Category: Malayalam
ബംഗളൂരുവിന് ഒരു ട്രെയിൻ കൂടി; ഹംസഫർ ഫ്ലാഗ് ഓഫ് 20 ന്
ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു. ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വ്യാഴം, ശനി എന്നി ദിവസങ്ങളിൽ വൈകിട്ട് 6.50 ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 10.45 ന് ബാനസ് വാടിയിൽ എത്തും. അതുപോലെ വെള്ളി, ഞായർ എന്നി ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ്സ് യഥാക്രമം ശനി, തിങ്കൾ ... Read more
ആനവണ്ടിയെക്കൊണ്ട് തോറ്റു; ആനത്താരയ്ക്ക് അരികിലൂടെ ഇനി തോട്ടത്തില്‍ ഓടില്ല
ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് മടങ്ങുന്ന സര്‍വീസാണിത്. ഈ ബസിന്റെ തൊട്ടു മുമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയം മാറ്റി. ഇതോടെ, സ്വകാര്യ ബസിന് ആളെ കിട്ടാത്ത സ്ഥിതിയായി. നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും പ്രതിഷേധത്തിലാണ്.
ഹൗസ്ബോട്ട് റാലി മാറ്റി; പുതിയ തീയതി പിന്നീട്
ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി, ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്നു വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയൊക്കെ ഡിടിപിസി ആസൂത്രണം ചെയ്തിരുന്നു. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറു വള്ളങ്ങള്‍ എന്നിവ അണിനിരക്കുന്ന റാലി ഇത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായിരുന്നു. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ പൊതുജനങ്ങള്‍ക്കു കായല്‍ ... Read more
ഇന്ത്യന്‍ സമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി തന്നെ; യൂസുഫലിക്കും രവിപിള്ളയ്ക്കും മുന്നേറ്റം; ഫോര്‍ബ്സിന്റെ പുതിയ സമ്പന്ന പട്ടിക ഇങ്ങനെ
ഫോര്‍ബ്സ് മാഗസിന്‍ 2018ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശതകോടീശ്വരന്‍മാരില്‍ ഒന്നാമത് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി തന്നെ. പോയ വര്‍ഷം 38 ബില്ല്യണ്‍ ഡോളര്‍ ആയിരുന്ന അംബാനിയുടെ ആസ്തി ഇക്കുറി 47.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. വിപ്രോ തലവന്‍ അസിം പ്രേംജിയാണ് രണ്ടാമത്.ലക്ഷ്മി മിത്തല്‍ മൂന്നാമതും ഹിന്ദുജ കുടുംബം നാലാമതുമുണ്ട്. ഗൗതം അദാനി പത്താം സ്ഥാനത്തുണ്ട്. കോടീശ്വര പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ മുന്നില്‍. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി 4.75 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യന്‍ കോടീശ്വര പട്ടികയില്‍ ഇരുപത്തിയാറാം സ്ഥാനത്തെത്തി.പോയ വര്‍ഷം പട്ടികയില്‍ ഇരുപത്തിയേഴാമാനായിരുന്നു യൂസുഫലി. മലയാളികളില്‍ രണ്ടാമത് പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള രവി പിള്ളയാണ്.പോയ വര്‍ഷം 35 ആയിരുന്നു സ്ഥാനം .3.9 ബില്ല്യണ്‍ ഡോളറാണ് ആസ്തി. യു എ ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി ഇന്ത്യന്‍ കോടീശ്വരില്‍ മുപ്പത്തിയെട്ടാമനായുണ്ട്.സണ്ണി വര്‍ക്കി 62,ക്രിസ് ... Read more
നീലക്കുറിഞ്ഞി യാത്രക്ക് 5 മുതൽ നിരോധനം മലയോര മേഖലകളിൽ രാത്രി യാത്ര നിയന്ത്രണം; മഴവിനയിൽ കേരള ടൂറിസം
പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള കേരളത്തിലെ ടൂറിസം മേഖലയുടെ ശ്രമങ്ങൾക്കിടെ വീണ്ടും വഴിമുടക്കിയായി മഴ വരുന്നു. വെള്ളിയാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ സന്ദർശകരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര മേഖലകളിൽ രാത്രി യാത്രാ നിയന്ത്രണവുമുണ്ട്. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5-നു മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ... Read more
വീണ്ടും മഴ ശക്തമാവുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വിശദമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രളയം നൽകിയ ദുരന്തത്തിന്റെ ആഘാതം മാറും മുന്പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. ദീര്ഘുനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. ദീര്ഘ നാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബർ 5ന് മുൻപ് സുരക്ഷിതമായി ... Read more
ഗാന്ധിയന്‍ സേവന പുരസ്കാരം സിഎസ് വിനോദിന്
സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഗാന്ധിയന്‍ സേവന പുരസ്കാരം പ്രമുഖ ടൂറിസം സംരംഭകന്‍ സിഎസ് വിനോദിന്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയില്‍ നിന്നും വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 25 വര്‍ഷമായി ടൂറിസം രംഗത്ത് സജീവമാണ് വിനോദ്. പ്രളയക്കെടുതിക്കാലത്തെ സേവനത്തിനു നേരത്തെ സംസ്ഥാന ടൂറിസം വകുപ്പും വിനോദിനെ ആദരിച്ചിരുന്നു. ഐടിപി ടൂറിസം മാനേജേഴ്സ്, മണിമംഗലം നാച്വറല്‍ കോണ്‍സെപ്ട്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായ സിഎസ് വിനോദ് നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. ടൂറിസം രംഗത്തെ സംഘടനകളായ അറ്റോയ്, കാറ്റോ എന്നിവയുടെ വൈസ് പ്രസിഡണ്ടും ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ അപാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ്. ഭാര്യ; നിഷ വിഎസ്, മക്കള്‍; തിരുവനന്തപുരം സര്‍വോദയ സ്കൂള്‍ വിദ്യാര്‍ഥികളായ അനന്യ മണിമംഗലം, അമിത് മണിമംഗലം
അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!
നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട് പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന് തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക് റോഡിൽനിന്ന് കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും. ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ... Read more
ഗുജറാത്തിലെ അത്ഭുത ദ്വീപുകള്‍
ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്ന ഇടം പ്രധാന കാഴ്ചകള്‍: ഗംഗേശ്വര്‍ ക്ഷേത്രം – ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്. നഗോവ ബീച്ച് – ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ... Read more
കേരളം മനോഹരം ,മനമലിഞ്ഞ് ടൂർ ഓപ്പറേറ്റർമാർ
പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ പാത്ര നിര്‍മാണശാല എന്നീയിടങ്ങളാണ്. തുടര്‍ന്ന് ഗ്രാമീണ ജീവിതം മനസിലാക്കുന്നതിന് ആദിവാസി കോളനികളില്‍സന്ദര്‍ശനം നടത്തി. രണ്ടാം ദിനത്തില്‍ പൂക്കോട് തടാകം കുറുവാദ്വീപ്, സൂചിപ്പാറ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇടുക്കി സന്ദര്‍ശിക്കാനെത്തിയത് ഇരുന്നൂറ് പേരടങ്ങുന്ന ട്രാവല്‍ ഏജന്‍സി സംഘമാണ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടുന്ന അംഗങ്ങളുണ്ടായിരുന്നു. ഇടുക്കി സന്ദര്‍ശനത്തിനെത്തിയ ടാവല്‍ ഏജന്‍സി സംഘത്തിനെ തേക്കടി ഡെസ്റ്റിനേഷന്‍ പ്രെമോഷന്‍ കൗണ്‍സില്‍, ... Read more
ശബരിമല; വിധിയിലുറച്ച് സര്‍ക്കാര്‍,റിവ്യൂ ഹര്‍ജി നല്‍കില്ല
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഒരു വിഷയത്തില്‍ ഒരു നിലപാട് എടുത്താല്‍ മറിച്ചൊരു നിലപാട് സര്‍ക്കാരിന് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമവാഴ്ചയുള്ള നാടാണ് നമ്മുടേത്. അത്തരം ഒരു നാട്ടില്‍ സുപ്രീം കോടതി വിധിക്കെതിരെ എങ്ങനെയാണ് നിലപാട് എടുക്കാനാവുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ല എന്നാണു മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ ശബരിമല പ്രവേശനം ആഗ്രഹിച്ചു വരുന്നെങ്കില്‍ അവരെ തടയാന്‍ ആവില്ല. ആരെങ്കിലും ക്ഷേത്രത്തില്‍ പോകണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെയാണ് അവരെ തടയാന്‍ ആവുക. ശബരിമലയില്‍ കേരളത്തിലെ വനിതാ പോലീസിനു പുറമേ മറ്റു ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെയും നിയോഗിക്കും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പറഞ്ഞത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു മതത്തില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാരിനെ ആക്ഷേപിക്കണം എന്നുള്ളവരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
രാജസ്ഥാനില്‍ ഇനി സംഗീതമഴയുടെ ദിനരാത്രങ്ങള്‍; കബീര്‍ സംഗീത യാത്രയ്ക്ക് തുടക്കം
ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി. മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. ഒപ്പം വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ രുചിക്കാം. രാജസ്ഥാന്റെ വര്‍ണ്ണ വിസ്മയങ്ങളിലൂടെ അലയാം. കോട്ടകളും രാജസ്ഥാന്‍ കൊട്ടാരങ്ങളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. അവരുടെ ശില്പചാതുര്യങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. സംഗീതത്തിലും രാജസ്ഥാന്റെ വിസ്മയങ്ങളിലും മനം മയങ്ങാന്‍ 250 യാത്രികരാണുള്ളത്. കൂടുതല്‍ യാത്രികരായാല്‍ സംഘാടനത്തിന് ബുദ്ധിമുട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ ഒരു മാസം മുമ്പേ നിര്‍ത്തിയെന്ന് സംഘാടകര്‍ വ്യക്തമാക്കി. രാജസ്ഥാന്‍ പോലീസിന്റെ സഹകരണത്തോടെ നടക്കുന്ന സംഗീത യാത്ര ഇന്നലെ ബിക്കാനറില്‍ തുടങ്ങി ... Read more
കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന്‍ ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന്‍ നീണ്ടു നില്‍ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന്‍ നേരത്തെ അവസാനിക്കാന്‍ കാരണമായത്.
മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍
മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ഗാന്ധി ഇമോജി അവതരിപ്പിച്ചത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചയോളം ഗാന്ധി ഇമോജി ട്വിറ്ററില്‍ ലഭ്യമാവും. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റര്‍ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക. വിശേഷ ദിവസങ്ങളില്‍ ഇത് ആദ്യമായല്ല ട്വിറ്റര്‍ പ്രത്യേക ഇമോജികള്‍ ഉപയോഗിക്കുന്നത്. മുമ്പ് ദീപാവലി, ഗണേശ ചതുര്‍ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ഡേ, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയവയ്ക്കെല്ലാം ട്വിറ്റര്‍ പ്രത്യേകം ഇമോജികള്‍ അവതരിപ്പിച്ചിരുന്നു.