Category: News

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനായി കനകക്കുന്ന്

കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്‌സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്‌സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.

റെക്കോര്‍ഡ് തിരുത്തി മുംബൈ വിമാനത്താവളം: ഒറ്റ ദിവസം 1003 സര്‍വീസ്

തിരക്കില്‍ നട്ടംതിരിയുന്ന മുംബൈ വിമാനത്താവളം ചൊവ്വാഴ്ച 1,003 വിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്തു റെക്കോര്‍ഡ് തിരുത്തി. ഒറ്റ ദിവസം 988 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്തതായിരുന്നു മുന്‍ റെക്കോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുംബൈ വിമാനത്താവളം ഉപയോഗിച്ചത് 48.49 ദശലക്ഷം യാത്രക്കാര്‍. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 7.4% വര്‍ധനയാണിത്.

പുരവഞ്ചി മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പുരവഞ്ചി മേഖലയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11ന് യോഗം ചേരും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. സംയുക്ത ഹൗസ് ബോട്ട് ഉടമാ സംഘടനകളും തൊഴിലാളി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. വേതനകരാറില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അനിശ്ചിതകാല സമരത്തിന് പുരവഞ്ചി മേഖലയിലെ വിവിധ ഉടമാസംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ പ്രശനത്തിന് പരിഹാരമായില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തീയതിക്ക് തൊട്ട് മുമ്പ് യൂണിയനുകള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തി നിലവിലെ സേവന വേതന വ്യവസ്ഥകള്‍ 15 ശതമാനം വര്‍ധന നടപ്പാക്കി. ഇതോടെ സമരം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം മറ്റു പുരവഞ്ചി ഉടമാസംഘടകളെ അറിയിക്കാതെയാണ് എടുത്തത് എന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇതോടെ പുരവഞ്ചികള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. തുടര്‍ന്ന് സംയ്കുത പുരവഞ്ചി സംഘടനകള്‍ സമരം ... Read more

ടിക്കറ്റില്ലാതെയുള്ള യാത്ര റെയില്‍വേ പരിശോധന കര്‍ശനമാക്കി

ലഗേജ് നിയന്ത്രണത്തിന് പിന്നാലെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ റെയില്‍വെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ എട്ടു മുതല്‍ 22വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശമെത്തിക്കഴിഞ്ഞു. ടിക്കറ്റ് മറിച്ചുനല്‍കല്‍, ടിക്കറ്റില്ലാതെ യാത്രചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കാല്‍, പാസുകളും സൗജന്യയാത്രകളും ദുരുപയോഗിക്കല്‍ തുടങ്ങിയവയ്ക്കെതിരെ കര്‍ശന പരിശോധനയാണ് നടത്തുക.

പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ് ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം

ഹരിത കേരളം മിഷന്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി അവാര്‍ഡിന് ജൂണ്‍ 8 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച നല്‍കുന്ന ഫോട്ടോഗ്രാഫുകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തണം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മത്സരം സംബന്ധിച്ച നിയമാവലി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്സൈറ്റില്‍ www.haritham.kerala.gov.in ലഭ്യമാണ്.

പ്രാദേശിക യാത്രകൾക്ക് കെടിഡിസി – ക്ലിയർ ട്രിപ്പ് ധാരണ; ടൂറിസം മേഖലയിൽ ഇത്തരം സഹകരണം ആദ്യം

ഹോട്ടൽ ബുക്കിംഗ് മാത്രമല്ല കേരളത്തിൽ പ്രാദേശിക ടൂറുകൾക്കും കെടിഡിസി (കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ)യുമായി ക്ലിയർ ട്രിപ്പിന്റെ ധാരണ. ആദ്യമായാണ് ഒരു രാജ്യാന്തര ഓൺലൈൻ ട്രാവൽ സൈറ്റ് പ്രാദേശിക ടൂറുകൾക്ക് ഏതെങ്കിലും സ്ഥാപനവുമായി കൈകോർക്കുന്നത്. തേക്കടിയിലെ ബോട്ട് യാത്ര, തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രാദേശിക ടൂറുകൾ എന്നിവയ്ക്ക് ഇനി ക്ലിയർ ട്രിപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ ഇവയ്ക്ക് ഓൺ ലൈൻ ബുക്കിംഗ് ഇല്ല. കെടിഡിസി നടത്തുന്ന ഹോട്ടലുകളിൽ താമസത്തിന് ക്ലിയർ ട്രിപ്പ് അടക്കം യാത്രാ ഓൺലൈൻ സൈറ്റുകൾക്ക് നേരത്തെ തന്നെ സൗകര്യമുണ്ട്. തേക്കടിയിലെ പെരിയാർ തടാകത്തിലെ ബോട്ട് യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1050 യാത്രക്കാർ പ്രതിദിനം കെടിഡിസിയുടെ നാല് ബോട്ടുകളിലായി പെരിയാർ കാണുന്നുണ്ട്. ഈ വർഷം സെപ്റ്റംബറോടെ കൂടുതൽ ബോട്ട് ഇറക്കാനാണ് കെറ്റിഡിസിയുടെ പദ്ധതി. പ്രാദേശിക സന്ദർശനങ്ങൾക്കു കെടിഡിസി ഭാവിയിൽ തുടങ്ങുന്ന പദ്ധതികളിലും ക്ലിയർ ട്രിപ്പ് പങ്കാളിയാകും. കെടിഡിസിയുമായുള്ള സഹകരണം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ക്ലിയർ ട്രിപ്പ് വൈസ് ... Read more

കുട്ടനാട് ലേക് പാലസിന്റെ പാർക്കിംഗ് ഏരിയ പൊളിക്കാൻ ഉത്തരവ്

വിവാദമായ കുട്ടനാട് ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്. സി ബി അനുപമ കളക് ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പായാണ് ഉത്തരവ്പുറപ്പെടുവിച്ചത്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്. നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. പാര്‍ക്കിങ് ഏരിയ കയ്യേറിയ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

പലിശ നിരക്കുയര്‍ത്തി റിസര്‍വ് ബാങ്ക്: മാറ്റം വരുന്നത് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം

നാലര വര്‍ഷങ്ങള്‍ക്കു ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ 25% വര്‍ധിച്ച് 6.25 ശതമാനമായി. ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ആറംഗ സമിതി മൂന്ന് ദിവസം നീണ്ട് നിന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്. ബിജെപി അധികാരത്തിലേറിയതിനുശേഷം ആദ്യമായിട്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്തുന്നത്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയാണു പലിശ ഉയർത്തൽ നടപടിയിലേക്കു പോകാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഉയർന്ന എണ്ണവില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടിയതു പച്ചക്കറിയുടെയും മറ്റു ഭക്ഷ്യോൽപന്നങ്ങളുടെയും വില ഉയരാൻ കാരണമായിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഭവന, വാഹന വായ്പ നിരക്ക് ഉയര്‍ത്തിയേക്കും . ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാല്‍ ഏപ്രിലില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ഇത് 4.58 ശതമാനമായി ഉയര്‍ന്നു. പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. പലിശ ... Read more

തകര്‍പ്പന്‍ മണ്‍സൂണ്‍ ഓഫറുമായി ഗോ എയര്‍

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കാലവര്‍ഷ യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 1299 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഗോ എയറിന്റെ ഉപഭോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ ലഭ്യമാകും. ജൂണ്‍ 5 അര്‍ദ്ധരാത്രി മുതല്‍ ജൂണ്‍ 7 അര്‍ദ്ധരാത്രി വരെയാണ് ബുക്കിങ്ങ് കാലവധി. ഈ ഓഫറിന്റെ കീഴില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മടക്കി നല്കാത്തവയാണ്. ആദ്യം ബുക്ക് ചെയ്യുന്ന അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ലഭ്യമാകുന്നത്. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. റൂട്ട്, ഫ്‌ലൈറ്റ്, സമയം, ദിവസം എന്നിവയുടെ അടിസ്ഥാനത്തില്‍ നിരക്കുകളില്‍ മാറ്റം വരുന്നതാണ്. www.Goair.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവസാനം പുതുക്കേണ്ട: നിര്‍ദേശവുമായി ഐ ആര്‍ ഡി എ

വാഹന ഇന്‍ഷുറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്ന രീതി മാറ്റി ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുകള്‍ നല്‍കാവുന്നതാണ്. നിലവിലുള്ള ഒരു വര്‍ഷ പോളിസികള്‍ക്ക് പകരം ടൂവീലറുകള്‍ക്ക് ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയും കാര്‍ ഉള്‍പ്പെടെയുടെ ഫോര്‍ വീലര്‍ക്കള്‍ക്ക് മൂന്ന് വര്‍ഷ കാലാവധിയുമുള്ള തേഡ് പാര്‍ട്ടി പോളിസികള്‍ ആവിഷ്‌ക്കരിക്കണം. അടുത്ത ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു വര്‍ഷമാണ് തേര്‍ഡ് പാര്‍ട്ടി പോളിസികളുടെ കാലാവധി. വാഹന ഉടമകള്‍ ഇത് പുതുക്കാന്‍ മടിക്കുന്നതോ മറന്നു പോവുന്നതോ മൂലം വലിയൊരു വിഭാഗം വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ നിരത്തില്‍ ഇറങ്ങുന്നുണ്ടെന്നാണ് ഐ ആര്‍ ഡി എയുടെ വിലയിരുത്തല്‍. ദീര്‍ഘകാല പോളിസിയുടെ പ്രീമിയത്തിലും കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചനകള്‍.

പച്ചപ്പില്‍ കുളിക്കാം പ്രകൃതിയെ കാണാം ഊഞ്ഞാപ്പാറയിലെത്തിയാല്‍

സീറോ ബഡ്ജറ്റില്‍ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടുന്നവരാണ് മലയാളികള്‍. വളരെ ചുരുങ്ങിയ ചെലവില്‍ കണ്ണിനും മനസിനും തൃപ്തിയേകുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കരാണ് പുതുതലമുറ. കോഴിക്കോട് ബാലുശ്ശേരിയിലെ വയലടയും മലപ്പുറത്തെ മിനി ഊട്ടിയും അതിനുദാഹരണങ്ങള്‍ മാത്രം. ആ പട്ടികയിലേക്ക് പുതിയൊരു പേരു കൂടി എഴുതിച്ചേര്‍ക്കുകയാണ്, ഊഞ്ഞാപ്പാറ. Pic Courtsy: Jitin Menon വളരെ ചുരുങ്ങിയ കാലയളവില്‍ ഊഞ്ഞാപ്പാറയ്ക്ക് കിട്ടിയ സ്വീകാര്യതയ്ക്ക് പ്രധാനകാരണക്കാര്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും തന്നെയെന്നു പറയാതെ വയ്യ. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച ചിത്രങ്ങളിലൂടയാണ് ഊഞ്ഞാപ്പാറ ജനങ്ങളിലേക്ക് എത്തിതുടങ്ങിയത്. പട്ടണങ്ങളിലും പുറം സ്ഥലങ്ങളിലും ജീവിക്കുന്നവരാണ് ഏറെയും ഊഞ്ഞാപ്പാറയെ തേടിയെത്തുന്നത്. തനിനാട്ടിന്‍പുറത്തിന്റെ മട്ടു പേറുന്ന ഊഞ്ഞാപ്പാറയിലെ നീര്‍പ്പാലത്തില്‍ കുളിച്ച് കേറുന്നതാണ് ഇപ്പോള്‍ യാത്രികരുടെ ഹരം. കുട്ടികളും മുതിര്‍ന്നവരും സഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനപ്രതി കുളിച്ച് കയറാന്‍ മാത്രം ഊഞ്ഞാപ്പാറയിലെത്തുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലം ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരമുണ്ട്. കോതമംഗലം തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 കിലോമീറ്റര്‍ ... Read more

ജൂണ്‍ ആദ്യ വാരം മുതല്‍ അമിത ലഗേജിന് പിഴയടയ്ക്കാനൊരുങ്ങി റെയില്‍വേ

അമിത ലഗേജുമായെത്തുന്ന യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയില്‍ അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. അമിത ലഗേജ് സഹയാത്രികര്‍ക്ക് അസൗകര്യമൊരുക്കാറുണ്ടെന്ന് പരാതി ഉയരാന്‍ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനുവദിച്ചതിലും അധികഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം. അധിക ലഗേജിന് വിമാനങ്ങളിലേതിനു സമാനമായി അധികനിരക്ക് ഈടാക്കാമെന്ന് റെയില്‍വേയുടെ നിയമത്തില്‍ പറയുന്നുണ്ട്. അധികം ലഗേജുണ്ടെങ്കില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നും ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാമെന്നുമാണ് നിയമത്തില്‍ പറയുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഗേജ് റെയില്‍വേ സ്റ്റേഷനില്‍ ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കിനോക്കില്ല.. ‘ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലുള്ളവയാണ്. അത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്’- റെയില്‍വേ ... Read more

പുകയുന്ന കുറ്റിയില്‍ നിന്ന് ഉയരുന്ന കുഷ്യനുകള്‍

ദിനംപ്രതി നാലര കോടി സിഗരറ്റ് കുറ്റികളാണ് ലോകത്ത് ഉപേക്ഷിക്കപ്പെടുന്നത്. ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് പുകവലി. പുകവലിക്ക് ശേഷം വലിച്ചെറിയുന്ന കുറ്റിയാകട്ടെ പരിസ്ഥിതിക്കും ദോഷം ചെയ്യും. വഴിയരികില്‍, ഭക്ഷണശാലയില്‍, കിടപ്പുമുറിയില്‍, ബസിനുള്ളില്‍ തരംപോലെ സിഗരറ്റ്കുറ്റി ഉപേക്ഷിക്കുകയാണു പതിവ്. ഇതു പരിസ്ഥിതിക്കു ദോഷകരമെന്ന തിരിച്ചറിവില്‍നിന്നാണു പ്രോജക്ട് സിഗ്ബിയുടെ രൂപീകരണം. ഇതിനു പിന്നിലുള്ളതാകട്ടെ ഒരു പറ്റം വിദ്യാര്‍ഥികളും. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ വെങ്കിടേശ്വര കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇനാക്ടസ് എസ്വിസി എന്ന സംഘടനയാണ് ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റിന്റെ ദൂഷ്യവശത്തെക്കുറിച്ചു ചിന്തിച്ചത്. മണ്ണില്‍ അലിയില്ല എന്നതുതന്നെയാണു പ്രധാന വെല്ലുവിളി. പുറമെയുള്ള കടലാസ്ചട്ട ഇല്ലാതായാലും അതിനുള്ളിലെ ഭാഗം പ്രകൃതിക്കു ദോഷമായി നിലനില്‍ക്കും. രണ്ടു വര്‍ഷം മുന്‍പാണു പ്രോജക്ട് സിഗ്ബിയുടെ തുടക്കം. ഉപേക്ഷിച്ചുകളയുന്ന ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നായി ചിന്ത. അങ്ങനെയാണു കുഷ്യന്‍, കീച്ചെയിന്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. നഗരത്തെ 14 ചെറിയ ഭാഗങ്ങളായി തിരിച്ചാണു പ്രവര്‍ത്തനം. വഴിയില്‍നിന്നും മറ്റും സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാന്‍ ആക്രിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ ... Read more

കേരളപ്പിറവി ദിനത്തിൽ തകർപ്പൻ സമ്മാനം: ഇന്ത്യ-വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്

  വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നു. നവംബർ ഒന്നിന് കൊച്ചിയിൽ നടക്കേണ്ട ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാകും കാര്യവട്ടത്ത് നടക്കുക. കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ വിരുന്നാകും മത്സരം. 2017 നവംബറിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വൻറി 20 മത്സരമാണ് കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യാന്തര മത്സരം. കനത്ത മഴയെത്തുടർന്ന് എട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആര് വിക്കറ്റിന് ജയിച്ചിരുന്നു. മഴയ്ക്ക് ശേഷം ഗ്രൗണ്ട് വേഗം മത്സര സജ്ജമാക്കിയത്‌ സവിശേഷ ശ്രദ്ധ നേടുകയും ചെയ്തു. ഡേ ആൻഡ് നൈറ്റ് മത്സരമാകും കാര്യവട്ടത്തു നടക്കുക. വിന്ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെ മത്സരം. ഉച്ചയ്ക്ക് 1.30 നു മത്സരം തുടങ്ങും.ബിസിസിഐയുടെ ടൂർ ആൻഡ് ഫിക്സ്ചർ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ കൊച്ചിയിൽ മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഫുട്‍ബോൾ പ്രേമികളുടെ എതിർപ്പിനെത്തുടർന്ന് വേദി മാറ്റുകയായിരുന്നു.

പരിസ്ഥിതി ദിനത്തിൽ ടൂറിസം മേഖലയുടെ സമ്മാനം: മൂന്നാറും തേക്കടിയും ഇനി പ്ലാസ്റ്റിക് വിമുക്തം

ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമായി. മൂന്നാറും തേക്കടിയുമാണ് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് രക്ഷ നേടുന്നത്. മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സും തേക്കടി ഹോട്ടലിയേഴ്‌സ് അസോസിയേഷനും തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ സൊസൈറ്റിയുമാണ് സുപ്രധാന തീരുമാനത്തിന് പിന്നിൽ. വര്‍ധിച്ച് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നാം അഭിമാനിക്കുകയാണ് വേണ്ടത് എന്നാല്‍ പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ വലിച്ചെറിയുന്ന പ്രവര്‍ത്തികള്‍  ഇനി മുതല്‍ തുടരില്ലെന്ന് വിനോദ സഞ്ചാരമേഖലയിലെ ഹോട്ടല്‍ -റിസോര്‍ട്ട് ഓണേഴ്‌സും ജീവനക്കാരും തീരുമാനിക്കുകയായിരുന്നു . കഴിഞ്ഞ പരിസ്ഥിതി ദിനത്തോടാരംഭിച്ച പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ തുടങ്ങിയതെന്ന് മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് മുൻ പ്രസിഡണ്ട് വിമൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉപേക്ഷിച്ച് കൊണ്ടായിരുന്നു പ്രകൃതി സംരക്ഷണം ആരംഭിച്ചത്. പരിസ്ഥിതിക്ക് വില്ലനായി നിലകൊള്ളുന്ന വസ്തുക്കളെ പൂര്‍ണമായും ഉപേക്ഷിക്കുക എന്നതാണ് പുതുതായി എടുത്ത തീരുമാനമെന്നും വിമൽ പറഞ്ഞു . ഇന്ന് മുതല്‍ ഇടുക്കിയിലെ വിനോദ സഞ്ചാര ഇടങ്ങളിലെ മുഴുവന്‍ ഹോട്ടലുകളിലും  ... Read more