Category: Malayalam

ടൂറിസം മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ ഐസിടിടി സമ്മേളനം

ലോകത്തെമ്പാടുമുള്ള ടൂറിസം മേഖലയെ നിര്‍ണായകമായി സ്വാധീനിക്കുന്ന നിര്‍മ്മിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച്  കൊച്ചിയില്‍ ചേരുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി (ഐസിടിടി) ചര്‍ച്ച ചെയ്യും.  സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ്  സമ്മേളനം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ (അറ്റോയി), കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടും വിനോദസഞ്ചാര മേഖലയിലെ  വിവരശേഖരണവും യാത്രാരീതികളും  വിവരസാങ്കേതികവിദ്യയ്ക്ക് വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ യാത്രികര്‍ ചെയ്യുന്നത്.  നിര്‍മിതബുദ്ധിയടക്കം വിവരസാങ്കേതികവിദ്യയിലെ വിപ്ലവകരമായ ഈ മാറ്റങ്ങള്‍ നല്കുന്ന അനന്തസാധ്യതകള്‍ ഇന്ത്യയിലും ക്രിയാത്മകമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന വിഷയത്തിലാണ് ഐസിടിടിയിലെ ചര്‍ച്ചകള്‍. അഞ്ഞൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കുള്ളത്. അത്തരം മാനസികാവസ്ഥകളെ എങ്ങനെ വിവരസാങ്കേതികവിദ്യയുടെ പിന്തുണയോടെ മനസിലാക്കിയെടുക്കാമെന്നാണ് ഈ മേഖലയിലുള്ളവര്‍ പരിശോധിക്കുന്നത്.  സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും ടൂറിസം സംബന്ധിയായ വിവരശേഖരണം നടത്തി അതുപയോഗിച്ച് മികച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും  നല്‍കാന്‍ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്പുകള്‍ക്ക് ... Read more

സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്

ഇനി എങ്ങോട്ടു ട്രിപ്പ് പോവണമെന്ന് ചിന്തിച്ചു് സമയം കളയണ്ട. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലൊമീറ്റർ സഹിതം അറിയാൻ കഴിയുന്ന പുതുപുത്തൻ ആപ്പാണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. മൊബൈലിലെ ജി പി എസ്  സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലൊമീറ്റർ ചുറ്റളവിലുള്ള  എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം. ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുന്നതിനും ഇതിൽ സാധിക്കും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴിതന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഇത് ആപ്പ് ആയി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കേരളത്തിലെയുൾപ്പെടെ ഇന്ത്യയിലെ അധികം അറിയപ്പെടാത്തതും തിരക്കുകുറഞ്ഞതുമായ ടൂറിസ്റ്റ് സ്പോട്ടുകൾവരെ ഇതിനോടകം ട്രിപ്പ് അൺടോൾഡിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സ്ഥലങ്ങൾക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും, യാത്രാവിവരണങ്ങൾ എഴുതുന്നതിനും സംശയങ്ങൾ ... Read more

മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ

പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള  തിരിഞ്ഞുനടത്തമാണ്  ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം  കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ  പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും  പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക  മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ  തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷക്കായി വലിയ മുള്ളുകളുമുണ്ട്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരമാണ് മെലീഹയിലെ പച്ചക്കാഴ്ചകളിൽ പ്രധാനിയായ മറ്റൊന്ന്. വളരെ താഴ്ചയിലേക്ക് വേരുകളാഴ്ത്തി മരുഭൂമിയുടെ ഉള്ളറകളിൽ നിന്ന് ജലമൂറ്റിയാണ് ഈമരത്തിന്റെ നിലനിൽപ്പ്. അറേബ്യൻ പ്രിംറോസ്, പോപ്കോൺ ചെടി എന്നീ ഇനങ്ങളും മെലീഹയിലുണ്ട്, മറ്റിടങ്ങളെക്കാൾ കൂടുതലായി. അതുകൊണ്ടു തന്നെ ‘പച്ചപ്പിന്റെ കണികയില്ലാത്തഊഷര മരുഭൂമി’ എന്ന സഞ്ചാരികളുടെ കാഴ്ചപ്പാട് മെലീഹയിലെത്തുമ്പോൾ മാറുമെന്നാണ്  തരിന്ദുവിന്റെ അഭിപ്രായം. സസ്യങ്ങൾ മാത്രമല്ല, മരുഭൂ ... Read more

ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്‌നഭൂമി !!

മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത ദിവസം വിപുലമായ ഒരുക്കങ്ങളോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയുണ്ടായി . വർണ്ണശബളമായ ഉത്‌ഘാടനച്ചടങ്ങിൽ അടുത്തും അയലത്തുമുള്ള പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷണിതാക്കളായെത്തിയവരിൽ ബഹഭുരിഭാഗംപേരും കുടുംബസമേതമുള്ള സന്ദർശകർ. അലങ്കാര സസ്യങ്ങളുടെയും പൂന്തോട്ട നിർമ്മാണ വസ്തുക്കളുടെയും വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടം . രണ്ടര ഏക്കർ വിസ്‌തൃതിയിലുള്ള കുന്നിൻചെരിവിനെ സഞ്ചാരയോഗ്യവും ഹരിതാഭവുമാക്കിയിരിക്കയാണ് പുന്നോൽ സ്വദേശിയും പ്രകൃതിസ്നേഹിയുമായ ജസ്‌ലിം മീത്തൽ എന്ന ... Read more

ഒരിക്കലും പഞ്ചറാവാത്ത ടയറുകളിറക്കി മിഷേലിന്‍ ടയര്‍ കമ്പനി

വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് എപ്പോഴെങ്കിലുമൊക്കെ ഇരയാകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായെത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്.   യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്നോളജിയുടെ പേര്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്‍. പ്ലാന്റിനായി 50 മില്ല്യണ്‍ ഡോളറാണ് ഇതുവരെ നിക്ഷേപിച്ചത്. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഈ ടയറുകളുണ്ടാക്കുന്നത്. മികച്ച ബ്രേക്കിങ് നല്‍കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. 2024-ല്‍ ഈ ടയറുകള്‍ ... Read more

ഇവയാണ് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങള്‍

ഒരു യാത്രക്കാരന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 2 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ബാഗേജില്‍ കുട്ടികളുടേതായ സാധനങ്ങള്‍ മാത്രമേ പാടുള്ളൂ. വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാര്‍ക്ക് ‘ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ്’ എന്ന പേരില്‍ കുറച്ചധികം സാധനങ്ങള്‍ കൊണ്ടു പോകാം. 3 മുതല്‍ 6 മാസം വരെ ഗള്‍ഫില്‍ നിന്ന വ്യക്തിക്ക് 60,000 രൂപ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും 2 വര്‍ഷത്തില്‍ കൂടുതല്‍ നിന്നവര്‍ക്ക് 5 ലക്ഷം രൂപയുടെയും സാധനങ്ങള്‍ കൊണ്ടു പോകാം. 2 വര്‍ഷത്തിനിടെ ഒരു മാസം നാട്ടില്‍ നിന്നവര്‍ക്കും പരിഗണന ലഭിക്കും. എല്‍സിഡി, പ്ലാസ്മ ടിവികള്‍ ബാഗേജില്‍ പെടാത്തവയാണ്. ഇവയ്ക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 3 ശതമാനം വിദ്യാഭ്യാസ സെസ്സും നല്‍കണം. ലാപ്ടോപുകളും ബാഗേജില്‍ ഉള്‍പ്പെടില്ല. ഇവയ്ക്ക് പക്ഷേ നികുതി ... Read more

ലെക്‌സീ അല്‍ഫോര്‍ഡ്; ലോകം മുഴുവന്‍ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

മെയ് 31 -നാണ് ലെക്‌സീ അല്‍ഫോര്‍ഡ് നോര്‍ത്ത് കൊറിയ സന്ദര്‍ശിച്ചത്. അങ്ങനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ലെക്‌സി മാറിയിരിക്കുകയാണ്. യാത്രകള്‍ക്ക് ലെക്‌സിയുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അവളുടെ മാതാപിതാക്കള്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. പക്ഷെ, കുട്ടിയായിരിക്കുമ്പോഴൊന്നും ഇങ്ങനെ യാത്ര ചെയ്യുക എന്ന യാതൊരു പ്ലാനും അവളുടെ ഉള്ളിലുണ്ടായിരുന്നില്ല. പക്ഷെ, അച്ഛനും അമ്മയും അവളെ പല സ്ഥങ്ങളിലും കൊണ്ടുപോയി. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കമ്പോടിയ മുതല്‍ ഈജിപ്ത് വരെ പല സ്ഥലങ്ങളും അവള്‍ കണ്ടിരുന്നു. ഓരോ സ്ഥലവും കാണിച്ചു കൊടുക്കാനും അതിന്റെയൊക്കെ പ്രാധാന്യം ബോധ്യപ്പെടുത്താനും അവളുടെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നീ കാണുന്ന ഞാനുണ്ടായത് എന്നാണ് ലെക്‌സി പറയുന്നത്. ‘ഓരോ മനുഷ്യരുടേയും ജീവിതം എന്നില്‍ കൗതുകമുണ്ടാക്കാറുണ്ട്. ഓരോരുത്തരും എങ്ങനെയായിരിക്കും സന്തോഷം കണ്ടെത്തുക എന്നും ഞാന്‍ ചിന്തിക്കാറുണ്ട്…’ എന്ന് ലെക്‌സി പറയുന്നു. ആദ്യമൊക്കെ വെറുതെ പോവുക, ഓരോ സ്ഥലം സന്ദര്‍ശിക്കുക എന്നതിനുമപ്പുറം വലിയ ചിന്തയൊന്നും ലെക്‌സിയുടെ മനസിലുണ്ടായിരുന്നില്ല. പക്ഷെ, ... Read more

ഊബറില്‍ വിളിച്ചാല്‍ ഇനി ഓട്ടോയുമെത്തും

ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ ചാര്‍ജിലും താഴെയായിരിക്കുമോ എന്നാണു അറിയേണ്ടത്. തുടക്കമായതിനാല്‍ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതമാണ്.

വായുമലീകരണം ഒഴിവാക്കാന്‍ കരിയിലപ്പെട്ടികളുമായി തിരുവനന്തപുരം നഗരസഭ

പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ നടപടികളുമായി തിരുവനന്തപുരം നഗരസഭ. വായുമലീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു. കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് നടപടിയുടെ ലക്ഷ്യം. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്‌റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും കരിയിലകള്‍ ശേഖകരിക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പൊള്ളുന്ന ചൂടുള്ള നഗരങ്ങള്‍

വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്‍ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ ഇന്ത്യയിലെ ഏറ്റവും ചൂടു കൂടി എട്ട് ഇടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… എട്ടിടങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ 15 ഇടങ്ങളാണ് എല്‍ ഡോര്‍ഡോ എന്ന കാലാവസ്ഥ നിരീക്ഷണ സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ എട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. ബാക്കി സ്ഥലങ്ങളില്‍ കൂടുതലും പാക്കിസ്ഥാനിലാണുള്ളത്. ചുരു, രാജസ്ഥാന്‍ താര്‍ മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ചുരു. മരുഭൂമിയുടെ ഒരു ... Read more

കോഴിക്കോട് നിന്ന് സര്‍വീസ് പുനരാംരഭിക്കാന്‍ അനുമതി ലഭിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയല്‍ ശുപാര്‍ശയോടെ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സര്‍വീസ് കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പിന്‍വലിച്ചത്. മെച്ചപ്പെട്ട സേവനങ്ങളോടെ സര്‍വീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാന്‍ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആര്‍, ബോയിങ് 777-200 എല്‍ആര്‍ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി, ഡല്‍ഹി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെ പരിശോധനകള്‍ക്കു ശേഷമാണു സര്‍വീസ് നടത്തുന്നതിനു ശുപാര്‍ശ ചെയ്ത് ഡിജിസിഎക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്‌സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിന്മഗള്‍ഫില്‍നിന്നു കേരളത്തിലേക്ക് അവധിക്കാലത്തു വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. ... Read more

അണയാത്ത തീ ജ്വാലയുമായി ജ്വാലാജി ക്ഷേത്രം

കഴിഞ്ഞ 100 ല്‍ അധികം വര്‍ഷങ്ങളായി ഒരിക്കല്‍ പോലും അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്‌നിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടോ? വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കാംഗ്രയിലെ ജ്വാലാ ജീ ക്ഷേത്രം കഥകളും പുരാണങ്ങളും ഏറെയുള്ള ക്ഷേത്രമാണ്. സതീ ദേവിയുടെ നാവ് വന്നു പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാ ജ്വാലാജീ ക്ഷേത്ര വിശേഷങ്ങളിലേക്ക്. മാ ജ്വാലാജീ ക്ഷേത്രം ഹിമാചല്‍ പ്രദേശിസെ കാംഗ്ര എന്ന സ്ഥലത്താണ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മാ ജ്വാലാജീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജ്വാലാമുഖി ടൗണിലാണ് ക്ഷേത്രമുള്ളത്. ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ പ്രധാനം വടക്കേ ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കാംഗ്രയിലേതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒട്ടേറെയിടങ്ങളില്‍ നിന്നും ഇവിടെ വിശ്വാസികള്‍ എത്തുന്നു. നാവു പതിച്ച ക്ഷേത്രം ജ്വാലാ ജീ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പിന്നില്‍ പുരാണങ്ങളോളം പഴക്കമുള്ള ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷന്റെ പരിപൂര്‍ണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ ... Read more

സായിപ്പിനെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്

ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഹില്‍ സ്റ്റേഷന്‍! വളരെ കുറഞ്ഞ വാക്കുകളില്‍ ലാന്‍ഡൗറിനെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും അതിലൊന്നും ഒതുക്കുവാന്‍ സാധിക്കുന്ന ഒരിടമല്ല ലാന്‍ഡൗര്‍ എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കന്റോണ്‍മെന്റായിരുന്ന ഇവിടം നമ്മുടെയൊക്കെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന റസ്‌കിന്‍ ബോണ്ടിന്റെ നാട് കൂടിയാണ് എന്നതാണ് ഇവിടുത്തെ ഒരി വിശേഷം. ബേക്കറികള്‍ മുതല്‍ അതിമനോഹരങ്ങളായ ദേവാലയങ്ങള്‍ വരെ കാഴ്ചയില്‍ കയറുന്ന ഇവിടം കാലത്തിന്റെ ഓട്ടത്തില്‍ കുതിക്കുവാന്‍ മറന്ന ഒരു നാടിന്റെ കാഴ്ചകള്‍ക്കു സമമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളും പര്‍വ്വതങ്ങളിലെ വായുവും പ്രകൃതിയൊരുക്കിയിരിക്കുന്ന കിടിലന്‍ കാഴ്ചകളും ഒക്കെ ഇവിടം എത്രനാള്‍ വേണമെങ്കിലും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ഇടമാക്കി മാറ്റുന്നു. അത്ഭുതപ്പെടുത്തുന്ന കഥകളൊളിഞ്ഞിരിക്കുന്ന ഇവിടുത്തെ പൊടിപിടിച്ച ബംഗ്ലാവുകളും ആംഗ്ലിക്കന്‍ ദേവാലയങ്ങളും അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഇവിടുത്തെ ചില സ്‌കൂളുകളും വലിയ വിസ്മയമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക. തണുത്തുറഞ്ഞ രാത്രികള്‍ റസ്‌കിന്‍ ബോണ്ടിന്റെ കഥകളിലെ ചില രംഗങ്ങള്‍ക്ക് ചൂടുപകരാനായി എത്തിയതാണോ എന്നു തോന്നിപ്പിക്കും… സെന്റ് പോള്‍സ് ചര്‍ച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് ... Read more

ചെറിയ പെരുന്നാളിനു പൊളിക്കുവാന്‍ ഈ ഇടങ്ങള്‍

30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിന്റെ നാളുകളാണ്. പെരുന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കുവാന്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാത്തവരായി ആരും കാണില്ല എന്നുതന്നെ പറയാം… ഇതാ കുടുംബത്തോടൊന്നിച്ച് പെരുന്നാളിന് പോകുവാന്‍ പറ്റിയ കേരളത്തിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… പാല്‍ക്കുളമേട് ഇത്തവണത്തെ പെരുന്നാളിന് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയായാലോ യാത്ര…അങ്ങനെയാമെങ്കില്‍ ആദ്യം പരിഗണിയ്ക്കുവാന്‍ പറ്റിയ ഇടം പാല്‍ക്കുളമേട് തന്നെയാണ്. സമുദ്ര നിരപ്പില്‍ നിന്നും3125 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ അറിയപ്പെടാത്ത അത്ഭുതമാണ് പാല്‍ക്കുളമേട്. വെള്ളച്ചാട്ടങ്ങളും ആകാശമിറങ്ങി വരുന്ന കോടമഞ്ഞും അപ്രതീക്ഷിതമായെത്തുന്ന ആനക്കൂട്ടവും ഒക്കെയാണ് ഈ യാത്രയുടെ ത്രില്ല് എന്നതിനാല്‍ ചെറുപ്പക്കാരാണ് ഇവിടെക്ക് പോകുന്നവരില്‍ അധികവും. ഓഫ് റോഡിങ്ങും സാഹസികതയും ചേര്‍ന്ന് ഒരുഗ്രന്‍ ട്രിപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമേയില്ല. തൂവാനം വെള്ളച്ചാട്ടം കാടിനുള്ളിലെ യാത്രകളാണ് വേണ്ടതെങ്കില്‍ തൂവാനത്തിന് പോകാം. പതഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് കാടുകയറിയുള്ള യാത്രയിലാണ് ഇതിന്റെ രസമിരിക്കുന്നത്. ഏതു കാലത്തും നിറഞ്ഞൊഴുകുന്നതിനാല്‍ വിശ്വസിച്ച് ഇവിടേക്ക് വരാം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം ... Read more

നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം

ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്‍തീരങ്ങള്‍ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ? ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കിടയില്‍ സാന്‍ ബ്ലാസിനു വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണല്‍ത്തരികള്‍ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണല്‍വിരിച്ച ബീച്ചാണ് സാന്‍ ബ്ലാസ്. ഉയര്‍ന്ന നിരക്കിലുള്ള അയണ്‍ ഓക്സൈഡാണ് മണല്‍തരികള്‍ക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാന്‍ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ ഇന്‍ഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. ... Read more