Category: News
തീവണ്ടി വൈകിയോ 138ലേക്ക് വിളിക്കൂ
തീവണ്ടികള്‍ വൈകിയാല്‍ 138 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടണമെന്ന് ദക്ഷിണ റെയില്‍വേ. ഈ നമ്പറില്‍ വിളിച്ചാല്‍ എന്തുകൊണ്ടാണ് വണ്ടി വൈകുന്നതെന്ന് കൃത്യമായി അറിയിക്കും. 138-ലേക്ക് വിളിക്കുന്നവരുടെ പരാതികള്‍ കേള്‍ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാനുമായി പ്രത്യേക കണ്‍ട്രോള്‍മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദക്ഷിണറെയില്‍വേ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ നമ്പറില്‍ അറിയിക്കാമെന്നും എന്നാല്‍, ഇതില്‍ വിളിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണെന്നും അധികൃതര്‍ പറഞ്ഞു. തീവണ്ടിയില്‍ വെള്ളമില്ലെന്നാണ് പരാതിയെങ്കില്‍ അടുത്ത റെയില്‍വേ ജങ്ഷനില്‍വെച്ച് വെള്ളം നിറച്ചശേഷമേ തീവണ്ടി യാത്രപുറപ്പെടൂ. വിളിക്കുമ്പോള്‍ ടിക്കറ്റിന്റെ പി.എന്‍.ആര്‍. നമ്പറും തീവണ്ടിയുടെ നമ്പറും അറിയിക്കണം. എല്ലാ റെയില്‍വേ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചും പരാതി പരിഹരിക്കാനുള്ള കണ്‍ട്രോള്‍മുറി പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണ റെയില്‍വേയില്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ തീവണ്ടികള്‍ വൈകിയോടുന്നത് പതിവാണ്. പാതനവീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് തീവണ്ടികള്‍ വൈകുന്നുണ്ടോയെന്ന് അറിയാനാണ് 138-ല്‍ വിളിച്ച് പരാതിപ്പെടാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ നമ്പറില്‍ വിളിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ... Read more
റോയല്‍ അറേബ്യയിലേക്ക് കാസര്‍കോട്ടെ കുട്ടികള്‍
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ഇനി മഞ്ചേശ്വരത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നയിക്കും. മഞ്ചേശ്വരത്തെ ഗോവിന്ദപൈ ഗവണ്‍മെന്റ് കോളേജിലെ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ടി ടി എം) വിഭാഗത്തിലെ ആറു വിദ്യാര്‍ത്ഥികളെയാണ് റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി തെരഞ്ഞെടുത്തത്. ടി ടി എം വിഭാഗത്തിലെ അജ്മല്‍ ഹുസൈന്‍, ശിവരഞ്ജിനി. കെ, ഇന്ദുലേഖ. വി, ഗണേഷ്, ശേത്വ. എസ്, സല്‍മാന്‍ ഫാരിസ്, ജസീല എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. വിദ്യാര്‍ത്ഥികളെ ക്യാമ്പസ് അനുമോദനം നല്‍കി ആദരിക്കുന്ന ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ വിനീഷ്. വി സി, ഡോ. എം. പി. എം സലീം, ഡോ. അനൂപ് കെ. വി, ഡോ. ശച്ചീന്ദ്രന്‍ വി, ഗണേശന്‍. വി, മൃദുല എം, ഡോ. സിന്ധു. ആര്‍. ബാബു, ഡോ. ദിലീപ്. ഡി ... Read more
അതിരില്ലാ കേരളം; ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ്
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിലെ നൂതന ആശയങ്ങൾക്ക് എന്നും പേരുകേട്ട കേരള ടൂറിസം ഭിന്നശേഷിക്കാരയ വിനോദ സഞ്ചാരിള്‍ക്ക് വേണ്ടി ബാരിയര്‍ ഫ്രീ കേരളയെന്ന പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ആക്‌സസിബിൾ ടൂറിസം വര്‍ക്ക്‌ഷോപ്പിന്റേയും, ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി തയ്യാറാക്കിയിട്ടുള്ള വിവിധ പദ്ധതി കളുടെയും സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം അപ്പോള ഡിമോറ ഹോട്ടലില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവ്വഹിക്കും. ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അധ്യക്ഷയായിരിക്കും. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ , ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, കെടിഐഎല്‍, സിഎംഡി, കെജി മോഹന്‍ലാൽ ,കെടിഡിസി എംഡി. രാഹുല്‍ ആർ ,കെടിഎം പ്രസിഡന്റ് ബേബിമാത്യു സോമതീരം, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇഎം നജീബ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്‌കര്‍ , അറ്റോയ് പ്രസിഡന്റ് പി. കെ അനീഷ് കുമാര്‍, ടൂറിസം ഉപദേശക ... Read more
വെബ്‌സൈറ്റ് പുതുക്കി ഐആര്‍സിടിസി: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍
വലുപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. പുരോഗതി മാത്രം ലക്ഷ്യമിട്ട് യാത്രക്കാരെ സഹായിക്കാനെന്നോണം പല മാറ്റങ്ങളും ഈയടുത്ത് കാലത്ത് റെയില്‍വേ വരുത്തിയിട്ടുണ്ട്. ഐആര്‍സിടിസിയില്‍ ആധാര്‍ ബന്ധിപ്പിച്ച യാത്രക്കാര്‍ക്ക് ഒരു മാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ഇതിന് പുറമേ 120 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് വഴി സാധ്യമാണ്. മാറ്റങ്ങള്‍ വന്ന സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇത് പ്രകാരം വെറും 25 സെക്കന്റ് മാത്രമാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ കാച്പ രേഖപ്പെടുത്താന്‍ അഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം. ഐആര്‍സിടിസി വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങള്‍ 1. യാത്രക്കാര്‍ക്ക് 120 ദിവസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ലഭിച്ചു. ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാന്‍ ... Read more
ഗ്രീന്‍ ലൈന്‍ മെട്രോ പാത തുറന്നു
മുണ്ട്ക മുതല്‍ ബഹദൂര്‍ഗഡ് വരെയുള്ള ഗ്രീന്‍ ലൈന്‍ മെട്രോ പാത ഗതാഗതത്തിനു തുറന്നു കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ ബഹാദുര്‍ഗഡ് സ്റ്റേഷനില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. തുടര്‍ന്ന് ഇവര്‍ പുതിയ റൂട്ടില്‍ മെട്രോയില്‍ യാത്ര ചെയ്തു. ഇന്നലെ വൈകിട്ടു നാലിനു പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആകെ 11.2 കിലോമീറ്റര്‍ ദൂരമുള്ള പാത തുറന്നതോടെ അയല്‍സംസ്ഥാനമായ ഹരിയാനയിലേക്കുള്ള ഡല്‍ഹി മെട്രോയുടെ മൂന്നാമത്തെ പാതയാകുമിത്. പൂര്‍ണമായും തൂണുകളിലാണ് പാത നിര്‍മിച്ചിരിക്കുന്നത്. ഇന്ദര്‍ലോക് മുതല്‍ മുണ്ട്ക വരെയുള്ള ഗ്രീന്‍ പാത ദീര്‍ഘിപ്പിച്ചാണ് ബഹദൂര്‍ഗഡ് വരെയെത്തിക്കുന്നത്. ഹരിയാനയുമായി രാജ്യതലസ്ഥാനനഗരത്തെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയാകുമിത്. നിലവില്‍ ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലേക്കു മെട്രോ പാതയുണ്ട് (നീല, വയലറ്റ് പാതകള്‍). പുതിയ ഭാഗം തുറന്നുനല്‍കുന്നതോടെ ഗ്രീന്‍ ലൈനിന്റെ ആകെ ദൈര്‍ഘ്യം 26.33 കിലോമീറ്ററാകും. ഡല്‍ഹി മെട്രോ റെയില്‍ ശൃംഖല ... Read more
പാളങ്ങളിലിന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകള്‍ വൈകും
അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകള്‍ വൈകിയോടിയത്. ട്രെയിനുകളുടെ ബാഹുല്യം മൂലം അറ്റകുറ്റപ്പണിക്കായി നാലു മണിക്കൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ലഭിക്കുന്നില്ലെന്നു ഡിആര്‍എം പറഞ്ഞു. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തില്‍ ഓഗസ്റ്റ് 15ന് നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു പ്രതിമാസം ലക്ഷ്യമിടുന്നതെങ്കിലും പാളങ്ങളുടെ ലഭ്യത കുറവ് പണികളെ ... Read more
ഇവർ ചരിത്ര വിജയത്തിന്റെ അമരക്കാർ ഇവരെ അറിയുക
ചരിത്ര വിജയമായിരുന്നു ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍. ജൂണ്‍ 14 മുതല്‍ 21 വരെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് )സംഘടിപ്പിച്ച ടൂര്‍ പലതുകൊണ്ടും പുതുമയായി. കേരള വിനോദസഞ്ചാര രംഗത്തിന് യോഗാ ടൂര്‍ പുത്തന്‍ ഉണര്‍വായി. വിനോദ സഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട് കേരള ടൂറിസം തന്നെ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിതര കൂട്ടായ്മയായ അറ്റോയ് സംഘടിപ്പിച്ച യോഗാ അംബാസഡേഴ്സ് ടൂർ പോലെ ചരിത്ര വിജയമായ മറ്റൊന്നില്ല. 23 രാജ്യങ്ങളിൽ നിന്ന് 52 പേർ ടൂറില്‍ പങ്കെടുത്തു.യോഗാ പരിശീലകരും യോഗാ ടൂർ ഓപ്പറേറ്റർമാരും യോഗയെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതുന്നവരുമായിരുന്നു അവര്‍. കേരളം യോഗാ ടൂറിസത്തിന് യോജിച്ച ഇടമെന്ന് സംഘാംഗങ്ങൾക്ക് ബോധ്യമായി. വീണ്ടും കേരളത്തിലേക്ക് വരും . ഒറ്റക്കല്ല , സംഘമായെന്ന് ഇവര്‍ ഉറപ്പും നല്‍കി എന്നതാണ് ആദ്യ യോഗാ ടൂറിന്റെ സവിശേഷതകളില്‍ ഒന്ന്. കേരളം അവരെ അത്രത്തോളം ആകര്‍ഷിച്ചു. സംസ്ഥാനത്തെ ടൂറിസം മേഖലയും അകമഴിഞ്ഞ പ്രോത്സാഹനമാണ് യോഗ അംബാസഡേഴ്സ് ... Read more
മഹാരാജാവിന് ഇനി പുതിയ മുഖം: നിരക്കില്‍ മാറ്റമില്ലാതെ ഭക്ഷണവും, യാത്രയും
രാജകീയമാകാന്‍ എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു വ്യത്യസ്തമായ യാത്ര സമ്മാനിക്കാന്‍ എയര്‍ഇന്ത്യ ഒരുങ്ങി. നല്‍കുന്ന ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്‌കരിച്ചാണു ‘മഹാരാജ’ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ച ആഴ്ച തന്നെയാണു പ്രീമിയം ക്ലാസിനു പുതിയ മുഖം നല്‍കിയുള്ള പരീക്ഷണവും തുടങ്ങിയത്. ‘മഹാരാജ ഡയറക്ട്’ എന്ന പേരിലാണ് പ്രീമിയം ക്ലാസ് അറിയപ്പെടുക. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും നവീകരിച്ചു. യാത്രക്കാര്‍ക്കു മെച്ചപ്പെട്ട നിശാവസ്ത്രം, കണ്ണിനു കുളിര്‍മയേകുന്ന തിരശ്ശീലകള്‍, കമ്പിളിപ്പുതപ്പുകള്‍, യാത്രാകിറ്റുകള്‍ എന്നിവ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പാരമ്പര്യവും പാശ്ചാത്യവും ഇടകലര്‍ന്ന ശൈലിയിലുള്ള പുതിയ യൂണിഫോമാകും ജീവനക്കാര്‍ ധരിക്കുക. ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത് സ്വാദേറിയ വിഭവങ്ങളാണ്. ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ പ്രാദേശിക മദ്യവും ലഭ്യമാകും. നിരക്കുകളില്‍ മാറ്റം കൂടാതെയാണു പുതിയ ... Read more
തൃശൂരിന്റെ സ്വന്തം പൈതൃക മ്യൂസിയം
ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍, മഹാശിലയുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍, പൈതൃക വസ്തുക്കളുടെയും നാടന്‍ കലകളുടെയും ശേഖരം, സൗന്ദര്യവല്‍ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്‌കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു. കൊല്ലങ്കോട് ഹൗസ് കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ 1904-ല്‍ മകള്‍ക്കുവേണ്ടി പണികഴിപ്പിച്ചതാണു ചെമ്പുക്കാവിലെ ‘കൊല്ലങ്കോട് ഹൗസ്’ എന്നറിയപ്പെടുന്ന കൊട്ടാരം. 1975-ല്‍ കേരള പുരാവസ്തുവകുപ്പ് കൊട്ടാരം ഏറ്റെടുത്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിപ്പിച്ച കൊട്ടാരം ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത ഇറ്റാലിയന്‍ മാര്‍ബിളും ടൈല്‍സും ഉപയോഗിച്ചാണു തറകള്‍ നിര്‍മിച്ചിരിക്കുന്നത്. മരങ്ങളുപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍ക്കൂരയും കൊട്ടാരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊല്ലങ്കോട് രാജാക്കന്മാരുടെ സ്വകാര്യശേഖരത്തിലെ വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീമൂലം ... Read more
കാറ്റുള്ളമല ഇക്കോ ടൂറിസം: പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈയില്‍
ടൂറിസം രംഗത്തു വന്‍മുന്നേറ്റം സൃഷ്ടിക്കുന്ന കാറ്റുളളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ടൂറിസം വകുപ്പ് 1.50 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. നമ്പികുളം കുരിശുപാറയില്‍ വാച്ച് ടവര്‍, റെയിന്‍ ഷെല്‍റ്റര്‍, കഫ്തീരിയ, ബയോ ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കും. ഓലിക്കല്‍ ജംക്ഷന്‍ ഭാഗത്ത് ഗേറ്റ്, പാര്‍ക്കിങ് സൗകര്യം, കഫ്തീരിയ, ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് എന്നീ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 2100 അടി ഉയരത്തിലുളള നമ്പികുളം മല ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമാണ്. ഈ മലമുകളില്‍ നിന്നു വിനോദ സഞ്ചാരികള്‍ക്കു കണ്ണൂര്‍ ധര്‍മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെ ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. കൂരാച്ചുണ്ട്, കോട്ടൂര്‍, കായണ്ണ, പനങ്ങാട് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ നമ്പികുളത്ത് ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈ 18നു മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ... Read more
കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി
നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്‍റെ കുതിപ്പു നല്‍കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതായി പര്യടനം. കേരളത്തിലെ വിനോദസഞ്ചാര രംഗം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മോശം വാര്‍ത്തകള്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു യോഗാ പര്യടനം. 23രാജ്യങ്ങളില്‍ നിന്ന് 52 പേര്‍ പങ്കെടുത്ത യോഗാ ടൂര്‍ ലോകത്ത് തന്നെ ഇദംപ്രഥമമായിരുന്നു. കേരളത്തെ യോഗാ ടൂറിസത്തിന്റെ കേന്ദ്രമാക്കുക, യോഗയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക എന്നതായിരുന്നു പര്യടനത്തിന്റെ ലക്ഷ്യമെന്നു അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന്‍ എന്നിവര്‍ പറഞ്ഞു. ... Read more
കേരളം അത്രമേല്‍ പ്രിയങ്കരം; വീണ്ടും വരുമെന്ന് യോഗാ വിദഗ്ധര്‍
ജൂണ്‍ 13ന് 23 രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 52 പേര്‍ക്കും കേരളത്തെക്കുറിച്ച് കാര്യമായ കേട്ടറിവുണ്ടായിരുന്നില്ല. യോഗയെക്കുറിച്ച് ചില അറിവുകള്‍ കൂടി കിട്ടിയേക്കും എന്ന ധാരണയായിരുന്നു പലര്‍ക്കും. എന്നാല്‍ ടൂറിന്റെ ആദ്യദിനം മുതല്‍ അവര്‍ക്ക് കേരളത്തോട് സ്നേഹം കൂടി വന്നു. പല രാജ്യക്കാര്‍, പല സംസ്കാരക്കാര്‍… ഇവരൊക്കെ പക്ഷെ ഒരു കുടുംബം പോലെയായി. അറ്റോയ് എക്സി. അംഗങ്ങള്‍ എപ്പോഴും ഇവര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുണ്ടായി. വി ജി ജയചന്ദ്രനും മനോജും കേരളത്തെക്കുറിച്ചും ജീവിതരീതിയേയും സംസ്കാരത്തെക്കുറിച്ചും പ്രകൃതി ഭംഗിയേയുമൊക്കെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ഇടത്തും ആഘോഷങ്ങളോടെ വരവേറ്റും വിരുന്നൂട്ടിയും ടൂറിസം മേഖലയിലുള്ളവര്‍ മത്സരിച്ചു. ആ സ്നേഹങ്ങള്‍ക്കൊക്കെ മുന്നില്‍ വിദേശ യോഗാ വിദഗ്ധരുടെ മനസ് നിറഞ്ഞു. ജൂണ്‍ 21ന് പിരിയേണ്ടി വന്നപ്പോള്‍ കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. അമേരിക്കക്കാരനായ ജോണ്‍ കെംഫ് കേരളീയരുടെ സ്നേഹവായ്പ്പിനെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇനിയും വരും ഇവിടേയ്ക്ക്-ഒറ്റയ്ക്കല്ല, ഒരു സംഘവുമായി- ജോണ്‍ കെംഫ് ... Read more
അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം
വികാരവായ്പ്പോടെ യാത്രപറഞ്ഞ് വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്. കേരള ടൂറിസം രംഗത്ത് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. സമാപന ദിവസവും യോഗാ വിദഗ്ധര്‍ക്ക് അവിസ്മരണീയമായി. രാവിലെ വിശാല യോഗ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ടൂറിസം രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്, അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ... Read more
ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുകള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി
വാട്ടര്‍ സ്പോര്‍ട്ട്സ്, പാരാഗ്ലൈഡിങ്, വൈറ്റ് റിവര്‍ റാഫ്റ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കണമെന്നും ജൂണ്‍ 18ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നയരൂപീകരണത്തിനായി രണ്ടാഴ്ച്ചത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. റിവര്‍ റാഫ്റ്റിങ് ഉള്‍പ്പെടെയുള്ള സാഹസിക ഇനങ്ങളില്‍ പങ്കെടുക്കുന്ന നിരവധി ആളുകളാണ് വര്‍ഷം തോറും മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സാഹസികമായ ഇത്തരം ഇനങ്ങളില്‍ പരിശീലനം നേടിയവര്‍ മാത്രമെ ഇടപെടാന്‍ പാടുള്ളുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അതിന് സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു. നദിക്കരയിലും മറ്റും ക്യാംപിങ് സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം കൊടുക്കുന്നു എന്നത് ഞങ്ങളെ ഞെട്ടിച്ചു. നദിയെയും പരിസരപ്രദേശങ്ങളെയും മലിനമാക്കുന്ന നടപടിയാണിത് – ജസ്റ്റീസുമാരായ രാജീവ് ശര്‍മ്മ, ലോക്പാല്‍ സിങ് എന്നിവര്‍ പറഞ്ഞു.
കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള യോഗ സെന്റര്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്‍ക്കും അത് പരിശീലിക്കാവുന്നതാണ്.ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ... Read more