Category: Malayalam

മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു

ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന്‍ തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്

  കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. കേരളത്തിലൊട്ടാകെ 176 കടുവകള്‍ ഉണ്ട്. അതേ സമയം ഒരു വയസില്‍ താഴെയുള്ള കടുവ കുഞ്ഞുങ്ങളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇവയടക്കം 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ല. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് ... Read more

കോഴിക്കോട് ഡി ടി പി സി അക്വേറിയം ഉടന്‍ തുറക്കും

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ സമയത്താണ് ഇത് അടച്ചിട്ടത്. വിനോദസഞ്ചാരികള്‍ കുറഞ്ഞതും ഇതിനുകാരണമായി. പിന്നീട് നടത്തിപ്പിന്റെ കരാര്‍ കാലാവധിയും കഴിഞ്ഞു. ഡി.ടി.പി.സി.യില്‍ സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പുചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു. പത്തുമാസത്തോളം അടഞ്ഞുകിടന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ ഗേറ്റിന്റെ പലകമ്പികളും അടര്‍ത്തിമാറ്റിയ നിലയിലാണ്. കൂടാതെ, കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.

സഞ്ചാരികള്‍ക്ക് പുത്തന്‍ വിനോദവുമായി മലരിക്കല്‍ ടൂറിസം

അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പുത്തന്‍ വിനോദങ്ങളൊരുക്കി മലരിക്കല്‍ ടൂറിസം കേന്ദ്രം. നെല്‍കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞപ്പോള്‍ കായല്‍ പ്രതീതിയുണര്‍ത്തുന്ന സൗന്ദര്യക്കാഴ്ചയാണ് പ്രകൃതി സമ്മാനിക്കുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ പ്രദേശത്തുള്ള ഒമ്പതിനായിരം- തിരുവായ്ക്കരി 1800 ഏക്കര്‍ പാടശേഖരത്തിലെ ഓളപ്പരപ്പില്‍ വള്ളംതുഴഞ്ഞ് നടക്കാനും സൂര്യാസ്തമനം വീക്ഷിക്കാനുമാണ് ഇപ്പോള്‍ അവസരം ഒരുങ്ങുന്നത്. നാടന്‍വള്ളങ്ങള്‍ തുഴയാന്‍ പഠിക്കണമെങ്കില്‍ ഇവിടെ അതിനും അവസരം ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി എന്നിവര്‍ അറിയിച്ചു. ആഴംകുറഞ്ഞ പാടശേഖരത്തില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം സൊസൈറ്റി സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുംവിധം തുച്ഛമായ സര്‍വീസ് ചാര്‍ജ് മാത്രമാണ് സൊസൈറ്റി ഈടാക്കുന്നത്. മീനച്ചിലാര്‍ -മീനന്തറയാര്‍ -കൊടൂരാര്‍ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല്‍ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കംകുറിക്കുന്നത്.

കോടമഞ്ഞ് നിറയുന്ന നന്ദി ഹില്‍സിന്റെ പ്രത്യേകതകള്‍

കര്‍ണാടകയുടെ തലസ്ഥാനമായ ബംഗ്ലൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹില്‍സ്. ടിപ്പു സുല്‍ത്താന്‍ തന്റെ വേനല്‍ക്കാല വസതി യായി നന്ദി ഹില്‍സിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു.അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നന്ദി ഹില്‍സ് ഏറെ ആകര്‍ഷിക്കുന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹില്‍സ്. കബ്ബന്‍ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത് നന്ദി ഹില്‍സില്‍ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹില്‍സില്‍ അനവധി ഫോട്ടോഗ്രാഫേര്‍സ് വന്നുപോകുന്നു. ചൂടു കാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രിവരെയുമാണ് ഇവിടെ താപനില. രാവിലെ 6 നോടടുത്ത് സഞ്ചാരത്തിനു തുറന്നു തരുന്ന നന്ദി ഹില്‍സ് ഒരു അദ്ഭുതം തന്നെയാണ്….നന്ദി ഹില്‍സിന്റെ അടിവാരത്തില്‍ നിന്നും 3 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുകളിലെ പ്രവേശന കവാടത്തില്‍ എത്താം. ... Read more

ചരിത്രമേറെയുള്ള തമിഴ്‌നാട് ; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ദ്രാവിഡ സംസ്‌കാരത്തിന്റെ ഹൃദയം…വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചകളുമായി കാത്തിരിക്കുന്ന നാട്…തമിഴ്‌നാട്. നൃത്തവും സംഗീതവും ഒക്കെയായി സംസ്‌കാരത്തിന്റ മറ്റൊരു രീതിയിലേക്ക് ആളുകളെ കൈപിടിച്ചുയര്‍ത്തുന്ന ഇടം…സഞ്ചാരികളെയും തീര്‍ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. തമിഴ്‌നാട് പേരുകേട്ടിരിക്കുന്ന 10 കാര്യങ്ങള്‍ പരിചയപ്പെടാം. മീനാക്ഷി അമ്മന്‍ ക്ഷേത്രം, മധുരൈ മൂവായിരത്തിഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ചയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും. ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടര്‍ന്ന് ശിവ ഭക്തനായ ഇന്ദ്രന്‍ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. അതാണ് ഈ ... Read more

ഇപ്പോള്‍ കാണണം ഈ ദേശീയോദ്യാനങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത ജൈവവൈവിധ്യമാണ് നമ്മുടെ നാടിന്റെ പ്രത്യേകത.വ്യാവസായിക വത്കരണത്തിന്റെയും ആധുനീക വത്കരണത്തിന്റെയും ഈയൊരു കാലഘട്ടത്തില്‍ പോലും വളരെ ഭംഗിയായി നിലനിന്നു പോകുന്ന പാരിസ്ഥിതിക നിലവാരം മിക്കയിടത്തും കാണാം. ഇതിന് സഹായിക്കുന്നതാവട്ടെ നമ്മടെ നാട്ടിലെ ദേശീയോദ്യാനങ്ങളും. ഇന്ത്യയിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടാം. കാസിരംഗ ദേശീയോദ്യാനം ആസാമിന്റെ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്റെ മൊത്തം വിസ്തൃതി 429.93 സ്‌ക്വയര്‍ കിലോമീറ്റര്‍ ആണ്. ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. ഒറങ്ങ് ദേശീയോദ്യാനം ചെറിയ കാസിരംഗ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഇടമാണ് ഒറങ്ങ് ദേശീയോദ്യാനം. ... Read more

യാത്രികരെ അമ്പരിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

പല സഞ്ചാരികള്‍ക്കും യാത്രയുടെ തിരക്കിനിടയില്‍ വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്ടപ്പെടുത്താനാണ് മിക്ക സഞ്ചാര പ്രേമികളുടെയും വിധി. അതുകൊണ്ട് താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര ഹിമാലയന്‍ താഴ്വരകളിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധര്‍ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഏകദേശം 3500 വര്‍ഷം മുമ്പേ ജനവാസം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. 1200 ഏക്കറുകളിലാണ് ഈ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെ. ശ്വാസം പിടിച്ച് മാത്രമേ ഈ ഉയരകാഴ്ചകള്‍ ആസ്വദിക്കാനാവൂ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അഥവാ പാലം വിമാനത്താവളം. ന്യൂഡല്‍ഹിയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്ക് ... Read more

താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട്  ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ തടസ്സപ്പെട്ടിരുന്നു. ചിപ്പിലത്തോട് ബസ് ഇറങ്ങി നടന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്നത്തെ യാത്ര. പിന്നീട് അറ്റകുറ്റപണികൾ നടത്തിയാണ് യാത്ര പഴയരീതിയിൽ പുനഃസ്ഥാപിച്ചത്. മഴക്കാലമാകുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്താനായാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്‍, എന്‍ എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ ... Read more

ടൂറിസം രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ബി ആര്‍ ഡി സി

സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാല് മടങ്ങോളം വളര്‍ച്ചാ നിരക്ക് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങളായി ടൂറിസം രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ല വന്‍ നേട്ടമാണ് കൈവരിച്ചത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി ആര്‍ ഡി സി)ആരംഭിച്ച സ്‌മൈല്‍ പദ്ധതി സൃഷ്ടിച്ച മികച്ച ചലനങ്ങളുടെ നേട്ടമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 24 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബി ആര്‍ ഡി സിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു സ്‌മൈല്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള പുതിയൊരു ടൂറിസം വികസന മാതൃകയാണ് ‘സ്മൈല്‍’ പദ്ധതി. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. 57 സംരംഭകര്‍ നടത്തുന്ന 27 സ്മൈല്‍ സംരംഭങ്ങളാണ് കാസര്‍കോഡ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി പ്രതിദിനം 200-ല്‍ ... Read more

മുഖം മിനുക്കി ബക്കിങ്ഹാം; ആകാംഷയോടെ ലോകം

ബ്രിട്ടന്‍ രാജകുടുംബത്തിന്റെ പ്രൗഢിയുടെ പ്രതീകമാണ് ബക്കിങ്ഹാം കൊട്ടാരം. അടുത്തിടെ കൊട്ടാരം അറ്റകുറ്റപണികള്‍ക്കായി അടച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കോടികള്‍ പൊടിപൊടിച്ചാണ് രാജകുടുംബം ഇക്കുറി കൊട്ടാരം നവീകരിക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരത്തിന്റെ ഔദ്യോഗികപേജിലൂടെ അധികൃതര്‍ കൊട്ടാരത്തില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ചിത്രം പുറത്തുവിട്ടിരുന്നു. കൊട്ടാരത്തിലെ കിഴക്കു ഭാഗത്തായി നടത്തിയ അറ്റകുറ്റപ്പണിയുടെ മുന്‍പും പിന്‍പും ഉള്ള ചിത്രമാണ് പങ്കുവയ്ക്കപ്പെട്ടത്. നീളന്‍ ഇടനാഴി പോലെ തോന്നിക്കുന്ന കൊട്ടാര അകത്തളത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ രാജകുടുംബാംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ബാല്‍ക്കണിയിലേക്ക് നയിക്കുന്ന ഇടനാഴിയാണിത്. പഴയ ചുവന്ന നിറത്തിലെ ഭിത്തികളും കര്‍ട്ടനുകളും കാര്‍പെറ്റുകളും എല്ലാം നീക്കം ചെയ്ത ശേഷം ആധുനികശൈലിയിലാണ് പുതിയ രൂപകല്‍പന. ഏകദേശം ഇരുന്നൂറോളം ചിത്രങ്ങളാണ് മോടികൂട്ടുന്നതിന്റെ ഭാഗമായി കൊട്ടാരത്തില്‍ നിന്നും നീക്കം ചെയ്തത്. അതുപോലെ നിരവധി കണ്ണാടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ദുഷ്‌കരമായിരുന്നെന്നു കാണിക്കാനായി കൊട്ടാര അധികൃതര്‍ ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കള്‍ ബ്രിട്ടനിലെ വിവിധ മ്യൂസിയങ്ങളില്‍ ... Read more

ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ദ്രവ്യപ്പാറയുടെ വിശേഷങ്ങള്‍

തിരുവനന്തപുരത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ തലസ്ഥാന നഗരത്തില്‍ കാണാമെങ്കിലും അതിന്റെയൊന്നും ഒരു ബഹളവും തിരക്കും ഈ നാടിനില്ല. പൂവാറും പൊന്മുടിയും ബോണാക്കാടും അഗസ്ത്യാര്‍കൂടവും ഒക്കെ തേടി സഞ്ചാരികള്‍ ഇവിടേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ അറിയപ്പെടാത്ത ഇടങ്ങള്‍ ഏറെയുണ്ട് എന്നത് മറക്കരുത്. പുറംനാട്ടുകാര്‍ക്ക് അന്യമായ, പ്രദേശവാസികളുടെ വാക്കുകളിലൂടെ മാത്രം അറിയപ്പെടുന്ന നൂറുകണക്കിനിടങ്ങള്‍. അവയില്‍ പലതും ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ക്കും അതിശയങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടാവില്ല. അത്തരത്തിലൊരിടമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം അധികമാരുടെയും കണ്ണില്‍പ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ദ്രവ്യപ്പാറയുടെ വിശേഷങ്ങളിലേക്ക്… ദ്രവ്യപ്പാറ പഴമയുടെ കഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന മിത്തുകളും ഒക്കെയായി തലയുയര്‍ത്തി നില്‍ക്കുന്ന നാടാണ് ദ്രവ്യപ്പാറ. ഒരിക്കല്‍ ഇവിടെ എത്തിയാല്‍ തിരികേ പോകണമോ എന്നു നൂറുവട്ടം ചിന്തിപ്പിക്കുന്ന ഈ നാട് അമ്പൂരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയുടെ വ്യൂ പോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. നെല്ലിക്കാമലയുടെ മുകളില്‍ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളില്‍ ... Read more

കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണുവാന്‍

കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്‌കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്‌നോര്‍കലിങ്. ഇതാ ഇന്ത്യയില്‍ സ്‌നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം… ആന്‍ഡമാന്‍ ദ്വീപുകള്‍ സ്‌നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ കടലിലിറങ്ങും എന്നതില്‍ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, ട്രക്കിങ്ങ് റൂട്ടുകള്‍ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്‌നോര്‍ക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്‌ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്‌നോര്‍കലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്. നേത്രാണി ഐലന്‍ഡ്, ... Read more

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ നിരക്ക് പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും പേരുകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. ഇതിനു പുറമെ മൂല്യ വര്‍ധിത നികുതികൂടി നല്‍കണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നല്‍കേണ്ടത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിവിധ പാക്കേജുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ജനറല്‍ പാക്കേജ് വിഭാഗത്തിന്റെ പേര് അല്‍ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അല്‍മുയസ്സര്‍ പാക്കേജിന്റെയും പേരുകള്‍ ഇക്കോണമി -1, ഇക്കോണമി -2 എന്നാക്കിയും മാറ്റി. ഹജ്ജ് സര്‍വീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സര്‍വീസ് കമ്പനികളുടെ സൈന്‍ ബോര്‍ഡുകള്‍ക്കും ഏകീകൃത നിറം നല്‍കും. സേവന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളുടെ ... Read more

കോവിലൂര്‍ കണ്ടതിലേറെ കാഴ്ചകളുമായി കാത്തിരിക്കുന്ന ഗ്രാമം

പറഞ്ഞും കണ്ടും തീര്‍ത്ത മൂന്നാറിനെക്കുറിച്ച് കൂടുതലെന്താണ് പറയുവാനുള്ളതെന്നല്ലേ… മൂന്നാറല്ല… മൂന്നാറില്‍ നിന്നും പത്തു നാല്പത് കിലോമീറ്റര്‍ അകലെ അധികമൊന്നും ആളുകള്‍ കടന്നു ചെന്നിട്ടില്ലാത്ത ഒരു നാട്. തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയും ആരെയും ഒന്നു കൊതിപ്പിക്കുന്ന കൃഷികളും പച്ചപ്പുമായി കിടക്കുന്ന കോവിലൂര്‍. കോവിലുകളുടെ നാട് എന്ന കോവിലൂര്‍. മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാടിന്റെ വിശേഷങ്ങളറിയേണ്ടെ? കോവിലൂര്‍ മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോവിലൂര്‍ സഞ്ചാരികളുടെ ലിസ്റ്റില്‍ അധികം കയറിയിട്ടില്ലാത്ത നാടാണ്. വട്ടവടയെന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിനോട് ചേര്‍ന്നാണ് കോവിലൂരുള്ളത്. കാര്‍ഷിക ഗ്രാമമെന്നറിയപ്പെടുന്ന ഇവിടേക്ക് സ്ഥലങ്ങള്‍ കീഴടക്കുവാനുള്ള മനസ്സുമായല്ല പോകേണ്ടത്…പകരം കാഴ്ചകളെ കണ്ണു തുറന്ന് കണ്ട് പ്രകൃതിയെ അറിയുവാനുള്ള മനസ്സുമായി വേണം ഇവിടേക്ക് പോകുവാന്‍. കോവിലൂര്‍ എന്നാല്‍ കോവിലുകളുടെ ഊര് എന്നാണ് കോവിലൂര്‍ എന്ന വാക്കിനര്‍ഥം. തമിഴ്‌നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ഉവിടം ഒറ്റപ്പെട്ട തുരുത്താണ് എന്നു പറഞ്ഞാലും തെറ്റില്ല. കുറഞ്ഞത് ഒരു അറുപത് വര്‍ഷമെങ്കിലും പിന്നോട്ടടിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ... Read more