ആബിദ് സുര്‍തി
80കാരനായ ആബിദ് സുര്‍ദി പറയുന്നു ടാപ്പുകളില്‍ നിന്നും നിലത്തേക്ക് പതിക്കുന്ന വെള്ളത്തുള്ളികള്‍ എന്റെ ശിരസ്സില്‍ പതിക്കുന്ന ചുറ്റിക പോലെയാണ്. ചിത്രക്കാരനും, എഴുത്തുകാരനുമായ അദ്ദേഹം ചെയ്യുന്ന കാര്യം മേല്‍പറഞ്ഞ കഴിവിനെക്കാള്‍ ആയിരമിരട്ടി വലുതാണ്. കുട്ടിക്കാലത്ത് ഞാന്‍ ഉറക്കമുണര്‍ന്ന് വരുമ്പോള്‍ കാണുന്ന കാഴ്ച്ച ഇതായിരുന്നു ഒരു തൊട്ടി വെള്ളത്തിനായി തെരുവിലെ സ്ത്രീകളോട് മല്ലിടുന്ന അമ്മ. പുലര്‍ച്ചെ നാല് മണിക്ക് തെരുവ് ഉണരും തെരുവിനോടൊപ്പം സ്ത്രീകളും പിന്നെയൊരു പാച്ചിലാണ് നീണ്ട ക്യൂവില്‍ ഇടം പിടിച്ച് തന്റെ ഊഴവും കാത്ത്. ആ കാത്തിരിപ്പിന്റെ മുഷിച്ചിലിന് രുചികൂട്ടാന്‍ ചീത്തവിളിയും വഴക്കും. കാലം പോയി ഞാന്‍ വളര്‍ന്നു എന്നാല്‍ അത്തരം ഓര്‍മ്മകള്‍ എന്നിലൂടെ ഇന്നും ജീവിക്കുന്നു. അതുകൊണ്ട് തന്നെ ജലം പാഴാകുന്നതും ആക്കുന്നതും എനിക്ക് സഹിക്കാന്‍ കഴിയില്ല. രാജ്യത്തിനു നന്മ ചെയ്യാന്‍ 1000 വഴികളുണ്ട്. ശരിയായത് ഏത് എന്ന് തിരഞ്ഞെടുക്കേണ്ടത് നമ്മളാണ്. മുംബയില്‍ താമസിക്കുന്ന എനിക്ക് ഒരിക്കലും ഗംഗാ ജലത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. എന്നുകരുതി വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ... Read more
യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്
ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്. അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ ഒരു കുറിപ്പിലൂടെയാണ് ലോകം റായീസിനെ അറിഞ്ഞത്. ഒരു മനുഷ്യായുസിന്റെ പതിനാലു വര്‍ഷം റായീസ് സ്‌ട്രെച്ചറിലാണ് ജീവിച്ചത്. ജീവിതം നിത്യ വിരാമമിട്ട് മടങ്ങുന്നവരോട് റായീസ് പറയും ദേ എന്നെ നോക്കൂ.. 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലായ ശരീരത്തിന് മുന്നില്‍ പതറാതെ ജീവിതത്തെ ആഘോഷമാക്കാന്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദത്തെക്കുറിച്ചും റായീസിന് ഒരുപാട് പറയാനുണ്ട്. ചങ്കായ ചെങ്ങായിമാര്‍ക്കൊപ്പം കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്ക് യാത്ര പോയതിനെക്കുറിച്ചാണ് റായീസ് കുറിപ്പെഴുതിയത്. വിഷമങ്ങളൊന്നും കൂട്ടികൊണ്ടുപോകുന്ന സ്വഭാവം റായീസിനില്ല. എല്ലാ സങ്കടങ്ങളും വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഒന്നും അയാളെ അലട്ടുന്നില്ല. പ്രതീക്ഷയുടെ പുതിയ വെളിച്ചം മാത്രമാണ് റായീസിന്റെ സ്വപ്നങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഇങ്ങനെ പാറി പറക്കുന്നത്. ... Read more
വിശ്രമമില്ലാതെ മാധ്യമപ്രവർത്തകർ; ജാഗ്രതയ്ക്ക് സല്യൂട്ട്
കേരളത്തിലെ പ്രളയക്കെടുതി മാധ്യമപ്രവർത്തകർ ജനങ്ങളിലെത്തിക്കുന്നത് ഏറെ കഷ്ടപ്പെട്ട്. പ്രതികൂല കാലാവസ്ഥയിലും ഏറ്റവും പുതിയ വിവരങ്ങൾ നൽകാൻ മാധ്യമപ്രവർത്തകർ ജാഗ്രത കാട്ടുന്നു. മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് ഇന്ത്യാവിഷൻ മുൻ റീജണൽ എഡിറ്റർ ഡി ധനസുമോദ് എഴുതുന്നു എല്ലാവരും ദുരന്തമുഖത്ത് നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ തത്സമയ റിപ്പോർട്ടിങ് നടത്താനായി അപകടമുഖത്ത് റിപ്പോർട്ടർമാരും ക്യാമറാമാന്മാരും നിലയുറപ്പിക്കുകയാണ്. ഏത് ചാനൽ മാറ്റിയാലും എല്ലായിടത്തും പ്രിയങ്കരരായ കൂട്ടുകാർ മാത്രം. ഫ്രയിമിൽ കാണുന്നവരെ മാത്രമല്ല ക്യാമറാമാൻ ,ക്യാമറ അസിസ്റ്റന്റ് ,ഡ്രൈവർമാർ ,സ്ട്രിംഗർമാർ റിപ്പോർട്ടർ എടുക്കുന്ന വോയിസും വിഷ്വലും സമന്വയിപ്പിച്ചു മിനിറ്റുകൾകൊണ്ട് എഡിറ്റ് ചെയ്യുന്ന എഡിറ്റർമാർ എന്നിവരെയും ഫീൽ ചെയ്യുന്നുണ്ട്. മറ്റുജില്ലകളിലെ റിപ്പോർട്ടർമാരെ പോലും ദുരന്തം നടക്കുന്ന സ്ഥലങ്ങളിൽ നിയോഗിക്കുന്നുണ്ട്. നല്ല താമസ സ്ഥലം കിട്ടാതെയും ,കാറിൽ ഉറങ്ങിയും ,മാറി ധരിക്കാൻ നല്ല ഡ്രസ്സ് ഇല്ലാതെയും മഴ നനഞ്ഞും റിപ്പോർട്ട് ചെയ്യുന്നത് അറിയുന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും കൃത്യമായി ശമ്പളം ലഭിക്കാത്തതും ഒരു തവണ പോലും ഭാര്യയെയും കുഞ്ഞിനേയും വിളിക്കാൻ കഴിയാത്ത അവസ്ഥയും ... Read more
ചിത്രം പകര്‍ത്തി ചരിത്രത്തിലേക്ക് കയറിയവള്‍; പരീസ
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നതൊരു ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റാണ്. പുരുഷമാരുടെ ഫുട്‌ബോള്‍ മാച്ച് കവര്‍ ചെയ്യുന്ന പരീസ എന്ന ഫോട്ടോ ജേണലിസ്റ്റിന്റെ ചിത്രങ്ങളാണ് സേഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി സ്വന്തം രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെയുള്ള ക്രിയാത്മകമായ ഒരു സമരം കൂടിയാണ് ഇത്. പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഫോട്ടോ ജേണലിസ്റ്റാണ് പരീസ. അവള്‍ക്ക് ഫുട്‌ബോള്‍ മാച്ചിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയേ തീരുമായിരുന്നുള്ളൂ. പരീസ പോര്‍ത്തെഹെറിയന്‍ ചെയ്തതാകട്ടെ സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ കയറിനിന്ന് മത്സരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ജോലിയോടുള്ള ആത്മാര്‍ത്ഥയും അര്‍പ്പണവും ധൈര്യവും കൊണ്ട് പരീസ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. ഇറാനില്‍ പുരുഷന്മാരുടെ ഫുട്‌ബോള്‍ കളി പകര്‍ത്തുന്ന ആദ്യത്തെ വനിതയാകും ഒരുപക്ഷെ പരീസ. ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ ലീഗ് ടൂര്‍ണമെന്റ് ദൃശ്യങ്ങളാണ് പരീസ പകര്‍ത്തിയത്. വലിയ ലെന്‍സുമേന്തി കെട്ടിടത്തിനു മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്ന പരീസയുടെ ചിത്രം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. നിലവിലെ നിയമത്തെ ലംഘിക്കാതെയാണ് ... Read more
വായു മതി ;കാറിനു ചീറിപ്പായാന്‍
പ്രോജക്ടിന് വേണ്ടി വെറുതെ എന്തെങ്കിലും ചെയ്യാം എന്ന് കരുതി പിരിയുന്ന സുഹൃത്തുക്കളെ ദേ ഇങ്ങോട്ട് നേക്കിയേ ഇവരാണ് സ്മാര്‍ട്ട് കുട്ടികള്‍ . ദിനംപ്രതി ഉയരുന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ നമ്മള്‍ക്കിടയിലെ പൊള്ളുന്ന പ്രശ്‌നം എന്നാലിതാ അതിനെതിരെ മുട്ടന്‍ ഐഡിയയുമായി ഈജിപ്തിലെ ഹെല്‍വാന്‍ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ മുന്നോട്ട് വന്നിരിക്കുന്നു. വായുവിന്റെ സഹായത്തില്‍ ഒരാള്‍ക്ക് കൂളായി ഓടിച്ച് പോകാവുന്ന കാറാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ബിരുദദാന പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ കാര്‍ നിര്‍മ്മിച്ചത്. ജൗജിപ്തിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കൊരു ശാശ്വത പരിഹാരമാണ് ഇവരുടെ കണ്ടുപിടുത്തം. Pic Courtesy: Reuters നിര്‍മ്മാണ ചിലവിനായി കേവലം 18,000 ഈജിപ്ഷ്യന്‍ പൗണ്ടാണ് കുട്ടികള്‍ ചിലവാക്കിയത്. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കൂളായി ഓടും എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിരത്തില്‍ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയല്‍ അറ്റകുറ്റപണിക്കായി നിങ്ങള്‍ക്ക് പണചെലവ് വരില്ല, കാരണം വായുവിന്റെ സഹായത്തിലാണ് വാഹനം ഓടുന്നത്. അതു കൊണ്ട് തന്നെ പെട്രോള്‍ പമ്പുകളില്‍ ഇനി വരി നില്‍ക്കേണ്ട ആവശ്യം വരില്ല. ... Read more
ആളിനേക്കാൾ വലിയ മീൻ,രുചിയിലും കേമൻ. കോതമംഗലത്തെ ഭീമൻ മത്സ്യം വളർന്നത് വൻകര കടന്ന്
ആളിനേക്കാൾ വലിയ മീൻ. വളർന്നു വലുതായത് വൻകരകൾ കടന്ന് . കോതമംഗലത്തെ ഭീമൻ മത്സ്യം ജനങ്ങൾക്ക് വിസ്മയക്കാഴ്ചയായി. 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുണ്ട് ഈ വമ്പൻ മീനിന്. പോത്താനിക്കാട്ട് ജോർജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് ഇതിനെ വളർത്തിയത്. ആമസോൺ ജലാശയത്തിൽ കാണുന്ന ‘അരാപൈമ ജിജാസ്’ മത്സ്യമാണിത്. ഏഴു വർഷം മുമ്പ് തൃശ്ശൂർ സ്വദേശിയിൽനിന്ന് ആന്റണി വാങ്ങിയതാണ്. നാടുകാണിയിലെ ഫാം കുളത്തിലാണ് മീനിനെ വളർത്തിയത്. മത്തിയാണ് വമ്പൻ മീനിന്റെ ഇഷ്ട ആഹാരം. ദിവസേന രണ്ടു കിലോ മത്തിയാണ് മീനിന്റെ ഭക്ഷണം. വളരെ ഇണക്കമുള്ളതാണ് മീൻ. തല ഭാഗം ഇരുണ്ട നിറവും ഉടൽ ചുവപ്പ് കലർന്നതുമായ മനോഹരമായ മത്സ്യമാണ്. വളർത്തിയിരുന്ന കുളം പോരാതെ വന്നപ്പോൾ മറ്റൊരാൾക്ക് വിറ്റിരുന്നു. ഫൈബറിൽ തീർത്ത പ്രത്യേക ടാങ്കിൽ മിനിലോറിയിൽ കൊണ്ടു പോകുന്നതിനിടെ മീൻ ചത്തുപോയി. ടാങ്കിൽ ഒതുങ്ങാതെ വന്നതാണ് കാരണമെന്ന് ആന്റണി പറഞ്ഞു. മീനിന് കുളം പോരാതെ വന്നപ്പോൾ ഭൂതത്താൻകെട്ടിലെ പെരിയാർവാലി വൃഷ്ടിപ്രദേശത്ത് പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള ... Read more
കണ്ണായ സ്ഥലങ്ങൾ; കൺകണ്ട നേതാക്കളുടെ അന്ത്യവിശ്രമ ഇടങ്ങൾ, പോകാം ഇവിടങ്ങളിലേക്ക്..
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്കാരം എവിടെ നടത്തണമെന്ന് നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതിയുടെ തീർപ്പു വന്നിട്ട് മണിക്കൂറുകളായില്ല. മറീനാ ബീച്ചിൽ നടത്തണമെന്ന നിലപാടിലായിരുന്നു ഡിഎംകെ. ഇവിടെ സംസ്കാരം അനുവദിക്കില്ലന്നു തമിഴ്‌നാട് സർക്കാരും. ഒടുവിൽ മറീനാ ബീച്ച് കരുണാനിധിയുടെ സംസ്കാര സ്ഥലമായി ഹൈക്കോടതി അനുവദിച്ചു. അണ്ണാ സ്‌ക്വയർ എന്തുകൊണ്ട് മറീനാ ബീച്ച്? തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെന്നൈ നഗരത്തിലെ മറീനാ ബീച്ച്. ലോകത്തെ നഗരങ്ങളിൽ നീളം കൊണ്ട് രണ്ടാം സ്ഥാനമാണ് മറീന ബീച്ചിന്.സെന്റ് ജോർജ് കോട്ട മുതൽ ബസന്ത് നഗർ വരെ 12 കിലോമീറ്റർ നീളത്തിലാണ് ബീച്ച് വ്യാപിച്ചു കിടക്കുന്നത്. തീരത്തു നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. മുഖ്യമന്ത്രിമാരായിരുന്ന സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതദേഹമാണ് മറീനാ ബീച്ചില്‍ സംസ്‌കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിമാരായിരുന്ന സി. രാജഗോപാലാചാരി, കെ.കാമരാജ്, ഭക്തവത്സലം എന്നിവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തത് ഗാന്ധി മണ്ഡപത്തിലായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ജാനകി രാമചന്ദ്രനെ സംസ്കരിച്ചത് സ്വന്തം ... Read more