Category: Malayalam
ജടായു പാറയിലെ പുതുവര്‍ഷ ആഘോഷം ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും
ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. എല്‍ ഈ ഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായു പാറയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റ് ഉണ്ട്. ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍ നടത്തം, തനത് ഭക്ഷ്യമേള എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ജടായു കാര്‍ണിവല്‍ ജനുവരി 22ന് സമാപിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ചടയമംഗലം എം എല്‍ എ മുല്ലക്കര രത്നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നാളത്തെ ... Read more
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ
പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി. ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലാണ് 2019 -നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ണനക്ഷത്രങ്ങള്‍ തീര്‍ക്കുന്ന ഖാലിദ് ലഗൂണിലെ കരിമരുന്ന് പ്രയോഗമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടി. പ്രത്യേകമായി തീര്‍ത്ത 16 അലങ്കാര നൗകകളില്‍ നിന്നായിരിക്കും കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അല്‍ മജാസിന്റെ സമീപ പ്രദേശങ്ങളായ മറ്റ് വിനോദ സഞ്ചാരയിടങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിലായിരിക്കും കരിമരുന്ന് പ്രയോഗമുണ്ടാവുക. കൂടാതെ ഷാര്‍ജ ഫൗണ്ടേഷന്റെ പ്രത്യേക പ്രദര്‍ശനവും പുതുവത്സരാഘോഷത്തിന്‍ മാറ്റുകൂട്ടും. അല്‍ നൂര്‍ ദ്വീപ്, അല്‍ കസബ,ഫ്‌ലാഗ് അയലന്‍ഡ്, കോര്‍ണീഷ് എന്നിവടങ്ങളിലെല്ലാം ആളുകള്‍ക്ക് അല്‍ മജാസില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം ആസ്വദിക്കാന്‍ സാധിക്കും. പോയവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുതുവര്‍ഷം ആഘോഷിക്കാനായി നൂറുകണക്കിന് സന്ദര്‍ശകരാണ് ഷാര്‍ജ അല്‍ മജാസില്‍ എത്തിയതെന്ന് അല്‍ മജാസിന്റെ് വാട്ടര്‍ ഫ്രണ്‍ഡ് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറഞ്ഞു. അടുത്തമാസം 15- വരെ നീളുന്ന ശൈത്യകാല ആഘോഷവും അല്‍ മജാസില്‍ ആരംഭിച്ചുകഴിഞ്ഞു. ... Read more
അംഗീകാരങ്ങളുടെ മികവുമായി അബുദാബി യാസ് ഐലന്‍ഡ്
യാസ് ഐലന്‍ഡിന് അംഗീകാരങ്ങളുടെ വര്‍ഷമായി 2018. അബുദാബിയിലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാസ് ഐലന്‍ഡിന് പ്രാദേശിക, മേഖലാ രാജ്യാന്തര അംഗീകാരങ്ങളടക്കം ഈ വര്‍ഷം 34 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സേവനങ്ങളുടെയും സൌകര്യങ്ങളുടെയും മികവാണ് ഈ നേട്ടത്തിന് നിദാനമെന്ന് മിറല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ഏറ്റവും പുതുതായി തുറന്ന വര്‍ണര്‍ ബ്രോസ് വേള്‍ഡും ഇതിന് ആക്കം കൂട്ടി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ മധ്യപൂര്‍വദേശത്തെ ഏറ്റവും നല്ല തീംപാര്‍ക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത് യാസ് ഐലന്‍ഡിലെ ഫെറാരി വേള്‍ഡ് അബുദാബിയെയാണ്. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും മനോഹരമായ 100 സ്ഥലങ്ങളിലൊന്നായി വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബിയെ തിരഞ്ഞെടുത്തു. ട്രിപ് അഡൈ്വസേഴ്‌സിന്റെ ഹാള്‍ ഓഫ് ഫെയിം, മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും വച്ച് ഏറ്റവും മികച്ച വാട്ടര്‍ പാര്‍ക്ക്, വാട്ട്‌സ് ഓണ്‍ അബുദാബിയുടെ ഫേവറേറ്റ് ഡേ ഔട്ട്, ഫേവറേറ്റ് ലേഡീസ് നൈറ്റ് തുടങ്ങി പുരസ്‌കാരങ്ങളുടെ പട്ടിക നീളും. ലോകത്തിലെ ഏറ്റവും മികച്ച വാട്ടര്‍ ... Read more
റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
യാത്രക്കാരുടെ ദീര്‍ഘനാളത്തെ അവശ്യമനുസരിച്ച് ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് പരിഷ്‌ക്കരിച്ചു. നവീകരിച്ച് irctc.co.in വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിഗ് എളുപ്പമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്. ട്രെയിനുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എളുപ്പമായി. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കണ്‍ഫേം’ ആകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു പരിശോധിക്കാനുള്ള സംവിധാനമാണ് (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്ഷന്‍) പുതിയ ഫീച്ചറുകളില്‍ പ്രധാനം. പുതിയതായി കൂടുതല്‍ ടൂളുകള്‍ ചേര്‍ത്തതും യാത്രക്കാര്‍ക്ക് സഹായകമാകും. ഈ വര്‍ഷം നിലവില്‍ വന്ന പുതിയ വെബ്‌സൈറ്റിന്റെ പ്രത്യേകതകള്‍ . 1. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ തന്നെ ട്രെയിനുകളുടെ വിവരങ്ങളും സീറ്റ് ലഭ്യതയും പരിശോധിക്കാം 2. വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ ഫോണ്ട് സൈസ് തെരഞ്ഞെടുക്കാം 3. ജേണി ക്ലാസ്, ട്രെയിന്‍ ടൈപ്പ്, ഏത് സ്റ്റേഷന്‍ മുതല്‍ ഏത് സ്റ്റേഷന്‍ വരെയുള്ള ട്രെയിന്‍ വേണം, എപ്പോള്‍ പുറപ്പെടുന്ന ട്രെയിന്‍ വേണം, എപ്പോള്‍ എത്തിച്ചേരുന്ന ട്രെയിന്‍ വേണം തുടങ്ങിയ പുതിയ ഫില്‍റ്ററുകള്‍ ചേര്‍ത്തിട്ടുണ്ട് 4. വെയ്റ്റ് ലിസ്റ്റ് ... Read more
പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്; യാത്ര ഇനി കൂടുതല്‍ ആസ്വദിക്കാം
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് കൊച്ചിയില്‍ പുറത്തിറക്കി. യാത്ര കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് മാപ്പിലെ പുതിയ സാങ്കേതിക വിദ്യകള്‍. ഉപഭോക്താക്കള്‍ക്ക് യാത്ര ആസൂത്രണം ചെയ്യാനും എത്തിചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനം സുരക്ഷിതമാക്കാനും ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത് പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. യാത്രികര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുംപുതിയ പതിപ്പിലൂടെ സാധിക്കും. പരിമിതമായ മെമ്മറിയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് ഗൂഗിള്‍മാപ്പിന്റെ പുതിയ രൂപതത്തിലെ പ്രത്യേകത.
വരുന്നു അത്ഭുത ടെക്‌നോളജിയുമായി ഇന്ത്യന്‍ റെയില്‍വേ
സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ നിരന്തരം പഴികേള്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രംഗത്ത്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയാണ് റെയില്‍വേ കാതലായ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചിട്ടുള്ളത് വൈഫൈ ശൃംഖല ഉപയോഗിച്ചു ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ചു തല്‍സമയ വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചു ഫോട്ടോകളും വിഡിയോകളും പകര്‍ത്താന്‍ ശേഷിയുള്ളവയാണ് റോബോട്ടുകള്‍. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ട്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റഡ് ഡ്രോയ്ഡ് (USTAAD) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ശാഖയില്‍ വികസിപ്പിച്ചെടുത്ത ഉസ്താദിന്റെ ഏറ്റവും വലിയ സവിശേഷത 360 ഡിഗ്രി തിരിയാന്‍ ശേഷിയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കാമറകളുടെ സാന്നിധ്യമാണ്. മനുഷ്യന്റെ കണ്ണില്‍പ്പെടാതെ പോകുന്ന ചെറിയ പിഴവുകള്‍ പോലും കണ്ടെത്താന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ഗിയറിന്റെ അടി ഭാഗത്തു വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കു സാധിക്കും. പിടിച്ചെടുക്കുന്ന ഫോട്ടോകളും വിഡിയോകളും തല്‍സമയമായും ... Read more
ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; മന്ത്രി കെ രാജു
വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിക്ഷ്‌കരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വന പരീശീലന കേന്ദ്രത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ശാരീരിക ക്ഷമതയുമുള്ള വനപാലകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനാവഹമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വന പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വരെ അനുയോജ്യമായ പരിശീലനവും ഓറിയന്റേഷന്‍ കോഴുസുകള്‍ അടങ്ങുന്ന ആധുനിക സൗകര്യങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. സിന്തറ്റിക്ക് അത്‌ലറ്റിക്ക് ട്രാക്കുകള്‍ ഉള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്റ്റേഡിയം നീന്തല്‍ കുളം എന്നിവ ഉള്‍ക്കൊള്ളുന്ന നവീകരണ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത് ഇതിനോടൊപ്പം പരിശീലന കേന്ദ്രത്തിനോട് അനുബന്ധിച്ച് ഫയര്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം
ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളായിരിക്കും നിരത്തില്‍ ഓടുക എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടുവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാര്‍ക്ക് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുന്ന അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി കൊണ്ടുളള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനോ, അതിന് ശേഷമോ ഉളള ദിവസങ്ങളില്‍ നിര്‍മ്മിച്ച വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം വാഹനനിര്‍മ്മാതാക്കള്‍ക്കാണെന്ന് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിനെ അറിയിച്ചു. അതായത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനനിര്‍മ്മാതാക്കള്‍ തന്നെ വിതരണം ചെയ്യണമെന്ന് സാരം.സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഉണ്ടെങ്കില്‍ പഴയ വാഹനങ്ങളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാം. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത ... Read more
ലോകത്തിലെ മികച്ച വിമാനത്താവളങ്ങളാവാനൊരുങ്ങി ഇസ്താന്‍ബുളും ബെയ്ജിംങും
ലോകത്ത് വിമാനയാത്രകളാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഏവിയേഷന്‍ സംവിധാനം ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് കൊണ്ടു വരുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിമാനത്താവളങ്ങളായ ഇസ്താന്‍ബുളും ബെയ്ജിംങും. ” അടുത്ത ഒരു പതിനേഴ് വര്‍ഷത്തിനുള്ളില്‍ ഗതാഗതം ഇരട്ടിയാകുമെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് ആളുകളായിരിക്കും വിമാനയാത്ര തിരഞ്ഞെടുക്കുക” – എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(A.C.I. World) ഡയറക്ടര്‍ ജനറല്‍ അഞ്ജല ജിറ്റെന്‍സ് വ്യക്തമാക്കി. ഇതിനായി പുതിയതും മികച്ച സംവിധാനങ്ങളുള്ളതുമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്. ഇസ്താന്‍ബുള്‍ പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുവര്‍ഷം ലക്ഷക്കണക്കിന് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമായിരിക്കും ഇത്. ബെയ്ജിംങും അടുത്ത വര്‍ഷം പുതിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ്. ഇസ്താന്‍ബുള്ളിലെ പുതിയ എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായിരിക്കും. എന്നാല്‍ 2019-ല്‍ പണിപൂര്‍ത്തിയാകുമ്പോള്‍ ബെയ്ജിംങിലെ ഡാക്സിംങ് എയര്‍പോര്‍ട്ടായിരിക്കും ഇതിനേക്കാള്‍ വലിയ എയര്‍പോര്‍ട്ട്. 2016-ല്‍ മരിക്കുന്നതിന് മുന്‍പ് സാഹ ഹാദിദാണ് ബെയ്ജിംങിലെ ഈ എയര്‍പോര്‍ട്ട് രൂപകല്‍പ്പന ... Read more
മാര്‍ച്ചോടെ കണ്ണൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറന്നേക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ജനുവരിയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. ജനുവരി 25 മുതല്‍ ഇന്‍ഡിഗോ പ്രതിദിന ആഭ്യന്തര സര്‍വീസ് നടത്തും. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ്. മാര്‍ച്ചോടെ രാജ്യാന്തര സര്‍വീസും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാര്‍ച്ചില്‍ ജെറ്റ് എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. ആഭ്യന്തര സര്‍വീസും രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കും. ഗോ എയറിനു ഗള്‍ഫ് സര്‍വീസിന് അനുമതി ലഭിച്ചിട്ടുണ്ട്. മസ്‌കത്തിലേക്കു ജനുവരി 1നു സര്‍വീസ് തുടങ്ങാനാവുമെന്നാണു പ്രതീക്ഷ. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കും ജനുവരിയില്‍ സര്‍വീസ് ഉണ്ടാവും. കുവൈറ്റ്, ദോഹ സര്‍വീസുകള്‍ക്കു കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഗോ എയര്‍ പ്രതിനിധി പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലേക്കാകും ആദ്യ സര്‍വീസ്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കണ്ണൂരില്‍ ... Read more
യമഹ എം ടി 15 പുതുവര്‍ഷത്തിലെത്തും
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15 ജനുവരി 21-ന് എത്തും. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ ബൈക്കിനെ വേറിട്ടതാക്കുന്നു. സിംഗിള്‍ പീസ് സീറ്റ്, വീതി കുറഞ്ഞ പിന്‍ഭാഗം തുടങ്ങിയവയും ബൈക്കിന്റെ പ്രത്യേകതകളാണ്. 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്‌പെഷനുമാണ് സസ്പന്‍ഷന്‍. മുന്നില്‍ 267 എംഎം, പിന്നില്‍ 220ം എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയും ഈ ബൈക്കില്‍ നല്‍കുന്നുണ്ട്.
ഭീതി നിറച്ച ആ ഗുഹ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം
17 ദിവസം ഭീതിയുടെ മുള്‍മുനയില്‍ ലോകത്തിനെ മുഴുവന്‍ നിര്‍ത്തിയ പാര്‍ക്ക് ആന്‍ഡ് കേവ് കോംപ്ലക്‌സ് ഈ മാസം വീണ്ടും തുറന്നപ്പോള്‍ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ജൂണ്‍ മാസം 12 പേരടങ്ങുന്ന ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും ചിയാങ് റായ് പ്രവിശ്യയിലെ താം ലോങ്ങ്-ഖുന്‍ നാങ് നോണ്‍ ഫോറെസ്റ്റ് പാര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍, നവംബര്‍ 16-ന് കേവ് കോംപ്ലക്‌സ് വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. എന്നാല്‍ ഫുട്‌ബോള്‍ ടീം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന താം ലോങ്ങ് ഗുഹ മാത്രം അടച്ചിട്ടിരുന്നു. ഇവിടേക്ക് സന്ദര്‍ശകരെ നിരോധിച്ചിരിക്കുകയാണ്. സൂവനീര്‍, ടീ ഷര്‍ട്ടുകള്‍, ഭക്ഷണം എന്നിവ വില്‍ക്കുന്ന നൂറില്‍ കൂടുതല്‍ സ്റ്റാളുകള്‍ വഴിയരികില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് മുന്‍പും കുറേ തവണ താം ലോങ്ങ് ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഇപ്പോള്‍ ആളുകള്‍ വളരെ സന്തോഷത്തിലാണ്. ടീമിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത വന്നതോടെ ഇന്ന് കേവ് ... Read more
മെഗാ കാര്‍ണിവല്‍ പ്രഭയില്‍ മലയാറ്റൂര്‍
എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാര്‍ണിവല്‍ തുടങ്ങി . മണപ്പാട്ടുചിറയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകര്‍ഷണം. 110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങള്‍.പുതുവര്‍ഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളില്‍ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം. കഴിഞ്ഞ 4 വര്‍ഷമായി മണപ്പാട്ടുചിറയ്ക്കുള്ളില്‍ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കാലടി, മലയാറ്റൂര്‍ പ്രദേശങ്ങളുടെ അതിജീവനത്തിന് ഉതകും വിധമാണ് ഇത്തവണത്തെ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്.മണപ്പാട്ടുചിറയ്ക്ക് ചുറ്റും അമ്യൂസ്‌മെന്റ് പാര്‍ക്കും വ്യാപാരമേളയും കലാപരിപാടികളും വരും ദിവസങ്ങളില്‍ അരങ്ങേറും. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നു. പുതുവര്‍ഷാരംഭത്തില്‍ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ കാര്‍ണിവലിന് സമാപനമാവുക.എറണാകുളത്തിന്റെ
ഗോ എയര്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് 29 വരെ
ഗോ എയര്‍ നാലുദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. 26 മുതല്‍ 29 വരേയാണ് സര്‍വീസ്. ഉച്ചയ്ക്ക് 3.15ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറോടെ കണ്ണൂരിലെത്തും. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂരിലെത്തിക്കുന്നതിനാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു. നിലവില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തമാസം തുടങ്ങും. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കാണ് അദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
വസന്തോത്സവത്തിനൊരുങ്ങി അനന്തപുരി
വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നില്‍ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാന്‍ഡായി വസന്തോത്സവം മാറും. പുതുവര്‍ഷം അനന്തപുരിക്ക് വസന്തോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ വസന്തോത്സവം ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും വസന്തോത്സവം നടക്കുക. ലോക കേരളസഭയുമായി ബന്ധപ്പെട്ട് 2018ല്‍ നടത്തിയ വസന്തോത്സവത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നു. വിനോദസഞ്ചാര വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.റ്റി.ഡി.സി എം.ഡി ആര്‍. രാഹുല്‍, ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി മോഹന്‍ലാല്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.