Category: Short Escapes
ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്
സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ് അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ് വ’ റെസ്റ്ററന്റ്, 8 അത്താഴം ഒരേസമയം വിളമ്പാനാവുന്ന ‘അൽ മദാം’ എന്നീ രണ്ടു റെസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, ഡെസേർട്ട് സഫാരി, വാനനിരീക്ഷണം, ഫാൽക്കൺ ഷോ, അമ്പെയ്ത്ത് തുടങ്ങി അഥിതികളുടെ താല്പര്യത്തിനനുസരിച്ച് തെരെഞ്ഞെടുക്കാനാവുന്ന ധാരാളം വിനോദാനുഭവങ്ങളും അൽ ബദായറിൽ ഒരുക്കിയിട്ടുണ്ട്. ”ഷാർജയുടെ ആതിഥേയത്വത്തിന്റെ പല നിറങ്ങൾ സമ്മേളിക്കുന്നിടമാണ് അൽ ബദായർ ഒയാസിസ്. ഭൂപ്രകൃതിയുടെ സവിശേഷത ഭംഗി അടയാളപ്പെടുത്തുന്നതോടൊപ്പം പോയ കാലത്തെ എമിറാത്തി പാരമ്പര്യവും ഈ വിനോദ കേന്ദ്രം പ്രതിഫലിപ്പിക്കുന്നു. ഉത്തരവാദിത്വ ടൂറിസവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുകയെന്ന യുഎഇയുടെയും ഷാർജയുടെയും ലക്ഷ്യത്തോട് ചേർന്നാണ് ശുറൂഖ് ‘ഷാർജ കളക്ഷൻ’ ... Read more
മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ
പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള തിരിഞ്ഞുനടത്തമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷക്കായി വലിയ മുള്ളുകളുമുണ്ട്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരമാണ് മെലീഹയിലെ പച്ചക്കാഴ്ചകളിൽ പ്രധാനിയായ മറ്റൊന്ന്. വളരെ താഴ്ചയിലേക്ക് വേരുകളാഴ്ത്തി മരുഭൂമിയുടെ ഉള്ളറകളിൽ നിന്ന് ജലമൂറ്റിയാണ് ഈമരത്തിന്റെ നിലനിൽപ്പ്. അറേബ്യൻ പ്രിംറോസ്, പോപ്കോൺ ചെടി എന്നീ ഇനങ്ങളും മെലീഹയിലുണ്ട്, മറ്റിടങ്ങളെക്കാൾ കൂടുതലായി. അതുകൊണ്ടു തന്നെ ‘പച്ചപ്പിന്റെ കണികയില്ലാത്തഊഷര മരുഭൂമി’ എന്ന സഞ്ചാരികളുടെ കാഴ്ചപ്പാട് മെലീഹയിലെത്തുമ്പോൾ മാറുമെന്നാണ് തരിന്ദുവിന്റെ അഭിപ്രായം. സസ്യങ്ങൾ മാത്രമല്ല, മരുഭൂ ... Read more
ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്‌നഭൂമി !!
മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത ദിവസം വിപുലമായ ഒരുക്കങ്ങളോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയുണ്ടായി . വർണ്ണശബളമായ ഉത്‌ഘാടനച്ചടങ്ങിൽ അടുത്തും അയലത്തുമുള്ള പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷണിതാക്കളായെത്തിയവരിൽ ബഹഭുരിഭാഗംപേരും കുടുംബസമേതമുള്ള സന്ദർശകർ. അലങ്കാര സസ്യങ്ങളുടെയും പൂന്തോട്ട നിർമ്മാണ വസ്തുക്കളുടെയും വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടം . രണ്ടര ഏക്കർ വിസ്‌തൃതിയിലുള്ള കുന്നിൻചെരിവിനെ സഞ്ചാരയോഗ്യവും ഹരിതാഭവുമാക്കിയിരിക്കയാണ് പുന്നോൽ സ്വദേശിയും പ്രകൃതിസ്നേഹിയുമായ ജസ്‌ലിം മീത്തൽ എന്ന ... Read more
സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പൊള്ളുന്ന ചൂടുള്ള നഗരങ്ങള്‍
വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്‍ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ ഇന്ത്യയിലെ ഏറ്റവും ചൂടു കൂടി എട്ട് ഇടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… എട്ടിടങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ 15 ഇടങ്ങളാണ് എല്‍ ഡോര്‍ഡോ എന്ന കാലാവസ്ഥ നിരീക്ഷണ സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ എട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. ബാക്കി സ്ഥലങ്ങളില്‍ കൂടുതലും പാക്കിസ്ഥാനിലാണുള്ളത്. ചുരു, രാജസ്ഥാന്‍ താര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ചുരു. മരുഭൂമിയുടെ ഒരു ... Read more
തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥ
തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥയൊരിക്കലും നമ്മുടെ കേരളത്തിലെ അണക്കെട്ടുകളുടെയത്രയും സംഭവ ബഹുലമായിരിക്കില്ല. ഐസിട്ടു നിര്‍മ്മിച്ച അണക്കെട്ടു മുതല്‍ വെന്ത കളിമണ്ണില്‍ തീര്‍ത്ത അണക്കെട്ട് വരെ വ്യത്യസ്തമായ കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്രയൊന്നും സംഭവ ബഹുലമല്ലെങ്കിലും തമിഴ്‌നാട്ടിലെ അണക്കെട്ടുകളും പ്രസിദ്ധമാണ്. ഇതാ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകള്‍ പരിചയപ്പെടാം… ആളിയാര്‍ അണക്കെട്ട് കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിയില്‍ സ്ഥിതി ചെയ്യുന്ന ആളിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളില്‍ ഒന്നാണ്. വാല്‍പ്പാറയുടെ താഴെയായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 1956-1969 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ആളിയാര്‍ അണക്കെട്ട് പൊള്ളാച്ചിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ആളിയാര്‍ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് ഇത് ആളിയാര്‍ അണക്കെട്ട് എന്നറിയപ്പെടുന്നത്. പാര്‍ക്ക്, ഗാര്‍ഡന്‍, അക്വേറിയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. അമരാവതി അണക്കെട്ട് തിരുപ്പൂര്‍ ഉദുമല്‍പ്പേട്ടില്‍ അമരാവതി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് അമരാവതി അണക്കെട്ട്. 1957 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ അണക്കെട്ട് ആദ്യം ജലസേചനം എന്ന ലക്ഷ്യത്തില്‍ മാത്രമായിരുന്നു ... Read more
നവദമ്പതികള്‍ക്ക് ചിലവ് കുറഞ്ഞ് യാത്ര ചെയ്യാവുന്നയിടങ്ങള്‍
വിവാഹിതരാവാന്‍ പോകുന്ന എല്ലാ യുവാക്കളുടെയും മനസില്‍ ആദ്യം വരുന്ന ചോദ്യമാണ് ഹണിമൂണ്‍ യാത്ര എവിടേക്ക് ആയിരിക്കണം. കാരണം പങ്കാളിയുമൊത്തുള്ള ആദ്യ യാത്രയാണ് ആ ബന്ധം ദൃഢമാക്കുന്നുത്. എന്നാല്‍ മനസിലെ ആഗ്രഹത്തിനൊത്ത് മിക്ക യാത്രകള്‍ക്കും തടസ്സമായി വരുന്നത് യാത്രയ്ക്ക് വഹിക്കേണ്ടി വരുന്ന ഭീമമായ തുകയാണ്. വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം. മൗറീഷ്യസ് ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികള്‍ പോകാന്‍ ഏറെ ഇഷ്ടമുളളയിടമാണ് മൗറീഷ്യസ്. വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് സന്ദര്‍ശന സമയത്ത് വീസ നല്‍കുന്നതാണ്. അതിനായി സന്ദര്‍ശകരുടെ കൈവശം പാസ്പോര്‍ട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും ... Read more
ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്‌നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. 2. ഭൂട്ടാന്‍ ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‌കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ... Read more
ബെംഗളൂരു കാണാം കീശകാലിയാകാതെ
ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവില്‍ കുറ്ചിഞലവില്‍ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും നടന്നറിയാന്‍ ലാല്‍ബാഗ് ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. ... Read more
നവീകരിച്ച കോയിക്കല്‍ കൊട്ടാരം വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു
പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകവും മ്യൂസിയവുമായ നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിനോദസഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കായി പണികഴിപ്പിച്ച കൊട്ടാരമാണ് കോയിക്കല്‍. നാലുകെട്ടിന്‍റെ ആകൃതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയും അതിനെ താങ്ങുന്ന ഒറ്റത്തൂണും ചേര്‍ന്നതാണ് കൊട്ടാരത്തിന്‍റെ നിര്‍മിതി. 1670കളിൽ വേണാടിന്‍റെ റീജന്‍ഡായിരുന്ന ഉമയമ്മറാണിയുടെ കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ എന്ന പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു. അന്നു പണിത കോട്ടാരമാണിതെന്നാണ് കരുതുന്നത്. കൊട്ടാരം ഇപ്പോള്‍ കേരളസർക്കാരിന്‍റെ ചരിത്ര സംരക്ഷിത സ്മാരകമാണ്. 1992 മുതൽ കൊട്ടാരത്തില്‍ ഫോക്‌ലോർ മ്യൂസിയവും നാണയ മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ശ്രീകൃഷ്ണരാശി, അനന്തരായന്‍ പണം, കൊച്ചിപുത്തന്‍, ഇന്തോ-ഡച്ച് പുത്തന്‍, ലക്ഷ്മി വരാഹന്‍, കമ്മട്ടം തുടങ്ങിയ അപൂര്‍വം നാണയങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍ പണം, തുടങ്ങിയ നാണയങ്ങളും ഗ്വാളിയാര്‍ രാജകുടുംബത്തിന്‍റെയും ഹൈദരാബാദ് നിസാമിന്‍റെയും ടിപ്പുസുല്‍ത്താന്‍റെയും കാലത്തെ ... Read more
പട്ടാളപള്ളിയിലെ ഔഷധക്കഞ്ഞിക്ക് പറയാനുണ്ട് 200 കൊല്ലത്തെ ചരിത്രം
തിരുവിതാംകൂറിലെ രാജഭരണകാലത്ത് രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി രാജാവ് നിര്‍മിച്ചു നല്‍കിയ പള്ളിയാണ് പാളയത്തുള്ള പട്ടാളപള്ളി. ഹൈദവ ദേവാലയത്തോട് അതിര്‍ത്തി പങ്കിടുന്ന പള്ളി രാജ്യ സൈന്യത്തിലെ മുസ്ലീം അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും ഈദ്ഗാഹ് നടത്തുന്നതിന് വേണ്ടിയാണ് പണിതത്. 200 കൊല്ലത്തെ പഴക്കമുള്ള പള്ളി ഇന്ന് മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ്. പുണ്യമാസത്തിന്റെ പിറവി അറിയിച്ചതോടെ പള്ളിയില്‍ വൈകുന്നേരം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സല്‍ക്കാരത്തില്‍ എല്ലാ വേര്‍തിരിവുകളും ഭേദിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. തിരുവനന്തപുരത്തുള്ള പ്രദേശവാസികളും, സെക്രട്ടേറിയെറ്റിലെ ജീവനക്കാരും, കച്ചവടക്കാരും, കാല്‍നടക്കാരുമെല്ലാം റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ പള്ളിയില്‍ ഒത്തുകൂടുന്നു. ആരോഗ്യസംരക്ഷണത്തിന് പറ്റിയ ഭക്ഷണമായ ഔഷധക്കഞ്ഞിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് പട്ടാളപ്പളിയിലെ ഇഫ്ദാര്‍ വിരുന്ന്. 1813ല്‍ നിര്‍മ്മിച്ച പള്ളി ആദ്യം ഇന്ന് കാണുന്നത് പോലെ ഇത്ര വലുതല്ലായിരുന്നില്ല. 1960ലാണ് പള്ളി പുതുക്കി പണിയുന്നത്. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഇഫാതാര്‍ സംഗമത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം തന്നെ പറയാനുണ്ട്. ഈന്തപഴവും പഴങ്ങളും കഴിച്ച് നോമ്പ് മുറിച്ചതിന് ... Read more
സാഹസികതയും വിനോദവും കൈകോര്‍ത്ത ജടായു എര്‍ത്ത് സെന്‍റര്‍ ജൂലൈ നാലിന് തുറക്കും
ജടായു എർത്ത് സെന്‍റര്‍ ജൂലൈ നാലിന് തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജടായുവിന്‍റെത്. സമുദ്രനിരപ്പില്‍നിന്ന് 650 അടി ഉയരത്തിലാണ് സാഹസികതയും വിനോദവും കൈകോര്‍ക്കുന്ന കൊല്ലം ചടയമംഗലത്ത് ജടായുശില്‍പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്‍പം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശില്‍പമാണ്. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്‍റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം ഒരുങ്ങുന്നത്. പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും. 65 ഏക്കര്‍ ... Read more
അനന്തപുരിയുടെ മാറ്റമറിയാം വെള്ളയമ്പലം വരെ വന്നാല്‍
തിരുവനന്തപുരം നഗരത്തിന് പറയുവാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രവും, യുദ്ധവും, രാജവാഴ്ച്ചയും, രാഷ്ട്രീയവും, പറയുവാന്‍ ഏറെ കഥകളുണ്ട് നഗരത്തിന്. കാലത്തിന് അനുസരിച്ച് നഗരത്തിന് വന്ന മാറ്റങ്ങള്‍ ഏറെയാണ്. നഗരത്തിന്റെ ഹൃദയത്തില്‍ ചരിത്രം ഏറെ പറയുവാന്‍ ഉള്ള സഥലമാണ് വെള്ളയമ്പലം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് വെള്ളയമ്പലം ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. എന്നാല്‍ സ്ഥലനാമത്തില്‍ ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല ഇപ്പോഴും. മുമ്പ് ഇവിടെ വെള്ള നിറത്തിലുള്ള അമ്പലം ഉണ്ടായിരുന്നതായി പറയുന്നു. അതൊരു ജൈനക്ഷേത്രം ആയിരുന്നുവെന്നും അതല്ല വഴിയമ്പലം ആയിരുന്നു എന്ന് തര്‍ക്കം തുടരുന്നു. ചരിത്രത്തില്‍ നിറയെ സ്ഥനമുണ്ടായിരുന്നു വെള്ള.മ്പലത്തിന്. ആണ്ട് തോറും നടക്കാറുള്ള ശാസ്തമംഗലം എഴുന്നള്ളത്തിന് മഹാരാജാവിനോടൊപ്പം വരുന്ന പട്ടാളക്കാരും കുതിര പൊലീസും അവിടെയാണ് വിശ്രമിച്ചിരുന്നത്. സ്വാതിതിരുന്നാള്‍ ഭരിച്ചിരുന്ന കാലത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചതും നക്ഷത്ര നിരീഷണത്തനായി പണിത കൊട്ടാരമാണ് പിന്നീട് കനകക്കുന്ന് കൊട്ടാരമായത്. പിന്നീട് ഭരണത്തില്‍ വന്ന മാറ്റത്തിലൂടെ സ്ഥലത്തിന് മാറ്റങ്ങള്‍ വന്നു. മ്യൂസിയവും, പൂന്തോട്ടവും വന്നതൊക്കെ ഈ മാറ്റത്തിലൂടെയാണ്. എന്നാല്‍ വെള്ളയമ്പലം ... Read more
അക്ഷര കവാടത്തിലേക്ക് തുറക്കുന്ന വാതിലുകള്‍
വായനക്കാരായ സഞ്ചാരികളെ ക്ഷണിക്കുന്ന ലോകത്തിലെ് പുസ്തകശാലകള്‍ ദി സ്ട്രാസ്, ന്യൂയോര്‍ക്ക് സിറ്റി 1927ല്‍ ലിത്വാനിയയില്‍ കുടിയേറ്റക്കാരനായ ബെഞ്ചമിന്‍ ബാസ് സ്ഥാപിച്ച വമ്പന്‍ പുസ്തകശാല. ന്യൂയോര്‍ക്ക് സിറ്റിയിലെ ഫോര്‍ത്ത് അവന്യൂ വിശാലമായൊരു പുസ്തകശാലയാണ് അവിടെയുള്ളത്. അഞ്ച് ബ്ലോക്ക് സ്‌ട്രെച്ചിലായി 48 ബുക്ക് സ്റ്റോറുകള്‍. ബുക്ക് റോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുസ്തകശാല ഇന്നും സജീവമാണ്. 1956ല്‍ ബെഞ്ചമിന്റെ മകന്‍ ഏറ്റെടുത്ത പുസ്തകശാല ഇപ്പോള്‍ ഉള്ള ഇടത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്ട്രാന്‍സ് എന്ന സ്റ്റോളിന്റെ അപൂര്‍വം ബുക്കുകള്‍ മാത്രമല്ല ഉള്ളത്. ബുക്ക് ബൈ ദി ഫൂട്ട് എന്ന സംവിധാനവും കൂടിയുണ്ട്. പുസ്തകശാലയുടെ പിന്‍തലമുറക്കാരിയായ നാന്‍സി ബാസ് വെയ്‌ഡേനാണ് ഇപ്പോള്‍ പുസ്തക ശാല നടത്തുന്നത്. ലൈബ്രേറിയ അക്വ അല്‍ട്ട, വെനീസ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ബുക്ക് സ്റ്റോറില്‍ പോകുന്നുണ്ടോ – ഈ ചോദ്യം വെനീസിലേയ്ക്ക് പോകുന്നവര്‍ കേള്‍ക്കാനിടയുണ്ട്. 2004ല്‍ ലൂയിഗി ഫ്രിസോ സ്ഥാപിച്ച ഈ ബുക്‌സ്റ്റോര്‍ ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതല്ല. പുസ്തകമാണ് ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ... Read more
950 രൂപയ്ക്ക് കൊച്ചി-ഭൂതത്താന്‍കെട്ട്-തട്ടേക്കാട് ടൂര്‍
എറണാകുളം ഡിടിപിസിയുടെ കേരളാ സിറ്റി ടൂർ പാക്കേജിലെ പുതിയ ടൂർ നാളെ ആരംഭിക്കും. ഒറ്റദിവസം കൊണ്ട് പോയിവരാവുന്ന ഭൂതത്താൻകെട്ടിലേക്കാണ് പുതിയ പാക്കേജ് ആരംഭിക്കുന്നത്. 950 രൂപയാണ് ടൂര്‍ നിരക്ക്. ഭൂതത്താൻകെട്ട്, തട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങൾ ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും കൂട്ടായും സന്ദർശിക്കാം. ഗ്രൂപ്പ് ബുക്കിങിന് ഡിസ്‌കൗണ്ട് ലഭ്യമാണ്.കൊച്ചിയിൽ നിന്നും എല്ലാ ദിവസവും രാവിലെ ഏഴിന് ബസ് പുറപ്പെടും. രാവിലെ ഒമ്പതിന് ഭൂതത്താൻ കെട്ടിലെത്തും. തുടർന്നു ഒരു മണിക്കൂർ ട്രക്കിങ്ങ്. തുടര്‍ന്ന് പഴയ ഭൂതത്താൻകെട്ടും മറ്റു അനുബന്ധ സ്ഥലങ്ങളും കണ്ടാസ്വദിക്കാം. കൂടെ പെരിയാറിലൂടെ ബോട്ടിങിനും അവസരമുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിച്ച് രാത്രി ഏഴോടെ കൊച്ചിയിൽ തിരിച്ചെത്തും. പ്രവേശന ഫീസ് ഗൈഡ് സർവീസ് സോഫ്റ്റ് ഡ്രിങ്ക്, ഉച്ചഭക്ഷണം എന്നിവ പാക്കേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റില ഹബ്, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, പറവൂർ കവല, കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലാണ് പിക്കപ്പ് പോയിന്‍റ്കൾ. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോൺ: 0484 236 7334, 8893998888, www.keralacitytour.com
20 രൂപയ്ക്ക് കുമരകം- പാതിരാമണല്‍ ബോട്ടുയാത്ര
കുമരകത്തുനിന്നു പാതിരാമണലിലേക്കു ജലഗതാഗതവകുപ്പിന്‍റെ ബോട്ട് സർവീസ് തുടങ്ങി. കുമരകത്തുനിന്നു പതിരാമണലിൽ പോയി തിരികെ വരുന്നതിന് ഒരാൾക്ക് 20 രൂപയാണ് യാത്രക്കൂലി. 40ല്‍ കൂടുതല്‍ ആളുകള്‍ക് ബോട്ടില്‍ യാത്രചെയ്യാം. കുമരകത്തുനിന്നു കയറുന്ന സഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽനിന്നും ബോട്ട് കുമരകത്തേക്കു തിരികെ പോകുന്ന ഏതുസമയത്തും പാതിരാമണലിൽനിന്നും ബോട്ടില്‍ കയറി മടങ്ങാം. നേരത്തെ മുഹമ്മയിൽനിന്നായിരുന്നു പാതിരാമണലിലേക്കു സർവീസുണ്ടായിരുന്നത്. ഇന്നലെയാണു കുമരകത്തുനിന്നു സർവീസ് തുടങ്ങിയത്. മുഹമ്മയിൽനിന്നു പാതിരാമണലിലേക്കു പോകുന്നതിനും ഇതേ യാത്രക്കൂലിയാണ്. യാത്രയും പാതിരാമണലിലെ വിശ്രമവുംകൂടി നാലുമണിക്കൂറാകും. ബോട്ടിൽ രാവിലെ പോകുന്ന സഞ്ചാരികൾക്ക് എത്ര മണിക്കൂർ വേണമെങ്കിലും പാതിരാമണലിൽ ചെലവഴക്കാൻ കഴിയുമെന്നതാണു ബോട്ട് യാത്രയുടെ ഗുണം.