Category: Malayalam

എമിറേറ്റ്‌സ് വിമാനങ്ങുടെ നിരയിലേക്ക് അവസാന ബോയിങ്ങ് 777 എത്തി

ലോകത്തിലെ ഏറ്റവുംവലിയ യാത്രാവിമാനക്കമ്പനിയായ എമിറേറ്റ്‌സ് മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി താണ്ടി. ഓര്‍ഡര്‍ അനുസരിച്ചുള്ള അവസാന ബോയിങ് 777 കൂടി എമിറേറ്റ്‌സ് വിമാനങ്ങളുടെ നിരയിലേക്ക് എത്തി. ഇതോടെ ലോകത്തിലേറ്റവും കൂടുതല്‍ ബോയിങ് 777 വിമാനങ്ങളുള്ള കമ്പനി കൂടിയായി എമിറേറ്റ്‌സ്. അവസാനമായി സ്വന്തമാക്കിയ ബോയിങ് 777-300 ഇ.ആര്‍. കൂടി കൂട്ടുമ്പോള്‍ ഇത്തരം വിമാനങ്ങളുടെ എണ്ണം 190 ആകും. മാര്‍ച്ച് 2005-ലാണ് ആദ്യ ബോയിങ് 777 വിമാനം എമിറേറ്റ്‌സ് സ്വന്തമാക്കുന്നത്. പിന്നീട് 119 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ലോകം മുഴുവന്‍ പറക്കുന്ന എമിറേറ്റ്‌സിന്റെ പ്രധാന പങ്കാളിയായത് ബോയിങ് 777 തന്നെയാണ്. 35 കോടി യാത്രക്കാരാണ് എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനങ്ങളില്‍ ഇത് വരെയായി പറന്നിരിക്കുന്നത്. ഇതിനിടയില്‍ രൂപഭാവങ്ങളിലും ഡിസൈനിലും സാങ്കേതികതയിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി സ്വകാര്യ സ്യൂട്ടുകള്‍ വരെ ഉള്‍ഭാഗത്ത് ക്രമീകരിച്ച് ബോയിങ് എമിറേറ്റ്‌സിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നിന്നു.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലുലു മാരിയട്ടില്‍ ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഉയര്‍ന്നു

ക്രിസ്മസ് – പുതുവത്സരം ആഘോഷങ്ങള്‍ക്ക് വേറിട്ട മാധുര്യം പകരാന്‍ കൊച്ചി ലുലു മാരിയട്ടില്‍ 21 അടി ഉയരമുള്ള കൂറ്റന്‍ ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഉയര്‍ന്നു. ഉയരം കൊണ്ട് കൊച്ചിയില്‍ പുതിയ റെക്കോഡ് കുറിക്കുന്ന ജിഞ്ചര്‍ ബ്രെഡ് ടവര്‍ ചലച്ചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. പിയാനോയില്‍ വിസ്മയം തീര്‍ക്കുന്ന മാസറ്റര്‍ മിലന്‍ മനോജ് ഹോട്ടല്‍ ലോബിയില്‍ സ്ഥാപിച്ചിട്ടുള്ള പിയാനോയില്‍ വായിച്ച ജിംഗിള്‍സിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകള്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമായ ജിഞ്ചര്‍ ടവറിന് മധുരം പൊതിയാന്‍ 3500 വലതും ചെറുതുമായ ജിഞ്ചര്‍ ബ്രെഡ് പാനലുകളാണ് ഉപയോഗിച്ചത്. 150 കിലോഗ്രാം ഐസിംഗ് ഷുഗര്‍, 15 കിലോ ജിഞ്ചര്‍ പൗഡര്‍, 20 ലിറ്റര്‍ തേന്‍, 5 ലിറ്റര്‍, 400 കിലോ ധാന്യപ്പൊടി എന്നിവയാണ് ജിഞ്ചര്‍ ടവറിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ സിംഗ്, ഷെഫ് രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി മാരിയട്ടിലെ പാചക വിഭാഗവും ബേക്കറി വിഭാഗവും ചേര്‍ന്നാണ് ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഒരുക്കിയത്.

ഹർത്താലിനെതിരെ ജനരോഷമിരമ്പി; കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രകടനം

അടിയ്ക്കടി നടകുന്ന ഹർത്താലുകൾക്കെതിരെ ജനരോഷമിരമ്പി. കടകമ്പോളങ്ങൾ പൊതുവേ അടഞ്ഞുകിടന്നെങ്കിലും ജനജീവിതത്തെ ഇന്നത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല.ചിലേടത്ത് കടകൾ തുറന്നു. സ്വകാര്യബസുകളും കെ എസ് ആർ ടി സി യും നിരത്തിലിറങ്ങിയില്ലങ്കിലും റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ ധാരാളമുണ്ടായിരുന്നു. ഹർത്താലുമായി ഇനി സഹകരിക്കില്ലന്ന് കോഴിക്കോട്ടെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനെതിരെ കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടന്നു. ടൂറിസം പ്രഫഷഷണൽസ് ക്ലബ്ബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുഞ്ഞ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പെയ്റ്റിംഗ് കോമ്പറ്റീഷനുമായി കേരള ടൂറിസം

എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം കേരള ടൂറിസം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പെയ്റ്റിംഗ് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നു. അടുത്ത തലമുറയിലെ കുട്ടികള്‍ക്കായുള്ള ഒരു വേദിയായിരിക്കും ഇത്. എഡ്മണ്ട് തോമസ് ക്ലിന്റ് കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങള്‍ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളില്‍ തന്നെ 25,000 ത്തോളം ചിത്രങ്ങള്‍ വരച്ചിരുന്നു, ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നുമുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുങ്ങുന്നത്. നിരവധി അപേക്ഷകളാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഈ മത്സരത്തിനായി ലഭിക്കുന്നത്. ഘാന, അല്‍ബാനിയ, ശ്രീലങ്ക, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങി 104 രാജ്യങ്ങളില്‍ നിന്നും 13,000 രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 4-16 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മത്സരിക്കാനുള്ള യോഗ്യത. ഒരാള്‍ക്ക് പരമാവധി അഞ്ച് എന്‍ട്രി വരെ അയയ്ക്കാം. 18 വയസ്സ് മുകളിലുള്ളവര്‍ക്ക് മത്സരത്തിലെ പ്രൊമോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31, 2018 ആണ്. മത്സരത്തിന്റെ രജിസ്‌ട്രേഷനുകള്‍ സൗജന്യമാണ്. ... Read more

എന്താണ് കൊച്ചി-മുസിരിസ് ബിനാലെ; അറിയേണ്ടതെല്ലാം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമങ്കമായ കൊച്ചി മുസിരിസ് ബിനാലെ നാലാം പതിപ്പിന് തുടക്കമായി. 108 ദിനങ്ങള്‍ നീണ്ട കലാവിരുന്ന് ആസ്വദിക്കാന്‍ വിദേശികളും സ്വദേശികളമായ കലാകാരന്മാരും ആസ്വാദകരും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം ‘പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകള്‍’ എന്നതാണ്. 138 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ആദ്യമായി ഒരു സ്ത്രീ ക്യുറേറ്റ് ചെയ്യുന്ന ബിനാലെ എന്ന പ്രത്യേകതയും ഈ ബിനാലെയ്ക്കുണ്ട്. റിയാസ് കോമുവും ബോസ് എം കൃഷ്ണമാചാരിയുമായിരുന്നു 2012ലെ ബിനാലെയുടെ ക്യുറേറ്റര്‍മാര്‍, 2014 ജിതേഷ് കല്ലാട്ടും, 2016 സുദര്‍ശന്‍ ഷെട്ടിയുമായിരുന്നു ക്യുറേറ്റര്‍. ശില്‍പ്പകല, ആര്‍ട്ട് ഹിസ്റ്ററി എന്നിവയില്‍ നിപുണയാണ് അനിത ദുബെ. ഈ ബിനാലെയില്‍ ഇത്തവണ സ്ത്രീ സാന്നിധ്യം ഏറെയുണ്ട് എന്ന പ്രത്യേകതയും ഉണ്ട്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. ജുന്‍ ഗുയെന്‍, ഹാറ്റ്‌സുഷിബ(ജപ്പാന്‍/വിയറ്റ്‌നാം), ഷൂള്‍ ക്രായ്യേര്‍ (നെതര്‍ലാന്റ്‌സ്), കെ പി കൃഷ്ണകുമാര്‍(ഇന്ത്യ) കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ... Read more

പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ സമയമെടുക്കും

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം വീതമുള്ള നാല് ഘട്ടങ്ങളിലായി മീറ്ററുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം പുതിയ നിരക്കിലേക്ക് മാറ്റാം. ഏതാണ്ട് അടുത്ത ഡിസംബര്‍ മാസം വരെ ഇതിനായി സമയമെടുത്തേക്കുമെന്നാണ് സൂചന. അതേസമയം പുതിയ നിരക്ക് മീറ്ററില്‍ കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ്ജ് സൂചിപ്പിക്കുന്ന ചാര്‍ട്ട് ഓട്ടോ ഡ്രൈവര്‍ സൂക്ഷിക്കണം. ഈ ചാര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് നല്‍കും. ഓട്ടോയ്ക്ക് മിനിമം നിരക്ക് 25 രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മിനിമം ... Read more

ഇനി ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാനും ലൈസന്‍സ് വേണം

18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ടവരും. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. എന്‍ജിന്‍ ശേഷി 50 സി.സി. വരെയുള്ള മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കാന്‍ 16-18 വയസ്സിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അത്തരം ശേഷിയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലില്ല. നിലവില്‍ പതിനെട്ടിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഈ നില തുടരും. എന്നാല്‍  പതിനാറുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവര്‍ക്ക് ലൈസന്‍സ് വേണം. ഇവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കൂ. പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇ-സ്‌കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇ-സ്‌കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാകുക.

പുന്നമടയുടെ സൗന്ദര്യം വീണ്ടും വെള്ളിത്തിരയിലേക്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍കെജിയുടെ ചിത്രീകരണത്തിലൂടെ പുന്നമചടക്കായലിന്റെ ഭംഗി വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ നടന്‍ സൂര്യ സ്പീഡ് ബോട്ടില്‍ ചുറ്റി പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ക്ക് ഭംഗി കൂട്ടുന്നതിനാണ് ഷൂട്ടിംഗ് സംഘം ആലപ്പുഴയിലെത്തിയത്. വഞ്ചിവീട്ടിലും കായല്‍ കരയിലുമായിട്ടാണ് ചിത്രീകരണം നടന്നത്. കെ.സെല്‍ലരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം നടിമാരായ രാകുല്‍ പ്രീത് സിങ്ങ്, സായി പല്ലവി തുടങ്ങിയ വന്‍താര നിര അഭിനയിക്കുന്നുണ്ട്.

മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലായി കൊച്ചിയില്‍ 900 വിദേശ വിനോദസഞ്ചാരികള്‍ എത്തി

പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല കൂടുതല്‍ സജീവമാകുന്നു. യുകെയില്‍ നിന്നുള്ള 900 വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ എത്തി. കപ്പല്‍ മാര്‍ഗം രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങും. കപ്പലിലെത്തിയവരില്‍ ആയിരത്തോളം പേര്‍ വിമാനത്തിലും വിമാനത്തിലത്തിയവരെല്ലാം കപ്പലിലുമാണ് മടങ്ങുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് കേരളത്തിലേക്ക് ഇത്ര വലിയ വിദേശ വിനോദസഞ്ചാരികളുടെ സംഘം എത്തുന്നത്. ഇന്നലെ വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഉച്ചയോടെയെത്തിയ രണ്ടു വിമാനങ്ങളിലായി അറുനൂറോളം വിദേശ സഞ്ചാരികളുണ്ടായിരുന്നു. രണ്ടു ദിവസം സംഘം കേരളത്തില്‍ ചിലവഴിക്കും. 300 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നെത്തും.

സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കം

കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരിസ് ബിനാലെ പവലിയനിലായിരുന്നു സ്റ്റുഡന്റ്സ് ബിനാലെയുടെ ഉദ്ഘാടന ചടങ്ങ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 200 വിദ്യാര്‍ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്‌പൈസസ്, കെവിഎന്‍ ആര്‍ക്കേഡ്, അര്‍മാന്‍ ബില്‍ഡിങ്, മട്ടാഞ്ചേരി അമ്പലം, വികെഎല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിലെ 80 വിദ്യാലയങ്ങളില്‍ നിന്നും സ്റ്റുഡന്റ്സ് ബിനാലെയില്‍ പ്രാതിനിധ്യമുണ്ട്. സമകാലീന കലയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോളതലത്തിലെ മികവുറ്റ കലാകാരന്മാരുടെ പക്കല്‍നിന്ന് വിദഗ്‌ദ്ധോപദേശം ലഭിക്കുന്നതിനും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ആന്‍ഡ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്സ് ബിനാലെ ... Read more

ഹര്‍ത്താലുകള്‍ കേരളത്തിനെ തകര്‍ക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിനെ ബാധിക്കുന്നു എന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിന് വിനോദസഞ്ചാരികളെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. പ്രധാന തടസ്സമായി നില്‍ക്കുന്നത് അപ്രതീക്ഷിത ഹര്‍ത്താലുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നിരുന്ന കേരളം എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹര്‍ത്താലുകളാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ വരുമാനം ടൂറിസത്തില്‍ നിന്ന് രാജ്യത്തിന് ലഭിച്ചു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രകടനം മോശമാണെങ്കിലും വരുമാന വര്‍ധന ആശ്വാസമായെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.   സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.

ജാവ ബൈക്കുകള്‍ ഈ ശനിയാഴ്ച മുതല്‍ നിരത്തുകളിലേക്കെത്തും

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ഈ ജാവ ബൈക്കുകള്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു ബൈക്കുകളുമാണ് ടെസ്റ്റ് ഡ്രൈവിനായി ഒരുക്കുന്നത്. ഈ ബൈക്കുകള്‍ ഡിസംബര്‍ 14,15 തീയതികളിലായി ഡീലര്‍ഷിപ്പുകളിലെത്തും. എന്നാല്‍, ജാവ പരാക്ക് അടുത്ത വര്‍ഷമായിരുക്കും പുറത്തിറങ്ങുക.   ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ ... Read more

കരയിലും വെള്ളത്തിലും ഓടുന്ന വാട്ടര്‍ ബസുകള്‍ ആലപ്പുഴയിലേക്ക്

കരയിലും വെള്ളത്തിലും ഒരുപോലെ സര്‍വീസ് നടത്താവുന്ന വാട്ടര്‍ബസുകള്‍ ആലപ്പുഴയിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ ബസായിരിക്കും ഇത്. വാട്ടര്‍ ബസ് സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങളും ജലഗതാഗത വകുപ്പ് പൂര്‍ത്തിയാക്കി. കുസാറ്റ് യൂണിവേഴ്‌സിറ്റിക്കാണ് പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല. ചെലവ് കുറച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ബസുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓടുന്ന അഫീബിയന്‍ ബസുകള്‍ക്ക് 12 കോടി രൂപ വരെ ചെലവ് വരും. എന്നാല്‍, 6 കോടി രൂപ മുതല്‍മുടക്കിലാണ് ആലപ്പുഴയില്‍ വാട്ടര്‍ബസ് ഇറക്കാന്‍ പോകുന്നത്. വാട്ടര്‍പ്രൂഫ് ടെക്‌നോളജി ഉപയോഗിച്ച് ആധുനിക വോള്‍വോ ബസില്‍ രൂപമാറ്റം വരുത്തിയാണ് വാട്ടര്‍ ബസുകള്‍ ഉണ്ടാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ബസിന്റെ സര്‍വീസ് ജില്ലയില്‍ പെരുമ്പളം-പാണാവള്ളി റൂട്ടില്‍ കൂടി വൈക്കം, ചേര്‍ത്തല എന്നിവിടങ്ങളിലേക്ക് നടത്താനാണ് തീരുമാനം. കുസാറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.സുധീര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഓടുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും അനുമതി ... Read more

കണ്ണൂര്‍ വിമാനത്താവളം; ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന് തുടങ്ങും

ഗോ എയറിന്റെ കണ്ണൂരില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10-ന് തുടങ്ങും. അബുദാബി, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിന് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് ഗോ എയര്‍ സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ജനുവരി 15 മുതല്‍ തുടങ്ങും. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളായിരിക്കും ഇന്‍ഡിഗോ നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ തുടങ്ങിയിട്ടുള്ളത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അബുദാബിയിലേക്കും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. റിയാദിലേക്ക് ഞായര്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസുണ്ട്. ഡിസംബര്‍ 15 വരെയുള്ള സമയപ്പട്ടികയാണ് കിയാല്‍ തയ്യാറാക്കിയത്.