Category: Places to See
ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്
സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ് അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ് വ’ റെസ്റ്ററന്റ്, 8 അത്താഴം ഒരേസമയം വിളമ്പാനാവുന്ന ‘അൽ മദാം’ എന്നീ രണ്ടു റെസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, ഡെസേർട്ട് സഫാരി, വാനനിരീക്ഷണം, ഫാൽക്കൺ ഷോ, അമ്പെയ്ത്ത് തുടങ്ങി അഥിതികളുടെ താല്പര്യത്തിനനുസരിച്ച് തെരെഞ്ഞെടുക്കാനാവുന്ന ധാരാളം വിനോദാനുഭവങ്ങളും അൽ ബദായറിൽ ഒരുക്കിയിട്ടുണ്ട്. ”ഷാർജയുടെ ആതിഥേയത്വത്തിന്റെ പല നിറങ്ങൾ സമ്മേളിക്കുന്നിടമാണ് അൽ ബദായർ ഒയാസിസ്. ഭൂപ്രകൃതിയുടെ സവിശേഷത ഭംഗി അടയാളപ്പെടുത്തുന്നതോടൊപ്പം പോയ കാലത്തെ എമിറാത്തി പാരമ്പര്യവും ഈ വിനോദ കേന്ദ്രം പ്രതിഫലിപ്പിക്കുന്നു. ഉത്തരവാദിത്വ ടൂറിസവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുകയെന്ന യുഎഇയുടെയും ഷാർജയുടെയും ലക്ഷ്യത്തോട് ചേർന്നാണ് ശുറൂഖ് ‘ഷാർജ കളക്ഷൻ’ ... Read more
മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ
പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള തിരിഞ്ഞുനടത്തമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷക്കായി വലിയ മുള്ളുകളുമുണ്ട്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരമാണ് മെലീഹയിലെ പച്ചക്കാഴ്ചകളിൽ പ്രധാനിയായ മറ്റൊന്ന്. വളരെ താഴ്ചയിലേക്ക് വേരുകളാഴ്ത്തി മരുഭൂമിയുടെ ഉള്ളറകളിൽ നിന്ന് ജലമൂറ്റിയാണ് ഈമരത്തിന്റെ നിലനിൽപ്പ്. അറേബ്യൻ പ്രിംറോസ്, പോപ്കോൺ ചെടി എന്നീ ഇനങ്ങളും മെലീഹയിലുണ്ട്, മറ്റിടങ്ങളെക്കാൾ കൂടുതലായി. അതുകൊണ്ടു തന്നെ ‘പച്ചപ്പിന്റെ കണികയില്ലാത്തഊഷര മരുഭൂമി’ എന്ന സഞ്ചാരികളുടെ കാഴ്ചപ്പാട് മെലീഹയിലെത്തുമ്പോൾ മാറുമെന്നാണ് തരിന്ദുവിന്റെ അഭിപ്രായം. സസ്യങ്ങൾ മാത്രമല്ല, മരുഭൂ ... Read more
ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്നഭൂമി !!
മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്സ്കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത ദിവസം വിപുലമായ ഒരുക്കങ്ങളോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയുണ്ടായി . വർണ്ണശബളമായ ഉത്ഘാടനച്ചടങ്ങിൽ അടുത്തും അയലത്തുമുള്ള പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷണിതാക്കളായെത്തിയവരിൽ ബഹഭുരിഭാഗംപേരും കുടുംബസമേതമുള്ള സന്ദർശകർ. അലങ്കാര സസ്യങ്ങളുടെയും പൂന്തോട്ട നിർമ്മാണ വസ്തുക്കളുടെയും വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടം . രണ്ടര ഏക്കർ വിസ്തൃതിയിലുള്ള കുന്നിൻചെരിവിനെ സഞ്ചാരയോഗ്യവും ഹരിതാഭവുമാക്കിയിരിക്കയാണ് പുന്നോൽ സ്വദേശിയും പ്രകൃതിസ്നേഹിയുമായ ജസ്ലിം മീത്തൽ എന്ന ... Read more
സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പൊള്ളുന്ന ചൂടുള്ള നഗരങ്ങള്‍
വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ ഇന്ത്യയിലെ ഏറ്റവും ചൂടു കൂടി എട്ട് ഇടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… എട്ടിടങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ 15 ഇടങ്ങളാണ് എല്‍ ഡോര്‍ഡോ എന്ന കാലാവസ്ഥ നിരീക്ഷണ സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ എട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. ബാക്കി സ്ഥലങ്ങളില്‍ കൂടുതലും പാക്കിസ്ഥാനിലാണുള്ളത്. ചുരു, രാജസ്ഥാന് താര് മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ചുരു. മരുഭൂമിയുടെ ഒരു ... Read more
അണയാത്ത തീ ജ്വാലയുമായി ജ്വാലാജി ക്ഷേത്രം
കഴിഞ്ഞ 100 ല്‍ അധികം വര്‍ഷങ്ങളായി ഒരിക്കല്‍ പോലും അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടോ? വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കാംഗ്രയിലെ ജ്വാലാ ജീ ക്ഷേത്രം കഥകളും പുരാണങ്ങളും ഏറെയുള്ള ക്ഷേത്രമാണ്. സതീ ദേവിയുടെ നാവ് വന്നു പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാ ജ്വാലാജീ ക്ഷേത്ര വിശേഷങ്ങളിലേക്ക്. മാ ജ്വാലാജീ ക്ഷേത്രം ഹിമാചല്‍ പ്രദേശിസെ കാംഗ്ര എന്ന സ്ഥലത്താണ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മാ ജ്വാലാജീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജ്വാലാമുഖി ടൗണിലാണ് ക്ഷേത്രമുള്ളത്. ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ പ്രധാനം വടക്കേ ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കാംഗ്രയിലേതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒട്ടേറെയിടങ്ങളില്‍ നിന്നും ഇവിടെ വിശ്വാസികള്‍ എത്തുന്നു. നാവു പതിച്ച ക്ഷേത്രം ജ്വാലാ ജീ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പിന്നില്‍ പുരാണങ്ങളോളം പഴക്കമുള്ള ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷന്റെ പരിപൂര്‍ണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ ... Read more
സായിപ്പിനെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്
ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഹില്‍ സ്റ്റേഷന്! വളരെ കുറഞ്ഞ വാക്കുകളില്‍ ലാന്‍ഡൗറിനെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും അതിലൊന്നും ഒതുക്കുവാന്‍ സാധിക്കുന്ന ഒരിടമല്ല ലാന്‍ഡൗര്‍ എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കന്റോണ്മെന്റായിരുന്ന ഇവിടം നമ്മുടെയൊക്കെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന റസ്കിന് ബോണ്ടിന്റെ നാട് കൂടിയാണ് എന്നതാണ് ഇവിടുത്തെ ഒരി വിശേഷം. ബേക്കറികള്‍ മുതല്‍ അതിമനോഹരങ്ങളായ ദേവാലയങ്ങള്‍ വരെ കാഴ്ചയില്‍ കയറുന്ന ഇവിടം കാലത്തിന്റെ ഓട്ടത്തില്‍ കുതിക്കുവാന്‍ മറന്ന ഒരു നാടിന്റെ കാഴ്ചകള്‍ക്കു സമമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളും പര്‍വ്വതങ്ങളിലെ വായുവും പ്രകൃതിയൊരുക്കിയിരിക്കുന്ന കിടിലന്‍ കാഴ്ചകളും ഒക്കെ ഇവിടം എത്രനാള്‍ വേണമെങ്കിലും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഇടമാക്കി മാറ്റുന്നു. അത്ഭുതപ്പെടുത്തുന്ന കഥകളൊളിഞ്ഞിരിക്കുന്ന ഇവിടുത്തെ പൊടിപിടിച്ച ബംഗ്ലാവുകളും ആംഗ്ലിക്കന്‍ ദേവാലയങ്ങളും അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഇവിടുത്തെ ചില സ്കൂളുകളും വലിയ വിസ്മയമായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുക. തണുത്തുറഞ്ഞ രാത്രികള്‍ റസ്കിന് ബോണ്ടിന്റെ കഥകളിലെ ചില രംഗങ്ങള്‍ക്ക് ചൂടുപകരാനായി എത്തിയതാണോ എന്നു തോന്നിപ്പിക്കും… സെന്റ് പോള്‍സ് ചര്‍ച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് ... Read more
ചെറിയ പെരുന്നാളിനു പൊളിക്കുവാന്‍ ഈ ഇടങ്ങള്‍
30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിന്റെ നാളുകളാണ്. പെരുന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കുവാന്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാത്തവരായി ആരും കാണില്ല എന്നുതന്നെ പറയാം… ഇതാ കുടുംബത്തോടൊന്നിച്ച് പെരുന്നാളിന് പോകുവാന്‍ പറ്റിയ കേരളത്തിലെ കുറച്ചിടങ്ങള് പരിചയപ്പെടാം… പാല്‍ക്കുളമേട് ഇത്തവണത്തെ പെരുന്നാളിന് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയായാലോ യാത്ര…അങ്ങനെയാമെങ്കില്‍ ആദ്യം പരിഗണിയ്ക്കുവാന്‍ പറ്റിയ ഇടം പാല്‍ക്കുളമേട് തന്നെയാണ്. സമുദ്ര നിരപ്പില്‍ നിന്നും3125 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ അറിയപ്പെടാത്ത അത്ഭുതമാണ് പാല്‍ക്കുളമേട്. വെള്ളച്ചാട്ടങ്ങളും ആകാശമിറങ്ങി വരുന്ന കോടമഞ്ഞും അപ്രതീക്ഷിതമായെത്തുന്ന ആനക്കൂട്ടവും ഒക്കെയാണ് ഈ യാത്രയുടെ ത്രില്ല് എന്നതിനാല്‍ ചെറുപ്പക്കാരാണ് ഇവിടെക്ക് പോകുന്നവരില്‍ അധികവും. ഓഫ് റോഡിങ്ങും സാഹസികതയും ചേര്‍ന്ന് ഒരുഗ്രന്‍ ട്രിപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമേയില്ല. തൂവാനം വെള്ളച്ചാട്ടം കാടിനുള്ളിലെ യാത്രകളാണ് വേണ്ടതെങ്കില്‍ തൂവാനത്തിന് പോകാം. പതഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് കാടുകയറിയുള്ള യാത്രയിലാണ് ഇതിന്റെ രസമിരിക്കുന്നത്. ഏതു കാലത്തും നിറഞ്ഞൊഴുകുന്നതിനാല്‍ വിശ്വസിച്ച് ഇവിടേക്ക് വരാം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം ... Read more
നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം
ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്തീരങ്ങള് മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ? ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കിടയില്‍ സാന്‍ ബ്ലാസിനു വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണല്‍ത്തരികള്‍ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണല്‍വിരിച്ച ബീച്ചാണ് സാന്‍ ബ്ലാസ്. ഉയര്‍ന്ന നിരക്കിലുള്ള അയണ്‍ ഓക്സൈഡാണ് മണല്‍തരികള്‍ക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാന്‍ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ ഇന്‍ഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. ... Read more
തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥ
തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥയൊരിക്കലും നമ്മുടെ കേരളത്തിലെ അണക്കെട്ടുകളുടെയത്രയും സംഭവ ബഹുലമായിരിക്കില്ല. ഐസിട്ടു നിര്‍മ്മിച്ച അണക്കെട്ടു മുതല്‍ വെന്ത കളിമണ്ണില്‍ തീര്‍ത്ത അണക്കെട്ട് വരെ വ്യത്യസ്തമായ കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്രയൊന്നും സംഭവ ബഹുലമല്ലെങ്കിലും തമിഴ്നാട്ടിലെ അണക്കെട്ടുകളും പ്രസിദ്ധമാണ്. ഇതാ തമിഴ്നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകള്‍ പരിചയപ്പെടാം… ആളിയാര്‍ അണക്കെട്ട് കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിയില്‍ സ്ഥിതി ചെയ്യുന്ന ആളിയാര്‍ അണക്കെട്ട് തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളില്‍ ഒന്നാണ്. വാല്‍പ്പാറയുടെ താഴെയായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 1956-1969 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ആളിയാര്‍ അണക്കെട്ട് പൊള്ളാച്ചിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ആളിയാര്‍ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് ഇത് ആളിയാര്‍ അണക്കെട്ട് എന്നറിയപ്പെടുന്നത്. പാര്‍ക്ക്, ഗാര്ഡന്, അക്വേറിയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. അമരാവതി അണക്കെട്ട് തിരുപ്പൂര്‍ ഉദുമല്‍പ്പേട്ടില്‍ അമരാവതി നദിയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് അമരാവതി അണക്കെട്ട്. 1957 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ അണക്കെട്ട് ആദ്യം ജലസേചനം എന്ന ലക്ഷ്യത്തില്‍ മാത്രമായിരുന്നു ... Read more
ജീവനുള്ള പാലങ്ങളുടെ നാട്ടിലേക്ക്
ജീവനുള്ള പാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലമുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍….മഴയുടെയും മേഘങ്ങളുടെയും നാടായ മേഘാലയയില്‍ മാത്രം ആസ്വദിക്കുവാന്‍ പറ്റുന്ന കാഴ്ചയാണ് ഇവിടുത്തെ വേരുപാലങ്ങള്‍…നൂറ്റാണ്ടുകളോളം നീണ്ടു നില്ക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളര്‍ത്തിയെടുക്കുന്ന ജീവനുള്ള പാലങ്ങള്‍ മേഘാലയ കാഴ്ചകളില്‍ കാണേണ്ട ഒന്നാണ്. അഞ്ഞൂറ് വര്‍ഷമെങ്കിലും പഴക്കമുള്ള ഇത്തരം പാലങ്ങള്‍ ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. ഇതാ വേരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പാലങ്ങളെക്കുറിച്ചുള്ള വിചിത്രമായ കാര്യങ്ങള്‍ അറിയാം… വേരുകളെ മെരുക്കിയെടുക്കുന്ന പാലങ്ങള്‍ അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നില്ക്കുന്ന പ്രത്യേക തരം ചി ല മരങ്ങളുടെ വേരുകള്‍ കൊരുത്തു കൊരുത്ത് വളര്‍ത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും. പ്രകൃതിയോട് ചേര്‍ന്ന് മനുഷ്യന് നിര്‍മ്മിച്ച ഈ പാലങ്ങള്‍ അതുകൊണ്ടുതന്നെയാണ് ഒരത്ഭുതമായി നിലകൊള്ളുന്നത്. ഖാസി ഗ്രാമീണരുടെ വൈദഗ്ധ്യം മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തില്‍ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. വനത്തിനുള്ളില്‍ ജീവിക്കുന്ന ഖാസി ഗ്രാമീണര്‍ക്ക് മഴക്കാലങ്ങളിലെ സഞ്ചാര സൗകര്യത്തിനായാണ് ഇത് നിര്‍മ്മിക്കുന്നത്. ഇവിടെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു ... Read more
കാടിന്റെ കഥയുമായി ബുക്സാ ദേശീയോദ്യാനം
കാടുകളും ദേശീയോദ്യാനങ്ങളും നാടിന്റെ ഭാഗമായി കരുതി സംരക്ഷിക്കുന്നവരാണ് നമ്മള്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും സംരക്ഷണത്തിനും ഇത്തരം ഇടങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നറിയുന്നവര്‍. അതുകൊണ്ടു തന്നെ ജൈവ വ്യവസ്ഥയുടെ ഭാഗമായ ദേശീയോദ്യാനങ്ങളും കാടുകളും സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്. ഇതാ പശ്ചിമ ബംഗാളിലെ ബുക്സാ ദേശീയോദ്യാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം… ബുക്സാ ദേശീയോദ്യാനം പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ സ്ഥിതി ചെയ്യുന്ന ബുക്സാ ദേശിയോദ്യാനം ഈ നാട്ടിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. ദേശീയോദ്യാനം കൂടാതെ കടുവ സംരക്ഷണ കേന്ദ്രവും ഒരു പുരാതന കോട്ടയും ഇതിന്റെ ഭാഗമാണ്. പ്രത്യേകതകള്‍ ഒരുപാട് ഭൂമിശാസ്ത്രപരമായും ജൈവപരമായും ഒരുപാട് പ്രത്യേകതകള്‍ ഈ പ്രദേശത്തിനുണ്ട്. ഭൂട്ടാനുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിനുടുത്തു തന്നെയാണ് മാനസ് ദേശീയോദ്യാനവുമുള്ളത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള രാജ്യാന്തര ഏഷ്യന്‍ എലിഫന്റ് മൈഗ്രേഷന്റെ ഇടനാഴി എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. 15-ാം വന്യജീവി സങ്കേതം 1983 ല്‍ സ്ഥാപിക്കപ്പെട്ട ഈ വന്യജീവി സങ്കേതം ഇന്ത്യയിലെ 15-ാമത്തെ വന്യജീവി സങ്കേതം ... Read more
ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്
ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരിക്കലും നഷ്ടമാവില്ല ഇവിടേക്കുള്ള യാത്ര. താജ് മഹല്‍ -ഇന്ത്യ ഒരു മുഖവുരയുടെ ആവശ്യംപോലുമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമാണ് താജ്മഹല്‍. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് ... Read more
കടല്‍ കടന്നും സഞ്ചാരികളെത്തുന്ന ഭാരതത്തിന്റെ വിശേഷങ്ങള്‍
നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടല്‍ കടന്ന് ഈ നാടിനെ കാണാനെത്തുന്നവര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം… ഡെല്‍ഹി ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയില്‍ മിക്കവരും കാല്കുത്തുന്ന ഇടമാണ് ഡെല്‍ഹി. അപൂര്‍വ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി എത്ര കണ്ടാലും തീരാത്ത ഒരിടമായാണ് ഡെല്‍ഹിയെ സഞ്ചാരികള്‍ അടയാളപ്പെടുത്തിയരിക്കുന്നത്. ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെപിള്‍, ജമാ മസ്ജിദ്, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, ചാന്ദിനി ചൗക്ക്, അക്ഷര്‍ധാം ക്ഷേത്രം, ജന്ഝര്‍ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങള്‍. ആഗ്ര ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പ്രണയ സ്മാരകത്തിന്റെ നാട് എന്നാണ് ആഗ്ര അറിയപ്പെടുന്നത്. ഷാജഹാന്റെ താജ്മഹല്‍ കണ്ട് യഥാര്‍ഥ പ്രണയത്തെക്കുറിച്ച് കേട്ടറിയുവാന്‍ ഇവിടെ ... Read more
നിറക്കൂട്ടിലലിഞ്ഞ കിളിമാനൂര്‍ കൊട്ടാരം
നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. കിളിമാനൂര്‍ കൊട്ടാരം നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്. കൊട്ടാരത്തിന്റെ കഥ നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ കഥ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടതാണ്. 1739 ല്‍ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപ്പണ വേണാച് ആക്രമിക്കുകയുണ്ടാ.ി എന്നാല്‍ ഡച്ചുകാരെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂര്‍ സൈന്യം പരാജയപ്പെടുത്തി. എന്നാല്‍ വലി തമ്പുരാന് വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാര്‍ത്താണ്ഡ വര്‍മ്മ ... Read more
വെള്ളക്കടുവകളെ കാണാന്‍ പോകണം ഈ കാടുകളില്‍
വെള്ളക്കടുവകള്‍…പതിനായ്യായിരത്തിലൊന്നില്‍ മാത്രം കടുവകള്‍ക്ക് സംഭവിക്കുന്ന ജീന്‍ വ്യതിയാനത്തിലടെ പിറവിയെടുക്കുന്ന അപൂര്‍വ്വ ജീവി…. ബംഗാള്‍ കടുവകള്‍ തമ്മില്‍ ഇണചേരുമ്പോള് മാത്രം അതും അത്യപൂര്‍വ്വമാിയ ജന്മമെടുക്കുന്ന വെള്ളക്കടുവകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നാണ് എന്നതില്‍ സംശയമില്ല. അഴകളവുകളും ആഢ്യത്വം നിറഞ്ഞ നടപ്പും തലയെടുപ്പും ഒന്നു നോക്കിയിരിക്കുവാന് തന്നെ തോന്നിപ്പിക്കും. മൃഗശാലകളില്‍ ഇതിനെ കാണാന്‍ കഴിയുമെങ്കിലും കടുവയെ കടുവയുടെ മടയില്‍ പോയി നേരിട്ട് കാണാന്‍ പറ്റിയ അഞ്ചിടങ്ങളാണുള്ളത്. പ്രകൃതി ദത്തമായി വെള്ളക്കടുവകളെ കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം… മുകുന്ദ്പൂര്‍. മധ്യപ്രദേശ് ഇന്ത്യയില്‍ ആദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ഇടമാണ് മുകുന്ദ്പൂര്‍. മഹാരാഷ്ട്രയില്‍ റേവാ സത്നയില്‍ വിന്ധ്യ നിരകളോട് ചേര്‍ന്ന് കിടക്കുന്ന മുകുന്ദ്പൂരാണ് ആ നാട്. ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവകളുടെ സങ്കേതവും ഇവിടെ തന്നെയാണ്. 25 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം റേവയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണുള്ളത്. റേവയെന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്ന മാര്‍ത്താണ്ഡ സിംഗിന് ഒരിക്കല്‍ ഈ വനത്തിലെ വേട്ടയാടലിനിടെ അവിചാരിതമായി ഒരു വെള്ളക്കടുവയെ ... Read more