Category: Malayalam

ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍

കൊടുമുടികളും ഹില്‍സ്റ്റേഷനും നദികളും കാടുകളും നിറഞ്ഞ തമിഴ്‌നാട് സുന്ദരിയാണ്. എത്ര അണിഞ്ഞൊരുങ്ങിയാലും മറ്റൊരു നാടിനും കിട്ടാത്ത സൗന്ദര്യം തമിഴ്‌നാടിനുണ്ട്. എന്നാല്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതുപോലെ തമിഴ്‌നാട് തേടിപ്പോകുന്ന സഞ്ചാരികള്‍ വളരെ കുറവാണ്. നീലഗിരിയും ഊട്ടിയും കൂനൂരും യേര്‍ക്കാടുമൊക്കെ കണ്ടിറങ്ങുകയാണ് സാധാരണ സഞ്ചാരികള്‍ ചെയ്യുന്നത്. എന്നാല്‍ ഒത്തിരിയൊന്നും ആളുകള്‍ കയറിച്ചെന്നിട്ടില്ലാത്ത ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് ജാവദി ഹില്‍സ്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ഭൂമി യാത്രകര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരിടമാണെന്നു പറഞ്ഞാലും തെറ്റില്ല. വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും കൊണ്ട് സമ്പന്നമായ ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍… ഊട്ടിയും കോട്ടഗിരിയുമല്ല ഇത് ജാവദി തമിഴ്‌നാട് യാത്രയെന്നു പറഞ്ഞ് ഊട്ടിയും കൊടൈക്കനാലും കൊല്ലിമലയും നീലഗിരിയും ഒക്കെ മാത്രം കണ്ടിറങ്ങുന്നവര്‍ അടുത്ത യാത്രയിലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ജാവദി ഹില്‍സ്. പ്രകൃതിയൊരുക്കിയിരിക്കുന്ന വ്യത്യസ്തമായ കാഴ്ചകള്‍ കണ്‍മുന്നില്‍ കാണാന്‍ സാധിക്കുന്ന നാടാണിത്. എവിടെയാണ് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഘട്ടത്തിന്റെ തുടര്‍ച്ചയായാണ് ജാവദി ഹില്‍സുള്ളത്. ജാവടി ഹില്‍സ് എന്നും ഇതറിയപ്പെടുന്നു. ... Read more

കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍

വെറുതേ യാത്ര പോകാനായി ഒരു യാത്രയ്ക്കിറങ്ങി ഏതൊക്കെയോ സ്ഥലങ്ങള്‍ കണ്ടു തിരികെ വരുന്ന സ്‌റ്റൈല്‍ ഒക്കെ മാറി… ഇന്ന് ആളുകള്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് യാത്രകള്‍. മനസ്സിലിഷ്ടം നേടിയ സ്ഥലം തിരഞ്ഞ് കണ്ടെത്തി പോയി അവിടെ കാണേണ്ട കാഴ്ചകള്‍ മുഴുവനും ആസ്വദിച്ച് തിരികെ വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തീം നോക്കി യാത്ര പോകുന്നവരും കുറവല്ല. ചിലര്‍ കാടുകളും മലകളും കയറുവാന്‍ താല്പര്യപ്പെടുമ്പോള്‍ വേറെ ചിലര്‍ക്ക് വേണ്ടത് കടല്‍ത്തീരങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി കൃഷിയിടങ്ങളിലേക്ക് ഒരു യാത്രപ പോയാലോ….. ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും വേറൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ചകളും ഒക്കെയായി ബാരാമതി കാത്തിരിക്കുകയാണ്. രാജ്യത്തെ ഒന്നാം നമ്പര്‍ കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍… ബാരാമതി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു കൊച്ചു നഗരമാണ് ബാരാമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ കാര്‍ഷിക ടൂറിസത്തിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയുവാനാണ് സഞ്ചാരികള്‍ എത്തുന്നത് എന്താണ് കാര്‍ഷിക ടൂറിസം ... Read more

അമിനി; ലക്ഷദ്വീപിലെ അറിയപ്പെടാത്ത വിസ്മയം

പവിഴപ്പുറ്റുകള്‍ കൊണ്ട് അതിമനോഹരമായ കാഴ്ചകളൊരുക്കിയിരിക്കുന്ന ലക്ഷദ്വീപ് ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളില്ല. പവിഴപ്പുറ്റുകളും മനോഹരമായ കാഴ്ചകളും ദ്വീപുകളും ഇവിടെ എത്തുവാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്നു. അങ്ങനെ ആരും കൊതിക്കുന്ന ലക്ഷദ്വീപിലെ കാഴ്ചകളില്‍ മിക്കപ്പോഴും വിട്ടുപോകുന്ന ഒരിടമുണ്ട്. അമിനി. ലക്ഷദ്വീപിന്റെ പ്രാദേശിക സംസ്‌കാരവും ജീവിത രീതികളും രുചികളും ഒക്കെ അറിയണമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട നാടാണ് അമിനി. വെറും മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഈ കൊച്ചു ദ്വീപിന്റെ വിശേഷങ്ങള്‍ അറിയേണ്ടെ അമിനി കവരത്തി ദ്വീപിനും കട്മത്ത് ദ്വീപിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അമിനി കൊച്ചിയില്‍ നിന്നും 407 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുട്ടയുടെ ആകൃതിയിലുള്ള ഈ ദ്വീപ് ലക്ഷദ്വീപ സമൂഹങ്ങളുടെ ഒരു ചെറുകാഴ്ചയാണ് ഇവിടെ എത്തുന്നവര്‍ക്ക് നല്കുന്നത്. വിശ്വാസത്തില്‍ നിന്നും ലക്ഷദ്വീപിലെ മറ്റേതു ദ്വീപിനെയും പോലെ അമിനിയ്ക്കും ഒരു കഥ പറയുവാനുണ്ട്. അമിന്‍ എന്ന അറബിക് വാക്കില്‍ നിന്നുമാണ് അമിനി ഉണ്ടാകുന്നത്. അമിനി എന്നാല്‍ വിശ്വാസം എന്നാണ് അര്‍ഥം. അമിനി ... Read more

ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍

യാത്രയും യാത്രാ ഇഷ്ടങ്ങളും ഏതുതരത്തിലുള്ളതായാലും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ് കര്‍ണ്ണാടക. തീര്‍ഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളും കടലും കടല്‍ത്തീരവും ഒക്കെയായി എന്തും കിട്ടുന്ന ഒരിടം. കലയും സംസ്‌കാരവും രുചികളും ആളുകളും ഒക്കെയായി വ്യത്യസ്സത തീര്‍ക്കുന്ന ഇവിടുത്തെ ഇടമാണ് ബാംഗ്ലൂര്‍. പല നാടുകളില്‍ നിന്നും കൂടിച്ചേര്‍ന്ന ആളുകള്‍ താമസിക്കുന്ന ഇടം. സഞ്ചാരികളെ സംബന്ധിച്ച് ഒരു ട്രാവല്‍ ഹബ്ബ് തന്നെയായ ബാംഗ്ലൂരില്‍ നിന്നും സാഹസിക യാത്രയ്ക്ക് പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം. അന്തര്‍ ഗംഗെ ഒരുപാട് ആളുകള്‍ക്കൊന്നും അറിയില്ലെങ്കിലും സാഹസികര്‍ തേടിപ്പിടിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ് അന്തര്‍ ഗംഗെ. അന്തര്‍ഗംഗെ എന്നാല്‍ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം. ദക്ഷിണ കാശി എന്നും ഇവിടം അറിയപ്പെടുന്നു. ബാംഗ്ലൂരില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെയുള്ളത്. ശിവന് സമര്‍പ്പിച്ചിരിക്കന്ന ശ്രീ കാശി വിശ്വേശ്വര ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറി മുന്നോട്ട് പോവുക എന്നതാണ് ഇവിടുത്തെ ... Read more

സ്വകാര്യ ബുക്കിങ്ങ് ലോബികളെ പിടികൂടാന്‍ സ്‌ക്വാഡിനെ നിയമിച്ച് ജലഗതാഗത വകുപ്പ്

ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്ര ചെയ്യാനെത്തുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നവരെ പിടിക്കാന്‍ ജലഗതാഗത വകുപ്പ് പ്രത്യേക സ്‌ക്വഡുകളെ നിയമിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനും ഇറിഗേഷന്‍ വിഭാഗത്തിനും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ബോട്ടുകള്‍ പ്രവേശിക്കരുതെന്ന് കാണിച്ചുള്ള പോസ്റ്ററും സര്‍ക്കാര്‍ ബോട്ടുജെട്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ജെട്ടിയില്‍ വരുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകള്‍ കയറ്റി സര്‍വീസ് നടത്തുന്നത് വ്യാപകമാണ്. ജെട്ടിയുടെ പരിസരങ്ങളില്‍ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവുള്ളതാണ്. ഇതിനെ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സീ കുട്ടനാട് ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സര്‍വീസുകളാണ് ജലഗതാഗത വകുപ്പ് നടത്തുന്നത്. ഏജന്റുമാരും മറ്റും ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തുന്ന സഞ്ചാരികളെ സ്വകാര്യ ബോട്ടുകളില്‍ കയറ്റി അയയ്ക്കുന്നത് സ്ഥിരം കാഴ്ചയായി. സീ കുട്ടനാടിലുംമറ്റും മിതമായനിരക്കില്‍ കായല്‍ക്കാഴ്ചകള്‍ കണ്ട് മടങ്ങിവരാന്‍ സഞ്ചാരികള്‍ക്കാവും. എന്നാല്‍, സ്വകാര്യബോട്ടില്‍ വലിയതുക നല്‍കിയാല്‍ മാത്രമേ കായല്‍യാത്ര നടത്താന്‍ സാധിക്കൂ. പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍ ... Read more

ചരിത്രമുറങ്ങുന്ന ചേലക്കര കൊട്ടാരം

ചരിത്രവിസ്മയങ്ങളുടെ കലവറയാണ് ചേലക്കരയുടെ സ്വന്തം കൊട്ടാരം. ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഇന്ന് അറിയപ്പെടുന്ന ചേലക്കരക്കാരുടെ സ്വകാര്യ അഹങ്കാരംകൂടിയാണീ കൊട്ടാരം. 1790-1805 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്. കൊച്ചിരാജാവായ ശക്തന്‍തമ്പുരാനാണ് കൊട്ടാരം പണിതത്. കൊച്ചിരാജാവിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ വിശ്രമസൗകര്യത്തിനായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരമെന്ന് പറയപ്പെടുന്നു. 1932-41 കാലഘട്ടത്തിലുണ്ടായിരുന്ന രാമവര്‍മ രാജാവായ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് സ്‌കൂളാവശ്യത്തിനായി കൊട്ടാരം വിട്ടുനല്‍കുന്നത്. അതിനാല്‍ത്തന്നെ ശ്രീമൂലം തിരുനാള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായാണ് ഇന്നും അറിയപ്പെടുന്നത്. പൂമുഖം, നാലുകെട്ട്, വലിയ ഊട്ടുപ്പുര, കൊത്തുപണികളാല്‍ തീര്‍ത്ത വാതിലുകള്‍, മേല്‍ത്തട്ട് എന്നിങ്ങനെ ഏവരെയും ആകര്‍ഷിക്കുന്നതാണ് ഈ കൊട്ടാരം. സ്‌കൂളിലേക്ക് കയറിവരുമ്പോള്‍ത്തന്നെ കൊത്തുപണികളാല്‍ വിസ്മയിപ്പിച്ചിരുത്തുന്ന മനോഹരമായ പൂമുഖം. പൂമുഖത്തോടുചേര്‍ന്നുതന്നെ മഹാരാജാവിനെ മുഖംകാണിക്കാനെത്തുന്നവരെ ദര്‍ശിക്കാനുള്ള വേദിയുമുണ്ട്. ഉള്ളിലേക്ക് കടന്നുചെന്നാല്‍ തേക്കുമരത്താല്‍ മേല്‍ത്തട്ടുകള്‍ നിര്‍മിച്ചിട്ടുള്ള അതിമനോഹരവും വിശാലവുമായ വിശ്രമമുറി. ഇതിന്റെ ഇടതുവശത്തെ വാതില്‍ തുറന്നാല്‍ പത്തായപ്പുരയും താഴെ നിലവറയിലേക്കുള്ള വഴിയും കാണാം. കൃഷിയില്‍ സമ്പന്നഗ്രാമമായതിനാല്‍ നെല്ലു സംഭരിച്ച് സൂക്ഷിക്കാനുള്ളതായിരുന്നു ഈ ... Read more

റംസാനില്‍ പ്രത്യേക പ്രദര്‍ശനവുമായി ബുര്‍ജ് ഖലീഫ

റംസാന്‍ മാസത്തിന്റെ വിശുദ്ധിയും പ്രധാന്യവും വിളിച്ചോതുന്ന പ്രത്യേക എല്‍.ഇ.ഡി. പ്രദര്‍ശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പുണ്യ മാസം ആഘോഷിക്കുന്നത്. മൂന്ന് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആദ്യപ്രദര്‍ശനത്തില്‍ റംസാന്റെ മൂല്യങ്ങളും പരിശുദ്ധിയുമാണ് പല ബിംബങ്ങളിലൂടെ ബുര്‍ജില്‍ തെളിയുക. ചന്ദ്രക്കലയും അറബിവിളക്കുകളും അറബി അക്ഷരമാതൃകകളുമെല്ലാം ഇതില്‍ നിറയും. അല്ലാഹുവിന്റെ 99 നാമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രണ്ടാംപ്രദര്‍ശനം ഒരുങ്ങിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ ഇതേസമയത്ത് അരമണിക്കൂര്‍ ഇടവിട്ടും പ്രദര്‍ശനം കാണാം.

ഗോവയുടെ മറ്റൊരു മുഖം; ബിഗ് ഫൂട്ട് മ്യൂസിയം

ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ മിടിപ്പറിയാന്‍ ഈ തുറന്ന മ്യൂസിയ സന്ദര്‍ശനം ഓരോ സഞ്ചാരിയെയും സഹായിക്കും. ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബിഗ് ഫൂട്ട് മ്യൂസിയത്തില്‍ എത്തിച്ചേരാം. ആദ്യത്തെ കാഴ്ച തന്നെ ഓരോ അതിഥിയുടെയും ഹൃദയം കവരത്തക്കതാണ്. അണിഞ്ഞൊരുങ്ങി വിളക്കും പുഷ്പങ്ങളും താലവുമായി സ്വീകരിയ്ക്കാന്‍ സുന്ദരികളായ ഗോവന്‍ യുവതികള്‍ പ്രവേശന കവാടത്തില്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ട്. ആരതിയുഴിഞ്ഞു, നെറ്റിയില്‍ അവര്‍ അണിയിക്കുന്ന കുങ്കുമവുമായാണ് ഓരോ ... Read more

ഫാനിചുഴലിക്കാറ്റ്; ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി

ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പുതുക്കിയ ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം – പാറ്റ്‌ന എക്‌സ്പ്രസിനും അന്ത്യോദയ എക്‌സ്പ്രസിനും നാളെ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. 8 ന് കന്യാകുമാരിയിലെത്തുന്ന ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസിന്റെ സര്‍വ്വീസും റദ്ദാക്കി. 1. ട്രെയിന്‍ നമ്പര്‍ 22643 എറണാകുളം – പാറ്റ്‌ന (ആഴ്ചയില്‍. മെയ് 6,7 തീയതികളില്‍ ഉണ്ടാകില്ല). 2. ട്രെയിന്‍ നമ്പര്‍ 22878 എറണാകുളം – ഹൗറ അന്ത്യോദയ (ആഴ്ചയില്‍. മെയ് 7 ന് സര്‍വ്വീസ് ഉണ്ടായിരിക്കില്ല) 3. ട്രെയിന്‍ നമ്പര്‍ 15906 ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ് ( മെയ് 8 ന് സര്‍വ്വീസ് ഉണ്ടായിരിക്കില്ല.)

കടലിന്റെ അടിത്തട്ടിലെ ഹോട്ടലുകളെപ്പറ്റി കൂടുതലറിയാം

  സമുദ്രത്തിന്റെ അടിത്തട്ടിലെ മായക്കാഴ്ചകളിലേക്കൊരു യാത്ര കൊതിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ അവിടെ താമസിക്കാം എന്ന് ഒരു അവസരം വന്നാലോ, സ്വപ്ന തുല്യമായിരിക്കും ആ അനുഭവം.ഇപ്പോള്‍ പലയിടങ്ങളിലും കടലിന്റെ ആഴത്തെ അറിഞ്ഞുകൊണ്ട് ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഇത്തരം കടലിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചും, റസ്റ്റോറന്റുകളെപ്പറ്റിയും കൂടുതലറിയാം. അണ്ടര്‍ വാട്ടര്‍ സ്യൂട്സ് അറ്റ് അറ്റ്ലാന്റിസ് ദുബായിലെ പാം ജുമേറ ദ്വീപിലാണ് അണ്ടര്‍ വാട്ടര്‍ സ്യൂട്സ് അറ്റ് അറ്റ്ലാന്റിസ്, സ്ഥിതിചെയ്യുന്നത്. ഏറ്റവും ചെലവ് കൂടിയതും, ആഡംബരവുമായ റെസ്റ്റോറന്റാണ് ഇത്. ഇവിടെ ഒരാള്‍ക്കു ഏകദേശം 8200 ഡോളര്‍ ചെലവഴിക്കണം. അതായത് നാട്ടിലെ ഏകദേശം ആറു ലക്ഷം രൂപ! പക്ഷെ കടലിന്റെ അകത്തളത്തിലെ എല്ലാ സൗന്ദര്യവും മതിവരുവോളം ആസ്വദിക്കാം. ഇത അണ്ടര്‍ സീ റെസ്റ്റോറന്റ് ഇന്ത്യന്‍ മഹാ സമുദ്രത്തിനടിയില്‍ മാലി ദ്വീപിനു സമീപം സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റാണ് ഇത അണ്ടര്‍ സീ റെസ്റ്റോറന്റ് വളരെ സുന്ദരമായ കാഴ്ചകള്‍ക്കൊപ്പം പരമ്പരാഗത യൂറോപ്യന്‍ രീതിയിലുള്ള ഭക്ഷണരീതിയില്‍ അല്പം ഏഷ്യന്‍ രുചിക്കൂട്ടും ചേര്‍ത്താണ് ഇവിടുത്തെ ... Read more

കുമരകത്തിനൊപ്പം കാണാം വൈക്കം കാഴ്ചകളും

സഞ്ചാരപ്രിയര്‍ കുമരകത്തെ കാഴ്ചകള്‍ സ്വന്തമാക്കിയെങ്കില്‍ നേരെ വൈക്കത്തേക്ക് വിട്ടോളൂ. ബീച്ചും ക്ഷേത്രവുമൊക്കെ കണ്ട് മടങ്ങാം. കുമരകത്ത് നിന്നും 18 കിലോമീറ്റര്‍ പിന്നിട്ടാല്‍ വൈക്കത്ത് എത്തിച്ചേരാം കായല്‍ക്കാറ്റേറ്റ് വിശ്രമിക്കാന്‍ വൈക്കം ബീച്ച് കായല്‍ക്കാറ്റേറ്റ് വിശ്രമിക്കണമെങ്കില്‍ വൈക്കത്തേക്കു ധൈര്യമായി പോകാം. മനോഹരമായ അസ്തമയക്കാഴ്ചയൊരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വൈക്കം ബീച്ച്. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. 30 ചാരുബഞ്ചുകളാണ് തയാറാക്കിയിരിക്കുന്നത്. സംഗീതം ആസ്വദിച്ച് കായല്‍ സൗന്ദര്യം നുകരാനായി എഫ്എം റേഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്. ബീച്ചിന്റെ സവിശേഷതകളിലൊന്ന് വഴിയോര ശില്‍പങ്ങളാണ്. ലളിതകല അക്കാദമിയാണ് ഈ സത്യഗ്രഹസ്മൃതി ഉദ്യാനം ഒരുക്കിയിരിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ അധികരിച്ച് വിവിധ ശില്‍പികള്‍ തയറാക്കിയിരിക്കുന്ന പത്തു ശില്‍പങ്ങളാണ് ബീച്ചിലേക്കുളള നടപ്പാതയിലുള്ളത്. വൈക്കം ബോട്ട്‌ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വൈക്കം-തവണക്കടവ് റൂട്ടില്‍ ഒരു ബോട്ട്   യാത്രയുമാകാം. രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ടായ ആദിത്യയില്‍ കയറി ഗമയിലൊരു യാത്രയും നടത്താം. 20 മിനിറ്റോളമെടുക്കും തവണക്കടവിലെത്താന്‍. ബോട്ടില്‍ മറുകരയിലെത്തിയാല്‍ ... Read more

തെയ്യരൂപത്തില്‍ ബേക്കല്‍ ബീച്ചില്‍ തീര്‍ത്ത അമ്മ ശില്പം ഇനിയില്ല

ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അന്തരിച്ച ശില്‍പി എം ബി സുകുമാരാന്‍ ബേക്കല്‍ ബീച്ചില്‍ നിര്‍മ്മിച്ച അമ്മ ശില്‍പം ഇനിയില്ല. കാലപഴക്കം മൂലമാണ് അമ്മ സങ്കല്‍പ്പം മിന്‍ നിര്‍ത്തി തെയ്യരൂപത്തില്‍ തീര്‍ത്ത ശില്‍പം തകര്‍ന്ന് വീണത്. രണ്ടു വര്‍ഷമായി കേടുപാട്‌ സംഭവിച്ച ശില്‍പം തകരഷീറ്റ്‌ കൊണ്ട് മൂടി വെച്ച് നിലയിലായിരുന്നു. തകര്‍ന്ന ശില്‍പത്തിന് മാറ്റം വരുത്തി നന്നാക്കിയെടുക്കണമെന്ന് ആവശ്യവുമായി ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് എന്ന പേരുള്ള നവമാധ്യമ സംഘം മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ശില്പം എന്നത് ഒരു ശില്പിയുടെ സര്‍ഗാത്മകമായ പ്രവൃത്തിയാണെന്നും അതിനാല്‍ ഒരാള്‍ നിര്‍മിച്ച ശില്പത്തിന്റെ അറ്റകുറ്റപ്പണിക്കായി മറ്റൊരു കലാകാരനെ ഉപയോഗിക്കുന്നത് സാധ്യമല്ലാത്തതുകൊണ്ടാണ് അത് പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചത്. ആര്‍ട്ട് ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ബി.ആര്‍.ഡി.സി. നടപ്പാക്കുന്നത്. പൊളിഞ്ഞ ശില്പത്തിന് പകരമായി പുതിയ ശില്പം സ്ഥാപിക്കുമെന്നും ബി.ആര്‍.ഡി.സി. അധികൃതര്‍ അറിയിച്ചു.

മൂന്നാര്‍-മറയൂര്‍ വനമേഖല ശുദ്ധീകരിക്കാന്‍ മൈ വേസ്റ്റ് പദ്ധതി

മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയ്ക്കിരുവശവുള്ള വനമേഖല ശുദ്ധീകരിക്കുന്നതിനായി മൈ വേസ്റ്റ് പദ്ധതിതുടങ്ങി. മൂന്നാര്‍ വനംവകുപ്പും ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് കണ്‍സെര്‍വേഷന്‍ സംഘടനയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഡി.എഫ്.ഒ. എസ്.നരേന്ദ്രബാബു, മൂന്നാര്‍ റെയ്ഞ്ച് ഓഫീസര്‍ ശുചീന്ദ്രനാഥ്, സംഘടന പ്രസിഡന്റ് ശെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതിലധികം വരുന്നവരാണ് ശുചീകരണ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്. സംസ്ഥാന പാതയില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് മുതല്‍ ലക്കം വെള്ളച്ചാട്ടം വരെയുള്ള വനമേഖലയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുകയും വീണ്ടും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുവാനുള്ള നടപടികളും ബോധവത്കരണ പരിപാടികളും ഉള്‍പ്പെട്ടതാണ് പദ്ധതി. സംസ്ഥാന പാതയിലെ എട്ടാംമൈലില്‍ രണ്ട് ലോഡ് മാലിന്യവസ്തുക്കളും മദ്യക്കുപ്പികളും സംഘം ശേഖരിച്ചുമാറ്റി. വനമേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ചില ഭാഗങ്ങളില്‍ വേലികള്‍ സ്ഥാപിച്ചു. ഈ മേഖലയിലുള്ള അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡി.എഫ്.ഒ. എസ്.നരേന്ദ്രബാബു അറിയിച്ചു. തുടര്‍ച്ചയായ ശുദ്ധീകരണവും നിരീക്ഷണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

14 വര്‍ഷത്തിന്റെ നിറവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്, 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയിരുന്നു. രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രധാന സര്‍വ്വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം – കൊച്ചി, തിരുവന്തപുരം – ചെന്നൈ, കൊച്ചി – കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര സര്‍വ്വീസുകളുമുണ്ട്. നിലവില്‍ ദിവസേന 93 സര്‍വ്വിസുകളും ആഴ്ചയില്‍ 649 സര്‍വ്വീസുകളുമാണ് പ്രധാനമായുമുള്ളത്. തിരുവനന്തപുരത്തു നിന്ന് 33 കൊച്ചിയില്‍ നിന്ന് 49 കോഴിക്കോട്ട് നിന്ന് 54 കണ്ണൂരില്‍ നിന്ന് 23 മംഗലാപുരത്ത് നിന്ന് 30 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ സര്‍വ്വീസുകള്‍.2018 19 വര്‍ഷങ്ങളില്‍ 4.34 ദശലക്ഷം പേര്‍ യാത്രചെയ്തിരുന്നു. ഇതില്‍ മുക്കാല്‍ പങ്കും കേരളത്തില്‍ നിന്നുളള യാത്രക്കാരാണ്. പതിന്നാലാം ... Read more

വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കി ജനമൈത്രി ക്യാന്റീന്‍

വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മിതമായ നിരക്കില്‍ ചായയും പലഹാരവും ഒരുക്കി ജനമൈത്രി പൊലീസ് ക്യാന്റീന്‍. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ടൗണില്‍ ആര്‍ഒ ജങ്ഷനിലെ മിനി ക്യാന്റീന്‍ വൃത്തിയിലും വെടിപ്പിലും മികവാര്‍ന്നതാണ്. ക്യാന്റീന്‍ മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം. മറ്റ് ഹോട്ടലുകളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ക്യാന്റീനില്‍ ചെറുകടിയും ചായയും ലഭിക്കുക. ഉച്ചയൂണ് മിതമായ നിരക്കില്‍ പൊതിയാക്കി കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സാജന്‍ സേവ്യര്‍, എസ്‌ഐ സുരേഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.