Category: Malayalam

ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു. 500 ല്‍ അധികം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങള്‍ കാണിക്കുന്നത്. പൂമ്പാറ്റകള്‍ അധികം ഉള്ള പ്രദേശങ്ങളില്‍ കാണുന്ന സമൂഹങ്ങള്‍ക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാല്‍ അത്തരം സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക. ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമണ്‍ പീകോക്ക് എന്ന പൂമ്പാറ്റ വര്‍ഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്. 130 ഓളം ഇനം പൂമ്പാറ്റകള്‍ കണ്ടുവരുന്ന ദേവല്‍സരി എന്ന പ്രദേശം പ്രമുഖ ബട്ടര്‍ഫ്‌ലൈ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു. തദ്ദേശിയര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി

സ്‌പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്‌പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്‌പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. ഈ അടുത്ത കാലത്തായി ടൂറിസം വികസനത്തിന് സൗദി അറേബ്യ കാര്യമായ ശ്രദ്ധയാണ് ചെലുത്തിവരുന്നത്. സ്‌പേസ് ടൂറിസം വ്യവസായകേന്ദ്രം ഭാവിയില്‍ സൗദിയിലും തുടങ്ങിയേക്കും.

ലണ്ടൻ ട്രാവൽ മാര്‍ക്കറ്റിന് തുടക്കം: കേരള പവിലിയൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ പ്രമുഖ ട്രാവല്‍ മാര്‍ട്ടായ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പിന് തുടക്കമായി. നവംബര്‍ ഏഴ് വരെ നടക്കുന്ന ട്രാവല്‍ മാര്‍ട്ടില്‍ 182 രാജ്യങ്ങളില്‍ നിന്ന് 50,000 പ്രതിനിധികള്‍ പങ്കെടുക്കും. ‘ഐഡിയാസ് അറൈവ് ഹിയര്‍’ എന്ന ആശയമാണ് ഈ വട്ടത്തെ ട്രാവല്‍ മാര്‍ക്കറ്റിന്റെ തീം. കഴിഞ്ഞ നാല് ദശാബ്ദ കാലയളവില്‍ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റ് മികച്ച നേട്ടമാണ് കൈവരിച്ചത്. 1980ല്‍ ലണ്ടന്‍ ഒളിമ്പിയയില്‍ വെറും 40 രാജ്യങ്ങളും 221 പ്രദര്‍ശകരും, 9,000 വ്യാപാര സന്ദര്‍ശകരും മാത്രം പങ്കെടുത്ത് തുടക്കം കുറിച്ച മാര്‍ട്ടില്‍ ഇന്ന് 3.1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരമാണ് നടത്തുന്നത്. എക്‌സല്‍ ലണ്ടനില്‍ നടക്കുന്ന ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പില്‍ പുതിയ ആശയങ്ങളും ബിസിനസ് അവസരങ്ങളും നിറഞ്ഞതാണ്. മൂന്ന് ദിവസം ദൈര്‍ഘ്യമുള്ള ഒരു ട്രാവല്‍ ടെക്‌നോളജി ഷോ ആണ് മാര്‍ക്കറ്റില്‍ പ്രധാനപ്പെട്ടത്. വിനോദ സഞ്ചാര മേഖലയിലെ പ്രദര്‍ശകര്‍ക്ക് വേണ്ടി പ്രത്യേക പവലിയനാണ് ട്രാവല്‍ മാര്‍ക്കറ്റിന്റെ മറ്റൊരു ആകര്‍ഷണം.  ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിനെ ... Read more

യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിനി ആനകളുടെ പറുദീസ

സഞ്ചാരികളുടെ ആനന്ദത്തിനായി നടത്തുന്ന ആന സവാരിയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോളും പല ഭാഗത്തും ഇത് നടക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അങ്ങനെ അല്ല. വിയറ്റ്‌നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധാരാളം സഞ്ചാരികള്‍ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആന സവാരിക്കായി എത്തിയിരുന്നു. എന്നാല്‍ തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. ഇനി ഈ ആനകള്‍ സന്ദര്‍ശകരെയും കൊണ്ട് സവാരി പോകില്ല. പാര്‍ക്കില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കാട്ടില്‍ സ്വതന്ത്രമായി നടക്കുന്ന ഈ ആനകളെ ഇനി ദൂരെ നിന്ന് കാണാം. മുന്‍പ് രാജ്യത്തെ മറ്റു ആനകളെ പോലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആനകളെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചില സമയങ്ങളില്‍ വെള്ളം പോലും അതിന് ലഭിച്ചിരുന്നില്ല. ഒരു ദിവസം ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും സഞ്ചാരികളെ ഭാരമുള്ള കോട്ടകളില്‍ ... Read more

ഹലോവീന്‍ ഉല്‍സവത്തിന് പറയാനുണ്ട് 2000 വര്‍ഷത്തെ ചരിത്രം

പൈശാചിക വേഷം, ഭൂതാവാസമുള്ള വീട്, ഭയപ്പെടുത്തുന്ന സിനിമകള്‍ അങ്ങനെ പലതും ഹലോവീന്‍ ദിവസങ്ങളില്‍ കാണാം. ഇത് കാണാനായി മാത്രം ധാരാളം സഞ്ചാരികള്‍ യുണൈറ്റഡ് സ്റ്റേസില്‍ എത്താറുണ്ട്. എന്നാല്‍ പലര്‍ക്കും ഹാലോവീന്‍ എന്ന ഈ ഉത്സവത്തിന്റെ ചരിത്രം അറിയില്ല. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്‌സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. ചരിത്രം അനുസരിച്ചു പണ്ട് കാലത്ത് മനുഷ്യ മരണങ്ങളുമായി ഈ മാസത്തിന് ബന്ധമുണ്ടായിരുന്നു. എ ഡി കാലത്ത് റോമന്‍ സാമ്രാജ്യം സെല്‍റ്റിക് മേഖല പിടിച്ചെടുത്തു. ഫെറാലിയാ, പൊമോന എന്ന രണ്ട് റോമന്‍ അവധികളെ ആവാര്‍ സാംഹൈനുമായി കൂട്ടിച്ചേര്‍ത്തു. മരിച്ചവരെ ആരാധിക്കുന്ന ഉത്സവമാണ് ഫെറാലിയാ. ഒക്ടോബര്‍ അവസാനമാണ് ഇത് ആഘോഷിക്കുന്നത്. പോമോന ഒരു റോമന്‍ ദേവിയാണ്. 1000 എ .ഡി യില്‍ കത്തോലിക് പള്ളി നവംബര്‍ ... Read more

സഞ്ചാരികളുടെ തിരക്ക് കാരണം അടച്ച ബോറാക്കെ ദ്വീപ് വീണ്ടും തുറന്നു

പതിറ്റാണ്ടുകളായുള്ള സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് മൂലം നാശം സംഭവിച്ച ഫിലിപ്പീന്‍സിലെ പ്രശസ്തമായ ദ്വീപായ ബോറാക്കെ അധികൃതര്‍ അടച്ചിട്ടിരുന്നു. ഇപ്പോള്‍ ബോറാക്കെ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഞ്ചാരികളുടെ ഒഴുക്ക് മൂലം ദ്വീപില്‍ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഏപ്രില്‍ മാസമാണ് ദ്വീപ് സന്ദര്‍ശകര്‍ക്കായി അടച്ചത്. ഹോട്ടലില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് കാരണം ദ്വീപ് ഒരു മാലിന്യക്കൂമ്പാരം ആയെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടെ കുറ്റപ്പെടുത്തിയതിന് ശേഷമാണ് ദ്വീപ് അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇവിടുത്തെ റിസോര്‍ട്ടില്‍ ഇപ്പോള്‍ ചില കര്‍ശനമായ നിയമനങ്ങള്‍ ഉണ്ട്. ബീച്ചില്‍ മദ്യപാനം നിരോധിച്ചിരിക്കുകയാണ്. സഞ്ചാരികളുടെയും ഹോട്ടലുകളുടെയും എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാവും. ബീച്ചില്‍ ഇനി ഉഴിച്ചില്‍, ബോണ്‍ഫയര്‍, കച്ചോടം, നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. കെട്ടിടങ്ങളൊക്കെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ബീച്ചിന് ചുറ്റിനും 30 മീറ്റര്‍ ബഫര്‍ സോണ്‍ സൃഷ്ടിച്ചിട്ടുണ്ട്. മറൈന്‍ ജീവശാസ്ത്രജ്ഞര്‍ ഇവിടെ പരിശോധനയും പഠനവും നടത്തുന്നതിനാല്‍ താത്കാലികാലമായി സ്‌ക്യൂബാ ഡൈവിംഗ്, ജെറ്റ് ... Read more

യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ സമ്മാനമായി നല്‍കി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്. അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുഷ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ എലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.

മാറ്റങ്ങളോടെ നമ്പര്‍ പ്ലേറ്റുകള്‍; പൂജ്യത്തിന് ഇടം നല്‍കി മോട്ടാര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പൂജ്യത്തിന് ഇടം നല്‍കി. ഒന്നു മുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതു ഭാഗത്ത് ഇനി മുതല്‍ പൂജ്യം ഉപയോഗിക്കണം. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡിസംബര്‍മുതല്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ സാരഥിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണ്ടിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാഡ്ജ് നേരത്തേ ഒഴിവാക്കി. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെ.എല്‍. ... Read more

നവകേരളത്തിന്റെ പുതുപിറവിയില്‍ സംഗീത ആല്‍ബവുമായി ടൂറിസം വകുപ്പ്

മഹാ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ കേരളപ്പിറവി ദിനത്തില്‍ തകര്‍പ്പന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ടൂറിസം വകുപ്പ്. പരമ്പരാഗത വാദ്യോപകരണങ്ങളും നാടന്‍പാട്ടിന്റെ പശ്ചത്താലത്തില്‍ തയ്യാറാക്കിയ ആല്‍ബത്തിന് ‘ശബ്ദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടി’യെന്നാണ് പേര്. നിഖില്‍ കുറ്റിങ്ങല്‍ സംവിധാനം ചെയ്ത സംഗീത ആല്‍ബത്തിന്റെ ആശയം അലന്‍ ടോമിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലിയോ ടോമിയാണ് രശ്മി സതീഷ് പാടിയ പാട്ടിന് നടിയും മോഡലുമായ കേതകി നാരയണനാണ് ശബദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടിയായി അഭിനയിച്ചിരിക്കുന്നത്. കേരളത്തിന്റെ ശബ്ദങ്ങള്‍ എന്ന കാഴ്ചപാടില്‍ തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തില്‍ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്റിങിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കാനുളള കരാറെടുത്തത് മീഡിയലാപ്സ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഭാഗമായിരുന്നു നിഖിലും അലനും ലിയോയുമെല്ലാം. ജിഷ്ണു വെടിയൂരാണ് മീഡിയാലാപ്സിന്റെ ഉടമ. ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു ഈ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത്. എന്നാല്‍ അതിന് ശേഷം പ്രളയം ടൂറിസം രംഗത്തെ വലിയ തോതില്‍ തകര്‍ത്തു. നവകേരള നിര്‍മ്മാണത്തില്‍ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് ശ്രമം. ഇതിനായാണ് ... Read more

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി

ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു ,മണാലി ,ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

ബേപ്പൂര്‍ ടൂറിസം വികസനത്തിന് സമഗ്രപദ്ധതി വരുന്നു

വിനോദ സഞ്ചാര മേഖലയില്‍ ബേപ്പൂരിന്റെ സാധ്യതകള്‍ വിനിയോഗിക്കാന്‍ സമഗ്രപദ്ധതി വരുന്നു. ബേപ്പൂരിന്റെ ചരിത്രവും പൈതൃകവും നിലനിര്‍ത്തി ബേപ്പൂര്‍ പുലിമുട്ട് തീരവും പ്രദേശങ്ങളും എല്ലാ സൗകര്യങ്ങളോടുംകൂടി വികസിപ്പിക്കാനാണ് പദ്ധതി. ഏകദേശം 10 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഉത്തരവാദ, -സാംസ്‌കാരിക ടൂറിസം, ജല ടൂറിസം, തുറമുഖ -മത്സ്യബന്ധന മേഖലകള്‍, കപ്പല്‍ യാത്രാ സൗകര്യങ്ങള്‍, പരമ്പരാഗത – കലാ-സാംസ്‌കാരിക, കരകൗശല മേഖലകള്‍ തുടങ്ങിയവയെ കൂട്ടിയിണക്കും. ഇതിനായി വി കെ സി മമ്മദ് കോയ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നു. ടൂറിസം വകുപ്പ് നിയോഗിച്ച കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്ട് എ വി പ്രശാന്തും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇരിങ്ങല്‍ സര്‍ഗാലയയുടെ പ്രതിനിധികളും പങ്കെടുത്തു. നേരത്തെ കോടികള്‍ ചെലവിട്ട് നടപ്പിലാക്കിയ പുലിമുട്ട് തീരത്തെ ടൂറിസം വികസന പദ്ധതികള്‍ക്ക് കൃത്യമായ തുടര്‍ച്ചയും യഥാസമയം അറ്റകുറ്റപ്പണികളുമില്ല. മികച്ച ഭോജന ശാലകള്‍, ഷോപ്പിങ് സെന്റര്‍ തുടങ്ങിയവയുമില്ല. ഇതിനെല്ലാം പരിഹാരം കാണുകയാണ് ലക്ഷ്യം. തീരത്തെ വടക്കുഭാഗത്തേക്കുള്ള നടപ്പാത നീട്ടി ഇതിന് സമീപത്തായി കുട്ടികളുടെ ഉല്ലാസ ... Read more

ഉത്തരമലബാറിലേക്കാണോ യാത്ര? എന്നാലിനി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമവാധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരുപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം. ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷനാണ് (ബിആര്‍ഡിസി) പദ്ധതി നടപ്പിലാക്കിയത്. ടൂറിസ്റ്റുകള്‍, വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍, സേവന ദാതാക്കള്‍ എന്നീ മൂന്ന് ഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്. ആമപ്പള്ളം, അറക്കല്‍ കൊട്ടാരം, ബേക്കല്‍ കോട്ട, ബ്രണ്ണന്‍ കോളേജ്, നീലേശ്വരം പാലസ്, മാടായിപ്പാറ, മടിയന്‍ കൂലം, മൂശാരിക്കൊവ്വല്‍, കണ്ണൂര്‍ ഫോര്‍ട്ട്, ഓവര്‍ബറിസ് ഫോളി, പൊസഡി ഗുംബെ, ... Read more

ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കൊല്ലം ഡി ടി പി സി

പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം ജടായു എര്‍ത് സെന്ററുമായി ബന്ധപ്പെടുത്തിയും കൊല്ലത്തുനിന്ന് മൂന്നാര്‍, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുള്ള പാക്കേജുകള്‍ക്കുമാണ് തുടക്കമായത്. സര്‍വീസ് എം മുകേഷ് എംഎല്‍എ ഫ്‌ലാഗ്ഓഫ് ചെയ്തു. വിവിധ വാഹന പാക്കേജുകളുടെ ബ്രോഷര്‍ ഡിടിപിസി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എക്‌സ് ഏണസ്റ്റിനും സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ ബോട്ടിങ് പാക്കേജുകളുടെ ബ്രോഷര്‍ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ശങ്കരപ്പിള്ളയ്ക്കും നല്‍കി എംഎല്‍എ പ്രകാശനംചെയ്തു. ഡിടിപിസി സെക്രട്ടറി സി ... Read more

വാട്‌സ് ആപ്പില്‍ ഇനിമുതല്‍ പരസ്യവും പ്രത്യക്ഷപ്പെടും

വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം നല്‍കിയിരുന്നത്.

ഹൗസ് ബോട്ടുകളുടെ കൂറ്റൻ റാലി; വരൂ .. ആസ്വദിക്കൂ ആലപ്പുഴ കായൽ സൗന്ദര്യം

പ്രളയത്തിന്റെ ഓർമകളെ വിസ്മൃതിയിലേക്ക് ഒഴുക്കി അതിജീവനത്തിന്റെ കരുത്ത് വിളിച്ചോതി ആലപ്പുഴയിൽ ഹൗസ് ബോട്ട് റാലി. പല തരം റാലികൾ കണ്ടു ശീലിച്ച ജനങ്ങൾക്ക് നവ്യാനുഭവമായി  ഹൗസ് ബോട്ട് റാലി. ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും നേതൃത്വത്തിലായിരുന്നു ഹൗസ് ബോട്ട് റാലി.  തുഴയെറിഞ്ഞ് കുതിച്ചു പായുന്ന വള്ളംകളിയുടെ നാട്ടിൽ  ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യന്ത്രവൽകൃത ഹൗസ് ബോട്ടുകളുടെ റാലി. ലോക ചരിത്രത്തിൽ തന്നെ ആദ്യമായ ഹൗസ് ബോട്ട് റാലി ഗിന്നസ് ബുക്കിലും ഇടം നേടിയേക്കും .   പ്രളയത്തിനു ശേഷം ജില്ലയിലെ കായലോര ടൂറിസം മേഖലകള്‍ സുരക്ഷിതമെന്ന്  ലോകത്തോട് വിളിച്ചു പറഞ്ഞ്  ‘ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ്’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 220 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍ എന്നിവ വേമ്പനാട് കായലിൽ ഒന്നിന്നു പിറകെ ഒന്നായി അണിചേർന്നപ്പോൾ അത് കാഴ്ചക്കും വിരുന്നായി. വിനോദ-സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.  ഇന്ത്യന്‍ ... Read more