Category: Places to See
300 രൂപയുണ്ടോ? കരിമീന്‍ പിടിക്കാം, ഊണ് കഴിക്കാം ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിലെത്തിയാല്‍
തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി. കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങള്‍ ഒരുപാടുണ്ട്. വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. പ്രളയത്തിന്റെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിങ് സൈക്കിള്‍ ട്രാക്കാണ് ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിന്റെ മുഖ്യാകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി ... Read more
യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിനി ആനകളുടെ പറുദീസ
സഞ്ചാരികളുടെ ആനന്ദത്തിനായി നടത്തുന്ന ആന സവാരിയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോളും പല ഭാഗത്തും ഇത് നടക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അങ്ങനെ അല്ല. വിയറ്റ്‌നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധാരാളം സഞ്ചാരികള്‍ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആന സവാരിക്കായി എത്തിയിരുന്നു. എന്നാല്‍ തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. ഇനി ഈ ആനകള്‍ സന്ദര്‍ശകരെയും കൊണ്ട് സവാരി പോകില്ല. പാര്‍ക്കില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കാട്ടില്‍ സ്വതന്ത്രമായി നടക്കുന്ന ഈ ആനകളെ ഇനി ദൂരെ നിന്ന് കാണാം. മുന്‍പ് രാജ്യത്തെ മറ്റു ആനകളെ പോലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആനകളെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചില സമയങ്ങളില്‍ വെള്ളം പോലും അതിന് ലഭിച്ചിരുന്നില്ല. ഒരു ദിവസം ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും സഞ്ചാരികളെ ഭാരമുള്ള കോട്ടകളില്‍ ... Read more
പോകാം പൂക്കളുടെ കൊടുമുടിയിലേക്ക് …
(വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വരയിലേക്ക് (താഴ്വര എന്ന് പറയുമെങ്കിലും മലകയറി കൊടുമുടിയില്‍ എത്തണം) മാധ്യമ പ്രവര്‍ത്തക പി എസ് ലക്ഷ്മി നടത്തിയ യാത്രാനുഭവം) ഹിമാലയത്തിലേക്കൊരു യാത്ര വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ എസ് കെ പൊറ്റെക്കാടിന്‍റെ ഹിമാലയസാമ്രാജ്യത്തില്‍ എന്ന പുസ്തകം ആദ്യമായി വായിച്ചപ്പോള്‍ കണ്ടുതുടങ്ങിയ സ്വപ്നം. അതുകൊണ്ടൊക്കെത്തന്നെയാണ് വനിതാ സഞ്ചാരി കൂട്ടായ്മയായ അപ്പൂപ്പന്‍താടിയുടെ വാലി ഓഫ് ഫ്ളവേഴ്സ് യാത്രയെക്കുറിച്ച് കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രജിസ്റ്റര്‍ ചെയ്തത്. യാത്രയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങിയപ്പോഴാണ് ട്രെക്കിംഗിനെക്കുറിച്ചും അതിനായി നടത്തേണ്ട തയാറെടുപ്പുകളെക്കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. സഹയാത്രികരില്‍ പലരും മാസങ്ങള്‍ക്കുമുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നറിഞ്ഞിട്ടും യാത്രക്ക് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഞാന്‍ സായാഹ്നനടത്തമെങ്കിലും ആരംഭിച്ചത്. അങ്ങനെ ജൂണ്‍ 21ന് ഉച്ചയോടെ ഞാനുള്‍പ്പെടുന്ന ആദ്യ സംഘം വാലി ഓഫ് ഫ്ളവേഴ്സ് യാത്രക്കായി ഡെറാഡൂണില്‍ പറന്നിറങ്ങി. നാട്ടിലെ തോരാതെ പെയ്യുന്ന മഴയ്ക്കിടയിലൂടെ പറന്നുപൊങ്ങിയ ഞങ്ങളിറങ്ങിയതാകട്ടെ അസഹനീയമായ ചൂടിലേക്ക്. വാങ്ങിക്കൂട്ടിയ സ്വെറ്ററും, ജാക്കറ്റുമെല്ലാം വെറുതെയായോ എന്ന് സംശയിച്ച് ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ... Read more
ഇവിടെ വെച്ചാണ് വിവാഹമെങ്കില്‍ സംഗതി ‘കളറാ’കും !
എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ട് രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം ആണ് ലക്ഷ്യമെങ്കില്‍ ചാറ്‌സ്വാര്‍ത്ത് ഹൗസ് ആണ് പറ്റിയ ഇടം. തേംസിലേക്ക് പോകുന്ന യാറ്റില്‍ ഒരു വിവാഹ പാര്‍ട്ടിയും സംഘടിപ്പിക്കാം. ബിഗ് ബെന്‍, ലണ്ടന്‍ ഐ എന്നിവ പോകുന്ന വഴി നിങ്ങള്‍ക്ക് കാണാം. ജപ്പാന്‍ ജപ്പാനിലെ ചെറി ബ്ലോസം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറി ബ്ലോസം എന്ന പറയുന്നത്. ഒരാഴ്ച മാത്രമേ ഈ മരങ്ങള്‍ പൂത്തു നില്‍കാറുള്ളൂ. ഇങ്ങനെ ... Read more
താമസം എന്‍സോ അങ്ങോയിലാണോ? എങ്കില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ 10 മിനുട്ട് നടക്കണം
ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും. ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ക്യോട്ടോയിലെ സംസ്‌കാരവും ജീവിതരീതിയും അതിഥികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനൊരു ആശയം എന്‍സോ അങ്ങോ കൊണ്ടു വന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി ഗോജോ, ഷിജോയിന്റെ ഇടയിലുള്ള മെയിന്‍ റോഡിലാണ് എന്‍സോ അങ്ങോ സ്ഥിതി ചെയ്യുന്നത്. റിയോസൊകിന്‍ ക്ഷേത്രത്തിലെ ബുദ്ധ സന്യാസിമാരുടെ സെന്‍ മെഡിറ്റേഷന്‍ ക്ലാസുകള്‍, ഒബന്‍സായി പാചക ക്ലാസുകള്‍, പ്രാദേശിക കലാകാരന്മാരുടെ സംവാദങ്ങള്‍, തട്ടമി മാറ്റ് വര്‍ക്ഷോപ്, കാമോഗവാ ... Read more
ഗ്രാന്‍േഡെ മോട്ടേ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ കാര്‍
സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരം കൂടിയ ലോകത്തെ ആദ്യത്തെ കേബിള്‍ കാര്‍ റൂഫ് ടെറസ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ നിരപ്പില്‍ നിന്നും 3500 മീറ്റര്‍ മുകളിലാണ് ഈ കേബിള്‍ കാര്‍. ഇനി വിനോദസഞ്ചാരികള്‍ക്ക് ഗ്രാന്‍ഡെ മോട്ടേ കേബിള്‍ കാറിന്റെ മുകളില്‍ ഇരുന്ന് സഞ്ചരിക്കുകയും, ആല്‍പ്‌സിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം. കേബിള്‍ കാറില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പടി ആളുകളെ മുകളിലേക്ക് എത്തിക്കുന്നു. സുരക്ഷക്കായി ഗ്ലാസ്സ് കൊണ്ട് ഒരു മതില്‍ കെട്ടിയിട്ടുണ്ട്. മുകളില്‍ 360 ഡിഗ്രി കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞു മൂടി കിടക്കുന്ന ഗ്രാന്‍ഡെ കാസ്സെ, മോണ്ട് ബ്ലാക് മലകളുടെ അതിമനോഹര കാഴ്ച്ച എന്നിവ ഈ യാത്രയില്‍ ആസ്വദിക്കാം. ആല്‍പ്‌സിലുള്ള പല റിസോര്‍ട്ടുകളെക്കാളും ഉയരത്തിലാണ് ഈ കേബിള്‍ കാറിന്റെ ബേസ് സ്റ്റേഷന്‍. 3,456 മീറ്റര്‍ മുകളിലാണ് ഏറ്റവും ഉയരമുള്ള സ്റ്റേഷന്‍. ചമോണിക്‌സില്‍ സ്ഥിതി ചെയ്യുന്ന അഗില്ലേ ഡി മിഡി കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറാണ് ... Read more
കുറഞ്ഞ ചിലവില്‍ പോകാവുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍
വിവാഹം കഴിഞ്ഞാല്‍ എല്ലാവരുടെയും ചോദ്യം ഹണിമൂണ്‍ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങള്‍ പരസ്പരം അറിഞ്ഞ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഓര്‍ക്കുമ്പോള്‍ മിക്കവരും ആ യാത്രയില്‍ നിന്നും പിന്നോട്ടു വലിയും. വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം. ബാലി Bali, Indonesia വര്‍ഷങ്ങള്‍ എത്ര പോയാലും ഹണിമൂണ്‍ യാത്രയിലെ കാഴ്ചകളും ഓര്‍മകളും ആരും മറക്കില്ല. മികച്ച ഹണിമൂണ്‍ ഡെസിറ്റിനേഷനാണ് ബാലി. അതിമനോഹരമായ കടല്‍ത്തീരങ്ങളും, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലോലകളും, മഴക്കാടുകളും, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സമ്പന്നമായ സംസ്‌കാരവും നിറഞ്ഞ ബാലി വിനോദസഞ്ചാരികളുടെ ... Read more
പാവകള്‍ വേട്ടയാടുന്ന നാട്
പാവകള്‍ പാവകളാണ്. കുട്ടികള്‍ പാവയെ ഇഷ്ടപ്പെടുന്നത് അവര്‍ തന്‍റെ കൂട്ടുകാരെന്ന ചിന്തയിലാണ്. എന്നാല്‍ പാവകള്‍ക്ക് ഭീകര രൂപം കല്‍പ്പിച്ചു നല്‍കിയാലോ? അങ്ങനൊരു നാടുണ്ട്. അങ്ങ് മെക്സിക്കോയില്‍. എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്.മരങ്ങളിലും ചെടികളിലും വീടിന്‍റെ ചുമരുകളിലും എന്നുവേണ്ട എവിടെയും പാവകള്‍. ഓമനത്തം തുളുമ്പുന്ന പാവകളല്ല ഇവിടെ ഉള്ളത്. ദുരൂഹത നിറയുന്ന മുഖഭാവമാണ് ഇവയുടെത്. . മെക്സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഒഴുകുന്ന സോഷിമിക്കോ തോടിനരികെയാണ് ഈ പാവ ദ്വീപ്. ദ്വീപ് പോലെ ദുരൂഹമാണ് ഇവിടുത്തെ കാഴ്ചകളും. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ടും, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നും തൂങ്ങികിടക്കുന്ന പാവകളാണ് ഈ ദ്വീപ് മുഴുവന്‍. തടിച്ചതും മെലിഞ്ഞതുമായ പാവകള്‍, ചോരനിറത്തിലുള്ളതും ചെതുമ്പലു പിടിച്ചതുമായ അവ മരങ്ങളില്‍ തുങ്ങി കിടക്കുന്നു. ചിലത് തലമുടിയിഴകളില്‍ തുങ്ങിക്കിടക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ചില പാവകളുടെ കണ്ണുകളില്‍ നിന്നും മൂക്കുകളില്‍ നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നതു കാണാം. ചിലതിനു കോമ്പല്ലുകള്‍ ... Read more
ഇടുക്കന്‍പാറ വെള്ളച്ചാട്ടം; പ്രകൃതിയുടെ സൗന്ദര്യ കവാടം
അപൂര്‍വങ്ങളായ ഔഷധജാലങ്ങള്‍ ഉള്‍ക്കാട്ടില്‍ മാത്രം കാണപ്പെടുന്ന വന്യജീവികള്‍, പാലരുവി പോലൊഴുകുന്ന കാട്ടാറിന്റെ ഭംഗി. ഇത് ശംഖിലി വനത്തിനുള്ളിലെ ഇടുക്കന്‍ പാറയുടെ ചിത്രമാണ്. പ്രകൃതി ഒരുക്കുന്ന മറ്റൊരു സൗന്ദര്യകവാടമാണ് ഇടുക്കന്‍ പാറ വെള്ളച്ചാട്ടം. സഹ്യന്റെ മടിത്തട്ടിലെ ശംഖിലിവനം ഉള്‍പ്പെടുന്നതാണ് വനംവകുപ്പ് നടപ്പാക്കുന്ന ഇടുക്കന്‍പാറ ടൂറിസം പദ്ധതി. സംരക്ഷിത വനമേഖലയായതിനാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം ഇതുവരെ അപ്രാപ്യമായിരുന്നു. വേങ്കൊല്ല വനസംരക്ഷണസമിതിയുടെ കര്‍ശന നിയന്ത്രണത്തിലാണ് പുതു പദ്ധതി ആരംഭിക്കുന്നത്. കുളത്തൂപ്പുഴ വനം റേഞ്ചിന്റെ പരിധിയില്‍ വരുന്ന മടത്തറ വേങ്കൊല്ല ചെക്കുപോസ്റ്റില്‍ നിന്നുമാണ് ശംഖിലി, ഇടുക്കന്‍പാറ യാത്രയ്ക്കു തുടക്കം. താണ്ടേണ്ടത് 14 കിലോമീറ്റര്‍. പാതിയിലധികവും കാല്‍നട യാത്രതന്നെ. വനംവകുപ്പിന്റെ നിയന്ത്രണ വിധേയമായി ജീപ്പുകള്‍ ഉപയോഗിച്ചും യാത്ര ചെയ്യാം. വേങ്കൊല്ല, പോട്ടോമാവ്, ശാസ്താംനട, മുപ്പതടി, അഞ്ചാനകൊപ്പം വഴി ശംഖിലിയിലെത്തുമ്പോള്‍ ആദ്യ വിശ്രമത്തിന് ഇടത്താവളമൊരുങ്ങും. കാട്ടാനയുടെ ചിന്നംവിളിയും ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത അനേകം കിളികളുടെ കലപില ശബ്ദവും കേട്ടുകൊണ്ടുള്ള വിശ്രമം. ലഘുഭക്ഷണവും അല്‍പ വിശ്രമവും ശംഖിലിയാറ്റിലെ തെളിഞ്ഞ വെള്ളത്തില്‍ സുഖസ്‌നാനവും ... Read more
ബെംഗ്ലൂരുവില്‍ കാണേണ്ട ഇടങ്ങള്‍
പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ശ്രീരംഗപട്ടണ ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്‌കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍ ബിലിഗിരിരംഗാ ഹില്‍സ് ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹില്‍സ് പ്രകൃതിഭംഗിക്ക് പേരുകേട്ട ... Read more
നിലയ്ക്കല്‍ സംഘര്‍ഷ ഭൂമിയല്ല; അറിയാം ആ നാടിനെക്കുറിച്ച്
ശബരിമല സ്ത്രീ പ്രവശേനത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ കൊണ്ടും ഭക്തി കൊണ്ടും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് നിലയ്ക്കല്‍. ശബരിമല തീര്‍ത്ഥാടന പാതയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ചരിത്ര വിധിയെ തുടര്‍ന്ന് ശബരിമലയിലേക്ക് എത്തുന്ന സ്തരീകളെ തടയുന്ന നിലയ്ക്കല്‌നു ഇതൊന്നുമല്ലാതെ മറ്റൊരു ചരിത്രം കൂടിയുണ്ട്. മതസൗഹാര്‍ദ്ദത്തിനും പ്രകൃതിഭംഗിക്കും പേരു കേട്ട നിലയ്ക്കലിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍. നിലയ്ക്കല്‍ ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രസിദ്ധമായ നിലയ്ക്കല്‍ പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളാലും റബര്‍ തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ വളരെ കുറവാണ്. നിലയ്ക്കല്‍ എന്ന പേര് വന്ന വഴി ശബരിമലയുമായി ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്ന ഇടമായതിനാല്‍ നിലയ്ക്കല്‍ എന്ന പേരിന് ശബരിമല ശാസ്താവുമായും ഒരു ബന്ധമുണ്ട്. നിലാവായ എന്ന ശാസ്താവുമായി ബന്ധപ്പെട്ട വാക്കില്‍ നിന്നാണ് നിലയ്ക്കല്‍ എന്ന സ്ഥലപ്പേര് ഉണ്ടായത് എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. നിലയ്ക്കല്‍ താവളം എന്നതില്‍ നിന്നു നിലയ്ക്കല്‍ വന്നു എന്നും ഒരു ... Read more
കച്ച് നഹി ദേഖാ തോ കുഛ് നഹി ദേഖാ
രാവിലെ ഏകദേശം ഒന്‍പതു മണിയോടു കൂടി ഫ്‌ളൈറ്റ് അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. വിശ്വ പൈതൃക നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ വരവ്. ജീവിതത്തിലെ അതിപ്രധാനമായ രണ്ടു വര്‍ഷങ്ങള്‍ ചിലവിട്ട ആ നരച്ച നഗരം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഒരു പഴയ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചതിനുശേഷം ഞാന്‍ സബര്മതിയിലേക്കു തിരിച്ചു . സബര്‍മതി, ഒരു വലിയ അഴുക്കുചാല്‍ പോലെ നഗരത്തിലെ സകല മാലിന്യങ്ങളെയും വഹിച്ചു കൊണ്ട് മന്ദം ഒഴുകി നീങ്ങി. കുറച്ചു കുട്ടികള്‍ അതില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം ഒന്നും വക വെയ്ക്കാതെ അവിടെ ബാഡ്മിന്റണ്‍ കളിക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദിലെ സര്‍ഖേജ് – ഗാന്ധിനഗര്‍ ഹൈവേയില്‍ നിന്നു രാത്രി പത്തര മണിക്കുള്ള പട്ടേല്‍ ട്രാവെല്‍സിന്റെ ബസില്‍ കേറുമ്പോള്‍ മനസ്സ് ആവേശഭരിതമായിരുന്നു. നീണ്ട രണ്ടര വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള സോളോ ട്രിപ്പ്. കച്ഛ് ആണ് ലക്ഷ്യം. അവിടെ ശിശിരകാലത്തു നടക്കുന്ന രണ്‍ ഉത്സവം പ്രശസ്തമാണ് അതില്‍ പങ്കെടുക്കലായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. ... Read more
ജപ്പാനിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട മത്സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടി
വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ജപ്പാനിലെ ടോക്കിയോയിലുള്ള പ്രശസ്തമായ സുക്കിജി ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഒക്ടോബര്‍ ആറിനാണ് ഈ ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ഈ മത്സ്യ മാര്‍ക്കറ്റ്. ടോക്കിയോ നഗരത്തിലെ തന്നെ ടോയോസു ഫിഷ് മാര്‍ക്കറ്റിലേക്ക് ഇത് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ഒക്ടോബര്‍ 11ന് പുതിയ ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങും. 1935ലാണ് സുക്കിജി ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ പെട്ടെന്നായിരുന്നു സുക്കിജി ഫിഷ് മാര്‍ക്കറ്റിന്റെ വളര്‍ച്ച. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുക്കിജി മാര്‍ക്കറ്റില്‍ ദിവസവും 5 മില്യണ്‍ പൗണ്ട് സീ ഫുഡ് ആണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. അതായത് 28 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 206.20 കോടി ഇന്ത്യന്‍ രൂപ) കച്ചവടമാണ് ഇവിടെ നടക്കുന്നത്. നിരവധി വിനോദസഞ്ചാരികളാണ് ടോക്കിയോയിലെ സുക്കിജി ഫിഷ് മാര്‍ക്കറ്റ് കാണാന്‍ എത്തുന്നത്. മാര്‍ക്കറ്റിനുള്ളിലും, കച്ചവടക്കാരുടെയും, റെസ്റ്റോറന്റുകളുടെയും, മറ്റ് കമ്പനികളുടെയും ഇടയിലൂടെ നടക്കുമ്പോള്‍ ... Read more
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചായക്കട
YND239-20 കേള്‍ക്കുമ്പോള്‍ തോന്നും രഹസ്യ കോഡാണെന്ന്. എന്നാല്‍ ഇതൊരു കഫേയുടെ പേരാണ്. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോളയിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ ലോകത്ത് എത്തപ്പെട്ടതായി തോന്നും. ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും. കഫേയുടെ അകത്തളം മുഴുവനും വെള്ളയാണ് പൂശിയിരിക്കുന്നത്. കറുപ്പ് നിറം കൊണ്ടാണ് ഓരോ വസ്തുക്കളും വരച്ചിരിക്കുന്നത്. കഫേയ്ക്കുള്ളിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് വസ്തുക്കളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ശൈലിയിലാണ് പിന്‍തുടരുന്നത്. സിയോള്‍ മേല്‍വിലാസമായ ലാം-ഡോംങ് 239-20ല്‍ നിന്നാണ് കഫേയുടെ പേര് കണ്ടെത്തുന്നത്. കഫേയുടെ മാര്‍ക്കറ്റിംഗ് മാനേജരായ ജെസ് ലീ പറഞ്ഞു. അതിഥികള്‍ക്ക് മറക്കാനാകാത്ത നല്ല ഓര്‍മ്മകളാണ് ഈ കഫേ നല്‍കുന്നത്. ‘കഫേയില്‍ വരുന്നവരൊക്കെ നിരവധി ചിത്രങ്ങളാണ് എടുക്കുന്നത്. ഇത് ഞങ്ങളുടെ കഫേയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഫേകളുടെയും ആര്‍ട്ട് ഗാലറികളുടെയും ... Read more
കൊരിപ്പോ ഗ്രാമം അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍
കൊരിപ്പോ ഗ്രാമം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നും നാം നാടോടി കഥകളില്‍ കേള്‍ക്കാറുള്ള ഗ്രാമമാണെന്ന്. കൃഷി പാരമ്പര്യ തൊഴിലാക്കിയ ആളുകള്‍ താമസിക്കുന്ന വേര്‍സാസ്‌ക്ക താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ചെറിയ മുന്‍സിപ്പാലിറ്റിയിലാണ് കൊരിപ്പോ. ഈ ഗ്രാമത്തില്‍ ഏകദേശം മുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 12 പേര് മാത്രമാണ് അവിടെയുള്ളത്, അതില്‍ 11 പേരും 65 കഴിഞ്ഞവര്‍. നഗരത്തിലെ ഏക സാമ്പത്തിക ഇടപാട് നടക്കുന്നത് പ്രാദേശിക റെസ്റ്റോറന്റായ ഓസ്റ്റെരിയയില്‍ ആണ്. ഇറ്റാലിയന്‍ ഭാഷയാണ് ഇവിടെ സംസാരിക്കുന്നത്. ടിസിനോ ഗ്രാനൈറ്റ് കൊണ്ടാണ് ഇവിടുത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗ്രാമം അനാഥമായിക്കൊണ്ടിരിക്കുകയാണ്. ചിതറി കിടക്കുന്ന ഹോട്ടല്‍ ഗ്രാമത്തെ നാശത്തിന്റെ വക്കില്‍ നിന്നും രക്ഷിക്കാന്‍ ഫോണ്ടസിയോന്‍ കൊരിപ്പോ 1975 എന്ന ഫൗണ്ടേഷന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ”ആല്‍ബര്‍ഗോ ഡിഫുസോ’ അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍ എന്ന പദവി ഇനി കൊരിപ്പോ ഗ്രാമത്തിനായിരിക്കും. ഇറ്റലിയില്‍ വിജയിച്ച ഒരു പദ്ധതിയാണ് ഇത്. പദ്ധതിയുടെ ഭാഗമായി കൊരിപ്പോയിലെ കെട്ടിടങ്ങള്‍ ... Read more