Category: News
ഹർത്താലിൽ നിന്ന് ടൂറിസത്തിന് രക്ഷ: വിനോദ സഞ്ചാര മേഖലയിൽ ഇനി ഹർത്താലില്ല; തീരുമാനം സർവകക്ഷി യോഗത്തിൽ
ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്. ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ ആഹ്വാനം നടത്തുന്നവരുടെ തീരുമാനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു കത്തു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഹർത്താലുകൾ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ കേരളത്തിലെ ബിസിനസ് തലവന്മാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഈ ആവശ്യം ഉന്നയിച്ചു. ... Read more
വിചിത്രമീ ക്ഷേത്രം: അമ്മനിഷ്ടം വറ്റല്‍ മുളക്
ക്ഷേത്രങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷ്ഠകള്‍, ഉത്സവങ്ങള്‍, വഴിപാടുകള്‍ എന്നിവ കൊണ്ട് വൈവിധ്യ പുലര്‍ത്തുന്നവയാണ് ഓരോന്നും. അങ്ങനെ വ്യത്യസ്ത കൊണ്ട് അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് തമിഴനാട്ടിലില്‍. മലര്‍ന്ന് കിടക്കുന്ന പ്രതിഷ്ഠ ആണ് പ്രത്യേകത. ഏത് ആഗ്രഹവും അണ്ണാമലൈ അമ്മന്‍ സാധിച്ചു തരും വറ്റല്‍ മുളകരച്ച് അമ്മന്റെ വിഗ്രഹത്തില്‍ തേച്ചാല്‍. തമിഴ്‌നാട്ടിലാണ് ഈ അമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ, ആളിയാര്‍ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുണ്യക്ഷേത്രത്തിന്റെ സ്ഥാനം. ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തില്‍ മണ്ണില്‍ തീര്‍ത്ത വിഗ്രഹം മലര്‍ന്നു കിടക്കുന്ന രൂപത്തിലാണ്. കാല്‍ച്ചുവട്ടില്‍ ദേവിയുടെ പുത്രനെന്ന സങ്കല്പത്തില്‍ ഒരു ചെറുരൂപവുമുണ്ട്. ഏറെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മന്‍ കോവിലില്‍. മുളകരച്ച് വിഗ്രഹത്തില്‍ തേച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. വിഗ്രഹത്തില്‍ മുളകരച്ചു തേക്കുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് തവണ ശിലയില്‍ ... Read more
റോ റോ സര്‍വീസ് പുനരാരംഭിച്ചു
വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി നിവാസികള്‍ക്ക് ആശ്വാസമായി റോ റോ സര്‍വീസ് പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ട്രിപ്പിന് ഉച്ചഭക്ഷണത്തിന് ഒരുമണിക്കൂര്‍ ഇടവേള ഒഴികെ വൈകിട്ട് ആറുവരെയാണ് സര്‍വീസ്. 32 പ്രാവശ്യം ഇരുവശത്തേക്കുമായി സര്‍വീസ് നടത്തും. ഒരു വെസല്‍ മാത്രമാണ് പുനരാരംഭിച്ച ദിനം സര്‍വീസിനുണ്ടായിരുന്നത്. കോര്‍പറേഷന്റെ ഫോര്‍ട്ട് ക്വീന്‍ ബോട്ടും മുടക്കമില്ലാതെ സര്‍വീസ് നടത്തിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞില്ല. ഉദ്ഘാടനദിവസം റോ റോ വെസല്‍ ഓടിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ വിന്‍സന്റ് സര്‍വീസിന് നേതൃത്വം നല്‍കി. വൈകിട്ട് ആറിനുശേഷം റോ റോ വെസലിന് പകരം ജങ്കാര്‍ ഓടിക്കാമെന്ന് ആദ്യം അറിയിച്ചെങ്കിലും പ്രായോഗിക തടസ്സം ഉള്ളതിനാല്‍ അതുണ്ടാകില്ലെന്ന് കെഎസ്ഐഎന്‍സി കൊമേഴ്‌സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം പറഞ്ഞു. ഞായറാഴ്ച്ച സര്‍വീസ് ഉണ്ടാകില്ല. ജെട്ടിയിലെ ഡോള്‍ഫിന്‍സംവിധാനം ശരിയാകാത്തതിനാല്‍ കൂടുതല്‍ തവണ ട്രിപ്പ് നടത്താന്‍ സാധിക്കുന്നില്ല. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ മാത്രമെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. വരും ദിവസങ്ങളില്‍ സര്‍വീസ് സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തുമെന്നും സിറില്‍ ... Read more
പ്രധാന റോഡുകളില്‍ ഡിവൈഡര്‍ പാടില്ല: പകരം സംവിധാനം ആലോചിച്ച് പൊലീസ്
പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം സംവിധാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സംസ്ഥാന, ദേശീയ പാതകള്‍ക്കുപുറമെ പ്രധാന ജില്ലാ റോഡുകളിലും നിര്‍ദേശം ബാധകമാണെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ പറഞ്ഞു. സ്ഥിരം അപകടം സംഭവിക്കുന്ന മേഖലകളില്‍ രണ്ടു വശത്തും ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് പൊലീസ് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത്. ഇതിനു പകരമുള്ള ശാസ്ത്രീയ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ട്രാഫിക് കോണ്‍, മുന്നറിയിപ്പുബോര്‍ഡുകള്‍, സ്ഥിര പരിശോധന തുടങ്ങിയ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.
കായല്‍ ഭംഗി ആസ്വദിച്ച് അഷ്ടമുടിയിലേക്ക് യാത്ര പോകാം
അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്‌റിലെത്താം. ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും. കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്‍തുരുത്ത് തുടങ്ങിയ അഞ്ച് ജട്ടികളില്‍ ബോട്ട് അടുക്കും. കൊല്ലത്തുനിന്ന് ബസില്‍ വരുന്നവര്‍ക്ക് വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ഇറങ്ങി ബോട്ടില്‍ കയറി അഷ്ടമുടി ബസ് സ്റ്റാന്‍ഡ് ജെട്ടിയിലിറങ്ങി അവിടെനിന്ന് കൊല്ലത്തേക്ക് തിരികെ പോകാം. അഷ്ടമുടി ക്ഷേത്ര ജട്ടിയില്‍നിന്ന് ദിവസവും രാവിലെ 10-ന് കൊല്ലത്തേക്കും ബോട്ട് സര്‍വീസുണ്ട്. പ്രാക്കുളം, സാമ്പ്രാണിക്കോടി, കുരീപ്പുഴ, കാവനാട് വഴി ഒന്നേകാല്‍ മണിക്കൂര്‍ക്കൊണ്ട് കൊല്ലത്തെത്താം.
പുതിയ സംവിധാനവുമായി പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍: പരിശോധനയ്ക്കായി പ്രത്യേക പൊലീസ് ഉദ്യോഗസ്ഥര്‍
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തുന്നു. വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലും കാര്യക്ഷമായും പൂര്‍ത്തിയാക്കുന്നതിനുമായി പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതു പ്രകാരം പരിശോധനാ റിപോര്‍ട്ടുകള്‍ അന്നേ ദിവസം തന്നെ മൊബൈല്‍ വഴി പാസ്പോര്‍ട്ട് സെല്ലിന് കൈമാറുകയാണ് ലക്ഷ്യം. പരിശോധനകള്‍ക്കായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഫോട്ടോ അടക്കമുള്ള രേഖകള്‍ അവിടെ വച്ചുതന്നെ പരിശോധിച്ച് പാസ്പോര്‍ട്ട് സെല്ലിന് വിവരം കൈമാറുന്ന രീതി അടുത്തമാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പാവുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. അപേക്ഷകരുടെ എണ്ണം അനുസരിച്ച് സ്റ്റേഷനുകളില്‍ ഇതിനായി നിയോഗിക്കുന്ന സിവില്‍ പോലിസ് ഓഫിസര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കും. തെലങ്കാനയില്‍ നടപ്പാക്കിയിട്ടുള്ള സംവിധാനത്തിന്റെ സമാന മാതൃകയിലാണ് സംസ്ഥാനത്തും പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ മാറ്റം വരുത്തുന്നത്. മൊബൈല്‍ റിപ്പോര്‍ട്ടിങ്ങ് രീതി മലപ്പുറത്ത് ചില സ്റ്റേഷന്‍ പരിധികളില്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.
റാണിപുരത്ത് ട്രെക്കിങ് തുടങ്ങി
റാണിപുരം മലമുകളില്‍ പച്ചപ്പ് പടര്‍ന്നു. കാട്ടുതീ ഭയന്ന് നിര്‍ത്തിവച്ച ട്രക്കിങ് പുനരാരംഭിച്ചു. തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ട്രക്കിങ് നിര്‍ത്തിവെച്ചത്. ഒരു മാസമായി റാണിപുരത്ത് സഞ്ചാരം തടഞ്ഞിരുന്നു. ഞായറാഴ്ച ട്രക്കിങ് ആരംഭിച്ച ദിവസം സഞ്ചാരികളുടെ തിരക്കുണ്ടായി. കനത്ത മഴയില്‍ റാണിപുരത്ത് പൂല്‍മേടുകളില്‍ പച്ചപ്പ് തുടുത്തതോടെയാണ് മാനിപുറത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചത്. റാണിപുരത്ത് ആകര്‍ഷണിയമായ സ്ഥലം മാനിപുറമാണ്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തും. സഞ്ചാരികള്‍ക്ക് റാണിപുരത്ത് മുന്‍കാലങ്ങളിലെന്ന പോലെ പ്രവേശനം ഉണ്ടാകുമെന്ന് ഫോറസ്റ്റര്‍ എം മധുസുധനന്‍ അറിയിച്ചു.
സ്ത്രീ സുരക്ഷ: വ്യത്യസ്ത പ്രതിഷേധവുമായി റൈഡേഴ്‌സ്
വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ സന്ദേശവുമായി ബൈക്ക് യാത്രികര്‍. അക്രമണങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും പഴിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകളല്ല മറിച്ച് പുരുഷന്‍മാരുടെ മനസ്സാണ് മാന്യമാവേണ്ടത് എന്ന സന്ദേശവുമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 25 പേര്‍ യാത്ര നടത്തിയത്. 21 യുഎം റെനഗഡെ മോട്ടോര്‍ സൈക്കിളുകളിലായാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ യാത്ര നടത്തിയത്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കോണ്ടിനെന്റല്‍ മോട്ടോര്‍ വര്‍ക്‌സാണ് സംഘടിപ്പിച്ച യാത്ര പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സന്ദേശ പ്രചാരണ റാലിയും പ്രതിജ്ഞയെടുക്കലുമാണ് ഒരുക്കിയിരുന്നത്. യുണൈറ്റഡ് മോട്ടോഴ്‌സ് നോര്‍ത്ത് കേരള സെയില്‍സ് മാനേജര്‍ ഷാംലിന്‍ വിക്ടര്‍ ഷൈന്‍് നേതൃത്വം നല്‍കിയ യാത്ര കോഴിക്കോടുനിന്ന് മാഹി, തലശ്ശേരി, മുഴുപ്പിലങ്ങാട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പേരിയ ചുരം കയറി വയനാട്ടില്‍ പ്രവേശിച്ചു. കല്‍പറ്റയില്‍ ആദ്യദിനം സമാപിച്ചു. വയനാട് ജില്ലയിലെ വിവിധ നഗരങ്ങളിലൂടെ സന്ദേശയാത്ര നടത്തിയ ശേഷം താമരശ്ശേരി, കൊടുവളളി വഴി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ യാത്ര സമാപിച്ചു.
കുളമ്പടിച്ച് ഊട്ടിയില്‍ കുതിരപ്പന്തയത്തിന് തുടക്കം
പ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയങ്ങള്‍ക്കു തുടക്കമായി. മദ്രാസ് റേസ് ക്ലബ് നടത്തുന്ന 132-ാമത്തെ വാര്‍ഷിക പന്തയങ്ങളാണ് ഇന്നലെ ഊട്ടി കുതിരപ്പന്തയ മൈതാനത്തില്‍ തുടങ്ങിയത്. ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 503 കുതിരകളാണ് എത്തിയിട്ടുള്ളത്. ജൂണ്‍ 14 വരെയാണു പന്തയങ്ങള്‍. ഒരു ദിവസം എട്ടു മത്സരങ്ങള്‍ വീതം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ പന്തയങ്ങളുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ 14 നു തുടങ്ങുന്ന മത്സരങ്ങള്‍ എംജിആര്‍ ജന്മശതാബ്ധി ആഘോഷങ്ങള്‍ നടത്താനായി മൈതാനം ജില്ലാ ഭരണകൂടം ഏറ്റെടുത്തതിനെ തുടര്‍ന്നു വൈകുകയായിരുന്നു.
ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര്‍ ടി സി വരുന്നു
നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി നേരത്തെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നടത്തി വിജയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും സമാനമായ ആശയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ കാലവധിയില്‍ ടെന്‍ഡര്‍ നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
പാളത്തില്‍ അറ്റകുറ്റപണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ എന്നിവ മാറ്റുന്ന ജോലിയാണു നടത്താനുള്ളത്. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്. എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം റെയില്‍വേയുടെ സമയക്രമം താളം തെറ്റിയതു യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച എന്‍ജിന്‍ തകരാറു കാരണം ട്രെയിന്‍ പിടിച്ചിട്ടതു യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിച്ചത്. ആലപ്പുഴയില്‍നിന്നു രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്‌സ്പ്രസാണ് ... Read more
ഊട്ടിയില്‍ വസന്തോല്‍സവം: പനിനീര്‍ പുഷ്പമേള ഇന്നു മുതല്‍
ഊട്ടിയില്‍ വസന്തോത്സവത്തിന്റെ ഭാഗമായ പനിനീര്‍ പുഷ്പമേള ഇന്നാരംഭിക്കും . റോസ്ഗാര്‍ഡനില്‍ റോസാപൂക്കള്‍കൊണ്ട് ഇന്ത്യാ ഗേറ്റിന്റെ മാതൃക, ജല്ലിക്കെട്ട് കാള തുടങ്ങി വിവിധ രൂപങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഉദ്യാനകവാടത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ മനോഹരമായിട്ടുണ്ട്. 12 ഏക്കര്‍ വിസ്തൃതിയിലുള്ള പൂന്തോട്ടത്തില്‍ പനിനീര്‍പ്പൂക്കള്‍ മാത്രമാണ്. പൂക്കള്‍ എല്ലാം വിരിഞ്ഞുകഴിഞ്ഞു. പച്ച, മഞ്ഞ, നീല, കറുപ്പ് ,വയലറ്റ് തുടങ്ങിയ അപൂര്‍വയിനം പനിനീര്‍ച്ചെടികള്‍ ഇവിടെയുണ്ട്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് റോസ് സൊസൈറ്റിയുടെ ഗാര്‍ഡന്‍ ഓഫ് എക്‌സലെന്‍സി പുരസ്‌കാരം ലഭിച്ച ഉദ്യാനമാണിത്. നാലായിരത്തോളം ഇനത്തില്‍ 38,000 പനിനീര്‍ച്ചെടികളാണ് ഇവിടെയുള്ളത് . അപൂര്‍വമായ പല നാടന്‍ റോസ് ചെടികളും ഉദ്യാനത്തിന്റെ ശേഖരത്തിലുണ്ട്. മേള 13ന് സമാപിക്കും ഊട്ടി പുഷ്പമേള 18ന് ആരംഭിച്ച് 23ന് സമാപിക്കും.
ഇക്കുറി കാലവര്‍ഷം നേരത്തെ: മേയ് 25ന് മഴ തുടങ്ങുമെന്ന് പ്രവചനം
കേരളത്തില്‍ ഈ കൊല്ലം കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഇക്കുറി രാജ്യത്ത് മഴ സാധാരമ ഗതിയില്‍ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മണ്‍സൂണ്‍ വരെ ജൂണ്‍ ഒന്നിന്നായിരുന്നു കേരളത്തില്‍ മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഇത് ഒരാഴ്ച്ച നേരത്തെയായിരിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. മേയ് 25ന് കാലാവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ മഴ നേരത്തെ തുടങ്ങുന്ന വര്‍ഷമായി 2018 മാറും. കാറ്റിന്റെ ഗതി അനുസരിച്ചാണ് പ്രധാനമായും മണ്‍സൂണ്‍ എത്തുന്ന തീയതി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന സൂചന അനുസരിച്ച് മേയ് 25ന് തന്നെ മഴ തുടങ്ങുമെന്നും ഇതില്‍ വലിയ മാറ്റം സാധ്യമല്ലെന്നും ഉദോഗ്യസ്ഥര്‍ നല്‍കുന്ന സൂചന.
ഇന്ത്യന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയുടെ ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം. ‘ഗുരുതരം’ എന്നു വിശേഷിപ്പിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്. ഇതിന്മേല്‍ അന്വേഷണവും ആരംഭിച്ചു. ഇരുവിമാനങ്ങളും നേര്‍ക്കു നേര്‍ എത്തിയപ്പോള്‍ ഓട്ടമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്. വിമാനങ്ങള്‍ തമ്മില്‍ വെറും 700 മീറ്റര്‍ മാത്രം വ്യത്യാസമുള്ളപ്പോഴായിരുന്നു ‘അലര്‍ട്’ ലഭിച്ചത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്നു ഇന്‍ഡിഗോയുടെ 6ഇ892 വിമാനം. അഗര്‍ത്തലയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു എയര്‍ ഡെക്കാന്റെ ഡിഎന്‍602 വിമാനം. 9000 അടി ഉയരത്തില്‍ നിന്ന് അഗര്‍ത്തലയിലേക്കുള്ള ലാന്‍ഡിങ്ങിനൊരുങ്ങുകയായിരുന്നു എയര്‍ ഡെക്കാന്റെ ... Read more
സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് റാണിപുരം
റാണിപുരം വനമേഖലയിലെ വനപ്രവേശനത്തിനും ട്രെക്കിങ്ങിനും വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.മധുസൂദനന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതല്‍ റാണിപുരം വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരുന്നു. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ റാണിപുരം വനങ്ങളും പുല്‍മേടുകളും പച്ചപ്പണിഞ്ഞ സാഹചര്യത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത് ഉന്നതാധികാരികള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതല്‍ റാണിപുരം വനത്തിനകത്തേക്കുള്ള പ്രവേശനാനുമതിയായത്. കാട്ടുതീ ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍, കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗവും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിരോധനം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഇപ്പോഴും റാണിപുരത്തെത്തുന്നത്.