Category: Malayalam

പ്രധാനമന്ത്രി ജനുവരി 15ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 7 മണിക്കും 9 മണിക്കും ഇടയ്ക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശ് ദർശൻ പദ്ധതി വഴി പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‍ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്‌റുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 90 കോടി രൂപ ചിലവഴിച്ചു ടൂറിസം മന്ത്രാലയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതി വഴി നടപ്പിലാക്കിയിരിക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ കേരളം ഗവർണർ പി സതാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി , സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി ... Read more

പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ എവിടെയും 899 രൂപയ്ക്ക് പറക്കാമെന്നതാണ് ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നലെ മുതല്‍ ഈ നിരക്കിലുളള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 13 വരെയാണ് ഓഫറിന്റെ കാലാവധി. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,399 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

വിനോദസഞ്ചാരികള്‍ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി

ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കു കടല്‍ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്. പുലിമുട്ടിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേര്‍ക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങള്‍ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകള്‍ പ്രകാരമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും നടത്തി റിപ്പബ്ലിക് ദിനത്തിനു മുന്‍പ് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ബേപ്പൂര്‍ ബീച്ചില്‍ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ കാല്‍വയ്പ്. ഇന്ത്യന്‍ റജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ സര്‍ട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടലിലൂടെ ബോട്ട് സര്‍വീസ് നടത്തുകയെന്നു വാന്‍സന്‍ എംഡി ക്യാപ്റ്റന്‍ കെ.കെ.ഹരിദാസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് കടലിലൂടെയുള്ള ബോട്ട് സര്‍വീസിനു തുടക്കമിടുന്നത്.

ഡല്‍ഹിയില്‍ ചുറ്റിയടിക്കാന്‍ ഇനി ഇ-സ്‌കൂട്ടറും വാടകയ്ക്ക്

സ്മാര്‍ട്ട് ബൈക്കുകള്‍ വിജയിച്ചതിനെത്തുടര്‍ന്ന് സമാനമാതൃകയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് ലഭിക്കുന്ന പദ്ധതി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കൊണ്ടുവരുന്നു. നഗരവാസികള്‍ക്ക് താമസസ്ഥലത്തേക്കെത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കം. ന്യൂഡല്‍ഹി കൗണ്‍സിലിന്റെ പരിധിയില്‍ രണ്ടുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക. സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം കൗണ്‍സിലിന്റെ NDMC-311 എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രദേശത്തുള്ള സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. സ്‌കൂട്ടര്‍ എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. 20 മിനിട്ടാണ് ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം. ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. സ്‌കൂട്ടര്‍ എടുക്കുമ്പോള്‍ത്തന്നെ എത്ര ... Read more

മലബാര്‍ ടൂറിസം സൊസൈറ്റി; ഉദ്ഘാടനം 12ന്

മലബാര്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിനായി മലബാര്‍ ടൂറിസം സൊസൈറ്റി രൂപീകരിക്കുന്നു. ട്രാവല്‍ എജന്റുമാര്‍, ടൂര്‍ ഓപറ്റേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍,ആശുപത്രികള്‍, ടാക്‌സി ബുക്കിങ് സ്ഥാപനങ്ങള്‍ എന്നിവരെ അംഗങ്ങളാക്കി തുടങ്ങുന്ന സൊസൈററിയുടെ ഉദ്ഘാടനം 12ന് വൈകിട്ട് 5ന് അല്‍ഹിന്ദ് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഈ വര്‍ഷം മുതല്‍ മലബാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കാന്‍ സൊസൈറ്റി പദ്ധതിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം പി എം മുഷ്ബീര്‍ പറഞ്ഞു. ഇനിയും മലബാറിന്റെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വടക്കന്‍ കേരളത്തിലെ ആറു ജില്ലകളായ പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ ആറു മുതല്‍ അഞ്ചു രാത്രികള്‍ വരെ തങ്ങാനുള്ള പാക്കേജുകള്‍ രൂപീകരിക്കുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ വിപുലീകരണവും സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യമാണ്. മലബാര്‍ ടൂറിസം സൊസൈറ്റിയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം ഇന്ന് പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി സാജന്‍ വി സി (ജനറല്‍ ... Read more

ചരിത്ര നേട്ടവുമായി കേരള പൊലീസ് ഫേസ്ബുക്ക് പേജ്

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇന്ന് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ  മേധാവി സത്യ യാദവ് മുഖ്യമന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറിടകന്നത്. ഏഴു വര്‍ഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ ... Read more

വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ 21-നും 27-നുമിടയില്‍ ജില്ലാതലത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സംസ്ഥാന ശില്പശാല ‘ജലസംഗമം’ എന്ന പേരില്‍ സംഘടിപ്പിക്കും. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ബോധവത്കരണ പ്രചാരണ വാഹനം ‘ഹരിതായനം’ 13 മുതല്‍ 16 വരെ ജില്ലയില്‍ പര്യടനം നടത്തും.

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.

മുംബൈ -എലഫന്റാ ഗുഹ റോപ്പ് വേ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയൊരു യാത്രാ സംവിധാനം കൂടി വരുന്നുണ്ട്. മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളിലേക്ക് 8 കിലോമീറ്റര്‍ നീളമുള്ള റോപ്പ് വേ നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് നിങ്ങളെ വെറും 14 മിനിറ്റു കൊണ്ട് മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളില്‍ എത്തിക്കും. 2022-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. അറബി കടലിന് മുകളില്‍ നിര്‍മ്മിക്കുന്ന ഈ ... Read more

യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍

ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം   : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ     : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റേജ് സ്റ്റാമ്പുകളുടെ വില്‍പന, സ്മാരകങ്ങള്‍ എന്നിവയൊക്കെയാണ് വരുമാന മാര്‍ഗം. പണമിടപ്പാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2. മൊണാക്കോ വിസ്തീര്‍ണ്ണം : 1.95 km2 തലസ്ഥാനം : മൊണാക്കോ  ജനസംഖ്യ : 38,897 ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബ്യൂട്ടിക്കുകള്‍, യാച്ച്-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും ... Read more

ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത

ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സി ഇ ഒ അജയ് പത്മനാഭന്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീന്‍ഫീള്‍ഡില്‍ നടക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, ... Read more

പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം

പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു.  എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്. ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ... Read more

പോയവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്ക് ജാവ

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്. ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ജാവ ബൈക്കുകളെയാണ്. തൊട്ടുപിന്നില്‍ ടിവിഎസ് അപ്പാഷെ സീരീസാണുള്ളത്. ഇന്ത്യന്‍ വിപണിയിലെ വില്‍പനയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇരുചക്ര വാഹനങ്ങളല്ല ടോപ് ട്രെന്റിങ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളവയൊന്നും എന്നതാണ് രസകരം. സുസുക്കി ഇന്‍ട്രൂഡര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹീറോ എക്സ്ട്രീം 200ആര്‍, ടിവിഎസ് റേഡിയോണ്‍, ഹീറോ ഡെസ്റ്റിനി 125, ഹീറോ എക്സ്പ്ലസ് 200, ബിഎംഡബ്ല്യു ... Read more

അഗസ്ത്യനെ അറിയാന്‍ ഒരുങ്ങി പെണ്‍കൂട്ടായ്മ; പാസ് നേടിയത് 15ലേറെ പേര്‍

നിഗൂഢസൗന്ദര്യം നിറഞ്ഞ അഗസ്ത്യാര്‍കൂട കാഴ്ചകള്‍ കാണാന്‍ ഈ വര്‍ഷം ബോണക്കാട് ചെക്ക് പോസ്റ്റ് തുറക്കുമ്പോള്‍ ഏറ്റവും ആവേശഭരിതരാവുന്നത് സ്ത്രീകളാണ്. അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്ക് നീങ്ങി വനിതകള്‍ക്കായി വനംവകുപ്പ് ആദ്യമായി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ 15ലേറെപ്പേരാണ് പ്രവേശനപാസ് നേടിയത്. 15ന് ആരംഭിക്കുന്ന ട്രെക്കിങ്ങില്‍ മല കയറാന്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത് വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. കേട്ടറിവ് മാത്രമുള്ള വനസൗന്ദര്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാസ് ലഭിച്ച് വനിതകള്‍. തങ്ങള്‍ക്ക് നിഷേധിച്ചിരുന്ന ഇടത്തേക്ക് കയറാന്‍ വിവിധ വനിത കൂട്ടായ്മകളാണ് നിയമ പോരാട്ടം നടത്തിയത്. നിയമപോരാട്ടത്തിന് മുന്നില്‍ നിന്ന അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ തന്നെയാണ് പാസ് നേടിയവരില്‍ ഏറെയും. തിരുവനന്തപുരത്ത് നിന്നാണ്‌ നാല് വനിതകളാണ് ആദ്യ സംഘത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ നീന കൂട്ടാല, റൈഡറായ ഷൈനി രാജ്കുമാര്‍, ഷെര്‍ളി, രജിത എന്നിവരാണ് സമുദ്രനിരപ്പില്‍ നിന്ന് ... Read more

ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ

സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more