Category: Malayalam
പോസിറ്റിവിറ്റി സൂചികയില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി യു എ ഇ
രാജ്യങ്ങളുടെയും ജനത്തിന്റെയും ‘പോസിറ്റിവിറ്റി’ അളന്നപ്പോള്‍ യു.എ.ഇ.ക്ക് എട്ടാം സ്ഥാനം. 34 ഒ.ഇ.സി.ഡി. അംഗരാജ്യങ്ങള്‍ക്കിടയില്‍ പോസിറ്റീവ് ഇക്കോണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് പോസിറ്റിവിറ്റി സൂചികയില്‍ യു.എ.ഇ. എട്ടാംസ്ഥാനം കരസ്ഥമാക്കിയത്. യു.കെ, യു.എസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. ഭാവി തലമുറയുടെ ക്ഷേമത്തിനും താത്പര്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം, ആഗോളതലത്തില്‍ യു.എ.ഇ.ക്കുള്ള ഗുണപരമായ സ്വാധീനം എന്നിവ കണക്കിലെടുത്താണ് യു.എ.ഇ. സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. യുവാക്കളുടെ ശാക്തീകരണം, പ്രതിഭകള്‍ക്ക് അവസരം നല്‍കല്‍, വിദ്യാഭ്യാസ മേഖലയുടെ വികസനം, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയവയും യു.എ.ഇ.ക്ക് അനുകൂലമായ ഘടകങ്ങളായി. 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കാനുള്ള തീരുമാനം ഇതിന് പിന്തുണയേകി. ഇതുകൂടാതെ ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേയും സുസ്ഥിര വികസനത്തിന് വേണ്ടിയും യു.എ.ഇ. എടുക്കുന്ന നിലപാടുകളും ഒ.ഇ.സി.ഡി.യിലെ പുതിയ അംഗമായ യു.എ.ഇ.യെ പോസിറ്റീവ് രാജ്യമായി ഉയര്‍ത്തിക്കാട്ടാന്‍ സഹായമായി.
ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി ഐ ആര്‍ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യാം
ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല. അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ യാത്രയും എളുപ്പമാവുകയാണ് എന്നും ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു. സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാം.ഈ ഫീച്ചര്‍ ലഭിക്കുവാന്‍ ഗൂഗിള്‍ പേ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ വാങ്ങുന്നത്.
ഓട്ടോറിക്ഷയ്ക്ക് പകരമാവാന്‍ ക്യൂട്ട്; വില പ്രഖ്യാപിച്ച് ബജാജ്
വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണു ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം നോണ്‍ ട്രാന്‍സ്‌പോര്‍ട് വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുവരെ ക്വാഡ്രി സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ വാണിജ്യ ഉപയോഗത്തിനായി ‘ക്യൂട്ട്’ റജിസ്റ്റര്‍ ചെയ്യാം; 15 സംസ്ഥാനങ്ങളില്‍ സ്വകാര്യ ആവശ്യത്തിനും ‘ക്യൂട്ടി’ന് റജിസ്‌ട്രേഷന്‍ അനുവദിക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു ‘ക്യൂട്ട്’ റജിസ്‌ട്രേഷന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ബജാജ് ഓട്ടോ അറിയിച്ചു. കാഴ്ചയില്‍ കാറിനോടു സാമ്യം തോന്നാമെങ്കിലും ‘ക്യൂട്ട്’ കാര്‍ അല്ലെന്നതാണു വസ്തുത. 216 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡി ടി എസ് ഐ എന്‍ജിന്‍ ... Read more
യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച് 30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more
ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്‌നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. 2. ഭൂട്ടാന്‍ ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‌കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ... Read more
ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ഷാംഗി രാജ്യാന്തര വിമാനത്താവളം
തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പൂരിലെ ഷാംഗി. 951 മില്യന്‍ ഡോളര്‍ ചെലവിലാണ് ലോകത്തെ വിസ്മയിപ്പിക്കാന്‍ പോന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുങ്ങുന്നത്. ജുവല്‍ ഷാംഗി എയര്‍പോര്‍ട്ട് എന്നാണ് ഈ പുതിയ സമുച്ചയത്തിനു പേരിട്ടിരിക്കുന്നത്. മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഹൈലൈറ്റ്. പത്തുനിലകളിലായി 137,00 ചതുരശ്രഅടിയിലാണ് വികസനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് പുതിയ പത്തുനില സമുച്ചയം. 40 മീറ്റര്‍ ഉയരത്തിലായി ഹൈ റെയിന്‍ വോര്‍ടെക്‌സ് എന്ന വെള്ളചാട്ടമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ഇതിനെ ചുറ്റിപറ്റി 280 റീട്ടെയില്‍ ഷോപ്പുകള്‍, ആഡംബരഹോട്ടലുകള്‍ എന്നിവയുമുണ്ട്. ആയിരക്കണക്കിന് മരങ്ങളും സസ്യങ്ങളും നിറഞ്ഞ നാലുനില ഫോറസ്റ്റ് വാലിയാണ് ഇതിലെ മറ്റൊരു ആകര്‍ഷണം. ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളാണ് ഈ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഏപ്രില്‍ പതിനേഴിന് തുറന്ന ഈ വിസ്മയം ലോകശ്രദ്ധ നേടുമെന്ന് തന്നെയാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ.
സിനിമയ്‌ക്കൊപ്പം രാജ്യവും ചുറ്റാം; അറിയാം ലോക പ്രശസ്ത സിനിമാ തീയറ്ററുകള്‍
ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്‌നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്‌സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം.. Majestic theatre, Tunisia പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ പ്രേമിയുമായ സ്റ്റീഫന്‍ സൊബിറ്റ്‌സര്‍ തന്റെ സിനിമാ ആരാധന അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സിനിമാതിയറ്ററുകളുടെ രൂപഭംഗിയാണ് അദ്ദേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഏകദേശം പതിനാറുവര്‍ഷങ്ങളാണ് ഇതിനായി അദ്ദേഹം നീക്കിവെച്ചത്. ലോസാഞ്ചലല്‍സ് മുതല്‍ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്. മുംബൈയിലെ സാധാരണക്കാരുടെ കേന്ദ്രമായ നിഷാന്ത് സിനിമാസ്, സൗത്ത് ലണ്ടനിലെ 1,711 സീറ്റുകളുള്ള ആഡംബര തിയറ്റര്‍, ... Read more
ആകാശം നിറയെ വര്‍ണ്ണപട്ടങ്ങള്‍ പറത്തി കൊല്ലം ബീച്ച്
ആവേശത്തിന്റെ നൂലില്‍ ചെറുപ്പം ആഘോഷത്തിന്റെ നിറങ്ങള്‍ പറത്തി. കടപ്പുറത്തെ ആകാശത്തില്‍ പലനിറത്തിലുള്ള പട്ടങ്ങള്‍ നിറഞ്ഞു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ദേശീയ പട്ടംപറത്തല്‍ ഉത്സവം സംഘടിപ്പിച്ചത്. പട്ടംപറത്തലില്‍ ഏഷ്യന്‍ റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പരിപാടി നിരീക്ഷിക്കുന്നതിന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം അധികൃതരും എത്തിയിരുന്നു. പടുകൂറ്റന്‍ പട്ടംമുതല്‍ വര്‍ണക്കടലാസില്‍ തീര്‍ത്ത കുഞ്ഞന്‍ പട്ടങ്ങള്‍വരെ ആകാശത്ത് നിറഞ്ഞു. കോളേജിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച പട്ടങ്ങള്‍ വൈകീട്ട് അഞ്ചുമണിയോടെ ഒന്നിച്ച് പറത്തുകയായിരുന്നു. ചിലത് മാനംമുട്ടെ പാറി. മറ്റു ചിലത് കെട്ടുപിണഞ്ഞു മൂക്കുകുത്തി. പട്ടംപറത്തി, കടലിലേക്കിറങ്ങിയ വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡ് നിയന്ത്രിച്ചു. 28, 29, 30, 31 തീയതികളില്‍ കോളേജില്‍ നടക്കുന്ന ടെക് ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ബീച്ചില്‍ എത്തിയവരും പങ്കാളികളായി. പ്രളയം തകര്‍ത്തെറിഞ്ഞ മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിന്റെ അറുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ... Read more
കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21 മുതല്‍
കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21ന് തുടങ്ങും. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന പര്യടനം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ആരംഭിക്കും. 21 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് ഈ വര്‍ഷത്തെ ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കുന്നത്. വോട്ടിംഗ് രീതിയിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്. ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷം ബ്ലോഗ് എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിനിടയില്‍ ആദ്യാമായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് യാത്രകളായിട്ടാണ് ബ്ലോഗ് ടൂര്‍ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര് ബ്ലോഗര്‍മാര്‍ക്കും ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്കും വേണ്ടി പ്രത്യേക യാത്രയാണ് സംഘടിപ്പിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ കൂടുതല്‍ അറിവുകള്‍ എല്ലാവരിലേക്ക് എത്തുന്നതിന് സഹായിക്കും ഇക്കാരണത്താല്‍ കൂടുതല്‍ സഞ്ചാരികള്‍ നാടിന്റെ ഭംഗി ആസ്വദിക്കാനെത്തും. ബ്ലോഗ് ടൂറിന്റെ ഭാഗമായി ഓരോ വര്‍ഷവും 30 തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരാണ് യാത്ര ചെയ്യുന്നത്. ... Read more
യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു
യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാം. ഇതു കൂടാതെ യുട്യൂബ് പ്രീമിയം ആപ്പിനും സബ്‌സ്‌ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്. അമേരിക്ക, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, മെക്സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ മെയിൽതന്നെ ആപ് അവതരിപ്പിച്ചിരുന്നു. സംഗീത വീഡിയോകൾ, ആൽബങ്ങൾ, സിംഗിൾ ട്രാക്കുകൾ, റീമിക്സ് വേർഷനുകൾ, ലൈവ് പ്രകടനങ്ങൾ തുടങ്ങിയവ യൂട്യൂബ് മ്യൂസിക്കിൽ ലഭ്യമാണ്. പ്രിയഗാനങ്ങൾ വളരെ എളുപ്പം തെരഞ്ഞ് കണ്ടെത്താനുള്ള സ്മാർട് സേർച്ചിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്. ഏതാനും ... Read more
കാക്കത്തുരുത്തെന്ന അത്ഭുതത്തുരുത്ത്
കായലുകളുടെ സ്വന്തം നാടായ ആലപ്പുഴ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് നിരവധി അത്ഭുതങ്ങളാണ്. നിറയെ ദ്വീപുകളുള്ള നാടും കൂടിയാണ് ആലപ്പുഴ. അങ്ങനെ ദ്വീപുകളുടെ നാടായ ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. pic courtsey: yatharamanthra നാഷണല്‍ ജോഗ്രാഫിക് മാഗസിനില്‍ പ്രസിദ്ധീകരിച്ചൊരു ഫോട്ടോ ഫീച്ചറിലൂടെയാണ് ഈ കുട്ടി തുരുത്ത് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇപ്പോഴും അവിടേക്ക് മോട്ടോര്‍ വാഹനത്തില്‍ എത്താന്‍ കഴിയില്ല കടത്ത് എന്ന ഏക മാര്‍ഗം ആശ്രയിച്ചാലേ തുരുത്തില്‍ എത്താന്‍ കഴിയൂ. കാലങ്ങള്‍ക്ക് മുമ്പ് കാക്കകള്‍ ചേക്കാറാന്‍ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു കാക്കത്തുരുത്ത്. എന്നാല്‍ ഇന്ന് മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ജനവാസമേഖലയാണ് ഇവിടം. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളില്‍ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീന്‍പിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നില്‍ക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ ... Read more
ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി നൂറ് കിലോമീറ്റര്‍
ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്‌കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും. നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. ഈ ഭാഗത്തെ വേഗത നിരീക്ഷിക്കുന്ന റഡാര്‍ ക്യാമറകള്‍ 120 കിലോമീറ്ററാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബൈ പോലീസിന്റെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ( ഓപ്പറേഷന്‍സ്) മേജര്‍ ജനറല്‍ മൊഹമ്മദ് സൈഫ് അല്‍ സഫീനും വിശദീകരിച്ചു.
കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക. മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്. ദോഹയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറെടുക്കുന്നുണ്ട്.
പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍
എല്ലാവര്‍ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്‌ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം. ഗിന്‍ഡി സ്‌നേക്ക് പാര്‍ക്ക്, ചെന്നൈ 1972 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിന്‍ഡി സ്‌നേക്ക് പാര്‍ക്ക്. കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സൂ അതോറിറ്റിയുടെ നിയമ പ്രകാരമുള്ള അംഗീകാരവും ലഭിച്ച ഇടമാണിത്. മുപ്പത്തിയൊന്‍പതോളം തരം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ... Read more
കറലാട് ചിറയില്‍ നിര്‍ത്തി വെച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു
വയനാട് കറലാട് ചിറയ്ക്ക് പുത്തനുണര്‍വേകി, നിര്‍ത്തിവച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു. പുതിയ അഥിതിയായി ചങ്ങാടവുമെത്തി. കമ്പിയില്‍ തൂങ്ങിയുള്ള ത്രില്ലടിപ്പിക്കുന്ന സിപ്‌ലൈന്‍ യാത്ര കഴിഞ്ഞ് തിരിച്ചു ചിറയുടെ ഓളപ്പരപ്പിലൂടെ ചങ്ങാടത്തില്‍ മറുകരയെത്തുന്ന പുതിയ സംവിധാനം വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കും. സിപ്ലൈനിന്റെ മടക്കയാത്രയ്ക്കു മാത്രമല്ലാതെയും ചങ്ങാടയാത്ര ആസ്വദിക്കാം. കൂട്ടമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കളി ചിരികളുമായി ഇനി ഒന്നിച്ച് ഈ പൊയ്കയില്‍ യാത്രയാവാം. 20 പേര്‍ക്ക് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ പറ്റുന്നതാണ് മുള നിര്‍മിതമായ ഈ ചങ്ങാടം. നിലവില്‍ തുഴ,പെഡല്‍ ബോട്ടുകള്‍ ഇവിടെയുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ക്ക് ഒന്നിച്ചു യാത്ര ചെയ്യുവാന്‍ ഒരുക്കിയ ഈ പുതിയ സംവിധാനം സന്ദര്‍ശകര്‍ക്കു നവ്യാനുഭവമാകും. ഏക്കര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന ശുദ്ധജല സമ്പുഷ്ടമായ ചിറയില്‍ അക്കരെയിക്കരെ പതിയെ തുഴഞ്ഞു നീങ്ങുന്ന ചങ്ങാട യാത്രയില്‍ ഈ തടാകത്തിന്റെ വശ്യ സൗന്ദര്യം ആവോളം ആസ്വദിക്കാം. കറലാട് ചിറയുടെ ഏറ്റവും ആകര്‍ഷണ കേന്ദ്രമായ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായ സിപ്ലൈന്‍ പദ്ധതിയും പുനരാരംഭിക്കുവാനുള്ള നടപടികളായി. വിവിധ ... Read more