Category: News

റാസ് അല്‍ഖോറിലെ പുതിയറോഡുകള്‍ ശനിയാഴ്ച്ച യാത്രക്കാര്‍ക്കായി തുറക്കും

റാസ് അല്‍ഖോറിലെയും ഇന്റര്‍നാഷനല്‍ സിറ്റിയിലെയും റോഡ് നവീകരണ പദ്ധതികള്‍ 30-ന് ശനിയാഴ്ച പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടക്കും. റാസല്‍ഖോര്‍, ഇന്റര്‍നാഷനല്‍ സിറ്റി മേഖലകളില്‍ നടത്തുന്ന റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഇന്റര്‍നാഷണല്‍ സിറ്റിയിലേക്കുള്ള പ്രവേശനകവാടം കൂടിയാണിത്. ഇന്റര്‍നാഷനല്‍ സിറ്റി, ഡ്രാഗണ്‍ മാര്‍ട്ട്, എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനായാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്റര്‍നാഷണല്‍ സിറ്റി നിര്‍മിച്ച നഖീലിന്റെകൂടി സഹകരണത്തോടെയാണ് ഈ നവീകരണപദ്ധതി. അല്‍ മനാമ റോഡ് വീതികൂട്ടിയും മൂന്ന് ജങ്ഷനുകള്‍ നവീകരിച്ചുമാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്. അല്‍ മനാമ റോഡില്‍നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള മൂന്നുവരി പാത നാലുവരിയാക്കി വികസിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തേക്കുമുള്ള വാഹനഗതാഗതം മണിക്കൂറില്‍ 4500-ല്‍നിന്ന് ആറായിരമാക്കാന്‍ ഇതുവഴി കഴിയും. റാസല്‍ഖോര്‍ റോഡില്‍നിന്ന് ഷാര്‍ജയിലേക്കും ഇന്റര്‍നാഷനല്‍ സിറ്റിയില്‍നിന്ന് ജബല്‍ അലിയിലേക്കും അബുദാബിയിലേക്കുമുള്ള റോഡുകള്‍ രണ്ടുവരിയായും വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള മണിക്കൂറില്‍ എണ്ണൂറ്് വാഹനങ്ങള്‍ എന്നത് 1600 ആയി മാറുമെന്നും ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ ... Read more

വേര്‍പിരിഞ്ഞും ഒത്ത് ചേര്‍ന്നും ജോര്‍ജിയയിലെ ഈ അത്ഭുത പ്രതിമകള്‍

ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയസ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശോഭ മങ്ങാത്ത ആ സ്മാരകം കാണാന്‍ വര്‍ഷാവര്‍ഷം ഡല്‍ഹിയിലെത്തുന്നത് സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഷാജഹാനും പ്രിയപത്‌നി മുംതാസുമാണ് താജ്മഹല്‍ എന്ന പ്രണയകുടീരം സാക്ഷാത്കരിക്കാന്‍ കാരണഹേതുവായത്. എന്നാലിവിടെ ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളാണ് നായികയും നായകനും. ഒരുമിച്ചു ചേരാന്‍ കഴിയാതെ പോയ ഇരുവരുടെയും പ്രണയത്തിന്റെ ഓര്‍മകളും പേറി സ്റ്റീലില്‍ രണ്ടുശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയിതാക്കളുടെ വേര്‍പിരിയലിന്റെ കാഠിന്യം കണ്ടുനിന്നവര്‍ക്കു പോലും വ്യക്തമാകുന്ന തരത്തില്‍ ദിവസത്തില്‍ ഒരു തവണ ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന്ന ഈ ശില്പങ്ങള്‍ അകന്നുമാറും. കാണാനെത്തുന്നവര്‍ക്കു വിരഹവും വേദനയും സമ്മാനിക്കുന്ന ഈ പ്രതിമകള്‍ എവിടെയാണെന്നറിയേണ്ടേ? ജോര്‍ജിയയിലെ ബറ്റുമി എന്ന സ്ഥലത്തു കടല്‍ത്തീരത്തോടു ചേര്‍ന്നാണ് ‘മാന്‍ ആന്‍ഡ് വുമണ്‍’ എന്നു പേരിട്ട, എട്ടുമീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ നിര്‍മിത ശില്‍പം സ്ഥിതി ചെയ്യുന്നത്. ജോര്‍ജിയയിലെ പ്രശസ്തനായ ശില്പി ടമാര വെസിറ്റാഡ്‌സെയാണ് ഈ മനോഹരശില്പത്തിന്റെ നിര്‍മാണത്തിനു പുറകില്‍. സോവിയറ്റ് യൂണിയനിന്റെ ആക്രമണത്തെ ആസ്പദമാക്കി ... Read more

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് പോകാം; ചെയ്യേണ്ടത് ഇത്രമാത്രം

ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമേതെന്നറിയുമോ? അവിടം എന്തുകൊണ്ട് ഇത്ര സന്തോഷമുള്ള നാടായി എന്നറിയുമോ? അവിടുത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും രഹസ്യമറിയണോ? സന്തോഷമുള്ള ഒരു മനുഷ്യനൊപ്പം പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ കണ്ട് രസിക്കണോ? ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ഐക്യ രാഷ്ട്രസഭ തിരഞ്ഞെടുത്ത ഫിന്‍ലന്‍ഡ് ഇത്തരമൊരു യാത്രാനുഭവത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ്. സന്തോഷം തേടിയുള്ള യാത്രയുടെ ഏറ്റവും സന്തോഷമുള്ള ഓഫര്‍ ഇതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ‘റെന്റ് എ ഫിന്‍’ എന്ന് പേരിട്ട പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ഫിന്‍ലന്‍ഡ് ടൂറിസം വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫിന്‌ലാന്ഡിന്റെ ഭൂമിശാസ്ത്രം നന്നായറിയുന്ന വിദഗ്ദരായ 8 സഞ്ചാര സഹായികളാകും പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുക. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികളെയും കൂട്ടി ഫിന്‌ലാന്ഡിന്റെ മനോഹര ഭൂപ്രദേശങ്ങളിലേക്ക് പോകുകയാണ് ഇവരുടെ ചുമതല. സന്തോഷം തേടിയെത്തുന്ന സഞ്ചാരികളെ നയിക്കുന്ന ഇവര്‍ ‘ഹാപ്പിനെസ്സ് ഗൈഡ്‌സ് ‘ എന്നാകും അറിയപ്പെടുക. സന്തോഷയാത്രയ്ക്ക് റെഡിയാണോ? എങ്കില്‍ ഉടന്‍ തന്നെ പദ്ധതി ... Read more

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടുകാണി പവിലിയന്‍ ഒരുങ്ങുന്നു

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന്‍ അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ സമയം ക്രമീകരിക്കും. കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, ഐസ്‌ക്രീം പാര്‍ലര്‍, പൂന്തോട്ടം അടക്കം വിപുലമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. ഇടുക്കിയെ പരിചയപ്പെടുത്തുന്ന ഒരു ഗാലറി കൂടി സ്ഥാപിക്കുന്നതിനു നടപടി എടുത്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ജില്ലയുടെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി ഒരു വിപണന കേന്ദ്രം കൂടി പവിലിയനോടു ചേര്‍ന്നു നിര്‍മിക്കും. കൂടാതെ ചെറിയ പാര്‍ട്ടികള്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസേന 500 ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ ... Read more

ദീര്‍ഘദൂര യാത്രയ്‌ക്ക് സ്റ്റാര്‍ഷിപ്പുമായി ഇലോണ്‍ മസ്‌ക്

ദീര്‍ഘദൂര യാത്രകള്‍ക്ക് റോക്കറ്റില്‍ തന്നെ പോകാമെന്നാണ് സ്പേസ് എക്സും സ്ഥാപക കോടീശ്വരനായ ഇലോണ്‍ മസ്‌കും പറയുന്നത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റിലും സിഡ്നിയിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടും കുതിച്ചെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം. ഈ അതിവേഗ യാത്രകള്‍ സാധ്യമാകുക സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുപയോഗിച്ചായിരിക്കും. ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും അവസാന പാളിയിലെത്തി വീണ്ടും തിരിച്ചിറങ്ങുന്ന രീതിയായിരിക്കും ഇത്തരം യാത്രകള്‍ക്കുണ്ടാകുക. പത്ത് മണിക്കൂറിലേറെ എടുക്കുന്ന ദീര്‍ഘ വിമാനയാത്രകള്‍ക്ക് ബദലായാണ് ഇത്തരം റോക്കറ്റ് യാത്രകള്‍ വരിക. 2030 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള അതിവേഗ ദീര്‍ഘദൂരയാത്രകള്‍ക്ക് 15 ബില്യണ്‍ പൗണ്ടിന്റെ വിപണി സാധ്യതയാണ് സ്വിസ് സ്ഥാപനമായ യുബിഎസ് കണക്കാക്കുന്നത്. 2030 ആകുമ്പോഴേക്കും ബഹിരാകാശ ടൂറിസത്തിനും 2.3 ബില്യണ്‍ പൗണ്ടിന്റെ വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്പേസ് എക്സിനെ കൂടാതെ ബഹിരാകാശ ടൂറിസം രംഗത്തെ പ്രമുഖ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കും ഈ വിപണിയിലേക്ക് കണ്ണുവെക്കുന്നുണ്ട്. ബഹിരാകാശ വിനോദസഞ്ചാരത്തിനൊപ്പം തന്നെ റോക്കറ്റ് യാത്രകളേയും സമാന്തരമായി അവതരിപ്പിക്കാനാണ് ഈ കമ്പനികളുടെ ... Read more

തീവണ്ടി യാത്ര; ഇനി നാല് മണിക്കൂര്‍ മുമ്പ് ബോര്‍ഡിങ് മാറ്റാം

രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ നിങ്ങലുടെ ബോര്‍ഡിങ് പോയിന്റ് മാറ്റാം. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്. ഇനിമുതല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം. നിലവില്‍ 24 മണിക്കൂര്‍ മുമ്പുവരെ മാത്രമേ സ്റ്റേഷന്‍ മാറ്റാന്‍ പറ്റുമായിരുന്നുള്ളൂ. ഈ രീതിക്കാണ് മാറ്റം വരുന്നത്. നാലുമണിക്കൂര്‍ അഥവാ ഒന്നാം റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നത് വരെ ഇനി ബോര്‍ഡിംഗ് പോയിന്റ് മാറ്റാം. മേയ് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. മാത്രമല്ല ആദ്യം കൊടുത്ത ബോര്‍ഡിങ് പോയിന്റ് മാറ്റുകയും എന്നാല്‍ പിന്നീട് ആദ്യത്തെ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടിവന്നാല്‍ ഇനി ... Read more

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

ഡീസല്‍ തീര്‍ന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട ഇന്ധനവണ്ടി നിങ്ങളുടെ അടുത്തെത്തും. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും സാരമില്ല മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മതി അധികം താമസിക്കാതെ ഇന്ധനവുമായി വണ്ടി നിങ്ങളുടെ അടുത്തെത്തും. മലപ്പുറത്താണ് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ആരംഭിച്ചത്. പൂണൈ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റീപോസിന്റെ ശ്രമം. നിലവില്‍ പൂണൈ, ചെന്നൈ, ബംഗ്ലൂരൂ, വാരണാസി, റായ്ഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റിപോസ് എനര്‍ജിയുടെ സഞ്ചരിക്കുന്ന ഇന്ധന പമ്പുകള്‍ നിലവിലുള്ളത്. മലപ്പുറത്തെ പിഎംആര്‍ പമ്പിനാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായുള്ള ലൈസന്‍സ് ലഭിച്ചത്. ടാറ്റ അള്‍ട്ര ട്രക്കിലാണ് പമ്പ് ക്രമീകരിചിരിക്കുന്നത്. 6000 ലീറ്റര്‍ ഡീസല്‍വരെ ട്രക്കില്‍ സംഭരിക്കാനാവും. റീപോസ് ആപ്പിലൂടെ ഇന്ധനം ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണമടയ്ക്കാനും സാധിക്കും.

മാറ്റങ്ങളോടെ നീലഗിരി പൈതൃക തീവണ്ടി

കുളിരണിഞ്ഞ മലനിരകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളുമായി നീലഗിരി മൗണ്ടെന്‍ റെയില്‍വേ. നീലഗിരി പൈതൃക റെയില്‍വേയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോച്ചില്‍ എസി ഘടിപ്പിക്കുന്നത്. റെയില്‍വേയുടെ തന്നെ തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പിലാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമുള്ള ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ പൈതൃകതീവണ്ടി കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. ഇവിടെ ഇതാദ്യമായാണ് കോച്ചുകളുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നത്. 57 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 28 സീറ്റുകള്‍ മാത്രമാണ് ഈ കോച്ചില്‍ ഉണ്ടാവുക. സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകള്‍, ലഗേജ് റാക്ക്, 2 സ്പ്ലിറ്റ് എ.സികള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. വശങ്ങളിലെ ജനലകള്‍ക്ക് വലുപ്പം കൂട്ടി തുറക്കാനും അടക്കാനും പറ്റുന്ന വിധത്തിലാണ് ഉള്ളത്. പുറത്ത് ബോഗിയുടെ ഇരുവശങ്ങളിലും കാടുകളും മുന്നില്‍ ആനയും കടുവയുടെയും ചിത്രങ്ങള്‍ ഗ്രാഫിക്‌സ് ഡിസൈനിലൂടെ പതിപ്പിച്ചിട്ടുണ്ട്. കോച്ചിനകത്ത് മുകള്‍ഭാഗം മുഴുവനും പ്രകൃതിയുടെ അഴക് കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ അക്രലിക് ഗ്ലാസ്സുകളാണ് ഒട്ടിയിരിക്കുന്നത്.

പൊന്‍മുടി തൂക്കുപാലത്തില്‍ വീണ്ടും വാഹനഗതാഗതം

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു.  ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴകി ദ്രവിച്ച നട്ടുകളും ബോള്‍ട്ടുകളും മാറ്റി പുതിയ ഷീറ്റുകള്‍ നിലത്ത് ഉറപ്പിച്ചു. സില്‍വര്‍ നിറം മാറ്റി, പട്ടാള പച്ച നിറം പൂശിയതോടെ പാലം കൂടുതല്‍ ഭംഗിയായി. പാലം നിര്‍മിച്ചതിനു ശേഷം ഇതു വരെ 2 തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് വര്‍ധിച്ചതോടെ തൂക്കുപാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കണം ... Read more

ചക്ക നമ്മുടെ ഔദ്യോഗിക ഫലമായിട്ട് ഇന്ന് ഒരു വര്‍ഷം

ആഘോഷിക്കാന്‍ മറക്കേണ്ട. ചക്ക വെറും ചക്കയല്ലാതായിട്ട് ഒരു വയസ്സ്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് നിയമസഭയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പാദനമുള്ള ഏറ്റവും വലിയ പഴങ്ങളില്‍ ഒന്നാണ് ചക്ക. ഇതുവരെ വിഷമേല്‍ക്കാത്ത വിളയും ചക്കയാണ്. വീട്ടുമുറ്റത്തു വെള്ളമോ വളമോ രാസകീടനാശിനികളോ കാര്യമായി നല്‍കാതെ വിളയുന്ന പൂര്‍ണമായും ജൈവമായ ഫലം എന്ന പ്രത്യേകതയുള്ള വിളയാണ് ചക്ക. ഒരുകാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ചക്കപ്പഴം ഇന്ന് രാജകീയ തിരിച്ച് വരവിന്റെ പാതയിലാണ്. സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതു മുതല്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്തു. 10 കിലോ ഭാരമുള്ള ഒരു ചക്കപ്പഴത്തില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ധിത ഉല്‍പന്നം നിര്‍മിക്കാം. സാധാരണ കാലാവസ്ഥയില്‍ സംഭരിക്കാന്‍ കഴിയുന്നതും വര്‍ഷം മുഴുവനുമുള്ള ലഭ്യതയും ഇതിന്റെ ... Read more

അപേഷകന്റെ വരുമാനത്തിനനുസരിച്ച് കുവൈത്തിലിനി സന്ദര്‍ശക വിസയുടെ കാലാവധി

കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി ഇനി മുതല്‍ അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്‌പോണ്‍സറുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വിസയുടെ കാലാവധിയും കുറയും. യൂറോപില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള പ്രവാസികളുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസയുടെ കാലാവധി മൂന്ന് മാസമാണ്. കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെ, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി ഒരു മാസമായി നിജപ്പെടുത്തി. കൂടാതെ വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ മിനിമം 500 കുവൈത്ത് ദിനാര്‍ മാസശമ്പളവും വേണം. അതേസമയം ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ 250 ദിനാര്‍ ശമ്പളം മതി. സ്‌പോണ്‍സറുടെ ജോലിയും, സാഹചര്യവും, സന്ദര്‍ശനത്തിന്റെ ഉദ്ദേശവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറയ്ക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഇഖാമ കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മ്അഫ്‌റി വ്യക്തമാക്കി.

കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി

അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.

ഗ്രീന്‍ സിറ്റിയാവാന്‍ തയ്യാറെടുത്ത് റിയാദ്; പ്രഖ്യാപനത്തില്‍ മൊത്തം 86 ബില്യന്റെ പദ്ധതികള്‍

സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതികള്‍ വിശദീകരിച്ചു. കിങ് സല്‍മാന്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് ട്രാക്, ഗ്രീന്‍ റിയാദ്, ആര്‍ട് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍. 13.4 സ്‌ക്വയര്‍ കി.മീ ആണ് പാര്‍ക്കിന്റെ വലിപ്പം. ഇത് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കാകും. ഗ്രീന്‍ റിയാദ് യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ 16 ഇരട്ടി റിയാദിന്റെ പച്ചപ്പ് വര്‍ദ്ധിക്കും. ഇതിനായി 75 ലക്ഷം മരങ്ങള്‍ വച്ച് പിടിപ്പിക്കും. മ്യൂസിയം, തിയേറ്റര്‍, വിവിധ ഗാലറികള്‍ തുടങ്ങി 1000 പ്രാദേശിക രാജ്യാന്തര കലാകാരന്മാര്‍ പങ്കാളികളാകുന്ന തുറന്ന എക്‌സിബിഷന്‍ എന്നിവയാണ് ആര്‍ട്ട് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറ് ബന്ധിപ്പിക്കുന്ന 135 കിലോ മീറ്റര്‍ ദൂരത്തിലാണ് സ്‌പോര്‍ട്‌സ് ട്രാക് നിര്‍മിക്കുന്നത്. സൈക്കിളിങ്, കുതിര സവാരി, ജോഗിങ്, കായികം, സാംസ്‌കാരിക കേന്ദ്രം എന്നിവ ... Read more

ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോണ്‍ ഓഫ് സര്‍വ്വീസ് ആലപ്പുഴയില്‍ ആരംഭിക്കുന്നു

ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വ്വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം എപ്രിലില്‍ തുടങ്ങും. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നതന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി തുക നിശ്ചയിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമ തയും സംബന്ധിച്ച് വിശദമായപഠനം നടക്കേണ്ടതുണ്ട്. ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം – തവണക്കടവ് റൂട്ടിലായിരിക്കും ആദ്യ സര്‍വ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു സര്‍വ്വീസ് ആണ് തുടങ്ങുന്നത്. റോ റോ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റോ റോയ്ക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാല്‍ കൊച്ചി കപ്പല്‍ ശാലയില്‍ മാത്രമാണ് ഇതു നിര്‍മ്മിക്കാന്‍ സംവിധാനങ്ങളുള്ളത്. വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ അത് വന്‍ സാമ്പത്തിക ചിലവിലേക്ക് പോകുന്നതിനാലണ് കൊച്ചി കപ്പല്‍ശാല ... Read more

പൂക്കള്‍ കൊണ്ട് പരവതാനി നിര്‍മ്മിച്ച് മക്ക ഫ്‌ളവര്‍ ഷോ

യാമ്പുവിനു പിന്നാലെ മക്കയിലും പുഷ്‌പോത്സവം ആരംഭിക്കുന്നു. മക്കാ പുഷ്‌പോത്സവത്തിന്റെ പ്രതേൃകത പത്ത് ലക്ഷം പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച പരവതാനിയായിരിക്കും. മക്കയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ അറഫാ സംഗമത്തിനു ശേഷം മിനായിലെത്തി ആദൃ ദിനത്തെ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മുമ്പ് രാപ്പാര്‍ക്കുന്ന ഇടത്താവളം കൂടിയാണ് മുസ്ദലിഫ. ചൊവ്വാഴ്ചയാണ് പുഷ്‌പോത്സവം തുടങ്ങുക. മക്ക മുനിസിപ്പാലിറ്റിയാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. അറബ് അര്‍ബണ് ഡെവലെപ്‌മെന്റ് ഇന്‍സ്റ്റിറ്റൃൂട്ടിന്റെയും കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയുടേയും സഹകരണം കൂടി പുഷ്‌പോത്സവം ഒരുക്കിയതില്‍ ഉണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പുഷ്‌പോത്സവം ഔദേൃാഗികമായി ഉദ്ഘാടനം ചെയ്യും. അദ്വിതീയവും വസ്തുനിഷ്ഠവുമായതാണ് മക്ക പുഷ്പമേളയെന്ന് മുനിസിപ്പാലിറ്റി മീഡിയ പബ്‌ളിക്കേഷന്‍; വിഭാഗം ഡയറക്ടര്‍ റഈദ് സമര്‍ഖന്ധി പറഞ്ഞു. പൊതുജനങ്ങളില്‍ പാരിസ്ഥിതി സംരക്ഷണ ബോധം ഉയര്‍ത്തുകയും മലിനീകരണത്തിനെതിരെ പൊരുതാനുള്ള പ്രേരണയുണ്ടാക്കുകയും പുണൃ നഗരങ്ങളുടെ മനോഹാരിത സംരക്ഷിക്കുകയും ഭംഗി വെളിവാക്കുകയും ചെയ്യുക എന്നതും മക്ക പുഷ്പമേള ലക്ഷൃമിടുന്നതായും റഈദ് ... Read more