Category: Malayalam
ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ
ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്‌കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാന്‍ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങള്‍ തീര്‍ച്ചായയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം… ദേശീയോദ്യാനമെന്നാല്‍ സംരക്ഷിത പൊതു വിഹാര മേഖലകളാണ് ദേശീയോദ്യാനം എന്നറിയപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥ, വന്യജീവികള്‍, സസ്യജാലങ്ങള്‍ തുടങ്ങിയവയെ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന ഇടമാണ് ദേശീയോദ്യാനം. കേരളത്തിലെ ദേശീയോദ്യാനങ്ങള്‍ ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള കേരളത്തില്‍ 7 ദേശീയോദ്യാനങ്ങളാണുള്ളത്. ആനമുടി ചോല ... Read more
അടുത്ത സീസണില്‍ പുതിയ കോവളം
വരുന്ന ടൂറിസം സീസണില്‍ എത്തുന്ന സഞ്ചാരികള്‍ കാണാന്‍ പോകുന്നതു പുതിയ കോവളം തീരം. 20 കോടി രൂപയുടെ സമഗ്ര തീര വികസന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും. 3 മാസം മുന്‍പ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത വികസന പദ്ധതി സാങ്കേതിക അനുമതി വൈകുന്നതിനാല്‍ തുടങ്ങാന്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചില ഭാഗത്തെ ഭൂമി ലഭ്യത സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണു കാരണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 2 ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം. സമുദ്ര-ഹവ്വാ, ലൈറ്റ്ഹൗസ്-ഹവ്വാ ബീച്ചുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള നവീന നടപ്പാതയാണു പ്രധാനം. സാധാരണ ഇരിപ്പിടങ്ങള്‍ക്കു പകരം ബോട്ട് മാതൃകയില്‍ കസേരയും തെങ്ങിന്‍തടിയില്‍ നടപ്പാലവുമെന്നതാണു മറ്റൊന്ന്. ഒപ്പം ലേസര്‍ ഷോയുമുണ്ടാവും. സ്വാഗത കവാടവും കല്‍മണ്ഡപങ്ങളും പൂന്തോട്ടങ്ങളും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവും. ഓരോ ബീച്ചിലും ടോയ്ലറ്റ് സമുച്ചയം, കോഫീഷോപ്പ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാവും. ഇവ കൂടാതെ സൈക്കിള്‍ട്രാക്ക്, റോളര്‍സ്‌കേറ്റിങ് ഏരിയ എന്നിവ പുതുമയാണ്. പൊലീസ് ഔട്ട് പോസ്റ്റ്, ... Read more
ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി
ഭൂമിയില്‍ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന റോക്കറ്റുകളെ കണ്ട് അതിശയിക്കാത്തവരായി ആരും കാണില്ല. ചൂട്ടു കത്തിച്ചു വിടുന്ന റോക്കറ്റുകളെന്നും കണ്ണുകിട്ടാതിരിക്കുവാന്‍ നാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു എന്നുമൊക്കെ കഥകള്‍ ഉണ്ടാക്കി ചിരിക്കുമെങ്കിലും ഇതൊന്ന് നേരിട്ട് കാണണമെന്നും എന്താണ് എങ്ങനെയാണ് ഇതൊക്കെ നടക്കുന്നതെന്ന് അറിയണമെന്നും മിക്കവരും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ആശയുണ്ടെങ്കിലും ഒരു വഴിയുണ്ടായിരുന്നില്ല എന്താണ് യാഥാര്‍ഥ്യം. ഇവിടുന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകള്‍ ടിവിയില്‍ കണ്ട് കൊതിതീര്‍ത്തിരുന്ന കാഴ്ചകള്‍ ഇതാ നേരില്‍ കാണാനൊരു അവസരം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ചെയ്യുന്ന സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് റോക്കറ്റ് ലോഞ്ചിംഗിന്റെ നേര്‍ കാഴ്ചകളാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ നാള്‍വഴികളില്‍ മുന്നില്‍ നില്‍ക്കുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റയും ഇവിടുത്തെ കാഴ്ചകളുടെയും വിശേഷങ്ങള്‍… സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്റര്‍ ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ... Read more
പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
കൂനൂരിനും റണ്ണിമേടിനും ഇടയില്‍ പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികളുടെ താത്പര്യം മുന്‍നിര്‍ത്തി ദക്ഷിണ റെയില്‍വേയുടെ സേലം ഡിവിഷനാണ് ജോയ് ട്രെയിന്‍ പദ്ധതിക്ക് പിന്നില്‍. ആദ്യഘട്ടമായി ആരംഭിച്ച ജോയ് ട്രെയിന്‍ വെള്ളിയാഴ്ച വരെയാണ് സര്‍വീസ് നടത്തുക. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 56 സീറ്റുകളും 30 സീറ്റുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും തീവണ്ടിയിലുണ്ട്. ഫസ്റ്റ് ക്ലാസ് നിരക്ക് 450 രൂപയും സെക്കന്‍ഡ് ക്ലാസ് നിരക്ക് 320 രൂപയുമാണ്. ഫസ്റ്റ് ക്ലാസ് കോച്ചിലൊന്ന് എയര്‍കണ്ടീഷന്‍ ഘടിപ്പിച്ചതാണ്. രാവിലെ 11.30ന് പുറപ്പെടുന്ന തീവണ്ടി 12 മണിയോടെ റണ്ണിമേട്ടിലെത്തും. ഒരു മണിക്കൂര്‍ നേരത്തെ വിശ്രമത്തിനുശേഷം ഒന്നരയോടെ കൂനൂര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തും.
കില്ലാര്‍-കിഷ്ത്വാര്‍; ഇന്ത്യയിലെ ഏറ്റവും ത്രില്ലിങ്ങായ റോഡ് വിശേഷങ്ങള്‍
മരണത്തെ മുഖാമുഖം കണ്ടൊരു യാത്ര…. അടുത്ത വളവില്‍ കാത്തിരിക്കുന്നത് ജീവിതമാണോ അതോ അപ്രതീക്ഷിത മരണമാണോ എന്നറിയാതെ വളവുകളും തിരികവുകളും ചെങ്കുത്തായ പാറകളും കൊക്കകളും ഒക്കെയുളള വഴിയിലൂടെ കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്ര വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ധൈര്യം കുറച്ചൊന്നുമല്ല വേണ്ടത്. ആയിരക്കണക്കിന് അടി ഉയരത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പവും ചുറ്റിലുമുള്ള കാഴ്ചകള്‍ നല്കുന്ന ഭയവും മുന്‍പ് പോയവരുടെയും പാതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കഥകളും ഈ യാത്രയെ കുറച്ച് പിന്നോട്ട് വലിക്കും. ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഭീതിപ്പെടുത്തുന്ന റോഡുകളിലൊന്നായ കില്ലാര്‍ -കിഷ്ത്വാര്‍ പാതയുടെ വിശേഷങ്ങള്‍. കില്ലാര്‍ -കിഷ്ത്വാര്‍ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പാതകളിലൊന്നാണ് കില്ലാര്‍ -കിഷ്ത്വാര്‍ പാത. ഹിമാചല്‍ പ്രദേശിലെ കില്ലാറില്‍ നിന്നും ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കുള്ള ഈ വഴി അതിസാഹസികര്‍ക്കു മാത്രം പറ്റിയ ഒന്നാണ്. 120.8 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയുള്ളത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കാരണം അത്രയധികം അപകടം നിറഞ്ഞ ... Read more
നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല
നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു കോട്ടയം വഴി കടന്നു പോകേണ്ട 24 ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ റൂട്ടിലെ 7 പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നാളെ ഓടില്ല. മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പാലം പൊളിക്കുന്നതു നാഗമ്പടത്തെ പുതിയ റയില്‍വേ മേല്‍പാലം വഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കില്ല. നേരത്തേ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നാളെ റദ്ദാക്കുന്ന ... Read more
ബേക്കല്‍ കോട്ട നിര്‍മ്മിച്ച ഇക്കേരി വംശത്തിന്റെ യഥാര്‍ഥ കഥയും ചരിത്രവും ഇതാ
കര്‍ണ്ണാടകയുടെ ചരിത്രയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ മിക്കപ്പോഴും കടന്നു വരിക ഹംപിയും ബദാമിയും പട്ടടയ്ക്കലും മൈസൂരും ഒക്കെയാണ്. മല്‍നാടിന്റെ ഭംഗിയില്‍ പുരാതന ക്ഷേത്രങ്ങളും വിട്ടുപോകരുതാത്ത ചരിത്ര കഥകളുമായി നില്‍ക്കുന്ന ഇക്കേരി ഹംപിയോടും ബദാമിയോടും ഒപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരിടമാണ്. കോലഡിയിലെ നായ്കന്മാരുടെ കേന്ദ്രമായിരുന്ന ഇക്കേരിയ്ക്ക് നമ്മുടെ നാടുമായും ബന്ധങ്ങളുണ്ട്. ഇക്കേരിയുടെ വിശേഷങ്ങളിലേക്ക്… ഇക്കേരി കര്‍ണ്ണാടകയുടെ ചരിത്രത്തിലെ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഇടമായ ഇക്കേരി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ഷിമോഗ ജില്ലയില്‍ സാഗര്‍ എന്ന സ്ഥലത്തിനടുത്താണ് ധീര യോദ്ധക്കന്മാരുടെ ചോരവീണ കഥപറയുന്ന ഇക്കേരി സ്ഥിതി ചെയ്യുന്നത്. ഇക്കേരി എന്നാല്‍ കന്നഡ ഭാഷയില്‍ ഇക്കേരി എന്ന വാക്കിനര്‍ഥം രണ്ട് തെരുവുകള്‍ എന്നാണ്. ഇക്കേരി നായ്ക്കന്മാര്‍ ഒരു കാലത്ത് ഇവിടുത്തെ പ്രഹലരായ ഭരണാധികാരികളായിരുന്നു ഇക്കേരി നായ്ക്കന്മാര്‍. മധ്യകാലഘട്ടത്തില്‍ കര്‍ണ്ണാടക ഭരിച്ചിരുന്ന ഇവര്‍ കേലാഡി നായക്കന്മാര്‍, ബെഡ്‌നോര്‍ നായ്ക്കന്മാര്‍, ഇക്കേരി രാജാക്കന്മാര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 1560 മുതല്‍ 1640 വരെ ഇവിടം ഇക്കേരി നായ്കന്മാരുടെ ... Read more
ഗോവന്‍ കാഴ്ചകള്‍; ഭഗവാന്‍ മഹാവീര്‍ ദേശീയോദ്യാനം
ഗോവന്‍ കാഴ്ചകളില്‍ ഒരിക്കലെങ്കിലും ആര്‍മ്മാദിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. രാവ് പകലാക്കുന്ന ബീച്ചുകളും നാവില്‍ കപ്പലോടിക്കുന്ന രുചികളും പൗരാണികമായ ദേവാലയങ്ങളും ഇവിടെ കണ്ടും അറിഞ്ഞും തീര്‍ക്കാം. എന്നാല്‍ അതിനുമപ്പുറം മറ്റൊരു ഗോവയുണ്ട്. കാടും മലകളും നിറഞ്ഞ് പഴമയുടെ കഥയുമായി നില്‍ക്കുന്ന ഗോവ. പുതിയ ഗോവയെ കാണാനിറങ്ങുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ധാരാളം ഇടങ്ങള്‍ ഇവിടുണ്ട്. അത്തരത്തില്‍ ഗോവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്ന ഒരിടമുണ്ട്. ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാന്‍ സഹായിക്കുന്ന ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍… ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം ഗോവയിലെ വ്യത്യസ്തമായ കാഴ്ചകള്‍ തേടിപ്പോകുന്നവര്‍ കണ്ടിരിക്കേണ്ട ഇടമാണ് വടക്കന്‍ ഗോവയിലെ ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. പനാജിയില്‍ നിന്നും 57 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇതിനുള്ളിലെ കാഴ്ചകള്‍ കണ്ടറിയേണ്ടതു തന്നെയാണ്. ഗോവയിലെ ഏറ്റവും വലുത് പശ്ചിമഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ദേശീയോദ്യാനം 240 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഗോവയിലെ ഇന്നുള്ളതില്‍ ഏറ്റവും വലിയ സംരക്ഷിത പ്രദേശം ... Read more
ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്
വിസ്താര എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ പത്തു ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്‌സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിസ്‌കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഈ സ്‌കീമിനു കീഴില്‍, 60 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും ഈ ഡിസ്‌കൗണ്ടിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇളവ് ബാധകമാകൂ. വിസ്താരയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. എക്കണോമി സ്റ്റാന്‍ഡേര്‍ഡ്, എക്കണോമി ഫ്‌ലെക്‌സി നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. എക്കണോമി ലൈറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ല. ഇതുകൂടാതെ എക്കണോമി സ്റ്റാന്‍ഡേര്‍ഡ് 15 കിലോഗ്രാം ... Read more
കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലായ് ഏഴിന്
കരിപ്പൂരില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ് ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സൗദി എയര്‍ ലൈന്‍സിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. ജൂലായ് ഏഴുമുതല്‍ 20 വരെയാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസുള്ളത്. 300 തീര്‍ഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. എട്ട്, 10, 11, 12, 13, 16, തീയതികളില്‍ മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. ഒമ്പത്, 14, 15, 17, 19 തീയതികളില്‍ രണ്ടുവിമാനങ്ങളാണുണ്ടാവുക. 18-ന് ഒരു വിമാനവും 20-ന് നാലു വിമാനങ്ങളും സര്‍വീസ് നടത്തും. മൊത്തം 35 ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്നുണ്ടാകും. പുലര്‍ച്ചെ 3.10 മുതല്‍ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.
അദ്ഭുത നിധികള്‍ സമ്മാനിക്കുന്ന ഭൂതത്താന്‍ കോട്ട
ഇസ്രായേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരിടമാണ്. കേരളത്തിനോളം വലുപ്പമില്ലെങ്കിലും ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ധീരമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് എന്നും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഈ യഹൂദനാട്. യാതൊരു തരത്തിലുള്ള പ്രകൃതിവിഭവങ്ങളോ ധാതുസമ്പത്തോ അവകാശപ്പെടാനില്ല ഈ കൊച്ചുരാഷ്ട്രത്തിനെങ്കിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളിവിടുണ്ട്. വിശുദ്ധ നഗരമായി കണക്കാക്കുന്ന ജെറുസലേമും, നടന കലകളുടെ ആസ്ഥാനമായ ടെല്‍ അവീവും, പ്രകൃതി സൗന്ദര്യത്താല്‍ വിസ്മയിപ്പിക്കുന്ന,അദ്ഭുതനഗരമെന്നു വിശേഷണമുള്ള ഹൈഫയുമെല്ലാം ഇസ്രേയലിലെത്തുന്ന സഞ്ചാരികള്‍ക്കു വര്‍ണകാഴ്ച്ചകളുടെ വസന്തമൊരുക്കും. നിരവധി ഗുഹകളുണ്ട് ഇസ്രായേലില്‍. അതിലേറ്റവും മനോഹരമായ ഒന്നാണ് ഉള്‍വശങ്ങളില്‍ മുഴുവന്‍ സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍ നിറഞ്ഞ ഒരു ഗുഹ. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഗുഹകള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. മുത്തശ്ശിക്കഥകളിലെ ഭൂതത്താന്‍ കോട്ടയെ അനുസ്മരിപ്പിക്കും ഗുഹാകാഴ്ചകള്‍. ഇന്ദ്രജാലങ്ങളെ വെല്ലുന്ന മായികലോകം. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കുന്നത് ഏറെ ശ്രമകരമായ ഒരു പ്രവര്‍ത്തിയാണ്. ചെറിയൊരു ദ്വാരത്തിലൂടെ നൂറടി താഴ്ചയിലേക്ക് കയറിന്റെ സഹായത്താല്‍ ഊര്‍ന്നിറങ്ങണം. അങ്ങനെ ചെന്നെത്തുന്നതു വിശാലമായ ഒരു ഹാളിലേക്കാണ്. ഗുഹക്കുള്ളിലെ സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍ ഗുഹക്കുള്ളില്‍ ... Read more
വാട്ടര്‍ മെട്രോ : 3 ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി
വാട്ടര്‍ മെട്രോയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി. വൈറ്റില, എരൂര്‍, കാക്കനാട് ബോട്ട് ജെട്ടികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 750 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍വരുന്ന ആധുനിക എസി ഫെറികളാകും ഇവ മൂന്നും. നാല് കരാറുകാര്‍ പങ്കെടുത്ത ടെന്‍ഡറില്‍ 29.67 കോടി രൂപയ്ക്കാണ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ നേടിയത്. ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. വാണിജ്യാവശ്യകേന്ദ്രം കൂടി ഉള്‍പ്പെടുന്നതരത്തില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും വൈറ്റില ബോട്ട് ജെട്ടിയുടെ നിര്‍മാണം. മൂന്ന് ജെട്ടികളില്‍ ഏറ്റവും വലുതും ഇതുതന്നെയാകും. വാട്ടര്‍മെട്രോയുടെ ഓപ്പറേറ്റിങ് സ്‌റ്റേഷനും വൈറ്റിലയില്‍ത്തന്നെയാകും. ഇതിനായി വൈറ്റില മൊബിലിറ്റി ഹബ് സമിതിയില്‍നിന്ന് വാട്ടര്‍ മെട്രോയ്ക്കായി 123 സെന്റ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലങ്ങള്‍ ... Read more
കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്
പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറമേടില്‍ തമിഴ്‌നാട്ടിലെ തോണ്ടാമാന്‍ രാജവംശത്തിലെ രാജാവ് ഏറെ നാള്‍ ഒളിവില്‍ താമസിച്ചതയാണ് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്റെ മുഴുവന്‍ സമ്പത്ത് ഇവിടുത്തെ വന്‍ മലയുടെ ചെരുവില്‍ പാറയില്‍ തീര്‍ത്ത അറയില്‍ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ ഒരു ചങ്ങലയും സ്ഥാപിച്ചു. സമീപത്തുള്ള തടാകത്തിലാണ് ചങ്ങലയുടെ മറ്റേയറ്റം ഒളിപ്പിച്ചിരിക്കുന്നത്. ചങ്ങല വലിച്ചാല്‍ മലയിലെ കല്‍ കതക് തുറക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഈ വമ്പന്‍ മലയ്ക്ക് കതകു പലകമേടെന്നും രാജാവ് താമസിച്ച സ്ഥലത്തിന് രാജാപ്പാറ എന്നും പേരുവന്നു. എന്നാല്‍, ഇന്നും ചങ്ങലയും കതകും കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. മൂന്നാര്‍ തേക്കടി സംസ്ഥാനപാതയില്‍നിന്നും രണ്ട് ... Read more
വേനലവധിയില്‍ താരമായി വൈശാലി ഗുഹ
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന്‍ അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ... Read more
മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം
ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, കേഴമാന്‍, കാട്ടുപോത്ത് (ഇന്ത്യന്‍ ഗോര്‍), ആന തുടങ്ങിയവയുണ്ടാവും. ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നല്‍കും. വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയില്‍ ഇന്‍ഫര്‍മേഷന്‍ ... Read more