Category: Malayalam

കേരളത്തിന്റെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് യുഗമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ നിരത്തുകളില്‍ ചുവട് വെച്ച ഇലക്ട്രിക്ക് ബസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സീസണിലെ ഇലക്ട്രിക്ക് ബസ് സര്‍വീസുകള്‍ ലാഭത്തിലായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അയ്യപ്പഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് സര്‍വീസ് നടത്തിയത്. ഇത് കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ ലാഭം വകുപ്പിന് നല്‍കിയെന്നാണ് പ്രാധമികമായ വിലയിരുത്തലുകള്‍ ദിവസേന ശരാശരി 360 കിലോമീറ്ററാണ് ഒരു ബസ് ഓടിയിരുന്നത്. ഒരു കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജ്ജും വെറ്റ്‌ലീസ് ചാര്‍ജ്ജും ഒഴിവാക്കിയാല്‍ ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്. വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുക ഇല്ലാത്തതിനാല്‍ അന്തരീക്ഷമലിനീകരണവും കുറഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് കെ.എസ്.ആര്‍.ടി.സി ... Read more

119 രാജ്യങ്ങളില്‍ നിന്ന് 36000 അപേക്ഷകള്‍ ‘ക്ലിന്റ്’ചിത്ര രചന മത്സരത്തിന്റെ അവസാന തീയതി നീട്ടി

കേരളാ ടൂറിസം വകുപ്പ് ലോകത്താകമാനമുള്ള കുട്ടികൾക്കായി നടത്തുന്ന ചിത്ര രചന മത്സരത്തിനാമത്സരത്തിന് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി നീട്ടി. ജനുവരി 31  നു മുൻപായി ചിത്രങ്ങൾ ലഭിച്ചാൽ മതിയാകും.  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിശയിപ്പിക്കുന്ന പിന്തുണയാണ്  വിവിധ രാജ്യങ്ങളിൽ നിന്നായി   ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ക്ലിൻറ്  മെമ്മോറിയൽ ഓൺലൈൻ ചിത്ര രചന മത്സരത്തിന് ലഭിച്ചത്. Edmund Thomas Clint 4 മുതൽ 16  വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരം. ഓരോ കുട്ടിയ്ക്കും 5  ചിത്രങ്ങൾ വരെ സമർപ്പിക്കാം. മത്സരത്തെക്കുറിച്ച് പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ  ലോകത്തിന്റെ പല കോണിൽ നിന്നും അനുഗ്രഹീതനായ കൊച്ചു ചിത്രകാരന്മാർ തങ്ങൾ വരച്ച ചിത്രങ്ങൾ അയച്ചു തുടങ്ങി. ഇതുവരെ 119 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 36000 ൽ അധികം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി ടൂറിസം വകുപ്പ് അറിയിച്ചു.  വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് അവസാന തീയതി നീട്ടിയത്. ക്രിസ്റ്മസ്, ന്യൂ ഇയർ അവധികൾ കഴിഞ്ഞുള്ള ദിവസമായതി നാൽ ... Read more

ഏറ്റവും വലിയ വ്യോമവാഹനം ‘എയർലാൻഡർ ടെൻ’ 2020ൽ എത്തും

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമവാഹനം എയർലാൻഡർ ടെൻ  പറക്കാനൊരുങ്ങുന്നു.  അടിസ്ഥാന ഘടനയിൽ  കാര്യമായി മാറ്റമൊന്നും വരുത്താതെ തന്നെ ചില കൂട്ടിച്ചേർക്കലുകളോടെ 2020  ആകുമ്പോഴേക്കും പുറത്തിറങ്ങിയേക്കും. സിവിൽ ഏവിയേഷൻ അതോറിട്ടി (സി എ എ ) ഇതിന് അംഗീകാരം നൽകി. വർഷങ്ങൾക്കുമുൻപ് ഡിസൈൻ ചെയ്ത ഈ വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റുകയില്ല പകരം  ആകാശത്തെയും ആകാശ യാത്രയെയും കുറിച്ചുള്ള സങ്കൽപ്പങ്ങളെ തന്നെ പുനലാരൊചിച്ചു കൊണ്ടാകും സുരക്ഷിതമായി  ഈ വ്യോമ വാഹനം പുറത്തിറക്കുന്നതെന്ന് എയർലാൻഡർ നിർമാതാക്കളും എൻജിനീയർമാരും അറിയിച്ചു. എയർലാൻഡ് ടെൻ  10ഓളം തവണ പരീക്ഷണ യാത്രകൾ നടത്തിയെങ്കിലും  ചിലതെല്ലാം പരാജയമായിരുന്നു. എന്നാലും  മൂലരൂപമോ ഡിസൈനോ മാറ്റില്ലെന്ന്  എ യർലാൻഡർ നിർമ്മാണ കമ്പിനി യായ ഹൈബ്രിഡ് എയർ വെഹിക്കിൾസ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.  ഇതിന്റെ അടിസ്ഥാന കാര്യങ്ങ ൾ മാറ്റാതെ തന്നെ എങ്ങെനെ സുരക്ഷിതമായി വ്യോമ യാത്ര നടത്താമെന്ന വർഷങ്ങൾ നീണ്ട ആലോച്ചയ്‌ക്കൊടുവിലാണ് ഘടന മാറ്റാതെ തന്നെ എയർലാൻഡർ ടെൻ  നവീവരിച്ചത്. 30  മിനിറ്റ് ... Read more

ടൂറിസം രംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍; ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ റെഡി

സംസ്ഥാനത്ത് അപ്രതീക്ഷതമായി ഉണ്ടായ പ്രകൃതി ദുരന്തം കാരണം സര്‍വ്വ മേഖലയും ഉണ്ടായ തകര്‍ച്ചയില്‍ നിന്നും കരകേറുന്നതിന് വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിന്കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ തയ്യാറായി. പ്രളയദുരിതം ഉള്‍പ്പെടെ പല ദുരിതങ്ങളും കാരണം മങ്ങലേറ്റ ടൂറിസം വ്യവസായത്തിന്റെ പുത്തനുണര്‍വിനൊപ്പം സംസ്ഥാനത്തെ സാധാരണ തൊഴിലാളികള്‍ക്ക് വരെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ രാവിലെ 10.30 തിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തെ സാധാരണക്കാരെക്കൂടെ ടൂറിസം മേഖലയുടെ ഡിജിറ്റല്‍ മേഖലയില്‍ കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. 1. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം നെറ്റ്വര്‍ക്ക് സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളും, കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ഇതിലൂടെ സംസ്ഥാനത്തെ ടൂറിസം രംഗത്തെ ഹോട്ടലുകള്‍ക്കു പുറമെ മറ്റുള്ളവര്‍ക്കും വാങ്ങാനാനും. ... Read more

മൂന്നാറിലെ വരയാടിനെ ഇനി നമ്മള്‍ക്കും സ്വന്തമാക്കാം

സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മൂന്നാര്‍. തണുപ്പില്‍ മഞ്ഞ് പുതച്ച് നില്‍ക്കുന്ന മൂന്നോറിലേക്കുള്ള യാത്ര ആരെയും മോഹിപ്പിക്കും. അതി ശൈത്യവും അനുകൂല കാലാവസ്ഥയും ഇപ്പോള്‍ മൂന്നാറിനെ മടക്കി കൊണ്ട് വന്നിരിക്കുകയാണ്.താപനില പൂജ്യത്തിന് താഴെയായതോടെ വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ മൂന്നാറിലേക്കുള്ള തിരക്കും വര്‍ദ്ധിച്ചു. പച്ചവിരിച്ച പുല്‍മേടുകളെല്ലാം അതിശൈത്യം അടയാളമിട്ടു കഴിഞ്ഞു. സിനിമാഫ്രെയിമുകളില്‍ കണ്ടു മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍.അതിശൈത്യത്തിലും തണുപ്പിന്റെ ലഹരിയറിയാനും മഞ്ഞണിഞ്ഞ കഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികളുടെ തിരക്കാണ്. മഞ്ഞും കുളിരും ആസ്വദിക്കാനെത്തുന്നവര്‍ മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര തിരിക്കാറുണ്ട്. രാജമലയും ഇരവികുളം ദേശീയോദ്യാനവും കണ്ടാണ് മടങ്ങുന്നത്.ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമല കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ‘വരയാടിനെ’സ്വന്തമാക്കാം. മൂന്നാറിന്റെ മുഖമുദ്രയായ വരയാടുകളുടെ മിനിയേച്ചര്‍ രൂപങ്ങളാണു വനം വകുപ്പിന്റെ രാജമലയിലെ ഇക്കോ ഷോപ്പിലുളളത്. വില 290 രൂപ.

ഓരോ നക്ഷത്രങ്ങൾക്കുമുണ്ട് ഓരോ മരങ്ങൾ

കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. അശ്വതി മുതൽ രേവതി വരെ ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം. 27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഭരണി നക്ഷത്രക്കാർക്ക് നെല്ലിയാണെങ്കിൽ ഉത്രം നക്ഷത്രക്കാർക്ക് ഇത്തി വൃക്ഷമാണ്. അശ്വതികാർക്ക് കാഞ്ഞിരം, പൂയത്തിന് അരയാൽ അങ്ങനെ നീളുന്നു നക്ഷത്രങ്ങളുടേയും മരങ്ങളുടേയും പട്ടിക. അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഫർമാകോഗ്‌നോസി വിഭാഗമാണു നക്ഷത്ര മരങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

ആസ്വാദക മനം നിറച്ച് മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം

മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം വസന്തോത്സവത്തില്‍ നിറക്കാഴ്ചയാകുന്നു. പുഷ്പമേള കാണാനെത്തുന്ന ആസ്വാദകര്‍ക്ക് കാഴ്ചാ വിരുന്നൊരുക്കുന്ന പുഷ്പങ്ങളും സസ്യങ്ങളും ഇലച്ചെടികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഇനത്തില്‍പെട്ട 1300 ഓളം സസ്യങ്ങളും പുഷ്പങ്ങളുമാണ് വസന്ത വിസ്മയം തീര്‍ക്കുന്നത്. അഗലോനിമ, ബിഗോണിയ, ക്രോട്ടണ്‍, പോയിന്‍സ്റ്റിയ തുടങ്ങിയ ഇലച്ചെടികളും ആസ്റ്റര്‍, മേരിഗോള്‍ഡ്, സീനിയ തുടങ്ങിയ പൂച്ചെടികളും ദീര്‍ഘകാലം നില്‍ക്കുന്ന പുഷ്പങ്ങളായ ബൊഗൈന്‍ വില്ല, കാനാ, യൂഫോര്‍ബിയ, തുടങ്ങി വൈവിദ്യമായ ഒട്ടനേകം സസ്യങ്ങളെയും കാണികള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. ഇവ കൂടാതെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ റോസാ പുഷ്പങ്ങളുടെ വൈവിധ്യമായ പ്രദര്‍ശനവും ഗാര്‍ഡന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗം സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം ജീവനക്കാരാണ് പുഷ്പ പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

മാതൃമല ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍

പ്രകൃതിസൗന്ദര്യം നിറയുന്ന മാതൃമല രാജരാജേശ്വരി ക്ഷേത്രം കേന്ദ്ര ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടു. 97 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായി വിവിധ ആരാധനാലയങ്ങളെ കേന്ദ്ര ടൂറിസം സര്‍ക്കിളിന്റെ പരിധിയിലാക്കി ഫണ്ട് അനുവദിക്കുന്നതിനു ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് മാതൃമലയുമുള്‍പ്പെട്ടത്. ആരാധനാലായത്തിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക. മാതൃമല രാജരാജേശ്വരി ക്ഷേത്രത്തില്‍ ഓഡിറ്റോറിയം നിര്‍മ്മാണം, ശുചിമുറി കോംപ്‌ളക്‌സ് എന്നിവയാണ് ആവശ്യപ്പെട്ടിരുന്നത്.വിശാലമായ ഓഡിറ്റോറിയം നിര്‍മ്മാണത്തിനുള്‍പ്പെടെയാണ് 97 ലക്ഷം രൂപയുടെ പദ്ധതിയ പില്‍ഗ്രിം ടൂറിസത്തിനു ഏറെ പ്രയോജനകരമായ സ്ഥലം കൂടിയാണ് മാതൃമല രാജരാജേശ്വരി ക്ഷേത്രം. ഉദയാസ്തമയങ്ങള്‍ വീക്ഷിക്കുന്നതിനുള്‍പ്പെടെ ഒട്ടേറെ തീര്‍ഥാടകര്‍ ഇവിടെയെത്തുന്നു.ആലപ്പുഴയിലെ വിളക്കുമരവും, കോട്ടയം ടൗണിലെ ദീപക്കാഴ്ചകളും വൈകുന്നേരങ്ങളില്‍ ക്ഷേത്രമുറ്റത്തു നിന്നാല്‍ ആസ്വദിക്കാം.കൂരോപ്പടയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടം പ്രകൃതിമനോഹാരിതയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ആരാധനാലയ സങ്കേതം കൂടിയാണ്.

മുസിരിസ് പദ്ധതി; 32 കോടി അനുവദിച്ച് സര്‍ക്കാര്‍

ചരിത്ര സ്മാരക സംരക്ഷണത്തിനും മ്യൂസിയങ്ങളുടെ നിര്‍മാണത്തിനുമായി മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിക്കു സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. എറണാകുളം, തൃശൂര്‍ ജില്ലികളിലായി വ്യാപിച്ചു കിടക്കുന്ന മുസിരിസ് പ്രദേശത്തേക്കു കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുകയാണു ലക്ഷ്യം. അഴീക്കോട് മാര്‍ത്തോമ പള്ളിയില്‍ ഒരുക്കുന്ന ക്രിസ്റ്റ്യന്‍ ലൈഫ് സ്‌റ്റൈല്‍ മ്യൂസിയത്തിനാണു കൂടുതല്‍ തുക അനുവദിച്ചത്. 9.28 കോടി. ഇതു പൂര്‍ണമായി പുതിയ പദ്ധതിയാണ്. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിമേടയുടെ നവീകരണത്തിനു 2.31 കോടി രൂപ, ചേന്ദമംഗലം പാലിയം ഊട്ടുപുരയ്ക്കു 2.03 കോടി, ചേന്ദമംഗലം ഹോളിക്രോസ് പള്ളിക്കു 2.12 കോടി അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സിനഗോഗ്, ചേരമാന്‍ ജുമാമസ്ജിദിന്, കൊടുങ്ങല്ലൂര്‍ ബംഗ്ലാവു കടവ്, തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ്, കീഴ്തളി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ പി.എ. സയീദ് മുഹമ്മദ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നവീകരണം നടപ്പാക്കും. മുസിരിസ് കേന്ദ്രങ്ങളിലേക്കു സഞ്ചാരികള്‍ക്കു വഴിതെറ്റാതെ എത്തുന്നതിനു ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 1.34 കോടി അനുവദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.

ഗ്രിഫിനോ ടൗണ്‍; പോളണ്ടിലെ വടക്കോട്ട് വളഞ്ഞ മരങ്ങളുടെ നാട്

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനില്‍ക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആര്‍ക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവില്‍ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയില്‍ Krzywy Las ... Read more

മനക്കരുത്തുണ്ടോ; എങ്കില്‍ സിംഹങ്ങള്‍ക്ക് നടുവില്‍ താമസിക്കാം

ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ കോട്ടേജ്. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോളിവിടെ നിലവിലുള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെസിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം ലയണ്‍ ഹൗസില്‍ താമസിക്കുന്നതിന് 7,388 രൂപയാണ് നല്‍കേണ്ടത്.

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളോട് നിർദേശിച്ച ഹൈക്കോടതി നാളെ മുതൽ ചർച്ച വീണ്ടും നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം. ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു.

അറ്റകുറ്റപണികള്‍ക്കായി മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേ 22 ദിവസം അടച്ചിടും

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു. ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും റണ്‍വേകള്‍ അടച്ചിടുക. ... Read more

ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വസന്തോത്സവ നഗരിയിലേക്കു വരൂ…

സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ലോകത്തെ ഇരപിടിയൻ സസ്യങ്ങളിലെ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് ചെടികൾ. ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി കിടക്കുന്ന സഞ്ചിയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിൽപ്പെട്ടുപോകുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം. സഞ്ചിക്കുള്ളിൽ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കനകക്കുന്ന് കൊട്ടാരത്തിനോടു ചേർന്നു തയാറാക്കിയിട്ടുള്ള ഓർക്കിഡുകളുടെ അതിമനോഹര സ്റ്റാളിനുള്ളിലാണ് നെപ്പന്തസ് ചെടികളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വസന്തോത്സവം 2019ൽ വർണം ... Read more

കനകക്കുന്നിന്റെ ഹൃദയംകവർന്ന് മലബാറിന്റെ സ്വന്തം കിളിക്കൂടും ഉന്നക്കായയും…

മലബാർ ഭക്ഷണമെന്നു കേൾക്കുമ്പോൾ നാവിൽ രുചിയുടെ വള്ളംകളി തുടങ്ങും. ടേസ്റ്റിന്റെ മാജിക്കാണു മലബാറിന്റെ തനതു പലഹാരങ്ങൾ. തെക്കൻ കേരളത്തിന് അത്ര പരിചിതമല്ലാത്ത മലബാർ വിഭവങ്ങൾകൊണ്ട് രൂചിയുടെ പൂക്കാലം സൃഷ്ടിച്ചിരിക്കുകയാണ് വസന്തോത്സവ നഗരിയിൽ കുടുംബശ്രീ. കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ മലബാർ വിഭവങ്ങൾ വാങ്ങാൻ തിരക്കോടു തിരക്ക്. സ്‌പെഷ്യൽ മലബാർ പലഹാരങ്ങളായിരുന്നു ഇന്നലെ കഫെ കുടുംബശ്രീ സ്റ്റാളിലെ പ്രധാന ആകർഷണം. മലബാറിേെന്റതു മാത്രമായ കിളിക്കൂടും ഉന്നക്കായയും കായ്‌പ്പോളയുമെല്ലാം കഴിക്കാൻ വലിയ തിരക്കാണു കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ. ഉരുളക്കിഴങ്ങും ചിക്കനും സേമിയയും ചേർത്തുണ്ടാക്കുന്ന കിളിക്കൂടിന് 20 രൂപയാണു വില. ഇന്നലെ ചൂടുമാറും മുൻപേ കിളിക്കൂട് എല്ലാം വിറ്റുപോയെന്ന് കഫെ കുടുംബശ്രീ പ്രവർത്തകർ പറയുന്നു. ഏത്തപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന മലബാർ സ്‌പെഷ്യൽ ഉന്നക്കായ, കായ്‌പോള എന്നിവയ്ക്കും ആവശ്യക്കാരേറെ. അവധിദിനമായ ഇന്ന് തിരക്ക് ഏറെ പ്രതീക്ഷിക്കുന്നതിനാൽ ഇന്നും മലബാർ വിഭവങ്ങളുടെ വലിയ നിര കഫെ കുടുംബശ്രീയുടെ സ്റ്റാളിലുണ്ടാകും. ഇതിനു പുരമേ പഴംപൊരി അടക്കമള്ള മറ്റു നാടൻ പലഹാരങ്ങളും കുടുംബശ്രീ സ്റ്റാളിലുണ്ട്. ... Read more