Category: News

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയേക്കും; സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം. ടൂറിസത്തെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നിലപാടെന്നും കോടിയേരി

  ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹര്‍ത്താല്‍ വിദേശ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ താന്‍ മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വ കക്ഷി യോഗം ... Read more

വേമ്പനാട്ടു കായലില്‍ അതിവേഗ ജലപാത വരുന്നു

കുമരകത്ത് നിന്ന് മുഹമ്മയിലെത്താന്‍ ജലഗതാഗത വകുപ്പിന്റെ അതിവേഗ ജലപാത തയ്യാറാകുന്നു. കുമരകത്ത് നിന്ന് പുറപ്പെടുന്ന ബോട്ട് 20 മിനിറ്റിനുള്ളില്‍ എത്തുന്ന പാതയുടെ ഹൈഡ്രോഗ്രാഫി സര്‍വേ പൂര്‍ത്തിയായി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയില്‍ എക്കലടിഞ്ഞു പല സ്ഥലത്തു ആഴം കുറഞ്ഞിരിക്കുന്നതിനാല്‍  40 മിനിറ്റ് വേണം ഇപ്പോള്‍ വേമ്പനാട്ടു കായയലിലൂടെ ബോട്ടിന് മുഹമ്മയില്‍ എത്താന്‍. ജലപാതയിലൂടെതന്നെ ബോട്ട് ഓടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബോട്ട് സുഗമമായി ഓടണമെങ്കില്‍ രണ്ടര മീറ്റര്‍ ആഴമെങ്കിലും വേണം. ജലപാതയുടെ പലസ്ഥലത്തും ഒന്നര മീറ്റര്‍ താഴ്ചയേയുള്ളൂ. ജലപാതയുടെ ആഴം കുറവുള്ള ഭാഗത്തെത്തുമ്പോള്‍ ബോട്ട് വഴിമാറി സഞ്ചരിച്ചശേഷം വീണ്ടും ജലപാതയില്‍ എത്തിയാണ് യാത്ര തുടരുന്നത്. മുഹമ്മയിലേക്കുള്ള സര്‍വീസിനിടെ പലതവണ ബോട്ട് വഴിമാറി ഓടേണ്ടി വരുന്നതിനാല്‍ സമയം കൂടുതലെടുത്താണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. മുഹമ്മ സ്റ്റേഷന്‍ ഓഫിസിനോട് ചേര്‍ന്നുള്ള ഹൈഡ്രോ ഗ്രാഫിക് സര്‍വേ ഓഫിസാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. സര്‍വേഫലം ഇനി ജലഗതാഗതവകുപ്പിനു കൈമാറും. തുടര്‍ന്ന് എസ്റ്റിമേറ്റ് എടുത്തു ഭരണാനുമതിക്കായി വിടും. സാങ്കേതികാനുമതി കിട്ടുന്ന ... Read more

യാത്രാക്ലേശത്തിനു പരിഹാരം: ചെന്നൈ-എറണാകുളം കെഎസ്ആര്‍ടിസി ഉടനെ

ഉത്സവകാല സീസണുകളില്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്താന്‍ ടിക്കെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കെഎസ്ആര്‍ടിസി ഒരു മാസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് നടത്തും. ചെന്നൈ-എറണാകുളം സ്ഥിരം സര്‍വീസ് കൂടാതെ ഓണമടക്കമുള്ള ഉത്സവകാലങ്ങളിലും മധ്യവേനലവധിക്കാലത്തും പ്രത്യേക സര്‍വീസുകള്‍ നടത്താനും തീരുമാനമായി. അടുത്ത ദിവസങ്ങളില്‍ വിജ്ഞാപനം പുറത്തിറങ്ങും. സര്‍വീസിനുള്ള ബസുകളും തയ്യാറായി വരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ മലയാളികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ വേനല്‍ക്കാലത്ത് 16 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇതില്‍ കൂടുതലും ബെംഗളൂരുവിലേക്കാണ്. ചെന്നൈയിലേക്ക് ഒരു സര്‍വീസാണുള്ളത്. ചെന്നൈ-എറണാകുളം റൂട്ടിലാണത്. ഇതുകൂടാതെ ഓണം, പുതുവത്സരം, പൂജ, ക്രിസ്മസ്, ദീപാവലി, പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഒരോ ഉത്സവകാലങ്ങളിലും 15 ദിവസമായിരിക്കും സര്‍വീസ്. മധ്യവേനലവധിയോടനുബന്ധിച്ച് മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും ഒരോ വര്‍ഷവും സര്‍വീസ് നടത്തുക. വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ആക്ഷേപങ്ങള്‍ സ്വീകരിക്കും. അത് കഴിഞ്ഞാല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി സര്‍സുകള്‍ തുടങ്ങാന്‍ സാധിക്കും. ... Read more

ഉത്തരേന്ത്യയിൽ ശക്തമായ പൊടിക്കാറ്റും മഴയും: 97 മരണം, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും. മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നു. നൂറിലധികം പേർക്കു പരിക്കേറ്റു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതൽ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നാലു ജില്ലകളിലായി 42 പേർ മരിച്ചെന്നാണു റിപ്പോർട്ട്. ആഗ്രയിൽ 36 പേരും ബിജ്നോറിൽ മൂന്നും സഹരൻപുരിൽ രണ്ടും ബറേലിയിൽ ഒരാളും മരിച്ചു. രാജസ്ഥാനിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്കു പരിക്കേറ്റു. കിഴക്കന്‍ രാജസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ആല്‍വാര്‍, ധോൽപുർ, ഭരത്‍പുര്‍ ജില്ലകളിൽ കഴി‍ഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽപ്പെട്ടു മറിഞ്ഞുവീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണ് മരണങ്ങള്‍ കൂടുതലും സംഭവിച്ചത്. മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ട്. പ്രശ്നബാധിത സ്ഥലങ്ങളിൽ ... Read more

മുഖം മിനുക്കി ചെന്നൈ എയര്‍പോര്‍ട്ട്

പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചെന്നൈ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. നിലവില്‍ രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ചെന്നൈ, വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്നാം നിരയിലേക്കു കയറും. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും മറ്റുമായി 2467 കോടി രൂപയാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ അനുവദിച്ചത്. വ്യോമയാന ഗതാഗത മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നു ചെന്നൈയും ഉത്തരേന്ത്യയില്‍ നിന്നു ലക്‌നൗവും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു ഗുവാഹത്തിയുമാണു പട്ടികയില്‍ ഇടം നേടിയത്. നിലവിലെ സൗകര്യം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം, കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് എന്നിവയാണ് തിരഞ്ഞെടുപ്പിനു പരിഗണിച്ചത്. പുതിയ ടെര്‍മിനല്‍ കൂടി വരുന്നതോടെ ചെന്നൈ വിമാനത്താവള ടെര്‍മിനലിന്റെ ആകെ വിസ്തീര്‍ണം 3,36,000 ചതുരശ്ര മീറ്ററായി മാറും. നിലവില്‍ ഇത് 1,97,000 ചതുരശ്ര മീറ്ററാണ്. മൂന്നു ടെര്‍മിനലുകളാണിപ്പോള്‍ ചെന്നൈ വിമാനത്താവളത്തിനുള്ളത്. പഴയ ആഭ്യന്തര ടെര്‍മിനലിലാണ് (ടി ... Read more

തലസ്ഥാനനഗരിയില്‍ പരിഷ്‌ക്കരിച്ച പാര്‍ക്കിങ്ങ് നിരക്ക് നിലവില്‍ വരുന്നു

തലസ്ഥാന നഗരിയില്‍ വാഹന പാര്‍ക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ്ങിനു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരടു നയം താമസിയാതെ നടപ്പാക്കാനൊരുങ്ങുകയാണു ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി നയം സംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു രേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തിനു ഗതാഗത വകുപ്പ് രൂപം നല്‍കി. പൊതുസ്ഥലത്തു സൗജന്യ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സൗജന്യ പാര്‍ക്കിങ് മുതലെടുത്ത് വാഹനങ്ങള്‍ അനാവശ്യമായി മണിക്കൂറുകള്‍ ഒരേ സ്ഥലത്തു നിര്‍ത്തിയിടുന്നതും ഇതുമൂലം ഗതാഗത കുരുക്കുണ്ടാകുന്നതും കണക്കിലെടുത്താണു നീക്കം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിച്ചാല്‍, അനാവശ്യ പാര്‍ക്കിങ് ഒഴിവാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വാര്‍ഷിക, പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥിര പാര്‍ക്കിങ് അനുവദിക്കുന്ന രീതി ഒഴിവാക്കാനും കരടു രേഖ ശുപാര്‍ശ ചെയ്യുന്നു. ഭവന മേഖലകളില്‍ അമിത പാര്‍ക്കിങ് നിരക്ക് ഈടാക്കരുതെന്നാണു ഗതാഗത വകുപ്പിന്റെ ... Read more

ടെലികോം വിപ്ലവത്തിനൊരുങ്ങി കേന്ദ്രം

കരട് ടെലികോം നയത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്‍റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലാണ് ടെലികോം നയം അവതരിപ്പിച്ചത്. റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സംരംഭങ്ങൾക്കും കരടുനയത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ 100 ബില്യൻ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും നയത്തിൽ പറയുന്നു. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണ‌ക്‌ഷൻ നല്‍കുന്നതിലൂടെയാണ് 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. 2020ൽ എല്ലാ പൗരന്മാർക്കും 50 എംബിപിഎസ് വേഗത്തിലും ... Read more

ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന

വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായാണ് വിവരം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന്  പൊലീസ് സൂചന നല്‍കി. അതിനിടെ ലിഗയുടെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ഇത്തരമൊരു മൊഴി നൽകിയതായാണ് വിലയിരുത്തൽ. തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. ബോട്ടിങ്ങിനാണെന്നു പറഞ്ഞാണ് ലിഗയെ കണ്ടല്‍ കാട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ സമ്മതിച്ചിരുന്നു. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണു ഇവര്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്. അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന. കണ്ടല്‍കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. അതേസമയം, ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരേ പരാതി നൽകിയവരുടെ മൊഴി പൊലീസ് ഇന്ന് ... Read more

യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ്ങ് 777, എയര്‍ ബസ് എ350 വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി. ഒരുമണിക്കൂറാണ് വൈഫൈ ലഭിക്കുക.യാത്രാവേളയില്‍ മുഴുവന്‍ വൈ-ഫൈ വേണ്ടവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇതിനായി അധിക ചാര്‍ജ് നല്‍കണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികള്‍ നിര്‍വഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ജിഎക്സ് ഏവിയേഷന്‍ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം വിമാനങ്ങളില്‍ ലഭ്യമാകുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും ഇടതടവില്ലാതെ ഇഷ്ട വിഡിയോകള്‍ കാണാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യങ്ങള്‍ ഉപയോഗിക്കാനുമാവും. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങളില്‍ സൂപ്പര്‍ വൈ-ഫൈ ലഭ്യമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍മര്‍സാറ്റ് ഏവിയേഷന്‍ പ്രസിഡന്റ് ഫിലിപ് ബലാം പറഞ്ഞു.

കലക്ടര്‍ ബ്രോയുടെ കന്നി ചിത്രം കാനിലേക്ക്

കലക്ടര്‍ ബ്രോയുടെ കന്നി ചിത്രം ദൈവകണം കാന്‍ ചലച്ചിത്രമേളയിലേക്ക്. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തിരക്കഥാ രചനയിലൂടെ സിനിമ മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ സ്വതന്ത്ര സംവിധാന സംരംഭമാണ് ദൈവകണം. ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരിന്നു. കോഴിക്കോട് കലക്ടര്‍ പദവിയില്‍ നിന്ന് മാറിയതിന് ശേഷമുള്ള 10 മാസത്തെ ഇടവേളയിലാണ് സിനിമ എന്ന മാധ്യമത്തിലേക്ക് അദ്ദേഹം കടന്നത്. അജയ് ദേവലോക സംവിധാനം ചെയ്ത ‘WHO’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം ചുവട് വെച്ചിരുന്നു. കൈയ്യില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പച്ച കുത്തിയ തെയ്യം കലാകാരന്‍ ബീഡിയ്ക്ക് തീക്കൊളുത്തുന്ന രംഗത്തിലൂടെ ആരംഭിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ദൈവകണമെന്നാല്‍ ദൈവത്തിന്റെ അംശം എന്നാണ്. തിറ കെട്ടിയാടുന്ന തെയ്യം മലബാറിന്റെ ദൈവമാണ് . ഭൂതവും, ഭാവിയും പ്രവചിക്കുവാന്‍ കഴിവുള്ള ദൈവം സമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 30 കഴിയുകേം ചെയ്തു, മെയ്‌ 1 ആയിട്ടുമില്ല… വല്ലാത്ത ... Read more

വിമാനത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം

ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ടെലികോം വകുപ്പ് ഉന്നതതല യോഗത്തിലാണ് വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. വിമാനത്തില്‍ ഇന്റര്‍നെറ്റ്, കോള്‍ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു.

ഹർത്താലിൽനിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം: മുഖ്യമന്ത്രി

ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാർഗമാണ് ഹർത്താൽ. ഇത് പലപ്പോഴും ആവശ്യമായി വരും. ഹർത്താലിനെ എതിർക്കുന്നവർ പോലും ഹർത്താൽ നടത്താൻ മുന്നിട്ടിറങ്ങുന്നതും നമ്മൾ കാണുന്നുണ്ട്.  മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ വ്യവസായ – വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രസ്ഥാവന.

താജ്മഹലിന്‍റെ നിറം മാറുന്നതിനു കാരണംതേടി സുപ്രീംകോടതി

അന്തരീക്ഷ മലിനീകരണം കാരണം താജ്മഹലിന്‍റെ നിറം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ആദ്യം താജ്മഹൽ മഞ്ഞ നിറമായി. ഇപ്പോഴത് തവിട്ടും പച്ചയുമായി– സുപ്രീംകോടതി നിരീക്ഷിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി താജ് മഹലിനുണ്ടായ പ്രശ്നങ്ങൾ പഠിക്കണം. ലോകാദ്ഭുതങ്ങളിലൊന്നായ ഈ മഹാസൗധം സംരക്ഷിച്ചു നിർത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുണ്ടോയെന്നറിയില്ല. ഉണ്ടെങ്കിൽത്തന്നെ കേന്ദ്രം അവരെ ഉപയോഗപ്പെടുത്തുന്നില്ല. അതിനെപ്പറ്റി ശ്രദ്ധിക്കുന്നതു പോലുമില്ല– ജസ്റ്റിസുമാരായ എംബി ലോകുറിന്‍റെയും ദീപക് ഗുപ്തയുടെയും ബെഞ്ച് വിമർശിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച അഡിഷനൽ സോളിസിറ്റൽ ജനറൽ എഎൽഎസ് നഡ്കർണിയ്ക്ക് താജ്മഹലിന്‍റെ ഫോട്ടോകൾ കാണിച്ചായിരുന്നു ‘എന്തുകൊണ്ടാണ് ഈ നിറംമാറ്റമെന്ന’ ചോദ്യം സുപ്രീംകോടതി ഉന്നയിച്ചത്. പരിസ്ഥിതി പ്രവർത്തകൻ എംസി മേത്തയാണ് ഇതു സംബന്ധിച്ച ഹർജി നൽകിയത്. ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണു താജ് മഹലിന്‍റെ സംരക്ഷണ ചുമതല. ഹർജി കൂടുതൽ വാദത്തിനായി ഈ മാസം ഒമ്പതിലേക്കു മാറ്റി.

കട്ടനും വിത്ത്ഔട്ടിനും വിലകുറയും

മധുരമില്ലാത്ത ചായക്കും പാൽ​ ചേർക്കാത്ത കട്ടന്‍ ചായക്കും ഹോട്ടലുകളിലും ചായക്കടകളിലും സാധാരണ ചായയുടെ വില വാങ്ങരുതെന്ന്​ സർക്കാർ ഉത്തരവ്​. ചായക്ക് പ്രധാന ഘടകം പാലും പഞ്ചസാരയുമാണെന്നിരിക്കെ ഇവ രണ്ടും ഉപയോഗിക്കാത്ത ചായക്ക്‌ കൂടുതല്‍ പണം ഈടാക്കുന്നുണ്ട് എന്ന പരാതിയിലാണ് സര്‍ക്കാര്‍ ഇടപെടല്‍. മധുരമില്ലാത്ത ചായയുടെ വില കുറക്കാൻ 2010 ജൂൺ 24ന് സംസ്ഥാന ഉപഭോക്തൃ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇത്​ പല ഹോട്ടലുകളും പാലിച്ചിരുന്നില്ല. പാൽ​ ചേർക്കാത്ത ചായയുടെ വിലയും കുറക്കാനാണ് പുതിയ ഉത്തരവില്‍ പറയുന്നത്. സാധാരണ ചായക്കടകളിൽ ഇപ്പോൾ എട്ട്​ രൂപയാണ് ചായക്ക് വില. നഗരങ്ങളിൽ ഇത് പത്ത്​ രൂപ വരെയാണ്. പ്രത്യേക ചായ എന്ന പേരിൽ 15ഉം 20ഉം രൂപ വരെ വാങ്ങുന്ന ഹോട്ടലുകളുമുണ്ട്. പാലൊഴിച്ച ചായയുടെ വില പ്രദർശിപ്പിക്കുന്നതുപോലെ കട്ടൻ ചായയുടെയും പഞ്ചസാരയിടാത്ത വിത്ത്‌ഔട്ട്‌ ചായയുടെയും വില പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കേണ്ടത് ജില്ല കലക്ടറും പൊതുവിതരണ വകുപ്പുമാണ്.

കണ്ടക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഹാജര്‍

ബസ് കണ്ടക്ടറായി കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. ലോക തൊഴിലാളി ദിനത്തിലാണ് തച്ചങ്കരി ബസ് കണ്ടക്ടറായി പുതിയ വേഷമണിഞ്ഞത്. ഇന്നു രാവിലെ 10.45നു പുറപ്പെട്ട തിരുവനന്തപുരം– ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ല വരെ തച്ചങ്കരി കണ്ടക്ടറായത്. ഇന്നലെയാണ് കെഎസ്ആർടിസി കണ്ടക്ടർ ലൈസൻസിനുള്ള പരീക്ഷ തച്ചങ്കരി പാസായത്. ആകെയുള്ള 20 ചോദ്യങ്ങളിൽ 19നും ശരിയുത്തരം നൽകിയായിരുന്നു തച്ചങ്കരിയുടെ വിജയം. മൂന്നുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് ലഭിച്ചിരിക്കുന്നത്. ലൈസൻസ് കയ്യിൽ കിട്ടിയതോടെ ജോലിക്കു കയറുകയായിരുന്നു അദ്ദേഹം. അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അപേക്ഷ നൽകി. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷ.