Category: News
മണ്‍സൂണ്‍ സീസണ്‍ ആഘോഷമാക്കാന്‍ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ കാമ്പയിനുമായി കേരള ടൂറിസം
മണ്‍സൂണ്‍ സീസണില്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ‘ കം ഔട്ട് ആന്‍ഡ് പ്ലേ ‘ എന്ന പുതുമയുള്ള ഒരു കാമ്പയിന്ടൂറിസം വകുപ്പ്തുടക്കം കുറിച്ച് കഴിഞ്ഞു. ‘ ട്രെക്കിങ്ങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി ആകര്‍ഷണീയമായ നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതിലൂടെ പ്രകൃതിയിലേക്ക് മടങ്ങിപ്പോയി പാരസ്പര്യത്തിന്റെകണ്ണികളെ ഇണക്കിച്ചേര്‍ക്കാനും ആഹ്ലാദപൂര്‍വം ജീവിതത്തെ തിരിച്ചുപിടിക്കാനും സാധിക്കുന്നു. കേരളത്തില്‍മഴക്കാലംചിലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുംഎത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ഇത്തവണ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പോയവര്‍ഷം10,91870വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്താറുണ്ട്. പ്രകൃതിമനോഹരമായ കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനുംആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേരാണ് മഴക്കാലത്ത്‌സംസ്ഥാനത്തെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കവുംയാന്ത്രികമായ ജീവിതചര്യയുംഉള്‍പ്പെടെ വിരസമായദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പകാലത്തേക്കെങ്കിലും വിട്ടു നിന്ന് ആഹ്ലാദകരമായ ഒഴിവുകാലം ആസ്വദിക്കാനുള്ള അവസരമാണ്‌കേരള ടൂറിസം സഞ്ചാരികള്‍ക്കായി ... Read more
മഴ കനിഞ്ഞു കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഇനി സഞ്ചാരികളുടെ കാലം
മഴ ശക്തിപ്രാപിച്ചതോടെ കിഴക്കന്‍മേഖലയിലെ ജലപാതങ്ങള്‍ സജീവമായി. ആവാസ വ്യവസ്ഥയുടെ പുനഃക്രമീകരണത്തിനായി അടച്ച പാലരുവി ഇന്നും അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചിനും തുറക്കും. തെങ്കാശി കുറ്റാലം സാറല്‍ സീസണിനും തുടക്കമായി. കഴിഞ്ഞ രണ്ടു മാസക്കാലമായി വരള്‍ച്ചയിലായിരുന്ന ജലപാതങ്ങളാണു നിറഞ്ഞുകവിയുന്നത്. മൂന്നു മാസത്തിനു മുന്‍പ് അടച്ച പാലരുവി ജലപാതം ഇന്ന് തുറക്കും. പാലരുവി ഇക്കോടൂറിസത്തിന്റെ ബസിലാകും സഞ്ചാരികളെ ജലപാതത്തിലേക്കു കൊണ്ടുപോവുക. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ജലപാതം വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം സ്വകാര്യ വാഹനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം വനംവകുപ്പ് രണ്ട് പുതിയ ബസും വാങ്ങിയിട്ടുണ്ട്. അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചുമുതല്‍ തുറക്കും. അതേസമയം കുംഭാവുരുട്ടി ജലപാതം തുറക്കുന്നതിനെകുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്നും അച്ചന്‍കോവില്‍ ഡിഎഫ്ഒ അറിയിച്ചു. ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ തെങ്കാശി കുറ്റാലം സാറല്‍ സീസണിനു തുടക്കമായി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണിത്. തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം കുറ്റാലത്തെ ഔഷധ കുളിക്കായി സഞ്ചാരികള്‍ എത്താറുണ്ട്.
വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: രാജമലയില്‍ പുതുതായി 69 കുഞ്ഞുങ്ങള്‍
രാജമലയില്‍ പുതിയതായി 69 വരയാടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചതായി വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മേഖലയില്‍ വനം വകുപ്പ് നടത്തിവന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടെ നാല് ഡിവിഷനുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 1101 വരയാടുകളെ കണ്ടെത്തി. മൂന്നാര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച്, മറയൂര്‍, മാങ്കുളം തുടങ്ങിയ ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടത്തിയത്. രാജമലയില്‍ മാത്രം 710 ആടുകളെ കണ്ടെത്തി . രാജമല കഴിഞ്ഞാല്‍ മീശപ്പുലിമലയിലാണ് കൂടുതല്‍ അടുകളെ കണ്ടെത്തിയത്. 270 ഓളം വരയാടുകളാണ് അവിടെ കണ്ടെത്തിയത്. 31 ബ്ലോക്കുകളില്‍ നാല് പേര്‍ വീതം അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. 15 മുതല്‍ 20 ചതുരശ്ര കി.മീ. ചുറ്റളവിലാണ് ഓരോ ഗ്രൂപ്പും കണക്കെടുപ്പ് നടത്തിയത്. മൂടല്‍ മഞ്ഞും, ശക്തമായ മഴയും കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തമിഴ്‌നാട് വനംവകുപ്പുമായി യോജിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
മഴ കണ്ട് മണ്‍സൂണ്‍ യാത്രക്ക് കേരളം
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തി കഴിഞ്ഞു. മഴക്കാലമായാല്‍ യാത്രകളോട് ഗുഡ് ബൈ പറയുന്ന കാലമൊക്കെ കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ കേരളം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മഴക്കാലത്താണ്. ആര്‍ത്തലച്ചു കുതിച്ചുപായുന്ന പുഴകള്‍, പാറക്കെട്ടില്‍ വീണു ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ് മഴയുടെ വിവിധ ഭാവങ്ങള്‍ ആസ്വദിച്ച് നൂറുകണക്കിനു വിനോദസഞ്ചാരികളാണ് കഴിഞ്ഞ സീസണ്‍ സമ്പന്നമാക്കിയത്. ഇക്കുറിയും അതിനു മാറ്റം ഉണ്ടാകില്ല. മഴക്കാലം പൊതുവേ ടൂിസം മേഖലയിലെ ഓഫ് സീസണ്‍ എന്നാണ് അറിയയപ്പെടുന്നത്. എന്നാല്‍ ഈ സീസണ്‍ തിരഞ്ഞെടുക്കുന്ന കൂടുതല്‍ സഞ്ചാരികള്‍ ഹോം സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്. പ്രിയമേറുന്ന ഹോം സ്റ്റേ കേരളത്തനിമയുള്ള ഹോം സ്റ്റേകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന നിരവധി വിദേശ സഞ്ചാരികള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നു ലഭിക്കാത്ത വ്യത്യസ്തമായ അനുഭവമാണ് ഹോം സ്റ്റേകള്‍ നല്‍കുന്നത്.ഇപ്പോള്‍ മഴയാണു താരം. മഴക്കാല മീന്‍പിടിത്തവും മഴനനയലും മഴക്കാഴ്ചകളും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുകയാണ് ഹോം സ്റ്റേകള്‍. ഒരു രാത്രിയും രണ്ടു പകലുമാണ് സാധാരണ ഹോം സ്റ്റേകള്‍ വിനോദ ... Read more
ചെങ്ങന്നൂര്‍ ചുവന്നു: സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം
ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു തകര്‍പ്പന്‍ വിജയം. 20956 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്. സജി ചെറിയാന് ആകെ 67303 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്‍റെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. യുഡിഎഫ്, ബിജെപി കോട്ടകൾ തകർത്തായിരുന്നു വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകൾ തൊട്ടേ സജി ചെറിയാന്‍റെ പ്രയാണം. ഒരുഘട്ടത്തിൽ പോലും ഇരുമുന്നണികളും സജി ചെറിയാന് വെല്ലുവിളി ഉയർത്തിയില്ല. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 46347 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി തന്‍റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്‍റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ... Read more
ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും
ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്‍റെറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്‍റെറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വിസ നിരോധനനമാണ് തുടരുക. ജൂണ്‍ ഒന്നു മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
മലമ്പുഴ ഡാമും റോക്ക് ഗാര്‍ഡനും നവീകരിക്കുന്നു
ടൂറിസം കേന്ദ്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, വിനോദ സഞ്ചാരികളുടെയും തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമും, റോക്ക് ഗാര്‍ഡനും നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും, ടൂറിസം കിയോസ്‌കിയുടെ ഉദ്ഘാടനവും ഇന്ന വൈകിട്ട് നാല് മണിക്ക് മലമ്പുഴ എം. എല്‍. എ വി. എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. മലമ്പുഴ റോക്ക് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, ജില്ലാ കലക്ടര്‍ പി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി
ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ് മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ സാധിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവെയ്‌സ്ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ പറഞ്ഞു. ഖത്തർ എയർവെയ്‌സിന്‍റെ എ320 വിമാനമാണ് സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രതിവാരം ഗ്രീസിലേക്ക് 58 സർവീസുകളായി വർധിക്കും. ദോഹയിൽ നിന്നും ശനി, ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.5ന് പുറപ്പെടുന്ന ... Read more
മഴ മുന്‍കൂട്ടി അറിയിക്കാന്‍ മുംബൈ സ്റ്റേഷനുകളില്‍ റഡാര്‍
കാലവര്‍ഷം ജൂണ്‍ ആറിന് എത്താനിരിക്കെ, പാതയിലെ വെള്ളക്കെട്ട് തടയാന്‍ സ്റ്റേഷനുകളില്‍ റഡാര്‍ സ്ഥാപിക്കുന്നതടക്കം വിവിധ നടപടികളുമായി റെയില്‍വേ. മുംബൈയിലെ തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന റഡാറുകള്‍ ഓരോ മണിക്കൂറിലും മഴയുടെ അവസ്ഥ പ്രവചിക്കും. ഇതിനായി സ്ഥലം കണ്ടെത്താന്‍ റയില്‍വേ നടപടി ആരംഭിച്ചു. റഡാറുകള്‍ സ്ഥാപിക്കുന്നതോടെ ആ മേഖലയിലെ മഴയുടെ സാധ്യതകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു കണ്ടെത്തി പ്രവചിക്കാനാകും. അപ്രതീക്ഷിത വെള്ളക്കെട്ടുമൂലം എല്ലാവര്‍ഷവും ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പാതകളില്‍ പിടിച്ചിടുന്നതും സര്‍വീസ് റദ്ദു ചെയ്യുന്നതും പതിവാണ്. ഇതു പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും യഥാസമയം മഴയുടെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന തരത്തിലാകും സംവിധാനം ഒരുക്കുന്നതെന്നു റെയില്‍വേ വെളിപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ വര്‍ഷകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കരസേന, റെയില്‍വേ, എംഎംആര്‍ഡിഎ, ബിഎംസി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിനെത്തി. റഡാറിനു സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി മധ്യറെയില്‍വേ ജനറല്‍ ... Read more
സിഗ്നേച്ചര്‍ പാലം ഒക്ടോബറില്‍ തുറക്കും
യമുനാ നദിക്കു കുറുകെ പണിയുന്ന സിഗ്നേച്ചർ പാലം ഒക്ടോബറിൽ പൂർത്തിയാവും. ഡൽഹിയെയും ഗാസിയാബാദിനെയും കൂട്ടിയിണക്കുന്നതാണ് സിഗ്നേച്ചർ പാലം. 154 മീറ്റർ ഉയരത്തിലാണ് ഈ പാലം. നിലവിൽ വസീറാബാദ് പാലത്തിന്‍റെ വാഹനപ്പെരുപ്പം കുറയ്ക്കാനും സിഗ്നേച്ചർ പാലം സഹായിക്കും. വസീറാബാദ് റോഡിനെ യമുനയുടെ പശ്ചിമതീരം വഴി ഔട്ടർ റിങ് റോഡിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 2010ൽ നിർമാണം തുടങ്ങിയ പാലം 2013ൽ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ പദ്ധതി അഞ്ചുവർഷം വൈകി. നിർമാണപ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നാലുമാസത്തിനുള്ളിൽ ഡൽഹിക്കാർക്കും വിനോദ സഞ്ചാരികൾക്കുമായി സിഗ്നേച്ചർ പാലം യാഥാർഥ്യമാവുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. നഗരത്തിന്‍റെ അഭിമാനമാണ് സിഗ്നേച്ചർ പാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 2004ൽ പ്രഖ്യാപിച്ചതാണ് പദ്ധതി. 2007ൽ മന്ത്രിസഭ അനുമതി നൽകി. 2010ലെ കോമൺവെൽത്ത് ഗെയിംസിനു മുമ്പായി തുറക്കണമെന്നു ലക്ഷ്യമിട്ടിരുന്നു. എന്നാൽ, 2011ലാണ് പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിച്ചത്. 2013 ഡിസംബറിൽ തുറക്കാൻ ലക്ഷ്യമിട്ടെങ്കിലും അതും നടന്നില്ല. 2016ലും ... Read more
നവീകരിച്ച കോയിക്കല്‍ കൊട്ടാരം വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു
പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകവും മ്യൂസിയവുമായ നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിനോദസഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കായി പണികഴിപ്പിച്ച കൊട്ടാരമാണ് കോയിക്കല്‍. നാലുകെട്ടിന്‍റെ ആകൃതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയും അതിനെ താങ്ങുന്ന ഒറ്റത്തൂണും ചേര്‍ന്നതാണ് കൊട്ടാരത്തിന്‍റെ നിര്‍മിതി. 1670കളിൽ വേണാടിന്‍റെ റീജന്‍ഡായിരുന്ന ഉമയമ്മറാണിയുടെ കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ എന്ന പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു. അന്നു പണിത കോട്ടാരമാണിതെന്നാണ് കരുതുന്നത്. കൊട്ടാരം ഇപ്പോള്‍ കേരളസർക്കാരിന്‍റെ ചരിത്ര സംരക്ഷിത സ്മാരകമാണ്. 1992 മുതൽ കൊട്ടാരത്തില്‍ ഫോക്‌ലോർ മ്യൂസിയവും നാണയ മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ശ്രീകൃഷ്ണരാശി, അനന്തരായന്‍ പണം, കൊച്ചിപുത്തന്‍, ഇന്തോ-ഡച്ച് പുത്തന്‍, ലക്ഷ്മി വരാഹന്‍, കമ്മട്ടം തുടങ്ങിയ അപൂര്‍വം നാണയങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍ പണം, തുടങ്ങിയ നാണയങ്ങളും ഗ്വാളിയാര്‍ രാജകുടുംബത്തിന്‍റെയും ഹൈദരാബാദ് നിസാമിന്‍റെയും ടിപ്പുസുല്‍ത്താന്‍റെയും കാലത്തെ ... Read more
യാത്രയില്‍ സഹായിക്കാന്‍ ഇനി റാഡ റോബോട്ട് ഉണ്ട്
ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സഹായത്തിനായി ഇനി ഹ്യൂമനോയ്ഡ് റോബോട്ട്. ടെര്‍മിനല്‍ മൂന്നിലെ വിസ്താര സിഗ്നേച്ചര്‍ ലോഞ്ചിലെത്തുന്നവര്‍ക്ക് സഹായത്തിനായി ജൂലൈ അഞ്ച് മുതല്‍ റാഡ എന്ന റോബോട്ട് ഉണ്ടാകും. യാത്രക്കാരുടെ സംശയത്തിന് മറുപടി പറയുക, ബോര്‍ഡിങ് പാസുകള്‍ പരിശോധിക്കുക, വിമാനങ്ങളുടെ തല്‍സ്ഥിതി വിവരങ്ങള്‍ നല്‍കുക, യാത്ര ചെയ്യുന്ന നഗരത്തിലെ കാലാവസ്ഥ അറിയിക്കുക എന്നിവയാവും റാഡ നിര്‍വഹിക്കുന്ന ജോലികള്‍. കുട്ടികള്‍ക്കുള്ള വിവിധ ഗെയിമുകള്‍ ഒരുക്കാനും വിമാനങ്ങള്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്റെ മടുപ്പ് മാറ്റാന്‍ വീഡിയോയും ഗാനങ്ങളും പ്ലേ ചെയ്യാനും റാഡ തയ്യാര്‍. ടാറ്റ ഇന്നൊവേഷന്‍ ലാബിലെ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് റാഡയെ വികസിപ്പിച്ചെടുത്തത്.
ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍ ശുചിത്വത്തില്‍ പത്താം സ്ഥാനത്ത്
രാജ്യത്തെ 75 മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ റാങ്കിങ്ങില്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് പത്താം സ്ഥാനം. റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വം, മാലിന്യ സംസ്‌ക്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. തിരഞ്ഞെടുത്ത മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളില്‍ വിശാഖപട്ടണമാണ് ശുചിത്വത്തില്‍ ഒന്നാമത് എത്തിയത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീര്‍), വിജയവാഡ (ആന്ധ്ര), ആനന്ദ്വിഹാര്‍ (ന്യൂഡല്‍ഹി), ലക്നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുര്‍ (രാജസ്ഥാന്‍), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. 16 റെയില്‍വേ സോണുകളില്‍ ബെംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ-പശ്ചിമ റെയില്‍വേ ആറാം സ്ഥാനത്താണ്.
ഇന്ധനവിലയുടെ നികുതിയില്‍ ഇളവ്: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കുറയും
സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ധനവിലയ്ക്കു മുകളില്‍ ഏര്‍പ്പെടുത്തിയ അധികനികുതി എടുത്തു കളയാനാണ് മന്ത്രി സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാല്‍ നികുതി എത്ര കുറയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതി കുറച്ച് പുതിയ ഇന്ധന വില ജൂണ്‍ ഒന്നിനു നിലവില്‍ വരും. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. പെട്രോളിന് 32.02 ശതമാനം (19.22 രൂപ), ഡീസലിന് 25.58 ശതമാനം (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.
ബെംഗളൂരു- കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഉടന്‍
മെട്രോ നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിനായ ബെംഗളൂരു-കോയമ്പത്തൂര്‍ ‘ഉദയ്’ എക്‌സ്പ്രസ് ജൂണ്‍ 10 മുതല്‍. കോയമ്പത്തൂരില്‍ നടക്കുന്ന ചടങ്ങില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. താമ്പരം-തിരുനെല്‍വേലി അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനും ഇതിനൊപ്പം ഫ്‌ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ പോലെ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി (ഉദയ്) എക്‌സ്പ്രസും പകലാണ് സര്‍വീസ് നടത്തുക. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്‍പതിനു കോയമ്പത്തൂരിലെത്തും. തിരുപ്പുര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡി ബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെ 14 കോച്ചുകളുണ്ട്. ഒരു കോച്ചില്‍ 120 പേര്‍ക്കു യാത്ര ചെയ്യാം.