Category: Short Escapes
ഇരവികുളം ദേശീയോദ്യാനം തുറന്നു
വരയാടുകളുടെ പ്രസവത്തെ തുടർന്ന് 86 ദിവസം അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഇന്നലെ തുറന്നു. പാര്‍ക്ക് തുറന്നതോടെ സന്ദർശകരുടെ തിരക്കേറി. ഇന്നലെ മാത്രം 2300 പേരാണ് വരയാടുകളെ കാണാനെത്തിയത്. ഇതിൽ 17 പേർ വിദേശികളായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ടിക്കറ്റ് കൊടുത്തു തുടങ്ങിയത്. വനം വകുപ്പിന്‍റെ എട്ട് വാഹനങ്ങളിലാണ് സന്ദർശകരെ രാജമലയ്ക്ക് കൊണ്ടുപോയതും തിരികെ അഞ്ചാം മൈലിൽ എത്തിക്കുകയും ചെയ്തത്. ഈവര്‍ഷം പുതുതായി 65 വരയാട്ടിന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇത്തവണത്തെ ടൂറിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്‍റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്‌ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറിനില്‍ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ ... Read more
ഒറ്റദിവസംകൊണ്ട് കൊച്ചി കറങ്ങാം
ഒറ്റ ദിവസം കൊണ്ട് കൊച്ചി കാണാന്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. ഡിടിപിസിയുടെ അംഗീകാരത്തോടെ ട്രാവല്‍മേറ്റ് സൊല്യൂഷന്‍സാണ് സിറ്റി ടൂര്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്ന് തുടങ്ങി കൊച്ചിയില്‍ അവസാനിക്കുന്ന ടൂര്‍ പാക്കേജാണിത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ദര്‍ബാര്‍ ഹാള്‍, വല്ലാര്‍പാടം ചര്‍ച്ച്, ഹില്‍ പാലസ്, കേരള ഫോക്ലോര്‍ മ്യൂസിയം, മട്ടാഞ്ചേരി പാലസ്, ഇന്തോ- പോര്‍ച്ചുഗീസ് മ്യൂസിയം, ഫോര്‍ട്ട്‌കൊച്ചി, കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജില്‍ ഉച്ചഭക്ഷണം, വെള്ളം, എന്‍ട്രി ഫീസുകളും ഉള്‍പ്പെടെ 1,100 രൂപയാണ് ഒരാള്‍ക്ക് ചിലവുവരുന്നത്. www.keralactiytour.com എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് ടൂര്‍ ബുക്ക് ചെയ്യേണ്ടത്. പിക് അപ്പ് ചെയ്യേണ്ട സ്ഥലം, പണം അടക്കാനുള്ള സൗകര്യം എന്നിവ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ യാത്ര ആരംഭിക്കും. വൈകീട്ട് എവിടെ നിന്നാണോ യാത്രക്കാര്‍ കയറിയത് അവിടെ തന്നെ എത്തിക്കും. ഗൈഡുകളടക്കം 35 പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാകുക. പിക് അപ് സ്ഥലങ്ങള്‍ രാവിലെ 6.45- കൊച്ചി വിമാനത്താവളം, 7- ... Read more
ചാടുന്ന മീനിനെ പിടിക്കാം , വെള്ളത്തില്‍ സൈക്കിള്‍ ചവിട്ടാം.. ഞാറയ്ക്കലേക്ക് പോരൂ ..
മീന്‍ പിടിക്കാം, ബോട്ടില്‍ ചുറ്റാം, വെള്ളത്തില്‍ സൈക്കിളോടിക്കാം..നല്ലൊരു അവധി ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തെങ്കില്‍ എറണാകുളത്തെ ഞാറയ്ക്കലേക്ക് പോരൂ. മത്സ്യഫെഡ് ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ ഇക്കോ ടൂറിസം ഫിഷ് ഫാം തയ്യാര്‍ പ്രത്യേകതകള്‍ 45 ഏക്കറില്‍ പരന്നു കിടക്കുകയാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം. ഇതിലൂടെ ബോട്ടിംഗ് നടത്താം. ഇടയ്ക്ക് ഉയര്‍ന്നു ചാടുന്ന മീനുകളെ കാണാം. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, തുഴച്ചില്‍ വള്ളം, കുട്ട വഞ്ചി,കയാകിംഗ് സൗകര്യം എന്നിവ ഇവിടെയുണ്ട്. അടുത്തിടെ പുറത്തിറക്കിയ ജല സൈക്കിളാണ് പുതിയ വിസ്മയം. വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. ... Read more
400 രൂപയ്ക്ക് എട്ടു മണിക്കൂര്‍ ബോട്ട് യാത്ര; അഷ്ടമുടി,കായംകുളം, വേമ്പനാട് കായലുകള്‍ താണ്ടാം
കുട്ടനാടന്‍ വിജയഗാഥ അഷ്ടമുടിയിലേക്കും; കാണാം കണ്‍കുളിര്‍ക്കെ അഷ്ടമുടി സൗന്ദര്യം വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒന്നിച്ചു സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുകളുടെ വിജയം ഉള്‍ക്കൊണ്ട് സീ അഷ്ടമുടിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്.. കൊല്ലത്തെ വിനോദയാത്രക്കാര്ക്കു വേണ്ടിയാണ് പുത്തന്‍ സംരംഭം.അഷ്ടമുടിക്കായലിന്റെ സൗന്ദര്യം കാട്ടിതരാനുള്ള ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും. കുട്ടനാടന്‍ ഗാഥ ആലപ്പുഴ മുതല്‍ കൈനകരി വരെയാണ് സര്‍വീസ്.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം.90 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ താഴത്തെനിലയില്‍ യാത്രക്കാര്‍ക്കും മുകള്‍ നിലയില്‍ വിനോദസഞ്ചാരികള്‍ക്കുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് 15 രുപയും വിനോദസഞ്ചാരികള്‍ക്കു 80 രൂപയുമാണ് ചാര്‍ജ്.രാവിലെ ഏഴു മുതല്‍ രാത്രി 9.15 വരെ ഏഴു സര്‍വീസുകളാണ് നടത്തുന്നത്.കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങള്‍ അടുത്തറിയാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. കായലില്‍ നിന്ന് പണംവാരി ജലഗതാഗത വകുപ്പ് കായല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് വിജയപ്പരപ്പിലാണ്.. ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള കാലയളവില്‍ 60 ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വീസില്‍ നിന്നും ... Read more
കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്‍പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more
ആനകളെ കാണാന്‍ ആനക്കുളം: ഗോപി കോട്ടമുറിക്കല്‍ എഴുതുന്നു
പകലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം ഓര് സഞ്ചാരികള്‍ക്ക് വിസ്മയമാണ്. ആനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് അടിമാലി-മൂന്നാര്‍ റൂട്ടില്‍ മാങ്കുളത്തിനു സമീപമുള്ള ആനക്കുളം. സിപിഎം നേതാവ് ഗോപി കോട്ടമുറിക്കല്‍ ആനക്കുളത്തെക്കുറിച്ച് എഴുതുന്നു. ഈറ്റച്ചോലയാറിന്‍റെ ആനക്കുളം ഭാഗത്തെ വെള്ളം കുടിക്കാനാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങിവരാറുള്ളത്. പുഴയുടെ നടുഭാഗത്തു അടിവശത്തുനിന്നും സദാ കുമിളകളായി വെള്ളം നുരയിടുന്നത് കാണാം. ഈ വെള്ളത്തിനു ഉപ്പുരസം കലർന്ന എന്തൊക്കെയോ സവിശേഷതകളുള്ളതിനാലാണ് ആനകൾ വനാന്തർഭാഗത്തു നിന്നും കൂട്ടമായി എത്തുന്നതെന്നാണ് ആനക്കുളത്തുകാർ പറഞ്ഞുകേട്ടത്. ആനകൾക്കിഷ്ടമുള്ള വെള്ളം പുഴയുടെ നടുവിലുള്ള കുളം പോലുള്ള ഭാഗത്തുണ്ട്. അപൂർവ്വം ചില ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒന്നും രണ്ടുമല്ല എഴുപതോളം ആനകൾ വരെ വന്ന ദിവസവുമുണ്ടത്രെ. അങ്ങിനെ ഈ പ്രദേശം ആനക്കുളം സിറ്റിയായി മാറി. അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള റൂട്ടിൽ 14.5 കിലോമീറ്റർ എത്തുമ്പോൾ കല്ലാർ ജംഗ്ഷനായി. മൂവാറ്റുപുഴ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ടതാണ്. കുട്ടനും (അജേഷ് കോട്ടമുറിക്കൽ) കണ്ണനും (രജീഷ് ഗോപിനാഥ്) മാറിമാറിയാണു ... Read more
കാടു കയറാം തൊമ്മന്‍കുത്തിലേക്ക്
പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം. 250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ... Read more
ത്രിവേണി സംഗമത്തിലെ ഉദയാസ്തമയം
മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട് കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടങ്ങളാണ്. കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്‍റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ ... Read more
തേക്കിന്‍റെയും വെള്ളചാട്ടങ്ങളുടെയും നാട്ടിലേക്ക് ഒറ്റദിവസത്തെ യാത്ര
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്‍റെയും നാടുകാണിച്ചുരത്തിന്‍റെയും നാട്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന്‍ തോട്ടമാണിത്. 2.31 ഹെക്റ്ററില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് തേക്കിന്‍മ്യുസിയം സ്ഥിതിചെയ്യുന്നത്. തേക്കിന്‍കാട് എന്ന് ഇവിടെ വിശേഷിപ്പിക്കാം. കനോലീസ് പ്ലോട്ട് pic: keralatourism.org ആഢ്യൻപ്പാറ വെള്ളച്ചാട്ടം നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റെര്‍ സഞ്ചരിച്ചാല്‍ ആഢ്യൻപ്പാറ വെള്ളച്ചാട്ടത്തിലെത്താം. കുറുമ്പലങ്ങോടാണ് വെള്ളച്ചാട്ടമുള്ളത്. വേനല്‍ക്കാലമോഴികെയുള്ള സമയങ്ങള്‍ സീസണാണ്. പുഴയില്‍ കു ളിക്കാനുള്ള സൗകര്യമുണ്ട്. വളരെ അപകടം നിറഞ്ഞ സ്ഥലംകൂടിയാണിത്. വര്‍ഷം നിരവധി സഞ്ചാരികള്‍ ആഢ്യൻപ്പാറ അന്വേഷിച്ചെത്താറുണ്ട്. ആഢ്യൻപ്പാറ ... Read more
കുതിരാൻ വരെ പോയാലോ? തുരങ്കവും കാണാം … വിസ്മയക്കാഴ്ചകളും നുകരാം
തൃശൂർ -പാലക്കാട് ദേശീയപാതയിൽ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം