Category: News
താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്ക് കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണനയില്‍
താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്കു കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണിക്കുമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. കൂടാതെ തമിഴ്നാടിന്‍റെ തെക്കൻ മേഖലകളിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. താംബരം–ചെങ്കോട്ട–കൊല്ലം റൂട്ടിൽ ഏപ്രിൽ മുതൽ ആരംഭിച്ച പ്രത്യേക സർവീസുകൾ വിജയമായതോടെ ഈ റൂട്ടിൽ സ്ഥിരം സർവീസുകൾ ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊല്ലത്തുനിന്നു ട്രെയിനുകൾ പ്രഖ്യാപിച്ചാലും അവ എഗ്‌മൂർ വരെ നീട്ടാൻ കഴിയില്ലെന്നാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന. എഗ്‌മൂർ, സെൻട്രൽ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ചാണ് താംബരത്തെ മൂന്നാം ടെർമിനലായി ഉയർത്തിയത്. തെക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാൻ പദ്ധതിയുള്ളതിനാൽ ഇതിനുള്ള സാധ്യതയില്ല. വർക്കല ശിവഗിരി, വേളാങ്കണ്ണി എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി താംബരം–കൊല്ലം പാതയെ തീർഥാടന പാതയായി ഉയർത്തുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണു വിവരം. ശബരിമലയിലേക്കുള്ള പ്രധാന പാതയായും ഇതിനെ മാറ്റിയേക്കും. ചെങ്കോട്ട–കൊല്ലം പാതയെ തെൻമലയിലേക്കുള്ള വിനോദ സഞ്ചാര പാതയായി ഉയർത്തിയാൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. ... Read more
തൃശൂര്‍ മുതല്‍ ട്രെയിനുകൾക്ക് നിയന്ത്രണം
പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നും 26, 27 തിയതികളിലും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റല്‍ നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്‍റര്‍സിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10നാണ് പുറപ്പെട്ടത്. പരശുറാം, ശബരി എക്സ്പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം. തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകീട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക. പുനലൂർ–പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ പത്തിന് ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂരിൽ നിന്നു രാവിലെ 5.55നുള്ള ഇടമൺ പാസഞ്ചർ 6.45നാണ് പുറപ്പെടുക. തിരുവനന്തപുരം– ഷൊർണൂർ വേണാട് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ– ... Read more
എം ജി റോഡ് മെട്രോ സ്റ്റെഷനില്‍ ഡോര്‍മിറ്ററി സൗകര്യം
യാത്രക്കാര്‍ക്കു വേണ്ടി പുതുവഴികള്‍ തേടി കൊച്ചി മെട്രോയും. കൊച്ചി മെട്രോയുടെ എം ജി റോഡ് സ്റ്റെഷനില്‍ യാത്രക്കാര്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയാണ് മെട്രോ താരമാകുന്നത്. ഡോര്‍മിറ്ററി താമസസൗകര്യമാണ് മെട്രോ സജ്ജമാക്കിയിരിക്കുന്നത്. രാത്രി യാത്രക്കാര്‍ക്കും ബാക്ക് പക്കേഴ്സിനും കൂടുതല്‍ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ഒരു ദിവസം താമസിക്കുന്നതിന് 395 രൂപയാണ് ചാര്‍ജ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളില്‍ സൗജന്യ വൈഫൈ സൗകര്യം, ലഗേജ് സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം, 24 മണിക്കൂര്‍ ചെക് ഇന്‍ ചെക് ഔട്ട് സൗകര്യം, സെക്യൂരിറ്റി ക്യാമറ സേവനം എന്നിവ ഡോര്‍മിറ്ററിയില്‍ ലഭ്യമാണ്. ശീമാട്ടി ടെക്സ്റ്റയില്‍സിനാടുത്താണ് എംജി റോഡ് സ്റ്റേഷന്‍. താമസ സൗകര്യത്തെ കുറിച്ചുള്ള അന്വേഷണത്തിനും ബുക്കിങ്ങിനുമായി മെട്രോ റിസര്‍വേഷന്‍ മാനേജറെ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍: 8113924516, 8086065053
വിദേശ ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് ലഭിക്കും
വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ വനിതകള്‍ക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലൈസന്‍സ് അനുവദിക്കും. സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുളള വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ sdtp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പൊയിന്‍റ് മെന്‍റ് നേടണം. ഈ മാസം 21 മുതല്‍ രജിസ്‌ട്രേഷനും അപ്പൊയിന്‍റ് മെന്റും ആരംഭിക്കും. വിദേശ രാഷ്ട്രങ്ങളിലെ ലൈസന്‍സ് മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാജരാക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ആധികാരികമാണെന്ന് ഉറപ്പു വരുത്തും. ഇതിന് പുറമെ വാഹനം ഓടിച്ച് പരിചയമുണ്ടെന്ന് പ്രായോഗിക പരിശോധനയും നടത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വനിതാ ഡ്രൈവിങ് പ്രാബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ... Read more
സേഫ് കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
2020 ആകുമ്പോഴേക്കും റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി സേഫ് കേരള പ്രോജക്ട് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണവും രക്ഷാ പ്രവർത്തനവും നടപ്പാക്കാനായി മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, റവന്യു, ആരോഗ്യ, വനം, എക്സൈസ്, ജലഗതാഗത വകുപ്പുകൾ, ദേശീയ പാത അതോറിറ്റി, ഫയർ ആൻഡ് റസ്ക്യു, ബിഎസ്എൻഎൽ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, റെയിൽവേ, വിമാനത്താവളം തുടങ്ങിയവയുമായുള്ള ഏകോപനം സാധ്യമാക്കും. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും ജിപിഎസ് വെഹിക്കിൾ ട്രാക്കിങ് സംവിധാനം, ക്യാമറ സംവിധാനം തുടങ്ങിയവ സജ്ജമാക്കും. ഇവയ്ക്ക് ജില്ലാതലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. സ്ക്വാഡുകൾക്കു പരസ്പരം വിവരം കൈമാറാനുള്ള സംവിധാനങ്ങളും ഒരുക്കും. എല്ലാ താലൂക്കുകളിലും ആധുനിക ഡ്രൈവിങ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
റോഡപകടങ്ങൾ കുറയ്ക്കാൻ 85 പ്രത്യേക സ്ക്വാഡുകൾ
റോഡപകടങ്ങൾ കുറയ്ക്കാനായി മോട്ടോർവാഹന വകുപ്പിന്‍റെ 85 പ്രത്യേക സ്ക്വാഡുകൾ നിരത്തിലിറങ്ങുന്നു. വാഹനത്തിരക്കും അപകടസാധ്യതയുമേറിയ മുഴുവൻ സ്ഥലങ്ങളിലും രാത്രിയും പകലും സ്ക്വാഡിന്‍റെ സാന്നിധ്യമുണ്ടാകും. നിയമലംഘനങ്ങൾ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയുമാണ് സ്ക്വാഡിന്‍റെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി.ശബരിമല പാതയിൽ അപകടം കുറയ്ക്കാൻ നടപ്പാക്കിയ പദ്ധതി ഫലപ്രദമായതിനെത്തുടർന്നാണ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്നത്. രണ്ടുവർഷത്തിനകം അപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. നിലവിലുള്ള 34 സ്‌ക്വാഡുകൾക്കു പുറമെ 51 പുതിയ സ്‌ക്വാഡുകളാണു വരുന്നത്. കാസർകോട്, വയനാട് ജില്ലകളിൽ രണ്ടു വീതവും മലപ്പുറത്ത് മൂന്നും മറ്റു ജില്ലകളിൽ നാലു വീതവും സ്‌ക്വാഡുകൾ രൂപീകരിക്കും. 10 ആർടിഒമാരുടെയും 65 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും 187 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകളാണു സൃഷ്ടിക്കുന്നത്. സ്ക്വാഡുകൾക്കുള്ള വാഹനം വാടകയ്ക്കെടുക്കും. സംസ്ഥാനതലത്തിൽ സ്ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും ഒരുക്കും.
വിദേശ വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ഒമാനില്‍ വിസയില്ല
ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി വിദേശി വനിത ജീവനക്കാർക്ക് നൽകിവന്ന ഫാമിലി സ്റ്റാറ്റസിൽ ഒമാൻ ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശ വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ആരോഗ്യമന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല. നിലവിൽ കുട്ടികളുടെ വിസയുള്ളവർ അത് ഭർത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്ന് മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച സർക്കുലർ പറയുന്നു. സർക്കുലർ ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ കുട്ടികളുടെ വിസ സർക്കാർ-സ്വകാര്യ മേഖലകളിലുളള ഭർത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്നാണ് നിർദേശം. ഇനിമുതൽ മന്ത്രാലയത്തിന്റെ വിസയിലുള്ള കുട്ടികൾക്ക് ടിക്കറ്റുകൾ, ടിക്കറ്റിനുള്ള നഷ്ടപരിഹാരം, സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികൾ അടക്കമുള്ളവരെ ബാധിക്കും. ആരോഗ്യ മന്ത്രാലയത്തിൽ ഫാമിലി സ്റ്റാറ്റസിൽ ജോലി ചെയ്തിരുന്ന ദമ്പതിമാരിൽ ഭർത്താക്കന്മാർക്ക് അടുത്തിടെ നടന്ന ടെർമിനേഷനുകളിൽ ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി നഷ്ടപ്പെട്ടവർ തിരിച്ചെത്തി സ്വകാര്യ മേഖലയിലും ഫ്രീ വിസയിലും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം കുട്ടികൾ നിലവിൽ സ്ത്രീകളുടെ ... Read more
പാലക്കാട് ഡിവിഷനിൽ 13 എടിവിഎം മെഷീനുകൾ കൂടി: ടെണ്ടർ നടപടികൾ പൂർത്തിയായി
റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ് 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ ആദ്യമായാണ് എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്. പയ്യന്നൂർ, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ എന്നീ സ്റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക് പുറമെയാണ് ഒരുമെഷീൻ കൂടി സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും. എടിവിഎം സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന് വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എടിവിഎം ... Read more
കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു
കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസവും വില വർധനവുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണ് സൂചനകൾ. കർണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല.
നൂറു രൂപയ്ക്ക് ആലപ്പുഴ-കുട്ടനാട് ബോട്ട് യാത്ര
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി കുറഞ്ഞ നിരക്കിൽ ജലഗതാഗത വകുപ്പിന്‍റെ സീ കുട്ടനാട് ബോട്ട് സർവീസ് ഒരുങ്ങുന്നു. കേരളത്തിന്‍റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിന്‍റെ പ്രകൃതിഭംഗിയും വേമ്പനാട് കായലും വെറും നൂറ് രൂപയ്ക്ക് കണ്ടാസ്വദിച്ചു മടങ്ങാം. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ദിവസേന മൂന്ന് സര്‍വീസുകളാണ് സീ കുട്ടനാടിനുള്ളത്. മൂന്നു മണിക്കൂർ നീളുന്ന ആലപ്പുഴ – കുട്ടനാട് ബോട്ട് സർവീസ് പുലർച്ചെ 5:45, 8:20,10:45, 1:35, 4:45 എന്നീ സമയങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. അഴീക്കൽ തോട് വഴി ആരംഭിച്ച് പുന്നമട, വേമ്പനാട്ടു എന്നിവിടങ്ങളിലൂടെ കൈനഗിരി റോഡ് മുക്കിലെത്തി മടങ്ങുന്ന വിധമാണ് യാത്ര. യാത്രക്കാർക്ക് സുരക്ഷയൊരുക്കി ലൈഫ് ജാക്കറ്റും ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്‍റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്ക്കാരം
ലോൺലി പ്ലാനറ്റ് മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് പുരസ്കാരം കേരളം സ്വന്തമാക്കിയത്. മുംബൈ സെന്‍റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ പുരസ്ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ലോൺലി പ്ലാനറ്റിന്‍റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ റൊമാൻസ് അവാർഡ് നേടിയത് മൂന്നാർ ആയിരുന്നു. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന രാജ്യാന്തര പ്രശസ്തിയും കേരളം കൈവരിച്ചിരിച്ചിട്ടുണ്ട്. മൺസൂൺ കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന നീലക്കുറിഞ്ഞി സീസണും ജടായു എർത്ത് സെന്‍ററും കേരളം ലോകത്തിനു സമ്മാനിക്കുന്ന മൺസൂൺ സമ്മാനങ്ങളാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസത്തിന്‍റെ ആത്മാർത്ഥമായ പരിശ്രമങ്ങളെ വ്യവസായ ലോകം അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഉന്നതമായ പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ഈ നിമിഷം കേരള ടൂറിസത്തെ സംബന്ധിച്ച് അങ്ങേയറ്റം അഭിമാനാർഹമാണ്. വർഷം മുഴുവനും ഹൃദ്യവും ... Read more
ശംഖുമുഖം തെക്കേ കൊട്ടാരം നവീകരിച്ച് ആര്‍ട്ട് മ്യൂസിയമാക്കുന്നു
ആധുനിക കലയുടെ കേന്ദ്രമാകാനൊരുങ്ങി ശംഖുമുഖം. ബീച്ചിനു സമീപം നഗരസഭയുടെ കീഴിലുള്ള തെക്കേ കൊട്ടാരമാണു നവീകരിച്ചു ശംഖമുഖം ആര്‍ട്ട് മ്യൂസിയമായി മാറ്റുന്നത്. കലാകാരന്മാരുടെ സ്ഥിരം വേദിയായി ആരംഭിച്ച മ്യൂസിയത്തിലൂടെ ശംഖുമുഖത്തിന്റെ മുഖഛായ തന്നെ മാറും. നാളുകളായി അടഞ്ഞുകിടന്ന കൊട്ടാരമാണ് 25 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചത്. പഴമ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു നവീകരണം. അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം പൂര്‍ണായും ശീതികരിച്ച മ്യൂസിയത്തിലുണ്ടാകും. ജൂണ്‍ മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം നാടിനു കൈമാറും. പ്രമുഖ ചിത്രകാരന്‍ സുധീര്‍ പട്വര്‍ധന്‍ മുഖ്യാതിഥിയാകും. സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങും വരെ നഗരസഭ ധനസഹായം നല്‍കാനാണു ധാരണ. ചിത്രകാരന്മാര്‍ സ്വന്തമായി നടത്തുന്ന പതിവ് പ്രദര്‍ശനങ്ങള്‍ക്കു പകരം ക്യൂറേറ്റഡ് പ്രദര്‍ശനങ്ങളായിരിക്കും ഇവിടെയുണ്ടാവുക. പ്രതിഭാധരന്മാരായ ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങളായിരിക്കും ഒരു ഷോ ആയി പ്രദര്‍ശിപ്പിക്കുക. പ്രത്യേക പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വര്‍ഷം മുഴുവന്‍ ഇടമുറിയാതെ പ്രദര്‍ശനങ്ങള്‍ നിശ്ചയിക്കും. ഓരോ തവണയും എത്തുന്നവര്‍ക്കു പുത്തന്‍ കാഴ്ചകള്‍ ഉറപ്പാക്കാന്‍ കഴിയും. ... Read more
അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തുടക്കം
അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തിരിതെളിഞ്ഞു. 27 വരെ നടക്കുന്ന സൗന്ദര്യോത്സവത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ യാത്ര, ബോട്ട് സവാരി, വനയാത്ര, ട്രെക്കിങ്, കുതിരസവാരി, കളരിപ്പയറ്റ്, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസി കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, നാടന്‍പാട്ട്, കഥാപ്രസംഗം, കാര്‍ഷിക സെമിനാര്‍, ടൂറിസം സെമിനാര്‍, വികസന സെമിനാര്‍, നൃത്തപരിപാടികള്‍, പ്രതിഭാ സംഗമം, ഫൊട്ടോഗ്രഫി മത്സരവും പ്രദര്‍ശനവും, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. ഹൈഡല്‍ ടൂറിസത്തിന്റെ രണ്ടു ബോട്ടുകളാണ് അഞ്ചുരുളി തടാകത്തില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഒരുബോട്ടുകൂടി ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. അഞ്ചുപേരടങ്ങുന്ന സംഘത്തിനു 900 രൂപ നിരക്കില്‍ 15 മിനിറ്റ് നേരമാണ് ബോട്ട്യാത്ര. സ്വദേശികള്‍ ഒഴികെയുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കു സൗന്ദര്യോത്സവ സ്ഥലത്തേക്കു പ്രവേശിക്കാന്‍ 10 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 20 വരെ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹെലികോപ്റ്റര്‍ ജെപിഎം കോളജ് ഗ്രൗണ്ടില്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥലം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ... Read more
അവധിക്കാലം വണ്ടലൂരില്‍ മൃഗങ്ങളോടൊപ്പം ആഘോഷിക്കാം
ഒഴിവുകാലം കുടുംബ സമേതം മൃഗങ്ങളോടേ ചിലവിഴക്കുവാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേക്ഷിക്കുക. അങ്ങനെ ഒരു അവസരം വണ്ടലൂര്‍ മൃഗശാല സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. വണ്ടലൂര്‍ മൃഗശാല ഇതിനോടകം തന്നെ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമെന്ന റെക്കോര്‍ഡ് നേടി കഴിഞ്ഞു. വേനലവധിക്കാലം തുടങ്ങി ഒരു മാസത്തിനകം സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40% വര്‍ധനയുണ്ടെന്നാണു കണക്ക്. സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്ത് ഈ മാസം എല്ലാ ദിവസങ്ങളിലും മൃഗശാല തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. വാരാന്ത്യങ്ങളിലാണു മൃഗശാലയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പന വഴിയുള്ള വരുമാനം ഒന്‍പതു മുതല്‍ 12 ലക്ഷം രൂപ വരെയാണെന്നു മൃഗശാല അധികൃതര്‍ പറയുന്നു. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ ടിക്കറ്റുകളാണു വിറ്റു പോകുന്നത്. കഴിഞ്ഞ ഞായറാഴ്ച 23500 സന്ദര്‍ശകരാണു മൃഗശാലയിലെത്തിയത്. ടിക്കറ്റ് വരുമാനം 12 ലക്ഷം രൂപ. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. അവധിക്കാലത്തെ സന്ദര്‍ശകരില്‍ ... Read more
തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവിലയില്‍ വർധനവ്
സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില എൺപതിലേക്ക് അടുക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂടാൻ കാരണം. നാലു വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡോയിൽ വില. കൊച്ചിയിൽ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില.