Category: News

പൂക്കള്‍ കൊണ്ട് പരവതാനി നിര്‍മ്മിച്ച് മക്ക ഫ്‌ളവര്‍ ഷോ

യാമ്പുവിനു പിന്നാലെ മക്കയിലും പുഷ്‌പോത്സവം ആരംഭിക്കുന്നു. മക്കാ പുഷ്‌പോത്സവത്തിന്റെ പ്രതേൃകത പത്ത് ലക്ഷം പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച പരവതാനിയായിരിക്കും. മക്കയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ അറഫാ സംഗമത്തിനു ശേഷം മിനായിലെത്തി ആദൃ ദിനത്തെ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മുമ്പ് രാപ്പാര്‍ക്കുന്ന ഇടത്താവളം കൂടിയാണ് മുസ്ദലിഫ. ചൊവ്വാഴ്ചയാണ് പുഷ്‌പോത്സവം തുടങ്ങുക. മക്ക മുനിസിപ്പാലിറ്റിയാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. അറബ് അര്‍ബണ് ഡെവലെപ്‌മെന്റ് ഇന്‍സ്റ്റിറ്റൃൂട്ടിന്റെയും കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയുടേയും സഹകരണം കൂടി പുഷ്‌പോത്സവം ഒരുക്കിയതില്‍ ഉണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പുഷ്‌പോത്സവം ഔദേൃാഗികമായി ഉദ്ഘാടനം ചെയ്യും. അദ്വിതീയവും വസ്തുനിഷ്ഠവുമായതാണ് മക്ക പുഷ്പമേളയെന്ന് മുനിസിപ്പാലിറ്റി മീഡിയ പബ്‌ളിക്കേഷന്‍; വിഭാഗം ഡയറക്ടര്‍ റഈദ് സമര്‍ഖന്ധി പറഞ്ഞു. പൊതുജനങ്ങളില്‍ പാരിസ്ഥിതി സംരക്ഷണ ബോധം ഉയര്‍ത്തുകയും മലിനീകരണത്തിനെതിരെ പൊരുതാനുള്ള പ്രേരണയുണ്ടാക്കുകയും പുണൃ നഗരങ്ങളുടെ മനോഹാരിത സംരക്ഷിക്കുകയും ഭംഗി വെളിവാക്കുകയും ചെയ്യുക എന്നതും മക്ക പുഷ്പമേള ലക്ഷൃമിടുന്നതായും റഈദ് ... Read more

ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി ഐ ആര്‍ സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യാം

ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല. അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ യാത്രയും എളുപ്പമാവുകയാണ് എന്നും ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു. സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാം.ഈ ഫീച്ചര്‍ ലഭിക്കുവാന്‍ ഗൂഗിള്‍ പേ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ വാങ്ങുന്നത്.

ഓട്ടോറിക്ഷയ്ക്ക് പകരമാവാന്‍ ക്യൂട്ട്; വില പ്രഖ്യാപിച്ച് ബജാജ്

വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണു ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം നോണ്‍ ട്രാന്‍സ്‌പോര്‍ട് വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുവരെ ക്വാഡ്രി സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ വാണിജ്യ ഉപയോഗത്തിനായി ‘ക്യൂട്ട്’ റജിസ്റ്റര്‍ ചെയ്യാം; 15 സംസ്ഥാനങ്ങളില്‍ സ്വകാര്യ ആവശ്യത്തിനും ‘ക്യൂട്ടി’ന് റജിസ്‌ട്രേഷന്‍ അനുവദിക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു ‘ക്യൂട്ട്’ റജിസ്‌ട്രേഷന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ബജാജ് ഓട്ടോ അറിയിച്ചു. കാഴ്ചയില്‍ കാറിനോടു സാമ്യം തോന്നാമെങ്കിലും ‘ക്യൂട്ട്’ കാര്‍ അല്ലെന്നതാണു വസ്തുത. 216 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡി ടി എസ് ഐ എന്‍ജിന്‍ ... Read more

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more

സിനിമയ്‌ക്കൊപ്പം രാജ്യവും ചുറ്റാം; അറിയാം ലോക പ്രശസ്ത സിനിമാ തീയറ്ററുകള്‍

ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്‌നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്‌സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം.. Majestic theatre, Tunisia പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ പ്രേമിയുമായ സ്റ്റീഫന്‍ സൊബിറ്റ്‌സര്‍ തന്റെ സിനിമാ ആരാധന അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സിനിമാതിയറ്ററുകളുടെ രൂപഭംഗിയാണ് അദ്ദേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഏകദേശം പതിനാറുവര്‍ഷങ്ങളാണ് ഇതിനായി അദ്ദേഹം നീക്കിവെച്ചത്. ലോസാഞ്ചലല്‍സ് മുതല്‍ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്.   മുംബൈയിലെ സാധാരണക്കാരുടെ കേന്ദ്രമായ നിഷാന്ത് സിനിമാസ്, സൗത്ത് ലണ്ടനിലെ 1,711 സീറ്റുകളുള്ള ആഡംബര തിയറ്റര്‍, ... Read more

ആകാശം നിറയെ വര്‍ണ്ണപട്ടങ്ങള്‍ പറത്തി കൊല്ലം ബീച്ച്

ആവേശത്തിന്റെ നൂലില്‍ ചെറുപ്പം ആഘോഷത്തിന്റെ നിറങ്ങള്‍ പറത്തി. കടപ്പുറത്തെ ആകാശത്തില്‍ പലനിറത്തിലുള്ള പട്ടങ്ങള്‍ നിറഞ്ഞു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ദേശീയ പട്ടംപറത്തല്‍ ഉത്സവം സംഘടിപ്പിച്ചത്. പട്ടംപറത്തലില്‍ ഏഷ്യന്‍ റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പരിപാടി നിരീക്ഷിക്കുന്നതിന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം അധികൃതരും എത്തിയിരുന്നു. പടുകൂറ്റന്‍ പട്ടംമുതല്‍ വര്‍ണക്കടലാസില്‍ തീര്‍ത്ത കുഞ്ഞന്‍ പട്ടങ്ങള്‍വരെ ആകാശത്ത് നിറഞ്ഞു. കോളേജിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച പട്ടങ്ങള്‍ വൈകീട്ട് അഞ്ചുമണിയോടെ ഒന്നിച്ച് പറത്തുകയായിരുന്നു. ചിലത് മാനംമുട്ടെ പാറി. മറ്റു ചിലത് കെട്ടുപിണഞ്ഞു മൂക്കുകുത്തി. പട്ടംപറത്തി, കടലിലേക്കിറങ്ങിയ വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡ് നിയന്ത്രിച്ചു. 28, 29, 30, 31 തീയതികളില്‍ കോളേജില്‍ നടക്കുന്ന ടെക് ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ബീച്ചില്‍ എത്തിയവരും പങ്കാളികളായി. പ്രളയം തകര്‍ത്തെറിഞ്ഞ മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിന്റെ അറുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ... Read more

ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി നൂറ് കിലോമീറ്റര്‍

ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്‌കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും. നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. ഈ ഭാഗത്തെ വേഗത നിരീക്ഷിക്കുന്ന റഡാര്‍ ക്യാമറകള്‍ 120 കിലോമീറ്ററാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബൈ പോലീസിന്റെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ( ഓപ്പറേഷന്‍സ്) മേജര്‍ ജനറല്‍ മൊഹമ്മദ് സൈഫ് അല്‍ സഫീനും വിശദീകരിച്ചു.

കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക. മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്. ദോഹയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറെടുക്കുന്നുണ്ട്.

വൈക്കം കായലില്‍ യാത്രക്കാരുടെ മനം കവര്‍ന്ന് ലക്ഷ്യ

ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ലക്ഷ്യ വൈക്കം തവണക്കടവ് ഫെറിയില്‍ യാത്രക്കാരുടെ മനംകവര്‍ന്നു. വൈക്കം തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളിലൊന്നു തകരാറിലായതിനെത്തുടര്‍ന്നാണ് സര്‍വീസിനായി ലക്ഷ്യ ബോട്ട് പകരമെത്തിച്ചത്. രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ സ്റ്റീല്‍ ബോട്ടായ ലക്ഷ്യയ്ക്ക് ഒരു കോടി രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ ബോട്ട് ആദിത്യയ്ക്കു പുറമേ നാലു തടിബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ രണ്ടു ബോട്ടുകള്‍ അറ്റക്കുറ്റപ്പണിക്കായി ആലപ്പുഴയിലെ ഡോക്കിലേക്കു മാറ്റി. ഇതിനെ തുടര്‍ന്ന് വൈക്കം-തവണക്കടവ് ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. തുടര്‍ന്ന് നെടുമുടിയില്‍ സര്‍വീസ് നടത്തിയിരുന്ന ലക്ഷ്യയെ വൈക്കത്തെത്തിച്ച് കഴിഞ്ഞ ദിവസം രാവിലെമുതല്‍ സര്‍വീസ് ആരംഭിക്കുകയായിരുന്നു. 75 സീറ്റിങ് കപ്പാസിറ്റിയുള്ള ലക്ഷ്യയുടെ രൂപകല്പനയും ഏറെ ശ്രദ്ധേയമാണ്. ഡോക്കിലെത്തിച്ച തടിബോട്ട് നന്നാക്കി വൈക്കം ഫെറിയിലെത്താന്‍ കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും.

ഇനി ബൈക്കില്‍ പറക്കാം; സ്പീഡറിന്റെ പ്രീ ബുക്കിങ് തുടങ്ങി

ഫാന്റസി ലോകത്ത് കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ ഇതാ യാഥാര്‍ഥ്യമാക്കുകയാണ്. കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി. അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായ ഡീസല്‍ കെറോസീനില്‍ 20 മിനിറ്റ് വരെ യാത്ര ചെയ്യാനും സ്പീഡറിന് സാധിക്കും. 15000 ഫീറ്റ് വരെ ഉയര്‍ന്ന് പറക്കാന്‍ കഴിയുന്ന സ്പീഡര്‍ അടുത്ത വര്‍ഷം അവതരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. വായുവില്‍ പരമാവധി ഉയരത്തില്‍ പറന്നുയരുമ്പോള്‍ റൈഡറുടെ ശ്വസനത്തിനായി ... Read more

മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി ഒമാന്‍

അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ് സ്വന്തമാക്കി ഒമാന്‍ .ട്രാവല്‍, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സര്‍വേയിലൂടെയാണ് ഒമാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുത്തത്. മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരമാണ് ഒമാന്‍ നേടിയത്. ബെര്‍ലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മഹ്റസി അവാര്‍ഡ് ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്‌കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ആദ്യ തവണ മൂന്നാമത്തെ മികച്ച അറബ് ലക്ഷ്യ സ്ഥാനമെന്ന പുരസ്‌കാരമാണ് ലഭിച്ചത്. ഈ അവാര്‍ഡ് ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും കുടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും സാലിം ബിന്‍ അദായ് അല്‍ മഅ്മരി പറഞ്ഞു. ജര്‍മനിയിലെ ട്രാവല്‍ – ടൂറിസം ഏജന്‍സികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന രാജ്യമാണ് ഒമാന്‍.

വാഴച്ചാല്‍-മലക്കപ്പാറ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡിന്റെ പലഭാഗങ്ങളും ഒലിച്ചുപോയതും മണ്ണിടിച്ചില്‍മൂലവും ആനമലറോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായിരുന്ന ഗതാഗതനിരോധനം നീക്കി. ഇരുചക്രവാഹനയാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട കാനനസഞ്ചാരപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അപകടസാധ്യതയുള്ളതിനാലാണ് ഗതാഗതം വിലക്കിയിരുന്നത്. യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാലേ ഇരുചക്രവാഹനങ്ങള്‍ കടത്തിവിടൂ. റോഡിലെ തകരാറുകള്‍ അത്യാവശ്യം പരിഹരിച്ചശേഷം ഒക്ടോബര്‍മുതല്‍ വിനോദസഞ്ചാരികളുടെ കാര്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടും കടത്തിവിടാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വനംവകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ ബൈക്കുയാത്രക്കാരും വനപാലകരും തമ്മില്‍ മിക്ക ദിവസങ്ങളിലും സംഘര്‍ഷവും പതിവായിരുന്നു. വേനല്‍ കടുത്തതോടെ ആനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ പുഴയിലേക്കു പോകാന്‍ റോഡു മുറിച്ചുകടക്കാനിടയുണ്ട്. അമിതവേഗമില്ലാതെ സൂക്ഷിച്ചുപോയില്ലെങ്കില്‍ ഈ റൂട്ടില്‍ അപകടസാധ്യത ഏറെയാണ്. സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിതശബ്ദമുള്ള ബൈക്കുകളും അമിതശബ്ദമുണ്ടാക്കുന്ന ന്യൂജെന്‍ ബൈക്കുകള്‍ക്കുമുള്ള നിരോധനം തുടരും. രാവിലെ ആറുമണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ഇരുചക്രവാഹനങ്ങള്‍ കടത്തിവിടുന്നത്.

ചൊവ്വയിലെ ആദ്യ സഞ്ചാരി സ്ത്രീ; സൂചന നല്‍കി നാസ

ആദ്യ ചൊവ്വാസഞ്ചാരി സ്ത്രീയായിരിക്കുമെന്ന സൂചന നല്‍കി യു.എസ്. ബഹിരാകാശ ഏജന്‍സി നാസ. അടുത്ത ചാന്ദ്രദൗത്യം ഒരു സ്ത്രീയുടെ നേതൃത്വത്തിലായിരിക്കാനാണ് സാധ്യത. ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരിയും ഒരു സ്ത്രീയായിരിക്കും സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ പറഞ്ഞു. പ്രത്യേകമായി ഒരാളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നാസയുടെ സമീപഭാവിയിലെ പദ്ധതികളെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാവസാനത്തോടെ വനിതാ ബഹിരാകാശ സഞ്ചാരികളെമാത്രം പങ്കെടുപ്പിച്ച് ആദ്യ ബഹിരാകാശനടത്തം സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വനിതാ ബഹിരാകാശ ശാസ്ത്രജ്ഞരായ ആനി മക്ക്‌ലെയിനും ക്രിസ്റ്റീന കോച്ചും ഇതില്‍ പങ്കാളികളാകും. ഏഴുമണിക്കൂര്‍ നീളുന്ന ബഹിരാകാശനടത്തമാണ് സംഘടിപ്പിക്കുന്നത്. 2013-ലെ ബഹിരാകാശ ക്ലാസില്‍ പങ്കാളികളായിരുന്നു മക്ക്‌ലെയിനും കോച്ചും. ഈ ക്ലാസില്‍ പങ്കെടുത്തവരില്‍ പകുതിപ്പേരും സ്ത്രീകളായിരുന്നു. അടുത്തിടെ നടന്ന ബഹിരാകാശ സഞ്ചാരികളുടെ ക്ലാസിലും 50 ശതമാനത്തിലധികം സ്ത്രീകളായിരുന്നു -നാസ പറഞ്ഞു.

പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി

പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്‌ട്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്‍കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്‌നസിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകള്‍ സവാരി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പരപ്പാര്‍ തടാകത്തില്‍ സവാരി നടത്തുന്ന 3 ബോട്ടുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഓടുന്നുളളൂ. വര്‍ഷാവര്‍ഷം ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് പരിശോധന നടത്തുമെങ്കിലും 3 വര്‍ഷം കൂടുമ്പോള്‍ കരയില്‍ കയറ്റിവച്ചുള്ള പരിശോധന നിര്‍ബന്ധമാണ്. ഡ്രൈഡോക്ക് എന്നാണ് ഈ പരിശോധനയ്ക്ക് പറയാറ്.നിലവില്‍ ഓടുന്ന ഉമയാര്‍ ബോട്ടും പരിശോധന നടത്തിയതോടെ 3 ബോട്ടും ഒരുമിച്ച് ഫിറ്റ്‌നസ് പൂര്‍ത്തിയാക്കി പരപ്പാറില്‍ ... Read more

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇനി ഷാംഗി എയര്‍പോര്‍ട്ടില്‍ കാണാം

സിനിമാഹാളുകള്‍, റൂഫ്‌ടോപ് സ്വിമ്മിങ് പൂള്‍, ശലഭോദ്യാനം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, സ്ലൈഡുകള്‍, പാര്‍ക്ക്. ഇതെല്ലാം പറയുന്നത് ഷോപ്പിങ് മാളിനെ കുറിച്ചല്ല.. മറിച്ച് സിംഗപ്പൂരിലെ ഷാംഗി എയര്‍പോര്‍ട്ടിനെ കുറിച്ചാണ്.ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. സഫ്ദാര്‍ ഓര്‍ഗനൈസേഷന്‍, ആര്‍എസ്പി, ബെനോയ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കണ്‍സള്‍ട്ടന്‍സാണ് കൃത്രിമ വെള്ളച്ചാട്ടം രൂപകല്‍പ്പന ചെയ്തത്. വിമാനത്താവളത്തിലെ പ്രധാന ആകര്‍ഷണം മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 40 മീറ്റര്‍ ഉയരമുള്ള നീര്‍ച്ചുഴിയാണ്. രാത്രികളില്‍ ഇവിടെ നടക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍, ലൈറ്റ് & സൗണ്ട് ഷോ എന്നിവയും ഒരു വലിയ കാഴ്ച തന്നെയാണ്. സൗജന്യമായി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടു തീയറ്ററുകളും റൂഫ് ടോപ്പില്‍ അടിപൊളി സ്വിമ്മിങ്പൂളും ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും ടെര്‍മിനലുകളില്‍ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു എയര്‍പോര്‍ട്ട് ഹോട്ടലും ഷാംഗിയിലുണ്ട്. കുട്ടികള്‍ക്കായി വിശാലമായ ഒരു പാര്‍ക്കും ഇതിനകത്ത് ഒരുക്കിയിരിക്കുന്നു. യാത്രക്കാരെ എത്തിക്കാനായി മെട്രോ സ്റ്റേഷനും അകത്ത് പ്രവര്‍ത്തന സജ്ജം.