Category: Malayalam
ഷെയ്ഖ് ജാബിര്‍ കടല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു
കുവൈത്ത് നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഷെയ്ഖ് ജാബിര്‍ കടല്‍ പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇതോടെ കുവൈത്ത് സിറ്റിയില്‍ നിന്നും സുബിയയിലേക്ക് നിലവില്‍ വേണ്ട ഒന്നര മണിക്കൂര്‍ സമയം അര മണിക്കൂറായി കുറഞ്ഞു. കുവൈത്ത് അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക് സിറ്റിയുടെ ഭാഗമാണ് ജാബിര്‍ കടല്‍ പാലം. ഗസാലി അതി വേഗ പാതയില്‍ നിന്നാരംഭിച്ചു ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്ററും ദോഹ തുറമുഖത്തേക്കുള്ള അനുബന്ധ പാലത്തിനു 12.4 കിലോമീറ്റര്‍ നീളവുമാണുള്ളത്. ലോകത്തെ കടല്‍ പാലങ്ങളില്‍ നാലാമത്തെ വലിയ കടല്‍ പാലമായി മാറുന്ന ഷെയ്ഖ് ജാബിര്‍ പാലത്തിന്റെ നിര്‍മാണത്തിന് 7,38,750 ദശ ലക്ഷം ദിനാര്‍ ആണ് ചെലവായത്. പാലം കടന്നു പോകുന്ന ഇരുവശങ്ങളിലും നിരവധി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും ഓഫീസുകളും അനുബന്ധമായി നിര്‍മ്മിക്കും. ഗള്‍ഫ് മേഖലയിലെ ഏറ്റവും ... Read more
അറ്റകുറ്റപ്പണി: പാലാരിവട്ടം മേല്‍പ്പാലം ഒരു മാസത്തേക്ക് അടച്ചു
പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റ പണികള്‍ക്കായി അടച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെയ്ക്കുന്നത്. അതേസമയം മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തെ ബലക്ഷക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ രാത്രി മുതലാണ് പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത്. മുപ്പത് ദിവസം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചാണ് പണികള്‍ നടക്കുന്നത്. 52 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് രണ്ടര വര്‍ഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ ഗുരിതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിര്‍മാണ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിലവില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റും ബെയറിംഗും ... Read more
ദ കാനോ ക്രിസ്‌റ്റൈല്‍സ്; അഞ്ചു നിറത്തിലൊഴുകുന്ന നദി
ചുവപ്പും പച്ചയും നീലയും തുടങ്ങി വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് ഒഴുകുന്ന വെള്ളം.പറഞ്ഞുവരുന്നത് ഒരു നദിയെക്കുറിച്ചാണ് ലോകത്തെ ഏറ്റവും മനോഹരമായ നദി-‘ദ കാനോ ക്രിസ്‌റ്റൈല്‍സ്. കൊളംബിയയിലാണ് ഈ നദി ഒഴുകുന്നത്. അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ഇത് അറിയപ്പെടുന്നു. മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നിവയാണ് നദിയില്‍ വിടരുന്ന നിറങ്ങള്‍. ഇളം റോസ്, രക്തച്ചുവപ്പ് നിറങ്ങളുള്ള വെള്ളം കാണാം. ഇതുകണ്ടാല്‍ വെള്ളത്തില്‍ നിറം കലക്കിയതാണെന്ന് തോന്നുമെങ്കിലും സംഗതി മറ്റെന്നാണ്.’മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവയ്ക്കൊപ്പം ജലത്തിന്റെ താപനിലയും സൂര്യപ്രകാശത്തിന്റെ തോതും കൂടിച്ചേരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളായി വെള്ളത്തിനു മുകളില്‍ തിളങ്ങും. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത് കാണുന്നത്. പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതിന്റെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേകം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.ഒരു സഞ്ചാരിയുടെ ഗ്രൂപ്പില്‍ ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും ദിവസത്തില്‍ 200 പേരില്‍ക്കൂടുതല്‍ ഇവിടേക്ക് കടത്തിവിടില്ലെന്നും ഉണ്ട്.അതുപോലെ നദിയില്‍ ഇറങ്ങുക എന്നത് കര്‍ശനമായും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈറേഞ്ചിന്റെ മൊഞ്ചത്തി വിളിക്കുന്നു, ഇടുക്കിയുടെ ആഴപ്പരപ്പിലേക്ക്
വേനലവധി പിറന്നതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയുടെ സൗന്ദര്യമായ കാല്‍വരിമൗണ്ട്. നിറഞ്ഞുതുളുമ്പുന്ന ഇടുക്കി ജലാശയത്തിന്റെ ദൃശ്യവിസ്മയമാണ് ഹൈറേഞ്ചിന്റെ മൊഞ്ചത്തിയായ കാല്‍വരി മൗണ്ടിനെ കൂടുതല്‍ ആകര്‍ഷണമാക്കുന്നത്. ഉച്ചസമയത്തുപോലും സഞ്ചാരികളെ തലോടിയെത്തുന്ന കുളിര്‍ക്കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കിയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വേനലവധിയായതോടെ കാല്‍വരിമൗണ്ടില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദിവസവും ശരാശരി ആയിരത്തോളം സഞ്ചാരികളാണ് എത്തുന്നത്. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശനസമയം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ദിവസം 2500 രൂപ നിരക്കില്‍ വനംവകുപ്പിന്റെ അഞ്ച് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള രണ്ട് ചെറിയ കോട്ടേജുകളും ലഭ്യമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാനായിട്ടില്ല. വെള്ളത്തിന്റെ പരിമിതിയും പാര്‍ക്കിങ്ങ് സൗകര്യവും ഇല്ലാത്തതാണ് പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള വെല്ലുവിളി. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന വനം സംരക്ഷണ സമിതിയുടെ തേതൃത്വത്തിലാണ് ... Read more
കോട്ടയം – ആലപ്പുഴ ജലപാത നവീകരണം തുടങ്ങി ജൂണ്‍ ആദ്യവാരത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കും
കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതോടെ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ബോട്ടുകള്‍ ഓടിത്തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുത്തന്‍തോട്ടില്‍നിന്ന് വാരുന്ന ചെളി ഉപയോഗിച്ച് കോടിമത മുതല്‍ മലരിക്കല്‍വരെ വാക്ക് വേ നിര്‍മിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. ഇതിനായി 26 ലക്ഷം രൂപ ടെന്‍ഡര്‍ അനുവദിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇന്റര്‍ലോക്ക് പാത നിര്‍മിക്കാനാണ് ആലോചന. ഇതിനോടൊപ്പം ചുങ്കത്ത്മുപ്പത് പാലത്തിന് സമീപമുള്ള രണ്ട് പാലങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കും. ഇതിന് ശേഷമാവും ഇതുവഴി ... Read more
വീണ്ടും മുഖം മിനുക്കി ശംഖുമുഖം
മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാനായിയുടെ പ്രതിമയുടെ പരിസര പ്രദേശം മുഴുവന്‍ പുല്ല് വച്ചു പിടിപ്പിക്കും. ഇതിന് സമീപമായാണ് തട്ട്കടകള്‍ വരുന്നത്. ഏറ്റവും കൂടുതല്‍ പ്രാദേശിക വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ശംഖുംമുഖം. 15 കോടി രൂപ ചെലവഴിച്ച് ശംഖുംമുഖം വികസനത്തിന്റെ സമഗ്രപദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രം; തിരുപതി തിരുമല വെങ്കിടേശ്വര ക്ഷേത്രം
ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ആന്ധ്രപ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ പ്രധാന പട്ടണമാണ് തിരുപ്പതി. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്ര മാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ട് ഭാര്യമാര്‍ക്കൊപ്പം വിവാഹം കഴിഞ്ഞ രൂപത്തിലാണ് വെങ്കിടേശ്വരനെ ഇവിടെ ആരാധിക്കുന്നത്. സപ്തഗിരി തിരുമലയില്‍ കാണപ്പെടുന്ന ഏഴുകുന്നുകളില്‍ ഒന്നായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകുണ്ഠ ഏകാദശിക്കാണ് തിരുമല വെങ്കിടേശ്വര ക്ഷേത്ര ത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ആ ദിവസം ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് സകല പാപങ്ങളില്‍ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. തലമുടി സമര്‍പ്പണമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉത്തമ വിവാഹം നടക്കാനും മോക്ഷപ്രാപ്തിക്കുമെല്ലാമായി ധാരാളം ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു. തിരുപ്പതി ലഡു ആണ് ക്ഷേത്രത്തിലെ പ്രസാദം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ... Read more
എന്റെ കൂട്; 6 മാസം കൊണ്ട് ആതിഥ്യമരുളിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്
തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്‌ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. തമ്പാനൂര്‍ ബസ്‌ടെര്‍മിനലിന്റെ എട്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബറില്‍ സമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ ശൈലജയാണ് നിര്‍വഹിച്ചത്. ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ... Read more
ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം
ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ ടൂര്‍സാണ്. മെയ് ആറിന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും, റണ്ണേഴ്‌സ് അപ് വിജയികള്‍ക്ക് 20000 രൂപയും ട്രോഫിയുമാണ് സമ്മാനം. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിശദ വിവരവങ്ങള്‍ക്കായി ഫോണ്‍: 9995822868
പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം
കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്. ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ തീരത്തെത്തിയത്. ഓള്‍ കേരള വീല്‍ച്ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങളായ 25 പേരാണ് പങ്കുചേര്‍ന്നത്. വീല്‍ച്ചെയറില്‍ ഇരുന്ന് മണിക്കൂറുകളോളം പട്ടം പറത്തി ഇവര്‍ ഉല്ലസിച്ചപ്പോള്‍ എല്ലാ സഹായങ്ങളുമായി സംഘാടകര്‍ ഒപ്പം നിന്നു. തീരത്തെത്തിയവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ പങ്കാളികളായി. ഇതിനൊപ്പം കായിക മത്സരങ്ങളും പട്ടം നിര്‍മാണ പരിശീലനവും വിവിധ ബാന്‍ഡുകളുടെ സംഗീത വിരുന്ന് നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൈറ്റ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ... Read more
ഇന്ത്യയുടെ സുവര്‍ണനഗരം; ജെയ്‌സല്‍മീര്‍
ഇന്ത്യയിലെ സുവര്‍ണ്ണ നഗരമെന്നാണ് ജെയ്‌സല്‍മീര്‍ അറിയപ്പെടുന്നത്. മരുഭൂമിയിലെ സുന്ദരമായ ഈ പുരാതന നഗരത്തിന് ആ പേരു വരാന്‍ ജെയ്സാല്‍ മീര്‍ കോട്ടയും ഒരു കാരണമാണ്. വെയിലടിക്കുമ്പോള്‍ സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ഈ കോട്ട. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കോട്ട കൂടുതല്‍ മനോഹരമാകും. ചാഞ്ഞു വരുന്ന വെയിലിന്റെ പ്രത്യേകത കാരണം കോട്ടയും കോട്ട മതിലുകളും സ്വര്‍ണ്ണനിറത്തിലാകും. സ്വര്‍ണ നിറത്തില്‍ പ്രതിഫലിക്കുന്ന കോട്ടയെയും പ്രദേശത്തെയും കണ്ടാല്‍ സ്വര്‍ണ നഗരമെന്നും സോണാര്‍ഖില എന്നുമൊക്കെ വിളിക്കുന്നതിലും വിശേഷിപ്പിക്കുന്നതിലും യാതൊരു തെറ്റുമില്ലെന്ന് ബോധ്യമാകും. ജെയ്സാല്‍ മീര്‍ കോട്ട മാത്രമല്ല ജെയ്സാല്‍ മീര്‍ പ്രദേശത്തെ മിക്ക കെട്ടിടങ്ങളും മഞ്ഞ കലര്‍ന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചതാണ്. നിലാവ് ഇല്ലാത്ത രാത്രികളില്‍ നക്ഷത്രങ്ങള്‍ മാത്രമുള്ള മരുഭൂമിയിലെ ആകാശ കാഴ്ചകളാണ് ജെയ്‌സാര്‍ മീറിലെ മറ്റൊരു അനുഭവം. ഇതിനായി മാത്രം ലോകത്തിലെ പല സഞ്ചാരികളും ഈ നഗരത്തിലേക്ക് എത്തുന്നുണ്ട്. ജെയ്സാല്‍ മീര്‍ കോട്ടയ്ക്കുള്ളില്‍ ആളുകള്‍ താമസമുണ്ട്. ഈ കോട്ടയില്‍ 7 ഓളം ജൈന ... Read more
ഇനി 1368 രൂപയ്ക്ക് പറക്കാം; ഏറ്റവും കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍
പണമില്ലാത്തത് കൊണ്ട് വിമാനയാത്രയെന്ന സ്വപ്നം വേണ്ടെന്ന് വച്ചിട്ടുണ്ടോ? എങ്കില്‍ ഇനി വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം. ഗോ എയര്‍ വിമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്താനാണ് എയര്‍ലൈന്‍റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമെ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്ലൈ സ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ വിമാനത്തിന്‍റെ നിരക്കുകളില്‍ ഇളവുകളുണ്ടാകും.
വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദ്ദേശം
സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും ട്രാഫിക് പോലീസും ലോക്കല്‍ പോലീസും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വിനോദസഞ്ചാരികള്‍ക്ക് കേരളം സുരക്ഷിതമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ അവര്‍ വീണ്ടും എത്തുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കാന്‍ കഴിയുമെന്നും സംസ്ഥാന പോലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.
ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുത്തന്‍ റെയില്‍ പാത
ഇന്ത്യയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ലേയിലേക്ക് ഡല്‍ഹിയില്‍ നിന്നും റെയില്‍ പാത എത്തുന്നു. ഈ ട്രെയിന്‍ യാത്രയിലുടെ വെറും പകുതി സമയം കൊണ്ട് ലേയില്‍ എത്താം ഈ ട്രെയിന്‍ യാത്രയിലുടെ ഡല്‍ഹിയില്‍ നിന്നും 20 മണിക്കൂറുകൊണ്ട് യാത്രികര്‍ക്ക് ലേയിലെത്താനാകും. റോഡ്മാര്‍ഗ്ഗം 40 മണിക്കൂറാണ് ലേയിലേക്കുള്ള ദൂരം. മാണ്ടി, മണാലി, കീലോങ്, ഉപ്സി, കാരു എന്നി സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ട്രെയിന്‍ യാത്ര. ഈ വഴിയില്‍ 30 റെയില്‍വേ സ്റ്റേഷനുകളാണ് ഉണ്ടാകുക. 465 കിലോമീറ്ററാണ് ഡല്‍ഹിയില്‍ നിന്നും ലേ വരെയുള്ള റെയില്‍ വഴിയുള്ള ദൂരം. 74 തുരങ്കങ്ങള്‍, 124 വലിയ പാലങ്ങള്‍, 396 പാലങ്ങള്‍ എന്നിവയാണ് പാതയില്‍ ഉണ്ടാകുക. ഇതില്‍ ഒരു തുരങ്കത്തിന് മാത്രം 27 കിലോമീറ്ററായിരിക്കും നീളം. നിര്‍ദിഷ്ട റെയില്‍ പാതക്ക് 83360 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ റെയില്‍ പാത വരുന്നതോടെ ലേ, ലഡാക്ക് മേഖലയിലെ ടൂറിസം ഉയര്‍ത്തുന്നതിനും ഇത് നിര്‍ണായക പങ്കുവഹിക്കും.
ബംഗളുരുവിലേക്കു കേരളത്തില്‍നിന്ന് പുതിയ ട്രെയിന്‍
വാരാന്ത്യങ്ങളിലെ സ്വകാര്യബസുകളുടെ കഴുത്തറുപ്പന്‍ നിരക്കുകളില്‍നിന്ന് താല്‍ക്കാലിക രക്ഷയായി മലയാളികള്‍ക്ക് ബംഗളുരുവിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി. ഞായറാഴ്ചകളില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നു ബംഗളുരു കൃഷ്ണരാജപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനാണുഇന്നലെ പ്രഖ്യാപിച്ചത്. Representative picture only കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ബംഗളരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് ദീര്‍ഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ബംഗാരേപേട്ട്, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കന്പാര്‍ട്ട്‌മെന്റ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. താല്‍ക്കാലിക സര്‍വീസാണെങ്കിലും കൊച്ചുവേളിയില്‍ നിന്നു ബാനസവാടിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ... Read more