Category: Malayalam
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കാം ടിക്കറ്റ് നിരക്ക് 1761 രൂപ
എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.56നു പറന്നുയര്‍ന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടര്‍ന്ന് ഐഎല്‍എസ് പ്രൊസീജ്യര്‍ പ്രകാരം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാന്‍ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാര്‍ പുറത്തിറങ്ങി. 52 നോട്ടിക്കല്‍ മൈലാണ് കോഴിക്കോട് – കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സര്‍വീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ഡിജിഎം ജി.പ്രദീപ് കുമാര്‍ പറഞ്ഞു.1761 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് 20 പേരും കോഴിക്കോടു നിന്നു കണ്ണൂരിലേക്കു 47 പേരും യാത്ര ചെയ്തു.
അവധിക്കാലം കുടുംബവുമായി താമസിക്കാന്‍ കെ ടി ഡി സി സൂപ്പര്‍ ടൂര്‍ പാക്കേജ്
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി കെടിഡിസി ടൂര്‍ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി 3 ദിവസത്തെ താമസം – 4999 രൂപ കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്. പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത്. ... Read more
കോമരക്കൂട്ടങ്ങളുടെ കാവുതീണ്ടലിനായി കുരുംബക്കാവ് ഒരുങ്ങി
ചെമ്പട്ടണിഞ്ഞ കോമരക്കൂട്ടങ്ങളുടെ അരമണിശബ്ദം ഉയര്‍ന്നുതുടങ്ങിയ ശ്രീകുരുംബക്കാവില്‍ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ക്കായി പരമ്പരാഗത അവകാശികള്‍ വ്രതനിഷ്ഠയോടെയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തൃച്ചന്ദനച്ചാര്‍ത്ത് പൂജയ്ക്കും അശ്വതി കാവുതീണ്ടലിനുമായി ശ്രീകുരുംബക്കാവിലെത്തുന്ന കോമരക്കൂട്ടങ്ങള്‍ക്കായി അവകാശത്തറകളും കാവുതീണ്ടലിന് അനുമതി നല്‍കാനായി വലിയതമ്പുരാന്‍ ഉപവിഷ്ടനാകുന്ന നിലപാടുതറയും ഒരുങ്ങിക്കഴിഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ഭരണി ഉത്സവച്ചടങ്ങുകളില്‍ നിര്‍ണായകസ്ഥാനമാണ് നിലപാടുതറയ്ക്കും അവകാശത്തറകള്‍ക്കുമുള്ളത്. ക്ഷേത്രസങ്കേതത്തില്‍ എഴുപതോളം അവകാശത്തറകളുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കിഴക്കേനടയിലെ നടപ്പന്തലിനോട് ചേര്‍ന്നുള്ള വൃത്താകൃതിയിലുള്ള നിലപാടുതറയാണ്. ഈ തറയില്‍ എഴുന്നള്ളിയാണ് വലിയതമ്പുരാന്‍ അശ്വതി കാവുതീണ്ടലിന് അനുമതി നല്‍കുക. അശ്വതിനാളിലെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ കഴിഞ്ഞ് അടികള്‍മാരോടും ക്ഷേത്രം തന്ത്രിയോടുമൊപ്പം കിഴക്കേനടയിലൂടെ പുറത്തിറങ്ങുന്ന തമ്പുരാന്‍ നിലപാടുതറയില്‍ ഉപവിഷ്ടനാകും. തുടര്‍ന്ന് കോയ്മ ചുവന്ന പട്ടുകുടനിവര്‍ത്തി കാവുതീണ്ടുവാന്‍ അനുവാദം അറിയിക്കുന്നതോടെയാണ് തീണ്ടല്‍ നടക്കുക. കാവുതീണ്ടുന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങും. ക്ഷേത്രം ഉദ്യോഗസ്ഥര്‍ക്കും പോലീസ്-റവന്യൂ അധികൃതര്‍ക്കും ഇവിടെവെച്ചാണ് തമ്പുരാന്‍ പുടവ സമ്മാനിക്കുക. അവകാശത്തറകളെല്ലാം ഓരോ ദേശക്കാരുടേതാണ്. ഭരണിനാളുകളില്‍ അവകാശികളല്ലാത്ത മറ്റു ദേശക്കാര്‍ക്കോ ഭക്തര്‍ക്കോ അവകാശത്തറകളില്‍ പ്രവേശനമുണ്ടാകില്ല. വടക്കന്‍ ... Read more
പ്രകൃതിയോടൊപ്പം കൂട്ടുകൂടാന്‍ കൊച്ചിയില്‍ നിന്ന് പോകാവുന്ന നാലിടങ്ങള്‍
വേറിട്ട 4 ഇടങ്ങള്‍. പോകുന്ന വഴി ആസ്വദിക്കാം. ലക്ഷ്യസ്ഥാനം അതിനേക്കാള്‍ രസകരം. പതിവു ലക്ഷ്യസ്ഥാനങ്ങളേക്കാള്‍ വ്യത്യസ്തമായ ഇടങ്ങളാണു പരിചയപ്പെടുത്തുന്നത്. ചുമ്മാ അടിച്ചുപൊളിക്കൂട്ടങ്ങള്‍ക്കുള്ള കേന്ദ്രങ്ങളല്ല ഇവ. ഈ സ്ഥലങ്ങളിലേക്കു പോകുംവഴി അടിച്ചുപൊളി കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്നു മാത്രം. സാധാരണ മലയാളി വിനോദ സഞ്ചാരികള്‍ നോട്ടമിടുന്ന സ്ഥലങ്ങള്‍ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഇതു ലക്ഷ്യസ്ഥാനത്തിന്റെ തനിമകൊണ്ടും പ്രകൃതിയുമായുള്ള ഇണക്കംകൊണ്ടും സഞ്ചാരികള്‍ക്കു സ്വാസ്ഥ്യം സമ്മാനിക്കുന്ന ഇടങ്ങള്‍. താമസം ആഡംബരപൂര്‍ണമാകണം എന്നില്ല. ആധുനിക സൗകര്യങ്ങളും ഉണ്ടാകില്ല. നാലോ അഞ്ചോ രാത്രി തങ്ങാനുള്ള വകുപ്പുമില്ല. പക്ഷേ, ഒന്നോ രണ്ടോ രാത്രി പ്രകൃതിയുമായി രമിച്ച്, സ്വസ്ഥമായിരിക്കാം, നടക്കാം, കാഴ്ചകള്‍ കാണാം, അനുഭവിക്കാം. ബനവാസി കാട് അതിരിട്ടുനില്‍ക്കുന്ന ഗ്രാമങ്ങള്‍. അതിനു നടുവിലാണു പുരാതന നഗരമായ ബനവാസി. 3 വശത്തുകൂടിയും വരദ നദി ഒഴുകുന്നു. നെല്ലും ഗോതമ്പും കരിമ്പും മുതല്‍ പൈനാപ്പിളും സുഗന്ധവ്യഞ്ജനങ്ങളുംവരെ വിളയുന്ന ഫലപുഷ്ടിയുള്ള മണ്ണ്. കലയും സംഗീതവും നിറഞ്ഞ അന്തരീക്ഷം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശിവപ്രതിഷ്ഠയുള്ള മധുകേശ്വര ക്ഷേത്രമാണു മുഖ്യ ആകര്‍ഷണം, ... Read more
അടുത്ത യാത്ര ചൈനയിലേക്കോ? അറിയാം വിസ നടപടികളെക്കുറിച്ച്
ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും ഉണ്ടെങ്കില്‍ ബെയ്ജിങ്ങിനൊപ്പം ഷാങ്ഹായ് കൂടി ചേര്‍ക്കാം. ബുള്ളറ്റ് ട്രെയിനില്‍ ഷാങ്ഹായ്‌ലേക്കുള്ള യാത്ര രസകരമാണ്. സിയാങ്, ജുസൈഗോ, ഹോങ് ലോങ്, സോങ് പാങ് എന്നിവയും കാണേണ്ട സ്ഥലങ്ങളാണ്. ചില സ്ഥലങ്ങള്‍ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങള്‍ സ്വപ്നത്തെ തോല്‍പ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം ... Read more
ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ കാണാം; കര്‍ണാടകയില്‍
നൂറ്റാണ്ടുകളായി നാഗാരാധന നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. നിരവധി നാഗക്ഷേത്രങ്ങള്‍ അതിനു സാക്ഷ്യമെന്നോണം നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കര്‍ണാടകയിലാണ്. സവിശേഷതകള്‍ ഒരുപാടുള്ള മുക്തിനാഗ ക്ഷേത്രം ധാരാളം വിശ്വാസികളുടെ വലിയൊരാശ്രയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലൊന്ന് അലങ്കരിക്കുന്ന ഈ ദേവാലയത്തിനു ധാരാളം പ്രത്യേകതകളുണ്ട്. എന്തൊക്കെയാണതെന്നു അറിയേണ്ടേ? ബെംഗളൂരുവിലാണ് മുക്തി നാഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത പ്രധാന പ്രതിഷ്ഠ തന്നെയാണ്. ഒറ്റക്കല്ലില്‍ പണിതീര്‍ത്തിരിക്കുന്ന ഈ നാഗപ്രതിമയാണ് ലോകത്തിലേറ്റവും വലുത്. ഈ ഭീമാകാര നാഗരൂപത്തിനു 36 ടണ്‍ ഭാരവും 16 അടി ഉയരവുമുണ്ട്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങള്‍ക്കു 200 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും ഇപ്പോഴുള്ള ക്ഷേത്രത്തിനു അത്രയും വര്‍ഷത്തെ പഴക്കമൊന്നും അവകാശപ്പെടാനില്ല. കൗതുകം ജനിപ്പിക്കുന്ന നിര്‍മിതികളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ അകകാഴ്ചകളാണ്. നാഗപ്രതിഷ്ഠ അല്ലാതെ വേറെയും ഒട്ടേറെ പ്രതിഷ്ഠകള്‍ ഇവിടെ കാണുവാന്‍ സാധിക്കുന്നതാണ്. നരസിംഹ ... Read more
ദുബൈ അറീന തുറന്നു
ദുബൈയിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബൈ അറീന എന്ന പേരിലുള്ള കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇന്‍ഡോര്‍ സംവിധാനമാണ്. കലാപരിപാടികള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍, ബോക്സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുള്‍പ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് സിറ്റി വാക്കില്‍ മിറാസ് നിര്‍മിച്ച ദുബൈ അറീന. മിഡില്‍ ഈസ്റ്റില്‍ത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിര്‍മിച്ച ദുബൈ അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. 17,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഇരിപ്പിടങ്ങളോട് കൂടിയാണ് അറീന. ലണ്ടനിലെ ദി ഓ 2 അറീനയുടെ നടത്തിപ്പുകാരായ എ.ഇ.ജി. ഓഗ്ദനാണ് ദുബൈ അറീനയുടെയും മേല്‍നോട്ടം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ശബ്ദ, ദീപ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള പരിപാടികള്‍ നടത്താന്‍ ദുബൈയില്‍ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിറാസ് ദുബൈ അറീന ... Read more
ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ്. ഈ വാഹനങ്ങള്‍ക്ക് അമ്പത് ശതമാനം നികുതിയിളവ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സാധാരണ ഓട്ടോകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2,000 രൂപ നികുതി നല്‍കുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 1,000 രൂപ നികുതി നല്‍കിയാല്‍ മതി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച്, ആദ്യ അഞ്ചു വര്‍ഷത്തേക്ക് ഓട്ടോറിക്ഷയല്ലാത്ത മറ്റ് എല്ലാത്തരം ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കും 25 ശതമാനം നികുതി കുറച്ച് അടച്ചാല്‍ മതി. ഇതിനുപുറമേ, അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ വാഹനനികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഡിസംബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പൈലറ്റുമാരുടെ സമരം നീട്ടിവച്ചു: ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ മുടങ്ങില്ല
ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ സമരം നീട്ടിവച്ചു. രണ്ടാഴ്ചത്തേക്കാണ് സമരം നീട്ടിവച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗ്രില്‍ഡിന്റെ ഇന്നത്തെ യോഗത്തിലാണ് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വേസിന്റെ ഇടക്കാല മാനേജ്‌മെന്റിന് കൂടുതല്‍ സമയം നല്‍കാന്‍ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഏപ്രില്‍ 14 വരെ സമരം പൈലറ്റുമാര്‍ നീട്ടിവയ്ക്കുകയായിരുന്നു. ഡിസംബറിലെ ശമ്പളം പൈലറ്റുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ ചുമതലക്കാരായ സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം അറിയിച്ചിരുന്നു. കുടിശ്ശിക മൊത്തം കൊടുത്തു തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് മനേജ്‌മെന്റിന്റെ നിലപാട്. പൈലറ്റുമാരുടെ പുതിയ തീരുമാനത്തെ കമ്പനി സ്വാഗതം ചെയ്തതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. നാളെയും പൈലറ്റുമാര്‍ പതിവ് പോലെ ജോലിക്ക് ഹാജരാകുമെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.
നേപ്പാള്‍, ഭൂട്ടാന്‍ യാത്ര; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനി ആധാര്‍ മതി
ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം. വിസയില്ലാതെ വെറും പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. നേപ്പാളും ഭൂട്ടാനുമാണ് ഈ രാജ്യങ്ങളില്‍ ആദ്യം വരുന്നത്. ഇനിമുതല്‍ ആധാര്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്രചെയ്യാം. 15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.എന്നാല്‍ ഇപ്പോള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും 15 വയസിന് താഴെയും 65 വയസിന് മുകളിലും പെടാത്ത ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാവില്ല.എന്നാല്‍ പാസ്പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇതിലേതെങ്കിലും വേണം.
2019 ലെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത്’ ട്രിപ് അഡൈ്വസര്‍’
2019 ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡൈ്വസററുടെ ട്രാവല്‍സ് ചോയ്സ് അവാര്‍ഡിലുടെയാണ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെത്. ട്രിപ് അഡൈ്വസര്‍ പ്രകാരം, ബക്കിംഗാം പാലസ് ഉള്‍പ്പെടെയുള്ള നിരവധി രാജകീയ ശ്രദ്ധ നേടിയ ധാരളം അനുഭവങ്ങള്‍ ലണ്ടന്‍ സമ്മാനികുന്നുണ്ട് അതുകെണ്ട് തന്നെ വര്‍ഷാവര്‍ഷം 94 ശതമാനം മുതല്‍ 231 ശതമാനം വരെ സഞ്ചാരികളുടെ വര്‍ധനവുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഒന്നാം സ്ഥാനത്ത് ജയ്പൂരും രണ്ടാം സ്ഥാനത്ത് ഗോവയും ന്യൂഡല്‍ഹിയും എത്തുന്നു. ജയ്സാല്‍മീറും ഉദയ്പൂരുമാണ് യഥാക്രമം ഏഴും ഒന്‍പതും സ്ഥാനത്തായി ട്രിപ് അഡൈ്വസര്‍ തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള കണക്കനുസരിച്ച് പാരിസ്, റോം ബാലി തുടങ്ങിയ രാജ്യങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അവിടുത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. ബാഴ്സലോണ, ഇസ്താംബുള്‍,ദുബായ് എന്നി രാജ്യങ്ങളാണ് 2019 ല്‍ ലോകത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളായി തിരഞ്ഞെടുത്തത്.
നവദമ്പതികള്‍ക്ക് ചിലവ് കുറഞ്ഞ് യാത്ര ചെയ്യാവുന്നയിടങ്ങള്‍
വിവാഹിതരാവാന്‍ പോകുന്ന എല്ലാ യുവാക്കളുടെയും മനസില്‍ ആദ്യം വരുന്ന ചോദ്യമാണ് ഹണിമൂണ്‍ യാത്ര എവിടേക്ക് ആയിരിക്കണം. കാരണം പങ്കാളിയുമൊത്തുള്ള ആദ്യ യാത്രയാണ് ആ ബന്ധം ദൃഢമാക്കുന്നുത്. എന്നാല്‍ മനസിലെ ആഗ്രഹത്തിനൊത്ത് മിക്ക യാത്രകള്‍ക്കും തടസ്സമായി വരുന്നത് യാത്രയ്ക്ക് വഹിക്കേണ്ടി വരുന്ന ഭീമമായ തുകയാണ്. വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവില്‍ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങള്‍ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂണ്‍ യാത്രക്കായി ഒരുങ്ങാം. മൗറീഷ്യസ് ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികള്‍ പോകാന്‍ ഏറെ ഇഷ്ടമുളളയിടമാണ് മൗറീഷ്യസ്. വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് സന്ദര്‍ശന സമയത്ത് വീസ നല്‍കുന്നതാണ്. അതിനായി സന്ദര്‍ശകരുടെ കൈവശം പാസ്പോര്‍ട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസില്‍ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും ... Read more
ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു
അല്‍ ഖവാനീജ് ഏരിയയില്‍ നിര്‍മിച്ച ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു. ഖുര്‍ആനില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ പുതുമയുള്ളതാക്കുന്നത്. ദുബൈ നഗരസഭയുടെ വേറിട്ട പദ്ധതിയാണിത്. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും വിധമാണ് നിര്‍മിച്ചത്. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്‌ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കില്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു 64 ഹെക്ടറില്‍ പണിത പാര്‍ക്ക് സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തമാകും. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്‌കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണ്. വിവിധ സംസ്‌കാരങ്ങളിലേക്ക് ആശയ, വൈദ്യ ഗവേഷണപരമായ ഒരു പാലമായിരിക്കും പാര്‍ക്ക്. വേദഗ്രന്ഥം വ്യക്തമാക്കിയ അപൂര്‍വ സസ്യങ്ങള്‍ ഒരു സ്ഫടികസദനത്തില്‍ ആണ്. 12വ്യത്യസ്ത തോട്ടങ്ങള്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു കാണാമെന്നത് ഖുര്‍ആന്‍ പാര്‍ക്കിനെ ഇതര പാര്‍ക്കില്‍ നിന്നും ... Read more
യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍
അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്‌കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. 29നാണ് എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്‌സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ... Read more
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് ഗോ സീറോ ഇന്ത്യയിലെത്തി
ബ്രിട്ടീഷ് വൈദ്യുത ബൈക്ക് – ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ ഗോ സീറൊ മൊബിലിറ്റി ഇന്ത്യയിലെത്തി. തുടക്കത്തില്‍ രണ്ടു വൈദ്യുത ബൈക്കുകളാണു കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്: വണ്‍, മൈല്‍. വണ്ണിന് 32,999 രൂപയും മൈലിന് 29,999 രൂപയുമാണു വില. ഗോ സീറൊ വണ്ണിലുള്ളത് 400 വാട്ട് അവര്‍ ലിതിയം ബാറ്ററി പായ്ക്കാണ്; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടാന്‍ ഈ ബാറ്ററിക്കാവും. അതേസമയം ഗോ സീറൊ മൈലിലുള്ള 300 വാട്ട് അവര്‍ ബാറ്ററിയുടെ പരമാവധി സഞ്ചാര ശേഷി 45 കിലോമീറ്ററാണ്. കൊല്‍ക്കത്തയിലെ കീര്‍ത്തി സോളാറിന്റെ സഹകരണത്തോടെയാണു ബിര്‍മിങ്ഹാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോ സീറൊ മൊബിലിറ്റി ഇന്ത്യന്‍ വിപണിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. നിലവിലുള്ളതിനു പുറമെ ഭാവി മോഡലുകളുടെ വികസനത്തിലും ഉല്‍പ്പാദനത്തിലും കീര്‍ത്തി സോളാറുമായി സഹകരിക്കാനാണു ഗോ സീറൊ മൊബിലിറ്റിയുടെ തീരുമാനം. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണു കമ്പനി ഇന്ത്യയിലെത്തിയതെന്നു ഗോ സീറൊ മൊബിലിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അങ്കിത് കുമാര്‍ അറിയിച്ചു. ... Read more