Category: News

കാലി-പീലി കാറുകളുമായി കൈകോര്‍ത്ത് ഊബര്‍

ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഊബര്‍ ആദ്യമായി കാലി-പീലി ടാക്‌സിയുമായി കൈകോര്‍ക്കുന്നു. തങ്ങളുടെ ശൃംഖലയിലേക്ക് കണ്ണിചേര്‍ത്ത് ദക്ഷിണ മേഖലയിലെ കാലി-പീലി ടാക്‌സികളാണ് ഊബര്‍ ആപ്പില്‍ ലഭ്യമാകുക. അവധിക്കാല തിരക്കില്‍ ഊബര്‍, ഓല ക്യാബുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ തിരക്കിനനുസരിച്ചുള്ള കൂടിയ നിരക്ക് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്. വാഹനലഭ്യത കുറവും കാത്തിരിപ്പ് കൂടുകയും ചെയ്യുന്നു. കാലി-പീലി കൂടി ഊബര്‍ പാനലില്‍ വരുമ്പോള്‍ ഇതിന് കുറെയൊക്കെ പരിഹാരമാകും. ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഓല നേരത്തേ തന്നെ കാലി-പീലി ക്യാബുകളെ തങ്ങളുടെ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നോക്കി നിന്നാല്‍ ഇനിയില്ല കൂലി

തൊഴിലാളി ദിനം ആഘോഷിച്ച് കേരള സര്‍ക്കാര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് നോക്കു കൂലി സമ്പ്രദായം ഇല്ല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്. തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിനു നടന്ന ട്രേഡ്യൂണിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണു തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണതകള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ... Read more

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ പൊതുവായ മേൽനോട്ടത്തിനുമായാണ് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പഠനം നടത്താൻ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ മന്ത്രി ചുമതലപ്പെടുത്തി. ജൂലായ് മാസത്തിൽ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ടൂറിസത്തിന്‍റെ പേരിൽ ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാകുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയ്‌ക്കെതിരായ നെഗറ്റിവ് ക്യാംപയിൻ സംസ്ഥാനത്തിന്‍റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും വളർച്ചാ നിരക്കില്‍ പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായിട്ടില്ല. ഇതില്‍ മാറ്റമുണ്ടാക്കാന്‍ ഊര്‍ജിതമായ കര്‍മ്മപരിപാടി ആവിഷ്കരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ടൂറിസം സെക്രട്ടറി റാണി ... Read more

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മലങ്കര ഡാം ഒരുങ്ങുന്നു

വിനോദസഞ്ചാരികളെ ആകർഷിക്കാൻ മോടികൂട്ടി മുട്ടം പഞ്ചായത്തിലെ മലങ്കര റിവർ ബേസ്ഡ് ടൂറിസം കേന്ദ്രം. മലങ്കര ഡാമിന്‍റെ തീരം മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്തമാസം സഞ്ചാരികൾക്കായി തുറന്നുനൽകും. പൂന്തോട്ടം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, വിശാല പാർക്കിങ് സൗകര്യം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഒപ്പം സന്ദർശകർക്കായി ബോട്ടിങ് സൗകര്യവും മത്സ്യബന്ധനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹരനടപ്പാതയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴയിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. മലങ്കര ജലാശയവും ചെറുദ്വീപുകളും കണ്ണിന് കുളിർമയൊരുക്കുന്ന കാഴ്ചയാണ്. ഹാബിറ്റാറ്റാണ് പദ്ധതിയുടെ നിർമാണം നടത്തുന്നത്.

ഒറ്റദിവസംകൊണ്ട് മൂന്നാറില്‍ പോയിവരാം

ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. അവധിക്കാല വിനോദ സഞ്ചാര ടൂര്‍ പാക്കേജായാണ് മൂന്നാര്‍ സഞ്ചാരം ഒരുക്കിയിരിക്കുന്നത്. ഡി.ടിപിസിയുടെ അംഗീകൃത സേവനദാതാക്കളായ ട്രാവല്‍മേറ്റ് സോല്യൂഷനാണ് പാക്കേജ് സംഘടിപ്പിക്കുന്നത്. ഭക്ഷണം, പ്രവേശന ടിക്കറ്റ്, ഗൈഡ് സര്‍വീസ് എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക്‌ 1200 രൂപയാണ് നിരക്ക്. മൂന്നാര്‍ കൂടാതെ ഇരവികുളം ദേശീയോദ്യാനവും പാക്കേജിന്‍റെ ഭാഗമായി സന്ദര്‍ശിക്കാം. മെയ് അഞ്ചിനാണ് ആദ്യ യാത്ര. രാവിലെ 6.45ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഒമ്പതിന് തിരികെ എറണാകുളത്ത് തിരികെയെത്തും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും എറണാകുളം ഡിടിപിസി ഓഫീസിലോ, കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ, 0484- 2367334, 8893998888 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

പ്രണയകുടീരത്തിന്റെ നടത്തിപ്പും സ്വകാര്യമേഖലയ്ക്ക്

ചെങ്കോട്ടയുടെ നടത്തിപ്പവകാശം സ്വകാര്യ കോര്‍പറേറ്റ് ഗ്രൂപ്പായ ഡാല്‍മിയ ഭാരത് ലിമിറ്റഡിന് കൈമാറിയതിനു പിന്നാലെ രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങള്‍കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ ഏറ്റെടുക്കാന്‍ ജിഎംആര്‍ സ്‌പോര്‍ട്‌സ്, സിഗരറ്റ് നിര്‍മാതാക്കളായ ഐടിസി തുടങ്ങിയ കമ്പനികളാണ് രംഗത്തുള്ളത്. ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഏറ്റെടുക്കാന്‍ സ്വകാര്യഗ്രൂപ്പുകള്‍ ഉള്‍പ്പെടെ 31 ഏജന്‍സികള്‍ക്കാണ് ടൂറിസം മന്ത്രാലയം അംഗീകാരം നല്‍കിയിത്. പൈതൃകസ്മാരകം ദത്തെടുക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്‍പ്പന നീക്കം. താജ്മഹല്‍, രാജസ്ഥാനിലെ ചിത്തോര്‍ഗഡ് കോട്ട, ഡല്‍ഹിയിലെ മൊഹറോളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, ഗോള്‍ ഗുംബാദ് തുടങ്ങി 95 സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് പട്ടികയില്‍. ജിഎംആര്‍ സ്‌പോര്‍ട്‌സ് താല്‍പ്പര്യം അറിയിച്ചപ്പോള്‍ ഏറ്റെടുക്കാവുന്നവയില്‍ താജ്മഹല്‍ ഇല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ താജ്മഹല്‍ ഉള്‍പ്പെടെ 10 പ്രധാന സ്മാരകങ്ങള്‍കൂടി പൈതൃക സ്മാരകം ദത്തെടുക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ടൂറിസം സാംസ്‌കാരിക മന്ത്രാലയങ്ങള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി ഒപ്പിട്ട കരാര്‍പ്രകാരം ചെങ്കോട്ടയ്‌ക്കൊപ്പം ആന്ധ്രപ്രദേശിലെ ഗണ്ഡിക്കോട്ട കോട്ടയുടെ പരിപാലനവും ഡാല്‍മിയ ഗ്രൂപ്പ് ... Read more

കൊച്ചി മെട്രോ യാത്രക്കാരോടൊപ്പം ഉപരാഷ്ട്രപതി

കൊച്ചി മെട്രോയിൽ യാത്ര നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ ഇടപ്പള്ളി വരെയായിരുന്നു ഉപരാഷ്ട്രപതിയുടെ യാത്ര. മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു. മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററിൽ തിരുവല്ലയിലേക്കു പോയി. രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനെത്തിയ അദ്ദേഹം കാൽനടക്കാരോടും മറ്റും കുശലാന്വേഷണം നടത്തി. മേയർ സൗമിനി ജെയ്ൻ, ജില്ലാ കലക്ടർ, കമ്മിഷണർ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാർട് സിറ്റി, മെട്രോ തുടങ്ങി കൊച്ചിയുടെ വികസന പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്സി തുടങ്ങുന്നു

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങണമെന്ന് കേന്ദ്ര ഉപരിതലഗതാഗത-ദേശീയപാതാ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി മുന്നോട്ടുവരുന്നവര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിന്‍റെ ചുവടുപിടിച്ചാണ് പദ്ധതി. ഓണ്‍ലൈന്‍ സര്‍വീസില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ള ടാക്സിക്കാരെ ചേര്‍ത്ത് സഹകരണസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ഇപ്പോഴുള്ള ധാരണ. അടുത്ത വര്‍ഷം ജനുവരിയോടെ സര്‍വീസിനു തയ്യാറുള്ള ടാക്സികളില്‍ ജിപിഎസ് നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിനുള്ള ചെലവ് ഡ്രൈവറോ വാഹന ഉടമയോ വഹിക്കണം. ബാങ്ക് വായ്പയെടുത്ത് ജിപിഎസ് ... Read more

വഴിയോര ഭക്ഷണം കഴിക്കാം പേടിക്കാതെ

മുംബൈ നഗരത്തിലെ വഴിയോര ഭക്ഷണശാലകളില്‍ ‘വൃത്തിയും വെടിപ്പും’ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി സെര്‍വ് സെയ്ഫ് ഫുഡ് എന്ന പേരില്‍ ബോധവല്‍കരണ പരിപാടിയുമായി നെസ്ലെ ഇന്ത്യ. ശുചിത്വമുള്ള ഭക്ഷണം എന്ന സന്ദേശവുമായി നാഷനല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍ഡേഴ്‌സ്, ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വഴിയോര ഭക്ഷണശാലകളിലെ ശുചിത്വവും മെച്ചപ്പെടുത്തുന്നതു വഴി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കൂടുതല്‍ കച്ചവടവും വരുമാനവും കടയുടമകള്‍ക്ക് ഉറപ്പാക്കുക എന്നതാണ് ‘സെര്‍വ് സെയ്ഫ് ഫുഡ്’ പദ്ധതിയുടെ ലക്ഷ്യം. പാചകത്തിന് എണ്ണയുടെ ഉപയോഗം കുറയ്ക്കുക, ഉപയോഗിച്ച എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശുദ്ധജലത്തിന്റെ ലഭ്യതയും ഉപയോഗവും ഉറപ്പാക്കുക, കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ഭക്ഷണശാലകളിലെ ജീവനക്കാര്‍ കയ്യുറയും തൊപ്പിയും ഉപയോഗിക്കുക എന്നിവയാണ് ബോധവല്‍കരണ പരിപാടിയിലൂടെ വഴിയോര കച്ചവടക്കാര്‍ക്കു പ്രധാനമായും പകര്‍ന്നു നല്‍കുന്ന വിവരങ്ങള്‍. പ്രത്യേകം തയാറാക്കിയ ബസുകളില്‍ എത്തുന്ന സംഘം ഇതുസംബന്ധിച്ച ക്ലാസും അവതരണവും ഓരോ മേഖല കേന്ദ്രീകരിച്ച് ... Read more

താംബരം- തെന്മല ചുറ്റി അഞ്ചുനാള്‍ പുതിയ പാക്കേജുമായി റെയില്‍വേ

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച താംബരം-കൊല്ലം റെയില്‍ പാതയുടെ വേനലവധിക്കാലത്തെ ഐ ആര്‍ സി ടി സി വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു. നാലു രാത്രിയും അഞ്ചു പകലും അടങ്ങിയതാണ് പാക്കേജ്. 6000 മുതലാണ് നിരക്ക്. തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് താംബരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച രാവിലെ 5.15ന് തെങ്കാശിയിലെത്തും .തെങ്കാശിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. ചൊവ്വാഴ്ച രാവിലെ 5.15ന് ട്രെയിന്‍ തെങ്കാശിയിലെത്തും. കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. മൂന്നാം ദിനം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം മേഖല, കല്ലട അണക്കെട്ട് എന്നിവ സന്ദര്‍ശിക്കാം.നാലാം ദിനം അഗസത്യാര്‍ വെള്ളച്ചാട്ടം, താമര ഭരണി നദി, പാപനാശം ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചശേഷം തെങ്കാശി റെയില്‍വേ സ്റ്റേഷനിലെത്തും. അഞ്ചാം ദിവസം രാവിലെ അഞ്ചിനു താംബരം റയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.ഹോട്ടലിലെ മുറി ... Read more

ലിഗയുടെ മരണം: രാസപരിശോധനാ ഫലം ഉടന്‍ ലഭിക്കും

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഉടന്‍ ലഭിക്കും. മരിച്ചതു ലിഗയാണെന്നു ഡിഎൻഎ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഡിജിപിക്കു കീഴിലെ ഫൊറൻസിക് ലാബിലാണു പരിശോധന നടക്കുന്നത്. ഒരുമാസം പഴകിയ മൃതശരീരത്തിന്‍റെ പരിശോധന ആയതിനാലാണു റിപ്പോർട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു. വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. മാനഭംഗശ്രമം ചെറുത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗമാണു മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാൽ, ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കണ്ടൽക്കാട്ടിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടി ഉൾപ്പെടെ തെളിവുകളും കസ്റ്റഡിയിൽ ഉളളവരുടേതാണെന്നു തെളിഞ്ഞാലുടൻ അറസ്റ്റ് എന്നാണു പൊലീസ് പറയുന്നത്. തലമുടിയും വിരലടയാളങ്ങളും ഫൊറൻസിക് വിഭാഗം പരിശോധിക്കുകയാണ്.

കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു

കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു. കോടിക്കണക്കിന് ഉപയോക്താക്കുള്ള ഇന്‍സ്റ്റഗ്രാം പുതിയ അഞ്ച് ഫീച്ചറുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ തങ്ങളുടെ മുഖ്യ എതിരാളിയായ സ്‌നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്. വീഡിയോ കോളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്ന പ്രധാന ഫീച്ചര്‍. സ്‌നാപ് ചാറ്റിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ  വീഡിയോ കോള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികം വൈകാതെ അറിയിക്കും. ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനു പുതിയ ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലേക്ക് ഫെയ്‌സ്ബുക്കില്‍ പരീക്ഷിച്ച് വിജയിച്ച റിയാക്ഷന്‍ ഇമോജിയും കൂടി ചേര്‍ക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഉപയോക്താക്കളുടെ പോസ്റ്റിനു താഴെ ഫെയ്‌സ്ബുക്കിലെ പോലെ ഇമോജികള്‍ ഉപയോഗിക്കാം. സ്ലോമോഷന്‍ ഫീച്ചറാണ് അണിയറില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ആയുധം. ഇതു വൈറലാകുമെന്നാണ് ഇന്‍സ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്.

കുറുവാ ദ്വീപില്‍ ചങ്ങാട സവാരി തുടങ്ങി

കുറുവ ദ്വീപ് ചുറ്റിക്കാണാന്‍ സഞ്ചാരികള്‍ക്ക് ചങ്ങാട സവാരി ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളാല്‍ ദുരിതത്തിലായ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സവാരി. കുറുവയുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത് ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് ചങ്ങാടം നിര്‍ത്തിയിട്ട് കുറുവയെ ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 20നും 25നും ഇടയില്‍ ആളുകള്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുക. രാവിലെ 9 മുതല്‍ 4.30 വരെ സവാരി നടത്താം. പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ്. പുഴയില്‍ ചങ്ങാടത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവം നല്‍കും. ചങ്ങാട സവാരിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എ നിര്‍വ്വഹിച്ചു. ... Read more

പുത്തന്‍ പദ്ധതികളുമായി വാഗമണ്ണില്‍ ഡി ടി പി സി

വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്കു തുടക്കമിടുന്നത്. മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിങ് എന്നിവയാണ് ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ മേയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍. പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിടിപിസിയുടെ തീരുമാനം. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. സൈക്ലിങ്, ട്രെക്കിങ്, റോക്ക് ക്ലൈംപിങ് എന്നിവയ്ക്കുള്ള സൗകര്യംകൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

റെയില്‍വേ ടിക്കറ്റ് വിവരങ്ങള്‍ ഇനി മറാഠിയിലും

മേയ് ഒന്നു മുതല്‍ മധ്യറെയില്‍വേയുടെയും പശ്ചിമറെയില്‍വേയുടെയും ടിക്കറ്റുകളില്‍ വിവരങ്ങള്‍ മറാഠിയിലും. ഇതുവരെ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. മഹാരാഷ്ട്ര ദിനം കൂടിയായ മേയ് ഒന്നിനാണ് ഇതു പ്രാബല്യത്തില്‍ വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കൗണ്ടറുകളിലെ മെഷീനുകളിലും ഓട്ടമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് (എടിവിഎം) മെഷീനുകളിലും ഇതിനു വേണ്ട ഭേദഗതി വരുത്തിക്കഴിഞ്ഞു.