Category: Special
ലെക്‌സീ അല്‍ഫോര്‍ഡ്; ലോകം മുഴുവന്‍ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
മെയ് 31 -നാണ് ലെക്‌സീ അല്‍ഫോര്‍ഡ് നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ചത്. അങ്ങനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ലെക്‌സി മാറിയിരിക്കുകയാണ്. യാത്രകള്‍ക്ക് ലെക്‌സിയുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അവളുടെ മാതാപിതാക്കള്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. പക്ഷെ, കുട്ടിയായിരിക്കുമ്പോഴൊന്നും ഇങ്ങനെ യാത്ര ചെയ്യുക എന്ന യാതൊരു പ്ലാനും അവളുടെ ഉള്ളിലുണ്ടായിരുന്നില്ല. പക്ഷെ, അച്ഛനും അമ്മയും അവളെ പല സ്ഥങ്ങളിലും കൊണ്ടുപോയി. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കമ്പോടിയ മുതല്‍ ഈജിപ്ത് വരെ പല സ്ഥലങ്ങളും അവള്‍ കണ്ടിരുന്നു. ഓരോ സ്ഥലവും കാണിച്ചു കൊടുക്കാനും അതിന്റെയൊക്കെ പ്രാധാന്യം ബോധ്യപ്പെടുത്താനും അവളുടെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നീ കാണുന്ന ഞാനുണ്ടായത് എന്നാണ് ലെക്‌സി പറയുന്നത്. ‘ഓരോ മനുഷ്യരുടേയും ജീവിതം എന്നില്‍ കൗതുകമുണ്ടാക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയായിരിക്കും സന്തോഷം കണ്ടെത്തുക എന്നും ഞാന്‍ ചിന്തിക്കാറുണ്ട്…’ എന്ന് ലെക്‌സി പറയുന്നു. ആദ്യമൊക്കെ വെറുതെ പോവുക, ഓരോ സ്ഥലം സന്ദര്‍ശിക്കുക എന്നതിനുമപ്പുറം വലിയ ചിന്തയൊന്നും ലെക്‌സിയുടെ മനസിലുണ്ടായിരുന്നില്ല. പക്ഷെ, ... Read more
സംഗീത തനിച്ച് യാത്ര നടത്തുന്നു ലക്ഷ്യം ക്ലീന്‍ ഇന്ത്യ
ക്ലീന്‍ ഇന്ത്യ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കോയമ്പത്തൂര്‍ സ്വദേശിനിയുടെ സോളോ ഡ്രൈവ്. ഒമാന്‍ മുന്‍ ഇ- ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റ് കൂടിയായ സംഗീത ശ്രീധറാണ് തന്റെ 52-ാം വയസില്‍ ഇന്ത്യന്‍ നഗരങ്ങളിലൂടെ തനിച്ച് കാര്‍ യാത്ര നടത്തുന്നത്. ക്ലീന്‍ ഇന്ത്യ, വൃത്തിയുള്ള ശൗചാലയം തുടങ്ങിയ ആശയങ്ങളുമായി മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച യാത്ര ഇതിനോടകം 300 നഗരങ്ങളിലായി 44,500 കിലോ മീറ്റര്‍ പിന്നിട്ടു. ഓരോ പ്രദേശത്തുമെത്തുന്ന സംഗീത പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി പൊതുശൗചാലയങ്ങളാണ്‍ ഉപയോഗിക്കുന്നത്. ശൗചാലയങ്ങളുടെ വൃത്തി പരിശോധിക്കുകയാണ് യാത്രയുടെ മറ്റൊരു ലക്ഷ്യം. സ്വച്ഛ് ഭാരത് പദ്ധതി യാഥാര്‍ത്ഥ്യമായതോടെ രാജ്യത്ത് നിരവധി പൊതു ശൗചാലയങ്ങള്‍ സംസ്ഥാന -ദേശീയ പാതകള്‍ക്ക് സമീപം വര്‍ധിച്ചു. പലയിടങ്ങളിലും വൃത്തിയുള്ള ശൗചാലയം കാണാന്‍ കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ വൃത്തിഹീനമായ ശൗചാലയങ്ങള്‍ ഉണ്ടെന്നും യാത്രയിലൂടെ ബോധ്യമായി. ചില സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ജല ദൗര്‍ലഭ്യം പ്രധാന വെല്ലുവിളിയാണെന്നും സംഗീത തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം തലസ്ഥാനം ... Read more
ലോക സൗജന്യയാത്രയ്ക്ക് ആളിനെ ക്ഷണിച്ച് ടൂര്‍റഡാര്‍
അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങള്‍ സൗജന്യ യാത്ര നടത്താന്‍ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവില്‍ ഫ്ളൈറ്റ് ടിക്കറ്റുകളും ഭക്ഷണവും താമസവുമൊക്കെ പൂര്‍ണ്ണമായും സൗജന്യമാണ്. പക്ഷെ, ഒരൊറ്റ കണ്ടീഷന്‍ അറുപത് ദിവസം നിങ്ങള്‍ ലോകം ചുറ്റേണ്ടത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, പരിചയമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലാത്ത, പൂര്‍ണ്ണമായും അപരിചിതനായ ഒരു ആളോടൊപ്പമായിരിക്കും. അപരിചിതന്റെ കൂടെ യാത്ര ചെയ്യാന്‍ ഭയമില്ലെങ്കില്‍ ഈ ട്രിപ്പ് നിങ്ങള്‍ക്കുള്ളതാണ്. ടൂര്‍റഡാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് ജീവിതത്തില്‍ പുതിയ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കുന്നവര്‍ക്കായി ഇത്രയും ആകര്‍ഷകമായ ഒരു അവസരമൊരുക്കിയത്. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട, ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരും മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഒരുമിച്ച് യാത്ര തുടങ്ങണം. അവരുടെ യാത്രകളും ജീവിതവും വീഡിയോയില്‍ പകര്‍ത്താനായി വീഡിയോഗ്രാഫറുമാരുടെ ഒരു വിദഗ്ധ സംഘവും ഇവരോടൊപ്പം ലോകം ചുറ്റും. യാത്രയ്ക്കിടയില്‍ ഓരോ സമയത്തും ഉണ്ടാകുന്ന സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രസകരമായ വീഡിയോ ഫിലിമുകള്‍ നിര്‍മ്മിക്കും.ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉടന്‍ തന്നെ എല്ലാവര്‍ക്കും ... Read more
ആഴക്കടലിനെയറിയാന്‍ യാത്രയ്‌ക്കൊരുങ്ങി 300 പെണ്ണുങ്ങള്‍
ഇന്നീ ലോകത്ത് എല്ലാവരും തുല്യരാണ്. അതിരുകളില്ലാത്ത ലോകം കീഴടക്കാന്‍ ഇപ്പോള്‍ സ്ത്രീകളും താണ്ടാത്ത ദൂരങ്ങളില്ല. 2019 ല്‍ ഇങ്ങനെ 300 പെണ്ണുങ്ങള്‍ ഒരുമിച്ച് തുനിഞ്ഞിറങ്ങുകയാണ്. അവര്‍ക്ക് സമുദ്രത്തിന്റേയും രാജ്യാതിര്‍ത്തികളുടെയും പരിധികളില്ല. അവരെല്ലാവരും ഒരുമിച്ച് പോകുകയാണ്. മൈലുകള്‍ താണ്ടി, സമുദ്രം മുറിച്ച് കടന്ന്. സമുദ്രമലിനീകരണത്തിനെ കുറിച്ച് പഠിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രം നടത്തുന്ന ലോകയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാനാണ് ഇന്ന് ലോകം കാതുകൂര്‍പ്പിക്കുന്നത്. സമുദ്രത്തെ കുറിച്ച് പരിജ്ഞാനം ഉള്ളവര്‍ മാത്രമല്ല, ഈ സംഘത്തില്‍ അധ്യാപകരുണ്ടാകും വിദ്യാര്‍ഥികളുണ്ടാകും നന്നായി പാചകം ചെയ്യാനറിയുന്നവരുണ്ടാകും, ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടാകും, അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 300 സ്ത്രീകളാണ് സമുദ്രത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്ങ്ങളെക്കുറിച്ചും പഠിക്കാന്‍ ലോകം മുഴുവന്‍ കടല്‍ മാര്‍ഗ്ഗം യാത്ര പുറപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ മാസം യു കെയില്‍ നിന്നാണ് അരുതുകളോ അതിരുകളോ ഇല്ലാത്ത ഈ പെണ്‍സംഘം യാത്ര പുറപ്പെടുന്നത്. 38000 നോട്ടിക്കല്‍ മൈലുകള്‍ കീഴടക്കാന്‍ പുറപ്പെടുന്ന ഈ സമുദ്ര യാത്ര ... Read more
കാടിനെ പകര്‍ത്തുകയല്ല; പകരമൊരു കാടിന് ജീവന്‍ നല്‍കി ഈ ഫോട്ടോഗ്രാഫര്‍
സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായി കാട്ടിലേക്കിറങ്ങാറാണ് പതിവ്. എന്നാല്‍, ഈ ഫോട്ടോഗ്രാഫര്‍ ചെയ്തത് കുറച്ച് വ്യത്യസ്തമായ കാര്യമാണ്. തരിശായിക്കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമിയെ കാടാക്കി മാറ്റിക്കളഞ്ഞു. വെറും കാടല്ല, നിറയെ പക്ഷികളും മൃഗങ്ങളുമൊക്കെയുള്ളൊരസ്സല്‍ കാട്. മൂന്നു വര്‍ഷമാണ് അതിനായി പൊമ്പയ്യ മലേമത്ത് എന്ന ഫോട്ടോഗ്രാഫര്‍ പ്രയത്‌നിച്ചത്. pic courtesy: Shivasankar Bangar photography ”ആദ്യമായി 50 തൈകള്‍ നട്ടപ്പോള്‍ ഞാന്‍ കരുതിയത് അതില്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നാണ്. പക്ഷെ, യാദൃശ്ചികമായി അതില്‍ ഓരോ ചെടിയും മുളച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ തോട്ടത്തില്‍ 800 മരങ്ങള്‍ വളര്‍ന്നു.” കര്‍ണാടകയില്‍ നിന്നുള്ള പൊമ്പയ്യ പറയുന്നു. ലോകത്തെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇന്ന് ആ ഭൂമി. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും ടൂര്‍ ഓപ്പറേറ്ററുമായിരുന്ന പൊമ്പയ്യക്ക് കാടിനോടും ചെടികളോടുമുള്ള പ്രണയം വളരെ ചെറുപ്പത്തില്‍ തന്നെ മുളപൊട്ടിയതാണ്. ആ ഇഷ്ടം വളര്‍ന്നു. ഡറോജി സ്ലോത്ത് ബിയര്‍ സാങ്ക്ച്വറിയില്‍ വളണ്ടിയറായി ഒപ്പ് വെച്ചപ്പോള്‍ അത് ഒന്നുകൂടി ശക്തിപ്പെട്ടു. ‘ആ സമയത്ത് ... Read more
ബിക്കിനി ഹൈക്കര്‍; യാത്രകളെ പ്രണയിച്ച സുന്ദരി
ബിക്കിനി ഹൈക്കര്‍ ലോകാരാധ്യകര്‍ ഏറെയുള്ള സഞ്ചാര സുന്ദരിയാണ്. എന്നാല്‍ യാത്രകളെ അത്രകണ്ട് സ്‌നേഹിച്ച ആ സുന്ദരിക്ക് കാലം കാത്ത് വെച്ചത് ദാരുണമായ അന്ത്യമായിരുന്നു. ജിഗി വൂവ് എന്ന തായിവാന്‍ സ്വദേശിയാണ് ലോകം അറിയുന്ന ബിക്കിനി ഹൈക്കറായി മാറിയത്. ആരാണ് ബിക്കിനി ഹൈക്കര്‍ എന്ന യുവതി മാനം മുട്ടി നില്‍ക്കുന്ന പര്‍വതങ്ങളെ കീഴടക്കുകയും ആ പര്‍വ്വതാഗ്രത്തില്‍ ബിക്കിനി അണിഞ്ഞുകൊണ്ടു നിന്നു ചിത്രങ്ങള്‍ പകര്‍ത്തുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുമാണ് ജിഗി വൂ പ്രശസ്തയായത്. ധാരാളം ആരാധകരെയും അവര്‍ ഇങ്ങനെ സമ്പാദിച്ചിരുന്നു. 2018 ല്‍ ഫോക്കസ് തായ്വാന്‍ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിഗി പറഞ്ഞിരുന്നു, ഒരു സുഹൃത്തുമായി പന്തയം വെച്ചാണ് താന്‍ ആദ്യമായി ബിക്കിനി അണിഞ്ഞു പര്‍വതമുകളില്‍ നിന്നും ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതെന്ന്. പിന്നീട് അത്തരം ചിത്രങ്ങളും സെല്‍ഫികളുമാണ് ജിഗിയെ പ്രശസ്തയാക്കിയത്. തായ്വാന്‍ ആണ് ജിഗിയുടെ സ്വദേശം. ഹൈക്കിങ് ഒരു ഹരമായി കൊണ്ടുനടന്ന ഒരു യാത്രാപ്രേമിയായിരുന്നു അവര്‍. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ നൂറോളം പര്‍വതങ്ങളെ കീഴടക്കിയെന്നു ... Read more
ലോകമേ തറവാടാക്കി വണ്ടിവീട്ടില്‍ ഇവര്‍ കറങ്ങിയത് 24 രാജ്യങ്ങള്‍
ലിയാണ്ടറും നാര്‍ഡിയയും സഞ്ചാരികളായ കമിതാക്കള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി താമസിക്കുന്നത് നാല്‍പത് വര്‍ഷം പഴക്കമുള്ളൊരു മിലട്ടറി ട്രക്കിലാണ്. ഓസ്ട്രിയ സ്വദേശികളായ ഇവര്‍ക്ക് പക്ഷേ ഇത് വെറുമൊരു ട്രക്കല്ല തങ്ങളുടെ ഏഴു വയസുകാരനായ മകനൊപ്പം ഈ വണ്ടി വീട്ടില്‍ ഇവര്‍ സഞ്ചരിച്ചത് ഇരുപത്തിനാല് രാജ്യങ്ങളിലാണ്. രണ്ടു വര്‍ഷം മുമ്പ് യാത്രയ്ക്ക് അനുയോജ്യമായ വാഹനമെന്ന നിലയില്‍ മെഴ്‌സിഡസ് ബെന്‍സിന്റെ LA911B മോഡല്‍ മിലട്ടറി ട്രക്ക് വാങ്ങിയത്. പ്രഫഷണല്‍ ഫോട്ടോഗ്രാഫറായ ലിയാണ്ടര്‍ സ്വന്തം വീട് വിറ്റശേഷമാണ് ഈ ട്രക്ക് സ്വന്തമാക്കുന്നത്. ട്രക്ക് വീടെന്നെ ആശയം മുന്‍പോട്ട് വെച്ചതിന് ശേഷം തന്റെ യാത്രയ്‌ക്കൊപ്പം കുടുംബത്തിനെയും ലിയാണ്ടര്‍ കൂട്ടി. ട്രക്കിനെ വണ്ടി വീടാക്കി മാറ്റിയ മുഴുവന്‍ ജോലിയും ഇരുവരും ഒന്നിച്ച് തന്നെയാണ് ചെയ്തത്. രണ്ട് കിടപ്പ് മുറികള്‍. ഒരു ലിവിങ് റൂം, അടുക്കള, ബാത്‌റൂം എന്നിവ അടങ്ങിയ സൗകര്യങ്ങളോടാണ് വണ്ടി വീട് നിര്‍മ്മിച്ചത്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയ വണ്ടി വീട് ഇതിനോടകം 24 രാജ്യങ്ങള്‍ സഞ്ചരിച്ചു. ഏഷ്യന്‍ ... Read more
രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം
അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍,എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം നല്‍കും. കണ്ണിന് മുന്‍പില്‍ സൂര്യന്റെ ഉദയ-അസ്തമയ കാഴ്ചയാണ് ചന്ദ്രശിലയില്‍ കാഴ്ചക്കാര്‍ക്കായി കാത്തിരിക്കുന്നത്. നാലുവശത്തും മഞ്ഞിന്റെ വെളുത്ത കമ്പളം പുതച്ചു കിടക്കുന്ന ഹിമശൈലങ്ങള്‍. പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ... Read more
66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്‌കയില്‍ സൂര്യനുദിച്ചു
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്‌കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന്‍ ഉദിച്ചത്. 4300 പേര്‍ മാത്രമാണ് അലാസ്‌കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന്‍ 2.14ന് അസ്തമിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും. ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്‍ക്കുന്ന സൂര്യന്‍ ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്‍ക്കും. ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും. സൂര്യന്‍ അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.
ചന്ദീപ് സിങ് സുദന്‍; നിശ്ചയദാര്‍ഢ്യത്തിന്റെ മുഖം
നാഷണല്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ചന്ദീപ് സിങ് സുദന്‍ എന്ന 20 വയസുകാരന്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയത്. തന്റെ 11 വയസില്‍ വൈദ്യുതാഘാത്തതിന് ഇരയായ ചന്ദീപ് അത്ഭുതകരമായിയാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ ആ അപകടത്തില്‍ ജമ്മു സ്വദേശി ചന്ദീപിന് നഷ്ടമായത് അവന്റെ ഇരുകൈകളാണ്. തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഈ അപകടത്തെ ചന്ദീപ് ഓര്‍ക്കുന്നത് ഇങ്ങനെയാണ് ‘ആ അപകടം എന്നെ ഒരുപാട് മാറ്റി, എന്റെ ഇരുകൈകളും നഷ്ടമായി എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി. എന്റെ കരച്ചില്‍ കണ്ട് എന്റെ വീട്ടുക്കാര്‍ എന്നോട് പറഞ്ഞത് കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ഓര്‍ത്ത് സങ്കടപെട്ടിട്ട് കാര്യമില്ല. വരാന്‍ പോകുന്ന ഭാവിയെപ്പറ്റി ചിന്തിക്കൂ’ എന്നാണ്. എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ചന്ദീപ് ഒരു അറിയപ്പെടുന്ന കായികതാരം ആയതിന്റെ പിന്നിലെ നെടുംതൂണുകള്‍ ചന്ദീപിന്റെ കുടുംബവും ,കൂട്ടുകാരും തന്നെയാണ്. ഇന്ന് ചന്ദീപിന്റെ പേരില്‍ സ്‌കേറ്റിംഗിന് രണ്ട് വേള്‍ഡ് റെക്കോഡുകളുണ്ട് ്ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ... Read more
യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റേജ് സ്റ്റാമ്പുകളുടെ വില്‍പന, സ്മാരകങ്ങള്‍ എന്നിവയൊക്കെയാണ് വരുമാന മാര്‍ഗം. പണമിടപ്പാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2. മൊണാക്കോ വിസ്തീര്‍ണ്ണം : 1.95 km2 തലസ്ഥാനം : മൊണാക്കോ ജനസംഖ്യ : 38,897 ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബ്യൂട്ടിക്കുകള്‍, യാച്ച്-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും ... Read more
ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടിക്ക് മികച്ച പ്രതികരണം
ചേക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് ടൂറിസം സംരംഭകര്‍. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ചേക്കുട്ടിപ്പാവയ്ക്ക് പ്രിയം ഏറുകയാണ്. പ്രളയം അതിജീവിച്ച നന്മയുടെ ഇഴയടുപ്പമാണ് ചേക്കുട്ടി പാവകള്‍. കേരള ട്രാവല്‍ മാര്‍ട്ട് വേദിയിലേക്ക് കടക്കുമ്പോള്‍ തന്നെ ചേക്കുട്ടിപ്പാവകളെ കാണാം. ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി ബാര്‍ബിയും മറ്റനവധി പാവകളും നിറഞ്ഞ ലോകത്തേക്ക് കേരളം പ്രളയാനന്തരം നല്‍കിയ കുഞ്ഞു തുണിപ്പാവകളാണ് ചേക്കുട്ടി. എറണാകുളത്തെ ചേന്ദമംഗലം എന്ന ഗ്രാമം കൈത്തറി നെയ്ത്തിനു പേരുകേട്ട ഇടമാണ്. ഓണക്കാലത്തേക്ക് ചേന്ദമംഗലം തുന്നിക്കൂട്ടിയത് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍. എന്നാല്‍ തോരാമഴയും വെള്ളപ്പൊക്കവും കൈത്തറി തൊഴിലാളികളുടെ സ്വപ്നങ്ങളത്രയും മുക്കി. ചേറില്‍ പുതഞ്ഞ ആ സ്വപ്നങ്ങള്‍ക്ക് കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും പുതുജീവനേകി. ചെളി പുരണ്ട വസ്ത്രങ്ങള്‍ ഇനിയാരും വാങ്ങില്ലന്നു ഉറപ്പുണ്ടായിരുന്നു. ചെളി കഴുകി ക്ലോറിനെറ്റ് ചെയ്തു വൃത്തിയാക്കി. ഓരോ തുണിയും കഷണങ്ങളാക്കി കുഞ്ഞു പാവകള്‍ ഉണ്ടാക്കി. മൂവായിരം വിലയുണ്ടായിരുന്ന ചേന്ദമംഗലം സാരിയില്‍ നിന്നും 9000 രൂപയുടെ പാവകള്‍. ലക്ഷ്മി മേനോനും ... Read more
കേരള ഈസ് ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ് ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more
കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍
ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്. കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more
ഈ സ്ത്രീകള്‍ക്ക് കാട് അമ്മയാണ്
കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്.. ഈ പാട്ട് പോലെയുള്ള കുറച്ച് മനുഷ്യരുണ്ട്. വേറെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ. പച്ച നിറം നിറഞ്ഞ വെറും ഇടമല്ല ഇവര്‍ക്ക് നിബിഡ വനങ്ങള്‍ അത് അവരുടെ ജീവിതം കൂടിയാണ്. അതേ ബംഗാളിലെ ജാര്‍ഖണ്ഡിലുള്ള സാന്താളി വിഭാഗത്തില്‍പ്പെട്ട വനവാസികള്‍ കാടിനെ വിളിക്കുന്നത് അമ്മയെന്നാണ്. തങ്ങളുടെ ജീവനായ വനം സംരക്ഷിക്കാന്‍ കറിക്കത്തിയും കമ്പുകളുമായി അണിനിരന്ന ആദിവാസി സ്ത്രീകളോട് നിങ്ങളീ മരങ്ങളെ മുലപ്പാല് കൊടുത്തു വളര്‍ത്തിയതാണോ എന്നു കൊള്ളക്കാര്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് എന്തിനാണ് മക്കള്‍ മുലപ്പാല്‍ കൊടുക്കുന്നത് എന്ന ചോദ്യമാണ് ഈ സ്ത്രീകള്‍ ഉയര്‍ത്തിയത്. ലോകത്തിലെ മറ്റു വനമേഖലകള്‍ നേരിടുന്നത് പോലെ വന്യമൃഗവേട്ടയും മരം മുറിക്കലുമെല്ലാം വനത്തിന്റെ നിലനില്‍പ്പിന് കനത്ത ഭീഷണി ഉയര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നു ബംഗാളിലെ സാന്താളുകളുടെ പ്രധാന ഗ്രാമങ്ങളില്‍ ഒന്നായ ഹക്കിം സിനാമിനും. ഈ അപകടകരമായ ഭീഷണി ഇല്ലാതാക്കിയതും വനം കൊള്ളക്കാരെ തുരുത്തി ഓടിച്ചതും സിനാമിന്‍ സ്ത്രീകളുടെ കൂട്ടായ്മയാണ്. വെറുതെ ഒരുദിവസം കൂട്ടത്തോടെയെത്തി വനം കൊള്ളക്കാരെ ... Read more