Category: News
മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്
ആലുവ സ്വദേശി നീരജ് ജോർജിന് നീന്തലറിയില്ല . ആഴമുള്ളിടം കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ അടിത്തട്ടിലേക്ക് നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു. കടൽക്കാഴ്ചകളുടെ കുളിരിൽ നിന്നും തിരകളുടെ മേൽത്തട്ടിലേക്ക് ഉയർന്നു വന്നപ്പോൾ നീരജ് പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ് നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്. വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല. രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്. കേരളത്തിലെ പ്രധാന ട്രെക്കിംഗ് സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്. അംഗ പരിമിതി ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു. സാഹസികതയിലാണ് താൽപ്പര്യം. അതുകൊണ്ടാണ് വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ ... Read more
ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചിങ്ങം ഒന്നിന്
ജടായു എര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ആഗസ്റ്റ് 17 നടത്താന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് സര്‍വീസുമാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സൗകര്യമൊരുക്കുന്നത്. ലോക്കല്‍ ഫ്‌ളൈയിംഗിനുള്ള അനുമതികള്‍ ലഭിച്ചതായി ജടായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകാത്തത് കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ നിന്നും ഉദ്ഘാടന ചടങ്ങ് മാറ്റിയത്. ജടായു എര്‍ത്ത്‌സ് സെന്റര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക- സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു ... Read more
കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു
കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.
അധികാരികൾ ഉന്നതങ്ങളിൽ; സ്വയം വിമർശനമുന്നയിച്ചു ടൂറിസം ഡയറക്ടർ
ഭിന്നശേഷി സൗഹൃദത്തെക്കുറിച്ചു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദപരമാണോ. ലോകത്തെങ്ങും അങ്ങനെയല്ല എന്നതാണ് അനുഭവം. പറയുന്നത് ടൂറിസം ഡയറക്ടർ പി ബാലകിരൺ. കേരളത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത് താഴത്തെ നിലയിലല്ല.അതിനു പല കാരണമുണ്ടാകാം. ഒരേ ഒരു കളക്ടർ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്യുന്നത്. മലപ്പുറത്തെ കളക്ടർ മാത്രം. അതിനു കാരണമാകട്ടെ മലപ്പുറം കലക്ട്രറേറ്റിന് ഒറ്റ നില മാത്രമേയുള്ളൂ എന്നതിനാലാണ്. പരസഹായമില്ലാതെ സ്വാഭിമാനത്തോടെ ഒരാൾക്ക് എവിടെയും കയറിച്ചെല്ലാനാവുക എന്നതാണ് ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ലക്ഷ്യമാക്കുന്നതെന്നും തിരുവനന്തപുരത്ത് ബാരിയർ ഫ്രീ കേരള ടൂറിസം ഉദ്ഘാടന പരിപാടിയിൽ ബാലകിരൺ പറഞ്ഞു. കണ്ണൂർ കളക്ടർ ആയിരിക്കെ താൻ നടപ്പാക്കിയ ഭിന്നശേഷി സൗഹൃദ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ നീതി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും ആ പ്രവർത്തനങ്ങളെ അംഗീകരിച്ച കാര്യവും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി. ബജറ്റ് ഹോട്ടലുകളും ഭിന്നശേഷി സൗഹൃദമാക്കണം സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നു ഉത്തരവാദിത്വ ടൂറിസം മിഷൻ ... Read more
പരിധിയില്ലാതെ..പരിമിതിയില്ലാതെ കേരളം കാണാം; ബാരിയർ ഫ്രീ പദ്ധതിക്ക് തുടക്കം
മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് കേരളത്തിന്റേത്. റാമ്പുകൾ, ശ്രവണ സഹായികൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഓരോ കേന്ദ്രത്തിലും വേണം. ഓരോ ഇടങ്ങൾക്കും താമസ സ്ഥലങ്ങൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ നടപ്പാക്കും. ഓരോ ഇടങ്ങളിലും നടപ്പാകേണ്ടവ സംബന്ധിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഡിററിംഗ് നടത്തണം. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികൾ ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ അടിസ്‌ഥാനത്തിലേ നടപ്പാക്കൂ. ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോക മാതൃകയാണ് കേരളമെന്നും ... Read more
വാഹനാപകടം: കേസിന്റെ ചുമതല ലോക്കല്‍ പോലീസിന്
വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.
തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ. നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍ ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും. ട്രെയിന്‍ നമ്പര്‍ 16344 മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 30 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. വാരാന്ത്യ എക്‌സ്പ്രസ് തീവണ്ടികള്‍ ഭാവ്‌നഗര്‍ കൊച്ചുവേളി (19260) ജൂലായ് രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ അങ്കമാലിയില്‍ 45 മിനിറ്റ് പിടിച്ചിടും. തിങ്കളാഴ്ചകളിലാണ് നിയന്ത്രണം. ബിക്കാനിര്‍ കൊച്ചുവേളി (16311) തീവണ്ടി 45 മിനിറ്റ് അങ്കമാലിയിലും പട്ന-എറണാകുളം (16360) തീവണ്ടി 80 മിനിറ്റ് ആലുവയിലും നിര്‍ത്തിയിടും. ജൂലായ് അഞ്ച്, 12, 19 ... Read more
വിനോദ സഞ്ചാര-ആരോഗ്യമേഖലകളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം
സംസ്ഥാനം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നു. ആദ്യഘട്ടമായി വിനോദസഞ്ചാര-ആരോഗ്യമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കുന്നു. നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനമെടുത്തത്. അടുത്തഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. നിലവില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു മാത്രമാണ് കേരളത്തില്‍ നിരോധനമുള്ളത്. ജൂണ്‍ മുതല്‍ ആറുമാസമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കാന്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന സമയം. പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകളും തുടങ്ങണം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന നക്ഷത്രഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആശുപത്രികള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചുമുതല്‍ ഏഴ് ലക്ഷം ... Read more
വിദേശസഞ്ചാരികളെ സര്‍ക്കാര്‍ നേരിട്ടു സ്വീകരിക്കുന്നതു ആലോചിക്കും: കണ്ണന്താനം
ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളെ നിയോഗിക്കുന്നതു പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റോഡ് ഷോയില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അമേരിക്കയിലെയും ഇന്ത്യയിലേയും നൂറുകണക്കിനു ടൂര്‍ ഓപറേറ്റര്‍മാരുമായി നടത്തിയ സംവാദപരിപാടിയില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലെത്തിയ സംഘം വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ഷിക്കാഗോയില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷനിലും അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു. അതാതു സ്റ്റേറ്റുകളിലെ കോണ്‍സല്‍ ജനറലും, ഇന്ത്യന്‍ സമൂഹം ആയിട്ടുള്ള സംവാദം കൂടുതല്‍ ഇന്ത്യന്‍ സമൂഹം ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. സെയ്ന്റ് ലൂയിസ് സിറ്റി ഒരു പുതിയ മാര്‍ക്കറ്റ് ആയിട്ടു ഈ യാത്രയില്‍ കണ്ടെത്തുകയും, അവിടെ ഉള്ള ധാരാളം ഇന്ത്യന്‍ ... Read more
നെഹ്റുട്രോഫി ജലമേളയില്‍ സച്ചിന്‍ മുഖ്യാതിഥിയാകും
നെഹ്റുട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങള്‍ ഇല്ല. നെഹ്റുട്രോഫിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നല്‍കുക. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണ നെഹ്റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയാതായും മന്ത്രി യോഗത്തെ അറിയിച്ചു. പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് ധനമന്ത്രി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. നെഹ്റു ട്രോഫിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബുക്ക് ... Read more
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട
പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടിക്കയറി. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതംമാറിയിട്ടുവരാന്‍ ഇയാള്‍ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച ... Read more
റെയില്‍ പാളങ്ങളില്‍ തകരാറുണ്ടോ? ഡ്രോണുകള്‍ കണ്ട് പിടിക്കും
റൂര്‍ക്കി ഐഐടി നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ റെയില്‍പ്പാതകളുടെ സുരക്ഷാ പരിശോധന ഡ്രോണുകള്‍ ഏറ്റെടുക്കും. റെയില്‍ സുരക്ഷിതത്വം പരമാവധി ഉറപ്പാക്കുന്നതിനു റെയില്‍വേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പ്രതികൂല കാലാവസ്ഥയിലും വിദൂരമേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘പറക്കും യന്ത്ര’ങ്ങള്‍ വികസിപ്പിക്കാനാണ് ഐഐടിയുടെ ലക്ഷ്യം. ഇപ്പോള്‍ പാളങ്ങളുടെ സുരക്ഷിതത്വം ജീവനക്കാര്‍ നേരിട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയാണ്. പലപ്പോഴും മാനുഷിക പിഴവുകള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. ഡ്രോണ്‍ ചിത്രങ്ങള്‍ അപഗ്രഥിച്ചു പാളങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണു വികസിപ്പിക്കുന്നത്. വിഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും പകര്‍ത്തും. പാളങ്ങള്‍ തമ്മിലുള്ള അകലം, സ്ലീപ്പറുകള്‍, ഫിഷ് പ്ലേറ്റുകള്‍ തുടങ്ങി ആവശ്യമായ എല്ലാ വിശദാംശങ്ങളും ശേഖരിക്കും. പരീക്ഷണം വിജയിച്ചാല്‍ പാളങ്ങള്‍ക്കു പുറമേ ഒട്ടേറെ മേഖലകളില്‍ ഡ്രോണ്‍ സേവനം ഉപയോഗിക്കാനാവും. പദ്ധതി മേല്‍നോട്ടം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്ഷാശ്രമങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണം തുടങ്ങിയവ ഉദാഹരണം.
കെടിഡിസി മാറും അടിമുടി; കുതിപ്പിനൊരുങ്ങി വിനോദ സഞ്ചാര വികസന കോർപ്പറേഷൻ
ടൂറിസം രംഗത്തു സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ കാലത്തിനൊത്തു കോലം മാറുന്നു. പോയവർഷം കെടിഡിസിയുടെ പ്രവർത്തന ലാഭത്തിൽ കുറവ് വന്നിരുന്നു. തൊട്ടു മുൻവർഷം 5.82 കോടി രൂപയായിരുന്ന ലാഭം പോയ വർഷം 3.52 കോടിയായി കുറഞ്ഞിരുന്നു. കെടിഡിസിയുടെ 40ൽ 29 ബിയർപാർലറുകളും അടച്ചിടേണ്ടി വന്നതും ജിഎസ്ടി നടപ്പാക്കിയതും പല കെട്ടിടങ്ങളിലും അറ്റകുറ്റപ്പണി നടന്നതുമാണ് ലാഭത്തിൽ ഇടിവുണ്ടായതിനു കാരണമായി കെടിഡിസി പറയുന്നത്. എന്നാൽ ഇവ പഴങ്കഥയാക്കി കുതിപ്പിനൊരുങ്ങുകയാണ് കെടിഡിസി ടീ കൗണ്ടി, മൂന്നാർ മുഖം മാറുന്ന കെടിഡിസി കണ്ണൂരിലെ മുഴപ്പിലങ്ങാട്ടും കോഴിക്കോടു ബീച്ചിലും കെടിഡിസി പുതിയ റിസോർട്ടുകൾ തുടങ്ങും. മുഴപ്പിലങ്ങാട്ടു വസ്തു വാങ്ങിക്കഴിഞ്ഞു. 40 കോടിയുടെ പദ്ധതിക്ക് ചിങ്ങമാസം തറക്കല്ലിടുമെന്ന് കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട്ട് 55കോടി ചെലവിൽ ഹോട്ടൽ കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാനാണ് പദ്ധതി. മൂന്നാറിലെ ടീ കൗണ്ടി വളപ്പിൽ നൂറു മുറികളുള്ള ബജറ്റ് ഹോട്ടൽ കൂടി വരും. ... Read more
രാജ്യത്തിനി എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം
രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്‌പോര്‍ട്ട് ഓഫിസിലും പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്‍കിയാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കാം. പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപേക്ഷയില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഇതേ വിലാസത്തില്‍ തന്നെ തപാല്‍ വഴി പാസ്‌പോര്‍ട്ട് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
കേരള ടൂറിസത്തിന് എത്ര വാഹനങ്ങൾ? അറിയുക
കേരള ടൂറിസത്തിനു സ്വന്തമായി എത്ര വാഹനങ്ങൾ ഉണ്ട്? 126 വാഹനങ്ങൾ എന്ന് സർക്കാർ സ്ഥിരീകരണം. വകുപ്പിൽ 45 ഷോഫർ ഗ്രേഡ് 2 തസ്തികയും 45 ഷോഫർ ഗ്രേഡ് 1 തസ്തികയും 4 ഹെഡ് ഷോഫർ തസ്തികയുമുണ്ട്. ഇതിൽ സ്ഥിര ജോലിക്കാരുടെ എണ്ണം 83 ആണ്. 11പേർ താൽക്കാലിക ജീവനക്കാരാണ്.പിഎസ്‌സി മുഖേന നികത്തേണ്ട ഷോഫർ തസ്തികകളിലെ ഒഴിവുകൾ പിഎസ് സി യെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.