Category: News

കോയമ്പത്തൂരില്‍ നിന്ന് പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ മുതല്‍

കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജൂണ്‍ നാലു മുതല്‍ പുലര്‍ച്ചെ അഞ്ചിന് ചെന്നൈയിലേക്കു സര്‍വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിനാണ് ജൂണ്‍ നാലു മുതല്‍ രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചിതിനെത്തുടര്‍ന്നാണ്. ചെന്നൈ-കോയമ്പത്തൂര്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനം രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടും. ചെന്നൈയില്‍ നിന്നു രാത്രി 10.55നു പുറപ്പെടുന്ന വിമാനം 12.05ന് ഇവിടെ എത്തും. വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്ന വിമാനം രാവിലെ 5.10നു പുറപ്പെട്ട് 6.20നു ചെന്നൈയിലെത്തും. ചെന്നൈയിലേക്കുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചു വ്യാപാരി, വ്യവസായികള്‍ക്ക് ഈ വിമാനം ഏറെ പ്രയോജനമാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള അവസാന വിമാനം രാത്രി 7.55നാണ് ഇവിടെ എത്തുന്നത്. വൈകാതെ കൂടുതല്‍ വിമാനക്കമ്പനികള്‍ക്കു രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചേക്കും. ഇപ്പോള്‍ രാവിലെ ഏഴിനാണ് ചെന്നൈയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുന്നത്. എയര്‍ ഇന്ത്യ, അലൈയന്‍സ് എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡികോ, ജെറ്റ് കണക്ട്, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, ... Read more

ഊബറിനും ഒലയ്ക്കും വെല്ലുവിളിയുമായി എസ് 3 ക്യാബ്‌സ് വരുന്നു

മുംബൈ നഗരത്തില്‍ പുതിയ ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് – ‘എസ് 3 ക്യാബ്‌സ്’ അടുത്ത ആഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. ഭാരത് ഗ്രൂപ് എന്ന ചരക്കുഗതാഗത (ലോജിസ്റ്റിക്‌സ്) കമ്പനിയാണ് നടത്തിപ്പുകാര്‍. ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കും. തിരക്ക് അനുസരിച്ച് യാത്ര നിരക്കു കൂടുന്ന സര്‍ജ് പ്രൈസിങ് ഉണ്ടാവില്ല. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പദ്ധതിയായാണ് ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരത് ഗ്രൂപ് വ്യക്തമാക്കി. ഈയിടെ നടന്ന ഒല, ഊബര്‍ ഡ്രൈവര്‍മാരുടെ സമരത്തിന് നേതൃത്വം നല്‍കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്) യൂണിയന്‍ അടക്കം 10 യൂണിയനുകളുടെ പിന്തുണയുണ്ടെന്ന് കമ്പനി ഡയറക്ടര്‍ സൊഹെയ്ല്‍ കസാനി പറഞ്ഞു. തുടക്കത്തില്‍ ആയിരം ക്യാബുകള്‍ ഉണ്ടാകും. രണ്ടു മാസത്തിനകം ഇത് നാലായിരത്തോളമായി വര്‍ധിപ്പിക്കും. ഡ്രൈവര്‍മാരുടെ പ്രതിദിന കളക്ഷനില്‍ ആദ്യത്തെ 1,800 രൂപയ്ക്ക് കമ്പനി കമ്മിഷന്‍ ഈടാക്കില്ല. അതിനു മുകളില്‍ 10 ശതമാനം കമ്മിഷന്‍ ഈടാക്കും. ഇതിന്റെ ഇരട്ടിയാണ് ഒലയും ... Read more

മധ്യറെയില്‍വേ ഇനി അനുകൂല കാലാവസ്ഥക്കനുസരിച്ച് സര്‍വീസ് നടത്തും

മണ്‍സൂണ്‍ കാലത്ത് മധ്യ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകള്‍ ഓടുക കാലാവസ്ഥയ്ക്കനുസരിച്ച്. കനത്ത മഴയും വേലിയേറ്റയും പ്രകടമാകുന്ന ദിവസങ്ങളില്‍ സര്‍വീസുകള്‍ കുറയ്ക്കാനാണ് പദ്ധതി. വെള്ളപൊക്കം മൂലം കൂടുതല്‍ ട്രെയിനുകള്‍ ട്രാക്കില്‍ കുടുങ്ങി സര്‍വീസുകള്‍ താറുമാറുകന്നത് ഒഴിവാക്കാനാണിതെന്ന് ഡിവിഷന്‍ മാനേജര്‍ എസ്. കെ ജയിന്‍ അറിയിച്ചു. ഏതാണ്ട് 350 സര്‍വീസുകളെങ്കിലും ഇത്തരം ദിവസങ്ങളില്‍ റദ്ദാക്കും. പ്രതിദിനം 1732 ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളാണ് മധ്യറെയില്‍വേ നടത്തുന്നത്. അതേസമയം, പ്രവചനം പോലെ മഴ പെയ്തില്ലെങ്കില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും. കനത്തമഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും സര്‍വീസുകള്‍ കുറയ്ക്കും. കഴിഞ്ഞവര്‍ഷം കനത്തമഴയിലും വെള്ളക്കെട്ടിലും പെട്ട് 16 ട്രെയിനുകളുടെ എന്‍ജിന്‍ തകരാറിലായിരുന്നു. ഇവ വഴിയില്‍ കിടന്നതു കാരണം മറ്റു ട്രെയിനുകള്‍ക്കും കടന്നുപോകുക പ്രയാസമായി. ഈ ദുരവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം.

കേരളത്തെ യോഗാ തലസ്ഥാനമാക്കാനൊരുങ്ങി യോഗാ അംബാസഡര്‍ ടൂര്‍

ലോകം കണ്ട ഏറ്റവും വലിയ യോഗാ പര്യടനത്തിനു കേരളം വേദിയാകുന്നു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) യാണ് പത്തു ദിവസത്തെ യോഗാ ടൂര്‍ സംഘടിപ്പിക്കുന്നത്. ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗാ പ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും.  കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി. കേരളം യോഗയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്നവരുണ്ട്. നവീന ശിലായുഗ കാലഘട്ടത്തിലെ മുനിയറകള്‍ ഇതിനു തെളിവായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും മലയാളിക്ക് യോഗയോടുള്ള ആഭിമുഖ്യം കൂടുകയാണ്. പ്രകൃതി രമണീയമായ കേരളം യോഗയ്ക്ക് അനുയോജ്യമായ ഇടമാണ്. വിദേശരാജ്യങ്ങളില്‍ കേരളത്തിന്‍റെ പരമ്പരാഗത യോഗ പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്‍റെ ലക്‌ഷ്യമെന്ന് അറ്റോയ് പ്രസിഡന്‍റ് പികെ അനീഷ്‌ കുമാര്‍ പറഞ്ഞു. യോഗാ അധ്യാപകര്‍, പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ തുടങ്ങിയവരാണ് യോഗാ ടൂറില്‍ പങ്കെടുക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ യോഗാ പര്യടനത്തിന്‍റെ രജിസ്ട്രേഷന് ലഭിച്ചതെന്നു അറ്റോയ് സെക്രട്ടറി വി ... Read more

കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇന്ന് റൂട്ട് മാറി ഓടും

ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിനുകളുടെ റൂട്ടില്‍ ഇന്നും മാറ്റം വരുത്തിയെന്ന് ദക്ഷിണ റെയില്‍വേ. ഇന്നു സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റൂട്ടുമാറ്റി സര്‍വീസ് നടത്തുന്നതിനാല്‍ സ്ഥിരമായി നിര്‍ത്തുന്ന ചില സ്റ്റേഷനുകളില്‍ എത്തില്ല. നാളെ രാവിലെ ചെന്നൈയില്‍ എത്തിച്ചേരേണ്ട ട്രെയിനുകള്‍ റൂട്ടു മാറി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വൈകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയിന്‍ (12624) ജോലാര്‍പേട്ട, കാട്പാടി, തിരുവണ്ണാമലൈ, വില്ലുപുരം, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതിരിച്ചു വിടും. ആവഡി, പെരുമ്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. മംഗളൂരുവില്‍നിന്നു പുറപ്പെടുന്ന മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602) ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ വഴിതരിച്ചു വിടും. സേലം, ജോലാര്‍പേട്ട്, കാട്പാടി, വാലാജി റോഡ്, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല. വില്ലുപുരം, താമ്പരം, എഗ്മൂര്‍ സ്റ്റേഷനുകളില്‍ രണ്ടു മിനിറ്റ് സ്റ്റോപ്പുണ്ട്. ഗോരഖ്പൂര്‍-തിരുവനന്തപുരം ... Read more

ലേഡീസ് ഒണ്‍ലി കംപാര്‍ട്ടുമെന്റുകളുടെ നിറം മാറുന്നു

2018 സ്ത്രീ സുരക്ഷ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ലേഡീസ് ഒണ്‍ലി കംപാര്‍ട്ടുമെന്റുകളുടെ സ്ഥാനം മധ്യ ഭാഗത്തേക്ക് ആക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. ലേഡീസ് ഒണ്‍ലി കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.

വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍

വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍. യുവതിയുടെ വേര്‍പാടില്‍ വിഷമിക്കുമ്പോഴും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തി സര്‍ക്കാറിനെതിരേ വാര്‍ത്ത നല്‍കിയതില്‍ ക്ഷമചോദിച്ച യുവതിയുടെ സഹോദരി ഇലിസിന്‍റെ മനസ്സുപോലും മാധ്യമങ്ങള്‍ കാണിച്ചില്ലെന്ന് എംവി ജയരാജന്‍ വിമര്‍ശനമുന്നയിച്ചു. തെറ്റു ചെയ്ത മാധ്യമങ്ങള്‍ മലയാളികള്‍ക്കാകെ മാനക്കേട്‌ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വേളയില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി അറിയിക്കുകയും മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയതില്‍ ക്ഷമചോദിക്കുകയും ചെയ്തിരുന്നു. തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും   മുഖ്യമന്ത്രി ഇലീസിനോട് പറഞ്ഞിരുന്നു.

കേരള ജൈവകാര്‍ഷിക പ്രദര്‍ശനം ഇന്നുമുതല്‍ അനന്തപുരിയില്‍

കേരളത്തിന്‍റെ തനത് കാര്‍ഷിക-സാംസ്കാരിക പ്രദര്‍ശനവുമായി കാര്‍ഷികമേള തിരുവനന്തപുരത്ത്. ഇന്നുമുതല്‍ 20 വരെയാണ് സംസ്ഥാന ജൈവകാര്‍ഷിക കൂട്ടായ്മയും സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും സയുക്തമായി നടത്തുന്ന കാര്‍ഷികമേള പുത്തരികണ്ടം മൈതാനത്ത് നടക്കുക. പരിപാടി നടനും രാജ്യസഭാംഗവുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ഗ്രാമങ്ങള്‍, കാവ്, കുളം, കെട്ട് വെള്ളങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന പവലിയനിലാണ് കാര്‍ഷികമേള നടക്കുക. ഒരുസെന്‍റ് സ്ഥലത്ത് എങ്ങനെ കൃഷിചെയ്യാം തുടങ്ങി ആധുനിക ഹൈടെക് കൃഷിരീതി വരെ മേളയില്‍ പരിചയപ്പെടുത്തും. ഗാര്‍ഹിക മാലിന്യംകൊണ്ട് മത്സ്യകൃഷി നടത്തുന്ന രീതി, തേന്‍ ഉല്‍പാദനം, പൗള്‍ട്രി ഫാം, 32 തരം ആടുകള്‍, യമു കൃഷി, വിവിധതരം വാഴകള്‍, 25 തരം ജൈവമാമ്പഴം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനമാണ് മേളയില്‍ ഒരുക്കുക. കൂടാതെ നാടന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന ഭക്ഷ്യശാലയും ഒരുക്കിയിട്ടുണ്ട്. കാച്ചില്‍, ചേമ്പ്, ചേന, കൂവ, മധുരക്കിഴങ്ങ്, കപ്പ, കാന്താരി ചമ്മന്തി, മുളക് ചമ്മന്തി എന്നിവയാണ് ഭക്ഷ്യശാലയില്‍ ലഭിക്കുക.

വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 17വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം, ബലാത്സംഗം, ലഹരിവസ്‍തുക്കള്‍ ഉപയോഗിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. കോവളത്ത് ആയുര്‍വേദ ചികിത്സക്കെത്തിയ ഐറിഷ് യുവതിയെ മാര്‍ച്ച്‌ 14ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും തുടര്‍ന്ന് കൊലചെയ്യപ്പെടുകയായിരുന്നു എന്നും കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നായിരുന്നു യുവതിയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൃതദേഹം ഇന്നലെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കരിച്ചു. ചിതാഭാസ്മം യുവതിയുടെ സഹോദരി ഇലീസ് ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും.  അതേസമയം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍  ഞായറാഴ്ച നിശാഗന്ധിയിൽ യുവതിയുടെ അനുസ്മരണം സംഘടിപ്പിക്കും.

ഹര്‍ത്താല്‍ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസും: അഭിപ്രായ സമന്വയത്തിന് വഴിയൊരുങ്ങുന്നു

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തോട് യോജിപ്പെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സര്‍വകകക്ഷി യോഗത്തില്‍ എല്ലാ ഹര്‍ത്താലിനെയും നിയന്ത്രിക്കാനുള്ള സമന്വയമാണ് വേണ്ടതെന്നും എംഎം ഹസന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് നിലപാട് എടുത്തതോടെ ഈ വിഷയത്തില്‍ സമന്വയത്തിന് വഴിയൊരുങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത്. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്.. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ... Read more

ഉത്തരേന്ത്യയെ തകർത്തെറിഞ്ഞ് മഴയും പൊടിക്കാറ്റും: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം

ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും വന്‍നാശനഷ്ടം. ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളിൽ ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ 30 ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്. ആഗ്രയില്‍ താജ്മഹലിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ പക്ഷിസങ്കേതങ്ങളായ ഭരത്പൂരും ബിക്കാനീറും, . താർ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടകമായ ചുരുവും അടച്ചു. അതേസമയം, കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 125ആയി ഉയര്‍ന്നു.  യുപിയിൽ 64 പേരും രാജസ്ഥാനിൽ 31 പേരും ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും മരിച്ചു. ഹരിയാനയിലും നാശനഷ്ടമുണ്ട്. ഡൽഹിയിൽ കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടു. രണ്ടു രാജ്യാന്തര സർവീസ് അടക്കം 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വൈദ്യുതി നിലച്ചു. ... Read more

വിദേശവനിതയുടെ മൃതദേഹം സംസ്ക്കരിച്ചു

കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസ്, സുഹൃത്തുക്കള്‍ എന്നിവര്‍ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ആഴ്ച്ച ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. യുവതിയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. സഹോദരിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്.  ടൂറിസം വകുപ്പിന് വേണ്ടിയും  അറ്റോയ്ക്ക് വേണ്ടിയും  മൃതദേഹത്തില്‍ പുഷ്പചക്രം  സമര്‍പ്പിച്ചു. ക്രിസ്തുമത ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്. അതേസമയം, യുവതിയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്‍റെ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍റെ ഉത്തരവ് മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ ... Read more

ടൂറിസം സംയോജിപ്പിച്ച് കണ്ണൂരില്‍ സാഹസിക മാസം

കണ്ണൂരിലെ സംസ്ക്കാരവും ചരിത്രവും സമന്വയിപ്പിച്ച് ടൂറിസത്തിനു പ്രാധാന്യം നല്‍കി വേനക്കാല ടൂറിസം പദ്ധതി ഈ മാസം ആറിനു ആരംഭിക്കും. സാഹസിക മാസം (മന്ത് ഓഫ് അഡ്വഞ്ചര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ  പ്രഖ്യാപനം  മന്ത്രി കെകെ ശൈലജ  പ്രഖ്യാപിച്ചു. നാലു ഞായറാഴ്ചകളിലായി നാലു സാഹസിക പരിപാടികളാണ് സാഹസിക മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിവയാണ് സാഹസികര്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുക്കുന്നത്. ഈ മാസം 6,13,20,27 തിയ്യതികളിലാണ് സാഹസിക പരിപാടികള്‍ നടക്കുക. കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കം കുറിക്കുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കെടുക്കാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്. രണ്ടാമത്തെ ഞായറാഴ്ച തലശേരി ഹെരിറ്റേജ് മാരത്തോണ്‍ നടക്കും.  10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ ... Read more

വിദേശവനിതയുടെ മരണം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച അന്വേഷണമാണ് നടന്നതെന്നും പ്രതികള്‍ക്കെതിരേ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. വിദേശവനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു യുവതി എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി ലഭിച്ചത്. കോവളത്തെത്തിയ ഇവരെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്. വിദേശവനിതയുടെ മൃതദേഹം ഇന്നു വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

കുമരകത്ത് ജല ആംബുലന്‍സ് എത്തുന്നു

വേമ്പനാട്ടു കായലില്‍ അപകടത്തില്‍ പെടുന്നവര്‍ക്കു വേഗം ചികില്‍സ ലഭ്യമാക്കുന്നതിനായി കുമരകത്ത് ജല ആംബുലന്‍സ് എത്തും. ജലഗതാഗത വകുപ്പിന്റെ പുതിയ സേവന ദൗത്യത്തിന്റെ ഭാഗമായാണ് കുമരകം, മുഹമ്മ കേന്ദ്രീകരിച്ചു ജല ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. രണ്ടാഴ്ചയ്ക്കകം ജല ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും. വിനോദ സഞ്ചാരികളുടെ ബോട്ട് കായലില്‍ അപകടത്തില്‍ പെടുന്ന അവസരത്തിലും ജലവാഹനങ്ങളില്‍വച്ചു വിനോദ സഞ്ചാരികള്‍ക്കോ കായല്‍ തൊഴിലാളികള്‍ക്കോ അസുഖങ്ങള്‍ ഉണ്ടായാലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജല ആംബുലന്‍സ് എന്ന ജീവന്‍രക്ഷാ ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. കായലില്‍നിന്നു വേഗത്തില്‍ രോഗികളുമായി ജല ആംബുലന്‍സ് ഏറ്റവും അടുത്തുള്ള കരഭാഗത്തെത്തി ഇവിടെനിന്ന് ആംബുലന്‍സിലോ മറ്റു വാഹനങ്ങളിലോ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയും. 25 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നും ലഭ്യമാണ്. പ്രാഥമിക ചികില്‍സ നല്‍കാന്‍ പരിശീലനം ലഭിച്ച ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്കായിരിക്കും ആംബുലന്‍സിന്റെ ചുമതല. യാത്രാ ബോട്ടുകള്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ജല ... Read more