Category: Places to See
സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി നെയ്യാര്‍ ഡാമിലെ നക്ഷത്ര അക്വേറിയം
നെയ്യാര്‍ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം. ഡാമിലെ പ്രധാന വിനോദ കേന്ദ്രമാണ് ഇത്. അലങ്കാര മത്സ്യങ്ങളില്‍ വിശ്വപ്രസിദ്ധി നേടിയ കേരളത്തിന്റെ തനതു മത്സ്യമായ മിസ് കേരള, ദൈവത്തിന്റെ സ്വന്തം മത്സ്യം എന്നറിയപ്പെടുന്ന അരോണ, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഫ്ളവര്‍ഹോണ്‍, ലിവിങ് ഫോസിലായ അലിഗേറ്റര്‍ഗാര്‍, ആത്മാക്കള്‍ വസിക്കുന്നുവെന്നു കരുതുന്ന ബ്ലാക്ക് ഗോസ്റ്റ്, ഷവല്‍നോ ക്യാറ്റ്ഫിഷ് എന്നിവയും, ഫ്ളവര്‍ ഗോണ്‍, ടെക്സാസ്, സില്‍വര്‍ ഷാര്‍ക്ക്, സിമിഡ്, റെഡ് തിലാപ്പിയ തുടങ്ങി വിവിധ ജനുസുകളിലായുള്ള 50ലേറെ ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങളുമാണ് ഇവിടത്തെ ആകര്‍ഷണം. അക്വേറിയം മുഴുവനായി ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിലുള്ള വലിയ കുളത്തിലും, 75 കണ്ണാടി സംഭരണികളിലുമായി മത്സ്യങ്ങളെ സജ്ജീകരിച്ചിരിക്കുന്നു. സുന്ദരമായ പെയിന്റിങ്ങും ത്രിമാന കാഴ്ച നല്‍കുന്ന ഡോള്‍ഫിന്റെയും മറ്റ് മത്സ്യങ്ങളുടെയും മാതൃകകളും ജലധാരകളും അക്വേറിയത്തെ ആകര്‍ഷകമാക്കുന്നു. 2012ലാണ് നെയ്യാര്‍ഡാമില്‍ ഫിഷറീസ് വകുപ്പിന്റെ അക്വേറിയം തുറന്നത്. രണ്ട് നിലയായി നക്ഷത്ര മത്സ്യത്തിന്റെ (പെന്റഗണ്‍) ആകൃതിയിലാണ് മനോഹരമായി കെട്ടിടം ... Read more
ടോയ് സ്‌റ്റോറി ലാന്‍ഡില്‍ പ്രവേശിക്കാം; പ്രായം പടിക്കല്‍ വെച്ച്
ഡിസ്‌നിയുടെ ടോയ് സ്റ്റോറി ലാന്‍ഡ്, കുട്ടികള്‍ക്ക് ഒരു മായാലോകമാണ്. വേറിട്ട ഒരു അനുഭവമാണ് ഈ തീം പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 20 അടി ഉയരമുള്ള ഷെരിഫ് വൂഡിയുടെ പ്രതിമയാണ് അതിഥികളെ സ്വീകരിക്കുന്നത്. ടോയ് സ്റ്റോറി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ 11 ഏക്കറോളം പരന്നു കിടക്കുന്ന തീം പാര്‍ക്ക് ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്. സിനിമകള്‍ക്ക് ജീവന്‍ നല്‍കുന്ന ഡിസ്‌നിയുടെ പാരമ്പര്യത്തിന് തെളിവാണ് ഒര്‍ലാണ്ടോയിലാണ് സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക്. കഴിഞ്ഞ വര്‍ഷം പണ്ടോര-വേള്‍ഡ് ഓഫ് അവതാര്‍ ഫ്‌ലോറിഡയില്‍ ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം സ്റ്റാര്‍ വാര്‍സ് പ്രമേയത്തില്‍ ഡിസ്‌നിയിലും കാലിഫോര്‍ണിയയിലെ ഓരോ പാര്‍ക്കും ആരംഭിക്കും. ‘ടോയ് സ്റ്റോറി സിനിമ പോലെ മനുഷ്യര്‍ പോയി കഴിയുമ്പോള്‍ കളിപ്പാട്ടങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു. ഈ പാര്‍ക്കില്‍ ടോയ് സ്റ്റോറി സിനിമയിലെ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളേയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്’- ടോയ് സ്റ്റോറി ലാന്‍ഡ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ ഡാവെ മിനിഷേല്ലോ പറഞ്ഞു. ഷെരിഫ് ... Read more
ഇതാ പാതാളത്തിലേക്കുള്ള രഹസ്യ കവാടം
പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള മെക്‌സിക്കോയിലെ പുരാവസ്തു ഗവേഷകര്‍. പ്രാചീന മായന്മാര്‍ നിര്‍മിച്ച പിരമിഡിന് അടിയിലേക്കുള്ള ഒരു രഹസ്യ ടണല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവര്‍ തന്നെ അടച്ചുപൂട്ടിയിരുന്നു. രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകള്‍ ഉണ്ടോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ‘സെനോട്‌സ്’ എന്നാണ് ഈ വെള്ളം നിറഞ്ഞ ഗുഹകള്‍ അറിയപ്പെടുന്നത്. മെക്‌സിക്കോയിലെ യുകാത്താന്‍ സംസ്ഥാനത്ത് ശുദ്ധ ജലം ലഭിക്കുന്ന ഏക സ്രോതസ്സ് ആണ് ഇത്. മായന്‍ സംസ്‌കാരത്തിന് ഇത് ഇല്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മായന്‍ കോസ്‌മോളജിയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് ഈ ‘സെനോട്‌സ്’. മായന്‍മാരുടെ കാലത്ത് ഇത്തരം ഗുഹകളില്‍ ആളുകളെ കുരുതികൊടുത്തിരുന്നതെന്നാണു ഗവേഷകരുടെ അനുമാനം. ചാക് എന്ന മഴ ദൈവത്തെ പ്രീതിപ്പെടുത്താനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ‘മായന്മാര്‍ക്ക് സെനോട്‌സ് പാതാളത്തേക്കുള്ള ഒരു കവാടം ആയിരുന്നു,’ ഗ്രേറ്റ് മായന്‍ അക്യൂഫെര്‍ പ്രൊജക്റ്റ് ടീം ലീഡര്‍ ആയ ഗവേഷകന്‍ ഗിലെര്‍മോ ഡി ആന്‍ഡ പറഞ്ഞു. ‘പ്രപഞ്ചത്തിന് മൂന്ന് പാളികള്‍ ഉണ്ടെന്നാണ് മായന്മാരുടെ വിശ്വാസം- സ്വര്‍ഗം, ഭൂമി, ... Read more
മെല്‍ബണ്‍; ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം
ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയെ തിരഞ്ഞെടുത്തു. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്. 140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് ഇടിയാന്‍ കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് വിയന്ന മെല്‍ബണിനെ മറികടന്നത്. ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം ദമാസ്‌കസാണ്. ധാക്ക, ലഗോസ്, നൈജീരിയ എന്നിവയാണ് പട്ടികയില്‍ അവസാനമുള്ള മറ്റ് നഗരങ്ങള്‍. ബാഗ്ദാദ്, കാബൂള്‍ തുടങ്ങിയ പ്രശ്‌നബാധിത നഗരങ്ങളെ സര്‍വ്വേയിലേക്ക് പരിഗണിച്ചിരുന്നില്ല. ”കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ പല മേഖലകളും തീവ്രവാദ ഭീഷണിയിലായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറി വന്നിരിക്കുകയാണ്. നീണ്ട വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.” – എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന ... Read more
അറിയാം ലോകത്തിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ കേന്ദ്രങ്ങളെക്കുറിച്ച്
സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍, മൗണ്ടന്‍വില്ലെ, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്കിലെ മൗണ്ടന്‍വില്ലെയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഓപ്പണ്‍എയര്‍ മ്യൂസിയമാണ് സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍. 500 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല. കോമിക് മുറല്‍സ്, അംഗോലേമെ, ഫ്രാന്‍സ് ഫ്രാന്‍സിലെ ചാരെന്റെ നദിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ നഗരമാണ് അംഗോലേമെ. പതിനാലാം നൂറ്റാണ്ടില്‍ പേപ്പര്‍ നിര്‍മ്മാണത്തിന്റെയും പ്രിന്റിംഗിന്റെയും പ്രധാന കേന്ദ്രമാണ് അംഗോലേമെ. 2019-ജനുവരി 24 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കോമിക്‌സ് ട്രിപ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ നഗരത്തില്‍ കോമിക്‌സ് ട്രിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. മ്യൂറല്‍ പെയിന്റേഴ്‌സിന്റെ സംഘടനയായ സൈറ്റ് ഡി ക്രിയേഷന്‍, നഗരത്തിലെ ചുവരുകളൊക്കെ അവരുടെ സൃഷ്ടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പെയ്ന്റഡ് വാള്‍ ട്രെയിലില്‍ ഏകദേശം ഇരുപതോളം മ്യൂറല്‍ പെയ്ന്റിംഗുകള്‍ കാണാം. ഇന്‍സൈഡ് ഓസ്‌ട്രേലിയ, ലേക്ക് ബല്ലാര്‍ഡ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പശ്ചിമ ഓസ്‌ട്രേലിയയിലെ ... Read more
കിന്നൗര്‍; ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം
മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ യാത്രികന്റെയും ഉള്ളുനിറയ്ക്കും. ആപ്പിളിന്റെ നാടുകൂടിയാണ് കിന്നൗര്‍. ചുവന്നു തുടുത്ത ആപ്പിളുകള്‍ ആരെയും കൊതിപ്പിക്കും. ... Read more
ഐസ്‌ക്രീം നുണയാം പെരുമ്പാമ്പിനൊപ്പം
കംബോഡിയയുടെ തലസ്ഥാനമായ ഫ്‌നോം പെന്‍ഹിലെ ചെ റാറ്റിയുടെ റെസ്റ്റോറന്റില്‍ കയറിയാല്‍ വ്യത്യസ്തമായ അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അവിടെ ചായയ്ക്കും ഐസ്‌ക്രീമിനൊപ്പവും കാത്തിരിക്കുന്നത് ജീവനുള്ള പെരുമ്പാമ്പും തേളും തുടങ്ങി ഒട്ടേറെ ജീവികളാണ്. ഇഴജന്തുക്കളെ പേടിക്കുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു വ്യത്യസ്തത പരീക്ഷിച്ചതെന്നാണ് ചെ റാറ്റിയുടെ വിശദീകരണം. ഇഴജന്തുക്കളെ പേടിയുള്ളവര്‍ക്ക് ഇവിടെ എത്തിയാല്‍ രണ്ടുണ്ട് ഗുണം. ചായയും കുടിക്കാം പേടിയും മാറ്റാം. പൂച്ച കഫേകള്‍ക്കു പണ്ടേ പേരു കേട്ടതാണ് കംബോഡിയന്‍ ആസ്ഥാനം. എന്നാല്‍, ഫനോം പെന്‍ഹിലെ ആദ്യ ഇഴജന്തു കഫേയാണ് ചെ റാറ്റിയുടെ ഉടമസ്ഥതയിലുള്ളത്. കഫേയുടെ ഭിത്തിയില്‍ നിറയെ ചില്ലുകൂടുകളില്‍ വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകളാണ്. തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് എല്ലാം. കാര്യം ചെറിയൊരു മൃഗശാലയാണെങ്കിലും ഇവിടെ പ്രവേശനം സൗജന്യമാണ്. കഫേയിലേത് വ്യത്യസ്തമായ അനുഭവമാണെന്ന് ഇവിടെ എത്തുന്നവര്‍ സാക്ഷ്യപ്പെടുത്തന്നു.
കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍
സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം.. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.
ചരിത്രം ഉറങ്ങുന്ന ലുട്ടെഷ്യ ഹോട്ടല്‍ വീണ്ടും തുറക്കുന്നു
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പരിപാടികള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജര്‍മന്‍-ഡെസ്-പ്രെസിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 235 മില്യണ്‍ ഡോളറിന്റെ നവീകരണം ആണ് നടന്നത്. കെട്ടിടത്തിലെ 184 മുറികളിലെയും സ്യൂട്ടുകളിലെയും ചുമര്‍ചിത്രങ്ങളും അലങ്കാരപ്പണികളും പഴമയുടെ സൗന്ദര്യം ചോര്‍ന്നു പോകാതെ തന്നെ നവീകരിച്ചിട്ടുണ്ട്. മുന്‍വശവും ഇരുമ്പ് ബാല്‍ക്കണികളും കൂടുതല്‍ ആകര്‍ഷകമാക്കി. ‘പഴമ നശിക്കാതെ തന്നെ ഒരു പുതിയ ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ലുട്ടെഷ്യ ഹോട്ടലിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. സൂര്യ വെളിച്ചം കടക്കുന്ന തരത്തിലാണ് ആര്‍ക്കിടെക്ട് ജീന്‍ മൈക്കല്‍ വില്‍മോട്ടെ ഹോട്ടല്‍ നവീകരിച്ചിട്ടുള്ളത്’- ഹോട്ടല്‍ മാനേജര്‍ ജീന്‍ ലക് കൗസ്റ്റി പറഞ്ഞു. 17 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ബഹുശാഖദീപം, വെള്ള മാര്‍ബിളുകള്‍, 1.9 ടണ്‍ തടികൊണ്ടാണ് കുളിപ്പുര നിര്‍മ്മാണം നവീകരണത്തിന്റെ ഭാഗമാണ്. ഹോട്ടലിലെ റെസ്റ്റോറന്റ് ശരത്കാലത്തെ തുറക്കുകയുള്ളു. 17000 മണിക്കൂര്‍ നീണ്ടു നിന്ന കഠിന പരിശ്രമത്തിലൂടെയാണ് ജോസഫൈന്‍ ബാര്‍ പുതുക്കി ... Read more
ഹാലോവീന്‍ ദിനം ആഘോഷമാക്കാനൊരുങ്ങി ഡിസ്‌നി പാര്‍ക്ക്
പാശ്ചാത്യര്‍ക്ക് ക്രിസ്മസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സെക്കുലര്‍ ആഘോഷമാണ് ‘ഹാലോവീന്‍ ദിനം.’ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഡിസ്‌നി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസം ആയിരിക്കും ഇത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഡിസ്‌നി ക്രൂയിസ് ലൈന്‍ ആണ് വരാന്‍ പോകുന്നത്. കടലിന്റെ നടുക്ക് ഒരു വ്യത്യസ്തമായ ആഘോഷമായിരിക്കും ഇത്. ഡിസ്‌നി പാര്‍ക്സിന്റെ ബ്ലോഗ് അനുസരിച്ചു കപ്പലില്‍ ഒരു ‘ഭീകര-അന്തരീക്ഷം’ സൃഷ്ടിക്കുകയാണ്. ഒരുപാട് വിനോദവും സന്തോഷവും പലതരം കളികളും നിറഞ്ഞതായിരിക്കും ഈ ഹാലോവീന്‍ ആഘോഷം. ഡിസ്‌നി ഡ്രീം, ഡിസ്‌നി ഫാന്റസി, ഡിസ്‌നി വണ്ടര്‍, ഡിസ്‌നി മാജിക് എന്നീ ക്രൂയിസുകളില്‍ ആയിരിക്കും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ നടക്കുക. ഭൂത-പാര്‍ട്ടികള്‍, മറ്റു വിനോദ പരിപാടികളും, ദി പംകിന്‍ ട്രീ എന്നിവയൊക്കെ ആണ് ഒരുക്കുന്നത്. ഫാമിലി പൂളിന് എടുത്തുള്ള ഫണല്‍ വിഷനിലും സ്റ്റേറ്റ്‌റൂമുകളിലും ഹാലോവീന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസ്‌നി ക്രൂയിസ് ലൈനിലെ ഷെഫുകള്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി പംകിന്‍ ചോക്ലേറ്റ് ... Read more
ആരെയും വിസ്മയിപ്പിക്കും ആന്‍ഡമാനിലെ അത്ഭുതഗുഹ
ആരെയും വിസ്മയിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ആന്‍ഡമാന്‍. മനോഹരമായ കടല്‍ക്കാഴ്ച്ചകള്‍ക്കപ്പുറം കൊടും വനങ്ങളും കാട്ടുമനുഷ്യരും സെല്ലുല്ലാര്‍ ജയിലുമൊക്കെ ആന്‍ഡമാനിലെ കാഴ്ചകളാണ്. ദ്വീപിന് ചുറ്റും പരന്ന് കിടക്കുന്ന നീലക്കടലും അടിത്തട്ടിലെ പവിഴപ്പുറ്റുകളും കടല്‍സസ്യങ്ങളും മല്‍സ്യങ്ങളുമൊക്കെ ആന്‍ഡമാനിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. സുന്ദരമായ കാഴ്ചകള്‍ കൊണ്ട് സന്ദര്‍ശകരുടെ മനസ്സു കീഴടക്കുന്ന മറ്റു ദ്വീപുകളില്‍ നിന്ന് അല്പം വ്യത്യസ്തമായ കാഴചകളൊരുക്കുന്ന ദ്വീപാണ് ബറാടങ്. ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പുരാതന ഗുഹകള്‍ ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളില്‍ വിസ്മയമുണര്‍ത്തും. പോര്‍ട്ട്‌ബ്ലെയറില്‍നിന്നു 100 കിലോമീറ്റര്‍ വടക്കുമാറി, ഇന്ത്യയില്‍നിന്ന് ഏകദേശം 1300 കിലോമീറ്റര്‍ അപ്പുറത്താണ് ബറാടങ് ദ്വീപ്. അതിസുന്ദരങ്ങളായ ബീച്ചുകളും കണ്ടല്‍ വനങ്ങളും അഗ്നിപര്‍വതങ്ങളുമൊക്കെ നിറഞ്ഞ ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടുത്തെ ഗുഹകള്‍ തന്നെയാണ്. ഇരുട്ടു നിറഞ്ഞ ഗുഹകളുടെ ഉള്ളില്‍ നിറയെ, ചുണ്ണാമ്പുകല്ലുകളില്‍ രൂപം കൊണ്ട ശിലകളാണ്. ഗവേഷകരും വിനോദസഞ്ചാരികളുമടക്കം നിരവധിപ്പേരാണ് ഈ ശിലകള്‍ കാണാനെത്തുന്നത്. ഗുഹകളുടെ അദ്ഭുതലോകത്തിലേക്കെത്തുന്നതിനു മുമ്പായി സന്ദര്‍ശകര്‍ക്കായി നിരവധി കാഴ്ചകള്‍ ബറാടങ്ങിലുണ്ട്. കടലിലൂടെ ഒന്നര കിലോമീറ്റര്‍ നീളുന്ന സ്പീഡ് ... Read more
ജപ്പാനിലെത്തിയാല്‍ താമസിക്കാം ദിനോസറുകള്‍ക്കൊപ്പം
സഞ്ചാരികളുടെ പറുദീസയാണ് ജപ്പാന്‍. അതിഥികള്‍ക്കായി നിരവധി അത്ഭുതങ്ങളാണ് ജപ്പാന്‍കാര്‍ ഒരുക്കി വെച്ചിരിക്കുന്നത്. അങ്ങനെ പ്രത്യേകത നിറഞ്ഞൊരു ഹോട്ടലിനെ പരിചയപ്പെടാം. ഈ പ്രശസ്തമായ ഹോട്ടലില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതു വരം റോബാട്ടുകളാണ്. വെറും റോബോട്ടുകളല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്. റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷയും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും റോബോട്ട് നോക്കിക്കോളും. ഹെന്‍ നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ അതിഥികള്‍ക്ക് ചെറിയൊരു പരിഭ്രമമുണ്ടാക്കുമെങ്കിലും പിന്നെയത് കൌതുകത്തിന് വഴിമാറും. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. 2015-ല്‍ നാഗസാക്കിയിലാണ് ഹെന്‍ നാ ഹോട്ടല്‍ തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന ഹോട്ടലും ഇതായിരിക്കാം. ട്രാവല്‍ ഏജന്‍സി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ സംവിധാനം എട്ട് ഹോട്ടലുകളിലാണുള്ളത്. തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ റോബോട്ട് സംവിധാനം സഹായിക്കുന്നുണ്ടെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നത്.
കേള്‍ക്കാം ഈ വാട്ടര്‍പാര്‍ക്കുകളുടെ ദയനീയ കഥ
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിനോദവേളകള്‍ക്കായി തിരഞ്ഞെടുക്കുന്ന രസകരമായ ഇടമാണ് വാട്ടര്‍തീം പാര്‍ക്കുകള്‍. സന്ദര്‍ശകരായി എത്തുന്ന എല്ലാവരിലും ആഹ്‌ളാദം നിറയ്ക്കാന്‍ ഇവിടുത്തെ വിനോദങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും. വേനല്‍ അവധികളിലാണ് കൂടുതലാളുകള്‍ ഇവിടേക്ക് പോകുന്നത്. എന്നാല്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന എന്നാല്‍ അകാലത്തില്‍ താഴിട്ട് പൂട്ടേണ്ടി വന്ന വാട്ടര്‍ തീം പാര്‍ക്കുകളെ പരിചയപ്പെടാം. ഹൊയ് തുയ് ടിയെന്‍ ഇന്‍ ഹുയ്, വിയറ്റ്‌നാം ലോകത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന വാട്ടര്‍ പാര്‍ക്ക് ആണിത്. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ, വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതലെത്തുന്ന പാര്‍ക്കുകളിലൊന്ന്. 3 മില്യണ്‍ ഡോളര്‍ ചെലവാക്കി, 2004 ലാണ് മുഴുവന്‍ നിര്മിതിയും പൂര്‍ത്തിയാക്കി ഈ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. പക്ഷേ, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂട്ടേണ്ടിവന്നു. സഫാരി ലഗൂണ്‍ വാട്ടര്‍ പാര്‍ക്ക്, പാന്‍ഡാന്‍, സെലന്‍ഗോര്‍, മലേഷ്യ ഒരു ഷോപ്പിംഗ് സെന്ററിന്റെ ഏറ്റവും മുകളിലായാണ് ഈ പാര്‍ക്കിന്റെ സ്ഥാനം. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കെന്ന വിശേഷണത്തോടെയാണ് സഞ്ചാരികള്‍ക്കുവേണ്ടി 1998 ല്‍ ഈ ... Read more
ഇവരാണ് താജ് മഹലിന്റെ അപരന്‍മാര്‍
ഉദാത്ത പ്രണയത്തിന്റെ സ്മാരകമായ താജ് മഹല്‍ നിഗൂഢ രഹസ്യങ്ങളുടെ കൂടെ കലവറയാണ്. ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ പോലെ മറ്റൊരു സൃഷ്ടിയും ഉണ്ടാകാതിരിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അതിന്റെ നിര്‍മ്മാണബുദ്ധികളുടെ കൈകള്‍ വെട്ടി കളഞ്ഞിരുന്നു എന്നൊക്കെയുള്ള കഥകളാണ് താജ്മഹലിന്റെ പിന്നിലുള്ളത്. എന്നാല്‍ താജ് മഹലിന്റെ തനി പകര്‍പ്പുകള്‍ ആയും അതിനോട് രൂപസാദൃശ്യമുള്ളതായും ഉള്ള ചില നിര്‍മ്മിതികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ അഞ്ച് താജ് നിര്‍മ്മിതികളെ പറ്റിയാണ് പറയുന്നത്. 1. താജ് മഹല്‍, കോട്ട, രാജസ്ഥാന്‍ രാജസ്ഥാനിലെ കോട്ട നഗരം ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുള്ള സ്ഥലമാണ്!. ആ ഏഴ് മഹാത്ഭുതങ്ങളും ഇവിടുത്തെ ഒരു ടൂറിസ്റ്റ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. താജ്ഹലിന്റെ പകര്‍പ്പും ഈ പാര്‍ക്കില്‍ ഇടം നേടിയിട്ടുണ്ട്. 2. മിനി താജ് മഹല്‍, ബുലന്ദ്ശഹര്‍, ഉത്തര്‍പ്രദേശ് മുംതാസിന് വേണ്ടി ഷാജഹാന്‍ നിര്‍മ്മിച്ചത് പോലെ തന്നെ തന്റെ ഭാര്യയ്ക്ക് വേണ്ടി ഒരു പോസ്റ്റ്മാസ്റ്റര്‍ നിര്‍മ്മിച്ചതാണ് ഈ മിനി താജ് മഹല്‍. ... Read more
ലോകത്തിലെ ഇത്തിരി കുഞ്ഞന്‍ രാജ്യങ്ങള്‍
വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ അത്രമാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ട് . കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു അല്ലേ ? എന്നാല്‍ ആ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. വത്തിക്കാന്‍ സിറ്റി 110 ഏക്കര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്. ദി പ്രിന്‍സിപ്പാലിറ്റി ഓഫ് സെബോര്‍ഗ 320 ജനങ്ങള്‍ മാത്രം താമസിക്കുന്ന, കുഞ്ഞന്‍ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് രാജ്യത്തിന്റെ വലുപ്പം. ഇംപീരിയ എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാര്‍സെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു കരുതി നിസാരവല്‍ക്കരിക്കണ്ടേ. മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിര്‍ത്തി കാവല്‍ക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്. ... Read more