Category: Places to See
വര്‍ണങ്ങള്‍ സമ്മാനിക്കുന്ന നൂഗ് നൂച്ച് വില്ലേജ്
തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലൊരു പൂന്തോട്ടമുണ്ട്. കണ്ടാലും കണ്ടാലും കാഴ്ചകള്‍ തീരാത്ത വര്‍ണങ്ങള്‍ നിറഞ്ഞ ഉദ്യാനം. നൂഗ് നൂച്ച് വില്ലേജ് എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. 600 ഏക്കറിലാണ് ഈ വില്ലെജ് വ്യാപിച്ചു കിടക്കുന്നത്. കുന്‍പിസിറ്റ്, കുന് നൂഗ്നൂച്ച് തന്‍സാജ എന്നിവര്‍ ചേര്‍ന്ന് 1954ലാണ് ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പ്രകൃതി സ്നേഹിയായ കുന് നൂഗ്നൂച്ച് തരിശായി കിടന്ന ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന്. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന് തുറന്നു കൊടുത്തു. ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്ഡന്, യൂറോപ്യന്‍ ഗാര്ഡന്, സ്റ്റോണ്‍ഹെഞ്ച് ഗാര്ഡന്, ഇറ്റാലിയന്‍ ഗാര്ഡന്, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്ഡന്, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു. വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ ... Read more
ആനും ജാക്കിയും കണ്ട കേരളം
അമേരിക്കന്‍ സഹോദരിമാരായ ആനും ജാക്കിയും കണ്ട കേരളം. അടുത്തിടെയാണ് ഇരുവരും കേരളത്തിലെത്തിയത്. കണ്ട കേരളത്തിന്റെ കാഴ്ചകള്‍ ആനും ജാക്കിയും ടൂറിസം ന്യൂസ് ലൈവിന് കൈമാറി. തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍…
നീലക്കുറിഞ്ഞി പൂക്കാറായി: തയ്യാറെടുത്ത് മൂന്നാര്‍
പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്. നിയന്ത്രണങ്ങള്‍ നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന് വനം വകുപ്പ് വാഹനങ്ങളിലാണ് പാര്‍ക്കിലേക്ക് പോകേണ്ടത്.ഇതേ നിലയിലാകും തിരിച്ചെത്തേണ്ടതും. കഴിഞ്ഞ നീലക്കുറിഞ്ഞി സീസണിലെ സന്ദര്‍ശകത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.നീലക്കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തകര്‍പ്പന്‍ പ്രചാരണം കുറിഞ്ഞി സീസണെ ലോക ടൂറിസം മാപ്പില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാകും പ്രധാന പ്രചാരണം.ടൂറിസം വെബ്സൈറ്റിലേക്കും യു ട്യൂബ് ചാനലിലേക്കും കുറിഞ്ഞിയെക്കുറിച്ച് വിവരങ്ങള്‍ തേടുന്ന പത്തു ലക്ഷം ... Read more
സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം
ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്. ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്. പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്. നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. മരത്തെ ഒന്നുതൊടാം എന്നാഗ്രഹിച്ച് ഗു ഗുന്യായിലേക്ക് ... Read more
കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്
മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീല സാഗരം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്റെയും കരയുടെയും സ്നേഹബന്ധത്തിന്റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. കണ്ണൂരിന്റെ സാഗര സൗന്ദര്യമാണ് മുഴുപ്പിലങ്ങാട്. കടലിനെ സ്നേഹിക്കുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന കടൽത്തീരം. Pic Courtesy: www.keralatourism.org കണ്ണൂര്‍ നഗരത്തില്‍ നിന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കിലോമീറ്ററാണ് ദൂരം. ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന ബീച്ചിന്റെ ദൈര്‍ഘ്യം അഞ്ച് കിലോമീറ്ററാണ്. കടൽ തീരത്തുനിന്നും 200 മീറ്റർ അകലെയായി മറ്റൊരു വിനോദ സഞ്ചാര സ്ഥലമായ ധർമടം തുരുത്ത് സ്ഥിതിചെയ്യുന്നു. മണലില്‍ പൂഴ്ന്നു പോകാതെ എല്ലാതരം വാഹനങ്ങളിലും ഈ കടല്‍ത്തീരത്തില്‍ സഞ്ചരിക്കാനാകും. കരിമ്പാറകള്‍ അതിരുകെട്ടി സംരക്ഷണം തീര്‍ത്ത ഇവിടം വിദേശികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ രൂപപ്പെട്ട് പുറത്തേക്കൊഴുകുന്ന ചെറു അരുവികളും മുഴപ്പിലങ്ങാടിന് അപൂര്‍വ ... Read more
രാജസ്ഥാനിലെ കാഴ്ചകള്‍…
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി ‘രാജാക്കന്മാരുടെ നാട്’ എന്നറിയപ്പെടുന്ന രാജസ്ഥാന് അറബിക്കഥയിലെ കഥാസന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കും വിധം സഞ്ചാരിക്ക് മുമ്പില്‍ വാതിലുകള്‍ തുറക്കുന്നു. പോയ കാലത്തെ രാജവാഴ്ചാ സമൃദ്ധിയും ആഡംബരവും നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണിവിടെ. അതിരുകാണാതെ പരന്നുകിടക്കുന്ന മണലാര്യങ്ങള്‍ പോയകാലത്തേക്ക് നമ്മെ കൂട്ടികൊണ്ടുപോവും. ഫോട്ടോഗ്രാഫറായ അഫ്ലഹ് പി ഹുസൈന് കനോണ്‍ 60ഡി കാമറയില്‍ പകര്‍ത്തിയ രാജസ്ഥാന് ചിത്രങ്ങള്‍…
സഞ്ചാര തിരക്കില്‍ വീണ്ടും കുണ്ടള സജീവം
അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.
ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…
മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ് സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക് ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. ആളൊന്നിന് 30 രൂപ വെച്ച് പാസ് വാങ്ങണം. വിദേശികള്‍ 60 രൂപ അടച്ച് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണം. പതിമൂന്നു വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെയാണ് യാത്ര. മൂഴിയാര്‍, എക്കോ പോയിന്റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളില്‍ വാഹനം നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ... Read more
താമരശേരി ചുരം രാത്രിക്കാഴ്ചകള്‍…
മ്മടെ താമരശ്ശേരി ചുരം…… വെള്ളാനകളുടെ നാട് സിനിമയില്‍ നടന് പപ്പുവിന്റെ ഡയലോഗ് അത്രപെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല. മലയെ വലംവെച്ചുള്ള ഒമ്പതു ഹെയര്‍ പിന് വളവു കയറി വേണം വയനാടെത്താന്‍. എട്ടാമത്തെ വളവില്‍ നിന്ന് നോക്കിയാല്‍ ചുരം മുഴുവനും കാണാം. ഫോട്ടോഗ്രാഫര്‍ ഷാജഹാന് കെഇ നിക്കോണ്‍ ഡി700 കാമറയില്‍ പകര്‍ത്തിയ താമരശേരി ചുരത്തിന്റെ രാത്രി കാഴ്ചകള്‍….
കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര
താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ് സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. Pic Courtesy: Wandertrails@Wander_Trails സഹ്യന്റെ മകള്‍ : കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകൾ. കാടിന്റെ പച്ചപ്പാണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹരമായ കാഴ്ചകളാണ് മുത്തങ്ങ ഒരുക്കുക. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. Pic Courtasy: Wandertrails@Wander_Trails വന്യജീവികള്‍ കണ്മുന്നില്: കർണാടകയും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിന്റ് ... Read more
നിലക്കാത്ത നിലവിളികളുമായി സാക്സന്ഹോസന്
‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഢനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരകണക്കിന് തടവുക്കാരുടെ ക്യാമ്പ്. ചരിത്രാനേഷികളായ എല്ലാ സഞ്ചാരികളും ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇടം. ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള ക്യാമ്പ് നിര്‍മ്മിച്ചത് തടവുകാര്‍ തന്നെയാണ്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാകുന്ന രീതിയില്‍ നിര്‍മ്മിച്ച സാക്സന്ഹോസന് ക്യാമ്പിലെ കാഴ്ച്ചകള്‍ കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലാണ്. എന്‍ എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്സന്‍ഹോസിനുള്ളത്. ഹിറ്റലറുടെ നാസി സംരക്ഷണ സേനയുടെ നട്ടെല്ലായിരുന്ന ഹൈന് റിക് ഹിംലര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായതിന് ശേഷം നിര്‍മ്മിച്ച ആദ്യ ക്യാമ്പെന്ന പ്രത്യേകത കൂടിയുണ്ട് സാക്സന്ഹോസന്. നാസിക്രൂരതകള്‍ അരങ്ങേറിയ ഇടം, കണ്ണും മനസ്സും മരവിക്കുന്ന നിരവധി ക്രൂരപീഢനങ്ങള്‍, പതിനായിരക്കണക്കിന് തടവുകാര്‍ നിഷ്കളങ്കമായി ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തലന്റെ വേദനയും,വ്യഥയും നിറഞ്ഞ ഇടം. ബെര്‍ലിന്‍ യാത്ര നടത്തുന്ന ഏതൊരു സഞ്ചാരിക്കും ... Read more
അമ്മച്ചിക്കൊട്ടാരം സൂപ്പര്‍സ്റ്റാര്‍
ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച കാര്‍ബണ്‍ സിനിമ കണ്ടവരുടെ മനസ്സില്‍ മായാതെ പതിഞ്ഞ ചില ഫ്രെമുകളുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ബംഗ്ലാവ്. ഈ ലൊക്കേഷന്‍ മലയാള സിനിമക്ക് പുതിയതല്ല. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ എല്ലായിപ്പോഴും മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമലയും, ഗവിയും അതില്‍ ചിലതാണ്. കാര്‍ബണ്‍ന്റെ രണ്ടാംപകുതി പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഈ ബംഗ്ലാവിനെ ചുറ്റിപറ്റിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ ബംഗ്ലാവ് പീരുമേടിനു സമീപം കുട്ടിക്കാനത്തെ കൊട്ടാരമാണ്. അമ്മച്ചികൊട്ടാരം. തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. രാജാവിന്റെ പത്നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്റെ പത്നി താമസിക്കുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്നു പേര് വന്നത്. ജെ.ഡി. മണ്‍റോ സായിപ്പാണ് കൊട്ടാരം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ചെറിയ അകത്തളങ്ങള്‍, മൂന്നു കിടപ്പുമുറികള്‍, രണ്ട് ഹാളുകള്‍, ... Read more
ജന്മദിനാശംസകള് ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി
ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്ത്തിനില്ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more
ജയിലുകളില്‍ ചെന്ന് രാപ്പാര്‍ക്കാം: തടവുജീവിതം അനുഭവിച്ചറിയാം
മുംബൈ: ജയിലുകളില്‍ തടവുപുള്ളികളുടെ ജീവിതം എങ്ങനെയാണ്? മിക്കവര്‍ക്കും കേട്ടറിവേയുള്ളൂ. എന്നാല്‍ ഇനി അനുഭവിച്ചറിയാം. തെലങ്കാനക്ക് പിന്നാലേ മഹാരാഷ്ട്രയും ജയില്‍ ടൂറിസവുമായി വരുന്നു. ജയില്‍മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം അടുത്തയാഴ്ച ജയില്‍ വകുപ്പ് മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ലക്ഷ്യം പലത് ടൂറിസം വികസനത്തില്‍ വലിയ കാല്‍വെയ്പാകും പദ്ധതിയെന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ബിപിന്‍ ബിഹാരി. ജയിലിലെ ദുഷ്കര ജീവിതം മറ്റുള്ളവരെ കുറ്റകൃത്യങ്ങളില്‍ നിന്നകറ്റുമെന്നും ജയില്‍ മേധാവിക്ക് പ്രതീക്ഷ. 54 ജയിലുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം സെന്‍ട്രല്‍ ജയിലുകളാണ്. മറ്റുള്ളവ ജില്ലാ ജയിലുകളും തുറന്ന ജയിലുകളും. എല്ലാ ജയിലിലുമായി 25,000 തടവുപുള്ളികളുണ്ട്. തുടക്കം സിന്ധുദുര്‍ഗില്‍ ജയില്‍ ടൂറിസം ആദ്യം നടപ്പാക്കുക കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ് ജില്ലാ ജയിലിലാകും. തൊട്ടടുത്ത രത്നഗിരി, റായ്ഗട്ട് ജില്ലാ ജയിലുകളെപ്പോലെ തടവുകാര്‍ കുറവാണ് സിന്ധുദുര്‍ഗില്‍. 500 തടവുകാരെ പാര്‍പ്പിക്കാവുന്ന സിന്ധുദുര്‍ഗ് ജയിലില്‍ 25തടവുകാരേ നിലവിലുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ജയിലാണിത്. മാത്രമല്ല നല്ലൊരു അടുക്കളയും ഇവിടെയുണ്ട്. ചിട്ടവട്ടങ്ങള്‍ മാറും ജയിലില്‍ പോകാന്‍ ... Read more
കശ്മീര്‍; ഹിമവാന്റെ മടിത്തട്ടിലെ നിറമുള്ള സ്വര്‍ഗം
ഷാജഹാന് കെഇ കശ്മീര്‍ ഹിമഗിരികള്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണെന്ന് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ. പക്ഷെ കണ്ടറിഞ്ഞു… അനുഭവിച്ചറിഞ്ഞു… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകള്‍, ഉരുകി ഒലിച്ചിറങ്ങുന്ന പാലരുവികള്‍, ഹൃദയം കീഴടക്കുന്ന കുങ്കുമപ്പാടങ്ങള്‍, ദേവതാരുവും, ആപ്പിളും, ആപ്രിക്കോട്ടും, ചിനാര്‍ മരങ്ങളും അതിരിട്ട പാതകള്‍… അങ്ങനെ ആരെയും വശീകരിക്കുന്ന അതിസുന്ദരിയായ കശ്മീര്‍. യാത്ര പുറപ്പെടുമ്പോള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ കശ്മീരായിരുന്നു മനസ്സില്‍. സ്ഫോടനം, ആക്രമണം, തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ അന്തരീക്ഷമായിരുന്നു മനസിലെ ഫ്രൈമില്. അത്യാവശ്യം വേണ്ട സാധനങ്ങളും സഹചാരിയായ കാമറയും തൂക്കി വീട്ടില്‍ നിന്നിറങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജമ്മു വരെയുള്ള ട്രെയിനില്‍ കയറി. ട്രെയിന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ജമ്മുവില്‍ നിന്നും കശ്മീരിലേക്ക് ബസ്സിലായിരുന്നു യാത്ര. പത്തു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തന്നെ കശ്മീരിനെ ആസ്വദിച്ചു തുടങ്ങി. മലകള്‍ കയറി ചുരങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ അപകടം നിറഞ്ഞതാണ്. കൊക്കകള്‍ക്കു ... Read more