Category: News

ഉഡാന്‍ പദ്ധതി: കോഴിക്കോടിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു. ഡയറക്ടറായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നഗരങ്ങള്‍ തമ്മില്‍ ചെലവുകുറഞ്ഞ രീതിയില്‍ വിമാനസര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പദ്ധതിയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം ഇടത്തരം വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നാല് ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 70,000 ആഭ്യന്തര യാത്രക്കാരും വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവാന്‍ രണ്ടുമാസംകൂടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡിടിപിസി

ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു. അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഗ്രാമങ്ങളെ കോര്‍ത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസവും ആരംഭിച്ചു. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിര്‍മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കല്‍പ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോര്‍ത്തിണക്കി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡാമുകള്‍ കേന്ദ്രീകരിച്ചും വിനോദസഞ്ചാര മേഖല വികസിപ്പിക്കാന്‍ ഡിടിപിസി ലക്ഷ്യമിടുന്നുവെന്ന് ... Read more

ലിഗയെ കണ്ടെത്താന്‍ തീവ്രശ്രമം നടത്തി; ആരോപണങ്ങള്‍ക്ക് മന്ത്രി കടകംപള്ളിയുടെ മറുപടി ; ടൂറിസം പൊലീസിന്‍റെ എണ്ണം കൂട്ടാനും തീരുമാനം

ഐറിഷ്  സഞ്ചാരി ലിഗ സ്ക്രോമാനെ കണ്ടെത്താന്‍ പൊലീസ് ആവുംമട്ടു ശ്രമിച്ചിരുന്നെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാല്‍പ്പതു ദിവസമായി ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ടൂറിസം സെക്രട്ടറിയും ഡയറക്ടറുമൊക്കെ ലിഗയുടെ സഹോദരിയോട്‌ കാര്യങ്ങള്‍ അന്വേഷിച്ചു. വിഷയം രാഷ്ട്രീയവല്ക്കരിക്കാനാണ്ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. അശ്വതി ജ്വാലക്ക് മറുപടി തിരുവനന്തപുരത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന അശ്വതി ജ്വാലയെ തനിക്കു നല്ല പരിചയമുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിത്തരണം എന്നു ആ കുട്ടിക്ക് തന്നെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടാമായിരുന്നു. ഒരിക്കല്‍ പോലും ആ കുട്ടി അങ്ങനെ ചെയ്തില്ല. ഡിജിപിയെ കണ്ടപ്പോള്‍ അനുകൂല പ്രതികരണം ഉണ്ടായില്ല എന്ന് ഇപ്പോള്‍ അശ്വതി പറയുന്നു. ഡിജിപിക്കും മുകളില്‍ കേരളത്തില്‍ ആളില്ലേ എന്നും അതറിയാത്ത പൊതുപ്രവര്‍ത്തക അല്ലല്ലോ അശ്വതി എന്നും മന്ത്രി ചോദിച്ചു. ടൂറിസം പോലീസിനെ കൂടുതല്‍ വിന്യസിക്കും കോവളം അടക്കം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ ടൂറിസം പൊലീസിനെ വിന്യസിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം ... Read more

ഡിഎന്‍എ ഫലം പുറത്ത്: മൃതദേഹം ലിഗയുടേത് തന്നെ

തിരുവനന്തപുരം വാഴമുട്ടത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി .എന്‍ .എ ഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരിയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധന ഫലം വൈകിയതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതര്‍ പറഞ്ഞു. കോടതി വഴി പരിശോധന ഫലം ഇന്നു തന്നെ പൊലീസിന് കൈമാറും. ലിഗ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നത് വരെ ലിഗയുടെ സഹോദരി ഇന്ത്യ വിട്ടു പോകില്ലെന്ന് പറഞ്ഞു.

റാണിപുരം ട്രെക്കിങ്: നിരോധനം ഉടന്‍ നീക്കിയേക്കും

റാണിപുരം വനമേഖലയിലുള്ള ട്രെക്കിങിന് നിലവിലുള്ള നിരോധനം നീക്കുന്നതിനായി സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം മേഖലയില്‍ ലഭിച്ച മഴയില്‍ പുല്‍മേടുകള്‍ പച്ചപ്പണിഞ്ഞു. കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് മേലധികാരികള്‍ക്ക് സുരക്ഷാ റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് ജില്ലാ അധികാരികള്‍ തീരുമാനിച്ചത്. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12നാണ് വനംവകുപ്പ് കേരളത്തിലെ വനമേഖലകളില്‍ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിരോധനമറിയാതെ ഇപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളിലും മറ്റുമായി നിരവധി പേരാണ് റാണിപുരത്തെത്തുന്നത്. വനംവകുപ്പിന്റെ സൈറ്റില്‍ നിരോധനം സംബന്ധിച്ച് അറിയിപ്പില്ലെന്നും സഞ്ചാരികള്‍ പറയുന്നു. സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ റാണിപുരം സന്ദര്‍ശിച്ചിരുന്നു. പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേരളത്തിലെ വനമേഖലകളിലെ നിരോധനം പിന്‍വലിക്കാനുള്ള നടപടികളും ആയിട്ടില്ല. റാണിപുരത്ത് വേനലവധിക്കാലത്ത് ഒരു മാസം മുക്കാല്‍ ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ടിക്കറ്റിനത്തില്‍ വനംവകുപ്പിന് വരുമാനമുണ്ടാകാറുണ്ട്. വനത്തിലേക്കുള്ള പ്രവേശനവും ട്രെക്കിങ്ങും നിരോധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ... Read more

വേഗത്തിലോടാന്‍ ട്രെയിന്‍-18 ജൂണില്‍

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളുള്ള ട്രെയിൻ–18 ജൂൺ അവസാനത്തോടെ പുറത്തിറക്കുമെന്ന് ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്). പൂർണമായും ശീതീകരിച്ച ട്രെയിനിൽ ജനശതാബ്ദി ട്രെയിനുകൾക്കു സമാനമായ ഇരിപ്പിടങ്ങൾ ഉണ്ടാകും. നിലവിൽ ജനശതാബ്ദി ട്രെയിനുകൾ ഓടുന്ന റൂട്ടിലാകും ട്രെയിൻ–18 സർവീസ് നടത്തുക. കൂടുതൽ കോച്ചുകൾ  വരുന്നതോടെ ജനശതാബ്ദിയുടെ പഴയ കോച്ചുകൾ പൂർണമായും ട്രെയിൻ–18ലേക്കു മാറും. പെരമ്പൂരിലെ ഐസിഎഫ് ഫാക്ടറിയിലെ എൽഎച്ച്ബി കോച്ചുകളുടെ നിർമാണം നടക്കുന്ന യൂണിറ്റിൽ തന്നെയാണ് ട്രെയിൻ–18ന്‍റെയും നിർമാണം നടക്കുന്നത്. സാധാരണ ട്രെയിനുകളിൽ കോച്ചുകളെ വലിച്ചു കൊണ്ടുപോകുന്നതിനു പ്രത്യേകം എൻജിൻ ആവശ്യമാണ്. എന്നാല്‍ ട്രെയിന്‍-18ന് ട്രെയിനിന്‍റെ ഭാഗമായാണ് എന്‍ജിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ആധുനിക സംവിധാനങ്ങളോടെയാണ് 16 കോച്ചുകളുള്ള ട്രെയിന്‍-18 ഓടുക. ജിപിഎസ് സംവിധാനം, വൈഫൈ, ഡിസ്ക് ബ്രേക്ക്, ഓട്ടോമാറ്റിക് ഡോര്‍, വാക്വം സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികള്‍, പ്ലാറ്റ്ഫോമിലേയ്ക്ക് നീളുന്ന പടികള്‍ എന്നിവയാണ് ഈ അതിവേഗ ട്രയിനിന്‍റെ പ്രത്യേകതകള്‍. ട്രെയിന്‍-18നു ശേഷം റെയില്‍വേ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതു ട്രെയിൻ–20 ആണ്. ... Read more

വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ പടിക്ക് പുറത്ത്

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്ത് ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തീരുമാനം. വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യോഗത്തില്‍ ജനങ്ങളും എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ പൈനാപ്പിള്‍ മേഖലയിലെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഹര്‍ത്താലുകള്‍ മൂലം വിളവെടുക്കുന്ന പൈനാപ്പിളുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വന്‍നഷ്ടമാണ് സംഭവിക്കുന്നത്. വേഗത്തില്‍ കേടാവുന്ന ഫലമായതിനാല്‍ പൈനാപ്പിളിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനി മുതല്‍ വാഴക്കുളത്ത് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന ഹര്‍ത്താലുകളോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ട് മണിക്കൂര്‍ കടകള്‍ അടച്ചിടും. അല്ലാത്ത ഹര്‍ത്താലുകളോട് പൂര്‍ണമായും സഹരിക്കില്ല. ജനകീയ കൂട്ടായ്മയുടെ പ്രചാരണാര്‍ത്ഥം വാഴക്കുളം ടൗണില്‍ ബോധവത്കരണ കാമ്പെയ്നും ഒപ്പുശേഖരണവും നടത്തി. ഹര്‍ത്താലിനെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടന്ന ഒപ്പുശേഖരണത്തില്‍ ... Read more

ഡല്‍ഹി മെട്രോ പിങ്ക് ലൈന്‍ രണ്ടാംഭാഗം ട്രയല്‍ റണ്‍ തുടങ്ങി

ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ ലാജ്പത് നഗര്‍ മുതല്‍ വിശ്വേശ്വരയ്യ മോത്തി ബാഗുവരെയുള്ള 8.10 കിലോമീറ്റര്‍ ദൂരത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്‌ലാഗ് ഓഫ് ചെയ്തു. മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന പിങ്ക് ലൈനിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസുവരെയുള്ള ഭാഗം യാത്രയ്ക്കായി കഴിഞ്ഞ മാര്‍ച്ച് 14ന് തുറന്നുകൊടുത്തതിന്‍റെ തുടര്‍ച്ചയായാണ് ലാജ്പത് നഗര്‍ മുതല്‍ മോത്തി ബാഗുവരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. വിശ്വേശ്വരയ്യ മോത്തി ബാഗ്, ഭിക്കാജി കാമ പ്ലേസ്, സരോജിനി നഗര്‍, ഐഎന്‍എ, സൗത്ത് എക്സ്റ്റന്‍ഷന്‍, ലാജ്പത് നഗര്‍ സ്റ്റേഷനുകളാണ് ട്രയല്‍ റണ്ണില്‍ വരുന്നത്. വിശ്വേശ്വരയ്യ മോത്തിബാഗ് സ്റ്റേഷന്‍ ഒഴിച്ച് മറ്റ് സ്റ്റേഷനുകളില്‍ ഭൂമിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് ഇന്‍റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണുള്ളത്. ഐഎന്‍എയും ലാജ്പത് നഗറുമാണ് ഈ സ്റ്റേഷനുകള്‍. ഡല്‍ഹി മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയാണ് പിങ്ക് ലൈന്‍5. 8. 596 കിലോമീറ്ററാണ് ദൂരം.മജ്‌ലിസ് പാര്‍ക്കുമുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് ... Read more

ശംഖുമുഖം തീരം സുരക്ഷ: ടൂറിസം ഡയറക്ടർ വിലയിരുത്തി 

കടലാക്രമണം രൂക്ഷമായ ശംഖുമുഖത്ത് സുരക്ഷ ശക്തമാക്കി ടൂറിസം വകുപ്പ്. ഇതിന്‍റെ ഭാഗമായി ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐ എ എസ്  ശംഖുമുഖത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീരത്തേക്ക് ടൂറിസ്റ്റുകളും മറ്റും കടക്കുന്നത് ഒഴിവാക്കുവാൻ ടൂറിസം ഡയറക്ടര്‍ ലൈഫ് ഗാർഡുകളോടും മറ്റു ജീവനക്കാരോടും നിര്‍ദേശിച്ചിരുന്നു. ഇതിനുപുറമെ പ്രത്യേക സൂചനാ ബോർഡുകളും അപകട സാധ്യത കൂടിയ മേഖലകളിൽ പ്രത്യേക ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍  രണ്ട് ദിവസം  ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട്   ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം ഉത്തരവ്  പുറപ്പെടുവിച്ചിരുന്നു. കൂടാതെ  കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എസിപിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിടിപിസി സെക്രട്ടറിയെയും കളക്ടർ ചുമതലപ്പെടുത്തിയിരുന്നു. ടൂറിസം ഡയറക്ടറോടൊപ്പം ടൂറിസം പ്ലാനിംഗ് ഓഫീസർ വി എസ് സതീഷ്, ഡിടിപിസി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസ്സിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി ജയകുമാരൻ നായർ  ഡിടിപിസിയിലെയും ഉദ്യോഗസ്ഥരും  സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററും ഗ്രാന്‍ഡ്‌ ഹയാത്തും 28ന് തുറക്കും

ഇന്ത്യയിലെ വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണ് കൊച്ചിയില്‍ തുറക്കുന്നത്.1800 കോടിയാണ് മുതല്‍മുടക്ക്. ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.കേന്ദ്രമന്ത്രി നിതിന്‍ ഗദ്കരിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലെ കാഴ്ചകള്‍ ഇങ്ങനെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ സമയം എണ്ണായിരം പേര്‍ക്ക് സമ്മേളനങ്ങളില്‍ പങ്കെടുക്കാം വിസ്മയ ദ്വീപ്‌ കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ വാഹനങ്ങള്‍ വന്നു നില്‍ക്കുന്ന പോര്‍ട്ടിക്കോ കണ്ടാല്‍ വിമാനത്താവളത്തിലെത്തിയ പ്രതീതിയാണ്.സ്കാനറും മെറ്റല്‍ ഡിക്റ്ററും ക്യാമറ ദൃശ്യങ്ങള്‍ കാണാവുന്ന കമാന്‍ഡ്റൂമും അടക്കം സുരക്ഷാ സൗകര്യങ്ങള്‍. കാര്‍ പാര്‍ക്കിംഗിന് വിശാലമായ സൌകര്യമാണ്. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മൂന്നു ഹെലിപ്പാഡാണ് തൊട്ടരികെ. കണ്‍വെന്‍ഷന്‍ സെന്‍ററിലെ ... Read more

വിനോദസഞ്ചാരികള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍ ടൂറിസം ഹെല്‍പ് ഡെസ്‌ക്

തമിഴ്‌നാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. റെയില്‍വേ പൊലീസും തമിഴ്‌നാട് വിനോദസഞ്ചാര വികസന വകുപ്പും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലേയ്ക്ക് 38 ലക്ഷം വിദേശ സഞ്ചാരികളും നാലുകോടി കോടി ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം എത്തുന്നുണ്ട്. വേനലവധിക്കാലമായതിനാല്‍ മഹാബലിപുരം, ഹൊഗനക്കല്‍, രാമേശ്വരം പാമ്പന്‍പാലം, കുറ്റാലം, കൊടൈക്കനാല്‍, ഊട്ടി, വാല്‍പാറൈ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, തിരച്ചെന്തൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം, തിരുവണ്ണാമല, കാഞ്ചീപുരം ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിവരിയാണ്. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ കൂടുതലായും ചെന്നൈയില്‍ എത്തി തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുക. ഹെല്‍പ് ഡെസ്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം മുന്‍കരുതലുകളെ കുറിച്ചും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികള്‍ മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഐആര്‍സിടിസി, തമിഴ്‌നാട് ... Read more

മൂന്നാംമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി

മൂന്നാമുറയ്ക്കെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയിസ്ബുക്ക്‌ പേജിലാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. പൊലീസിന്‍റെ മനുഷ്യമുഖമാണ് പ്രധാനം. മൂന്നാംമുറ പാടില്ലാ എന്ന് നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയിലുള്ളവര്‍ പൊലീസിലുണ്ടാകും. അവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിനുതന്നെ മാതൃകയാണ് കേരളാ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍. പലതരത്തിലുള്ള ഇടപെടലിലൂടെ പൊലീസിന് ജനകീയമുഖം കൈവന്നുവെങ്കിലും പഴയ പൊലീസ് സംവിധാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പൊലീസിന്‍റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പ്പര്യമില്ല. പരമ്പരാഗത പൊലീസ് രീതികളോടാണ് അവര്‍ക്ക് താല്‍പ്പര്യം. ലോകത്തിനും നാടിനും പൊലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പൊലീസ് സേനയിലുള്ളത് വലിയ മാറ്റങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പെട്ടെന്നു പിടിക്കാന്‍ സാധിക്കുന്നു. പിങ്ക് പൊലീസിനും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിനും മികച്ചപ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഒറ്റയ്ക്കു ജീവിക്കുന്നവരുടെ സംരക്ഷണ ... Read more

ആഘോഷപ്പൂരം തുടങ്ങി

പൂരങ്ങളുടെ പൂരം ഇന്ന്. പൂരത്തിലലിയാന്‍ ആയിരങ്ങളാണ് വടക്കുനാഥന്‍റെ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഘടകപൂരങ്ങളുടെ വരവു തുടങ്ങി. 11.30ന് പഴയ നടക്കാവിൽ മഠത്തിനുള്ളില്‍നിന്നും പഞ്ചവാദ്യം വരവ് നടക്കും. കോങ്ങാട് മധുവാണ് പഞ്ചവാദ്യത്തിന്‍റെ പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം അരങ്ങേറും. രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം അരങ്ങേറും. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകീട്ട് അഞ്ചരയാകുമ്പോള്‍ തെക്കേഗോപുരനടയിൽ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. കുടമാറ്റത്തിന് ഇരുവിഭാഗത്തിന്‍റെയും 15 ഗജവീരന്മാര്‍ മുത്തുക്കുടകളും ചൂടി അണിനിരക്കും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്‍റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. രാത്രിപ്പൂരം ഒരുമണിവരെ തുടരും. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട്. നാളെ രാവിലെ മുതല്‍ പകല്‍പ്പൂരം തുടങ്ങും. തുടര്‍ന്ന് ദേവിമാര്‍ യാത്ര പറയുന്ന ഉപചാരം ചൊല്ലലോടെ ശ്രീമൂല സ്ഥാനത്ത് ഈ വര്‍ഷത്തെ ... Read more

തൃശൂര്‍ പൂരം: ഇന്ന് എക്സ്പ്രസ് ട്രെയിനുകള്‍ പൂങ്കുന്നത്ത് നിര്‍ത്തും

പൂരം പ്രമാണിച്ചു ഇന്നും നാളെയും  എക്സ്പ്രസ് ട്രെയിനുകൾക്കു തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16306/16306), കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307/16308), മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649/16650) എന്നിവയാണു ഇന്നും നാളെയും പൂങ്കുന്നത്തു നിർത്തുക. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അഭ്യർഥന പ്രകാരം സി എൻ ജയദേവൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.

രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാനനപാത വരുന്നു

സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക. കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു. വിനോദ സഞ്ചാരം വികസനം ലക്ഷ്യം വെയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാത രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കിലോമീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്‌നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും. അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമേട്  വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്‌നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ... Read more