Category: Places to See
ഉമാനന്ദ; ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമില്‍ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാര്‍ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികള്‍ ഭസ്മാച്ചല്‍ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണില്‍ കുറച്ചു ഗോത്രവര്‍ഗങ്ങള്‍ മാത്രമാണ് താമസം. ഗുവാഹത്തിയില്‍ നിന്നും പത്തുമിനിറ്റ് ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്താല്‍ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്മപുത്രയുടെ താളത്തിലുള്ള താരാട്ടു ആസ്വദിച്ചു വരുമ്പോഴേക്കും ബോട്ട് ദ്വീപിലെത്തിയിരിക്കും. ഉമാനന്ദയ്ക്ക് ഒരു മയിലിന്റെ രൂപഭംഗിയും വശ്യതയുമുള്ളതുകൊണ്ടാണെന്നു തോന്നുന്നു ബ്രിട്ടീഷുകാര്‍ ഈ ഭൂമിയെ പീകോക്ക് ഐലന്‍ഡ് എന്നു ഓമനപേരിട്ടത്. ശൈവ ഭക്തരാണ് ഇവിടുത്തെ ജനങ്ങളിലധികവും. ഭഗവാന് ശങ്കരന് തന്റെ പത്നിക്കായി നിര്‍മിക്കുകയും പത്നിയോടൊപ്പം താമസിക്കുകയും ചെയ്ത ദ്വീപാണിതെന്ന ഐതീഹ്യം ഉമാനന്ദ ദ്വീപുമായി ബന്ധപെട്ടുണ്ട്. ഇവിടെ വെച്ചാണ് തന്റെ തപം മുടക്കാനെത്തിയ പഞ്ചബാണനെ ശിവന് തൃക്കണ്ണ് തുറന്നു ഭസ്മമാക്കിയതെന്നും ... Read more
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടുകാണി പവിലിയന് ഒരുങ്ങുന്നു
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന് അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്കുന്ന രീതിയില്‍ സമയം ക്രമീകരിക്കും. കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, ഐസ്ക്രീം പാര്‍ലര്‍, പൂന്തോട്ടം അടക്കം വിപുലമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. ഇടുക്കിയെ പരിചയപ്പെടുത്തുന്ന ഒരു ഗാലറി കൂടി സ്ഥാപിക്കുന്നതിനു നടപടി എടുത്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ജില്ലയുടെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി ഒരു വിപണന കേന്ദ്രം കൂടി പവിലിയനോടു ചേര്‍ന്നു നിര്‍മിക്കും. കൂടാതെ ചെറിയ പാര്‍ട്ടികള്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസേന 500 ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ ... Read more
വേനല്‍ അവധിക്ക് പോകാം ഈ ഇടങ്ങളിലേക്ക്
അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ് സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി വെച്ച അവധിക്കാലം മനോഹരമാക്കാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം. കുനൂര്‍ തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് കുനൂര്‍. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ കുനൂരിനും സ്ഥാനമുണ്ട്. തേയിലത്തോട്ടങ്ങളാണ് കുനൂരിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ മുഴുവന്‍ സമയത്തും മഞ്ഞുമൂടി നില്ക്കുന്ന പ്രകൃതിയും തണുപ്പും എല്ലാക്കാലത്തും കുനൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നു ഊട്ടിയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗി നിറഞ്ഞ ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ധാരാളം വന്യജീവികളും വ്യത്യസ്തതരം പക്ഷികളും മോഹിപ്പിക്കുന്ന താഴ്വരകളും പച്ചപുതച്ച മലനിരകളുമൊക്കെ കുനൂരിലെ ... Read more
ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. 2. ഭൂട്ടാന് ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന് ... Read more
ലോകത്തെ വിസ്മയിപ്പിക്കാന് ഒരുങ്ങി ഷാംഗി രാജ്യാന്തര വിമാനത്താവളം
തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പൂരിലെ ഷാംഗി. 951 മില്യന്‍ ഡോളര്‍ ചെലവിലാണ് ലോകത്തെ വിസ്മയിപ്പിക്കാന് പോന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുങ്ങുന്നത്. ജുവല്‍ ഷാംഗി എയര്‍പോര്‍ട്ട് എന്നാണ് ഈ പുതിയ സമുച്ചയത്തിനു പേരിട്ടിരിക്കുന്നത്. മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഹൈലൈറ്റ്. പത്തുനിലകളിലായി 137,00 ചതുരശ്രഅടിയിലാണ് വികസനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് പുതിയ പത്തുനില സമുച്ചയം. 40 മീറ്റര്‍ ഉയരത്തിലായി ഹൈ റെയിന്‍ വോര്‍ടെക്സ് എന്ന വെള്ളചാട്ടമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ഇതിനെ ചുറ്റിപറ്റി 280 റീട്ടെയില്‍ ഷോപ്പുകള്‍, ആഡംബരഹോട്ടലുകള്‍ എന്നിവയുമുണ്ട്. ആയിരക്കണക്കിന് മരങ്ങളും സസ്യങ്ങളും നിറഞ്ഞ നാലുനില ഫോറസ്റ്റ് വാലിയാണ് ഇതിലെ മറ്റൊരു ആകര്‍ഷണം. ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളാണ് ഈ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏപ്രില്‍ പതിനേഴിന് തുറന്ന ഈ വിസ്മയം ലോകശ്രദ്ധ നേടുമെന്ന് തന്നെയാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.
സിനിമയ്ക്കൊപ്പം രാജ്യവും ചുറ്റാം; അറിയാം ലോക പ്രശസ്ത സിനിമാ തീയറ്ററുകള്‍
ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം.. Majestic theatre, Tunisia പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ പ്രേമിയുമായ സ്റ്റീഫന്‍ സൊബിറ്റ്സര്‍ തന്റെ സിനിമാ ആരാധന അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സിനിമാതിയറ്ററുകളുടെ രൂപഭംഗിയാണ് അദ്ദേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഏകദേശം പതിനാറുവര്‍ഷങ്ങളാണ് ഇതിനായി അദ്ദേഹം നീക്കിവെച്ചത്. ലോസാഞ്ചലല്‍സ് മുതല്‍ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്. മുംബൈയിലെ സാധാരണക്കാരുടെ കേന്ദ്രമായ നിഷാന്ത് സിനിമാസ്, സൗത്ത് ലണ്ടനിലെ 1,711 സീറ്റുകളുള്ള ആഡംബര തിയറ്റര്‍, ... Read more
കാക്കത്തുരുത്തെന്ന അത്ഭുതത്തുരുത്ത്
കായലുകളുടെ സ്വന്തം നാടായ ആലപ്പുഴ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് നിരവധി അത്ഭുതങ്ങളാണ്. നിറയെ ദ്വീപുകളുള്ള നാടും കൂടിയാണ് ആലപ്പുഴ. അങ്ങനെ ദ്വീപുകളുടെ നാടായ ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. pic courtsey: yatharamanthra നാഷണല്‍ ജോഗ്രാഫിക് മാഗസിനില്‍ പ്രസിദ്ധീകരിച്ചൊരു ഫോട്ടോ ഫീച്ചറിലൂടെയാണ് ഈ കുട്ടി തുരുത്ത് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇപ്പോഴും അവിടേക്ക് മോട്ടോര്‍ വാഹനത്തില്‍ എത്താന്‍ കഴിയില്ല കടത്ത് എന്ന ഏക മാര്‍ഗം ആശ്രയിച്ചാലേ തുരുത്തില് എത്താന്‍ കഴിയൂ. കാലങ്ങള്‍ക്ക് മുമ്പ് കാക്കകള്‍ ചേക്കാറാന്‍ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു കാക്കത്തുരുത്ത്. എന്നാല്‍ ഇന്ന് മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ജനവാസമേഖലയാണ് ഇവിടം. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളില്‍ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീന്‍പിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നില്ക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ ... Read more
പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍
എല്ലാവര്ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം. ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്, ചെന്നൈ 1972 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്. കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സൂ അതോറിറ്റിയുടെ നിയമ പ്രകാരമുള്ള അംഗീകാരവും ലഭിച്ച ഇടമാണിത്. മുപ്പത്തിയൊന്‍പതോളം തരം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ... Read more
അറിയാം തെക്കേ ഇന്ത്യയിലെ ആനവഴികള്‍
മലയാളികള്‍ എന്നും ആനപ്രേമികളാണ് കണ്ണിമ വെട്ടാതെ നമ്മള് ആനയെ നോക്കി നിക്കാറുണ്ട്. വേനലായാല്‍ ആനകളുടെ സഞ്ചാര സമയമാണ്. ഉത്സവത്തിന് നെറ്റിപട്ടമേന്തിയ ഗജവീരന്മാരാണ് നമ്മളള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവര്‍ എന്നാല്‍ ഉള്‍ക്കാടുകളിലെ ജലാശയങ്ങളെ വേനല്‍ച്ചൂട് വറ്റിക്കുമ്പോള്‍ ദാഹജലം തേടിയിറങ്ങുന്ന കാട്ടാനകളെ നമ്മളള്‍ക്ക് അത്ര പരിചയം കാണില്ലാരിക്കും. അവ ആനത്താരകള്‍ എന്ന തങ്ങളുടെ പൂര്‍വികര്‍ സഞ്ചരിച്ച അതേ വഴികളിലൂടെ ജലവും ആഹാരവും തേടിയിറങ്ങും. അത്തരം ആനസഞ്ചാരങ്ങള്‍ കാണാനുള്ള പാതകള്‍ ഇതാ…. മാട്ടുപ്പെട്ടി പുല്‍മേട് മൂന്നാറില്‍ പലയിടത്തും ആനകളെക്കാണാം. ഇതില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുനിന്നും ആനക്കൂട്ടങ്ങള്‍ പുല്മേട്ടില് മേയുന്ന കാഴ്ച കാണണമെങ്കില്‍ മാട്ടുപ്പെട്ടിയിലേക്കു വരാം. ടോപ്സ്റ്റേഷനിലേക്കുള്ള വഴിയില്‍ ഇരുവശത്തുമായി കാണാം ആ പുല്‍മേടുകള്‍. പച്ചപ്പു കുറഞ്ഞിട്ടുണ്ടെങ്കിലും ആനകള്‍ നിത്യസന്ദര്‍ശകരാണിവിടെ. റോഡ് ഉയരത്തിലും പുല്‍മേട് താഴെയുമാണ്. അതിനാല്‍ വാഹനം നിര്‍ത്തി കാഴ്ചയാസ്വദിക്കുന്നതില്‍ വലിയ കുഴപ്പങ്ങളുണ്ടാകാറില്ല. അപൂര്‍വമായി മാത്രം വാഹനങ്ങളെ അക്രമിച്ചിട്ടുണ്ട് ഇവിടുത്തെ ആനകള്‍. മൂന്നാറില്‍നിന്നും ഇരുപതുകിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ചാല്‍ ആനമേയുന്ന മേടുകള്‍ കാണാം. കുണ്ടള ഡാം, മാട്ടുപ്പെട്ടിഡാം എന്നിവയും ... Read more
അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നു
കാത്തിരിപ്പിന് അവസാനമായി. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഇതോടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുതിയ പേരുമായി. രാഷ്ട്രത്തിന്റെ കൊട്ടാരം എന്നര്‍ഥം വരുന്ന ഖസ്ര് അല്‍ വതന്‍ എന്നായിരിക്കും കൊട്ടാരം ഇനി അറിയപ്പെടുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ ചേര്‍ന്നാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി സമര്‍പ്പിച്ചത്. യു.എ.ഇ.യുടെ സാംസ്കാരിക പൈതൃകം അമൂല്യമായതാണെന്നും അത് ഇന്നത്തെയും നാളെത്തെയും തലമുറയ്ക്കായി പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. സമൂഹവും സംസ്കാരവുംതമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്ന മഹത്തരമായ ഉദ്യമമാണ് ഇതിലൂടെ നിര്വഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയുടെ ശക്തമായ സന്ദേശവും പൈതൃകവും വരും തലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിലൂടെ അടയപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സാംസ്കാരിക വിനിമയത്തിലൂടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന ... Read more
ആത്മാക്കളുറങ്ങുന്ന കേരളത്തിലെ മൂന്നിടങ്ങള്‍
കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍… ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്. കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാള്‍ക്ക്, ആ സന്തോഷം നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തില്‍ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവര്‍ക്ക് എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ... Read more
വികസനപാതയില്‍ ശക്തന് തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം
കാഴ്ച്ചക്കാരുടെ മാറുന്ന സങ്കല്പത്തിനനുസരിച്ച് പുത്തന്‍ ചക്രവാളങ്ങള്‍ തേടുകയാണ് ശക്തന്തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം. അഗ്നിരക്ഷാസംവിധാനം, മിനിമാസ്റ്റ് ലൈറ്റുകള്‍, സി സി ടി വി ക്യാമറാസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ അടങ്ങുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുവുന്ന ടോയ്ലെറ്റുകളടക്കം നിര്‍മ്മിച്ചിട്ടുണ്ട്. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 27 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശവകുടീരത്തനുടത്തായി നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കി. പൈതൃകോദ്യാനത്തിടുത്ത് മുപ്പത് പുതിയ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വലിയ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം വീണ് ചുമരുകള്‍ നശിക്കാതിരിക്കാനായി മ്യൂസിയത്തിന് ചുറ്ഖും കല്ലുകള്‍ പാകി സംരംക്ഷിച്ചിട്ടുണ്ട്. കേരളം, ഡച്ച് മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരം അതിന്റെ തനിമ ചോരാതെ തന്നെ പുനര്‍മ്മിച്ചിട്ടുണ്ട്. വെങ്കലശില്പ്പങ്ങളും കരിങ്കല്‍ ശില്പങ്ങളും ശിലാശാസനങ്ങളും തരം തിരിച്ച് വിവിധ ഗാലറികളായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നാലുകോടിയും സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടിയും ഉപയോഗിച്ചാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ... Read more
ഏഷ്യയിലെ പത്ത് മനോഹര ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍; അറിയാം ആ ബീച്ചുകള്‍
കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര കഴിഞ്ഞ് നേരെ കയറി ചെല്ലേണ്ടത് പഞ്ചാര മണല്‍ പരപ്പിലേക്കാണ്. കണ്ണെത്താത്ത മണല്‍പ്പരപ്പില്‍ നിരന്തരം മുത്തമിടുന്ന നീലക്കടല്‍. സന്ധ്യാനേരത്ത് അവിടെ നിന്നാല്‍ സര്‍റിയല്‍ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയം കാണാം, ട്രീ ഹൌസ് ഹോട്ടലില്‍ നിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാം, കടല്‍ക്കാറ്റേറ്റ് കരിക്കിന് വെള്ളം നുകരാം, കടല്‍ക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂര്‍വയിനം പക്ഷികളെ കാണാം.. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ ഇന്ത്യയിലെ ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ചിനെ തിരഞ്ഞെടുക്കുന്നത് ഇതൊക്കെക്കൊണ്ടാണ്. ട്രിപ്പ് അഡൈ്വസര്‍ ഏജന്‍സി നടത്തിയ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യന്‍ ബീച്ചുകള്‍ക്ക് ഇത്രയും ആരാധകരുണ്ടെന്ന് ലോകമറിയുന്നത്. ഒന്നാം സ്ഥാനത്തെത്തിയ രാധാ നഗര്‍ ബീച്ചുള്‍പ്പടെഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ബീച്ചുകളില്‍ മൂന്നും ഇന്ത്യയില്‍ നിന്നുള്ളവ തന്നെയാണ്. ഇന്‍ഡോനേഷ്യയിലെ കെലിങ് കിംഗ് ബീച്ചാണ് രണ്ടാം സ്ഥാനത്ത്. തായ്ലന്ഡിലെ നായ് ഹരന് ബീച്ച് യാത്രക്കാരുടെ വോട്ടു പ്രകാരം മൂന്നാം സ്ഥാനം നേടി. ഗോവയിലെ അഗോണ്ട ബീച്ചും വാര്‍ക്ക ബീച്ചും യഥാക്രമം ... Read more
സഞ്ചാരികള്‍ക്കായി മുഖം മുനുക്കി ചിറ്റാര്‍
ചിറ്റാറിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികള്‍ക്ക് വഴിയൊരുങ്ങുന്നു. പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റി സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ തയാറാക്കിയ രൂപരേഖയാണ് സഞ്ചാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കെ. രാജുവിനു സമര്‍പ്പിച്ചു. പദ്ധതി മേഖല വനം വകുപ്പിന്റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റില്‍ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, ആങ്ങമൂഴി കുട്ടവഞ്ചി, ഗവി, തേക്കടി തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ ചിറ്റാര്‍ ടൂറിസം പദ്ധതിയേയും കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധമാണ് രൂപരേഖ തയാറിക്കിയിരിക്കുന്നത്. കാരിക്കയം വനം വടശേരിക്കര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് കാരിക്കയം വനം. ചിറ്റാര്‍- വടശേരിക്കര റോഡിനോടു ചേര്‍ന്ന് കിടക്കുന്ന വനത്തിനു നൂറ് ഹെക്ടറോളം വിസ്തൃതിയുണ്ട്. ചെറു മൃഗങ്ങളും അപൂര്‍വയിനം പക്ഷികളും ചിത്ര ശലഭങ്ങളുമാണ് ഈ വനത്തിലുള്ളത്. ചതുരക്കള്ളി പാറ ... Read more
പോഖറയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍
ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ന്മഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാല്‍ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഉയരമേറിയ പല കൊടുമുടികളുടെയും കാഴ്ചകള്‍ക്കും പ്രശസ്തമാണ് ഇവിടം. നേപ്പാളിലെ ഏറ്റവും മനോഹരമായ തടാകമാണ് ഫേവ തടാകം ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളില്‍ മൂന്നെണ്ണം അടങ്ങുന്ന അന്നപൂര്‍ണനിരയിലെ വിവിധ ട്രക്കിങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് പോഖറായില്‍ നിന്നാണ്. പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍ ഈ പട്ടണം. പാരാഗ്ലൈഡിങ്, സ്കൈഡൈവിങ്, സിപ്ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ... Read more