Category: Malayalam
മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്ക് നീട്ടുന്നു
ഉത്തരമലബാറിലെ വിനോദസഞ്ചാരവികസനത്തില്‍ പുതിയ കുതിപ്പുമായെത്തുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്കു നീട്ടിയേക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകള്‍ നേരിട്ടു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ മമ്പറംവരെയുള്ള ക്രൂയിസ് പാത അഞ്ചരക്കണ്ടി പുഴയിലെ ജലവിതാനം ക്രമീകരിച്ച് കീഴല്ലൂര്‍വരെ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ വിമാനത്താവളത്തിലിറങ്ങുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ജലമാര്‍ഗം തലശേരിയിലെത്താനാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുള്ള വിപുലവും നൂതനവുമായ ടൂറിസം സംരംഭമാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ്. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം ചെലവ് 325 കോടി. മൂന്നു ക്രൂയിസുകള്‍ക്കായി 80.37 കോടി രൂപയാണ് കേന്ദ്രടൂറിസം വകുപ്പ് അനുവദിച്ചത്. പി കെ ശ്രീമതി എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നേട്ടം. 30 ബോട്ട് ജെട്ടികളും ടെര്‍മിനലുകളും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന കേന്ദ്ര പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ 17 ടെര്‍മിനലുകളും ജട്ടികളും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. പഴയങ്ങാടിയിലെ ... Read more
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 25 കോടി; ടൂറിസം മേഖലയ്ക്ക് കുതിപ്പ്
മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രദേശത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മൂന്നുവര്‍ഷം മുമ്പ് അഞ്ചു കോടി രൂപ ചെലവില്‍ ആരംഭിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനു സമീപം 14 ഏക്കറിലാണ് മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ഗാര്‍ഡന്റെ പണികള്‍ പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരന്തരം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. രാത്രിയില്‍ പൂന്തോട്ടത്തെ പ്രകാശപൂരിതമാക്കാന്‍ 103 അലങ്കാര ദീപങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിനോദത്തിനായുള്ള സൗകര്യം, ആംഫി തിയറ്റര്‍, ഗ്ലാസ് ഹൗസ്, ഇക്കോ ഷോപ്പുകള്‍, തുറന്ന വേദി, ആധുനിക സൗകര്യത്തോടെയുള്ള ടോയ്ലറ്റുകള്‍ തുടങ്ങിയവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുണ്ടാവും. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിനോദത്തിനും പഠനത്തിനും മൂന്നാറില്‍ എത്തുന്നവര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വേറിട്ട അനുഭവമാവും വരുംനാളുകളില്‍ സമ്മാനിക്കുക.
ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു
ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി. മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ വിമാനയാത്രികരെ ആകര്‍ഷിക്കാനും വിമാനത്താവളത്തില്‍ ടൂറിസം വില്ലേജ് വേഗത്തിലാക്കുമെന്ന് കിയാല്‍ എം ഡി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്യമായതോടെ മലബാര്‍ ടൂറിസം മേഖല കുതിപ്പിലാണ്. വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ വിദേശയാത്രക്കാരാവും കൂടുതലുണ്ടാവുകയെന്ന് കരുതിയത് എന്നാല്‍ ആഭ്യന്ത്ര യാത്രക്കാരാണ് ഇപ്പോള്‍ കൂടുതല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ തനതായ തെയ്യം, കൈത്തറി എന്നിവയ്ക്ക് പുറമെ സംസ്‌കാരംതന്നെ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ‘ആയിഷ മന്‍സില്‍’ എന്ന സംരംഭംകൊണ്ട് അന്തര്‍ദേശീയതലത്തിലേക്ക് ... Read more
കടലുണ്ടിയില്‍ പ്രകൃതി സഞ്ചാരപാത പൂര്‍ത്തിയാകുന്നു
പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കടലുണ്ടിയില്‍ ഒരുക്കുന്ന പ്രകൃതി സഞ്ചാര പാതയുടെ(നേച്ചര്‍ വോക്ക് വേ)ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. പഞ്ചായത്ത് പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവിട്ടു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് പരിസരം മുതല്‍ 70 മീറ്ററിലാണ് പുഴയോരത്ത് പാത നിര്‍മിച്ചത്. ഇരുവശത്തും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയ പാതയില്‍ പൂട്ടുകട്ട പാകി കൈവരി സ്ഥാപിക്കലാണ് ബാക്കിയുള്ളത്. നിര്‍മാണ പ്രവൃത്തി ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോ മീറ്ററില്‍ കടലുണ്ടിപ്പുഴയോരത്താണ് നടപ്പാത നിര്‍മിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതിയിലാണ് പാത. പൂര്‍ത്തീകരണത്തിനു 3 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നു ഫണ്ട് തരപ്പെടുത്തി നാച്വര്‍ വോക്ക് വേ ഒരുക്കാനാണ് ഉദ്ദേശ്യം. ജലവിഭവ വകുപ്പ് ഫണ്ടില്‍ പുഴയോരം അരികുഭിത്തി കെട്ടി സംരക്ഷിക്കാനും കണ്ടലുകള്‍ നട്ടുവളര്‍ത്തി തീരദേശത്തെ ഹരിതാഭമാക്കാനും പദ്ധതിയുണ്ട്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ... Read more
കണ്ണൂര്‍ ബീച്ച് റണ്‍ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക്
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ രജിസ്‌ട്രേഷന്‍ അവസാന ലാപ്പിലേക്ക്. നാളെ വൈകിട്ട് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കേ മുന്‍ എഡിഷനുകളിലേതിനെക്കാള്‍ ആവേശകരമായ പ്രതികരണമാണു ബീച്ച് റണ്‍ നാലാം എഡിഷനു ലഭിക്കുന്നത്. ദ് കണ്ണൂര്‍ ബീച്ച് റണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സമൂഹ മാധ്യമങ്ങളും ബീച്ച് റണ്ണിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രഫഷനലുകളും കണ്ണൂര്‍ സ്വദേശികളും കണ്ണൂര്‍ ബീച്ച് റണ്ണിന് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റ് ചെയ്യുന്ന വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളം വന്നതിനുശേഷമുള്ള ആദ്യ ബീച്ച് റണ്‍ എന്ന നിലയ്ക്കു വിദേശത്തുനിന്നും രാജ്യത്തെ മറ്റു നഗരങ്ങളില്‍നിന്നും വലിയ പങ്കാളിത്തമാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന മുദ്രാവാക്യം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ബീച്ച് റണ്ണിന് 10നു രാവിലെ 6നു പയ്യാമ്പലത്തു തുടക്കമാകും. രാജ്യാന്തര മാരത്തണ്‍ വേദികളില്‍ ഇന്ത്യയുടെ മുഖമായ ടി. ഗോപി ഫ്‌ലാഗ് ഓഫ് ചെയ്യും. എലീറ്റ് ആന്‍ഡ് ഇന്റര്‍നാഷനല്‍, അമച്വര്‍, ഹെല്‍ത്ത് റണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണു ... Read more
ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍
ബേക്കല്‍ കോട്ടയില്‍ കേരള വിനോദസഞ്ചാര വകുപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍ തുടങ്ങിയേക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അന്തിമ നടപടികളിലാണ് അധികൃതര്‍. ശബ്ദവും വെളിച്ചവും നിയന്ത്രണ മുറി, കേബിള്‍ സ്ഥാപിക്കല്‍ ജോലി , പ്രദര്‍ശനത്തിനു ആവശ്യമായ വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാകാനുണ്ട്. ട്രാന്‍സ്‌ഫോമറിന് 6,60,000 രൂപ അനുവദിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. 400 വര്‍ഷം മുന്‍പുള്ള വടക്കേ മലബാറിന്റെ ചരിത്രം, തെക്കന്‍ കര്‍ണാടക ചരിത്രം, കുടക് ചരിത്രം,ഉത്തരകേരളത്തിലെ തീരദേശ ചരിത്രം,കോട്ടയുടെ നിര്‍മാണത്തിലേക്കു നയിച്ച ചരിത്രം എന്നിവ ടൂറിസം വകുപ്പ് കേന്ദ്ര പുരാവസ്തു വകുപ്പിനു നല്‍കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിലെ ചരിത്രകാരന്മാര്‍ ഇതിന്റെ ആധികാരികത പരിശോധിച്ചു. ഡോ.സി.ബാലന്‍, ഡോ.എം.ജി.എസ്. നാരായണന്‍ എന്നിവര്‍ തയാറാക്കിയതാണ് ചരിത്രം. ഇത് പുരാവസ്തു വകുപ്പ് അംഗീകരിച്ചാല്‍ അതിന്റെ സ്‌ക്രിപ്റ്റ് പ്രശസ്ത സിനിമാ താരത്തിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യും. തുടര്‍ന്നു കോട്ടയ്ക്കകത്ത് രാത്രിയിലെ ശബ്ദ വ്യക്തത , ഡബ് ചെയ്ത സ്‌ക്രിപ്റ്റ് ശബ്ദം, പ്രദര്‍ശനം കാണാനുള്ള ഇരിപ്പിടം ... Read more
കൊച്ചി മെട്രോ ഇ-ഓട്ടോകള്‍ സര്‍വീസ് ആരംഭിച്ചു
കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തുക. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്ററിലധികം സര്‍വീസ് നടത്താന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ 16 ഇ-ഓട്ടോകളായിരിക്കും സര്‍വീസിനുണ്ടാകുക. തുടര്‍ന്ന് 22 എണ്ണം കൂടിയെത്തും. കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സാണ് ഇ-ഓട്ടോകള്‍ എത്തിക്കുന്നത്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ടി.യു.സി.ഐ., എസ്.ടി.യു., ബി.എം.എസ്. എന്നീ തൊഴിലാളി ... Read more
കുമരകത്ത് ശിക്കാരി ബോട്ടിറക്കി സഹകരണ വകുപ്പ്
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് സഹകാരി സര്‍വീസ് നടത്തുന്നത്. പാതിരാമണല്‍, ആര്‍ ബ്ലോക്ക്, തണ്ണീര്‍മുക്കം ബണ്ട്, ആലപ്പുഴ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഒരു ഡ്രൈവറും സഹായിയുമാണ് ബോട്ടിലുള്ളത്. വിനോദസഞ്ചാരവികസനവും തൊഴില്‍ ലഭ്യതയും ലക്ഷ്യംവെച്ചാണ് ബാങ്ക് ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിച്ചത്. സഹകരണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും സഹകരണ ബാങ്കിന്റെ 7.78 ലക്ഷം രൂപയും ചെലവഴിച്ചാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്.
സിപിഐ എം മിന്നൽ ഹർത്താലിനില്ല: കോടിയേരി
മിന്നൽ ഹർത്താലുകളും തുടരെ തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ‘കോടിയേരിയോട് ചോദിക്കാം’ എന്ന ഫെയ‌്സ‌് ബുക്ക് സംവാദ പരിപാടിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനത്തെ ആയുധമാണ‌്. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സിപിഐ എം തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ രാഷ്ട്രീയ പാർടികളും ഹർത്താലിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഴക്കടലിനെയറിയാന്‍ യാത്രയ്‌ക്കൊരുങ്ങി 300 പെണ്ണുങ്ങള്‍
ഇന്നീ ലോകത്ത് എല്ലാവരും തുല്യരാണ്. അതിരുകളില്ലാത്ത ലോകം കീഴടക്കാന്‍ ഇപ്പോള്‍ സ്ത്രീകളും താണ്ടാത്ത ദൂരങ്ങളില്ല. 2019 ല്‍ ഇങ്ങനെ 300 പെണ്ണുങ്ങള്‍ ഒരുമിച്ച് തുനിഞ്ഞിറങ്ങുകയാണ്. അവര്‍ക്ക് സമുദ്രത്തിന്റേയും രാജ്യാതിര്‍ത്തികളുടെയും പരിധികളില്ല. അവരെല്ലാവരും ഒരുമിച്ച് പോകുകയാണ്. മൈലുകള്‍ താണ്ടി, സമുദ്രം മുറിച്ച് കടന്ന്. സമുദ്രമലിനീകരണത്തിനെ കുറിച്ച് പഠിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രം നടത്തുന്ന ലോകയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാനാണ് ഇന്ന് ലോകം കാതുകൂര്‍പ്പിക്കുന്നത്. സമുദ്രത്തെ കുറിച്ച് പരിജ്ഞാനം ഉള്ളവര്‍ മാത്രമല്ല, ഈ സംഘത്തില്‍ അധ്യാപകരുണ്ടാകും വിദ്യാര്‍ഥികളുണ്ടാകും നന്നായി പാചകം ചെയ്യാനറിയുന്നവരുണ്ടാകും, ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടാകും, അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 300 സ്ത്രീകളാണ് സമുദ്രത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്ങ്ങളെക്കുറിച്ചും പഠിക്കാന്‍ ലോകം മുഴുവന്‍ കടല്‍ മാര്‍ഗ്ഗം യാത്ര പുറപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ മാസം യു കെയില്‍ നിന്നാണ് അരുതുകളോ അതിരുകളോ ഇല്ലാത്ത ഈ പെണ്‍സംഘം യാത്ര പുറപ്പെടുന്നത്. 38000 നോട്ടിക്കല്‍ മൈലുകള്‍ കീഴടക്കാന്‍ പുറപ്പെടുന്ന ഈ സമുദ്ര യാത്ര ... Read more
പരിസ്ഥിതി സൗഹൃദ ഹാള്‍ ഒരുക്കി വയനാട്
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ‘ഹരിതസദനം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ഹാള്‍ തുറന്നു. കാന്തന്‍പാറ പുഴയോടു ചേര്‍ന്ന് നിര്‍മിച്ച ഹാളില്‍ 50 പേര്‍ക്ക് ഇരിക്കാം. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കാപ്പന്‍ ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ യഹ്യാഖാന്‍ തലയ്ക്കല്‍, ഷഹര്‍ബാന്‍ സെയ്തലവി, പ്രബിത, ഡിടിപിസി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് അംഗങ്ങളായ പി. ഹരിഹരന്‍, എ.കെ. റഫീഖ്, യശോദ, റസിയ ഹംസ, ഷബാന്‍, പി.സി. ഹരിദാസന്‍, സംഗീത രാമകൃഷ്ണന്‍, സതീദേവി, എന്നിവര്‍ പ്രസംഗിച്ചു.
ബീമാപള്ളി ഉറൂസ്; നാളെ തുടക്കമാകും
ബീമാപള്ളിയിലെ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. പത്തുനാള്‍ ബീമാപള്ളിയും പരിസരവും ഭക്തിയിലാഴും. ഉറൂസിന് മുന്നോടിയായി പള്ളിയും പരിസരവും ദീപപ്രഭയിലായി. രാവിലെ എട്ടിന് നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം 8.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. പത്തരയോടെ പള്ളിയില്‍ തിരികെയെത്തും. തുടര്‍ന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടക്കും. 11 മണിയോടെ പത്തുദിവസത്തെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് ബീമാപള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ്ഖനി ഹാജി പള്ളിമിനാരങ്ങളിലേക്ക് ഇരുവര്‍ണ പതാകയുയര്‍ത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.ശിവകുമാര്‍ എം.എല്‍.എ., മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു. ഉറൂസ് സമാപനദിവസമായ 17-ന് പുലര്‍ച്ചെ 1.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. വിശ്വാസികള്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ ആടയാഭരണങ്ങളാല്‍ അലങ്കരിച്ച കുതിരകള്‍, മുത്തുക്കുടയേന്തിയവര്‍, ദഫ്മുട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കും. 4.30-ന് ഘോഷയാത്ര പള്ളിയില്‍ മടങ്ങിയെത്തും. ചീഫ് ഇമാം അല്‍ഹാജ് ഹസന്‍ അഷ്റഫി ഫാളില്‍ ബാഖവിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേകപ്രാര്‍ഥന നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് അന്നദാന വിതരണവും നടത്തും. ... Read more
വസന്തം വിരിയിച്ച് മുഗള്‍ ഗാര്‍ഡന്‍; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം
രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഗള്‍ ഗാര്‍ഡന്‍ ഒരുങ്ങി. വിദേശ പൂക്കളാണ് ഇത്തവണയും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ജപ്പാന്‍ പൂവായ ഡബിള്‍ സ്‌ട്രോക്കാണ് ഇത്തവണത്തെ പുതിയ അതിഥി. രാഷ്ട്രപതി ഭവന്റെ ഹൃദയഭാഗത്തെ മനോഹരമാക്കുന്ന ഉദ്യാനം വിഖ്യാത വാസ്തുശില്‍പി സര്‍ എഡ്വിന്‍ ല്യുട്ടെന്‍സാണ് രൂപകല്‍പ്പന ചെയ്തത്. ശൈത്യത്തിലും വസന്തത്തിലും വിരിയുന്ന വിവിധ ദേശങ്ങളിലെ പൂക്കളെ മനസിലാക്കാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കുള്ള അപൂര്‍വാവസരമാണ് മുഗള്‍ ഗാര്‍ഡനിലെ ഉദ്യാനോല്‍സവം. പ്രധാന ഉദ്യാനങ്ങള്‍ക്കു പുറമെ ഔഷദോധ്യാനം, നക്ഷത്രോദ്യാനം, ആത്മീയോദ്യാനം, സംഗീതോദ്യാനം എന്നിവയും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കും ഇന്ന് മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവനിലെത്തി ഉദ്യാനത്തിന്റെ ... Read more
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബി ആര്‍ ഡി സിയും ചേര്‍ന്ന് ടൂറിസം ഫ്രറ്റേണിറ്റി മീറ്റിംഗ് നടത്തുന്നു
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കേര്‍പറേഷനും കൂടി ചേര്‍ന്ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടൂറിസം സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഫെബ്രുവരി 7നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ടൂറിസത്തിലെ ബ്രാന്‍ഡിങും മാര്‍ക്കറ്റിങ്ങും, ടൂറിസത്തിലെ സംരംഭകത്വവും സ്‌മൈല്‍ പ്രൊജക്ടും, വടക്കന്‍ മലബാര്‍ ടൂറിസത്തിന്റെ പ്രത്യേകതകള്‍, സാംസ്‌കാരിക ടൂറിസത്തിലെ പുതിയ ഉത്പന്നങ്ങള്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൂര്‍ഗ്, മൈസൂര്‍, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാക്കേജുകളും സര്‍ക്യൂട്ടുകളും, ടൂറിസത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ അഞ്ച് സെഷനുകളിലാണ് സമ്മേളനത്തില്‍ നടക്കുന്നത്. സമ്മേളനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് , ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് , ടൂറിസം ഡയറ്കടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യൂ സോമതീരം, നോര്‍ത്ത് മലബാര്‍ ടൂറിസത്തില്‍ നിന്ന് മുഹമ്മദ്, എന്‍ എം സി സിയില്‍ നിന്ന് മഹേഷ് ബാലിഗ എന്നിവരാണ് ടൂറിസത്തിലെ ... Read more
ബജാജ് ഡോമിനോര്‍; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ബൈക്ക്
ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനര്‍ 400’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും സാങ്കേതിക വിഭാഗത്തില്‍ ... Read more