Category: Malayalam

ഹര്‍ത്താല്‍ അതിക്രമങ്ങള്‍ അപലപനീയം; എതിര്‍പ്പ് പ്രകടിപ്പിച്ച് ശശി തരൂര്‍

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ  ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂര്‍. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കണമെന്നും. വ്യക്തിപരമായി താന്‍ ഹര്‍ത്താലുകള്‍ക്കെതിരാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂരും ഇന്‍കര്‍ റോബോട്ടും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ്  തരൂര്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആരാകും പ്രധാനമന്ത്രി എന്ന റോബോട്ടിന്റെ ചോദ്യത്തിന് ബിജെപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാല്‍ ജനാധിപത്യ മൂല്യാധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാധ്യതയെന്ന് തരൂര്‍ മറുപടി നല്‍കി. രാഹുല്‍ ഗാന്ധി ആയിരിക്കുമോ എന്ന റോബോട്ടിന്റെ സംശയത്തിന് കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാം എന്ന് തരൂര്‍ സൂചിപ്പിച്ചു. തരൂരിന്റെ ഫേസ്ബുക് ... Read more

ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി: സമ്മർദം ഫലം കണ്ടു

ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം . പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട. കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ ജന വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പുതിയ നിലപാട് എന്നത് വ്യക്തം കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തുന്നത്.

കാല്‍വരി മൗണ്ടില്‍ രാപാര്‍ക്കാം ടൂറിസം സെന്ററിലെത്തിയാല്‍

ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്. ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ജില്ലാ ആസ്ഥാന മേഖയിലേക്ക് ആകര്‍ഷിക്കാനാകും. രണ്ടു ബെഡ്റൂം, ഒരു ബെഡ്റൂം, പാര്‍ക്കിങ്, കന്റീന്‍ സൗകര്യങ്ങളും ടൂറിസം സെന്ററിന്റെ ഭാഗമായിട്ടുണ്ട്. ഒരു മാസത്തിനകം സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ദിവസ വാടകയ്ക്കു സഞ്ചാരികള്‍ക്കു നല്‍കാനാകും. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നു 10 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കാല്‍വരി മൗണ്ട് മലമുകളിലേക്കുള്ളത്. ഈ മാസം 20 വരെ ശനി, ഞായര്‍, പൊതു ഒഴിവു ദിവസങ്ങളില്‍ ഇടുക്കി ഡാം ... Read more

പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് ‘പൈതൃക’ പദവി

പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കി ഭരണകൂടം. പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി നല്‍കിയതായി അറിയിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് ‘പഞ്ച് തീര്‍ത്ഥ്’. ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരതത്തിലെ പാണ്ഡു സ്‌നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം. തകര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്പലം 1834ല്‍ ഹിന്ദുക്കളാണ് പുതുക്കിപ്പണിതത്. ഇതിന് ശേഷം വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്‌നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. നിലവില്‍ ‘ഖൈബര്‍ പക്തുന്‍ഖ്വ’ എന്ന പ്രവിശ്യയുടെ കീഴിലാണ് ‘പഞ്ച് തീര്‍ത്ഥ്’. പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഉടന്‍ ഒഴിപ്പിച്ച് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. അമ്പലത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണത്തിനായി പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ അമ്പലത്തിനോ ചുറ്റുപാടിനോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഉത്തരവ് ... Read more

ബസ് യാത്രയ്ക്ക് പറ്റിയ ഈ അടിപൊളി റൂട്ടുകള്‍ അറിയുമോ?

ബസ് യാത്രയെന്നാല്‍ മിക്കവര്‍ക്കും മനസ്സില്‍ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകള്‍ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കില്‍ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാല്‍ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികള്‍ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസില്‍ പോകുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകള്‍ പരിചയപ്പെടാം… മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകള്‍ കൊണ്ട് ഏറ്റവും മനോഹരമായ പാതകളില്‍ ഒന്നാണ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ സ്‌നേഹിച്ച് നടത്തുവാന്‍ പറ്റിയ ഒരു റൂട്ടാണിത്. 587 കിലോമീറ്റര്‍ മുംബൈയില്‍ നിന്നും പൂനെ-സതാര വഴിയാണ് ഗോവയിലെത്തുക. 587 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയേ യാത്ര ചെയ്യുവാനുള്ളത്. 10 മുതല്‍ ... Read more

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ബുക്കിംഗ് നാളെ മുതല്‍

2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. www.forest.kerala .gov.in അല്ലെങ്കില്‍  serviceonline.gov.in  എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജിന് പുറമേ പേയ്മെന്റ് ... Read more

ഷോപ്പിങ് ഫെസ്റ്റിവലില്‍ ഇന്‍സ്റ്റലേഷന്‍ ഒരുക്കി ലൈറ്റ് ആര്‍ട്ട് ദുബായ്

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നത്. കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 13 വരെ ബുര്‍ജ് പാര്‍ക്ക് പ്ലാസയില്‍ പ്രദര്‍ശിപ്പിക്കും.

മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും തയ്യാറാവുന്നു. സര്‍വീസിന് അനുമതി ലഭിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ക്കും മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രിലില്‍ സര്‍വീസ് ആരംഭിച്ചേക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ഗോ എയര്‍ വിമാനക്കമ്പനിയും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ചകള്‍ ഇനി പറന്ന് ആസ്വദിക്കാം

അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യമായ ഏക ബീച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരാഗ്ലൈഡിങ്ങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം എല്‍ എ ഇ. ടി ടൈസന്റെ നേതൃത്വത്തില്‍ ഡി എം സി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ദൂരത്തില്‍ ഇതിനായി ലാന്‍ഡിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. പൊതു അവധി ദുവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ആകാശക്കാഴ്ച കാണാന്‍ സൗകര്യമൊരുക്കുന്നത്. കടവും കായലും ഒന്നിക്കുന്ന അഴിമുഖവും ചീനവലകളും കടപ്പുറമാകെ നിറഞ്ഞു നില്‍ക്കുന്ന ചൂളമരക്കാടുകളും മറ്റു ബീച്ചുകളില്‍ നിന്ന് അഴീക്കോടിനെ വ്യത്യസ്തമാക്കുന്നത്. കേരളത്തില്‍ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പുള്ള ബീച്ചും ഇവിടെയാണെന്നുള്ളത് പാരാഗ്ലൈഡിങ്ങിന് തുണയാകുന്നു. ട്രിച്ചൂര്‍ ഫയറിങ് ക്ലബിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന പാരാഗ്ലൈഡിങ് പ്രദര്‍ശനം ഇ ടി ടൈസണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മന്‍മോഹന്റെ നേതൃത്വത്തില്‍ പൈലറ്റുമാരായ സുനില്‍ ഹസന്‍, ഇബ്രാഹിം ജോണ്‍, ഇഷാം തിവാരി, ... Read more

12 പുതിയ മോഡലുകളുമായി വരുന്നു ബിഎംഡബ്ല്യു

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2019 ല്‍ ഇന്ത്യയില്‍ പന്ത്രണ്ട് ലോഞ്ചുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും വലിയ എസ്‌യുവിയായ എക്‌സ്7 ജനുവരി 31 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 6 സീറ്റ്, 7 സീറ്റ് എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. പുതു തലമുറ എക്‌സ്4 എസ്‌യുവി കൂപ്പെയും ഉടന്‍ ഇന്ത്യയിലെത്തും. തുടര്‍ന്ന് പെര്‍ഫോമന്‍സ് വേര്‍ഷനുകളായ ബിഎംഡബ്ല്യു എക്‌സ്4എം, എക്‌സ്3എം എന്നിവയും ഇന്ത്യയിലെത്തും. പുതു തലമുറ എക്‌സ്5 , 3 സീരീസ് (ജി20) സെഡാന്‍ തുടങ്ങിയവയും ഉടന്‍ ഇന്ത്യയിലെത്തും. ബിഎംഡബ്ല്യു ഇസഡ് 4 , പുതിയ 8 സീരീസ്, എക്‌സ്6, എക്‌സ്1, ഫ്ലാഗ്ഷിപ്പ് 7 സീരീസ് എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളും വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തിക്കും.

ഹര്‍ത്താല്‍; വായ മൂടിക്കെട്ടി പ്രതിഷേധം പ്രകടനം നടത്തി വയനാട് ടൂറിസം മേഖല

അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വയനാട് ടൂറിസം മേഖല വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. വയനാട് മേഖലയെ ഏറെ ബാധിച്ച നിപ്പവൈറസിനും പ്രളയത്തിനും ശേഷം ടൂറിസം രംഗം ഉയര്‍ത്തേഴുന്നേറ്റു വരുന്ന സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഈ സമയത്താണ് അപ്രഖ്യാപിത ഹര്‍ത്താലുകള്‍ കാരണം മേഖല സ്തംഭിച്ചത്. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വയനാട് മേഖലയിലെ ടൂറിസം സംഘടനകളും, ടൂര്‍ ഓപ്‌റേറ്റര്‍മാരും, ജീവനക്കാരും വായമൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ ജാഥ കല്‍പ്പറ്റ ടൗണ്‍ മുഴുവന്‍ ചുറ്റി പുതിയ ബസ്റ്റാന്റിന് സമീപത്താണ് അവസാനിച്ചത്. മേഖലയിലെ വിവിധ രംഗത്ത് നിന്നുള്ള 70 പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് സെക്രട്ടറി പ്രവീണ്‍ പി രാജ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോമോന്‍ ജോര്‍ജ്, വയനാട് ടൂറിസം അസോസിയേഷന്‍ പ്രതിനിധി സുബൈര്‍ എലംകുളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇനി ... Read more

ഡാര്‍ക് മോഡ് സെറ്റിംഗുമായി മെസഞ്ചര്‍ വരുന്നു

ബാറ്ററി ഉപഭോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാന്‍ ‘ഡാര്‍ക്ക് മോഡ്’ സെറ്റിംഗ് വരുന്നു. പ്രാരംഭഘട്ടത്തില്‍ ഈ സേവനം കുറിച്ചു രാജ്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ. മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നത്തിനു കീഴിലാകും പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണുക. സെറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നുള്ള മുന്നറിയിപ്പും ഇതോടൊപ്പം കാണാനാകും. ഡാര്‍ക്ക് മോഡിലേക്ക് മാറ്റുന്നതോടെ മുമ്പത്തേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബാറ്ററി ഉപഭോഗത്തില്‍ മെസെഞ്ചറിന് പ്രവര്‍ത്തിക്കാനാകും. ഇത് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ഡാര്‍ക്ക് മോഡില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ ഉപഭോക്താക്കളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഫെയ്സ്ബുക്ക് ഏറ്റവും പുതിയ അപ്ഡേറ്റ് എഫ്8 വാര്‍ഷിക കോഫറന്‍സിലാണ് മെസഞ്ചര്‍ ഘടനയിലും രീതികളിലും ഗുണപരമായ കൊണ്ടുവരുമെന്നും, ഡാര്‍ക്ക് മോഡ് സംവിധാനം വികസിപ്പിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചത്. മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ആക്റ്റിവ് ഉപഭോക്താക്കളുണ്ട്. എങ്കിലും അമിതമായി ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ... Read more

തപാല്‍ വകുപ്പ് ഇനി വിരല്‍ത്തുമ്പില്‍ ; വരുന്നു പോസ്റ്റ് ഇന്‍ഫോ ആപ്പ്

തപാല്‍ വകുപ്പിന്റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത് തപാല്‍ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷനായ ‘പോസ്റ്റ് ഇന്‍ഫോ’യെക്കുറിച്ചാണ്. രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്‌സ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യ പോസ്റ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചത്.

മഞ്ഞില്‍ അലിഞ്ഞ് മൂന്നാര്‍; മീശപ്പുലിമലയില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി

അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. പതിവിനു വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് തണുപ്പിന് കാഠിന്യമേറിയത്. ബുധനാഴ്ച അതിരാവിലെയാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങല്‍ലും മൈനസ് ഡിഗ്രിയായിരുന്നു. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെ തോന്നിപ്പിച്ചു. വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു. ഈ ശൈത്യകാലത്ത് ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മൈനസ് രണ്ടു ഡിഗ്രിയിലെത്തിയിരുന്നു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്ന മൂന്നാറിലും എസ്റ്റേറ്റ് പ്രദേശങ്ങളിലും തണുപ്പ് ഇത്തവണ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായ മീശപ്പുലിമലയില്‍ തണുപ്പ് മൈനസ് 3 ഡിഗ്രി രേഖപ്പെടുത്തി. ശൈത്യം മൂന്നാറില്‍ പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മീശപ്പുലിമലയിലേക്ക് യുവാക്കളുടെ തിരക്കാണ്. കെ.എഫ്.ഡി.സിയുടെ അനുമതി വാങ്ങി ... Read more

ഹര്‍ത്താല്‍: അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണം; നിര്‍ദേശവുമായി ഡിജിപി

നാളെ ഹർത്താലിനിടെ അക്രമങ്ങൾ തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്‍റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.  കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.അക്രമത്തിന്  മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം.  എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങളും തടയുന്നതിന് ആവശ്യമായ സുരക്ഷ ... Read more