Category: News

ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്

  ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ്‌ നേതൃത്വം നല്‍കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും നടന്നെങ്കിലും സവിശേഷത കൊണ്ടും പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചത് അറ്റോയ് സംഘടിപ്പിച്ച വിശാല യോഗാ പ്രദര്‍ശനമാണ്. ടൂറിസം മേഖലയിലുള്ളവരും സിനിമാ താരം നവ്യാ നായരും യോഗയില്‍ പങ്കാളിയായി.   യോഗ അംബാസഡേഴ്സ് ടൂര്‍ സംഘത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവ്യ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. തികച്ചും വ്യത്യസ്ഥ അനുഭവമെന്നും നവ്യ നായര്‍ പറഞ്ഞു. വിശാല യോഗാ പ്രദര്‍ശനം ഒരു മണിക്കൂറിലേറെ നീണ്ടു. ... Read more

മഹാരാജാ സീറ്റിംഗ് സംവിധാനവുമായി എയര്‍ ഇന്ത്യ

അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ. സീറ്റിങ് സംവിധാനത്തില്‍ തുടങ്ങി ക്യാബിന്‍ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോം ഒരുക്കിയാണ് എയര്‍ ഇന്ത്യ മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. പുത്തന്‍ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നാളെ ഉദ്ഘാടനം ചെയ്യും. നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്. ഇതിന് പുറമെ, ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള യൂണിഫോമുകള്‍ നല്‍കിയുള്ള മാറ്റമാണ് എയര്‍ ഇന്ത്യ വരുത്തുന്നത്. 43 രാജ്യങ്ങളിലേക്കായി 2500-ല്‍ അധികം സര്‍വീസുകളാണ് ആഴ്ചതോറും എയര്‍ ഇന്ത്യ നടത്തുന്നത്. യാത്രാ സൗകര്യം ഉയര്‍ത്തുന്നത് വഴി അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.

യോഗയെ അറിയാന്‍ യോഗ ലൊക്കേറ്റര്‍ ആപ്പ്

യോഗയെ സ്‌നേഹിക്കുന്നവര്‍ക്ക് യോഗയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ സംബന്ധമായ പരിപാടികളെക്കുറിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോഗ ലൊക്കേറ്റര്‍ ആപ്പ്’. ഈ ആപ്പ് വഴി സമീപ പ്രദേശത്ത് നടക്കുന്ന യോഗ പരിപാടികളെക്കുറിച്ചറിയാനും അവിടേക്കുള്ള വഴി കണ്ട്പിടിച്ച് തരാന്‍ ഈ ആപ്പ് സഹായിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ് ആപ് സ്റ്റോറിലും നിലവില്‍ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള യോഗ പരിപാടികളുടെ മാപ്പാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് 49 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും കഴിയും. ആപ്പില്‍ ലഭ്യമാകുന്ന പരിപാടികളുടെ പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ പരിപാടിയുടെ കൃത്യമായ വിവരങ്ങളും, നടക്കുന്ന വേദിയും തീയതിയും ആപ്പില്‍ കാണിക്കും. കൂടാതെ പരിപാടിയുടെ കൂടുതല്‍ വിശദ വിവരങ്ങള്‍ അറിയാന്‍ സംഘാടകരുടെ പേരും ബന്ധപ്പെടാനുള്ള ... Read more

പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ബെംഗ്‌ളൂരുവില്‍ ഇനി കാര്‍ വാങ്ങാനാകില്ല

താമസിക്കുന്ന വീടിനാട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ ഇനി ബെംഗ്‌ളൂരുവില്‍ കാര്‍ വാങ്ങാനാകില്ല. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം പരിഗണിച്ചു വരുന്നതെന്ന് ഗതാഗത മന്ത്രി ഡി സി തമണ്ണ പറഞ്ഞു. ബെംഗ്‌ളൂരു നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഗതാഗത കുരുക്കിന് രൂക്ഷമാകുന്ന പ്രധാന പ്രശ്‌നം സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് വാഹനവിതരണക്കാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതിന് പുറമെ, ബെംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ലോകം യോഗയെ പുണര്‍ന്നിരിക്കുന്നു- പ്രധാനമന്ത്രി

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ദെഹ്‌റാദൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു. Pic Credits: ANI ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര യോഗ ദിനം അതിന്റെ സൂചനകളാണ് ലോകം മുഴുവന്‍ എല്ലാ വര്‍ഷവും നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകം തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. ഉത്തരാഖണ്ഡില്‍ 50000 പേര്‍ പങ്കെടുക്കുന്ന യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രിയും പങ്കുകൊണ്ടു. Pic Credits: ANI ‘ദെഹ്റാദൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയിരിക്കുന്നു’ അതിവേഗം മാറ്റങ്ങള്‍ വരുന്ന കാലത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തി ... Read more

നിപ ഭീതി മറികടക്കാന്‍ നീലക്കുറിഞ്ഞിയുമായി കേരള ടൂറിസം

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിനെ വരവേല്‍ക്കാന്‍ മൂന്നാര്‍ മല നിരകള്‍ ഒരുങ്ങി കഴിഞ്ഞു. നിപയുടെ പശ്ചാത്തലത്തില്‍ മങ്ങലേറ്റിരുന്ന ടൂറിസം വകുപ്പിന് പുത്തനുണര്‍വായിരിക്കും നീലക്കുറിഞ്ഞി. മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബുക്കിങ് സംവിധാനത്തെ നിപ സാരാമായി ബാധിച്ചിരുന്നു.പ്രീ ബുക്കിങ് സംവിധാനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പിനോട് ടൂര്‍ ഓപ്പറേറ്റ്‌സ് അറിയിച്ചു. എന്നാല്‍ നിപയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ച സാഹചര്യത്തില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗം. ഓണ്‍ലൈന്‍ വഴിയുള്ള ക്യാംപെയ്‌നുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ടൂറിസം മേഖല. അത്യപൂര്‍വ വര്‍ണക്കാഴ്ച ആസ്വദിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും ഒരുക്കുന്നത്. ലോകത്ത് പശ്ചിമഘട്ട മലനിരകളിലാണിത് സമൃദ്ധമായി വിരിയുന്നത്. ഊട്ടി, കൊടൈക്കനാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പൂവിടുന്നത് മൂന്നാര്‍ ആനമുടി ഭാഗങ്ങളില്‍. ലോകത്താകെ 46 തരം കുറിഞ്ഞി ഉണ്ടെങ്കിലും 22 ഇനം ഈ മേഖലയിലുണ്ട്. ‘സ്ട്രോബിലാന്തസ് കുന്തിയാന’ ശാസ്ത്രനാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് ഇവിടെ കൂടുതലുള്ളത്. കഴിഞ്ഞതവണ ... Read more

ജലപാത വരുന്നതോടെ കേരള ടൂറിസം ലോകത്ത് ഒന്നാമതാകുമെന്ന് മനോരമ എഡിറ്റർ

കാസർകോട് ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ വലിയ ടൂറിസം കേന്ദ്രമായി വളരുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫിലിപ്പ് മാത്യു .പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും അദ്ദേഹം ആശംസ നേർന്നു. പ്രസംഗത്തിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും മനോരമ എഡിറ്റർ പ്രശംസിച്ചു. ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസന വഴികളിലെ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാട്ടുന്ന ഇച്ഛാശക്തി അപാരമാണ് .ഈ നിലയിൽ മുന്നോട്ടു പോയാൽ കേരളം പറുദീസയാകുമെന്നുറപ്പാണെന്നും ഫിലിപ്പ് മാത്യു പറഞ്ഞു

ടൂറിസം പദ്ധതികൾ ഇനി ഉത്തരവാദിത്ത ടൂറിസ ശൈലിയിലെന്ന്  കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ഉത്തരവാദിത്ത ടൂറിസം എന്നത് പ്രസംഗിച്ച് നടക്കാനോ , മേളകളില്‍ പ്രദശിപ്പിക്കാനോ മാത്മ്രുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ടൂറിസം നയം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായി മാത്രമേ നടപ്പാക്കുകയുള്ളൂ. സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും ഇനി മുതല്‍ ടൂറിസം വകുപ്പ് പ്രവര്‍ത്തികുകയെന്നും, ഇതിന്റെ തുടക്കമാണ് ഇപ്പോള്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവവന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേര്‍സര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ടൂറിസത്തെ റീ ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപ്പിലാക്കുന്നത്. അതിന് മുന്‍കൈയെടുക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 2008 ല്‍ ... Read more

മണം നിറച്ച് മനം നിറച്ച തേക്കടി പിന്നിട്ട് യോഗ ടൂർ സംഘം മൂന്നാറിൽ

തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്. മനം നിറച്ച് മണം നിറച്ച് തേക്കടി സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന സ്ഥാപനം നടത്തുകയാണ് ബാർബര .നല്ല പ്രകൃതി, ശുദ്ധവായു, മികച്ച താമസ സൗകര്യങ്ങൾ ഇവയെല്ലാം തേക്കടിയിലുണ്ട്. ഇനി ജർമൻ സഞ്ചാരികളോട് തേക്കടി തെരഞ്ഞെടുക്കാൻ നിർദേശിക്കുമെന്നും ബാർബര ക്ലേമാൻ പറഞ്ഞു. ആതിഥ്യം അതിഗംഭീരം തേക്കടി യോഗാ അംബാസിഡർമാരുടെ മനം നിറച്ചു. കുമിളിയിലെ സ്വീകരണം മുതൽ കർമേലിയ ഹാവൻസിലെ വിരുന്നു വരെ തേക്കടി യുടെ സ്നേഹ സ്പർശം യോഗാ അംബാസിഡർമാരുടെ മനസ് തൊടുന്നതായിരുന്നു .തേക്കടി ടൂറിസം കോ ... Read more

തൃശ്ശൂര്‍ ഗഡീസിന്റെ സ്വന്തം ഷേക്‌സ്പിയര്‍

അക്ഷരങ്ങള്‍ കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന്‍ ഷേക്‌സ്പിയറും തൃശ്ശൂരും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍. തൃശ്ശൂര്‍ ഗഡികള്‍ പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്‌സ്പിയര്‍’ കണ്ടാല്‍ അറിയില്ലേ ഷേക്‌സ്പിയര്‍ മ്മടെ സ്വന്തം ഗഡിയാണെന്ന്. ഷേക്‌സ്പീരിയന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ദ് ഷേക്‌സ്പിയര്‍ കഫേ പറവട്ടാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്‌സ്പിയര്‍ കഫേയുടെ ശില്‍പികും അണിയറ പ്രവര്‍ത്തകരും. കഫേയുടെ വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ കാണുന്ന ഓരോ ഇടങ്ങള്‍ക്കും ഷേക്‌സ്പിയര്‍ രചിച്ച അനശ്വര നാടകങ്ങളുടെ പേരാണ്. കുടുംബവുമായി സായാഹ്നം മനോഹരമാക്കാന്‍ എത്തുന്നവര്‍ക്ക് പ്രധാന ഹാളില്‍ ഫെസ്റ്റിവല്‍ വിഭാഗവും കുട്ടികള്‍ക്കായി ഗെയിംസ് വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സൂപ്പര്‍ ഹീറോസിന്റെ കൂടെ ഫോട്ടോ സെഷനും ആകാം. ഷേക്‌സ്പിയര്‍ രചിച്ച നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഇവിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടു വേഷംകെട്ടി നടക്കുന്നതായി തോന്നും. സിനിമാ ഭ്രാന്തന്മാര്‍ക്കായി വിവിധ ഭാഷകളിലെ സിനിമാ ശേഖരമാണു മറ്റൊരു ആകര്‍ഷണം. ബര്‍ഗര്‍, സാന്‍വിച്ച്, ഷേക്ക് എന്നിവയൊക്കെ ഇവിടെ ... Read more

ലോക സഞ്ചാരികളുടെ ഇടത്താവളമാകാന്‍ യുഎഇ: വിസ ഫീസ് ഇല്ലാതെ 48 മണിക്കൂര്‍ തങ്ങാം

ഫീസ് നല്‍കാതെ, രാജ്യാന്തര യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ യുഎഇയില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള വീസ നിയമ മാറ്റങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത് വിനോദ സഞ്ചാര രംഗത്തു കൂടുതല്‍ കുതിപ്പുണ്ടാക്കുമെന്ന് വിദഗ്ധര്‍. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍വരെ ചെലവഴിക്കാനും ഇനി അവസരമുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 50 ദിര്‍ഹം ചെലവിട്ടാല്‍ നാലുദിവസം യുഎഇയില്‍ ചെലവഴിക്കാമെന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുന്നത്. ദുബായില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാരില്‍ 70 ശതമാനവും ദീര്‍ഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. അബുദാബിയിലും ഇത്തരം ധാരാളം യാത്രക്കാര്‍ എത്തുന്നുണ്ട്. സേവനമികവില്‍ മുന്നില്‍നില്‍ക്കുന്ന വിമാന സര്‍വീസുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നതും രാജ്യാന്തര യാത്രയില്‍ അവയ്ക്ക് യുഎഇയില്‍ ‘സ്റ്റോപ്പ് ഓവര്‍’ ഉള്ളതുമാണ് കാരണം. പുതിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇ മാറും. യുഎസ്, യുകെ പൗരന്‍മാര്‍ക്ക് യുഎഇ ‘ഓണ്‍ ... Read more

കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര

ഇന്നു കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര. രാവിലെ ആറിനു സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10ന് അവസാനിക്കുന്നതുവരെ ആര്‍ക്കും എത്ര തവണയും യാത്ര സൗജന്യം. ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡില്‍ വൃക്ഷത്തൈകള്‍ നടുന്ന ക്യാംപയില്‍ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരില്‍ ഓരോ തൈനടുകയും അതു പരിപാലിക്കുകയും ചെയ്യും. പിറന്നാള്‍ ദിനമായ 17നു മെട്രോയില്‍ വന്‍ തിരക്കായിരുന്നു. സാധാരണ ദിവസങ്ങളില്‍ 35,000 യാത്രക്കാരാണുള്ളതെങ്കില്‍ 17ന് 62000 പേര്‍ യാത്ര ചെയ്തു. 21 ലക്ഷം രൂപ ടിക്കറ്റ് വരുമാനം. സാധാരണ ദിവസങ്ങളില്‍ ഇത് 12 മുതല്‍ 15 ലക്ഷം വരെയാണ്. അവധിക്കാലത്ത് ഒരു ദിനം ശരാശരി 53,000 യാത്രക്കാര്‍ വരെ മെട്രോയില്‍ യാത്ര ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി ‘ഇ’ ബസ് ഓട്ടം തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് നിരത്തിലറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ്   ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡല്‍ ബസാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസില്‍. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

യോഗാ ടൂർ ലോകശ്രദ്ധ നേടുന്നു : ഫ്രഞ്ച് ടി വി സംഘം കേരളത്തിൽ

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസഡേഴ്സ് ടൂർ ആഗോള ശ്രദ്ധ നേടുന്നു . യോഗ ടൂർ ചിത്രീകരിക്കാൻ ഫ്രാൻസ് – 2 ടി വി സംഘം കേരളത്തിലെത്തി. റിപ്പോർട്ടർ ക്യുസ, കാമറാമാൻ ഗിയോന എന്നിവരാണ് ഫ്രഞ്ച് ടി വി സംഘത്തിലുള്ളത്. തേക്കടി ലേക്ക് പാലസ് പരിസരത്ത് യോഗാഭ്യാസവും അഭിമുഖങ്ങളും സംഘം ചിത്രീകരിച്ചു. സെപ്തംബറിൽ യോഗാ ടൂർ അടക്കം സ്പൈസ് റൂട്ട് ഡോക്കുമെൻററി ഫ്രഞ്ച് ടി വി സംപ്രേഷണം ചെയ്യും. ആറു ദിവസം സംഘം കേരളത്തിലുണ്ട്. ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുള്ള ക്യുസ കേരളത്തിൽ ഇതാദ്യമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളേക്കാൾ മികച്ച ഇടമാണ് കേരളമെന്ന് ക്യുസ പറഞ്ഞു. നല്ല പ്രകൃതി, ശാന്തത, മലിനമാകാത്ത വായു ഇവയാണ് കേരളത്തെ കൂടുതൽ മികച്ചതാക്കുന്നതെന്നും ക്യുസ പറഞ്ഞു

കേരള ടൂറിസം മുന്നോട്ട്; സഞ്ചാരികളുടെ നിരക്കില്‍ ദശാബ്ദത്തിലെ വര്‍ധനവ്

സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം സംസ്ഥാനത്ത് എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ( വിദേശ, ആഭ്യന്തര ) 17.87 % ത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളില്‍ 6, 54, 854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി സംസ്ഥാനത്തെത്തിയത്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 20l7 ലെ ആദ്യ മൂന്ന് മാസത്തില്‍ 36, 63,552 പേരെത്തിയപ്പോള്‍ 2018ല്‍ ഇതേ കാലഘട്ടത്തില്‍ 43, 18, 406 പേരാണ് എത്തിയത് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18. 57 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2017 ല്‍ 12 മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 15 ലക്ഷം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 6 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. ഏറ്റവും കൂടുതല്‍ ശതമാന വര്‍ദ്ധനവ് ഉണ്ടായത് മൂന്നാര്‍ ... Read more