Category: News
നദീജലസംഭരണത്തിന് ഗോവന്‍ മാതൃക നടപ്പാക്കുന്നു
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്‍.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എഞ്ചിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി ... Read more
Andhra Pradesh plans to boost rural and temple tourism
During the Masula Beach Festival at Manginapudi, Finance Minister Y Ramakrishnudu said the potential of rural and temple tourism was yet to be tapped in the state. “The tourism sector will be able to contribute in a big way to the State’s economy. The immediate plans are to prepare a tourism development plan and giving a boost to temple and rural tourism across the State,” said the Minister. In response to a request by Law Minister K Ravindra to develop the Manginapudi beach, ₹20 crore for completing the 5 km road that connects Machilipatnam with the beach has been sanctioned ... Read more
വെല്ലുവിളി ഏറ്റെടുത്ത് മോദി
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ‘HumFitIndiaFit’ ചലഞ്ച് കാമ്പ്യയിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ പങ്കു വെച്ചത്. ക്രിക്കറ്റ് താരം വിരാട് കോലി പ്രധാനമന്ത്രിയെ ഫിറ്റനസ് ചലഞ്ചിനായി വെല്ലുവിളിച്ചിരുന്നു. മെയ് 23ന് താരത്തിന്റെ ചലഞ്ച് താന്‍ വീഡിയോ ഉടന്‍ പങ്കുവെയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്. ‘രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്’, മോദി ട്വിറ്ററില്‍ കുറച്ചു. ഫിറ്റ്നസ് ചാലഞ്ചിനായ് കര്‍ണാടക മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബദ്രയെയുമാണ് മോദി ക്ഷണിച്ചത്. എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല ... Read more
ആഗോള യോഗാ വിദഗ്ധർ കേരളത്തിൽ; ദൈവത്തിന്റെ സ്വന്തം നാട് ഇനി യോഗയുടെയും
ലോകത്തിലെ ആദ്യ യോഗാ ടൂറിന് നാളെ തുടക്കം, വിവിധ രാജ്യങ്ങളിൽ നിന്ന് യോഗാ വിദഗ്ധർ കേരളത്തിൽ കേരളം ഇനി യോഗയുടെ തലസ്ഥാനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ( അറ്റോയ്) ആതിഥ്യമരുളുന്ന ആദ്യ യോഗാ അംബാസഡർ ടൂറിന് നാളെ തിരുവനന്തപുരത്തു തുടക്കം. 22 രാജ്യങ്ങളിൽ നിന്ന് അറുപതിലേറെ യോഗാ വിദഗ്ധർ 21 വരെ നീളുന്ന യോഗാ ടൂറിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, ട്രഷറർ പിഎസ് ചന്ദ്രസേനൻ, സിഎസ് വിനോദ്, ജനീഷ് ജലാലുദ്ദീൻ, സഞ്ജീവ് കുമാർ, മനു എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്. വിദേശ പ്രതിനിധികൾ താമസിക്കുന്ന കോവളം ലീലാ റാവിസിലും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹോട്ടൽ മാർക്കറ്റിങ് മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഹോട്ടൽ റിസപ്‌ഷൻ ലോബിയിൽ കഥകളിയോടെയോടെയാണ് യോഗാ വിദഗ്ധരെ വരവേറ്റത്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 ... Read more
യാത്രക്കാര്‍ക്ക് യൂസര്‍ ഫീയില്‍ ഇളവ് നല്‍കി എയര്‍പോര്‍ട്ട് അതോറിറ്റി
രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നല്‍കേണ്ട യൂസര്‍ ഡവലപ്‌മെന്റ് ഫീസില്‍ (യുഡിഎഫ്) 74% ഇളവ് നല്‍കാന്‍ എയര്‍പോര്‍ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആര്‍എ) ശുപാര്‍ശ. നിലവില്‍ രാജ്യാന്തര റൂട്ടില്‍ 1226 രൂപയും ആഭ്യന്തര റൂട്ടില്‍ 306 രൂപയുമാണ് യാത്രക്കാരന്‍ യുഡിഎഫ് ആയി നല്‍കേണ്ടത്. റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നടപ്പായാല്‍ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും. ബെംഗളൂരുവില്‍നിന്നുള്ള ആഭ്യന്തര-രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നല്‍കിയാല്‍ 2020 മാര്‍ച്ച് 31 വരെ ബെംഗളൂരുവില്‍നിന്നു കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ഇക്കാര്യത്തില്‍ 18നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിനു മുന്‍പ് 2015ല്‍ ആണ് ഫീസ് പുതുക്കിയത്. 2021നു ശേഷം ഫീസ് കൂടുമെന്നും അധികൃതര്‍ സൂചന നല്‍കി. രണ്ടാം ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്കു നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നതാണ് കാരണം. അതേസമയം വിമാനത്താവളത്തിലേക്കു ... Read more
നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി
നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ ... Read more
യോഗാ ടൂറിനെ പിന്തുണച്ചു കേരള സർക്കാർ: ടൂറിസം വളർച്ചയ്ക്ക് സഹായകമെന്ന് മന്ത്രി നിയമസഭയിൽ
യോഗ അംബാസഡർ ടൂർ സംസ്ഥാന ടൂറിസത്തിന്റെ വളർച്ചയെ സഹായിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. യോഗ അംബാസഡർ ടൂർ പരിപാടിയെ പിന്തുണയ്ക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിച്ചതായും പ്രതിഭാ ഹരി, എ എൻ ഷംസീർ, സികെ ഹരീന്ദ്രൻ, യു ആർ പ്രദീപ് എന്നിവരുടെ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകി. 2021ഓടെ കേരളം സന്ദർശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 100 ശതമാനവും വർധനവാണ് ലക്‌ഷ്യം. ഇതിനായി പ്രചരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പുതിയ ബ്രാൻഡിംഗ് ആയ ‘കം ഔട്ട് ആൻഡ് പ്ളേ’ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തെ വിവാഹ/ സമ്മേളന ടൂറിസത്തിന്റെ കേന്ദ്രമായി വരും വർഷങ്ങളിൽ അവതരിപ്പിക്കും.നവ മാധ്യമങ്ങൾ വഴി ടൂറിസം പ്രചാരണം ശക്തമാക്കും.മ്യൂസിക്, കളിനറി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
കേരളം ചരിത്രം കുറിക്കുന്നു; യോഗാ ടൂറിന് വ്യാഴാഴ്ച തുടക്കം. വിദേശ യോഗാ വിദഗ്ധർ വന്നു തുടങ്ങി
കേരളത്തെ ആഗോള യോഗാ കേന്ദ്രമാകാൻ ലക്ഷ്യമിട്ട് യോഗാ അംബാസഡർ ടൂറിന് വ്യാഴാഴ്ച തുടക്കം. വിവിധ വിദേശ രാജ്യങ്ങളിൽനിന്നും യോഗാ വിദഗ്ധർ ഇതിൽ പങ്കാളിയാകും. അസോസിയേഷൻ ഓഫ് ടുറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗാ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്ന് അറുപതോളം യോഗാ വിദഗ്ധർ പങ്കെടുക്കും. അറ്റോയ് ക്കൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയവും കേരളം ടൂറിസവും യോഗാ ടൂറിൽ കൈകോർക്കുന്നുണ്ട്. യോഗാ ടൂറിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ വന്നു തുടങ്ങി. ലോകത്തെ തന്നെ ആദ്യ യോഗാ ടൂറിനാണ് കേരളം ആതിഥ്യമരുളുന്നത്. യോഗയുടെ തുടക്കം കേരളത്തിൽ എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. മറയൂരിലെ മുനിയറകൾ ഇതിനു തെളിവെന്നും അവർ പറയുന്നു. നാലായിരം മുതൽ അയ്യായിരം വർഷത്തെ പഴക്കമുള്ള മുനിയറകൾ ശിലായുഗ സംസ്കാരത്തിൻറെ ശേഷിപ്പുകൾ കൂടിയാണ്. മറയൂരിലേക്കും യോഗാ ടൂർ സംഘം പോകുന്നുണ്ട്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 വരെയാണ് യോഗാ ടൂർ. തെക്കൻ കേരളത്തിലെ പ്രധാന ... Read more
സ്മാര്‍ട്ടായി റെയില്‍വേ ശുഭയാത്രയ്ക്കിനി റെയില്‍ മദദ്
പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളില്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സൗകര്യം. റജിസ്റ്റര്‍ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉള്‍പ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം. പരാതിക്കിടയാക്കുന്ന പ്രശ്‌നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്.ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കുന്നതിനും റെയില്‍വേ പദ്ധതി ... Read more
ഈ ആപ്പുകള്‍ കൈയ്യിലുണ്ടോ എങ്കില്‍ യാത്ര ആയാസരഹിതമാക്കാം
ബാക്ക്പാക്ക് യാത്രികര്‍ ഏറ്റവും ആശ്രയിക്കുന്നത് മൊബൈല്‍ ആപ്പുകളെയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ. സഞ്ചാരികള്‍ക്ക് യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകകരമായ നിരവധി ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെ സഞ്ചാരപ്രിയര്‍ക്ക് സഹായകരമായ യാത്രാ ആപ്പുകളെ പരിചയപ്പെടാം ട്രാവ്കാര്‍ട്ട് ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും. ട്രിവാഗോ ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഹിയര്‍ വി ഗോ നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ... Read more
ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്
ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ആഗസ്റ്റ് 11 ... Read more
ഫോർട്ട് കൊച്ചിയിൽ വീണ്ടും ചീനവലകൾ ഉണരുന്നു; മേൽനോട്ടത്തിന് സമിതി
കൊച്ചിയുടെ മുഖമുദ്രയായ ചീനവലകളുടെ പുനർനിർമാണത്തിനു സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഫോർട്ട് കൊച്ചി എംഎൽഎയാണ് സമിതി അധ്യക്ഷൻ. കൊച്ചിയിലെ ചീനവലകളില്‍ മിക്കതും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. കൊച്ചി ടൂറിസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ചീനവലകള്‍.പൗരാണിക സൗന്ദര്യം പേറുന്ന കൊച്ചിയിലെ ചീനവലകള്‍ ചലിക്കുന്ന ചരിത്രസ്മാരകങ്ങളാണ്. ഇത്രയേറെ ചിത്രീകരിക്കപ്പെട്ട ചരിത്രസ്മാരകങ്ങള്‍ കേരളത്തില്‍ വേറെയില്ല. കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഈ ചീനവലകള്‍ തന്നെ. ചീനവല എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്ര വലിപ്പമുള്ള വലകള്‍ ഇപ്പോള്‍ ചൈനയില്‍ പോലുമില്ല. ചൈനക്കാര്‍ക്കും അത്ഭുതമാണ് കൊച്ചിയുടെ ചീനവലകള്‍. രണ്ട് വര്‍ഷം മുമ്പ് കൊച്ചി കാണാനെത്തിയ ചൈനീസ് അംബാസഡര്‍ ചീനവല കണ്ട് അത്ഭുതപ്പെട്ടിരുന്നു. വലകള്‍ സംരക്ഷിക്കുന്നതിന് ചൈനീസ് സഹായത്തോടെ പദ്ധതി നടപ്പാക്കാമെന്ന് അദ്ദേഹം വാഗ്ദാനവും നല്‍കി. സര്‍ക്കാര്‍ തന്നെ ചീനവലകളെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടു വര്ഷം രണ്ടായി. 1.57 കോടി രൂപയാണ് ടൂറിസം വകുപ്പ് ചീനവലകളുടെ സംരക്ഷണത്തിന് അനുവദിച്ചത്. കിറ്റ്‌കോക്കായിരുന്നു ചുമതല. തേക്കിന്‍തടി ഉപയോഗിച്ചാണ് ചീനവലകളുടെ നിര്‍മാണം. വലയുടെ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ബ്രാസ് ... Read more
സ്മാര്‍ട്ടായി വാട്‌സാപ്പ്: പുതിയ ഫീച്ചറിന് മികച്ച കൈയ്യടി
അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു. പിന്നെ ഇവയെ ഡിലീറ്റ് ചെയ്യുക എന്നത് അടുത്ത കടമ്പ. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്സാപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് ... Read more
ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയമിക്കും : കടകംപള്ളി
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും പോലീസ് ... Read more
ചായ പ്രേമികള്‍ക്ക് പുതിയൊരു സമ്മാനം : നീല ചായ
നമ്മള്‍ മലയാളികള്‍ ചായ കുടിച്ച് കൊണ്ടാണ് ഒരു ദിനം തന്നെ തുടങ്ങുന്നത്. നല്ലൊരു ചായയാണ് പല ചര്‍ച്ചകളും വന്‍ വിജയങ്ങളിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നത്. ചായ പലതരമുണ്ട് കട്ടനില്‍ തുടങ്ങി ഗ്രീന്‍ ടീയിലവസാനിക്കുന്നു ആ പട്ടിക. എന്നാല്‍ ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായയെ കുറിച്ച് പലര്‍ക്കും അറിവില്ല. രാജകീയ നീല നിറത്തിലുള്ള ചായയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ശംഖ്പുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്‍സ് അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ പ്രത്യേകത. അതു കൊണ്ട് ധാരാളം ഗുണങ്ങളും നീല ചായയ്ക്കുണ്ട്. ദിവസവും നീലച്ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതല്‍ പല ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്. നീലച്ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാധുക്കളുമാണ് ഇതിന് സഹായിക്കും.