Category: Malayalam

വെങ്കല പെരുമ ഉയര്‍ത്തി മാന്നാറിലെ തൊഴിലാളികള്‍ നിര്‍മ്മിച്ചത് 1300 കിലോ തൂക്കമുള്ള വാര്‍പ്പ്

മാന്നാറിന്റെ വെങ്കല പെരുമഉയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍ നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ വ്യക്തിയ്ക്കാണ് ഭീമാകാരമായ വാര്‍പ്പ് നിര്‍മിച്ച് നല്‍കുന്നത്. ഒന്നേകാല്‍ ടണ്‍ ഭാരമുള്ളതും ആറര അടി വീതിയും, രണ്ടടി വ്യാസവും ഉള്ള വാര്‍പ്പാണ് ആലയില്‍ നിര്‍മിച്ചത്. മൂന്നുമാസത്തോളം വേണ്ടി വന്നു ഈ വാര്‍പ്പ് നിര്‍മാണത്തിന്. നിര്‍മാണത്തിന് മുന്നോടിയായി മോര്‍ഡിങ് നടത്തിവച്ചിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയി. തൊഴിലാളികളുടെ അശ്രാന്തമായ പരിശ്രമത്തിലൂടെ മോര്‍ഡിങ് രുപപ്പെടുത്തിയുള്ള ബെയ്സില്‍ പശയുള്ള മണ്ണും കൊത്തിനുറുക്കിയ ചാക്ക് കക്ഷണങ്ങളും നന്നായി കുഴച്ചെടുത്ത് തേച്ച്പിടിപ്പിക്കും. പിന്നീട് അച്ചുതണ്ടില്‍ ഉറപ്പിച്ച് ബലപ്പെടുത്തിയ ശേഷം കുഴിയിലിട്ട് കോട്ടം തീര്‍ത്ത് മെഴുകില്‍ പൊതിഞ്ഞ് രൂപപ്പെടുത്തി കാതുകള്‍ പിടിപ്പിച്ചശേഷം അരച്ചമണ്ണ് പൊതിയുകയാണ് പതിവ്. ഇത് ഉണങ്ങിയശേഷം പരക്കനായുള്ള മണ്ണ് പൊതിഞ്ഞ് വെയിലത്ത് ഉണക്കി പിന്നീട് മൂന്നുവട്ടം മണ്ണില്‍ പൊതിഞ്ഞ് കമഴ്ത്തിവച്ച് പുറകിലുള്ള പണികള്‍ തീര്‍പ്പാക്കി ചൂളയില്‍ വയ്ക്കും. ചൂടില്‍ മെഴുക് ദ്വാരത്തില്‍കൂടി ഒഴുകിമാറിയതിനു ... Read more

അടുത്ത വര്‍ഷം കാണേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ലോണ്‍ലി പ്ലാനറ്റ്; മുന്നില്‍ ശ്രീലങ്ക; ഗുജറാത്തും പട്ടികയില്‍.

  2019ല്‍ കണ്ടിരിക്കേണ്ട രാജ്യങ്ങളുടെയും നഗരങ്ങളുടേയും മേഖലകളുടെയും പട്ടിക ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കി. ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്തെ രാജ്യം. ജര്‍മനി രണ്ടാമതും സിംബാബ്‌വേ മൂന്നാമതുമാണ്. ആദ്യ പത്തില്‍ ഇന്ത്യയില്ല. പനാമ,കിര്‍ഗിസ്ഥാന്‍,ജോര്‍ദാന്‍,ഇന്തോനേഷ്യ, ബെലാറസ്, സാവോടോം, ബെലിസേ എന്നിങ്ങനെയാണ് രാജ്യങ്ങളുടെ പട്ടിക. കണ്ടിരിക്കേണ്ട മേഖലകളുടെ പട്ടികയില്‍ ഏഴാമതായി ഗുജറാത്തുണ്ട്. നഗരങ്ങളുടെ പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ നഗരവുമില്ല.ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനാണ് നഗര പട്ടികയില്‍ മുന്നില്‍.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. മേളയില്‍ ആകെ 150 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. മത്സര വിഭാഗത്തില്‍ ആകെ 96 ചിത്രങ്ങള്‍ വന്നതില്‍ നിന്നാണ് 14 എണ്ണം തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്പ് ലെസ് ലി യുവേഴ്‌സ്, അവ് മറിയ എന്നീ 12 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം എന്ന പ്രത്യേക പാക്കേജും ഉണ്ടാകും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 10-നുമാകും ആരംഭിക്കുക. അക്കാദമിയുടെ 5 സെന്റര്‍ മുഖേനയാകും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍. ഒരു സെന്ററില്‍ നിന്നും 500 പാസാകും നല്‍കുക. ഇതില്‍ 200 എണ്ണം മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരിക്കും. 2,000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ നടത്തിപ്പിനായി ബാക്കി തുകയ്ക്കായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നടപടിയും അക്കാദമി ത്വരിതപ്പെടുത്തി. 23ാമത് രാജ്യാന്തര ചലച്ചിത്ര ... Read more

പാവകള്‍ വേട്ടയാടുന്ന നാട്

പാവകള്‍ പാവകളാണ്. കുട്ടികള്‍ പാവയെ ഇഷ്ടപ്പെടുന്നത് അവര്‍ തന്‍റെ കൂട്ടുകാരെന്ന ചിന്തയിലാണ്. എന്നാല്‍ പാവകള്‍ക്ക് ഭീകര രൂപം കല്‍പ്പിച്ചു നല്‍കിയാലോ? അങ്ങനൊരു നാടുണ്ട്. അങ്ങ് മെക്സിക്കോയില്‍. എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്‌.മരങ്ങളിലും ചെടികളിലും വീടിന്‍റെ ചുമരുകളിലും എന്നുവേണ്ട എവിടെയും പാവകള്‍. ഓമനത്തം തുളുമ്പുന്ന പാവകളല്ല ഇവിടെ ഉള്ളത്. ദുരൂഹത നിറയുന്ന മുഖഭാവമാണ് ഇവയുടെത്. . മെക്സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഒഴുകുന്ന സോഷിമിക്കോ തോടിനരികെയാണ് ഈ പാവ ദ്വീപ്. ദ്വീപ്‌ പോലെ ദുരൂഹമാണ് ഇവിടുത്തെ കാഴ്ചകളും. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ടും, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നും തൂങ്ങികിടക്കുന്ന പാവകളാണ് ഈ ദ്വീപ്‌ മുഴുവന്‍. തടിച്ചതും മെലിഞ്ഞതുമായ പാവകള്‍, ചോരനിറത്തിലുള്ളതും ചെതുമ്പലു പിടിച്ചതുമായ അവ മരങ്ങളില്‍ തുങ്ങി കിടക്കുന്നു. ചിലത് തലമുടിയിഴകളില്‍ തുങ്ങിക്കിടക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ചില പാവകളുടെ കണ്ണുകളില്‍ നിന്നും മൂക്കുകളില്‍ നിന്നും പുഴുക്കളും വണ്ടുകളും ഇറങ്ങി വരുന്നതു കാണാം. ചിലതിനു കോമ്പല്ലുകള്‍ ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബുക്കിങ് ഈയാഴ്ച മുതല്‍

അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ലൈന്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി കണ്ണൂരില്‍നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈയാഴ്ച തുടങ്ങുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ സമയപട്ടികയ്ക്ക് രണ്ടുദിവസത്തിനകം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിക്കുമെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ പ്രതീക്ഷ. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനാകുമെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു. എയര്‍ഇന്ത്യയുടെ ആദ്യ സര്‍വീസ് ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആയിരിക്കുമെന്നാണ് സൂചന. സമയപട്ടികയില്‍ അംഗീകാരം ലഭിച്ചാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അബുദാബിക്ക് പുറമെ ദുബായ്, ഷാര്‍ജ, റിയാദ്, മസ്‌ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് ഉണ്ടാകും. എയര്‍ ഇന്ത്യ എക്പ്രസ് കൂടാതെ സ്വകാര്യ വിമാന സര്‍വീസ് കമ്പനികളായ ഗോഎയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവരും കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തരസര്‍വീസുകളാകും ഈ കമ്പനികള്‍ നടത്തുക. ഗോഎയര്‍ സര്‍വീസ് ഉദ്ഘാടന ദിവസം മുതല്‍ ഉണ്ടാകും. എന്നാല്‍ ... Read more

ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനയ്ക്ക്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന്. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. 1965 ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികള്‍ക്ക് പുറമേ, മറ്റ് ശാസ്ത്രസംബന്ധിയായ രേഖകളും വില്പനക്ക് വെച്ചിടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഇവക്ക് വില നിശ്ചയിച്ചിരിക്കുന്നത്. പി.എച്ച്.ഡി തിസീസില്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കൈയൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഒപ്പ് വഴുതിപ്പോയതുപോലെയുണ്ട്. വീല്‍ചെയറിന് 10,000 – 150000 പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നും ക്രിസ്റ്റീസ് അധികൃതര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതില്‍ നിന്നു കിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഒക്ടോബര്‍ 31നാണ് ലേലം തുടങ്ങുക.

സാറ കീഴടക്കുന്നു നന്മയുടെ ഉയരങ്ങള്‍

ഉയരങ്ങള്‍ എന്നും എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ സാറ സഫാരി എന്ന യുവതിയക്ക് ഉയരങ്ങള്‍ വെറും സ്വപ്‌നം മാത്രമല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് സാറ കീഴടക്കിയത് എവറസ്റ്റിന്റെ പകുതിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കുനായി പ്രവര്‍ത്തിക്കുന്ന എംപവര്‍ നേപ്പാളി ഗേള്‍സ് ഫൗണ്ടേഷന്‍ എന്ന നോണ്‍പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടിയാണ് സാറ മലകയറ്റിത്തിലൂടെ ഇപ്പോള്‍ പണം സ്വരൂപിക്കുന്നത്. ഒരു അടി കയറുമ്പോള്‍ ഒരു ഡോളര്‍ എന്ന നിലയിലാണ് അവര്‍ പണം സമ്പാദിക്കുന്നത്. ‘എല്ലാ മേഖലകളിലും സത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുക, തുല്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സാറയുടെ യാത്ര. സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. സാറയെ പോലെയുള്ള ആളുകളെയാണ് ലോകത്തിന് ആവശ്യം” – ഒഹിയോ യൂണിവേഴ്സിറ്റിയിലെ വുമണ്‍സ് സെന്റര്‍ മേധാവിയായ എം.ജെനീവ മുറേ പറയുന്നു. 2015ലെ ഭൂകമ്പത്തിന് ശേഷം സാറ സഫാരി, നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ മുമ്പ് കണ്ട പെണ്‍കുട്ടികളെ വീണ്ടും കാണാനാണ് അവര്‍ ഭൂകമ്പത്തിന് ശേഷം അവിടെ പോയത്. പതിനായിരക്കണക്കിന് ആളുകളാണ് ഭൂകമ്പത്തില്‍ ... Read more

ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം നിര്‍മ്മിച്ച് ചൈന

ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഒരുക്കി ചൈന. ഹോങ്കോംഗിനെയും മക്കായിയെയുമാണ് കടല്‍ പാലം ബന്ധിപ്പിക്കുന്നത്. ഈ മാസം 24 നാണ് 55 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം. ഇതിനു ശേഷം പാലം ഗതാഗതത്തിനായി തുറന്നു നല്‍കും. വൈ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നും തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു. 9 വര്‍ഷംകൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് മണിക്കൂര്‍ റോഡ് യാത്ര വെറും 30 മിനിറ്റായി ചുരുങ്ങും. പാലത്തിനു ഏതു കടല്‍തിരമാലയെയും ചുഴലിക്കാറ്റിനെയും പ്രതിരോധിച്ചു നില്ക്കാന്‍ കഴിയുമെന്നാണ് പാലം നിര്‍മിച്ച ചൈനീസ് എഞ്ചിനീയര്‍ന്മാരുടെ അവകാശവാദം.

അമിതവേഗം നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ജി പി എസ് സംവിധാനം വരുന്നു

സ്‌കൂള്‍ ബസുകളിലെ ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലും ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. നഗരത്തിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജി.പി.എസ്. ഘടിപ്പിക്കുന്നത്. നഗരത്തിലൂടെ പാഞ്ഞെത്തുന്ന സ്വകാര്യ ബസുകള്‍ക്ക് വേഗം കുറയ്ക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നിരത്തിലിറങ്ങുമ്പോള്‍ പാലിക്കാറില്ല. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളും നിരത്തിലുണ്ട്. ഇളകിയ സീറ്റുകള്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന നിലയിലും കാണാം. ഇവ കണ്ടുപിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയാതെപോകുന്നു. ചെറുവാഹനങ്ങളെ തട്ടിയിട്ട് പാഞ്ഞുപോകുന്നതും നഗരത്തില്‍ പതിവുകാഴ്ചയാണ്. ആളുകള്‍ കയറുന്നതിനുമുന്‍പ് വാഹനം എടുക്കുന്നതും സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും നിത്യസംഭവമായി. പലപ്പോഴും പ്രായമായ സ്ത്രീകളും കൈക്കുഞ്ഞുമായെത്തുന്നവരും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള മിനിറ്റുകളുടെ വ്യത്യാസം മറികടക്കുന്നതിനാണ് മരണപ്പാച്ചിലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം കാല്‍ നടക്കാരെപ്പോലും വകവയ്ക്കാതെയാണ് മത്സരയോട്ടം. മത്സരയോട്ടത്തിനിടയില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ്.സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നതെന്ന് ... Read more

ഇടുക്കന്‍പാറ വെള്ളച്ചാട്ടം; പ്രകൃതിയുടെ സൗന്ദര്യ കവാടം

അപൂര്‍വങ്ങളായ ഔഷധജാലങ്ങള്‍ ഉള്‍ക്കാട്ടില്‍ മാത്രം കാണപ്പെടുന്ന വന്യജീവികള്‍, പാലരുവി പോലൊഴുകുന്ന കാട്ടാറിന്റെ ഭംഗി. ഇത് ശംഖിലി വനത്തിനുള്ളിലെ ഇടുക്കന്‍ പാറയുടെ ചിത്രമാണ്. പ്രകൃതി ഒരുക്കുന്ന മറ്റൊരു സൗന്ദര്യകവാടമാണ് ഇടുക്കന്‍ പാറ വെള്ളച്ചാട്ടം. സഹ്യന്റെ മടിത്തട്ടിലെ ശംഖിലിവനം ഉള്‍പ്പെടുന്നതാണ് വനംവകുപ്പ് നടപ്പാക്കുന്ന ഇടുക്കന്‍പാറ ടൂറിസം പദ്ധതി. സംരക്ഷിത വനമേഖലയായതിനാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം ഇതുവരെ അപ്രാപ്യമായിരുന്നു. വേങ്കൊല്ല വനസംരക്ഷണസമിതിയുടെ കര്‍ശന നിയന്ത്രണത്തിലാണ് പുതു പദ്ധതി ആരംഭിക്കുന്നത്. കുളത്തൂപ്പുഴ വനം റേഞ്ചിന്റെ പരിധിയില്‍ വരുന്ന മടത്തറ വേങ്കൊല്ല ചെക്കുപോസ്റ്റില്‍ നിന്നുമാണ് ശംഖിലി, ഇടുക്കന്‍പാറ യാത്രയ്ക്കു തുടക്കം. താണ്ടേണ്ടത് 14 കിലോമീറ്റര്‍. പാതിയിലധികവും കാല്‍നട യാത്രതന്നെ. വനംവകുപ്പിന്റെ നിയന്ത്രണ വിധേയമായി ജീപ്പുകള്‍ ഉപയോഗിച്ചും യാത്ര ചെയ്യാം. വേങ്കൊല്ല, പോട്ടോമാവ്, ശാസ്താംനട, മുപ്പതടി, അഞ്ചാനകൊപ്പം വഴി ശംഖിലിയിലെത്തുമ്പോള്‍ ആദ്യ വിശ്രമത്തിന് ഇടത്താവളമൊരുങ്ങും. കാട്ടാനയുടെ ചിന്നംവിളിയും ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത അനേകം കിളികളുടെ കലപില ശബ്ദവും കേട്ടുകൊണ്ടുള്ള വിശ്രമം. ലഘുഭക്ഷണവും അല്‍പ വിശ്രമവും ശംഖിലിയാറ്റിലെ തെളിഞ്ഞ വെള്ളത്തില്‍ സുഖസ്‌നാനവും ... Read more

ലോകത്തിലെ ഏറ്റവും വലിയ ഗുഹ ചൈനയില്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്. പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വര്‍ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട് 3ഡി ടെക്‌നോളജി ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് ഗവേഷകസംഘം ഗുഹ കണ്ടെത്തിയത്. അതിരുകളില്‍പ്പറ്റിപ്പിടിച്ച എക്കല്‍ പാളികളും പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വെള്ളവും കാണാനായി സഞ്ചാരികളും എത്തിതുടങ്ങിയിട്ടുണ്ട്.

ബെംഗ്ലൂരുവില്‍ കാണേണ്ട ഇടങ്ങള്‍

പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ശ്രീരംഗപട്ടണ ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്‌കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍ ബിലിഗിരിരംഗാ ഹില്‍സ് ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹില്‍സ് പ്രകൃതിഭംഗിക്ക് പേരുകേട്ട ... Read more

ഇന്ധന വില വര്‍ദ്ധന : നവംബര്‍ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക്

ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിശദമാക്കി. അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ പമ്പുടമകളുടെ സമരം നടക്കുകയാണ് ഇന്ന്. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. നാളെ അഞ്ച് മണിവരെയാണ് സമരം

ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കാന്‍ ഹിമാചല്‍പ്രദേശ്

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ സ്ഥലപ്പേരുകള്‍ മാറ്റുന്ന തിരക്കിലാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍. അലഹാബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കിയതിന് ശേഷം സമാന ആവശ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ പുതിയതാണ് ഹിമാല്‍ചല്‍ പ്രദേശ് സര്‍ക്കാരിന്റേത്. തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഷിംല അറിയപ്പെട്ടിരുന്നത് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്നും’ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ പേര് മാറ്റുന്നതില്‍ അനുചിതമായി ഒന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിപിന്‍ പര്‍മാര്‍ പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സമാന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ് ഷിംലയുടെ പേര് മാറ്റത്തിന് നേരെ ചുവപ്പ് കൊടിയാണ് കാണിച്ചത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ഷിംലയെന്ന് ... Read more