Category: News
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി ടൂറിസം മേഖല
അസ്സോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന ഓള്‍ കേരള ഹോസ്പിറ്റാലിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരുവനന്തപുരത്ത് മേയ് 9 മുതല്‍ ആരംഭിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബ്ലാങ്കറ്റ് മൂന്നാര്‍ ആണ് . അസ്സോസിയേഷനിലെ നിറസാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സാധാരണ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ് ടെന്നീസ് ബോളാണ് ഉപയോഗിക്കുന്നത് . കേരളത്തിലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ ശക്തികളെ ഒന്നിച്ച് നിര്‍ത്തി ടൂറിസം മേഖലയെ വളര്‍ത്തുക എന്നതാണ് മത്സരം കൊണ്ടുള്ള ലക്ഷ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ മേയ് 9 തുടങ്ങുന്ന മത്സരത്തിന്റെ ഫൈനല്‍ മത്സരം 13നാണ്. ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന് 35000 രൂപയും ട്രോഫിയും ആണ് സമ്മാനം.
കൊച്ചിയിൽ റോ-റോ ജങ്കാർ സർവീസിന് തുടക്കം
ഫോര്‍ട്ട്‌കൊച്ചിയ്ക്കും വൈപ്പിനും ഇടയില്‍ ആരംഭിച്ച റോ-റോ (റോൺ ഓൺ റോൾ ഓഫ് വെസൽ) ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലഗതാഗത മേഖല ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് റോ-റോ സര്‍വീസ് ആരംഭിക്കുന്നത്. കോർപറേഷൻ വികസന ഫണ്ടിൽ നിന്നു 15 കോടി രൂപ ചെലവിലാണു രണ്ടു റോ-റോ യാനങ്ങളും ജെട്ടികളും നിർമിച്ചിട്ടുള്ളത്. വൈപ്പിൻ ഫോർട്ട്കൊച്ചി യാത്രയ്ക്കു റോഡ് മാർഗം 40 മിനിറ്റ് എടുക്കുമ്പോൾ റോ-റോ വഴി മൂന്നര മിനിറ്റു കൊണ്ടു ഫോർട്ട് കൊച്ചിയിലെത്താം. നാലു ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവ ഉൾക്കൊള്ളാനുള്ള ശേഷിയാണ് റോ-റോ ജങ്കാറിനുള്ളത്. എസ്പിവി രൂപീകരിക്കുന്നതു വരെ കെഎസ്ഐഎൻസിക്കാണു നടത്തിപ്പ് ചുമതല. ഫോർട്ട് ക്വീൻ ബോട്ട് സർവീസും ഈ റൂട്ടിൽ തുടരും. രാവിലെ ആറു മുതൽ രാത്രി 10 വരെയാണു സർവീസുണ്ടാകുക. കൊച്ചിൻ ഷിപ്പ്‌യാർഡ് നിശ്ചിത സമയത്തിനുള്ളിൽ ജങ്കാറുകളുടെ നിർമാണം ... Read more
ചെങ്കോട്ട ഇനി ഡാല്‍മിയ കോട്ട താജ്മഹലിനായുള്ള മത്സരത്തില്‍ ജി എം ആര്‍ മുന്നില്‍
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ നിര്‍ദ്ദേശ പ്രകാരം 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ഇനി ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് സ്വന്തം. അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തേയ്ക്കാണ് ഡാല്‍മിയ ഗ്രൂപ്പിന് ചെങ്കോട്ടയുടെ സംരക്ഷണ-നിയന്ത്രണാവകാശം കൈമാറുന്നത്. മുഗള്‍ സാമ്രാജ്യ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റിയപ്പോളാണ് ഷാജഹാന്‍ ചെങ്കോട്ട പണി കഴിപ്പിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ സ്പോര്‍ട്സിനേയും കരാറിനായുള്ള മത്സരത്തില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ട സ്വന്തമാക്കിയിരിക്കുന്നത് എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 15ന് ഇവിടെ നടക്കേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് മുന്നോടിയായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ജൂലായില്‍ തല്‍ക്കാലത്തേയ്ക്ക് കോട്ട, സുരക്ഷ ഏജന്‍സികള്‍ക്ക് കൈമാറും. ഇതിന് മുമ്പായി ഇവിടെ മേയ് 23 മുതല്‍ ഡാല്‍മിയ ഗ്രൂപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഡാല്‍മിയ ഭാരത് ലിമിറ്റഡും ടൂറിസം, സാംസ്‌കാരിക മന്ത്രാലയങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 2017ലെ അഡോപ്റ്റ് എ ... Read more
കേരള ടൂറിസത്തിനെതിരെ പ്രചരണം; അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണം ; ലിഗയുടെ മരണം കൊലപാതകമെന്നതിനു കൂടുതല്‍ തെളിവുകള്‍
വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരേ അന്വേഷണം. ഇതു സംബന്ധിച്ച് ഐജി മനോജ് എബ്രഹാമിന് ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്‍കി. കോവളം പനങ്ങാട് സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തി 3.8 ലക്ഷം രൂപ കൈപറ്റിയെന്നാണ് പരാതി. അശ്വതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കെതിരെ ദുഷ്പ്രചരണത്തിനും അശ്വതി ജ്വാല ശ്രമിച്ചെന്ന് പരാതിയിലുണ്ട്. അതേസമയം, ലിഗയുടെ മരണം കൊലപാതകമെന്നു സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കഴുത്തിലെ തരുണാസ്ഥി പൊട്ടിയാണ് ലിഗയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്നാണ് ഇത് നല്‍കുന്ന സൂചന. കഴുത്തു ഞെരിച്ചതിന്‍റെ അടയാളങ്ങളുമുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരുടെ ... Read more
വെള്ളാവൂര്‍ തുരുത്ത് സാഹസിക ടൂറിസത്തിനായി ഒരുങ്ങുന്നു
ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചുതുരുത്ത് ഒരുങ്ങുന്നു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. വെള്ളാവൂര്‍ ദ്വീപ് ടൂറിസം പദ്ധതിയുടെ വിശദമായ പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു. മണിമലയാറിനാല്‍ ചുറ്റപ്പെട്ട കുളത്തൂര്‍മൂഴിക്ക് സമീപം പുതിയ ചെക്ക്ഡാം നിര്‍മാണം ഉടന്‍ ആരംഭിക്കും. ചെക്ക് ഡാമിന്റെ സമീപ പ്രദേശത്തുള്ള തുരുത്താണ് വെള്ളാവൂര്‍ ദ്വീപ് എന്നറിയപ്പെടുന്നത്. സാഹസിക ടൂറിസമാണ് ദ്വീപില്‍ ലക്ഷ്യമിടുന്നതെന്ന് വെള്ളാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ശ്രീജിത്ത് പറഞ്ഞു. മൊത്തം 80 സെന്റ് കരഭൂമിയിലാണ് മണിമലയാറിന്റെ നടുക്കുള്ള വെള്ളാവൂര്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി ആറിന്റെ കരയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കും. കുളത്തൂര്‍മൂഴിയില്‍ ആരംഭിച്ച് ദ്വീപിന്റെ നേരെ എതിര്‍വശം വരെ നീളുന്ന നടപ്പാത നിര്‍മിക്കും. നടപ്പാതയില്‍ നിന്നും ദ്വീപിലെത്താന്‍ വടം കെട്ടിയുണ്ടാക്കുന്ന നടപ്പാലം നിര്‍മിക്കും. വടംകൊണ്ടുള്ള നടപ്പാലത്തിനപ്പുറം സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ... Read more
ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികളെത്തും
നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേയ്ക്ക് എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്ന് നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട്. സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് കുറിഞ്ഞിക്കാലം അവസാനിക്കുന്നതുവരെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മൂന്നാറിലേക്കുള്ള റോഡിൽ മൂന്നു സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കും. അടിമാലി–കുമളി, മൂന്നാർ കോളനി റോഡ് എന്നിവിടങ്ങളിൽ വൺവേ പോയിന്‍റ് സജ്ജമാക്കും. ഇരവികുളം ഉദ്യാനത്തിന്‍റെ ഭാഗമായ രാജമലയിലേക്കുള്ള പരമാവധി സന്ദർശകരുടെ എണ്ണം പ്രതിദിനം 4000 ആയി നിജപ്പെടുത്തും. 75 ശതമാനം ടിക്കറ്റുകള്‍ ഓൺലൈൻ വഴിയാകും നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ കൌണ്ടറുകള്‍ വഴി നല്‍കും. എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്കു ജീപ്പ് സർവീസ്, ഓട്ടോ ടാക്‌സി പ്രീപെയ്ഡ് കൗണ്ടറുകൾ, ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സ്, തിരക്കു നിയന്ത്രിക്കാൻ മൂന്നാറിൽ മൂന്നിടത്തു പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും മൂന്നാറില്‍ ... Read more
കര്‍ണ്ണാടകയിലേക്കാണോ യാത്ര എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോളൂ..
കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്. എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ... Read more
ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്
വിദേശ വനിത ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. നിരവധിപേരെ ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് കോവളത്തു ചികിത്സയ്ക്ക് എത്തിയ ലിഗ സ്ക്രോമാനെ കാണാതായത്. ലിഗയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെ ആ മാസം 21നാണ് ചെന്തലക്കരയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അതേസമയം, ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന തോണി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു.
ലൈംഗികത്തൊഴിലാളികള്‍ക്ക് ന്യൂസിലാന്‍ഡ് വിസ നല്‍കും
ലൈംഗികത്തൊഴിലാളികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ന്യൂസിലാന്‍ഡ്. വിസ അപേക്ഷയിലെ തൊഴില്‍ സംബന്ധിച്ച കോളത്തില്‍ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താമെന്നാണ് ന്യൂസിലന്‍ഡിന്‍റെ പുതിയ തീരുമാനം. ഇമിഗ്രേഷന്‍ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്. വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുക. ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപ്പേഷന്‍ (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ. സ്‌കില്‍ ലെവല്‍ 5 വേണമെന്നാണ് ആന്‍സ്‌കോയുടെ വ്യവസ്ഥ. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക. കൂടാതെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണ്. 2003ലാണ് ലൈംഗികവൃത്തി നിയമപരമാക്കാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്.
സന്ദര്‍ശകര്‍ പെരുകി; ബീച്ച് അടച്ചു
സഞ്ചാരികള്‍ പെരുകിയതോടെ രാജ്യത്തെ പ്രശസ്ത ബീച്ച് ഫിലിപ്പൈന്‍സ് അടച്ചു. ഇനി ആറു മാസം ബൊറെക്കെ ബീച്ചിനു വിശ്രമമാണ്. ശ്വാസം വിടാന്‍കഴി കഴിയാത്രത്ത ജനത്തിരക്കും മാലിന്യ നിക്ഷേപവുമായിരുന്നു ബീച്ചില്‍. ഫിലിപ്പൈന്‍സ് പ്രസിഡന്റിന്‍റെ നിര്‍ദേശ പ്രകാരമാണ് ബീച്ച് അടച്ചത്. കടലോരത്ത് കുളിച്ചും പഞ്ചാര മണലില്‍ വിശ്രമിച്ചും കഴിഞ്ഞ സഞ്ചാരികളെയോക്കെ ബീച്ചില്‍ നിന്ന് ഒഴിപ്പിച്ചു. ശാന്തമായിരുന്ന ബീച്ച് ഇപ്പോള്‍ യുദ്ധ സമാനമായ അന്തരീക്ഷത്തിലാണ്. തലങ്ങും വിലങ്ങും പൊലീസുകാര്‍ മാത്രം. ബീച്ചില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷെ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടുന്നില്ല. 40,000 പേര്‍ താമസിക്കുന്ന ദ്വീപിലേക്ക് തിരിച്ചറിയല്‍ കാര്‍ഡുള്ള നാട്ടുകാരെ മാത്രമേ കടത്തിവിടുന്നുള്ളൂ. ബീച്ചിനു മൂന്നു കിലോമീറ്റര്‍ ദൂര പരിധിയില്‍ കടലില്‍ ബോട്ടുകള്‍ക്ക് വിലക്കാണ്. മീന്‍ പിടിക്കാനും നാട്ടുകാര്‍ക്കേ അനുമതിയുള്ളൂ. ചൈന, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബൊറെക്കെയില്‍ എത്തുന്നവരില്‍ അധികവും. തീരങ്ങളില്‍ അനധികൃത കയ്യേറ്റം വ്യാപകമാണ്. ചിലേടങ്ങളില്‍ ഒഴിഞ്ഞ കുപ്പികള്‍ കൂടിക്കിടന്നു മലകള്‍ തീര്‍ത്തിരിക്കുന്നു.ഇത്തരം സാഹചര്യത്തിലാണ് ബീച്ച് അടക്കുന്നത്. ലിയാനാര്‍ഡോ ഡി കാപ്രിയോ നായകനായ ... Read more
മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി
ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍. ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കേരള ആര്‍ടിസി ബസ് പിടിക്കാന്‍ ഇതുവരെ സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡിലോ, കെങ്കേരിയിലോ എത്തേണ്ടിയിരുന്നു. രാവിലെ ഏഴുമുതല്‍ രാത്രി 11.55 വരെയായി നാല്‍പതിലേറെ കെഎസ്ആര്‍ടിസി ബസുകളാണ് മൈസൂരു വഴി നാട്ടിലേക്കുള്ളത്.
ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച തോണി കണ്ടെത്തി
ഐറിഷ് യുവതി ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി. ചൂണ്ടയിടാനെന്ന വ്യാജേനെ ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്‍റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്നും കടത്തുകാരന്‍ പറഞ്ഞു. കൂടാതെ കോവളത്തു നിന്നും ചെന്തലക്കരി ഭാഗത്തേയ്ക്ക് വിദേശികളെ തോണിയില്‍ എത്തിക്കാറുണ്ടെന്നും ഇതിനു പ്രത്യേക എജന്‍റ് ഉണ്ടെന്നും കടത്തുക്കാരന്‍ പറഞ്ഞു.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല:സുപ്രീംകോടതി
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന പഴയ വിധിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി. മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധപൂര്‍വം ആധാറുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബുധനാഴ്ചയാണ് സുപ്രീം കോടതി രംഗത്തെത്തിയത്. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികളും 2016 ലെ ആധാര്‍ നിയമവും പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ച് ലോക്നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൊബൈല്‍ ഉപഭോക്താക്കളെ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രച്ചുഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ‘സുപ്രീംകോടതി ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ എന്ന പ്രസ്താവനയേ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തായി’, ബെഞ്ച് പറഞ്ഞു. എന്നാല്‍, ഇ-കെ.വൈ.സി സംവിധാനത്തിലൂടെ മൊബൈല്‍ നമ്പറുകള്‍ പുനഃപരിശോധിക്കാന്‍ ടെലികോം വകുപ്പ് നോട്ടീസ് നല്‍കിയതായും ടെലഗ്രാഫ് ആക്ട് ... Read more
ലിഗയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം കൈമാറി. അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ലിഗയുടെ സഹോദരി ഇൽസക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറിയത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ് അനിൽ എന്നിവർ നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.
സിനിമയിലും സീരിയലിലും ഇനി സ്ത്രീക്ക് നേരേ കയ്യോങ്ങേണ്ട.. അതിക്രമം ശിക്ഷാര്‍ഹം എന്ന് മുന്നറിയിപ്പ് വേണം
സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കും സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണ് മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സെന്‍സര്‍ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.