Category: Malayalam
പഴയമയുടെ രുചിവിരുന്നൊരുക്കി ഗോത്ര ഭക്ഷ്യമേള
ഗോത്രവർഗ രുചിക്കൂട്ടുകളുടെ നേർക്കാഴ്ച ഒരുക്കി വസന്തോത്സവ വേദിയിൽ ഗോത്രഭക്ഷ്യമേള. അകന്നുപോകുന്ന ഗോത്ര രുചികൾ, കാട്ടറിവുകൾ തുടങ്ങിയവയെല്ലാം ഇവിടെ പുനർജനിക്കുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഗോത്ര ഭക്ഷ്യമേള നടക്കുന്നത്. പതിനേഴോളം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നുകാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. വിതുര കല്ലാർ മുല്ലമൂട് നിവാസിയായ ചന്ദ്രിക വൈദ്യയും കുടുംബവും ചേർന്നാണ് രുചിക്കൂട്ടൊരുക്കുന്നത്. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഗോത്ര ഭക്ഷ്യമേളയിൽ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. റാഗി പഴംപൊരി, പറണ്ടക്കായ പായസം, കാച്ചിൽ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, മരച്ചീനി, കല്ലിൽ അരച്ചെടുത്ത കാന്താരിമുളക് ചമ്മന്തി തുടങ്ങിയവ ഗോത്ര ഭക്ഷ്യമേളയിലെ വിഭവങ്ങളാണ്. കാടിന്റെ മാന്ത്രിക രുചിക്കൂട്ടിൽ മാത്രമല്ല, അവ കാണികൾക്കു വിളമ്പുന്ന രീതിയിലും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ കൂവളയിലയിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.
കാര്‍ഷിക ടൂറിസത്തിന്റെ വിപുലീകരണത്തിനായി വയനാട്
വയനാട് ജില്ലയിലെ കാര്‍ഷിക ടൂറിസത്തിന്റെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ജില്ലയിലെ കാര്‍ഷിക മേഖലയെ ടൂറിസത്തിന്റെ ഭാഗമാക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ആവശ്യം. വിദേശികളടങ്ങുന്ന നിരവധി സംഘങ്ങള്‍ വര്‍ഷം തോറും ജില്ലയിലെ ആദിവാസി വിഭാഗത്തിന്റെ കൃഷി-ഭക്ഷണ രീതികള്‍ അറിയാനും പഠിക്കാനും എത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. കൂടുതല്‍ പ്രധാന്യം നല്‍കി ജില്ലയിലെ കാര്‍ഷിക സാംസ്‌കാരവും കാര്‍ഷിക രീതികളുമെല്ലാം ടൂറിസത്തിന്റെ ഭാഗമാക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ മികച്ച നേട്ടമാകും. കാര്‍ഷി ടൂറിസത്തിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക ടൂറിസം പ്രോല്‍സാഹിപ്പിക്കുമെന്ന് മുന്‍പ് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതിനും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല. നിലവില്‍ ജില്ലയിലെ മുളയുല്‍പന്നങ്ങളുടെ കേന്ദ്രമായ ഉറവ്, പരാമ്പരഗത കര്‍ഷകര്‍, മത്സ്യ-വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവിടങ്ങളിലെല്ലാം കൃഷിയും അതിന്റെ സംസ്‌കാരവുമറിയാന്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ എത്തുന്നുണ്ട്. കൂടാതെ ജില്ലയിലേക്ക് എത്തുന്നവരെ ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ ... Read more
പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷൻ
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരൽചൂണ്ടുന്ന ഹരിത കേരളം മിഷൻ സ്റ്റാൾ വസന്തോത്സവവേദിയുടെ ശ്രദ്ധയാകർഷിക്കുന്നു. പൂർണമായും പ്രകൃതിദത്ത വസ്തുകൾ ഉപയോഗിച്ച് കേരളീയ തനിമയിൽ ഒരുക്കിയ സ്റ്റാൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഹരിതകേരളം മിഷന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രദർശനമാണ് ഇവിടെ പ്രധാനമായുള്ളത്. പരിസ്ഥിതി സൗഹൃദത്തിനു പ്രാധാന്യം നൽകിയാണ് സ്റ്റാളിന്റെ നിർമിതി. പ്ലാസ്റ്റിക് രഹിതമായ സ്റ്റാൾ നാട്ടറിവുകളുടെ ദൃശ്യവിരുന്നൊരുക്കുന്നതുകൂടിയാണ്. ഹരിത ഭവനം എന്നു പേരിട്ടിരിക്കുന്ന സ്റ്റാളിന്റെ മധ്യത്തിൽ ജലചക്രവുമായി ഇരിക്കുന്ന കർഷകന്റെ മാതൃകയാണ് ആരെയും ആകർഷിക്കുന്നതാണ്. പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതം, ഹരിത ജീവിതരീതി തുടങ്ങിയവയാണ് സ്റ്റാളിലെ മാതൃകയിലൂടെ ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. മാലിന്യമുക്തമായ സമൂഹത്തിനു മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്‌കാരത്തിനു തുടക്കം കുറിക്കാൻ കഴിയൂ. ഇതിനായുള്ള കർമ പദ്ധതിയാണ് ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്നത്.
പൈതൃക ഗ്രാമം കാണാം.. സർഗാലയത്തിലേക്കു വരൂ…
കേരളത്തിലെ അഞ്ചു പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിന്റെ സുന്ദര കാഴ്ചയാകുന്നു. പൈതൃക ഗ്രാമങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണു സർഗാലയയിലുള്ളത്. കോഴിക്കോട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്കു പിന്നിൽ. വിവിധ രൂപങ്ങളിലുള്ള മൺപാത്ര നിർമാണം സർഗാലയയിൽ നേരിട്ടു കാണാം. നിലമ്പൂർ, അരുവാക്കോട് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണു തത്സമയം മൺപാത്രങ്ങൾ നിർമിക്കുന്നത്. മുട്ടത്തറയിൽനിന്നുള്ള ദാരുശിൽപ്പകലയും സർഗാലയിൽ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീർത്ത ശിൽപ്പങ്ങൾ വാങ്ങാം. പെരുവമ്പിൽനിന്നുള്ള വാദ്യോപകരണങ്ങൾ, പയ്യന്നൂർ തെയ്യം, ചേർത്തലയിൽനിന്നുള്ള കയർ ഉത്പന്നങ്ങൾ എന്നിവയും സർഗാലയയിലുണ്ട്. ദേശീയ – അന്തർദേശീയ പ്രദർശനങ്ങളിൽ വമ്പൻ വിപണിയുള്ള കരകൗശല ഉത്പന്നങ്ങളാണ് സർഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന 20 വരെ സർഗാലയുള്ള സ്റ്റാളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും.
വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്‌വര
വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയിൽ ജലത്തിനടിയിലെ ഈ മനോഹാരിത കൺനിറയെ കാണാം. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള നൂറോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇവയുടെ മനോഹര പ്രദർശനം സംഘടിപ്പിക്കാൻ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്. ജലനാഗച്ചെടി, നീർവാഴ, ഷേബ, കാട്ടുണിണർവാഴ, ജലച്ചീര, മാങ്ങാനാറി തുടങ്ങി രൂപത്തിലും പേരിലും കൗതുകമുണർത്തുന്നവയാണ് എല്ലാം. ജലസസ്യങ്ങളിൽ അപൂർവമായ ഇരപിടിയൻ സഞ്ചിച്ചെടിയും പ്രദർശനത്തിനുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കണ്ടുവരുന്ന കിണർവാഴ, കണ്ണൂരിലെ മാടായിയിൽ മാത്രമുള്ള കൃഷ്ണാമ്പൽ എന്നിവയും സന്ദർശകശ്രദ്ധയാകർഷിക്കുന്നു.
സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് കുമരകം ഗേറ്റ് വേ റിസോര്‍ട്ട്
പ്രളയാനന്തരം ആലപ്പുഴ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. പുതുവര്‍ഷം ആരംഭിച്ചത്തോടെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളേയും കാത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളും ആകര്‍ഷകങ്ങളായ പാക്കേജുകളുമായി വിവിധ റിസോര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു. അത്തരത്തിലെ ഒന്നാണ് കെ ടി ഡി സിയുടെ തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ് വേ റിസോര്‍ട്ട്. ചേര്‍ത്തലയില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് തണ്ണീര്‍മുക്കത്തേക്ക്. പ്രധാന ജങ്ഷനില്‍ത്തന്നെയാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നുമാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ കേരളീയത്തനിമ വിളിച്ചോതുന്ന കോട്ടേജുകളാണ് പ്രധാന ആകര്‍ഷണം. കുമരകമാണ് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രം. എന്നാല്‍ കുമരകത്തേക്കാള്‍ ശാന്തമായ ചുറ്റുപാടും പണച്ചെലവ് കുറവുമാണ് കുമരകം ഗേറ്റ് വേ സഞ്ചാരികള്‍ക്ക് നല്‍കുന്നതെന്ന് റിസോര്‍ട്ട് മാനേജര്‍ ജി. ജയകുമാര്‍ പറയുന്നു. മൂന്നര ഏക്കറിലായി പരന്നു കിടക്കുന്ന റിസോര്‍ട്ടില്‍ അറ്റാച്ച്ഡ് ബാത്ത് റൂമുകളോടുകൂടിയ 34 ഡബിള്‍ റൂമുകളാണുള്ളത്. 12 മുറികള്‍ വേമ്പനാട്ടുകായലിന് അഭിമുഖമായാണ് തീര്‍ത്തിട്ടുള്ളത്. മറ്റ് 22 മുറികള്‍ ഡീലക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേക്കര്‍ വരുന്ന ... Read more
സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാനന്തവാടി പഴശ്ശിപാര്‍ക്ക്
ഏറെക്കാലമായി കാടുപിടിച്ചുകിടന്ന പഴശ്ശി പാര്‍ക്ക് നവീകരണത്തിനുശേഷം സഞ്ചാരികള്‍ക്കായി തുറന്നപ്പോള്‍ സന്ദര്‍ശകരുടെ തിരക്ക്. 2519 മുതിര്‍ന്നവരും 815 കുട്ടികളും ഉള്‍പ്പെടെ ഞായറാഴ്ച വരെ പഴശ്ശിപാര്‍ക്കിലെത്തിയത് 3334 പേരാണ്. ഡിസംബര്‍ 27-നാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ് ഈടാക്കുന്നത്. പെഡല്‍ ബോട്ടുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രണ്ട്, നാല് സീറ്റുകളുള്ള ബോട്ട് സന്ദര്‍ശകര്‍ക്ക് സ്വയം ചവിട്ടി കബനി നദിയിലൂടെ ഓടിച്ചുപോകാം. 20 മിനിട്ട് സവാരിക്ക് രണ്ടുസീറ്റുള്ള ബോട്ടിന് 200 രൂപയും നാലുസീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് ഈടാക്കുന്നത്. സ്റ്റില്‍ ക്യാമറകള്‍ പാര്‍ക്കിനുള്ളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ 20 രൂപയും വീഡിയോ ക്യാമറകള്‍ക്ക് നൂറുരൂപയും ഫീസ് നല്‍കണം. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയാണ് പ്രവേശനം നല്‍കുന്നത്. നവീകരണം പൂര്‍ത്തിയാക്കിയശേഷം 82 പേര്‍ രണ്ടുസീറ്റുള്ള ബോട്ടിലും 164 പേര്‍ നാലുസീറ്റുള്ള ബോട്ടിലും സവാരി ആസ്വദിച്ചു. ഈ ഇനത്തില്‍ 22,550 രൂപ വരുമാനമായി ലഭിച്ചു. 20 സ്റ്റില്‍ ക്യാമറകളും രണ്ട് വീഡിയോ ... Read more
ബെംഗളൂരു-ഊട്ടി ബദല്‍ പാതയിലൂടെ സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ ടി സി
ബെംഗളൂരുവില്‍ നിന്ന് ഊട്ടിയിലേക്കു ബദല്‍ പാതയിലൂടെ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി. തമിഴ്‌നാടുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക പുതിയ റൂട്ട് നിര്‍ദേശിച്ചത്.ബെംഗളൂരുവില്‍ നിന്ന് കൃഷ്ണഗിരി-തൊപ്പൂര്‍- അന്തിയൂര്‍- സത്യമംഗലം-മേട്ടുപാളയം വഴി ഊട്ടിയിലെത്തുന്നതാണ് പുതിയ റൂട്ട്. 360 കിലോമീറ്റര്‍ ദൂരം 7 മണിക്കൂര്‍ കൊണ്ട് എത്താം. നിലവില്‍ മണ്ഡ്യ- മൈസൂരു-ഗുണ്ടല്‍പേട്ട്,-ബന്ദിപ്പൂര്‍-ഗൂഡല്ലൂര്‍ വഴിയാണ് കര്‍ണാടകയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ബെംഗളൂരുവില്‍ നിന്ന് ഊട്ടി സര്‍വീസുകള്‍ നടത്തുന്നത്. 310 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ടാണ് എത്തുന്നത്.ബദല്‍ പാതയില്‍ ദൂരം കൂടുതലാണെങ്കിലും ചുരം റോഡില്ലാത്തതിനാല്‍ യാത്രാസമയം കുറയും. ബന്ദിപ്പൂര്‍ വനത്തില്‍ രാത്രി യാത്ര നിരോധനം നിലവിലുള്ള സാഹചര്യത്തിലാണു ബദല്‍ പാത നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സി.ശിവയോഗി പറഞ്ഞു.ഗൂഡല്ലൂരില്‍ നിന്നുള്ള വീതികുറഞ്ഞ ചുരം പാതയിലൂടെ യാത്ര പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുമുണ്ട്.
വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടം കൊയ്യാന്‍ ക്രൂസ് ടൂറിസം
സംസ്ഥാനത്ത് ഈ കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് എത്തിയത് 26 ആഡംബര കപ്പലുകള്‍ 35000ല്‍ ഏറെ സഞ്ചാരികളും. ഒക്ടോബര്‍ തുടങ്ങി ഏപ്രിലില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണില്‍ ആകെ 50000 പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസണ്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്. പ്രാദേശികവിപണിയ്ക്ക് ക്രൂസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തല്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ചിലവഴിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഈ രീതിയില്‍ മാത്രം 75 കോടി രൂപയുടെ വിദേശ പണം ടൂറിസം മേഖലയിലേക്ക് എത്തിയെന്നാണ് പ്രാഥമിക കണക്ക്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ സഞ്ചാരികളുടെ എണ്ണം 80000 കടക്കുമെന്നാണ് പ്രതീക്ഷ. ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളും പോര്‍ട്ട് ട്രസ്റ്റ് ഒരുക്കുന്നുണ്ട്. തദ്ദേശീയരായ ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ സ്റ്റാളുകള്‍ തുടങ്ങി മൂന്നാര്‍, തേക്കടി, ജഡായുപാറ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ... Read more
ചന്ദീപ് സിങ് സുദന്‍; നിശ്ചയദാര്‍ഢ്യത്തിന്റെ മുഖം
നാഷണല്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ചന്ദീപ് സിങ് സുദന്‍ എന്ന 20 വയസുകാരന്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയത്. തന്റെ 11 വയസില്‍ വൈദ്യുതാഘാത്തതിന് ഇരയായ ചന്ദീപ് അത്ഭുതകരമായിയാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ ആ അപകടത്തില്‍ ജമ്മു സ്വദേശി ചന്ദീപിന് നഷ്ടമായത് അവന്റെ ഇരുകൈകളാണ്. തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഈ അപകടത്തെ ചന്ദീപ് ഓര്‍ക്കുന്നത് ഇങ്ങനെയാണ് ‘ആ അപകടം എന്നെ ഒരുപാട് മാറ്റി, എന്റെ ഇരുകൈകളും നഷ്ടമായി എന്ന് മനസിലാക്കിയ നിമിഷം ഞാന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി. എന്റെ കരച്ചില്‍ കണ്ട് എന്റെ വീട്ടുക്കാര്‍ എന്നോട് പറഞ്ഞത് കഴിഞ്ഞുപോയ കാര്യത്തെപ്പറ്റി ഓര്‍ത്ത് സങ്കടപെട്ടിട്ട് കാര്യമില്ല. വരാന്‍ പോകുന്ന ഭാവിയെപ്പറ്റി ചിന്തിക്കൂ’ എന്നാണ്. എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ചന്ദീപ് ഒരു അറിയപ്പെടുന്ന കായികതാരം ആയതിന്റെ പിന്നിലെ നെടുംതൂണുകള്‍ ചന്ദീപിന്റെ കുടുംബവും ,കൂട്ടുകാരും തന്നെയാണ്. ഇന്ന് ചന്ദീപിന്റെ പേരില്‍ സ്‌കേറ്റിംഗിന് രണ്ട് വേള്‍ഡ് റെക്കോഡുകളുണ്ട് ്ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ... Read more
അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കം
അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്. സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല. ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.
കേരളം അതിശയിപ്പിക്കുന്നു; ക്രൂസ് ടൂറിസം സംഘം
ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദന്‍ നടത്തിയ അഭിമുഖം.. ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ നിങ്ങള്‍ എങ്ങനെയാണ് കേരളം എന്ന സ്ഥലത്തിനെക്കുറിച്ച് അറിഞ്ഞത്? (ആസ്‌ട്രേലിയന്‍ സ്വദേശിയായ ബൈക്കണ്‍ ആണ് ഇതിന് ഉത്തരം നല്‍കിയത്) ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഞങ്ങള്‍ മാലിദ്വീപില്‍ നിന്നാണ് ഇവിടേക്ക് എത്തുന്നത്. എം വൈ ബ്രവാഡോ എന്ന ആഡംബര കപ്പലില്‍ യാത്ര ചെയ്ത് ലോകം മുഴുവനുള്ള ക്രൂസ് ടൂറിസം സാധ്യത പഠിക്കുക എന്നതാണ് ഞ്ങ്ങളുടെ ലക്ഷ്യം. സത്യത്തില്‍ കേരളം എന്ന അറിവ് നമുക്ക് ലഭിക്കുന്നത് ഗൂഗിള്‍ ... Read more
തീവണ്ടികളുടെ പിഎന്‍ആര്‍ സ്റ്റാറ്റസ്; എസ്എംഎസ്, വെബ്‌സൈറ്റ് വഴി എങ്ങനെ അറിയാം
റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഐര്‍സിടിസി വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും. ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് അറി യാനാകും. ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. ബുക്കിങ് സ്റ്റാറ്റസും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും. ഇതിനു പുറമേ കോച്ച്, സീറ്റ് നമ്പര്‍, ടിക്കറ്റ് നിരക്ക് തുടങ്ങിയവയും പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ അറിയാം. ഏതു മൊബൈല്‍ ഫോണിലൂടെയും എസ്എംഎസ് വഴി പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാം. ഇതിനായി 139 ലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. 139 എന്ന നമ്പരിലേക്ക് വിളിച്ചാലും നിങ്ങള്‍ക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാം. ഐര്‍സിടിസി വെബ്‌സൈറ്റ് വഴി പിഎന്‍ആര്‍ സ്റ്റാറ്റസ് എങ്ങനെ ... Read more
പൂക്കാലം കാണാൻ പൂരത്തിരക്ക്
വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ-കുട്ടനാടൻ-മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. രാമശേരി ഇഡ്‌ലിയും കുംഭകോണം കോഫിയും കെ.ടി.റ്റി.സിയുടെ രാമശേരി ഇഡ്‌ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. പൊന്നിയരിയും ഉഴുന്നും ആട്ടിയുണ്ടാക്കുന്ന രാമശേരി ഇഡ്‌ലിയുടെ രുചി ഒട്ടും ചോരാതെ കനകക്കുന്നിലെ സ്റ്റാളിൽ കിട്ടും. ഒരു സെറ്റിന് 90 രൂപയാണ് കെ.റ്റി.ഡി.സിയുടെ സ്റ്റാളിലെ വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ ... Read more
ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്നു
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. Dubai Airport ചില റൂട്ടുകളിലെ സര്‍വീസുകള്‍ കുറച്ചും പുനഃക്രമീകരിച്ചും ചില ദിക്കുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചുമാണ് എമിറേറ്റ്സ് 45 ദിവസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത്. എമിറേറ്റ്സിന്റെ 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നുണ്ട്. മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നത്. ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ ചില സര്‍വീസുകള്‍ നിര്‍ത്താനോ ചിലത് സമയംമാറ്റാനോ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം വരുന്ന ജൂണ്‍മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍. ബോസ്റ്റണ്‍, ഗ്ലാസ്ഗോ എന്നിവിടങ്ങളിലേക്ക് എയര്‍ബസുകളായിരിക്കും ജൂണ്‍ മുതല്‍ സര്‍വീസ് നടത്തുന്നത്. 2019-20 വര്‍ഷത്തില്‍ പുതിയ ആറ് എയര്‍ബസ് എ ... Read more