Category: News
കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്
കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ... Read more
സൗജന്യ ടിക്കറ്റ് വാര്‍ത്ത വ്യാജമെന്ന് ജെറ്റ് എയര്‍വേയ്‌സ്
കമ്പനിയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സ് എല്ലാവര്‍ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ജെറ്റ് എയര്‍വേയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇത്തരത്തില്‍ കമ്പനി പ്രഖ്യാപിക്കുന്നവ ജെറ്റ് എയര്‍വേയ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാത്രമായിരിക്കും അറിയിക്കുക എന്ന്് ട്വീറ്റില്‍ പറയുന്നു. വെബ്‌സൈറ്റിലേക്കുള്ള ലിങ്കടക്കമാണ് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചുനല്‍കിയിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം പൂരിപ്പിക്കാനും 20 പേര്‍ക്ക്് ഈ മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനുമായിരുന്നു മെസേജില്‍ ആവശ്യപ്പെട്ടത്. ജെറ്റഅ എയര്‍വേയ്‌സ് വെബ്‌സൈറ്റ് എന്ന് തെറ്റിധരിപ്പിക്കുന്ന ലിങ്കായിരുന്നു മെസേജിനൊപ്പം അയച്ചുനല്‍കിയിരുന്നത്. സൂക്ഷ്മമായി നോക്കിയാല്‍ പോലും ലിങ്കിലെ അക്ഷരങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഐ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ നോക്കിയാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഇത് മറ്റുള്ളവരുടെ നമ്പറുകളിലേക്ക്് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് കമ്പനി അധികൃതര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
കേരളത്തില്‍ അടുത്തയാഴ്ച്ച മുതല്‍ കനത്ത മഴ: കാലവര്‍ഷം ഇക്കുറി നേരത്തെ
അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം. അതേസമയം, അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിനു മുന്‍പു മഴ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ. ചൂടു ശമിപ്പിച്ചു േവനല്‍മഴ തകര്‍ത്തു പെയ്യുകയാണ്. കേരളത്തില്‍ 20 ശതമാനം അധികം മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ. തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പമെങ്കിലും മഴക്കണക്കില്‍ കുറവുള്ളത്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ റൂട്ട് അറിയാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് മാപ്പ്
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പുതിയ കാലത്തിനൊത്തു മാറുന്നു. സാങ്കേതിക തികവാര്‍ന്ന ‘ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് മാപ്’ സംവിധാനം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി സെക്രട്ടേറിയറ്റ് ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ നാലുകേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചു. ബസ് സ്റ്റോപ്പിലൂടെ കടന്നുപോകുന്ന എല്ലാ ബസുകളുടെയും റൂട്ട് മാപ് ഉള്‍പ്പെടുന്ന സംവിധാനമാണ് ദൃശ്യമാകുക. സമീപത്തെ മെട്രോ റെയില്‍ പാതയുടെ വിശദാംശങ്ങള്‍, മറ്റു പ്രധാനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം മാപ്പില്‍ ലഭ്യമാകും. ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പുതിയ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബസും എവിടെയെത്തിയെന്നു കൃത്യമായി മാപ്പില്‍നിന്നു മനസ്സിലാക്കാം. അതിനാല്‍ യാത്രക്കാരന് ഏറെനേരം കാത്തുനില്‍ക്കേണ്ടി വരുന്നില്ല. ബസുകളിലെ ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഈ സംയോജിത യാത്രാസംവിധാനം പ്രവര്‍ത്തിക്കുന്നത്. സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ സമയക്രമം, ഒരു കിലോമീറ്റര്‍ പരിധിയിലെ മറ്റു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, അതിലെത്തുന്ന ബസുകള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാം. ഒന്നരവര്‍ഷത്തിനുള്ളില്‍ ... Read more
റമസാന്‍ സ്‌പെഷലുകളുമായി കേരള ആര്‍ടിസി
റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും. തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോണ്‍: 080-26756666 (സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡ്), 9483519508 (മജസ്റ്റിക്), 080-22221755 (ശാന്തിനഗര്‍), 080-26709799 (കലാശി പാളയം), 8762689508 (പീനിയ)
സുരക്ഷിത കേരളം സുന്ദരകേരളം : ആശങ്കയില്ലാതെ സഞ്ചാരികൾ
കോഴിക്കോട്ടെ നിപവൈറസ് ബാധ കേരളീയരില്‍ ആശങ്ക സൃഷ്ടിച്ചു എന്നത് ശരി തന്നെ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പടര്‍ന്നത് പരിഭ്രാന്തിയാണ്. ഇതാകട്ടെ കേരളത്തെക്കുറിച്ച് അനാവശ്യ പേടി മറുനാട്ടുകാരില്‍ സൃഷ്ടിക്കാനും ഇടയാക്കി. വാസ്തവം തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ കേരളത്തിന് ചെയ്യുന്ന ദ്രോഹവും ചെറുതല്ല. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രി പനിയില്ലന്നു പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ജോലിക്ക് കയറിയാല്‍ മതിയെന്ന് മലയാളി നെഴ്‌സുമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തിന് വന്‍ വരുമാനം നേടിത്തരുന്ന ടൂറിസത്തേയും വ്യാജപ്രചാരണം ബാധിക്കുന്നുണ്ട്. വാസ്തവം തിരിച്ചറിയുക കേരളമെമ്പാടും നിപ വൈറസ് ബാധിച്ച രോഗികളില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പതിനാലു ജില്ലകളില്‍ ഒന്നായ വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര എന്ന സ്ഥലത്തെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം. ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ക്കാണ് രോഗബാധ. പേരാമ്പ്രയിലും മലപ്പുറത്തും മരിച്ചവര്‍ക്ക് രോഗബാധയേറ്റത് രോഗീ സാമീപ്യത്തില്‍ നിന്നാണ്. എന്നാല്‍ രോഗം വേഗം തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ വൈറസ് ബാധ വളരെവേഗം ... Read more
തിരുവനന്തപുരം മൃഗശാലയിൽ അക്വേറിയം ഒരുങ്ങി
കടലിലെയും കായലിലെയും മത്സ്യങ്ങളെ അടുത്തു കാണാന്‍ തിരുവനന്തപുരം മൃഗശാലയില്‍ സൗകര്യമൊരുങ്ങുന്നു. നവീകരിച്ച അക്വേറിയത്തിലാണ് ഇവയെ പ്രദര്‍ശിപ്പിക്കുന്നത്. കരിമീന്‍, കടല്‍ മീനുകളായ പാകിസ്ഥാനി, ചിത്രശലഭ മീന്‍, റക്കൂണ്‍, എയ്ഞ്ചല്‍ മീനിന്‍റെ വിവിധ വകഭേദങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ശുദ്ധജല മീനുകളായ ഗോള്‍ഡ് ഫിഷിന്‍റെ ഇനങ്ങളായ ടെലിസ്‌കോപ്, റാഞ്ചു, കോമറ്റ് തുടങ്ങിയ വിവിധയിനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊഞ്ച് വര്‍ഗത്തിലെ വിവിധയിനങ്ങള്‍, ശുദ്ധജല മത്സ്യങ്ങളായ പൂച്ച മീന്‍, ചുവന്ന വാലുള്ള പൂച്ച മീന്‍, മുയല്‍ മീന്‍ ഇങ്ങനെയുള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. കൂടാതെ മത്സ്യങ്ങള്‍ക്ക് വേണ്ടി ആവശ്യമായ പവിഴപ്പുറ്റുകള്‍, പായലുകള്‍ എന്നിവയും ടാങ്കിലൊരുക്കുന്നുണ്ട്. 21 ടാങ്കുകളിലാണ് മത്സ്യ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയൂടെ നിര്‍ദേശപ്രകാരമാണ് പഴയ പാമ്പിന്‍ കൂട്ടില്‍ അക്വേറിയം സജ്ജമാക്കിയത്. ഒരു കോടി 70 ലക്ഷമാണ് ആകെ ചെലവ്.
യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നുമുതല്‍ അഞ്ചു ശതമാനം ബോണസ്
അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നു മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ് ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഏപ്രിൽ 14നാണ് യുടിഎസ് ഓൺ മൊബൈൽ ആപ് കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍റെ 25 മീറ്റർ ചുറ്റളവിൽ ബുക്കിങ് സാധ്യമല്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രണ്ടു ലക്ഷം യാത്രക്കാരാണ് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. പരമാവധി റീചാർജ് സംഖ്യ 5000 രൂപയിൽ നിന്നു 10,000 രൂപയായി സ്റ്റേഷനുകൾക്കുള്ളിലും ആപ് വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം പരിഗണനയിലുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് ലഭ്യമാണ്. ... Read more
കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ സര്‍വീസ് തുടങ്ങി
കൊച്ചി മെട്രോ യാത്രക്കാര്‍ക്കു വേണ്ടി ഊബര്‍ സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. ഇ ന്നു മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയും ഊബറും പരസ്പരം കൈകോര്‍ത്താണ് മെട്രോ യാത്രക്കാര്‍ക്കു വേണ്ടി പുതിയ സര്‍വീസ് തുടങ്ങിയത്.
ചെന്നൈ- കോഴിക്കോട് സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ്
ചെന്നൈ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് അടുത്ത മാസം 16 മുതല്‍ അധിക സര്‍വീസ് ആരംഭിക്കും. വൈകിട്ടു 3.35ന് ഇവിടെനിന്നു പുറപ്പെടുന്ന വിമാനം 5.05നു കോഴിക്കോട് എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം അടുത്ത മാസം 16നുള്ള വിമാനത്തിലെ ടിക്കറ്റ് നിരക്ക് 1867 രൂപയാണ്. നിലവില്‍ സ്‌പൈസ് ജെറ്റ് രാവിലെ 7.05നു കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത മാസം 16 മുതല്‍ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കും സ്‌പൈസ് ജെറ്റ് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 8.05ന് ഇവിടെനിന്നു പുറപ്പെട്ട് 9.35നു മംഗളൂരുവില്‍ എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം 16ന് ഈ വിമാനത്തിനുള്ള ടിക്കറ്റ് നിരക്ക് 1978 രൂപയാണ്. ബൊംബാര്‍ഡിയര്‍ ക്യൂ-400 വിഭാഗത്തിലുള്ള വിമാനമാണ് കമ്പനി ഇരു റൂട്ടുകളിലും ഉപയോഗിക്കുക.
നിപ വൈറസ്: സര്‍വകക്ഷി യോഗം 25ന്
നിപ വൈറസ് ഭീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് സര്‍വകക്ഷി യോഗം വിളിക്കും. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുന്നത്. എം പിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലു മണിക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗം കൂടുമെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം നിപ വൈറസിനെ നേരിടാന്‍ റിബാവിറിന്‍ മരുന്നെത്തിക്കും. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ യോഗം തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ... Read more
വിദേശ വിനോദസഞ്ചാരികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം
രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല വിസകളടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. മൂന്നു വര്‍ഷത്തിനുള്ളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാന്‍ ദീര്‍ഘകാല വിസകള്‍ അവതരിപ്പിക്കല്‍, ചില മേഖലകളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍, പ്രമുഖ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയ നടപടികളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. നിലവില്‍ രാജ്യം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നല്‍കുന്നുണ്ട്. യുഎസിലും മറ്റു രാജ്യങ്ങളിലും ഉള്ളപോലെ അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസയാണ് ഇവിടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 60 ദിവസമാണ് ഇന്ത്യയിലെ വിസ കാലാവധി. 2017ല്‍ രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് 15.7 ശതമാനം വര്‍ധിച്ച് 10 ദശലക്ഷത്തില്‍ എത്തിയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയുടെ ആഗോള ശരാശരി അഞ്ച് ശതമാനമായിരിക്കെയാണ് ഇന്ത്യയുടെ മികച്ച പ്രകടനം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം ... Read more
പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ യൂട്യൂബ് മ്യൂസിക്‌സ്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാഴ്ച്ചക്കാര്‍ തങ്ങളുടെ ഇഷ്ട കാഴ്ച്ചകളുടെ ശേഖരം കാണുവാനും സ്വന്തമാക്കാനും നാം ആദ്യം തിരയുന്നത് യൂട്യൂബിലാണ്. ഒരേ സമയത്ത് 100 കോടിയോളം പേര്‍ പാട്ടിനായി യൂട്യൂബില്‍ തിരയുന്നുണ്ടെങ്കിലും യൂട്യൂബിന് അതൊന്നും പോരാ. ചില നേരങ്ങളില്‍ യൂട്യൂബില്‍ ലഭിക്കുന്നത് പാട്ടിന്റെ യഥാര്‍ഥ പകര്‍പ്പുകളല്ല. കൂടാതെ ബാക്ഗ്രൗണ്ട് പ്ലേ സൗകര്യവും ഡൗണ്‍ലോഡിങ്ങുമില്ല. അതൊന്ന് മാറ്റിമറിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് പാട്ടിന്റെ കൂട്ടുകാര്‍ക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരമായി യൂട്യൂബ് പുതിയ മ്യൂസിക്ക് സ്ട്രീമിങ് സേവനവുമായി എത്തുന്നു. ഇങ്ങനെ തടസരഹിതമായി ഏതുനേരവും പാട്ടുകള്‍ കേള്‍ക്കാം, കാണാം, തിരയാം ഇങ്ങനെ പൂര്‍ണമായി എളുപ്പത്തിലും വ്യക്തിപരമായും കൈകാര്യം ചെയ്യാനുള്ള അവസരമാണ് പുതിയ സേവനത്തിനുള്ളത്. അംഗീകൃത പാട്ടുകള്‍, ആല്‍ബങ്ങള്‍, ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകള്‍, റീമിക്‌സുകള്‍, തത്സമയ സംഗീതമേളകള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മ്യൂസിക്ക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിസില്‍ ഉണ്ടാകും. യൂട്യൂബ് മ്യൂസിക്‌സ് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് പരിഷ്‌ക്കാരങ്ങളോടെ നിലനില്‍ക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പര്യസമുള്ള ... Read more
നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി
നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗീപരിചരണത്തിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനുവേണ്ടി ആരോഗ്യ വകുപ്പ്, സ്‌പെഷ്യല്‍ വാര്‍ഡ്, പ്രത്യേക സ്റ്റാഫ് എന്നിവ നിശ്ചയിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ എടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ആശുപത്രിയിലെത്തി ഇങ്ങനെയുള്ള ബുദ്ധിമുട്ട് എങ്ങനെ നേരിടണമെന്ന് പരിശീലനം നല്‍കുന്നുണ്ട്. പ്രതിരോധ നടപടികള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചിച്ചുണ്ട്. മരിച്ചവരുടെ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. അതെസമയം ... Read more
വൈക്കത്ത് ടൂറിസം ഫെസ്റ്റ് നാളെ മുതല്‍
നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.