Category: Malayalam
സഞ്ചാരികള്‍ക്കായി ആപ്പ് ഒരുക്കി നീലക്കുറിഞ്ഞി സീസണ്‍ 2018
നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ‘ നീലക്കുറിഞ്ഞി സീസണ്‍ 2018 ‘ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ ജീവന്‍ ബാബു കെ. മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നീലക്കുറിഞ്ഞി സീസണ്‍ 2018 എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനുമാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐ.റ്റി. മിഷന്റെയും സഹകരണത്തോടെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.
സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഖോര്‍ഫക്കാന്‍ തീരം ഒരുങ്ങുന്നു
യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്‍ഫക്കാന്‍ തീരത്ത് വന്‍ പദ്ധതി ഒരുങ്ങുന്നു. മലകളും പച്ചപ്പും വിശാലമായ തീരവും ഒരുമിക്കുന്ന ഇടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട ഇടമാണ്. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ്, ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ആണു പദ്ധതി നടപ്പാക്കുക. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഖോര്‍ഫക്കാനില്‍ രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു ലക്ഷ്യമിടുന്നതെന്നു ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാസിം അല്‍ സര്‍കാല്‍ പറഞ്ഞു. അറേബ്യന്‍ മേഖലയിലെ ഏറ്റവും സൗന്ദര്യമുള്ള തീരദേശമേഖലകളില്‍ ഒന്നാണിത്. പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്തവിധമാകും പദ്ധതികള്‍ നടപ്പാക്കുക. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖോര്‍ഫക്കാന്‍ മാറും. കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഖോര്‍ഫക്കാനിലെ വാദി ഷിയിലും ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അല്‍ റഫൈസ ഡാം, ഖോര്‍ഫക്കാന്‍-ഷാര്‍ജ റോഡ് പദ്ധതി, ഖോര്‍ഫക്കാന്‍ ടണല്‍ എന്നിവിടങ്ങളിലും ... Read more
ബാണസുരസാഗറിന്റെ ഭംഗി ഇനി സിപ്പ് ലൈനിലൂടെ ആസ്വദിക്കാം
ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്‌സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്‌സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്നും ഇവര്‍ പറഞ്ഞു. ഡാമിന്റെ പരിസരപ്രദേശത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍. ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ ഭാഗമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതിനുമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് ‘മഡി ബൂട്‌സ് വക്കേഷന്‍’ സിപ് ... Read more
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്‍റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ നടന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. സന്നിധാനത്ത് സ്ത്രീള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാവില്ല. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നതും സ്ത്രീകള്‍ പ്രാദേശികമായി മറ്റ് അയ്യപ്പന്‍മാരോടൊപ്പമോ, കുടുംബവുമായിട്ടോ വന്ന് ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ളതിനാലാണിത്. സ്ത്രീള്‍ക്കായി പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. ടോയിലറ്റുകള്‍ക്ക് പ്രത്യേകം നിറം നല്‍കി വേര്‍തിരിക്കും. സന്നിധാനത്ത് തീര്‍ത്ഥാടകരെ താമസിപ്പിക്കുന്നത് നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാല്‍ പമ്പയിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടാവണം. രാത്രിയില്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ തങ്ങുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണിത്. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വര്‍ദ്ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. ... Read more
ആലപ്പുഴയ്ക്ക് കരുത്തേകാന്‍ ബോട്ട് റാലിയുമായി ഡി റ്റി പി സി
പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും തുടര്‍ന്ന് ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ബോട്ട് റാലി ആരംഭിക്കും. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങളും കൂടിയാണ് റാലി നടത്തുന്നത്. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാം. ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ... Read more
കേരളത്തിലെ നിരത്തുകളില്‍ വരുന്നു ഇലക്ട്രിക്ക് ഓട്ടോകള്‍
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ വൈദ്യൂത ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്‌കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ വിലയുടെ ശതമാനമോ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനം. വാഹന നികുതിയില്‍ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ പെര്‍മിറ്റും ചാര്‍ജ് ചെയ്യാന്‍ സബ്‌സിഡി നിരക്കില്‍ വൈദ്യൂതിയും നല്‍കും. നയം പ്രാവര്‍ത്തികമാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി നഗരങ്ങളില്‍ വൈദ്യുതി ഓട്ടോകള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരില്‍ ഉണ്ടായിരിക്കുന്ന ധാരണ.രണ്ടുവര്‍ഷത്തിനകം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന അന്‍പതിനായിരം ഓട്ടോകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് കാറുകള്‍, പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ എന്നിവയും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.ആയിരം ചരക്കുവാഹനങ്ങള്‍, മൂവായിരം ബസുകള്‍, നൂറ് ബോട്ടുകള്‍ ... Read more
ഓഫ് റോഡ് പതിപ്പിറക്കി ബെന്‍സ്
ഓഫ് റോഡ് ഡ്രൈവിങ് എല്ലാവര്‍ക്കും ആവേശമാണ്. സഞ്ചാര പ്രിയരായ പലരും സ്വന്തം വാഹനം രൂപമാറ്റം നടത്തുന്നതും പതിവാണ്. എന്നാല്‍ വാഹനത്തിന്റെ യാതൊരു മാറ്റവും വരുത്താതെ ആഡംബര ഓഫഅ റോഡ് സവാരി ഒരുക്കുകയാണ് ബെന്‍സ് ഇക്ലാസ് ഓള്‍ ടെറൈന്‍ ജി.എല്‍.ഇ. ശ്രേണി ആസ്പദമാക്കിയാണ് ബെന്‍സ് പുറത്തിറക്കിയ ഇ ക്ലാസ് ഓള്‍ ടെറൈന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി തുടങ്ങി. രാജ്യാന്തര വിപണിയിലും ഇ ക്ലാസ് സെഡാന്റെ ഓഫ്‌റോഡ് പതിപ്പാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം പുറംമോടിയിലും മാറ്റങ്ങളുമായാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍ എത്തിയിരിക്കുന്നത്. ക്രാമിയം ഗ്രില്‍, മുന്‍ ബമ്പറിലെ സ്‌കിഡ് പ്ലേറ്റ്, വശങ്ങളില്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള കറുത്ത ക്ലാഡിങ് എന്നിവയാണ് ഇ ക്ലാസ് ഓള്‍ ടെറൈനിന് ഓഫ് വാഹനത്തിന്റെ ഭാവം പകരുന്നത്. സില്‍വര്‍ ഫിനീഷിങ് റൂഫ് റെയിലുകള്‍ 19 ഇഞ്ച് അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍ വീല്‍ ആര്‍ച്ചുകളിലെ ക്ലാഡിങ്ങുകള്‍ ഇരട്ട എക്‌സ്‌ഫോസ്റ്റിലേക്ക് നീളുന്ന ബാക്ക് സ്‌കിഡ് ... Read more
നവകേരള നിർമ്മാണത്തിൽ കൈ കോർത്ത് ആസ്റ്റർ
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തിലൂടെ കടന്ന് പോയ കേരളത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. നവകേരള നിര്‍മ്മാണത്തിനായി 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് പ്രഖ്യാപിച്ച 15 കോടി രൂപയില്‍ നിന്ന് രണ്ടര കോടി രൂപ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും പ്രളയത്തില്‍ നശിച്ച പ്രദേശങ്ങളിലെ വീടുകള്‍ നന്നാക്കുന്നതിനുമുള്ള ആംസ്റ്റര്‍ ഹോംസ് പദ്ധതിക്കാണ് ബാക്കി തുക വിനിയോഗിക്കുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡോ ആസാദ് മൂപ്പന്‍ പദ്ധതി പ്രഖ്യാപനം നടത്തിയത്. പുനര്‍നിര്‍മ്മാണ പദ്ധതയിലൂടെ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരില്‍ സ്വന്തമായി ഭൂമി കൈവശമുള്ളവര്‍ക്ക് വ്യക്തിഗതമായി തന്നെ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും, സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുമെങ്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ഒരു കൂട്ടം പേര്‍ക്ക് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും, വിദഗ്ദ്ധരുടെ വിലയിരുത്തലിലൂടെ ഭാഗികമായി നാശം സംഭവിച്ച ... Read more
ആയിരങ്ങളെത്തി: കേരള ട്രാവൽ മാർട്ടിന് കൊടിയിറങ്ങി ; അടുത്ത കെ ടി എം 2020ൽ
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട്-2018 സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രളയത്തിനു ശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്‍റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെടിഎം-2018 കേരള ടൂറിസം ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ടൂറിസം മേഖലയെ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം പ്രളയാനന്തര കേരളത്തിന്‍റെ അതിജീവനം കൂടിയാണ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ ലോകമറിഞ്ഞത്. 66 രാജ്യങ്ങളില്‍ നിന്നായെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1090 പ്രതിനിധികളും പൂര്‍ണതൃപ്തരായാണ് കെടിഎം പത്താം ലക്കത്തില്‍ നിന്നും മടങ്ങിയത്. കേരള ട്രാവല്‍ മാര്‍ട്ടില്‍ വിശ്വാസമര്‍പ്പിച്ചതിന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു ബയര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ... Read more
കേരളത്തിലിനി സമുദ്രവിനോദ സഞ്ചാരം: നെഫര്‍റ്റിറ്റി ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ തയാര്‍
കേരളത്തിന്‍റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്. കൊച്ചിയില്‍ അവസാനിച്ച കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ച് അവരുടെ മനം കവര്‍ന്ന ആഡംബര കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. ത്രീഡി തിയേറ്റര്‍, എയര്‍ കണ്ടീഷന്‍ഡ് ഹാള്‍, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍-ലൗഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള കപ്പലിന് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഒന്നര വര്‍ഷമെടുത്താണ് കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് കപ്പലിന്‍റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ട് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈജിപ്ഷ്യന്‍ രാജ്ഞി നെഫര്‍റ്റിറ്റിയുടെ പേരു നല്‍കിയിട്ടുള്ള കപ്പല്‍ സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ ഈജിപ്റ്റിനെയാണ്. ഈ സമുദ്രയാനം ... Read more
കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യം: ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിനോട് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നതെന്ന് കെടിഎം-2018 ന്‍റെ സമാപന ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സെല്ലര്‍മാരെ ഉള്‍പ്പെടുത്താന്‍ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന കാര്യം കെടിഎം സൊസൈറ്റി പരിഗണിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രളയത്തെ തുടര്‍ന്നുണ്ടായിരുന്ന ആശങ്കകള്‍ നീക്കാന്‍ കെടിഎമ്മിലൂടെ സാധിച്ചതും വലിയ നേട്ടമാണെന്ന്റാണി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെടിഎമ്മിനെത്തിയ ബയര്‍മാരില്‍നിന്ന് കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് ഒന്നും മറച്ചുവച്ചില്ല എന്നുള്ളതാണ് ഈ മേളയുടെ പ്രത്യേകതയെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. മറിച്ച് പ്രളയബാധയില്‍ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവനകള്‍ അവരെ നേരിട്ട് മനസിലാക്കി ... Read more
പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ ജനസൗഹൃദമാകണം: കെടിഎം സെമിനാര്‍
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് കേരളത്തിലെ ‘ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, മുന്‍ പ്രസിഡന്‍റ് റിയാസ് അഹമ്മദ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ജടായു ടൂറിസം പദ്ധതി സിഇഒ അജിത് കുമാര്‍ ബലരാമന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധി ജോസഫ്, തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മദന്‍കുമാര്‍ എം കെ, ഹോംസ്റ്റേ സംരംഭക രഞ്ജിനി മേനോന്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയാണ് പൈതൃകം എന്ന് റിയാസ് കോമു പറഞ്ഞു. ഒന്നാം ലക്കം മുതല്‍ ജനങ്ങളുടെ കഥയാണ് ബിനാലെ പറഞ്ഞത്. അതു കൊണ്ടു തന്നെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ പൊതുസമൂഹം ബിനാലെയെ ഏറ്റെടുത്തതെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ലാറ്റിന്‍ അമേരിക്കയിലും, ആഫ്രിക്കയുടെ കോണിലിരിക്കുന്നവര്‍ക്കും ഇത് ... Read more
ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി
ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 ഹോട്ടല്‍ മുറികളും നിരവധി സ്യൂട്ടുകളും 700 വില്ലകളും ഫ്‌ളാറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ഷോറൂമുകളും ആര്‍ട്‌സ് അക്കാദമിയും ഇവിടെ സജ്ജീകരിക്കും. 26,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍ക്കൊള്ളിച്ച് നിയോം എന്ന പേരില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഭാഗമായാണിതും. നിക്ഷേപം നടത്താന്‍ സന്നദ്ധരാവുന്ന സ്വകാര്യ കമ്പനികള്‍ക്കും ആകര്‍ഷകമായ അവസരങ്ങള്‍ ഒരുക്കും. നിക്കോളാസ് നേപിള്‍സിനെ പദ്ധതിയുടെ സി.ഇ.ഒ ആയി സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read more
ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും
യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള്‍ ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ കാല്‍മുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കണം. സുതാര്യ വസ്ത്രങ്ങള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പം കായംകുളത്തിന് സ്വന്തം
കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യക കായംകുളത്ത് തയ്യാറായി. 34 അടി നീളവും 26 അടി പൊക്കവുമുള്ള ബൃഹത്തായ ഈ ശില്പം പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ശില്പി ജോണ്‍സ് കൊല്ലകടവാണ് മത്സ്യകനയെ സൃഷ്ടിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യകാശില്പം, ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ പൊതു ശില്പം എന്നീ പ്രത്യേകതയുള്ള ഈ ശില്പം കായംകുളത്തിന് ടൂറിസം ഭൂപടത്തില്‍ വ്യക്തമായ സ്ഥാനമുണ്ടാക്കും. സംസ്ഥാന ടൂറിസം വകുപ്പ് 6,40,000 രൂപയാണ് അനുവദിച്ചത്. പക്ഷെ 14 ലക്ഷം രൂപയ്ക്കു മുകളില്‍ നിര്‍മ്മാണത്തിനായി ശില്പിക്കു ചെലവായിട്ടുണ്ട്. പല സമയങ്ങളിലായി 8 തൊഴിലാളികളും ശില്പിയോടൊപ്പം നിര്‍മ്മാണത്തില്‍ പങ്കെടുത്തു. നിര്‍മ്മാണത്തിനായി ഡ്രോയിംഗ് തയ്യാറാകുമ്പോള്‍, മറ്റൊരു ശില്പിയുടെയും വര്‍ക്ക് കോപ്പി ചെയ്യരുതെന്ന് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമുള്ളതുകൊണ്ടാണ്, ആരും ദര്‍ശിച്ചിട്ടില്ലാത്ത ഒരു മോഡല്‍ തയ്യാറാക്കി ശില്പി കായംകുളം മത്സ്യകന്യകയെ സൃഷ്ടിച്ചത്. മൂന്നര വര്‍ഷത്തെ ശ്രമം വേണ്ടി വന്നു നിര്‍മ്മാണം പൂര്‍ത്തിയാവാന്‍. സര്‍ക്കാര്‍ കൊടുത്ത പണം തികയാതെ വന്നപ്പോള്‍ ശില്പി ... Read more