Category: Places to See

ക്ഷേത്രങ്ങളുടെയും പട്ടിന്‍റെയും നാട്ടിലേക്ക് ഒരു യാത്ര

വെബ് ഡെസ്ക് വടക്കു പടിഞ്ഞാറൻ കംബോഡിയയിലെ പ്രാന്ത പ്രദേശമാണ് സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നും സീയിം റീപ്പിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് അധീന കോളനിയായിരുന്നു ഇത്. ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണ ഗ്രാമങ്ങളും മ്യൂസിയങ്ങളും ഒരുപാടുള്ള പ്രദേശമാണിത്. ചരിത്രത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പ്രദേശമാണ് സീയിം റീപ്.  ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതനശിൽപ്പങ്ങളാണ് ഇവിടെങ്ങും.         അങ്കോർ വാറ്റ് ക്ഷേത്രം  http://whc.unesco.org/en/list/668 അങ്കോർ ക്ഷേത്രങ്ങളാണ് ഇവിടെ മുഖ്യ ആകർഷണം. സീയിം റീപ്പിൽ എത്തുന്ന സഞ്ചാരികൾ കൂടുതലും തിരഞ്ഞെടുക്കുന്ന സ്ഥലം ചരിത്ര ശേഷിപ്പായ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാരകമായ അങ്കോർവാറ്റ് ആണ്. 162 .2 ഹെക്ടർ പറന്നു കിടക്കുന്ന സ്മാരകം പുരാതന ഹിന്ദു ക്ഷേത്രമായിരുന്നു. പന്ത്രെണ്ടാം നൂറ്റാണ്ടിൽ ബുദ്ധ ക്ഷേത്രമായി മാറ്റപ്പെട്ടു. പുരാതന കെട്ടിട ശേഷിപ്പുകൾ, വാസ്തു ശിൽപ്പങ്ങൾ, അപ്സരസ്സുകളുടെ ശിൽപ്പങ്ങൾ തുടങ്ങിയവ ചരിത്രാന്വേഷകർക്ക് കൂടുതൽ ഇഷ്ടമാവും. നിറയെ പച്ചപ്പും മരങ്ങളും ... Read more

കൊട്ടാരക്കെട്ടുകളുടെ അനന്തപുരി

നിരവധി കൊട്ടാരക്കെട്ടുകൾ തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്നു. കൊട്ടാരം നിറഞ്ഞ രാജവീഥികളിലൂടെ 

മനോഹരം മാലിദ്വീപ് : സഞ്ചാരികളിൽ വർധന

ഇന്ത്യക്ക് തൊട്ടരികെ മനോഹര തീരങ്ങളൊരുക്കി മാലിദ്വീപ് സന്ദർശകരെ മാടിവിളിക്കുകയാണ്

കേരളത്തില്‍ ശൈത്യകാലത്ത് കണ്ടിരിക്കേണ്ട 10 ഇടങ്ങള്‍

മൂന്നാര്‍ ഹില്‍ സ്‌റ്റേഷന്‍ തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. ഇരവികുളം ദേശീയോദ്യാനം മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ് ആനമുടി കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളില്‍ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്ക് ഭാഗത്തായാണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ... Read more

മലബാറിലെ ഊട്ടി-കക്കയം ഡാം

കോഴിക്കോട് നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു. പശ്ചിമഘട്ടത്തിലെ  നിബിഢ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്.  സംസ്ഥാന വനം വകുപ്പിന്റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ മറ്റൊരു പ്രധാന കാഴ്ച. ഫാമിലി ടൂറിനും സാഹസിക യാത്രകള്‍ക്കും പറ്റിയ കക്കയത്തേക്ക് കോഴിക്കോട് നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സിലും അല്ലെങ്കില്‍ ടാക്സി പിടിച്ചും ഇവിടെയെത്താം. കക്കയം ടൗണില്‍നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താന്‍. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഉരള്‍ക്കുഴിയുള്ളത്.   680 ഇനം സപുഷ്പികളും 39 ജാതി പുല്ലുകളും 22 ജാതി ഓര്‍ക്കിഡുകളും 28 ജാതി പന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കടുവ, പുലി, കാട്ടുപോത്ത്, പല ജാതി കുരങ്ങുകള്‍ മലമാന്‍, കേഴമാന്‍, കാട്ടുനായ, കരടി, ... Read more

കണ്ണൂരിന്റെ ഹൃദയത്തിലേക്കൊരു യാത്ര; മാടായിപ്പാറ

കണ്ണൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഉടുപ്പ് മാറുന്ന 600 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ജൈവവൈവിധ്യ കലവറ.  വിവിധതരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള ഇടം. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത്ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹര കാഴ്ചയാണ്. മാടായിപ്പാറ വേനല്‍ കാലത്ത് കാണാന്‍ സുന്ദരമാണ്, മഴക്കാലത്ത് അതിലേറെ മനോഹരവും. തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനല്‍കാലത്ത് പാറയിലെ പുല്ലുകള്‍ കരിഞ്ഞു തുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. അപൂര്‍വം സസ്യ-ജന്തുജാലങ്ങളുള്ള ഒരു കലവറ തന്നെയാണു് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികളും, 500 ഓളം തരത്തിലുള്ള മറ്റു ചെടികളും ഇവിടെ വളരുന്നു. ഇതില്‍ 24 ഇനം ഔഷധചെടികളാണ്. അപൂര്‍വ്വങ്ങളായ 92 ഇനം ... Read more

യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്‌. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത്‌ രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്‌. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക്‌ ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. അവിടേക്ക് പോകുന്നതിനു മുമ്പ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. കരടി ശല്യമുള്ള സ്ഥലമായതിനാല്‍ കരടികളെ എങ്ങനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ സ്ഥിരം ശല്യക്കാരാണ്. യാത്രികർ കളയുന്ന ഭക്ഷണമാണ് ഇതിനു കാരണം. അസാധാരണ ഘ്രാണശക്തിയുള്ള ഇവ വളരെ ദൂരെ നിന്നുതന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട് നമ്മുടെ കയ്യിലെ ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടാരത്തിന്‍റെ ... Read more

ഗുരുദോങ്മാറിനെ തൊട്ടപ്പോള്‍

  സിക്കിമിലെത്തുന്നവര്‍ സാധാരണ കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന ഇടം നാഥുലപാസ് ആണ്. നാഥുല കണ്ട് മടങ്ങിയെത്തിയ ഞങ്ങള്‍ ബാക്കിയുള്ള നാളുകള്‍ സിക്കിമിന്റെ വടക്കന്‍ ഇടങ്ങള്‍ തേടിപ്പോകാനാണ് തീരുമാനിച്ചത്. അതില്‍ ഏറ്റവും പ്രധാന ഇടം ഗുരുദോങ്മാര്‍ ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളിലുള്ള തടാകം ഞങ്ങളുടെ ഗൂഗിള്‍ സേര്‍ച്ചുകളില്‍ എന്നും വിസ്മയമായി നിന്നു. ഗാംങ്‌ടോക്കില്‍ നിന്നും കനത്ത മഴയുടെ ചുവടുപിടിച്ചാണ് നോര്‍ത്ത് സിക്കിമിലേക്കുള്ള പ്രയാണം തുടങ്ങിയത്.  ലക്ഷ്യം ലാച്ചന്‍ എന്ന ഇടത്താവളമാണ്. പോകും വഴി മംഗാന്‍ എന്ന പ്രദേശത്ത് ഒരു പാലം ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ യാത്ര അല്‍പം സാഹസികമാകുമെന്നും ഡ്രൈവര്‍ പറഞ്ഞു.  ഉരുള്‍പ്പൊട്ടല്‍ നടന്ന ഇടത്തിന്റെ അടുത്തുവരെ ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനം പോകുകയുള്ളു. ഒരു മല നടന്നുകയറി ഉരുള്‍പ്പൊട്ടലുണ്ടായ വെള്ളച്ചാട്ടത്തിന് കുറുകെ സ്ഥാപിച്ച താല്‍ക്കാലിക പാലം കടന്ന് അപ്പുറത്തെത്തിയാല്‍ ടൂര്‍ ഏജന്റ് ഏര്‍പ്പാടാക്കിയ മറ്റൊരുവാഹനത്തില്‍ കയറി യാത്ര തുടരാം. നാഥുലാ പാസിലേക്ക് ഉള്ള വഴിപോലെയായിരുന്നില്ല ലാച്ചനിലേക്ക്. നമ്മുടെ അതിരപ്പിള്ളി മലക്കപ്പാറ ... Read more

ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ ... Read more

ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്.  മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ലാവയുടെ മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. റോഡിലൂടെ കാറിൽ പോകുമ്പോള്‍ സ്റ്റോപ്പ് സൈൻ, മുമ്പില്‍ ലാവ റോഡിനു കുറുകെ ഒഴുകുന്നു. ഞങ്ങൾ എത്തുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് പഹോവ ഗ്രാമത്തിലുള്ളവര്‍ക്ക് ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ മാറി താമസിക്കേണ്ടി വന്നത്. അവിടെ ലാവ ഒഴുകി കടലിൽ വീഴുന്നത് ഒരു കാഴ്ചയാണ്. ഇങ്ങനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിൽ ഉണ്ടാവുന്നത്. ... Read more