Category: Places to See
കാട് കയറി മസിനഗുഡി- ഊട്ടി യാത്ര
തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മസിനഗുഡി-ഊട്ടി യാത്ര സംഘടിപ്പിക്കുന്നു. രണ്ടു ദിവസത്തെ യാത്രയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി മലകളും കാടും താണ്ടിയുള്ള കാനന യാത്രയാണ് മസിനഗുഡി-ഊട്ടി യാത്ര. വന്യമൃഗങ്ങളെ കാണാന്‍ കഴിയുന്ന പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. മസിനഗുഡിയിലെ കോട്ടേജിലാണ് താമസിക്കുക. ആദ്യത്തെ ദിവസം നിലമ്പൂര്‍ തേക്കിന്‍ മ്യുസിയം കണ്ട് മസിനഗുഡിയിലേക്ക് പോവും. അവിടെ താമസിച്ച് അടുത്ത ദിവസം ഊട്ടിയിലേക്ക്. യാത്ര മധ്യേ സീഡില്‍ റോക്ക്, ഷൂട്ടിംഗ് പോയിന്‍റ് എന്നിവ സന്ദര്‍ശിക്കും. ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍, ബോട്ടിംഗ്, ടോയ് ട്രെയിന്‍ യാത്ര എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, യാത്ര, താമസം, പ്രവേശന ഫീസ് ഉള്‍പ്പെടെ ഒരാള്‍ക്ക് 4335 രൂപയാണ് ചാര്‍ജ്. താല്‍പ്പര്യമുള്ളവര്‍ 0487 2320800 നമ്പരില്‍ ബന്ധപ്പെടുക.
വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ
സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്. ... Read more
കാണൂ..ബന്ദിപ്പൂര്‍ കാനനഭംഗി
പ്രകൃതിയേയും പ്രകൃതിയൊരുക്കുന്ന സാഹസിക കാഴ്ച്ചകളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി. വന്യമായ നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ നാഷണല്‍ പാര്‍ക്കാക്കി മാറ്റിയത്. മൈസൂർ രാജാക്കന്മാർക്ക് സ്വകാര്യമായി വേട്ടയാടാനുണ്ടായിരുന്ന കാടായിരുന്നു ബന്ദിപ്പൂർ. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയെ പാര്‍ക്കിനുണ്ടായിരുന്നുള്ളു. മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂറാണ് ഇങ്ങോട്ടുള്ള ദൂരം പാര്‍ക്കിന് ചുറ്റുമായി നാഗൂര്‍, കബിനി, മൊയാര്‍ എന്നീ നദികളൊഴുകുന്നുണ്ട്. കടുവ, ആന, കാട്ടുനായകള്‍, പുള്ളിപ്പുലി, മലയണ്ണാന്‍, കൃഷ്ണമൃഗം, കരടി തുടങ്ങി പലതരം മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഒപ്പം പക്ഷികളുമുണ്ട്. രാവിലെ പത്തുമണിയ്ക്കും വൈകിട്ട് 6നുമിടയിലാണ് കാടുകാണാന്‍ അനുവദിക്കുക. ആവശ്യമുള്ളവര്‍ക്ക് കാട്ടിലൂടെയുള്ള സഫാരിയും ബുക്ക് ചെയ്യാം. ചിത്രങ്ങള്‍ :നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
കാടു കയറാം തൊമ്മന്‍കുത്തിലേക്ക്
പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം. 250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ... Read more
മലബാറില്‍ കളിയാട്ടക്കാലം
ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more
ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം
ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. Pic courtasy: TopYaps@topyaps ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. ശൈത്യമായാല്‍ ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില 40ലെത്തുമ്പോഴേ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതി ശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എഞ്ചിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പികുകയും ... Read more
നീല പര്‍വതത്തിലെ മൂന്നു സോദരിമാര്‍
വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍ഷണം കൊണ്ട് യാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലമാണ് ഓസ്ട്രേലിയ. വളരെ ചെറിയ രാഷ്ട്രം. ഓസ്ട്രേലിയയിലെ ആദിവാസി പ്രദേശമാണ് ബ്ലൂ മൗണ്ടയ്ന്‍. പേരുപോലെ നീല മലകളുടെ പ്രദേശം. സിഡ്നിയില്‍ നിന്നും നൂറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെത്താം. വനവും പര്‍വതങ്ങളും ചേര്‍ന്ന കൊച്ചു വിനോദ സഞ്ചാരകേന്ദ്രം. നീലവിരിച്ചു നില്‍ക്കുന്ന മലനിരകളെ ദൂരെനിന്നു കാണാം. പര്‍വത നിരകള്‍ക്കു മുകളില്‍ യൂക്കാലിപ്റ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നു. പ്രത്യേകം നിരയായിക്കാണുന്ന പാറകളും, അഗാധ ഗര്‍ത്തങ്ങളുമാണ് മറ്റു പ്രത്യേകത. കൂടുതലും യാത്രക്കാരെ ആകര്‍ഷിക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ഉയരത്തിലുള്ള മൂന്നു പാറകെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ഇവയെ ത്രീ സിസ്റ്റേഴ്സ് (മൂന്നു സഹോദരികള്‍) എന്നു വിളിക്കുന്നു. മീഹ്നി, വിമ്ലഹ്, ഗുന്നെടൂ എന്നാണ് സഹോദരിമാരുടെ പേര്. ആദിവാസി ഗോത്രങ്ങള്‍ തമ്മിലുള്ള പ്രണയ യുദ്ധത്തില്‍ സഹോദരികളെ രക്ഷിക്കാന്‍ കല്ലാക്കിയെന്ന് ഐതിഹ്യം. കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ യാത്രചെയ്യാനുള്ള ട്രെയിന്‍ ഇവിടുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ കയറ്റിറക്കമുള്ള സ്ഥലമാണിത്. മലകള്‍ക്ക് മുകളിലൂടെ കേബിള്‍ കാറിലും യാത്രചെയ്യാനുള്ള ... Read more
ത്രിവേണി സംഗമത്തിലെ ഉദയാസ്തമയം
മലയാളിക്ക് കന്യാകുമാരിയെന്നും പ്രണയത്തിന്‍റെ തുരുത്താണ്. പൊന്നുഷസ് സൗന്ദര്യം തീര്‍ത്ത കടവ്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ സംഗമ ഭൂമി. പാലക്കാട് കേരളത്തിനു കൊടുത്താണ് തമിഴ്നാട് കന്യാകുമാരിയെ വാങ്ങിയതെന്നു പറയപ്പെടുന്നു. ഈ ത്രിവേണി സംഗമ ഭൂമി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ദ്രാവിഡ ദേവതായായ കുമരിയുടെ പേരില്‍ നിന്നാണ് അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒത്തുചേരുന്ന ഭൂമികക്ക് കന്യാകുമാരി എന്ന് പേരുവന്നത്. തിരുവനന്തപുരത്തു നിന്നു ബസ്സിലോ ട്രെയിനിലോ കന്യാകുമാരിയിലെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേ കന്യാകുമാരി ബീച്ചിലേക്കൊള്ളൂ. ബീച്ചിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കച്ചവടങ്ങളാണ്. കരയിലൂടെ അല്‍പ്പദൂരം നടന്നാല്‍ കടലിന്‍റെ അടുത്തെത്താം. പാറകള്‍ നിറഞ്ഞ തീരങ്ങളാണ് ഇവിടുത്തേത്. കരയില്‍ നിന്ന് അഞ്ഞൂര്‍ മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. വിവേകാനന്ദന്‍ ധ്യാനിച്ചു എന്ന് ചരിത്രം പറയുന്ന പാറകള്‍ക്ക് മുകളിലാണ് 1970ല്‍ സ്മാരകം പണികഴിപ്പിച്ചത്. ദേവി കന്യാകുമാരിയും തപസ്സു ചെയ്തതു ഇവിടെതന്നെയാണെന്നു വിശ്വാസം. കടല്‍ പ്രക്ഷുബ്ധമാവുന്ന സമയങ്ങളില്‍ വിവേകാനന്ദ ... Read more
കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്
കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. Picture courtesy: www.india.com വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും വനമാണ്. മഴക്കാര്‍ ... Read more
ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച
ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. picture courtesy: uttarakhandtourism.gov.in സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം മതവിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്. ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് പ്രശസ്തമാണ്. ... Read more
ഡാര്‍ജിലിങ്… മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്
പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്. Pic: darjeeling.gov.in ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് ട്രെയിനില്‍ കയറി ഹിമാലയന്‍ താഴ്വര മൊത്തം ചുറ്റിയടിക്കാം. ഡാര്‍ജിലിങ് ഹിമാലയന്‍ റെയിൽവെ ഈ നഗരത്തെ സമതലങ്ങളുമായി ബന്ധിപ്പിക്കുന്നു. Pic: darjeeling.gov.in കൊളോണിയല്‍ വാസ്തുശൈലിയിലുള്ള ചര്‍ച്ചുകള്‍, കൊട്ടാരങ്ങള്‍ എന്നിവ ഈ കൊച്ചു നഗരത്തിലുണ്ട്. ഡാര്‍ജിലിങ്ങിലെ ടൈഗര്‍ കുന്നില്‍ കയറിയാല്‍ പര്‍വതങ്ങളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സുര്യന്‍റെ മനോഹര കാഴ്ച കാണാം. സൂര്യന്‍റെ ആദ്യകിരണം പര്‍വതങ്ങളെ ഉണര്‍ത്തുന്നത് മനോഹര കാഴ്ചതന്നെ. ട്രെക്കിംഗ്, റിവര്‍ ... Read more
ഷോപ്പിംഗ് വിസ്മയങ്ങളുടെ പിങ്ക് സിറ്റി
സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ സംസ്കാരവും പാരമ്പര്യവും പ്രസിദ്ധമാണ്. പല കാരണങ്ങളാണ് രാജസ്ഥാന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, പ്രകൃതി സൗന്ദര്യം, ഷോപ്പിംഗ് മേഖലകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴിലുണ്ടിവിടെ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഫാഷന്‍റെ ഈറ്റില്ലമാണ്. കരകൗശലവസ്ത്തുക്കള്‍, രത്നങ്ങള്‍, പുരാതന ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ലെതെര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എന്തും ജയ്പൂരില്‍ കിട്ടും. കൂണുപോലെയാണിവിടെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍. സദാസമയവും ഉണര്‍ന്നിരിക്കുന്ന ബാപു ബസാറാണ് പ്രധാന ഷോപ്പിംഗ്‌കേന്ദ്രം. വിനോദ യാത്രികര്‍ കൂടുതലെത്തുന്ന സ്ഥലവും ഇതുതന്നെ. ജോഹ്രി ബസാര്‍, കിഷന്‍പോള്‍ ബസാര്‍, നെഹ്രു ബസാര്‍, ഇന്ദിര മാര്‍ക്കറ്റ്, എം.ഐ.റോഡ്, അംബേദ്‌കര്‍ റോഡ് എന്നിവയും സഞ്ചാരികളുടെ പ്രിയ ഷോപ്പിംഗ് കേന്ദ്രം തന്നെ. തുണികളില്‍ മുത്തുകള്‍ തുന്നുന്നതും, വളകളും മാലകളും ഉണ്ടാക്കുന്നതും, പരവതാനികള്‍ നെയ്യുന്നതും, കരകൗശല വസ്ത്തുക്കളുടെ നിര്‍മാണവുമെല്ലാം സഞ്ചാരികള്‍ക്ക് നേരിട്ട്കാണാം. രാജസ്ഥാനിലെ പരമ്പരകത വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ എടുക്കാനുള്ള സംവിധാനവും ചില കടക്കാരിലുണ്ട്. ബാപു ബസാര്‍ വര്‍ഷത്തില്‍ ... Read more
തേക്കിന്‍റെയും വെള്ളചാട്ടങ്ങളുടെയും നാട്ടിലേക്ക് ഒറ്റദിവസത്തെ യാത്ര
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്‍റെയും നാടുകാണിച്ചുരത്തിന്‍റെയും നാട്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന്‍ തോട്ടമാണിത്. 2.31 ഹെക്റ്ററില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് തേക്കിന്‍മ്യുസിയം സ്ഥിതിചെയ്യുന്നത്. തേക്കിന്‍കാട് എന്ന് ഇവിടെ വിശേഷിപ്പിക്കാം. കനോലീസ് പ്ലോട്ട് pic: keralatourism.org ആഢ്യൻപ്പാറ വെള്ളച്ചാട്ടം നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റെര്‍ സഞ്ചരിച്ചാല്‍ ആഢ്യൻപ്പാറ വെള്ളച്ചാട്ടത്തിലെത്താം. കുറുമ്പലങ്ങോടാണ് വെള്ളച്ചാട്ടമുള്ളത്. വേനല്‍ക്കാലമോഴികെയുള്ള സമയങ്ങള്‍ സീസണാണ്. പുഴയില്‍ കു ളിക്കാനുള്ള സൗകര്യമുണ്ട്. വളരെ അപകടം നിറഞ്ഞ സ്ഥലംകൂടിയാണിത്. വര്‍ഷം നിരവധി സഞ്ചാരികള്‍ ആഢ്യൻപ്പാറ അന്വേഷിച്ചെത്താറുണ്ട്. ആഢ്യൻപ്പാറ ... Read more
വിവാ വിക്ടോറിയ… നിഗൂഢ കാഴ്ചകളിലേക്ക് സ്വാഗതം
അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക, ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും. Pic: zimbabwetourism.net ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്. സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. നാട്ടുകാർ വെള്ളച്ചാട്ടത്തെ “മോസി-ഒ-തുനിയ” എന്ന് വിളിക്കുന്നു. അര്‍ഥം– ‘ഇടിനാദങ്ങളുടെ പുക’. നാഴികകള്‍ക്കപ്പുറത്തു നിന്നേ കാണാനും കേള്‍ക്കാനുമാവുന്ന ജലത്തളിത്തൂണുകൾ എന്നും പറയാം. Pic: zimbabwetourism.net 1855ൽ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശന ശേഷം അന്നത്തെ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റണാണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നൽകിയത്. അസാധാരണ വലിപ്പവും ശക്തിയും കാരണം ... Read more
ചെമ്പ്രമല കയറ്റം കഠിനം… കഠിനം…
യാത്രചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരെയും മോഹിപ്പിക്കുന്ന സ്ഥലമാണ് വയനാട്. താമരശ്ശേരി ചുരത്തിലെ ഒമ്പതു വളവുകള്‍ കയറി വയനാട് എത്തുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരാണ്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം തണുപ്പും പച്ചപ്പുമാണ്. പൂക്കോട് തടാകം, എടക്കല്‍ഗുഹ, കാന്തൻപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, കുറുവാ ദ്വീപ്, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വയനാട് ജില്ലയിലുണ്ട്. എല്ലാം പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥലങ്ങളാണ്. വയനാട് എന്നാൽ പച്ചപ്പ്‌തന്നെയാണല്ലോ. ചെമ്പ്ര മല Pic: wayanadtourism.org സാഹസികത ഇഷ്ട്ടപ്പെടുന്ന യാത്രക്കാരേയും വേണ്ടുവോളം ആഹ്ലാദിപ്പിക്കാൻ വയനാടിനാവും. വയനാട്ടിലെ പ്രധാന സാഹസിക വിനോദകേന്ദ്രമാണ് ചെമ്പ്ര കൊടുമുടി. നീലഗിരി മലനിരകളുടെ ഭാഗമായ ചെമ്പ്ര (6730 അടി) കയറണമെങ്കിൽ വലിയൊരു സാഹസികത തന്നെ വേണ്ടിവരും. ലക്കിടിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാല്‍ ചൂണ്ടെല്‍ ടൌണിൽ എത്താം. അവിടെനിന്നും 10 കിലോമീറ്റർ പോയാൽ മേപ്പാടിയായി. അവിടുന്ന് നാലു കിലോമീറ്റെർ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പ്ര കൊടുമുടി കയറാനുള്ള ... Read more