Category: News
ഇവിടെ കുതിരക്കച്ചവടമൊന്നും നടക്കില്ല: കര്‍ണാടക എം എല്‍ എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാര്‍ക്ക് ധൈര്യമായിട്ട് കേരളത്തിലേക്കെത്താമെന്നും കുതിരക്കച്ചവടം പോലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന നിലയില്‍ കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍മാരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് വേണ്ട സഹായം നല്‍കാനും ഒരുക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അഭിമാന നേട്ടവുമായി വീണ്ടും കേരളം
ഇന്ത്യയില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ യോജിച്ച ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് ബുക്ക് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന് അഭിമാനമായ പുതിയ നേട്ടം ലഭിച്ചത്. മുംബൈയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുമ്പും ഇതേ അവാര്‍ഡ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചാരമൊരുക്കുന്ന സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സ്
ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചാരമൊരുക്കുന്ന രാജ്യത്തെ ആദ്യസ്ഥാപനമായ സ്‌പെഷ്യല്‍കെയര്‍ ഹോളിഡേയ്‌സ് ഈയാഴ്ച പ്രവര്‍ത്തനം തുടങ്ങും. 150ലേറെ വരുന്ന ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളുടെ സംഘത്തിന് ഈ ശനിയാഴ്ച ആലപ്പുഴയില്‍ ഒരുക്കുന്ന ഹൗസ് ബോട്ട് സഞ്ചാരത്തോടെയാണ് ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ത്തന്നെ ഇത്തരമൊരു ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനത്തിന് തുടക്കമാകുന്നത്. ‘ഇത് എന്റെ സ്വപ്നസാഫല്യമാണ്. 2004 മുതല്‍ ഞാന്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ടൂറിസം എന്ന സ്വപ്നത്തിനു പിന്നിലായിരുന്നു,’ മുപ്പതു വര്‍ഷമായി വീല്‍ചെയറില്‍ ജീവിക്കുന്ന സ്‌പെഷ്യല്‍കെയര്‍ ഹോളിഡേയ്‌സ് സ്ഥാപകന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക അനുയോജ്യമായ വാഹനം, പ്രത്യേക പരിശീലനം ലഭിച്ച കോ ഓര്‍ഡിനേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, വീല്‍ചെയര്‍ ഉരുട്ടിക്കേറ്റാനുള്ള റാംപുകള്‍, മോട്ടോറെസ്ഡ് വീല്‍ചെയറുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷിക്കാര്‍ക്കുപയോഗിക്കാവുന്ന ഹോട്ടല്‍റൂമുകള്‍, ടോയ്‌ലറ്റുകള്‍, ബ്രെയിലി, സൈന്‍ ലാംഗ്വേംജ് മെറ്റീരിലിയലുകള്‍, സൈനുകള്‍ തുടങ്ങിയ ഒട്ടേറെ സന്നാഹങ്ങളും, സൗകര്യങ്ങളുമുള്ള വാഹനങ്ങള്‍ സ്‌പെഷ്യല്‍ കെയര്‍ ഹോളിഡേയ്‌സില്‍ സജ്ജമാക്കി കഴിഞ്ഞു. ലോകമെമ്പാടുമായി വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ആളുകളില്‍ 50 ലക്ഷത്തിലേറെപ്പേര്‍ വിനോദസഞ്ചാര തല്‍പ്പരരും അങ്ങനെ യാത്ര ചെയ്യുന്നവരുമാണ്. അരയ്ക്കു താഴെ തളര്‍ന്നതിനാല്‍ ... Read more
പത്തുരൂപയ്ക്ക് കുമരകം- പാതിരാമണല്‍ യാത്ര
പത്തു രൂപയ്ക്കൊരു കായല്‍യാത്ര. അതും വേമ്പനാട്ടുകായലിലെ കാഴ്ചകള്‍ ആസ്വദിച്ച്. കുമരകത്തു നിന്നും പാതിരാമണൽ ദ്വീപിലേക്കാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത്. രണ്ടു തരത്തിലാണ് ഈ ബോട്ട് യാത്രയുള്ളത്. കുമരകത്തു നിന്നും പാതിരാമണലിൽ പോയി തിരികെ വരുന്ന വിധത്തിലുള്ള യാത്രയാണ് ഒന്ന്. രണ്ടു വശങ്ങളിലേക്കുമുള്ള യാത്രയ്ക്കായി 20 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഈ യാത്രയിൽ കുമരകത്തു നിന്നും ബോട്ട് കയറുന്നവരെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് നേരേ മുഹമ്മയ്ക്കാണ് പോകുന്നത്. മുഹമ്മയിൽ നിന്നും പത്തു രൂപ നല്കിയാൽ പാതിരാമണലിലെത്താം. അരമണിക്കർ സമയമാണ് ഈ യാത്രയ്ക്കെടുക്കുന്നത്. മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് പോകുന്ന ബോട്ടിൽ കയറി എപ്പോൾ വേണമെങ്കിലും പാതിരാമണലിൽ നിന്നും കുമരകത്തേയ്ക്കു തിരികെ പോകുവാനും സാധിക്കും. വേമ്പനാട് കായലിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പച്ചത്തുരുത്താണ് പാതിരാമണൽ. ആളും ബഹളങ്ങളുമില്ലാതെ സമയം ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരിടത്താവളം എന്നു വേണമെങ്കിലും പാതിരാമണലിനെ വിശേഷിപ്പിക്കാം. ദേശാടന പക്ഷികളുടെ വാസസ്ഥലമെന്ന നിലയിൽ പ്രശസ്തമായിരിക്കുന്ന ഇവിടെ ... Read more
മൂലഗംഗലിലെ ആദ്യ ആനവണ്ടിക്ക് ഊഷ്മള വരവേല്‍പ്
ഇനി ഈ വനപാത ആനകള്‍ക്ക് മാത്രമുള്ളതല്ല. രാവും പകലും കാട്ടാനകള്‍ മാത്രമിറങ്ങുന്ന വനപാതയില്‍ ആദ്യ ആനവണ്ടി വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ എത്തി. ഊരിലെത്തിയ ആദ്യ കെ എസ് ആര്‍ ടി സി ബസിന് വഴി നീളെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഷോളയൂരില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട് മൂലഗംഗലിലേക്ക്. റോഡ് ടാറിട്ടു വര്‍ഷങ്ങളായെങ്കിലും വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസും ടാക്‌സി ജീപ്പുകളുമായിരുന്നു യാത്രയ്ക്ക് ആശ്രയം. ഒരു കെഎസ്ആര്‍ടിസി ബസ് ഇവരുടെ സ്വപ്നമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങിനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം ഊരിലെത്തിയ ജില്ലാ ജഡ്ജി കെ.പി.ഇന്ദിരയുടെ മുന്നിലും ആദിവാസികള്‍ സ്വപ്നം പങ്കുവച്ചു. ഇവരുടെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ജഡ്ജി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ സഹായം തേടി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് അനുവദിച്ചു. ഇന്നലെ മൂലഗംഗല്‍ ഊരില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബസിന്റെ ആദ്യ യാത്ര ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അധ്യക്ഷയും ജില്ലാ ജഡ്ജുമായ ... Read more
കൊളുക്കുമല ട്രെക്കിംഗ് ജീപ്പ് സഫാരി പുനരാരംഭിച്ചു
കുരങ്ങിണി ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കൊളുക്കുമല ട്രെക്കിംഗ് ജീപ്പ് സഫാരി പുനരാരംഭിച്ചു. ട്രെക്കിംഗ് ഉടുമ്പന്‍ചോല ജോയിന്‍റ് ആര്‍ടിഒ കെ ജയേഷ്കുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ 60 പേരാണ് 10 ജീപ്പുകളിലായി ട്രെക്കിംഗ് നടത്തിയത്. രാവിലെ നാലുമണിയോടെയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കൊളുക്കുമലയിലെ സൂര്യോദയമാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. രാത്രികാലങ്ങളില്‍ ട്രാക്കിങ്ങിനു നിരോധനവുമുണ്ട്. കാട്ടുതീയെ തുടര്‍ന്ന് നിരോധിച്ച ജീപ്പ് സഫാരി 62 ദിവസങ്ങള്‍ക്കു ശേഷമാണ് പുനരാരംഭിച്ചത്. സാങ്കേതിക പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ 30 ടാക്സി വാഹനങ്ങള്‍ക്കാണ് കൊളുക്കുമലയിലേയ്ക്ക് സഞ്ചാരികളെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ (ഇലക്ട്രിക്, ഹൈബ്രിഡ്) വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 9400 കോടി രൂപയുടെ പദ്ധതി കൊണ്ടുവരുന്നു. മലിനീകരണം പിടിച്ചുനിര്‍ത്താന്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നിര്‍മാണം മുതല്‍ നിക്ഷേപങ്ങള്‍ക്ക് വരെ വലിയ തോതില്‍ ഇളവുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പഴയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇളവുകള്‍ നല്‍കി ബാറ്ററി വാഹനങ്ങള്‍ വ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വേഗതയുള്ള 1.5 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 30000 രൂപ വരെയും ഒരു ലക്ഷം രൂപ വില വരുന്ന വേഗത കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അഞ്ചു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് 75000 രൂപയും 15 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും 10 ലക്ഷം രൂപ വരെ വില വരുന്ന ചെറു വാണിജ്യ ... Read more
കേരളത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ടൂറിസം ഫേസ്ബുക്ക് പേജിന് 2017ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്
മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കി രാജ്യത്ത് ടൂറിസം മേഖലയില്‍ ഏറ്റവും മികച്ച ഫേസ്ബുക് പേജ് എന്ന തിളക്കമാര്‍ന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോര്‍ഡുകളുടെ പട്ടികയില്‍ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിന് ലഭിച്ച അവാര്‍ഡുമായി നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആഹ്‌ളാദകരമായ ഈ നേട്ടത്തിനു പിന്നില്‍.2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക് റാങ്കിങ് നിശ്ചയിച്ചത്. ഫേസ് ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ വിവരങ്ങളാണ്ഫേസ്ബുക്ക്പുറത്തുവിട്ടത്.രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പും, മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്. ന്യു ഡല്‍ഹിയിലെ ഫേസ്ബുക്ക് ഓഫിസില്‍ ... Read more
ഫ്രീഡം മെലഡിയുമായി വിയ്യുര്‍ ജയില്‍
അന്തേവാസികള്‍ക്കായി നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില്‍ ഒരുക്കിയ ജയില്‍ റേഡിയോ സ്റ്റേഷന്‍ സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റേഡിയോ സംപ്രക്ഷണത്തില്‍ ജയില്‍ അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്‍ത്തിക്കുക. വിയൂര്‍ ജയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂസിക് ബാന്‍ഡ് സംരംഭത്തിന് നേതൃത്വം നല്‍കും. ഇതോടെ ജയിലിലെ 800 അന്തേവാസികള്‍ക്ക് റേഡിയോ ആസ്വാദനത്തിന് അവസരം ലഭിക്കും. ഇതിനായി ജയിലിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക സ്പീക്കറുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഉച്ചക്കു ശേഷമുള്ള ഒരു മണിക്കൂറാണ് പരിപാടികള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശ്രുതിലയം, ജയിലുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, മറ്റ് പ്രധാന വാര്‍ത്തകള്‍, നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, കോടതി വിധികള്‍, സിനിമാ നിരൂപണം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തേവാസികളുടെ കലാപരമായ കഴിവുകള്‍ വര്‍ധിപ്പക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജയില്‍ ... Read more
തീവണ്ടി പ്രേമികള്‍ക്ക് എക്‌സ്‌പോ ഒരുക്കി ചെന്നൈ
റെയില്‍ കോച്ചുകളുടെയും എന്‍ജിനുകളുടെയും പ്രദര്‍ശനമായ രാജ്യാന്തര റെയില്‍ കോച്ച് എക്‌സ്‌പോയ്ക്ക് (ഐആര്‍സിഇ) നാളെ ചെന്നൈ ഐസിഎഫ് ആര്‍പിഫ് പരേഡ് മൈതാനത്ത് തുടക്കമാവും. എക്‌സ്‌പോയുടെ പ്രഥമ പതിപ്പാണ് ചെന്നൈയില്‍ ഒരുക്കിയിരിക്കുന്നത്. ഐസിഎഫ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ), റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (ആര്‍ഐടിഇഎസ്) എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പ്രദര്‍ശനത്തിനു നേതൃത്വം നല്‍കുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം 19ന് അവസാനിക്കും. നാളെയും മറ്റന്നാളും വൈകിട്ട് മൂന്നു മുതല്‍ ആറുവരെയാണു പൊതുജനങ്ങള്‍ക്കു പ്രവേശനം. പത്തു രാജ്യങ്ങളില്‍ നിന്നുള്ള കോച്ചുകളും ട്രെയിനുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഐസിഎഫ് പുറത്തിറക്കുന്ന ഏറ്റവും പുതിയ കോച്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സംവിധാനത്തിലെ നൂതന സാങ്കേതിക വിദ്യകളും കാണികള്‍ക്കു പരിചയപ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റെയില്‍വേ രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ എക്‌സ്‌പോ സഹായിക്കുമെന്നാണ് ഐസിഎഫ് അധികൃതരുടെ പ്രതീക്ഷ. പ്രവേശനം സൗജന്യം.
ജനക്പുരി മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാത വരെ മജന്ത ലൈനിന് അനുമതി
ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിന്റെ ജനക്പുരി വെസ്റ്റ് മുതല്‍ കല്‍കാജി മന്ദിര്‍ വരെയുള്ള ഭാഗത്തിനു യാത്രാനുമതി. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം വൈകാതെ യാത്രയ്ക്കു തുറന്നുനല്‍കും. റെയില്‍വേ ബോര്‍ഡിന്റെ സുരക്ഷാ പരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയാണു യാത്രയ്ക്കു പച്ചക്കൊടി ലഭിച്ചത്. ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മജന്ത പാതയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള 12.64 കിലോമീറ്റര്‍ ഭാഗം കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള 38.23 കിലോമീറ്ററാണു മജന്ത ലൈന്‍. പുതിയ ഭാഗത്തു 16 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഹൗസ് ഖാസ്, ജനക്പുരി വെസ്റ്റ് എന്നിവ ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണ്. ഹൗസ് ഖാസ് മെട്രോ സ്റ്റേഷനില്‍ നിന്നു മഞ്ഞ പാതയിലേക്കും ജനക്പുരി സ്റ്റേഷനില്‍ നിന്നു ബ്ലൂ ലൈനിലേക്കും മാറിക്കയറാം. വെസ്റ്റ് ഡല്‍ഹിയും സൗത്ത് ഡല്‍ഹിയും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ പുതിയ പാത വരുന്നതോടെ സാധിക്കും. നിലവില്‍ ഹൗസ് ഖാസില്‍ നിന്നു ജനക്പുരി വെസ്റ്റ് ... Read more
റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍
മാസപ്പിറവി കാണാത്തതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിയമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി.ഇമ്പിച്ചമ്മദ് ഹാജി, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റംസാന്‍ വ്രതം തുടങ്ങുന്നത്. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ മാസത്തിന് തുടക്കമാകുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. ഖത്തറില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ചയാണെന്ന് ചാന്ദ്രനിരീക്ഷണ കമ്മിറ്റി അറിയിച്ചു. യു.എ.ഇ. ചാന്ദ്രനിരീക്ഷണ സമിതിയും ചൊവ്വാഴ്ച വൈകീട്ട് മഗ്രിബ് പ്രാര്‍ഥനയ്ക്കുശേഷം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. റംസാന്‍ മാസം 17-ന് തുടങ്ങുമെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ചൂടകറ്റാൻ കർണാടക എംഎൽഎമാരെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം വകുപ്പ്
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തൂക്കു സഭയ്ക്കുള്ള സാധ്യത തെളിഞ്ഞ കര്‍ണാടകത്തിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്‍റെ ട്രോള്‍ ട്വീറ്റ്. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എംഎല്‍എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലുണ്ടെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയ്ക്കിടെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി റിസോട്ടില്‍ താമസിപ്പിച്ചിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചാണ് കേരള ടൂറിസത്തിന്‍റെ ട്വീറ്റ്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയും ജെഡിഎസ് പിന്തുണയ്ക്കായി കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഹർത്താലിൽ നിന്ന് ടൂറിസത്തിന് രക്ഷ: വിനോദ സഞ്ചാര മേഖലയിൽ ഇനി ഹർത്താലില്ല; തീരുമാനം സർവകക്ഷി യോഗത്തിൽ
ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്. ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ ആഹ്വാനം നടത്തുന്നവരുടെ തീരുമാനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു കത്തു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഹർത്താലുകൾ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ കേരളത്തിലെ ബിസിനസ് തലവന്മാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഈ ആവശ്യം ഉന്നയിച്ചു. ... Read more