Category: Places to See

ലോക പ്രശസ്തി നേടിയ ഏഷ്യയിലെ രാത്രി ചന്തകള്‍

ലോക ഭൂപട സഞ്ചാര പട്ടികയില്‍ ഏറെ പ്രത്യേകതള്‍ നിറഞ്ഞ ഭൂഖണ്ഡമാണ് ഏഷ്യ. സംസ്‌കാരിക വൈവിധ്യങ്ങള്‍, രുചിയൂറുന്ന ഭക്ഷണം, മനോഹരമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഏഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം നിരവധി രാത്രി ചന്തകളും ഏഷ്യയില്‍ നിലവിലുണ്ട്്. നാം ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രാദേശിക സാംസ്‌ക്കാരത്തിനെക്കുറിച്ചറിയാന്‍ രാത്രി ചന്തകള്‍ നമ്മളെ നന്നായി സഹായിക്കും. ആള്‍ക്കൂട്ടങ്ങളുടെ ബഹളം, വില്‍പ്പനക്കാരുടെ ശബ്ദ കോലാഹലങ്ങള്‍, കളിപ്പാട്ടങ്ങളും തുണികളും മറ്റ് വസ്തുക്കളും – ഇങ്ങനെ ആവശ്യമായ എല്ലാ സാധനവും വില്‍ക്കുന്ന ഇടുങ്ങിയ പാതകള്‍ നല്ലൊരു അനുഭവമായിരിക്കും. ഇതില്‍ ചില കടകള്‍ വര്‍ഷം മുഴുവനും, ചിലത് വാരാന്ത്യത്തിലും ചിലത് സീസണലുമാണ്. അടുത്ത അവധിക്കാലത്ത് ഏഷ്യയിലെ ഈ തെരുവുകളില്‍ നല്ലൊരു ഷോപ്പിംഗ് അനുഭവം തേടി പോകാവുന്നതാണ്. ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ്, ഹോങ്കോങ് ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ബസാറായ ടെമ്പിള്‍ സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് ഹോങ്കോങിലെ ഏറ്റവും വലുതും ഒരുപാട് വിനോദ സഞ്ചാരികള്‍ എത്തുന്ന നൈറ്റ് മാര്‍ക്കറ്റും കൂടിയാണ്. ഒരു കിലോമീറ്റര്‍ ... Read more

ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന സന്ദര്‍ശകര്‍ ആദ്യം എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയമുകളെയും മറ്റു ആകര്‍ഷണങ്ങളെ പറ്റിയും ലോണ്‍ലി പ്ലാനറ്റ് പ്രശംസിച്ചിട്ടുണ്ട്. ഇറ്റലിയിലെ എമിലിയ-രോമങ്ങ ആണ് ഒന്നാമത്. ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഈ നഗരത്തെ തിരഞ്ഞെടുത്തത്. രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്‌ന. അടുത്തിടെയാണ് ലോകത്തെ ... Read more

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴയ്ക്ക് മുമ്പുള്ള കൊടും ചൂടില്‍ നിന്ന് രക്ഷനേടാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. കുരുശടി വെള്ളച്ചാട്ടം മങ്കയം നദിയില്‍ നിന്നും രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ ഇവിടെ ട്രക്കിങ്ങുണ്ട്. അര ദിവസം മുതല്‍ ഒരു ദിവസം വരേയും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. വാഴ്വന്തോള്‍ വെള്ളച്ചാട്ടം തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ബോണാ ഫാള്‍സ് ആളുകള്‍ക്ക് തീരെ പരിചയം കുറഞ്ഞ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ബോണാ ഫാള്‍സ്. അഗസ്ത്യാര്‍കൂടം ബയോസ്ഫിയര്‍ ... Read more

ബിയാസിലെ റാഫ്റ്റിംഗ് അനുഭവം; പാറക്കെട്ടിലെ വഞ്ചി തുഴയല്‍

കുത്തിയൊലിച്ചു  പാറക്കെട്ടുകള്‍ക്കു മീതെ പായുന്ന നദിയില്‍ റാഫ്റ്റിംഗ് അതിസാഹസികമാണ്. കുളു-മണാലിയിലെ ബിയാസ് നദിയില്‍ റാഫ്റ്റിംഗ് നടത്തിയ അനുഭവം വിവരിക്കുന്നു ന്യൂസ് 18 മലപ്പുറം പ്രതിനിധി സുര്‍ജിത്ത് അയ്യപ്പത്ത്. ചിത്രങ്ങള്‍ ; ഷരീഫ് തിരുന്നാവായ  ചിത്രം: ഷരീഫ് തിരുന്നാവായ റിവർ റാഫ്റ്റിംഗ് ഉൻമാദമാണ് എന്ന് പറഞ്ഞത് അനിയനാണ്. അവൻ ദില്ലി മുതൽ കശ്മീർ വരെ നടത്തിയ ബുള്ളറ്റ് യാത്രയിൽ കുളുവിലൂടെ ഒഴുകുന്ന ബിയാസ് നദിയിലെ അനുഭവം പറഞ്ഞപ്പോൾ ഉൾത്തുടിപ്പായിരുന്നു. ഞങ്ങൾ മലപ്പുറത്തു നിന്നുള്ള 36 അംഗ യാത്രാസംഘം മനാലിയിൽ നിന്നും കുളു താഴ്വരയിലേക്കെത്തി. കയറ്റിറക്കങ്ങളും വീഴാൻ വെമ്പി നിൽക്കുന്ന കൂറ്റൻ പാറകളും ചെളിക്കുളങ്ങളും നിറഞ്ഞ പാതയിലൂടെ നിരങ്ങിയും ഒഴുകിയും കുതിച്ചുമാണ് ഞങ്ങളുടെ ബസ് കുളുവിലെത്തിയത്. അകലങ്ങളിലെ മഞ്ഞുമലകളും ദേവതാരു വൃക്ഷങ്ങളും ഞങ്ങളെ അഭിവാദ്യം ചെയ്തേയിരുന്നു. ഓരോ ഹിമാലയ യാത്രയിലും ഒരു നദീ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ അളകനന്ദയും ഭാഗീരഥിയും ആണെങ്കിൽ വടക്കൻ സിക്കിം യാത്രയിൽ അത് തീസ്ത നദിയായിരുന്നു. മണാലിയിൽ നിന്നും കുളു ... Read more

പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ്‌ റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്‍റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ ... Read more

ലോക പൈതൃക ദിനം: യാത്രപോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക സ്ഥലങ്ങളിലേയ്ക്ക്

ഇന്ന് ലോക പൈതൃകദിനം. സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായാണ് ലോക പൈതൃക ദിനം യുനസ്കോ ആചരിക്കുന്നത്. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുനസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 167 രാജ്യങ്ങളില്‍ നിന്നായി 1073 സ്ഥലങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ 36 സ്ഥലങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്‌. ഇന്ത്യയിൽ നിന്നും ആദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് ആഗ്ര കോട്ട, അജന്ത ഗുഹകൾ എന്നിവയാണ്. പൈതൃകങ്ങളുടെ പുണ്യം അന്വേഷിച്ച് യാത്രചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ പോകാന്‍ പറ്റിയ അഞ്ചിടങ്ങള്‍ പരിചയപ്പെടാം. കാസ് പീഠഭൂമി മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ എന്ന മരത്തിന്‍റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ലഭിച്ചത്. കുറ്റിച്ചെടികളും പുൽവർഗ്ഗ ... Read more

ശാസ്താംകോട്ട വിളിക്കുന്നു..സഞ്ചാരികളേ ഇതിലേ..ഇതിലേ ..

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം സഞ്ചാരികളെ മാടിവിളിക്കുന്നു. ശുദ്ധജല തടാക കരയില്‍ ടൂറിസത്തിനു ഏറെ സാധ്യത. വേനല്‍ അവധി തുടങ്ങിയപ്പോഴേക്കും തടാകത്തിന്റെ സൌന്ദര്യവും സംശുദ്ധിയും മനസ്സിലാക്കാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നു . മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തെളിനീര്‍ ജലമാണ് ശാസ്താംകോട്ടയിലേത്. ഇവിടെ കുളിക്കുവാനും തടാക കരയിലുള്ള കുന്നുകളുടെയും കുറ്റി ചെടികളുടെയും സൌന്ദര്യം വള്ളത്തിലിരുന്ന് ആസ്വദിക്കാനുമാണ് ഏറെ പേരും എത്തുന്നത് . എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തുലോം കുറവാണ്. സൌകര്യപ്രദമായ ഇരിപ്പിടങ്ങളോ,ശുചിമുറികളോ , കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളോ ഇല്ലാത്തത് ശാസ്താംകോട്ട തടാകത്തിലെ ടൂറിസത്തിനു മങ്ങലേല്‍പ്പിക്കുന്നു . ഇന്ന് പല പ്രദേശങ്ങളിലും കൃത്രിമ പാര്‍ക്കുകളും വെള്ളചാട്ടങ്ങളും ഉണ്ടാക്കി വിദേശ നാടന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ അത്തരം ഒരു സാധ്യത ഇവിടെയും ചെയ്യാം . ഇതിലൂടെ ലഭിക്കുന്ന വരുമാനം തടാകത്തിന്റെ സംരക്ഷണത്തിനായും ചെലവഴിക്കാം . 23 വര്‍ഷം മുന്‍പ് തന്നെ തടാകത്തിന്റെ സൌന്ദര്യം വിദേശികള്‍ കണ്ടറിഞ്ഞതാണ് . ജര്‍മന്‍ സ്വദേശി ... Read more

സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന പ്രേത തടാകം

ജലമെന്നാല്‍ മനുഷ്യന് ഏറ്റവും പവിത്രമായതാണ്. പുഴയും കായലും കടലും നമ്മുടെ സമ്പത്താണ്. അവയുടെ കരയ്ക്ക് പോയിരുന്ന് കാഴ്ചകള്‍ കാണുന്നത് മനുഷ്യന്റെ കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ്.നാം അതിനെ ആസ്വദിക്കാന്‍ ജലയാത്രങ്ങള്‍ നടത്തുന്നു അതിന്റെ അത്ഭുതങ്ങളുടെ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു. എന്നാല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നട്രോണ്‍ തടാകത്തിലേയ്ക്ക് എത്തിയാല്‍ അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഈ മനോഹാരിതയല്ല. ചത്തു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള ശില്‍പ്പങ്ങളാണ്. സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന നട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറും. ഇങ്ങനെ ശിലയായി മാറുന്ന ശവശരീരങ്ങള്‍ തടാകത്തിലൂടെ ഒഴുകി നടക്കും. ചിലത് കരയ്ക്കടിയും. സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരു തന്നെയാണ് തടാകത്തിന്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം ... Read more

വര്‍ക്കലയിലെ സഞ്ചാരി പ്രവാഹത്തില്‍ കുതിപ്പ്; സര്‍ഫിംഗിന് സ്വര്‍ഗമെന്നു സഞ്ചാരികള്‍

വര്‍ക്കലയില്‍ വിനോദ സഞ്ചാര വളര്‍ച്ച കുതിക്കുന്നു. പാപനാശം ബീച്ചും സ്വാഭാവിക ക്ലിഫും ഉള്ള വര്‍ക്കല സര്‍ഫിംഗ് പ്രിയരുടെ കേന്ദ്രമാവുകയാണ്. അഞ്ചു വര്‍ഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തില്‍ 130.02 ശതമാനം വളര്‍ച്ചയാണ് വര്‍ക്കല കൈവരിച്ചത്. പോയ വര്‍ഷം ഇവിടെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,33,658 ആണ്.. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിയ കൊച്ചിയില്‍ 43.89 ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോഴാണ് വര്‍ക്കലയുടെ വളര്‍ച്ച. തിരുവനന്തപുരത്ത് തന്നെയുള്ള കോവളത്താകട്ടെ അഞ്ചു വര്‍ഷത്തെ വളര്‍ച്ച അഞ്ചു ശതമാനം മാത്രവും. വര്‍ക്കലക്ക് പുറമേ പൂവാറിനും നല്ല കാലമായിരുന്നു. ഓഖി, നോട്ടു നിരോധനം, ബാര്‍ അടയ്ക്കല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയര്‍ന്നേനെ. തിരയില്‍ തെന്നാം.. തീരത്ത് വിശ്രമിക്കാം ലോകത്തെ പ്രധാന സര്‍ഫിംഗ് കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് വര്‍ക്കല. ഗോവയ്ക്ക് പകരം വെയ്ക്കാവുന്ന ബീച്ചാണ് വര്‍ക്കലയെന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരുന്നു. കിറുങ്ങി നടക്കാന്‍ ഗോവയ്ക്ക് പോകാം.. നവോന്മേഷമാണ് വേണ്ടതെങ്കില്‍ വര്‍ക്കലയ്ക്കും പോകാം എന്നായിരുന്നു ആ ലേഖനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്. ... Read more

സ്ഫടികക്കാഴ്ച്ചയുടെ സൗന്ദര്യവുമായി ഈ നദി

ചിത്രം കണ്ടാല്‍ വെള്ളത്തിനുമേല്‍ അന്തരീക്ഷത്തില്‍ ഒരു വള്ളം. ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ. വള്ളം വെള്ളത്തില്‍ തൊട്ടുരുമ്മി തന്നെ. സുതാര്യ നദിയായ ഉമന്‍ഗോട്ട് നദിയിലെ കാഴ്ചയാണ് ഇത്. എങ്ങനെയെത്താം ഇവിടെ? ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദാവ്കി പട്ടണത്തിലാണ് ഉമന്‍ഗോട്ട് നദി.മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ദാവ്കി. ഖാസി- ജയന്തിയ കുന്നുകള്‍ അതിരിടുന്ന സ്ഥലമാണ് ഇവിടം.ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ കാണാം. നദിയിന്‍ അഗാധമാം കാഴ്ചകളില്‍ ഉമന്‍ഗോട്ടില്‍ വഞ്ചി യാത്ര ചെയ്താലേ ആ കാഴ്ച അനുഭവിക്കാനാവൂ. 20 അടി താഴ്ച വരെ സുതാര്യമായി കാണാം.സൂര്യ പ്രകാശം ഉണ്ടെങ്കില്‍ കൂടുതല്‍ നദിയാഴം വ്യക്തമാകും. ഒരു മണിക്കൂറാണ് നദി ചുറ്റാനാവുക. നാലാളിനു ഒരേ സമയം സഞ്ചരിക്കാം. ഒഴുക്കില്ലാത്തതിനാല്‍ നദീ തീരത്ത് നീന്തുന്നവരുമുണ്ട്. മീനുകള്‍ കാലില്‍ ഇക്കിളി കൂട്ടും. പാലം കയറിയാല്‍ ഇന്ത്യ- ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മനോഹര കാഴ്ച കാണാം. തൊട്ടടുത്താണ് വേരുപാലവും ശുചിത്വ ഗ്രാമമായ മാവ്ലിന്‍നോങ്ങും.  ഷില്ലോംഗ്,റിവായി മാവ്ളിന്‍നൊന്ഗ് എന്നിവിടങ്ങളില്‍ ... Read more

വരൂ..വയനാട്ടിലേക്ക്; കാണേണ്ട ഇടങ്ങള്‍

വയനാട്ടില്‍  ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ പൂക്കോട് തടാകമായി. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. വെറ്റിറിനറി യൂണിവേഴ്‌സിറ്റിയും പൂക്കോടുണ്ട്. പൂക്കോട് നിന്നും, വൈത്തിരി വഴി, പടിഞ്ഞാറത്തറ വന്നാൽ, ബാണാസുരസാഗർ ഡാം സന്ദര്‍ശിക്കാം. പോകുന്ന വഴിയുള്ള കാഴ്ചകളും നല്ലതാണ്. ഡാമിന് അടുത്താണ്, മീൻമുട്ടി വെള്ളച്ചാട്ടം. ഇനിയും യാത്ര താല്‍പ്പര്യമെങ്കില്‍ തോട്ടപ്പുറം മനോഹരമായ കർലാഡ് തടാകം കാണാം. ഇതോടെ ആദ്യദിന യാത്ര അവസാനിപ്പിക്കാം. താമസം മാനന്തവാടിയിലാക്കാം. രണ്ടാം ദിനം രാവിലെ തിരുനെല്ലിയ്ക്ക് വിടാം. (തിരുനെല്ലി ... Read more

ലേ ലഡാക്ക് കാണാം; ഈ ടിപ്പുകള്‍ മറക്കേണ്ട

രാജ്യത്തെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലേക്ക് പോകാന്‍ ഇതാ ചില ടിപ്പുകള്‍; ?റോഹ്തംഗ് പാസ് എപ്പോള്‍ തുറക്കും = സാധാരണ മേയ് പകുതിയോടെ തുറക്കും.മഞ്ഞു കുറഞ്ഞാല്‍ തുറക്കുകയാണ് പതിവ്. ? ഡല്‍ഹിയില്‍ നിന്നും ഏതൊക്കെ വഴികളിലൂടെ ലേയിലെത്താം = ശ്രീനഗര്‍, മണാലി,ഷിംല- കിന്നൂര്‍- കാസ എന്നിവ വഴി പോകാം. പത്താന്‍കോട്ട്, സച്ച്പാസ്,കില്ലാട് റോഡ്‌ വഴി വലത്തോട്ടു പോയാല്‍ മണാലി-ലേ റോഡിലെത്താം. ഇടത്തോട്ടെങ്കില്‍ കിഷ്ത്വാര്‍ വഴി ലേയിലെത്തും. ?ഏറ്റവും നല്ല വഴിയേത് ശ്രീനഗര്‍ വഴി പോകുന്നതാകും ഉചിതം. ഉയരത്തിലേക്ക് കയറുന്നത് ഘട്ടം ഘട്ടമായതിനാല്‍ അസ്വസ്ഥത ഇല്ലാതാക്കാം. മണാലി വഴി പോകുന്നെങ്കില്‍ പാസും നിര്‍ബന്ധം. പാസ് ഓള്‍ഡ്‌ ലേ ബസ് സ്റ്റാന്റിനു പിന്നിലെ ഡിസി ഓഫീസില്‍ നിന്നും കിട്ടും.പാസിന്‍റെ ആറേഴു കോപ്പി കരുതുക. ഓരോ ചെക്ക് പോസ്റ്റിലും കോപ്പി കൊടുക്കണം. ?ലേയിലേക്ക് ബസില്‍ പോകാമോ ലേ പാത തുറന്നാല്‍ ഡല്‍ഹി കശ്മീരി ഗേറ്റ് അന്തര്‍ സംസ്ഥാന ടെര്‍മിനലില്‍ നിന്നും ബസുണ്ട്. വൈകിട്ട് ... Read more

കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..

ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, 3.30, വൈകീട്ട് 5.15 എന്നീ സമയത്താണ് ബോട്ടുകള്‍ കോട്ടയത്തുനിന്നും പുറപ്പെടുക. കോടിമത ബോട്ടുജട്ടിക്ക് സമീപമുള്ള പോലീസ് ക്യാന്‍റീനില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ നാടന്‍ ഊണു ലഭിക്കും. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷണങ്ങളും ചെറിയ തുകയ്ക്ക് ലഭ്യമാണ്. രാവിലെ 11.30, ഉച്ചക്ക് ഒരു മണി എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകളാണ് പൊതുവെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുക. ഈ യാത്രയെ രണ്ടു രീതിയില്‍ സമീപിക്കാം. ആലപ്പുഴയിലേക്ക് ... Read more

കാടു കയറാം പെണ്ണുങ്ങളേ… ഇങ്ങോട്ടു പോരൂ..

ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി  വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. മണിക്കൂര്‍ അനുസരിച്ചുള്ള പാക്കേജും ലഭ്യമാണ്. ഒരാള്‍ക്ക്‌ 500 രൂപ നിരക്കില്‍ പത്തുപേര്‍ക്ക് ജീപ് ട്രെക്കിങിനും വനം വകുപ്പ് അവസരമൊരുക്കും.

റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ടയുടെ വിശേഷങ്ങള്‍

റാണി പത്മാവതിയും രത്തന്‍ സിംഗ് രാജാവും ജീവിച്ച ഓര്‍മകളുറങ്ങുന്ന ചിത്തോര്‍ കൊട്ടാരം. പ്രണയം ബാക്കിവെച്ച അകത്തളങ്ങള്‍, സംഗീതവും നൃത്തവും കൊണ്ട് അലങ്കാരമായിരുന്ന രാജസദസ്സ്. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞത്‌ ചരിത്രമാണ്. അലാവുദ്ദീന്‍ ഗില്‍ജിയും, പത്മാവതിയും, രത്തന്‍ സിങ്ങും നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട്, ശരിക്കും ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ചിത്തോര്‍ കൊട്ടാരം. ഒരു രാജവാഴ്ചയുടെ കഥയറിയാവുന്ന, രാജപുത്രന്‍റെയും റാണിയുടെയും പ്രണയവും മരണവും ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന ചരിത്ര സ്മാരകം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി പത്മാവതിയുടെ കൊട്ടാരം ഉള്‍പ്പെടുന്ന കോട്ട. 691 ഏക്കര്‍ സ്ഥലത്താണ് ഈ കോട്ട നില്‍ക്കുന്നത്. ഏഴാം നൂറ്റാണ്ടിന്‍റെ രാജകീയ പ്രൗഢിയില്‍ നിലനില്‍ക്കുന്ന കോട്ട സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാണ്. ചരിത്ര ശേഷിപ്പുകള്‍ പേറിയാണ് ഇപ്പോഴും കോട്ടയും കൊട്ടാരവും നിലനില്‍ക്കുന്നത്. കൊട്ടക്കുള്ളിലെ ക്ഷേത്രങ്ങളും കൊത്തുപണികളും ഇടനാഴികളും ആരെയും ആവേശം കൊള്ളിക്കും. അക്കാലത്ത് രാജാവും പടയാളികളും ഉപയോഗിച്ചിരുന്ന ആയുധങ്ങളും സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അറുനൂറടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോട്ട ... Read more