Category: News
കുറിഞ്ഞിമല സങ്കേതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ തീരുമാനം
ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്‍റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്‍റ് ഓഫീസറായി നിയമിക്കും. കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് എന്നിവ നട്ടുവളര്‍ത്തുന്നത് നിരോധിക്കാന്‍ കേരള പ്രൊമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ വനം വകുപ്പ് നേരിട്ട് മരം നട്ടുപിടിപ്പിക്കുന്നതിന് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടം നല്‍കുന്ന രീതി അവസാനിപ്പിക്കും. സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വെ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തുന്ന നടപടി ജൂണിനു മുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും. വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് മരങ്ങളും ആറുമാസത്തിനകം പിഴുതു മാറ്റുന്നതിന് കലക്ടര്‍ പദ്ധതി തയ്യാറാക്കും. പട്ടയഭൂമിയില്‍ നില്‍ക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍റിസ് മരങ്ങള്‍ ... Read more
റെയില്‍വേ ടിക്കറ്റ് ഇനി മലയാളത്തിലും
ഇനി റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കു സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ വശമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മലയാളത്തിന് ഒപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ദക്ഷിണ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍
ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജി ലിഗയുമായി കോവളത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ ലിഗയുടെ മരണത്തില്‍ ഷാജി ദുരൂഹത ചൂണ്ടിക്കാട്ടി. ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവരുടേതല്ലെന്ന് ഷാജി പറഞ്ഞു. മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. 800 രൂപ തനിക്ക് തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരുട കൈയില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പ്രതികരിച്ചു.
പൂരം പ്രേമികളെ തൃശ്ശൂര്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയും
പൂരങ്ങളുടെ പൂരം കാണാനെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സുകളും. തൃശൂര്‍ ജില്ലയ്ക്കകത്തും മറ്റു ജില്ലയിലുമുള്ള പൂരം പ്രേമികളെ വടക്കുനാഥന്‍റെ അടുത്തെത്തിക്കാനാണ് ഇത്തവണ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്. കോഴിക്കോട്, നിലമ്പൂർ, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പൂരം സർവീസുകൾ നടത്തും. നാളെ രാവിലെ പത്തുമുതലാണ് പ്രത്യേക ബസ്സുകള്‍ ഓടിത്തുടങ്ങുക. ഉച്ചയോടെ ഇവ തൃശൂരിലെത്തും. 26നു പുലര്‍ച്ചെ വെടിക്കെട്ടു കഴിഞ്ഞാലുടൻ തിരികെ ഇതേ റൂട്ടുകളിലേക്ക് മടക്ക സർവീസുകളുണ്ട്. തൃശൂർ ഡിപ്പോയിലെ 750 ബസുകളും സർവീസ് നടത്താനായി അറ്റകുറ്റപ്പണി നടത്തി ഒരുക്കിയിട്ടുണ്ടെന്ന് സോണൽ ഓഫിസർ കെടി സെബി പറഞ്ഞു. ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ നിർദേശപ്രകാരമാണു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
വിരല്‍ത്തുമ്പിലറിയാം ട്രെയിനിലെ ഭക്ഷണത്തിന്റെ മെനുവും വിലയും
ട്രെയിനില്‍ ഭക്ഷണത്തിന് അമിത നിരക്ക് വാങ്ങുമോ എന്ന ആശങ്ക ഇനി വേണ്ട. ഓരോ ട്രെയിനിലെയും ഭക്ഷണ മെനുവും വിലവിവരപ്പട്ടികയും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). ടിക്കറ്റില്‍ തന്നെ ഭക്ഷണം ഉള്‍പ്പെട്ടിട്ടുള്ള രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ഏതെല്ലാം വിഭവങ്ങളാണു മെനുവിലുള്ളതെന്ന് ആപ്പില്‍നിന്ന് അറിയാം. എന്തെങ്കിലും കിട്ടാതിരുന്നാല്‍ യാത്രക്കാര്‍ക്കു ചോദിച്ചു വാങ്ങാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ‘മെനു ഓണ്‍ റെയില്‍സ്’ എന്ന ആപ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. വൈകാതെ പുറത്തിറക്കാനാണു നീക്കം. ആപ് തുറന്നു മെയില്‍/എക്സ്പ്രസ്/ഹംസഫര്‍, രാജധാനി/ശതാബ്ദി/തുരന്തോ/തേജസ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍നിന്നു നിങ്ങളുടെ ട്രെയിന്‍ തിരഞ്ഞെടുക്കുക. വിശദവിവരങ്ങള്‍ പിന്നാലെയെത്തും. വിവരങ്ങള്‍ ഐആര്‍സിടിസി ഇ-ടിക്കറ്റിങ് വെബ്സൈറ്റിലും ലഭ്യമാക്കും.
ദുബൈ- അബുദാബി ഹൈപ്പര്‍ലൂപ് പാത വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും
ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടു അതിവേഗ പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബൈയിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍ ഹൈപ്പര്‍ലൂപ് പദ്ധതിക്കുള്ള സാധ്യതാ പഠനത്തിനു തുടക്കമായി. ദുബായിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു പദ്ധതി വരുന്നതു വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നു ദുബായ് എയര്‍പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി) മൈക്കിള്‍ ഇബിറ്റ്‌സന്‍ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ഭാവിയില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ക്കു മാത്രമാക്കി മാറ്റുമെന്നാണു റിപ്പോര്‍ട്ട്. മറ്റെല്ലാ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. ഇരുവിമാനത്താവളത്തിലേക്കും പോകേണ്ടിവരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹൈപ്പര്‍ലൂപ് ഏറെ ഗുണകരമാകും. നഗരത്തില്‍നിന്നു മാറിയുള്ള അല്‍ മക്തൂം വിമാനത്താവളത്തില്‍നിന്നു കുറഞ്ഞ സമയം കൊണ്ടു നഗരത്തിനകത്തുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്താം. ഇവിടെയിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകാന്‍ അനുബന്ധ സൗകര്യമൊരുക്കാനും സാധിക്കും. സാധാരണ യാത്രയ്ക്കു വേണ്ടിവരുന്നതില്‍നിന്നു 34 മിനിറ്റ് ലാഭിക്കാനാകും. വെറും ആറുമിനിറ്റുകൊണ്ട് ... Read more
റെയില്‍വേയില്‍ ഓണം റിസര്‍വേഷന്‍ ആരംഭിച്ചു
ഓഗസ്റ്റ് 25നു തിരുവോണത്തിനു നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ട്രെയിനില്‍ ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാം. ഓണാവധിക്കും ഓണത്തിരക്ക് തുടങ്ങുന്ന ഓഗസ്റ്റ് 22നും നാട്ടിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ഇന്നാരംഭിക്കും. എന്നാല്‍ 22നു വലിയപെരുന്നാള്‍ അവധി ആയതിനാല്‍ 21നും നാട്ടിലേക്കു വലിയ തിരക്കുണ്ടാകും. തിരുവോണം നാലു മാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാല്‍ ഓണക്കാലത്ത് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ നിന്നു രക്ഷപ്പെടാം. ബെംഗളൂരു തിരുവനന്തപുരം യാത്രയ്ക്കു സ്ലീപ്പറില്‍ 420 രൂപയും തേഡ് എസിയില്‍ 1145 രൂപയും സെക്കന്‍ഡ് എസിയില്‍ 1650 രൂപയുമാണ് ട്രെയിനിലെ ശരാശരി ടിക്കറ്റ് ചാര്‍ജ്. കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്നവര്‍ക്കു വളരെ കുറഞ്ഞ ചെലവില്‍ പെരുന്നാളിനും ഓണത്തിനും നാട്ടിലെത്താം.
അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം
ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചർ കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 8.50നുളള കൊല്ലം എറണാകുളം മെമുവും കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്കു ഒരുമണിക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമൂദ്ദീൻ (22655) വീക്ക്‌ലി എക്സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക. ഇന്ന് തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ 50 മിനിറ്റും ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസ് അരമണിക്കൂറും പിടിച്ചിടും. നാളെ മുംബൈ – തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് കരുനാഗപ്പള്ളി ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റ് പിടിച്ചിടും. ബിലാസ്പൂർ-തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനിൽ 80 മിനിറ്റ് പിടിച്ചിടും
ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും
വരയാടിന്‍റെ പ്രസവകാലമായതിനാല്‍ അടച്ചിട്ട രാജമല നാളെ സഞ്ചാരികള്‍ക്കു വേണ്ടി തുറക്കും. ഈവര്‍ഷം ഇതുവരെ പുതുതായി 65 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തി. ഉള്‍ക്കാടുകളില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകാമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇത്തവണത്തെ ടൂരിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്‍റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്‌ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറിനില്‍ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ പുതുതായി തയ്യാറാക്കിയിരിക്കുന്നത്.
ടൂറിസത്തിലെ വെല്ലുവിളികളെ അതിജീവിക്കുമെന്ന് രാജസ്ഥാന്‍
ടൂറിസം വളര്‍ച്ചയില്‍ സംസ്ഥാനം കുതിപ്പു തുടരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഇക്കാര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വെല്ലുവിളി മറികടക്കും. ജയ്പൂരില്‍ ഗ്രേറ്റ് ഇന്ത്യന്‍ ട്രാവല്‍ ബസാറിന്റെ പത്താമത്തെ എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി . 2020ആകുന്നതോടെ 50 ദശലക്ഷം ടൂറിസ്റ്റുകള്‍ രാജസ്ഥാനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് മികച്ച നേട്ടം കൈവരിച്ച കേരളമാണ് സംസ്ഥാനത്തിന്റെ വെല്ലുവിളിയെന്നും കേരളത്തിനെ മറികടക്കാന്‍ വര്‍ഷാവസാനമാകുന്നതോടെ സംസ്ഥാനത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാന്‍ ടൂറിസത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന കേന്ദ്ര വ്യോമയാന വകുപ്പിനോട് മന്ത്രി നന്ദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി രാജസ്ഥാന്‍ വേണ്ട വിധമാണ് പ്രയോജനപ്പെടുത്തുന്നതെന്നും. ജയ്പൂരില്‍ നിന്നും കൊച്ചി, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസിനാണ് രാജസ്ഥാന്‍ ഊന്നല്‍ നല്‍കുന്നതെന്നും വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവപരിചയമണ്ടാകുന്നതനായി തിരഞ്ഞെടുത്ത് 10 ഐക്കോണിക്ക് ഡെസ്റ്റിനേഷനുകളില്‍ രാജസ്ഥാനിലെ അമര്‍ കോട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ത്തിനിടയില്‍ രാജസ്ഥാന്‍ ടൂറിസം മേഖലയില്‍ ... Read more
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തിളങ്ങി കേരള ടൂറിസം
ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് പ്രസിഡന്റ് സലിം ഉബൈദുല്ല, കേരളത്തില്‍ നിന്ന് പങ്കെടുത്ത മറ്റു ഉന്നത ഉദ്യോഗസേഥരുമായും മന്ത്രിട്രാവല്‍ മാര്‍ക്കറ്റ് വേദിയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി. അറേബ്യന്‍ മേഖലയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കേരള ടൂറിസം ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തത്. ഏപ്രില്‍ 25ന് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് സമാപിക്കും. മുന്‍വര്‍ഷത്തെ സഞ്ചാരികളുടെ കണക്കനുസരിച്ച് 2017ല്‍ 2.64 % വര്‍ദ്ധനവാണ് ... Read more
ലിഗയുടെ മരണം: ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ചു
തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കോവളത്ത് മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയെ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സന്ദർശിക്കുന്നു ലീഗയുടെ മരണത്തില്‍ ടൂറിസം സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റാണി ജോര്‍ജ് ഉറപ്പു നല്‍കി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇല്‍സിയെ അറിയിച്ചു
കേരളത്തിലും വരുന്നു റോ–റോ
ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം കേരളത്തിലും വരുന്നു. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് പാലക്കാട് ഡിവിഷനു ലഭിക്കുമെന്നാണു സൂചന. വിദൂരസ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനിൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്. ഒരുട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. റോ–റോ സൗകര്യം നിലവിൽ വന്നാൽ സംസ്ഥാനത്തെ റോഡപകടങ്ങളിൽ വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും. കൊങ്കൺ റെയിൽവേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. സൂറത്ത്കൽ, മഡ്ഗാവ്, മഹാരാഷ്ട്രയിലെ കാറാഡ് എന്നിവിടങ്ങളിൽ റോ–റോ സർവീസിനു വേണ്ടി ചരക്കുവാഹനങ്ങൾ ട്രെയിനിൽ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിലേക്കു ... Read more
ചരിത്രം തിരുത്തി ഒഡീഷയിലെ ക്ഷേത്രം
400 വര്‍ഷത്തിന്റെ ചരിത്രമാണ് ഈ ക്ഷേത്രം തെറ്റിച്ചത്. കേന്ത്രാപാരയിലെ മാപഞ്ചുബറാഹി ക്ഷേത്രത്തിനുള്ളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കി. ഭാരക്കൂടുതലുള്ള വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടിയാണ് നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ അവരെ കയറ്റിയത്. വിവാഹിതകളായ അഞ്ചു ദളിത് സ്ത്രീകളാണ് ക്ഷേത്രം നടത്തുന്നത്. കടലോരപ്രദേശമായ ശതഭായ ഗ്രാമത്തെ പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത് മാ പഞ്ചുബറാഹിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ആയിരത്തില്‍ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ശതഭായ ഗ്രാമത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് വിഗ്രഹങ്ങളെയും ഇവര്‍ പോകുന്നിടത്തേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്. അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ പുതിയ ഇടത്തേക്ക് മാറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനാലാണ് പുരുഷന്‍മാരുടെ സഹായം തേടിയതും അത് ചരിത്ര സംഭവമായതും. പഴയ ക്ഷേത്രത്തിന് 12 കിലേമീറ്റര്‍ അകലെയാണ് പുതുതായി ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ ശുദ്ധികര്‍മ്മങ്ങളള്‍ നടന്നുവരികയാണെന്ന് ഗ്രാമവാസികള്‍ അറിയിച്ചു.
പലചരക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ആമസോണ്‍
വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ വന്‍ പദ്ധതിക്കായി ഒരുങ്ങുന്നു.ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ ‘ആമസോണ്‍ ഫ്രഷ്’ അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം. പലചരക്കു ഉത്പന്നങ്ങള്‍, പച്ചക്കറി, ഇറച്ചി, പഴങ്ങള്‍ തുടങ്ങി ഏത് സാധനങ്ങളും രണ്ട് മണിക്കൂര്‍ കൊണ്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. സോപ്പുകളും ക്ലീനിംഗ് പ്രൊഡക്ടുകളുമായി ഇപ്പോള്‍ തന്നെ ഒരു വലിയ വിഭാഗം ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി ലഭ്യമാണ്. ഇത് മറ്റ് ഗ്രോസറി, വെജിറ്റബിള്‍ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. യു.എസില്‍ മുമ്പേ തന്നെ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ആമസോണ്‍ ഫ്രഷ്. നിലവില്‍ ഇന്ത്യയില്‍ പാന്‍ട്രി എന്ന പേരില്‍ ആമസോണ്‍ ചെറിയ തോതില്‍ ഗ്രോസറി ഡെലിവറി സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത് വിപുലീകരിച്ച് പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് ആമസോണ്‍ ഫ്രഷ് ആക്കിമാറ്റാനാണ് തീരുമാനം. അടുത്ത ... Read more